Monday, June 14, 2010

വിദ്യാഭ്യാസ ഇരട്ടത്താപ്പുകള്‍

പതിവ്‌ പോലെ ഒന്നാം ക്ലാസിലെ 6 ആം പ്രവര്‍ത്തി ദിനത്തെ കണക്കുകള്‍ വന്നു.വിദ്യാര്‍ത്ഥികളുടെ കുറവും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്ന് അണ്‍ഏയ്‌ഡഡ് രംഗത്തെക്കേള്ള മാറ്റത്തെ പറ്റിയും തൊഴില്‍ ഭീക്ഷിണിയിലായ 2500 അധികം അധ്യാപകരെ പറ്റിയും മാധ്യമങ്ങള്‍ വാചാലരായി. നിലവാരമില്ലാത്ത സിലബസാണ്‌ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒഴിവാക്കാനുള്ള കാരണമെന്നും വിലയിരുത്തലുകള്‍ ഉണ്ടായി.

ഇതോടൊപ്പം മറ്റൊരു വാര്‍ത്തയും പുറത്ത് വന്നു. പത്താം തരത്തിലെ സി.ബി.എസ്.സി റിസല്‍റ്റ് വൈകിയതിനാലും സംസ്ഥാനത്തെ +2 അലോക്കേഷന്‍ നേരത്തെ ആരംഭിച്ചതിനാലും സി.ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് +2 വിലെ ആദ്യ അലോട്ട്മെന്റില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം അലോട്ട്മെന്റില്‍ ഇവരെ പരിഗണിക്കാം എന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും രക്ഷിതാക്കള്‍ അങ്കലാപ്പിലാണത്രെ. . കേരളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തകനെ ഈ അവസ്ഥയിലുള്ള രക്ഷിതാവ്‌ വിളിക്കുകയും ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ ഉടനടി ഇടപെടണം എന്ന്
ആവശ്യപ്പെടുക ഉണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ 10 ക്ലാസ് റിസല്‍റ്റ് നേരത്തെ വന്നതിനാല്‍ അവര്‍ കേരള സിലബസിലുള്ള +2 പ്രവേശനവുമായി മുന്നോട്ട് പോയതില്‍ തെറ്റെന്താണ്‌ എന്ന് ചോദിച്ചപ്പോള്‍ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സി.ബി.എസ്.സിയില്‍ പഠിക്കുന്നുണ്ടെന്നും അവരുടെ അവകാശങ്ങളെ നിഷേധിക്കലാണ്‌ ഈ നടപടി എന്നായി രക്ഷിതാവ്‌. അത്രക്ക് വിഷമം ഉണ്ടെങ്കില്‍ എന്തെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നില്ല എന്നായി മാധ്യമ പ്രവര്‍ത്തകന്‍. അവിടെ പഠിച്ചാല്‍ എന്റെ കുട്ടി ക്രിമിനലായി പോകുമെന്ന് രക്ഷിതാവ്. പിന്നെ എന്തെ +2 വിന്‌ സര്‍ക്കാര്‍ സ്കൂളിലെക്ക് എന്നായി അടുത്ത ചോദ്യം. സി.ബി.എസ്.സി +2 കോസ്റ്റിലിയാണത്രെ. പിന്നെ കേരള
സിലബസില്‍ പഠിച്ചാല്‍ നല്ല മാര്‍ക്ക് സ്കോര്‍ ചെയ്യാന്‍ കഴിയും എന്ന് മാത്രമല്ല ഉന്നത് വിദ്യാഭ്യാസത്തിന്‌ മാര്‍ക്ക് മുതല്‍ക്കൂട്ടാകുകയും ചെയ്യുമത്രെ

കേരള സര്‍ക്കാരിന്റെ പത്താം തരത്തില്‍ മാര്‍ക്ക് ദാനമാണെന്നും അവിടെ നിന്ന് ജയിക്കുന്നവര്‍ക്ക് നിലവാരമില്ല എന്നും ഉള്ളത് ഒരു മദ്ധ്യവര്‍ഗ്ഗ പൊതുബോധമാണ്‌. എന്നാല്‍ ഇങ്ങനെ ജയിക്കുന്ന നിലവാരമില്ലാത്ത കുട്ടികള്‍ 80% ഓളം സംസ്ഥാന സര്‍ക്കാരിന്റെ +2 വിന്‌ വിജയിക്കുന്നുമുണ്ട്. അങ്ങനെ മണ്ടന്‍മാര്‍ പഠിക്കുന്ന +2 സിലബസ് മാര്‍ക്ക് കിട്ടുമെന്നും ഓസില്‍ പഠിക്കാമെന്നും ഉള്ളതുകൊണ്ട് സി.ബി.എസ്.സി കുട്ടികള്‍ക്കും ഹരമാണ്‌. ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന് കരുതപ്പെടുന്ന +2 വിന്‌ മികച്ച സി.ബി.എസ്.സി സിലബസ് ആവശ്യമില്ല മറിച്ച് കൂടുതല്‍ മാര്‍ക്ക്
കിട്ടി ഭാവി സുരക്ഷിതമായാല്‍ മതി. വിദ്യാഭ്യാസം എന്നാല്‍ ഒരു അഭ്യാസമാണല്ലോ?

41 comments:

cALviN::കാല്‍‌വിന്‍ said...

കിരണേ ഒരുമ്മ തരട്ടേ? :)

Rajeeve Chelanat said...

വെറും സി.ബി.എസ്സ്.സി എന്നൊന്നും പറഞ്ഞാല്‍ ഒരു സുഖമില്ല കിരണ്‍..സി.ബി.എസ്സ്.സി ഇന്റര്‍നാഷണല്‍ എന്നു നിര്‍ത്തിനിര്‍ത്തി പറയൂ..എന്നാലല്ലേ ഭാവം വരൂ..എന്തായാലും കുറിപ്പ് തകര്‍ത്തു...അഭിവാദ്യങ്ങളോടെ

Nasiyansan said...

വര്‍ഗസമര സിദ്ധാന്തത്തില്‍ സി.ബി.എസ്‌.സി. യില്‍ പഠിക്കുന്നവന്‍ മുതലാളിയാണല്ലോ.. അവന്മാര്‍ക്കിട്ടിത് തന്നെ കിട്ടണം ..അതറിയാത്ത മണ്ടന്‍ രക്ഷകര്‍ത്താവ് ... അത്രക്ക് ദെണ്ണമുണ്ടെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നില്ല !!...അവിടെ പഠിചു തന്റെ കുട്ടി ക്രിമിനലായി പോയാല്‍ തന്ക്കെന്തുവാ കൂവേ .. ഒന്നുമല്ലെങ്കിലും ഒരു കുട്ടി- സഖാവായിക്കൂടെന്നില്ലല്ലോ ..അല്ല പിന്നെ ...

ഏതായാലും അടച്ചുപൂട്ടിക്കൊനിരിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കുറിചു ഇനിയും എഴുതുക ..അങ്ങനെയെങ്കിലും സംഭവം കരകയറിപ്പോകട്ടെ ..വിദ്യാഭ്യാസ മന്ത്രിക്കോ കഴിവില്ല ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കിരണ്‍,

അദ്യം തന്നെ മുകളില്‍ രാജീവ് ചേലനാട്ട് ഇട്ട കമന്റിനോട് ഒരു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കട്ടെ.

