Wednesday, May 26, 2010

വിഎസ് എന്ന കാപട്യം

കേരള രാഷ്ട്രീയത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിക്കും കിട്ടാത്ത മാദ്ധ്യമ പിന്തുണയാണ്‌ വിഎസിന്‌ ഇന്നുവരെ ലഭിച്ചു വരുന്നത്. വിഎസിനോട് ചേര്‍ന്ന് നിന്ന് അല്ലെങ്കില്‍ വിഎസിന് ഇഷ്ടമല്ലാത്തത് ഇതാ ഈ നാട്ടില്‍ നടക്കാന്‍ പോകുന്നു എന്ന രീതിയില്‍ ഉള്ള പ്രചരണങ്ങള്‍ ഏറ്റെടുക്കുക എന്ന രീതിയാണ് മുഖ്യധാര മാദ്ധ്യമങ്ങള്‍ പിന്തുടരുന്നത്. മലയാള മനോരമ പോലും തീവ്ര ഇടത് നയങ്ങളെ ആശ്ലേഷിക്കുന്ന രീതിയില്‍ ഇത് വളര്‍ന്നു എന്നതാണ്‌ ഏറ്റവും രസകരം.

വിഎസിന്‌ ഇഷ്ടപ്പെടുന്ന അലെങ്കില്‍ വിഎസ് വഴി നടപ്പിലാകുന്ന പദ്ധതികളെ മഹത്തരം എന്നും അതല്ലാതെ വരുന്ന എല്ലാത്തിനെയും മാഫിയ എന്നും വിശേഷിപ്പിക്കുന്ന സവിശേഷമായ ഒരു കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്. സ്മാര്‍ട്ട് സിറ്റി വല്ലാര്‍പ്പാടം പദ്ധതികളുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലുകളെ അവഗണിക്കുവാനും കുടിയൊഴിപ്പിക്കലില്ലാതെ സ്വന്തമായി ഭൂമി വാങ്ങി വികസന പ്രവര്‍ത്തനം നടത്താന്‍ വന്ന സ്വകാര്യ സെസ് ഡെവലപ്പേഴ്‌സിനേയും എച്‌എംടി ഭൂമി വാങ്ങി സൈബര്‍ സിറ്റി നിര്‍മ്മിക്കാന്‍ വന്നവരെയും ഒക്കെ വിഎസിന്‌ താല്‍പ്പര്യമില്ല (അല്ലെങ്കില്‍ വിഎസിന്റെ ഉപദേഷ്ടാക്കള്‍ക്ക് താല്‍പ്പര്യമില്ല) എന്ന ഒറ്റക്കാരണത്താല്‍ അട്ടിമറിക്കുവാനും നമ്മുടെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ കൂട്ടുനിന്നു എന്നതാണ്‌ കഴിഞ്ഞ കാലങ്ങളില്‍ നിന്ന് മനസിലാകുന്നത്

malayal.am വേണ്ടി എഴുതിയ ഈ ബ്ലോഗിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക

4 comments:

Rejith said...
This comment has been removed by the author.
Rejith said...

നന്നായിട്ടുണ്ട് കിരണ്‍ :) ഏഷ്യാനെറിനെ പോലുള്ള മാധ്യമങ്ങള്‍ കേരളത്തിന്റെ ശാപമാണ്.

absolute_void(); said...

കിരണ്‍,
ആ ലിങ്ക് തെറ്റാണു്. ശരിയായ ലിങ്ക് http://malayala.am/node/5645

തിരുത്തുവരുത്തിക്കഴിഞ്ഞ് ഈ കമന്റ് കളഞ്ഞേക്കുക.

Calicocentric കാലിക്കോസെന്‍ട്രിക് said...

പിണറായി വിജയന്‍ എന്ന മഹാസത്യമെന്ന under text അണ്ടറില്‍നില്ക്കാതെ തളളിവരുന്നു.