Thursday, August 26, 2010

റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര!

മലയാള മനോരമയുടെ അന്തരിച്ച ചീഫ് എഡിറ്റര്‍ മത്തുക്കുട്ടിച്ചായന്‍ ജീവിതത്തില്‍ എറ്റവും കൂടുതല്‍ സന്തോഷം നല്‍കിയ കാര്യമായി കരുതുന്നത് ദേശാഭിമാനി കോട്ടയം എഡിഷന്‍ ഉല്‍ഘാടനത്തിന്‌ ഇ.എം.എസിന്‌ നല്‍കിയ മറുപടിയായിരുന്നു എന്ന് മനോരമ എഡിറ്റര്‍ തോമസ് ജേക്കബ് കെ.എം മാത്യു അനുസ്മരണ ലേഖനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. ആ മറുപടിയിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു റബ്ബര്‍ പത്രം എന്ന വിമര്‍ശനത്തിന്‌ മാത്തുക്കുട്ടിച്ചായന്‍ പറഞ്ഞ മറുപടി അതിങ്ങനെ

റബര്‍ പത്രം എന്നു വിളിക്കപ്പെടുന്നതില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുന്നു. ഇന്നു കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന റബര്‍ കൃഷി ഇവിടെ ആരംഭിക്കാന്‍ മനോരമ എത്രയോ ആയിരം കോളങ്ങളാണു ചെലവാക്കിയിട്ടുള്ളത്. ഭാവിയുടെ മരം ഇതാണെന്നും ഇതു കൃഷിചെയ്യണമെന്നും മനോരമ തുടര്‍ച്ചയായി മുഖപ്രസംഗം എഴുതി.

എന്നല്‍ റബ്ബറിന്റെ ഇറക്കുമതി ചുങ്കം 20% നിന്ന് 7.5 % ആക്കിയത് മനോരമക്ക് വാര്‍ത്തയെ ആയിരുന്നില്ല. അതിനെപ്പറ്റി malayal.am ഇല്‍ എഴുതിയത് ഇവിടെ വായിക്കു

കാളിദാസനെതിരെ സൈബര്‍ ക്വട്ടേഷന്‍

ഇന്ന് രാവിലെ എന്റെ ഒരു പോസ്റ്റില്‍ വന്ന കമന്റില്‍ നിന്നാണ്‌ ബ്ലോഗര്‍ കാളിദാസനെതിരെ ഉണ്ടാക്കിയിരിക്കുന്ന ക്വട്ടേഷന്‍ ബ്ലോഗിന്റെ ലിങ്ക് കിട്ടുന്നത്. കാളിദാസനെ തെറി അഭിഷേകം നടത്താനും വ്യക്തിപരമായി അപമാനിക്കാനുമുള്ള പ്രകടമായ ശ്രമമാണിത്. ആശയങ്ങളേ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയാത്തവര്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് തികച്ചും അപലപനീയമായ ഒരു സംഗതിയാണ്‌. ഇത് ചൂണ്ടിക്കാട്ടി അവിടെ കമന്റിട്ട പ്രചാരകന്‍ എന്ന ബ്ലോഗറോട് പ്രസ്തുത ബ്ലോഗിന്റെ ഉടമ ഇങ്ങനെ ഒരു കമന്റിട്ടു

പ്രചാരകാ
കാളിദാസൻ എന്ന വ്യാജ നാമത്തിൽ മുസ്ലീംകളെ വിമർശിച്ച് കൊണ്ടും നബിയുടെ ഫോട്ടൊയാണെന്ന് പറഞ്ഞ് ഏതോ ഫോട്ടൊ കൊടുത്തും ബ്ലോഗെഴുതുന്നത് ശ്രദ്ധിച്ചുകാണുമെന്ന് കരുതുന്നു അവനുമായി മാന്യമായ സംവാദം നടത്തിയവരെയെല്ലാം അവൻ കളിയാക്കി ഓടിക്കുകയാണ് ചെയ്യുന്നത് അതിനാലാണ് ഇത്തരമൊരു രീതി സ്വീകരിച്ചത് മഹാനായ നെബിയെയും മുസ്ലീകളേയും മോശമായി ചിത്രീകരിക്കുന്നത് ഒരു വിശ്വാസി എങ്ങിനെ കണ്ടു നിൽക്കും ? താങ്കൾ കാളിദാസൻ എന്ന ഈ വ്യാജനെ കാണിച്ചു തന്നാൽ ഈ ബ്ലൊഗ് ഡിലീറ്റ് ചെയ്യുന്നതായിരിക്കും.