കേരളാ സിലബസ് മോശമാണെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്.എന്‍.സി ആര്‍ ടി സിലബസ് ആണു ഇപ്പോള്‍ കേരളവും പഠിപ്പിക്കുന്നത്.എന്‍ സി ആര്‍ ടി പുറത്തിറക്കുന്ന ഒറിജിനല്‍ ബുക്ക് പഠിപ്പിക്കുന്ന അപൂരവം സ്ഥലങ്ങളില്‍ ഒന്നാണു കേരളം.പത്താം ക്ലാസു വരെയുള്ള അവസ്ഥയും ഒട്ടും മോശമല്ല. ഇവിടെ അധ്യാപിക ആയി ജോലി നോക്കുന്ന എന്റെ ഭാര്യ നാട്ടിലെ പുസ്തകങ്ങള്‍ ആണു റഫറന്‍സിനായി ഉപയോഗിക്കുന്നത്.ഇവിടുത്തെ പുസ്തകങ്ങളേക്കാള്‍ കുട്ടികള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത് കേരളത്തിലെ പുസ്തകങ്ങളിലാണെന്ന് പറയുന്നു

ഇത്തവണത്തെയും എന്‍‌ട്രന്‍‌സ് ടെസ്റ്റില്‍ കേരളാ സിലബസ് പഠിച്ച കുട്ടികളാണു മുന്നില്‍.

എന്നാലും നമ്മള്‍ മലയാളികളുടെ ‘മുറ്റത്ത മുല്ലക്ക് മണമില്ല” എന്നു പറഞ്ഞാല്‍ മതി.നല്ല വിദ്യാഭ്യാസ യോഗ്യതയും മാന്യമായ ശമ്പളവും ഒക്കെ ലഭിക്കുന്ന സര്‍ക്കാര്‍- എയ്‌ഡഡ് സ്കൂളിലെ അധ്യാപകര്‍ ഉള്ളപ്പോളും മാനേജ്‌മെന്റ് നല്‍കുന്ന നക്കാപ്പിച്ചയും വാങ്ങി “ഉന്തി ഇന്തി “ പഠിപ്പിക്കുന്ന അണ്‍‌എയ്‌ഡഡ് സ്ഥാപനങ്ങളോടു തന്നെ നമുക്കു പ്രിയം!

Aparan said...

Syllabus-wise the maximum number of candidates who figure in the top 1000 engineering rank list are from the CBSE stream—606. While 305 candidates are from the State Higher Secondary stream, 57 are from the ISCE stream. There are no candidates in this list from the Kerala VHSE classes.

In the medical rank list too the maximum number of students in the top 1000 rank list are from the CBSE stream—560. While 399 are from the State Higher secondary, 31 are from the ICSE stream. Here too there are no candidates from the vocational higher secondary stream.

http://www.thehindu.com/2010/05/18/stories/2010051859600300.htm

JA said...

മക്കളെ കേരളസിലബസില്‍ പഠിപ്പിച്ചാല്‍ മതിയെന്ന് തീരുമാനിച്ച രക്ഷകര്‍ത്താവാണ് ഞാന്‍. ആ നിലയ്ക്ക് സി.ബി.എസ്.സിക്കാര്‍ വെട്ടില്‍ വീണത് കാണുമ്പോള്‍ സന്തോഷം തോന്നേണ്ടതുമാണ്. പക്ഷേ,....അവരും നമ്മുടെ കുട്ടികളല്ലേ.....രക്ഷിതാക്കള്‍ എടുത്ത ഒരു തീരുമാനത്തിന്റെ പേരില്‍ കുട്ടികളെ ശിക്ഷിക്കണോ?

പെട്ടിക്കടപോലെ മുളച്ചു പൊന്തുകയും, പത്താംക്ലാസില്‍ കുറഞ്ഞത് മൂന്നു തവണ തോറ്റവര്‍ പഠിപ്പിക്കുന്നതുമായ സി.ബി.എസ്.സി. സ്‌കൂളുകളില്‍ വന്‍തുക മുടക്കി കുട്ടികളെ അയയ്ക്കുന്ന സാധുക്കളായ രക്ഷിതാക്കള്‍ എന്റെ നാട്ടിലുമുണ്ട്. 'ഹോമിയോ ചികിത്സയാണ് കുട്ടികള്‍ക്ക് നല്ലതെന്ന്' ആരോ പറഞ്ഞു കേട്ട ഒരു വിശ്വാസം പോലെയാണ് പലര്‍ക്കും സി.ബി.എസ്.സി.യുടെ കാര്യവും. സി.ബി.എസ്.സി. മോശമാണെന്നല്ല, അതിന് ഇല്ലാത്ത മഹത്വം നമ്മള്‍ കല്‍പ്പിച്ചു നല്‍കുന്നു എന്നതാണ് വാസ്തവം.

N.J ജോജൂ said...

കിരണ്‍,

(ഒന്നാം ഖണ്ഡികയെക്കുറിച്ച്‌)കേരളസിലബസ്സു മോശമാണെന്ന അഭിപ്രായം എനിയ്ക്കില്ല. നയനാര്‍ സര്‍ക്കാരിണ്റ്റെ കാലത്തു വന്ന ഡി.പി.ഇ.പി വളരെ നല്ല ഒരു മാറ്റമായാണ്‌ എനിയ്ക്ക്‌ തോന്നിയത്‌. പക്ഷേ രക്ഷിതാക്കളുടെ സമൂഹം അതിനെ അങ്ങിനെയല്ല കണ്ടത്‌. സി.ബി.എസ്‌.സിയും കേരളസിലബസ്സും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ സി.ബി.എസ്‌.സി സിലബസ്‌ കുറച്ചുകൂടി ബുദ്ധിമുട്ടുള്ളതാണ്‌ എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍.

(രണ്ടാം ഖണ്ഡികയെക്കുറിച്ച്‌)കുട്ടികളെ ഏതുവരെ ഏതുസിലബസ്സില്‍ പഠിപ്പിയ്ക്കണം എന്നത്‌ മാതാപിതാക്കളുടെ അവകാശമാണ്‌. ഇത്രയും നാള്‍ എന്തുകൊണ്ട്‌ കേരളാസിലബസില്‍ പഠിപ്പിച്ചില്ല എന്നൊക്കെ ചോദിയ്ക്കാമെങ്കിലും ന്യായമായും സി.ബി.എസ്‌ സി റിസള്‍ട്ടുവരുന്നതുവരെ കാത്തിരിയ്ക്കുന്നതായിരുന്നു ശരി. കോടതിയില്‍ പോയാല്‍ സര്‍ക്കാരിനു പ്രതികൂലമായ ഒരു വിധിയാവും വരുക എന്നാണ്‌ എനിയ്ക്ക്‌ തോന്നുന്നത്‌.

