Wednesday, June 23, 2010

പാവം മ്അദനി

നീതി നിഷേധിക്കപ്പെട്ട ഒരാളുടെ ഉദാഹരണം പറയാന്‍ പറഞ്ഞാല്‍ ആര്‍ക്കും എളുപ്പം ചൂണ്ടിക്കാണിക്കാവുന്ന പേരാണ്‌ അബ്ദുള്‍ നാസര്‍ മ്അദനി. ഇന്ത്യന്‍ ഉപപ്രധാനമന്ത്രി അടക്കമുള്ളവരെ കൊല്ലുക എന്ന ലക്ഷ്യത്തോടെ കോയമ്പത്തൂരില്‍ ബോബ് സ്പോടനം നടത്തി എന്ന കേസില്‍ വിചാരണത്തടവുകാരനായി 7 വര്‍ഷത്തോളം ജയിലില്‍. അവിടെ നിന്ന് ഉണ്ടായ മനം മടുപ്പിക്കുന്ന ദുരനുഭവങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തനായി പുറത്തേക്ക്. ഇപ്പോഴിതാ വീണ്ടും സമാനമായ മറ്റൊരു കേസിലും മ്അദനി അകപ്പെടാന്‍ പോകുന്നു. ബാംഗ്ലൂര്‍ സ്പോടനക്കേസില്‍ മദനി 31 ആം പ്രതിയാണത്രെ. ഇത്തവണ സ്പോടനം നടത്തിയവര്‍ക്ക് പ്രേരണ നല്‍കി എന്നതാണ്‌ കുറ്റം

malayal.am വേണ്ടി എഴുതിയ ഈ ബ്ലോഗിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക

ഇതോടൊപ്പം രാജിവ് കൌപ്പിന്റെ ഈ പോസ്റ്റും വായിക്കുക. (ഇത് മാത്രം വായിച്ചാലും മതി)

10 comments:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

വായിച്ചു. ലേഖനത്തിൽ പറഞ്ഞത് പോലെ രണ്ട് വർഷം കഴിയുമ്പോൾ പ്രതികരണങ്ങൾ കണ്ടെക്കാം :

chithrakaran:ചിത്രകാരന്‍ said...

മദനിയെ പാവമെന്നൊ ദുര്‍ബലനെന്നോ വിശേഷിപ്പിക്കാതിരിക്കുക.
അയാള്‍ ഒരു ഇന്ത്യന്‍ പൌരനാണ്.
ഇന്ത്യയിലെ സവര്‍ണ്ണ വര്‍ഗ്ഗീയതയാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന ഒരു പൌരന്‍.
രാഷ്ട്രീയത്തിലേയും പോലീസിലേയും സവര്‍ണ്ണതയുടെ
എജന്റുമാര്‍ നിയമങ്ങള്‍കൊണ്ടും, കോടതിയെ തെറ്റിദ്ധരിപ്പിച്ചും അവര്‍ണ്ണജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാന്‍
നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായുള്ള കിരാതമായ വേട്ടയാടലാണ് മദനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പൊതുജനത്തിനെതിരെയുള്ള സവര്‍ണ്ണ ഭരണ വര്‍ഗ്ഗത്തിന്റെ തന്ത്രപരമായ യുദ്ധമാണിത്.
തുറന്നുകാണിക്കുതന്നെ വേണം മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള ഈ സവര്‍ണ്ണ മാടമ്പിത്വത്തെ.

വിബിഎന്‍ said...
This comment has been removed by the author.
വിബിഎന്‍ said...