ഈ ബ്ലോഗിന്റെ ഉടമ faslifas നോട് എനിക്ക് പറയാനുള്ളത് ഇതാണ്‌. ആശയപരമായി ഉള്ള എതിര്‍പ്പികളേ ആശയപരമായി നേരിടുക. ഇല്ലെങ്കില്‍ മറ്റ് പലരും ചെയ്യുന്നത് പോലെ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി മറുപടി എഴുതുക. പിന്നെ മതവികാരം വൃണപ്പെട്ടെങ്കില്‍ കാളിദാസന്‌ അര്‍ഹമായ ശിക്ഷ ലഭിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. അല്ലാതെ ദൈവത്തെ സംരക്ഷീക്കേണ്ടത് ഒരു വിശ്വാസിയുടെ കടമയല്ല. ദൈവത്തെ അത്രക്ക് ചെറുതായി കാണരുത്

പിന്നെ ഇന്ത്യയിലെ സൈബര്‍ നിയമം എന്നത് എങ്ങനെ ഉള്ളതാണ്‌ എന്ന കാര്യം ഞാന്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. അത് പ്രകാരം നടപികളുമായി ആരെങ്കിലും ഇറങ്ങിയാല്‍ അത് നിങ്ങള്‍ക്ക് മാത്രമല്ല സമുദായത്തിനും നല്ലതായി ഭവിക്കില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ

ഈ ബ്ലോഗിന്റെ ലിങ്ക് ഞാന്‍ നല്‍കാത്തത് മനപ്പൂര്‍വ്വമാണ്‌. അത് കണ്ടെത്തുക ബ്ലോഗേഷ്സിന്‌ ബുദ്ധിമുട്ടാകില്ല എന്ന് കരുതുന്നു.


Wednesday, August 18, 2010

മദനി റിയാലിറ്റി ഷോ

അബ്ദുള്‍ നാസര്‍ മദനിയെ ബാഗ്ലൂര്‍ സ്പോടനക്കേസില്‍ അറ്സ്റ്റുചെയ്യുമോ ഇല്ലയോ എന്ന ആശങ്ക അവസാനിപ്പിച്ചുകൊണ്ട് ഇന്നലെ അറസ്റ്റ് ഉണ്ടായിരിക്കുന്നു. മൂന്നാലു ദിവസമായി അന്‍വാറശ്ശേരിയിലുംപരിസരങ്ങളിലും കുറ്റി അടിച്ച് കിടന്നിരുന്ന മാധ്യമ സിംഹങ്ങള്‍ക്ക് ഇനി വിശ്രമിക്കാം. കുറെ ദിവസമായി ഇപ്പോള്‍ അറസ്റ്റ് ചെയ്യും ഇല്ല അറസ്റ്റിന്നുണ്ടാകില്ല അല്ല കുറച്ച് സമയത്തിനുള്ളില്‍ അല്ല ആശയക്കുഴപ്പം രൂക്ഷം എന്നിങ്ങനെ റണ്ണിങ്ങ് കമന്ററി നടത്തിപ്പോന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്നലെ ഒരു ഓപ്പറേഷന്‍ വിജയിച്ചതിലുള്ള ആഹ്ലാദം കാണാമായിരുന്നു. എന്തായാലും മദനി അങ്ങനെ ജയിലിലായി.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന്‌ മുന്‍പ് വരെ മദനി എന്ന ബ്രാന്റ് ഒരു മനുഷ്യാവകാശ ലംഘനത്തിന്റെതായിരുന്നു. 9 വര്‍ഷത്തോളം ചെയ്യാത്ത തെറ്റിന്‌ ജയിലില്‍ കിടന്ന് മരണത്തോട് മല്ലിട്ട മദനി. ഈ മദനിക്കായി കണ്ണീരൊഴുക്കിയ മാധ്യമങ്ങളെല്ലാം ഒറ്റയടിക്ക് മദനിയെ ജയിലില്‍ അടക്കാന്‍ ഒന്നിക്കുന്ന അഭൂതപൂര്‍വ്വമായ കാഴ്ചയാണ്‌ കഴിഞ്ഞ രണ്ടാഴ്ചയയി കേരളം കണ്ടുകൊണ്ടിരിക്കുന്നത്