(മൂന്നാം ഖണ്ഡികയെക്കുറിച്ച്‌)കേരളാസിലബസ്സിലെ ജസ്റ്റ്‌ പാസ്സ്‌ വിഭാഗത്തിണ്റ്റെ നിലവാരം ഏതാണ്ട്‌ തോറ്റവര്‍ക്കു തുല്യും തന്നെയാണ്‌(ദശകങ്ങളായി). ഒരേ മാര്‍ക്കുള്ള സി.ബി.എസ്‌.സി കാരനുമായി തട്ടിച്ചുനോക്കിയാല്‍ സി.ബി.എസ്‌.സി കാരന്‍ തന്നെയായിരിയ്ക്കും -സാധാരണഗതിയില്‍- മുന്നില്‍.

(പത്തുവരെ കേരളാസിലബസ്സില്‍ മലയാളം മീഡിയത്തില്‍ പഠിയ്ക്കുകയും പ്രീഡിഗ്രി എം.ജി യൂണിവേര്‍സിറ്റിയുടെ സിലബസില്‍ പഠിയ്ക്കുകയും ചെയ്തു -പത്രക്കാരുടെ ഭാഷയില്‍ ഉന്നതവിജയം കരസ്തമാക്കുകയും ചെയ്തതു- ഈ അടുത്തകാലത്തകാലത്തുണ്ടായി എന്നു ഞാന്‍ വിശ്വസിയ്ക്കുന്ന ചുവപ്പണിയിക്കല്‍ ഒഴിച്ചാല്‍ കേരളാസിലബസ്സിനോട്‌ മാനസികമായി അടുപ്പം പുലര്‍ത്തുന്നു. )

ജിവി/JiVi said...

മനോരമ പതിവുപോലെ ഇറങ്ങിയിട്ടുണ്ട്. നിലവാരമില്ലാത്ത പാഠപുസ്തകങ്ങള്ക്ക് താത്വിക വിശദീകരണം നല്ക്ലാണത്രെ സി പി എം വിദ്യാഭ്യാസമന്ത്രിയുടെ പ്രധാനപണി. നിലവാരത്തകര്ച്ചനക്ക് ഏതെങ്കിലും അച്ചടിപ്പിശക് ചൂണ്ടിക്കാണിക്കാറുണ്ടായിരുന്നു. ഇത്തവണ അതും ഇല്ല. +2 ഏകജാലക സംവിധാനത്തെക്കുറിച്ചടക്കം കഴിഞ്ഞ വര്ഷ്ങ്ങളില്‍ എഴുതിവിട്ടതൊക്കെ ഉളുപ്പില്ലാതെ വിഴുങ്ങിയത് അയവിറക്കാനുള്ള ഒരു ഇടവേള ഇവര്‍ കണ്ടെത്തുന്നില്ലല്ലോ.

അപരന്‍ കൊണ്ടുവന്ന ഹിന്ദുവിന്റെ റിപ്പോര്ട്ട് പക്ഷെ മനോരമയുടേത് പോലെയല്ല. ഗൌരവമുള്ളത് തന്നെ. എന്നാല്‍ ആദ്യത്തെ ആയിരം റാങ്കുകാരെ മാത്രമല്ല, പ്രവേശനം നേടിയവരുടെ കണക്കുകള്‍ മൊത്തത്തിലെടുക്കണം.

കാക്കര kaakkara said...

സർക്കാർ വിദ്യാലയങ്ങളെ വിട്ട്‌ കൂടുതൽ “ഉത്തരവാദിത്വം” കാണിക്കുന്ന സർക്കാർ സഹായ വിദ്യാലയങ്ങളെ ജനങ്ങൾ ഇഷ്ടപ്പെട്ടു. പിന്നീട്‌ “ഇംഗ്ലീഷിലുള്ള” ഉന്നതവിദ്യഭ്യാസം പരിഗണിച്ച്‌ മലയാള മീഡിയം വിട്ട്‌ “സമരങ്ങളില്ലാത്ത” ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് ചേക്കേറി! C.B.S.E സിലബസ്സ്‌ വിദ്യാലയങ്ങൾ കൂടുതലായി വന്നപ്പോൾ മാത്രമാണ്‌ ചിലരെങ്ങിലും സിലബസ്സിന്റെ പേരും പറഞ്ഞ്‌ പിന്നാലെ പോകുന്നത്‌. അത്‌ സിലബസ്സ് നല്ലതാണൊ ചീത്തയാണൊ എന്ന്‌ മനസ്സിലാക്കിയിട്ടൊന്നുമല്ല സുനിൽ പറഞ്ഞപോലെ മുറ്റത്തെ മുല്ലയ്‌ക്ക്‌ മണമില്ല. സിലബസ്സിനേക്കാൽ പഠനാന്തരീക്ഷവും പിന്നെ സാമ്പത്തികമായും വിദ്യഭ്യാസപരമായും സമൂഹികപരമായും ഉന്നതിയിൽ നിൽക്കുന്നവരുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങൾ ആയതിനാൽ തന്നെ തരതമ്യേന പഠന നിലവാരവും കുടുതലായിരിക്കും. പിന്നെ ഇവിടങ്ങളിൽ ഒരു “അരിപ്പ” സമ്പ്രദായവുമുണ്ടാകും!

C.B.S.E സിലബസ്സിൽ പഠിക്കുന്ന കുട്ടികൾ അന്യഗ്രഹ ജീവികളൊന്നുമല്ല അതിനാൽ തന്നെ +2 അല്പം കാത്തിരിക്കുന്നതിൽ ഒരു ശരികേടുമില്ല...

പ്രവാസ നാടുകളിൽ കുട്ടികൾ കൂടുതലും പഠിക്കുന്നത്‌ C.B.S.E സിലബസ്സാണ്‌, അവരെ പടിക്ക്‌ പുറത്തിരുത്തിയാൽ ആര്‌ ചോദിക്കാൻ, അല്ലേ? വോട്ട്... കാനേഷുകുമാരി... ഇപ്പോൾ പഠനവും...

Sudhi|I|സുധീ said...

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ചാല്‍ രാഷ്ട്രീയകാരനാവാനുള്ള സാധ്യതയും കൂടുതലാ...

റോബി said...

തൊണ്ണൂറുകളില്‍ പ്രീഡിഗ്രിയും ഡിഗ്രിയും പാസായവര്‍ സ്കൂളുകളില്‍ ജോലി ചെയ്യാന്‍ ആന്ധ്രയിലേക്കും മറ്റും പോകാറുണ്ടായിരുന്നു. അവരില്‍ പലരും ഇപ്പോള്‍ തിരിച്ചു വന്ന് സിബി‌എസ്‌ഇയില്‍ പഠിപ്പിക്കുന്നു.

സിബി‌എസ്‌ഇ സ്കൂളുകളില്‍ അധ്യാപകരുടെ നിലവാരം ഒരു വലിയ പ്രശ്നം തന്നെയാണ്.എന്നാല്‍ അതുമനസ്സിലാക്കാനുള്ള ചിന്താശേഷി ബഹുഭൂരിപക്ഷത്തിനും ഇല്ലാതെ പോകുന്നു എന്നതിലാണത്ഭുതം.

Anoni Malayali said...

ഇതു കൂടി ഇവിടെ കിടക്കട്ടെ

കിരണ്‍ തോമസ് തോമ്പില്‍ said...