കിരൺ,
ഇനി പതുക്കെ മ്അദനിയുടെ ഇമേജ് മാറ്റിയെടുത്തോളും കേരളത്തിലെ ‘മ’ മാധ്യമങ്ങൾ. ഇന്ന് മനോരമ ന്യൂസിൽ ഒരു പ്രോഗ്രാം കണ്ടിരുന്നു. (ഇൻഡ്യൻ റ്റൈം എതാണ്ട് 4 മണിക്കു) അതിൽ മ്അദനിക്കെതിരെ നടന്ന, നടക്കുന്ന നീതി നിഷേധത്തെപ്പറ്റിയാണ്! ആദ്യം ഒന്നു ഞെട്ടി, ചാനൽ മാറിപ്പോയതാണോ എന്നു വിചാരിച്ചു. പിന്നെയാണ് ഓർത്തത്, മ്അദനി മെല്ലെ ഇടതു പിന്തുണ പിൻവലിച്ചോണ്ടിരിക്കുകയാണല്ലോ എന്നു. ഇനി അധികം താമസിക്കാതെ മാധ്യമങ്ങൾ ഛർദ്ദിച്ചതെല്ലാം തിരിച്ചു വിഴുങ്ങുന്നതു നമുക്കു കാണാം.

നിങ്ങളെന്നെ അനോനിയാക്കി said...

മദനി നിരപരാധിയാണ്. ഒന്‍പത് വര്‍ഷം ആ മഹാപണ്ഡിതനെ സവര്‍ണ്ണഭീകരഭരണകൂടം പീഡിപ്പിച്ചു. ഒരു സമുദായത്തെ പീഡിപ്പിക്കുന്നതിന് സമമായിരുന്നു അത്. ഇസ്ലാമിന്റെ പ്രതീകമാണ് മദനി. ലോകമുസ്ലീമിങ്ങളുടെ തന്നെ ഉത്തുംഗസ്ഥാനത്തുള്ള മതപണ്ഡിതനാണ് അദ്ദേഹം. മദനിയെ കള്ളക്കേസില്‍ കുടുക്കി ഇസ്ലാമിനെ ഇല്ലാതാക്കാനുള്ള സവര്‍ണ്ണ ഭീകര തീവ്രവാദമാണ് ഇതിലെ അന്തര്‍ദ്ധാര. ഇത് മനസ്സിലാക്കി മുഴുവന്‍ ഇസ്ലാം പിന്നോക്ക ദളിത ആ‍ദിവാസികളും മദനിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കണം. മദനിക്കെതിരെ മൊഴി കൊടുത്തിട്ടില്ലെന്ന് തടിയന്റവിടെ നസീറും വെളിപ്പെടുത്തി. നസീറും നിരപരാധിയാണ്. ഇതിലെല്ലം സവര്‍ണ്ണ ഗൂഢാലോചയാണുള്ളത്. സവര്‍ണ്ണ ഭീകരതയാണ് ഏറ്റവും വലിയ പ്രശ്നം. മദനി ബലിയാടാക്കാന്‍ സവര്‍ണ്ണഭീകരര്‍ നടത്തിയതല്ലെ ബാംഗ്ലൂര്‍ സ്പോടനം എന്നും സംശയിക്കേണ്ടതുണ്ട്. മദനിയെ പോലൊരു നിരപരാധി പാവം പണ്ഡിതന്‍ ആയിരം വര്‍ഷം കൂടിയാലാണ് ജനിക്കുക. മദനിക്ക് വേണ്ടി ഇന്നാട്ടിലെ മുഴുവന്‍ അവര്‍ണ്ണരും സംഘടിച്ചു സവണ്ണഭീകരതയെ കെട്ട് കെട്ടിക്കുക. മദനിയെ അറസ്റ്റ് ചെയ്യും എന്ന് അറിഞ്ഞപ്പോള്‍ രണ്ട് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. അറസ്റ്റ് ചെയ്താല്‍ ലക്ഷങ്ങള്‍ ആത്മഹത്യക്ക് ശ്രമിക്കും തീര്‍ച്ച. ഇത്രയും നിരപരാധിയായ മദനിയെ എന്തിനാ ഇങ്ങനെ പീഢിപ്പിക്കാന്‍ സവര്‍ണ്ണഭീകരത ശ്രമിക്കുന്നത്. സംശയമെന്താ ഇത് ഒരു സമുദായത്തെ മുഴുവന്‍ പീഡിപ്പിക്കാനുള്ള ശ്രമം തന്ന. മദനിയാണ് സമുദായം. സമുദായമാണ് മദനി. ഹല്ല പിന്നെ

ഭൂതത്താന്‍ said...