ഈ കേസ് കെട്ടിച്ചമച്ചതാണെന്നും ബാഗ്ലൂര്‍ പോലീസ് ഉന്നയിച്ചിരിക്കുന്ന പല ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും പല സാക്ഷിമൊഴികളും വ്യാജമാണെന്നുമൊക്കെയുള്ള മദനിയുടെ വാദങ്ങളെ ഒന്നും മുഖവിലക്കെടുക്കാന്‍ ഒരു അന്വേഷാത്മക മാധ്യമ പ്രവര്‍ത്തകനും ഇതുവരെ തയ്യാറായിട്ടില്ല. ഏതെങ്കിലും ചാനല്‍ ചര്‍ച്ചയില്‍ മദനിയോ അദ്ദേഹത്തിന്റെ മണ്ടന്‍ കൂട്ടാളികളായ സിറാജോ ഗഫൂറോ ഈ വാദങ്ങള്‍ ഉന്നയിച്ചു തുടങ്ങിയാല്‍ ഉടന്‍ അവതാരകന്റെ മില്യ്യണ്‍ ഡോളര്‍ ചോദ്യം വരും നിങ്ങള്‍ പറയുന്നു നിങ്ങള്‍ നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്നു എന്ന് പിന്നെ എന്തിനാണ്‌ ഇങ്ങനെ നാടകം കളിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ അതല്ലെ നിയമ വാഴ്കയെ അംഗീകരിക്കുന്ന ആരും ചെയ്യേണ്ടത് ഉടന്‍ തിരിച്ചെത്താം താങ്കളിലേക്ക്.പോള്‍ വധക്കേസില്‍ കാരി സതീശന്റെത് എന്നാരോപിച്ച് പോലീസ് കൊടുത്ത എസ് കത്തി പണിത കൊല്ലനെ അന്വേഷിച്ച് കണ്ടെത്തിയ ഏഷ്യാനെറ്റോ ലാവ്‌ലിന്‍ കേസില്‍ സാക്ഷി ആകാന്‍ സാധ്യത ഉണ്ട് എന്ന് സംശയിക്കപ്പെടുന്ന ദീപക്ക് കുമാറിന്റെ മൊഴി പ്രസിദ്ധീകരിക്കുന്ന മാതൃഭൂമിയോ ഒന്നും മദനി ഉന്നയിക്കുന്ന ചോദ്യങ്ങളേ കണ്ടില്ല എന്ന് നടിക്കുന്നു.

ഈ വിഷയത്തില്‍ malayalam.am എഴുതിയ ലേഖനം ഒന്നുനില്‍ക്കണേ, ഈ തെളിവുകള്‍ ഒന്നു പരിശോധിച്ചിട്ടു പോണേ..വായിക്കുക

Tuesday, August 10, 2010

മ്അദനിക്ക് നല്ലകാലം വരുന്നു

അബ്ദുള്‍ നാ സര്‍ മ്അ ദ നി­യെ കര്‍ ണ്ണാ ട ക പ്പോ ലീ സ് ബാം ഗ്ലൂര്‍ സ്ഫോ ട ന വു മാ യി ബന്ധ പ്പെ ടു ത്തി പ്ര തി ചേര്‍­ത്ത ത് ന്യൂ ന പ ക്ഷ പീ ഡ ന­ത്തി ന്റെ വകു പ്പില്‍ വരി ല്ല എന്ന പ്ര­കാ ശ് കാ രാ ട്ടി ന്റെ വെ ളി പ്പെ ടു ത്തല്‍ മ്അ ദ നി യു ടെ ദുര്‍ ദ ശ മേല്‍ വീണ അവ സാ ന ത്തെ ആണി യാ ണെ ന്നാ­ണു പല രും കരു തു ന്ന ത്. എന്നാല്‍ ആഴ ത്തി ലു ള്ള രാ ഷ്ട്രീ യ നി രീ ക്ഷ ണം നട ത്തു ന്ന വര്‍ ക്ക് ഇത് മ്അ ദ നി യു ടെ നല്ല കാ ലം തു ട ങ്ങി യ തി ന്റെ സൂ ച ന­യാ യേ കാ ണാ നാ കൂ. അതേ സമ യം, ഈ അനു കൂല സാ ഹ ച ര്യം മ്അ ദ നി എങ്ങ നെ ഉപ യോ ഗി ക്കു ന്നു എന്ന തി­നെ ആശ്ര യി ച്ചി രി ക്കും അദ്ദേ ഹ ത്തി­ന്റെ ഭാ വി

malayal.am വേണ്ടി എഴുതിയ ഈ ബ്ലോഗിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക

Tuesday, August 03, 2010

മാത്തുക്കുട്ടിച്ചായനും മനോരമയും പിന്നെ ലാവ്‌ലിനും

മലയാള മനോരമയുടെ ചീഫ് എഡിറ്റര്‍ കെ.എം മാത്യുവിനെപ്പറ്റിയുള്ള അനുസ്മരണക്കുറിപ്പില്‍ (ഞങ്ങള്‍ പഠിച്ച പാഠപുസ്തകം) പത്രത്തിന്റെ എഡിറ്റര്‍ തോമസ് ജേക്കബ് ഇങ്ങനെ എഴുതി