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിക്കണമെന്ന് ഞാന്‍ ഒരിക്കലും വാശിപിടിക്കില്ല. അത് മാതാപിതാക്കളുടെ സ്വാതന്ത്ര്യം. പക്ഷെ അതില്‍ നിലവാരമുണ്ടോ എന്ന് അന്വേഷിക്കണം എന്നെ ഞാന്‍ മാതാപിതാക്കളോട് പറയൂ. മികച്ച അണ്‍ എയ്‌ഡഡ് സ്ഥാപനത്തില്‍ കുട്ടിയെ വിടാന്‍ പണമുള്ളവര്‍ അങ്ങോട്ട് പോകട്ടേ. Anoni Malayali പറഞ്ഞ കാര്യങ്ങള്‍ കൂടി വായിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. അത് എല്ലാവരും വായിക്കുക എന്നിട്ട് ബാക്കി ചര്‍ച്ചിക്കാം

MKERALAM said...

മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളെ ഏതു വിദ്യഭ്യാസ സ്ഥാപനത്തില്‍ അയാക്കണമെന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ അത് യദ്ധാഥ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം അല്ലാതെ പെര്‍സെപ്ഷന്‍സിന്റെ അടിസ്ഥാനത്തിലായാല്‍ അതിന്റെ ഫലമായി ഇത്തരം ക്രോസ് കുടിയേറ്റങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. ഇത് രക്ഷകര്‍ത്താക്കളുടെ നേര്‍ക്കുള്ള ഒരു പണിഷ്മെന്റായാണ് ഞാന്‍ കരുതുന്നത്.

ഏതായാലും ഇവിടെ സെക്കന്റ് ചാന്‍സില്‍ സി.ബി.എസ്.സി കുട്ടികള്‍ക്ക് അദ്മിഷന്‍ കിട്ടുന്നതു കൊണ്ട്, എന്തെങ്കിലും കുഴപ്പമുണ്ടോ? അതോ അവര്‍ക്കെല്ലാവര്‍ക്കും അദ്മിഷന്‍ കിട്ടാതെ വരുമോ എന്താണ് കുഴപ്പം.

വെള്ളെഴുത്ത് said...

വിദ്യാഭ്യാസസങ്കൽ‌പ്പം നല്ലതു തന്നെയാണ് പക്ഷേ അതു നടപ്പാക്കാൻ ചുമതലപ്പെട്ടവരും അവരെ സംരക്ഷിക്കാൻ കച്ചകെട്ടിയ സംഘടനകളും കൂടി ചേർന്ന് അതിനെ തരിപ്പണമാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയെ മുറം കൊണ്ടു മറയ്ക്കേണ്ടതില്ല. ഏകജാലകം ആദ്യ അലോട്ട്മെന്റു കഴിഞ്ഞപ്പോൾ എസ് സി കുട്ടികളുടെ 20,000 ഒഴിവുകൾ നികത്താനാവാതെ കിടക്കുന്നു. എവിടെപോയി മെരിറ്റിൽ അഡ്മിഷൻ കിട്ടിയ കുട്ടികൾ.? അണെയിഡഡുകൾ പണി നേരത്തേ തുടങ്ങി. ചില സ്കൂളുകളിൽ ക്ലാസും ആരംഭിച്ചു. സി ബി എസ് സി വലിയ സംഭവമായിട്ടല്ല. അവരുകൂടി ചേർന്നു നികത്തിയ സീറ്റുകൾ സർക്കാർ സ്കൂളുകളിൽ ഒഴിയാൻ ഇടയായാൽ നഷ്ടം പൊതു വിദ്യാഭ്യാസത്തിനു തന്നെയാണ്. എഴുത്തുപരീക്ഷയിൽ അധിഷ്ഠിതമായ പഠനസമ്പ്രദായം ഇല്ലാതാക്കാനാണല്ലോ ശ്രമിക്കുന്നത്. സർക്കാർ സ്കൂളുകളിൽ പ്രൈവറ്റു സംഘങ്ങളുടെ ചോദ്യപ്പേപ്പർ വാങ്ങിയാണ് പരീക്ഷാ മാമാങ്കം. ഒഴിവാക്കിയ ഒന്നിനു പകരം ഇപ്പോൾ നാലു പരീക്ഷ. രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടിട്ടാണ്..എന്താണ് സ്കൂളുകളിൽ നടക്കുന്നതെന്ന് ആർക്കും അറിയില്ല എന്നതാണ് അവസ്ഥ. മന്ത്രിക്കുപോലും. അല്ലെങ്കിൽ എല്ലാത്തിനും ഏ പ്ലസ് കിട്ടിയ കുട്ടികളെ അഭിനന്ദിക്കാൻ പോകുമോ? അർഹതയില്ലാത്ത പ്രശംസകൾ ഫലത്തിൽ വിപരീതഫലമായിരിക്കും ചെയ്യുക.

shajiqatar said...

എത്ര സുന്ദരമായ ലേഖനം,ഇങ്ങിനെ വേണം വര്‍ഗ്ഗസമരം നയിക്കേണ്ടത്.എത്ര ലളിതമായി നിസ്സാരമായി പറയുന്നു സി ബി എസ് സി മാതാപിതാക്കള്‍ എല്ലാം സൂത്രപണികൊണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നു എന്ന്."രക്ഷിതാക്കള്‍ അങ്കലാപ്പിലാണത്രെ" എത്ര പുച്ഛമാണ് ഈ വാക്കുകളില്‍.ഈ രക്ഷിതാക്കള്‍ സംഘടിതരല്ലല്ലോ എന്ത് വേണമെങ്കിലും ആകാമല്ലോ.ഈ പുച്ഛത്തോടെ പറയുന്ന സ്കൂളുകളില്‍ ചുമട്ടുതൊഴിലാളികളുടെ ഓട്ടോ ഓടിക്കുന്നവരുടെയും ഗള്‍ഫില്‍ കടുത്ത ചൂടില്‍ കഷ്ടപെടുന്നവന്റെയും മക്കളുണ്ട് ഇനി ഇവരെയും മദ്ധ്യവര്‍ഗ്ഗത്തില്‍ പെടുത്തി ബൂര്‍ഷ്വാ ആക്കുമോ? നടക്കട്ടെ ഭരണത്തിന്റെ നേട്ടങ്ങള്‍ വിളംബരം ചെയുന്ന പോസ്റ്റുകള്‍.അഭിവാദ്യങ്ങള്‍.

കിരണ്‍ തോമസ് തോമ്പില്‍ said...

