Thursday, June 03, 2010

ഇങ്ങനെയും ചില കുടിയിറക്കല്‍ വാര്‍ത്തകള്‍

കണ്ണൂര്‍ വിമാനത്താവളം: കുടിയൊഴിയുന്നവര്‍ വീടു നിര്‍മാണം തുടങ്ങി

മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി വീടും സ്ഥലവും വിട്ടുകൊടുക്കുന്നവര്‍ സര്‍ക്കാര്‍ നല്‍കിയ പത്ത് സെന്റ് ഭൂമിയില്‍ വീട് നിര്‍മിക്കാനുള്ള തിരക്കിലാണ്. വീടു നിര്‍മാണത്തിന്റെ ആദ്യഘട്ടം ഏതാനും പേര്‍ ആരംഭിച്ചു കഴിഞ്ഞു. കീഴല്ലൂര്‍ പഞ്ചായത്ത്, മട്ടന്നൂര്‍ നഗരസഭ എന്നിവിടങ്ങളിലെ 139 കുടുംബങ്ങളാണ് വിമാനത്താവളം നിര്‍മിക്കാന്‍ കിടപ്പാടം വിട്ടുകൊടുത്തത്.

കുടിയൊഴിയുന്ന ഓരോ കുടുംബത്തിനും സര്‍ക്കാരിന്റെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള വീടിനു സമീപത്ത് തന്നെ പത്ത് സെന്റ് ഭൂമി സൌജന്യമായി നല്‍കുകയായിരുന്നു. കുന്നിന്‍ പ്രദേശത്തും മറ്റുമായി താമസിച്ചിരുന്നവര്‍ക്ക് റോഡരികില്‍ നല്ല ഭൂമി കിട്ടിയത് ആശ്വാസവുമായിട്ടുണ്ട്. കല്ലേരിക്കര, കുമ്മാനം, ആനക്കുഴി, കാര പേരാവൂര്‍, കുറ്റിക്കര, കീഴല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ക്കു ഭൂമി നല്‍കിയത്. പുതിയ വീടിനു വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയവ സര്‍ക്കാര്‍ നല്‍കുന്നുണ്ട്

ദേശാഭിമാനിയില്‍ ഇങ്ങനെ പല വാര്‍ത്തകളും വരും അതൊക്കെ വിശ്വസിക്കാന്‍ ഞങ്ങളെന്താ മാവിലായിക്കാരാണോ എന്ന് ചോദിക്കാന്‍ വരുന്നുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക

5 comments:

ജിവി/JiVi said...

ഓ, ഇപ്പഴല്ലേ കാര്യം പിടികിട്ടുന്നത്. ഇപ്പോ കുടിയൊഴിപ്പിക്കല് ഇങ്ങനാ അല്ലേ? അതുകൊണ്ടാണ് പ്രാരംഭ സര്വേ് ആകുമ്പോള്തന്നെ ചാണകവെള്ളവുമായി സോളിഡാരിറ്റിക്കാരും നീലാണ്ടനും ഇറങ്ങുന്നത്. പിന്നെ ചാന്സ് കിട്ടിയെന്നുവരില്ല.

കാക്കര - kaakkara said...

കോടതി ഉത്തരവ്‌ പ്രകാരം കോഴിക്കോട് കളക്‌ട്രറ്റിൽ ഇന്നലെ ജപ്തി നോട്ടിസ്‌ പതിച്ചിരിക്കുന്നു. 10 വർഷം മുൻപ്‌ IIM-K കോഴിക്കോടിന്‌ വേണ്ടിയെടുത്ത ഭുമിയാണ്‌ കേസ്സിനാധാരം. 7 പേർക്ക്‌ ആകെ 53 ലക്ഷം രൂപ.

ഇങ്ങനേയും കുടിയൊഴുപ്പിക്കുന്നുണ്ട്!!!

Swasthika said...

മാവിലായി യെ അവഹേളിക്കരുത്. സ്വന്തം അമ്മാവന്‍ അങ്കമാലി പ്രധാനമന്ത്രിയെന്നു അവകാശ പ്പെ ടുന്ന ചില അപ്പൂപ്പന്മാര്‍ ചോദിക്കുന്നത് ഇതെല്ലാം വിശ്വസിക്കാന്‍ ഞങ്ങളെന്താ അഞ്ചരക്കണ്ടി ക്കാരാണോ എന്നാണു .

N.J ജോജൂ said...

കിരണ്‍ പറയുന്നതുകേട്ടാല്‍ തോന്നും കുടിയിറക്ക്‌ ഈയിടെ ഉണ്ടായതാണെന്ന്‌.

ജന്‍മിയുടെ ഭീഷണിയ്ക്കുവഴങ്ങിയും ജന്‍മിയുടെ പാക്കേജില്‍ സംതൃപ്തരായും കുടിയിറങ്ങിയവരുണ്ട്‌ അന്‍പതുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌. പിന്നിങ്ങൊട്ട്‌ വിമാനത്താവളങ്ങള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും റോഡിനും വേണ്ടീ പലരും കുടിയൊഴിപ്പിയ്ക്കപ്പെടുകയും ഭൂമി വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്‌. അതില്‍ പലതും ദേശാഭിമാനിയുള്‍പ്പെടെയുള്ള പത്രങ്ങളില്‍ വന്നിട്ടില്ല.

എത്രയോ വിമാനങ്ങള്‍ ദിവസവും പറക്കുന്നു. അതിണ്റ്റെയെല്ലാം വാര്‍ത്ത പത്രത്തില്‍ വരണമെന്നു പറഞ്ഞാല്‍....

കിരണ്‍ തോമസ് തോമ്പില്‍ said...

അതുകൊണ്ട് ഞാന്‍ എന്ത് ചെയ്യണം ജോജു?