വിതച്ചത് കൊയ്യും എന്നാണല്ലോ പ്രമാണം ...വിചാരണ ഇല്ലാതെ ഒരാളെ വര്‍ഷങ്ങളോളം തടവിലിടുന്നത് മനുഷ്യാവകാശ ലംഖനം തന്നെ ...ഇപ്പോളുള്ള മദനി മാനസാന്തരം വന്ന പക്വമതിയായ ഒരു മനുഷ്യന്‍ ആയിരിക്കാം ..പക്ഷെ ആ പഴയ ഐ .എസ്.എസ് കാരന്‍ അങ്ങനെ ആയിരുന്നില്ല ...പിന്നെ വെട്ടയാടപ്പെടെണ്ടത് മദനിയെ മാത്രമല്ല എന്നുള്ളത് പരമമായ സത്യം .....
ഓ.ടോ: അനോണി ....ഹത് കലക്കി ..ട്ടാ

സത്യാന്വേഷി said...

7 വര്‍ഷം എന്നു പലവട്ടം എഴുതിയിരിക്കുന്നല്ലോ! മഅ്ദനി ഒമ്പതുകൊല്ലത്തിനു മേല്‍ ജയിലില്‍ കിടന്നു. പരോള്‍ പോലും ലഭിക്കാതെ.

കിരണ്‍ തോമസ് തോമ്പില്‍ said...

സത്യാന്വോഷി 7 അല്ല 9 ആണ്. പിന്നെ വിതക്കലും കൊയ്യലുമൊക്കെ ചിലര്‍ക്കു മാത്രം ബാധകമായ കാര്യമാണല്ലോ. 9 വര്ഷം വെറുതെ ജയിലില്‍ സര്‍ക്കാര്‍ ചിലവില്‍ സുഖിച്ചു എന്ന് പറഞ്ഞില്ലല്ലോ അത് തന്നെ മഹാഭാഗ്യം

പള്ളിക്കുളം.. said...

ഒൻപതു കൊല്ലത്തോളം മ‌അദനി പോലീസുകാരോടൊപ്പം തന്നെയായിരുന്നല്ലോ. താൻ തിന്നുമ്പോഴും കുടിക്കുമ്പോഴും ഉറങ്ങുമ്പോഴുമൊക്കെ പോലീസുകാർ കൂടെയുണ്ടായിരുന്നു. എന്തിന്, ടോയിലെറ്റിൽ പോകുമ്പോൾ പോലും പോലീസ് അകമ്പടി ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരാൾ ഇക്കാലയളവിനുള്ളിൽ നടന്നുവെന്നു പറയപ്പെടുന്ന ‘ഗൂഢാലോചന’ എങ്ങനെ നടത്തും. സത്യത്തിൽ ഒരുപാട് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായി ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് ഇപ്പറയുന്ന ഗൂഢാലോചന. ഒൻപതുകൊല്ലം അയാളെ ജയിലിൽ അടച്ചിട്ടും കലിപ്പു തീരാത്ത ഏത് സത്വമാണ് നമ്മുടെ ഭരണകൂടത്തിന്റെ പത്തായപ്പുരകളിൽ ഒളിച്ചിരിക്കുന്നത് എന്നാണ് ഇനി അന്വേഷിക്കേണ്ടത്. മ‌അദനിക്കെതിരെ ആരാണ് ഈ ഭീകരാക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്? അയാൾക്ക് ഇനി എന്തെങ്കിലും ശിക്ഷവിധിക്കുന്നുവെങ്കിൽ അത് തെരഞ്ഞെടുപ്പില്ലാത്ത ഏതെങ്കിലും നാട്ടിലേക്ക് നാടുകടത്തലാവട്ടെ. തെരഞ്ഞെടുപ്പുള്ളിടത്തൊന്നും പുള്ളിക്ക് സമാധാനം കിട്ടുമെന്ന് തോന്നുന്നില്ല.

തെരഞ്ഞെടുപ്പ് സമ്പ്രദായത്തിനെ ഇരയാണ് മ‌അദനി.

ചിത്രകാരന്റെ കമന്റിനു തഴെ ഒരു കയ്യൊപ്പും വിരലടയാളവും പിന്നെ കമ്പനി വക ഒരു സ്റ്റാമ്പും.