വെള്ളെഴുത്ത് പറയുന്നത് ശരിയാണെങ്കില്‍ അന്തിമ അലോട്ട്മെന്റ് കഴിഞ്ഞാലും 20000 സീറ്റുകള്‍ +2 വില്‍ ഒഴിവ് വരും അത് രണ്ടാം അലോട്ട്മെന്റില്‍ വരുന്ന സി.ബി.എസ്.സിക്കാര്‍ക്ക് കിട്ടുകയും ചെയ്യും. സര്‍ക്കാര്‍ സ്കൂളിലെ മികച്ച +2 സ്കൂളുകളിലെങ്കിലും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവര്‍ക്ക് കിട്ടട്ടെ. റിസല്‍റ്റ് വന്ന് ഒരുമാസം കഴിഞ്ഞ് വരുന്ന സി.ബി.എസിക്കാരെ കാത്ത് സംസ്ഥാന സര്‍ക്കാര്‍ +2 കള്‍ കാത്തിരിക്കണമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണ്‌. എന്നും ക്രീം നമുക്ക് തന്നെ വേണം എന്ന് എന്തിനാണ്‌ വാശി പിടിക്കുന്നത്. ഓട്ടോക്കാരന്റെ മക്കള്‍ പ്രൈവറ്റ് സ്കൂളില്‍ പഠിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് പിഴച്ചു. ഓട്ടോക്കാരന്‌ കാശുള്ളതുകൊണ്ട് അവന്‍ പ്രൈവറ്റ് സ്കൂളില്‍ വിടുന്നു. 10 വരെ പൊതുവിദ്യാഭ്യാസ ഉപേക്ഷിച്ചവരെ 12 ആം ക്ലാസില്‍ കാത്തിരിക്കണം എന്നുള്ള വാദം രസകരം തന്നെ

cALviN::കാല്‍‌വിന്‍ said...

അപരന്‍ പറഞ്ഞ മെട്രിക്ക് കൊണ്ട് വിദ്യാഭ്യാസത്തെ അളക്കാനാണ് ഇനിയുള്ള കാലവും ശ്രമമെങ്കില്‍ നമ്മുടെ നാട് കിടന്നിടത്ത് കിടക്കുകയേ ഉള്ളൂ. മെഡിക്കല്‍/ എഞ്ചിനീയറിംഗ് എണ്ട്രന്സിനപ്പുറവും ലോകമുണ്ടെന്ന് ഒരു പക്ഷേ ഇപ്പോഴത്തെ സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെങ്കിലും മനസിലാക്കുമായിരിക്കും

കാക്കര kaakkara said...

സാമ്പത്തികമായി വളരെ അവശത അനുഭവിക്കാത്ത ഒട്ടുമിക്കപേരും ഇന്ന്‌ സ്വകാര്യ ആശുപത്രികളിൽ പോകുന്നു. വളരെയധികം സാമ്പത്തിക ചിലവും വിദഗ്‌ധ ചികിൽസയുംവേണ്ടി വരുമ്പോൾ ഇതിലെ മദ്ധ്യവർഗ്ഗം സർക്കാർ മെഡിക്കൽ കോളേജിലേക്ക്‌ വരും... C.B.S.E ക്കാരോട് പറഞ്ഞതുപോലെ ഇവരോടും പറയണം “ഇത്രയും നാളും സ്വകാര്യ ആശുപത്രിയിൽ പോയതല്ലെ അവിടെ തന്നെ പോയാൽ മതി”!


കിരൺ... ഇവിടെ നിലവാരമല്ല പ്രശ്നം. പതിവിന്‌ വിരുദ്ധമായി വളരെ നേരത്തെ ഏകജാലകം അല്ലെങ്ങിൽ പതിവിന്‌ വിരുദ്ധമായി C.B.S.E ഫലം നേരം വൈകി.

കിരണ്‍ തോമസ് തോമ്പില്‍ said...

ആരോഗ്യം പോലെ അല്ലല്ലോ സാര്‍ വിദ്യാഭ്യാസം. കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല്.എന്നാല്‍ വിദ്യാഭ്യാസ രംഗം അങ്ങനെ അല്ല. അവിടെ വേണമെങ്കില്‍ എല്ലാവര്‍ക്കും വരാം. അത് വേണ്ട എന്ന് വയ്ക്കുന്നവര്‍ക്ക് +2 വിന്‌ സീറ്റ് ലഭിക്കാതിരിക്കുന്നില്ല ആദ്യ അലോട്ട്മെന്റില്‍ ലഭിക്കില്ല എന്നേ ഉള്ളൂ. രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞും 20000 സീറ്റ് മിച്ചമുണ്ടായിരുന്ന സംസ്ഥാനമാണ്‌ കേരളം. പിന്നെ തങ്ങള്ക്കിഷ്ടപ്പെടുന്ന സ്കൂളുകള്‍ ( ഏറ്റവും മികച്ചത്) തന്നെ കിട്ടാന്‍ വേണ്ടി സി.ബി.എസി പരീക്ഷ ഫലം വരെ +2 അലോക്കേഷ്ന്‌ കാത്തിരിക്കണം എന്നത് ഇത്തിരി അതി മോഹമല്ലേ?

cALviN::കാല്‍‌വിന്‍ said...

ഈ വികാരം കൊള്ളുന്നവരെല്ലാം അടുത്ത കൊല്ലമെങ്കിലും നേരത്തും കാലത്തും സി.ബി.എസ്.സിക്കാരോട് റിസള്‍ട് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുമോ? അതോ‌ എന്നും കുറ്റം സംസ്ഥാനസര്‍ക്കാറിനായിരിക്കുമോ?

Nasiyansan said...

സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളെ ചേര്‍ത്ത് സിബിഎസ് സി ക്കാരെ കുറ്റം പറയുന്ന പല "പാവപ്പെട്ടവനും " ബിവറേജസില്‍ കൊടുക്കുന്ന കാശ് വേണ്ട ഒരു മാസം "സ്വൊന്തം" കുട്ടികള്‍ക്ക് ഫീസ്‌ കൊടുക്കാന്‍ ...നല്ല ഒരു ഭാവി സ്വപ്നം കാണുന്നവര്‍ വരും കാലത്ത് എന്തെങ്കിലും നിവര്‍ത്തിയുണ്ടെങ്കില്‍ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളെ ചേര്‍ക്കാതിരിക്കുക ..പിന്നെ ഓട്ടോ തള്ളാനും മുക്യമന്ത്രിയാകാനുമോക്കെയാണ് കുട്ടികളെ പടിപ്പിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ സ്കൂളില്‍ തന്നെ വിടാം ...

ബിനോയ്//HariNav said...

Nasiyansan മാഷിന് ഓട്ടോ തള്ളുന്നവനോട് എന്തൊരു പുച്ഛം! വീക്ഷണത്തിന്‍റെയാണ് പ്രശ്നം സുഹൃത്തേ. ഏര്‍പ്പെടുന്ന തൊഴില്‍ എന്തായാലും സത്യസന്ധതയോടെ സ്വന്തമായി അദ്ധ്വാനിച്ച് സമ്പാദിക്കുവാനും സമൂഹത്തോട് ഉത്തരവാദിത്ത്വമുള്ള പൗരനായി ജീവിക്കുവാനും ഒരുവനെ പ്രാപ്തനാക്കുന്ന ഒന്നാകണം വിദ്യാഭ്യാസം എന്ന് വിശ്വസിക്കുന്നവരും ഈ ലോകത്തുണ്ട്. ഉദാഹരണത്തിന് ബിരുദാനന്തര ബിരുദവും പി എച്ച് ഡി യും നേടിയ ശേഷം "ബിവറേജസില്‍ ക്യൂ നില്‍ക്കുന്ന" വിവരദോഷിയുടേതടക്കം പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരുന്ന പുരോഹിതജോലിയുമായി തട്ടിച്ചുനോക്കുമ്പോള്‍ I prefer to be an auto driver.

ബിനോയ്//HariNav said...
This comment has been removed by the author.
തറവാടി said...

ഈയിടെയായുള്ള സിലബസ്സില്‍ രാഷ്ട്രീയം കൂട്ടാനുള്ള ശ്രമങ്ങളൊഴിച്ചാല്‍ കേരള സിലബസ്സ് മോശമെന്ന് തോന്നിയിട്ടില്ല എന്നാല്‍ സി.ബി.എസ്.സി കേരള സിലബസ്സിനേക്കാള്‍ 'എളുപ്പ' മാണെന്നതിനോട് യോജിപ്പില്ല, ഒപ്പം കേരളയുടെ പത്താം ക്ലാസ്സ് പരീക്ഷാ വാലുവേഷന്‍ വളരെ നിലവാരം കുറവാണെന്നും , ഭരിക്കുന്ന പാര്‍ട്ടിയുടെ ഗുണമായിട്ടാണ് വിജയശതമാനം കണക്കാക്കുന്നതെന്നും അഭിപ്രായമുണ്ട്.

പത്താം ക്ലാസ്സ് വരെ സി.ബി.എസി സിലബസ് പഠിപ്പിച്ച് പ്ലസ്സ് ടു വിന് കേരള സിലബസ്സിലേക്ക് പറഞ്ഞയക്കാനായി പ്ലസ്സ് ടൂ അഡ്മിഷന്‍ വൈകിക്കണം എന്ന് പറയുന്നതിനോടും യോജിപ്പില്ല.

പ്ലസ്സ് ടൂവിന് പകരം രണ്ടിനും പൊതുവായ കേരള എഞ്ചിനീയറിങ്ങ്/ മെഡിക്കല്‍ എന്‍‌ട്രന്‍സിന്റെ കാര്യമെങ്കില്‍ അവിടെ വ്യത്യാസമുണ്ട് താനും.

കാക്കര kaakkara said...

കിരൺ... അതിമോഹമല്ല, ആവശ്യമാണ്‌, ന്യായവുമാണ്‌...

10 കഴിയുമ്പോൾ നമ്മുടെ പഠന വിഷയങ്ങൾ മാറുന്നു. അതുവരെ എല്ലാവരും ഒരേ വിഷയങ്ങൾ പഠിക്കുന്നു. +2 മുതലാണ്‌ ഉന്നത വിദ്യഭ്യാസം ലക്ഷ്യമിട്ട് നാം വിഷയത്തിൽ മാറ്റം ആരംഭിക്കുന്നത്‌, അതിനാൽ തന്നെ +2 വിദ്യാലയങ്ങളോട്‌ ചേർത്തെങ്ങിലും പഠനവിഷയങ്ങളുടെ ഗ്രൂപ്പ്‌ കണക്കിലെടുക്കുമ്പോൾ +2 പത്താംതരത്തിന്റെ തുടർച്ചയായി കണക്കാക്കുവാൻ സാധിക്കില്ല. അതുകൊണ്ട് തന്നെയാണ്‌ കേരള സിലബസ്സ് അല്ലെങ്ങിൽ C.B.S.E സിലബസ്‌ എന്ന വിത്യാസമില്ലാതെ കുട്ടികൾ സിലബസ്സ്‌ മാറുന്നത്‌.

കേരളസിലബസ്സുകാരും സി.ബി.എസ്.സി. സിലബസുകാരും ഒരു വിദ്യഭ്യാസ കലണ്ടറിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നടത്തണം, റിസൽട്ട്‌ പ്രഖ്യപിക്കണം, +2 ആരംഭിക്കണം, അങ്ങനെ എല്ലാം.

കേരളത്തിലും പ്രവാസനാടുകളിലും ഒരു വലിയ ജനവിഭാഗം C.B.S.E സിലബസിൽ പഠിക്കുന്നുണ്ട്‌ എന്ന സത്യം മനസ്സിലാക്കി കേരളസർക്കാർ +2 പ്രവേശനം വൈകിച്ചതുകൊണ്ട് എന്ന്‌ നഷ്ടമാണ്‌ സുഹ്രുത്തുക്കളെ നമുക്ക്‌ സംഭവിക്കുന്നത്‌?

കിരണ്‍ തോമസ് തോമ്പില്‍ said...

ഇവിടെ ആര്‍ക്ക് സീറ്റ് നഷ്ടപ്പെട്ടു? ഇഷ്ടപെട്ട അല്ലെങ്കില്‍ മികച്ച സ്ഥാപനങ്ങള്‍ കിട്ടാത്തതിലുള്ള വിഷമം അതാണ്‌ ഇപ്പോഴത്തെ പ്രശ്നം. പിന്നെ സി.ബി.എസി സിലബസില്‍ മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടള്ളതുകൊണ്ടല്ല മറിച്ച് +2 വില്‍ കേരള സിലബസ് മികച്ചതാണ്‌ എന്നതുകൊണ്ടാണ്‌ +2 വിന്‌ കേരളാ സിലബസിലേക്ക് ആളുകള്‍ വരുന്നതെന്നത് നല്ല തമാശ തന്നെ

തറവാടി said...

>>കേരളത്തിലും പ്രവാസനാടുകളിലും ഒരു വലിയ ജനവിഭാഗം C.B.S.E സിലബസിൽ പഠിക്കുന്നുണ്ട്‌ എന്ന സത്യം മനസ്സിലാക്കി കേരളസർക്കാർ +2 പ്രവേശനം വൈകിച്ചതുകൊണ്ട് എന്ന്‌ നഷ്ടമാണ്‌ സുഹ്രുത്തുക്കളെ നമുക്ക്‌ സംഭവിക്കുന്നത്‌? <<

കാക്കര,

ഇപ്പോള്‍ സി.ബി.എസ്സിയില്‍ നിന്നും കേരള സിലബസ്സിലേക്ക് മാറാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം കേരള സിലബസ്സിനോടുള്ള ഇഷ്ടക്കൂടുതലാണോ?

വരുന്ന എന്‍‌ട്രന്‍സ് പരീക്ഷക്ക് പ്ലസ്സ് ടുവിന്റെ മാര്‍ക്കും പരിഗണിക്കും (?) എന്ന നടപ്പിലാക്കാന്‍ പോകുന്ന(?) വിവരക്കേടിന്റെ ഗുണം പറ്റാനും കൂടിയല്ലെ?

MKERALAM said...

'പിന്നെ തങ്ങള്ക്കിഷ്ടപ്പെടുന്ന സ്കൂളുകള്‍ ( ഏറ്റവും മികച്ചത്) തന്നെ കിട്ടാന്‍ വേണ്ടി സി.ബി.എസി പരീക്ഷ ഫലം വരെ +2 അലോക്കേഷ്ന്‌ കാത്തിരിക്കണം എന്നത് ഇത്തിരി അതി മോഹമല്ലേ?'

കിരണ്‍ നിങ്ങളുടെ ഈ പ്രസ്ഥാവനയുടെ അര്‍ത്ഥമെന്താണ്?
ഗാണ്മെന്റിന്റെ ഉത്തരവാദിത്തം ജനങ്ങളോടാണ്, അതങ്ങനെയാവണം. ഗവണ്മെന്റു സ്ക്കൂളുകളീലും പ്രൈവറ്റു സ്കൂളുകളിലും പഠിക്കുന്നവര്‍ അവിടുത്തെ പ്രജകളാണ്. തങ്ങളുടെ കഴിവും അഗ്രഹവുമനുസരിച്ച് ഏതു സ്കൂളിലും സ്വന്തം മക്കളെ വിട്ടു പഠിപ്പിക്കാനുള്ള രക്ഷകര്‍ത്താക്കളുടെ അവകാശം ആബ്സൊലൂട്ട് ആണ്.

മെറിറ്റുള്ളവനും ഇല്ലാത്തവനും അവര്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസത്തിലൂടെ ജീവിതമാര്‍ഗ്ഗം തേടുന്നതിനു വഴിയൊരുക്കുകയാണ് ഗവണ്മെന്റിന്റെ ചുമതല.

ഗവണ്മെന്റു സ്കൂളുകളില്‍ ഗുണമേന്മയുണ്ടാക്കുന്നതിനു ശ്രമിക്ക വഴിയാണ് ഗവണ്മെന്റു സ്കൂളുകളുടെ ഇന്റേക്ക് വര്‍ദ്ധിപ്പിക്കുന്നത്. എന്തേ അതു നടക്കുമോ? അല്ലാതെ... ഷെയിം ഓണ്‍ ദിസ് ഗവണ്മെന്റ്.

കിരണ്‍ തോമസ് തോമ്പില്‍ said...

സി.ബി.എസ്.സി പരീക്ഷയുടെ റിസല്‍റ്റ് വരുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. രണ്ടും രണ്ടാണ്‌. സര്‍ക്കാര്‍ ക്രിത്യമായി 10 റിസല്‍റ്റ് പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് അലോട്റ്റ്മെന്റ് തുടങ്ങുന്നു. വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം 10 ഇന്റെ തുടര്‍ച്ചയാണ്‌ 11 അത് അവര്‍ തുടരുന്നു. മറ്റൊരു സിലബസ് പഠിച്ച് വരുന്ന ആളുകളെ കാത്തിരിക്കണം എന്നതിനോട് എനിക്ക് താല്പര്യമില്ല. സി.ബി.എസ്.സിക്കാര്‍ക്ക് വേണ്ടി കാത്തിരുന്ന് അലോട്ട്മെന്റ് +2 ക്ലാസ് തുടങ്ങിയതിന്‌ ശേഷവും നീണ്ടുപോയാല്‍ അത് മറ്റൊരു വിവാദമാകും. സി.ബി.എസ്.സിക്കാര്‍ സിബിഎസ്സിയില്‍ തന്നെ തുടര്‍ വിദ്യാഭ്യാസം തേടട്ടെ. അലെങ്കില്‍ രണ്ടാം അലോട്റ്റ്മെന്റില്‍ മിച്ചമുള്ള സീറ്റില്‍ പ്രവേശനം തേടട്ടേ. സര്‍ക്കാര്‍ സിലബസില്‍ ( ഇതിലുമ്- പ്രൈവറ്റ് സ്കൂളുകള്‍ ഉണ്ട്) പഠിച്ചവര്‍ക്ക് +2 വിന്‌ മുന്‍ഗണന ലഭിക്കട്ടെ . ഇതില്‍ ഞാന്‍ തെറ്റുകാണുന്നില്ല

കാക്കര kaakkara said...

തറവാടി... സിലബസ്സ്‌ നോക്കിയല്ല സാധാരണക്കാർ വിദ്യാലയം തിരഞ്ഞെടുക്കുന്നത്‌. താങ്ങൾ ചൂണ്ടികാണിച്ച പ്രവേശനപരീക്ഷയിലെ മാറ്റവും ആകർഷിക്കുന്നുണ്ടാകും. അതിന്റെ ഗുണദോഷങ്ങൾ മറ്റൊരു ചർച്ചയിലേക്ക്‌ വഴിമാറും.

ഒരു വിദ്യഭ്യാസകലണ്ടറിന്റെ ആവശ്യകത ഉയർന്ന്‌ വരുന്നില്ലേ?

കുട്ടപ്പന്‍ ദ ഗ്രേയ്റ്റ് said...

@aparan

kindly do not consider Engineering Rank List as a measurement tool for talent & intelligence.

പ്രേമന്‍ മാഷ്‌ said...

"മണ്ടന്‍മാര്‍ പഠിക്കുന്ന +2 സിലബസ് മാര്‍ക്ക് കിട്ടുമെന്നും ഓസില്‍ പഠിക്കാമെന്നും ഉള്ളതുകൊണ്ട് സി.ബി.എസ്.സി കുട്ടികള്‍ക്കും ഹരമാണ്‌. ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന് കരുതപ്പെടുന്ന +2 വിന്‌ മികച്ച സി.ബി.എസ്.സി സിലബസ് ആവശ്യമില്ല മറിച്ച് കൂടുതല്‍ മാര്‍ക്ക്
കിട്ടി ഭാവി സുരക്ഷിതമായാല്‍ മതി."
ഈ വിരുദ്ധോക്തിയാണ് കുഴപ്പമുണ്ടാക്കിയതെന്നു തോന്നുന്നു. പ്ലസ് ടു വിനു ഇപ്പോള്‍ കേരളത്തില്‍ പ്രത്യേക സിലബസ് തയ്യാരാക്കുന്നില്ലെന്നു എല്ലാവര്‍ക്കും അറിയാമായിരിക്കുമല്ലോ.NCERT സിലബസ് തന്നെയാണ് കേന്ദ്രീയ വിദ്യാലയത്തിലടക്കമുള്ള CBSE പരീക്ഷ പിന്തുടരുന്നിടത്തെല്ലാം ഉള്ളത്. ( CBSE ഒരു പരീക്ഷാ ബോര്‍ഡ് മാത്രമല്ലേ?) അത് തന്നെയാണ് കുറച്ചു വര്‍ഷങ്ങളായി കേരളത്തിലും നടപ്പിലുള്ളത്. പ്ലസ് ടു വിലേക്ക് CBSE ക്കാര്‍ക്ക് ചാട്ടമുണ്ടാകാനുള്ള കാരണങ്ങളെ ഞാന്‍ ഇങ്ങനെയാണ് കാണുന്നത്. (ഏകജാലകത്തിലൂടെ കടക്കാന്‍ പാടുപെടുന്ന ഒട്ടകങ്ങള്‍) ( നേരത്തെ യുള്ള ലിങ്ക് കാണാത്തവര്‍ക്ക് )
കേരളാ സിലബസിന്റെ പത്താം തരം റിസല്‍ട്ടിനെ കുറ്റം പറയുന്നവര്‍ ( നിരന്തര മൂല്യ നിര്‍ണയത്തിന്റെ മാര്‍ക്ക് നല്‍കുന്നതില്‍ ഉദാരതയുണ്ടെന്നു സമ്മതിക്കുന്നു.) CBSE യിലെ കേരളാ വിജയശതമാനം 99 .5 ആണെന്നത് കാണുന്നുണ്ടെങ്കിലും അതെങ്ങിനെ എന്ന് ആരായുന്നില്ല. നേരത്തെ പറഞ്ഞത് പോലുള്ള ഉന്തി ഉന്തി പഠിപ്പിക്കലാണ് അവിടെ നടക്കുന്നതെന്നും എല്ലാവര്‍ക്കും അറിയാം.

വര്‍ക്കേഴ്സ് ഫോറം said...

സ്കൂള്‍ പ്രവേശനവും പ്രീ-പെയ്ഡ് വാര്‍ത്തകളും എന്ന പോസ്റ്റ് നോക്കുമല്ലോ.

Muhammed Shan said...

:)

മുക്കുവന്‍ said...

സി.ബി.എസ്.സി സിലബസ് റിസല്‍ട്ട് വരുന്നതു വരെ താമസിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴൊ? ഉം.. ഇത്രയും നാള്‍ ഇവിടല്ലല്ലോ പഠിച്ചത്? അതെന്ത് ചോദ്യാ മാഷെ! എല്ലാവര്‍ക്കും പഠിക്കാന്‍ അവസരമുണ്ടാക്കുന്നതല്ലേ സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്ലത്?

ജനശക്തി said...

വലതുകാലു വെച്ചു കയറിയാല്‍ നന്നാക്കാനാണോടാ എന്ന് പറഞ്ഞ് ഇടി.ഇടത് കാലു വെച്ച് കയറിയാല്‍ നശിപ്പിക്കാനാണോടാ എന്ന് ചോദിച്ച് ഇടി. രണ്ട് കാലും ഒരുമിച്ച് കുത്തിച്ചാടിയാല്‍ സര്‍ക്കസ് കളിക്കാന്‍ വന്നതാണോ എന്ന് ചോദിച്ച് ഇടി..

Santosh said...

സര്‍ക്കാര്‍ സിലബസ് പഠിക്കണോ സി.ബി.എസ്.ഇ പഠിക്കണോ എന്നുള്ളത് രക്ഷിതാക്കളുടെ താല്പര്യം അല്ലെ കിരണ്‍? രണ്ടു സിലബസ്സും നല്ലതാണ് എന്നുള്ള അഭിപ്രായക്കാരന്‍ ആണ് ഞാന്‍ (രണ്ടു സിലബസ്സും ഞാന്‍ പഠിച്ചിട്ടുമുണ്ട്).

പക്ഷെ, 10, 12, bachelor degree, master degree - ഇതെല്ലാം പഠനവഴിയിലെ നാഴികക്കല്ലുകള്‍ ആണ്. പഠിക്കാന്‍ താല്പര്യം ഉള്ള കുട്ടികള്‍ക്ക് ഈ നാഴികക്കല്ലുകള്‍ക്കിടയില്‍ ഒരു മാറ്റത്തിന് ആഗ്രഹമുണ്ടെങ്കില്‍ (പുറകിലെ ചേതോവികാരം എന്തെങ്കിലുമാവട്ടെ) അതിനു ഇത്തരം നടപടികള്‍ ഒരു വിലങ്ങുതടി ആവരുതെന്ന അഭിപ്രായം ആണ് എനിക്കുള്ളത്. ഞാനോ നിങ്ങളോ അല്ല, ആ കുട്ടികളാണ് നാളത്തെ പൌരന്മാര്‍

കേരളത്തിലെ ഒരു കുട്ടി ഉന്നതവിദ്യാഭ്യാസത്തിനു ഏതെങ്കിലും മികച്ച സര്‍വകലാശാലയില്‍ അപേക്ഷിക്കാന്‍ അവരുടെ ഇപ്പോഴത്തെ പരീക്ഷ റിസള്‍ട്ട്‌ ഒരു വിലങ്ങു തടിയാവുന്നതില്‍ നിന്നും ഒട്ടും വ്യതസ്തമല്ല ഈ വിഷയവും. This particular issue should not be seen just as Govt Syllabus Vs. CBSE Syllabus - but this is a case in point to develop some kind of acceptable framework of timelines for all boards/universities across our country.

Santosh said...
This comment has been removed by the author.
Swasthika said...

ഇത് കിരണ്‍ കൃത്യമായി ചൂണ്ടിക്കാനിച്ച്ച അസുഖം മാത്രം.അല്ലാതെ നാളത്തെ പൌരന്‍ 'സൌകര്യം'ഉണ്ടാക്കിക്കൊടുക്കാനുള്ള വെമ്പലൊന്നുമല്ല.നല്ല തമാശ, നേരത്തെ ഫലം വന്നാല്‍ പ്രശ്നം. സമയത്തിനു ഫലം വന്നാല്‍ വീണ്ടും പൊഹ.വൈകിയാല്‍ കട്ടപപൊഹ. ന്യൂനപക്ഷപീഡന വായ്ത്താരി.ഇതുമായി ബന്ധമില്ലെങ്കിലും സമാനമായ ഒരു തമാശ ധന-മരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടു നടന്നല്ലോ.വ്യാപകമായി മരാമത്ത് പണി ടെണ്ടര്‍ കൃത്രിമം നടത്തി കരാറുകള്‍ നേടിയെടുക്കുന്ന മാഫിയ ഉണ്ടെന്നു ഒരു നാള്‍ വീരഭൂമി 'ജനപക്ഷ'വാര്‍ത്ത വീശിയടിക്കുന്നു. ഇതന്വേഷിക്കാന്‍ ധനമന്ത്രി വകുപ്പ്തല ഉത്തരവിടുന്നു, അതാ വരുന്നു വീരഭൂമി വാര്‍ത്ത അടുത്ത ദിനം. ധനമന്ത്രി വന്‍തോതില്‍ പദ്ധതി തടസ്സപ്പെടുത്തുന്നു,പുരോഗതി തടസ്സപ്പെടുന്നു എന്ന 'വികസന' വാര്‍ത്ത.

Santosh said...

സുഹൃത്തെ;
പരസ്പരം പഴി ചാരുന്നിടത്ത്നിന്ന് ക്രിയാത്മകമായ alternatives മുന്നോട്ടു കൊണ്ടുവരാന്‍ കഴിയുമ്പോള്‍ ആണ് സംവാദം ഗുണകരമാവുന്നത് - എല്ലാവര്‍ക്കും.
നേരത്തെ കാക്കര ചൂണ്ടിക്കാണിച്ച പോലെ ഒരു വിദ്യാഭ്യാസ കലണ്ടറിന്റെ ആവശ്യകത ഇല്ലേ? ഇത്തരം പ്രശ്നങ്ങള്‍ അങ്ങിനെ പരിഹരിക്കവുന്നതല്ലേ?
..... "but this is a case in point to develop some kind of acceptable framework of timelines for all boards/universities across our country."

അതിനിടക്ക് 'അസുഖം' കണ്ടുപിടിക്കാന്‍ നടക്കുന്നിടത്ത് ചര്‍ച്ചയുടെ പ്രസക്തി നഷ്ടപെടുന്നു... പരസ്പരം ചളി വാരിയെറിയാന്‍ താല്പര്യം ഇല്ല, സമയവും...
ചര്‍ച്ച നടക്കട്ടെ...