സംസാരത്തിലും പെരുമാറ്റത്തിലും വിനയം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കൈമുതലാക്കിയ മാത്യുവിന്റെ വശ്യമായ ചിരിപോലെ അക്ഷോഭ്യവും സൌമ്യവുമായിരുന്നു നിലപാടുകളും. ആരെയെങ്കിലും എതിര്‍ക്കേണ്ടിവന്നാല്‍, ആരോടെങ്കിലും വേര്‍പിരിയേണ്ടി വന്നാല്‍ അയാളെ വേട്ടയാടി നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നു വിശ്വസിച്ച മാത്യു ഞങ്ങളോട് എപ്പോഴും പറഞ്ഞു: ''നമ്മുടെ കയ്യിലുള്ള ആയുധം ഉപയോഗിച്ചു മറ്റുള്ളവരെ തേജോവധം ചെയ്യുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യരുത്. അതിനു ശ്രമിവച്ചാല്‍ അസാനം നശിക്കുന്നത് അയാളാവില്ല, നമ്മളായിരിക്കും.

ഇതെഴുതുന്നതിന്റെ തലേദിവസം മനോരമ പത്രത്തില്‍ സി.ബി.ഐ ലാവ്‌ലിന്‍ കേസിലെ ദിലീപ് രാഹുലന്റെ മൊഴി അടിസ്ഥാനമാക്കി പല വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. അതിലെ മുഖ്യവാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു.

ലാവ്‌ലിന്‍ കോഴപ്പണം കൈമാറിയ കണ്‍സള്‍റ്റന്‍സിക്ക് കരാര്‍ നല്‍കിയത് പിണറായിയുടെ അറിവോടെ : സി.ബി.ഐ

എന്നാല്‍ അതേ പത്രത്തില്‍ മറ്റൊരു വാര്‍ത്തയില്‍ ഇങ്ങനെയും എഴുതി

വൈദ്യുതി മന്ത്രി എന്നര്‍ഥം വരുന്ന 'വസീര്‍ തോക്കത്ത് എന്ന അറബി വാക്കാണ് ഈ റിപ്പോര്‍ട്ടില്‍ ദുബായ് പൊലീസ് ഉപയോഗിച്ചട്ടുള്ളത്. എന്നാല്‍ അറബിയിലുള്ള റിപ്പോര്‍ട്ട് സിബിഐ ഇംഗീഷിലേക്കു തര്‍ജമ ചെയ്തപ്പോള്‍ ഒരിടത്ത് 'ഊര്‍ജ സെക്രട്ടറിയെന്നും മറ്റൊരിടത്ത് 'ഊര്‍ജ മന്ത്രി യെന്നും ഉപയോഗിച്ചതിന്റെ ആശയക്കുഴപ്പം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലനില്‍ക്കുന്നുണ്ട്. സിബിഐ ചെന്നൈ യൂണിറ്റിലെ ഡപ്യൂട്ടി സൂപ്രണ്ട് വി. അശോക് കുമാറാണു പ്രത്യേക കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് നവംബര്‍ 10 നു പരിഗണിക്കും.

അപ്പോള്‍ വാര്‍ത്തയില്‍ തന്നെ അതിനുള്ള ആശയക്കുഴപ്പം ഉണ്ട്. എന്നാല്‍ ഒന്നാം പെജിലെ തലക്കെട്ടിലൂടെ മനോരമ പറയാന്‍ ശ്രമിച്ചത് എന്താണ്‌? ടെക്നിക്കാലിയ എന്നത് കോഴപ്പണം കടത്താനുള്ള സ്ഥാപനമായിരുന്നു. ഇത് പിണറായിക്ക് അറിയാമായിരുന്നു. അപ്പോള്‍ ടെക്നിക്കാലിയ ലാവ്‌ലിന്‍ കേസിലെ ഗ്രാന്റ് വെട്ടിക്കാന്‍ കൂട്ട് നിന്ന ഒരു സ്ഥാപനമാണ്‌. ഇത് സിബിഐക്ക് നേരത്തെ അറിയാം. ടെക്നിക്കാലിയായെ പണി ഏല്‍പ്പിച്ചത് ഉദ്യോഗസ്ഥന്‍മാരാണ്‌ എന്നാണ്‌ പിണറായി സി.ബി.ഐയോട് പറഞ്ഞിരിക്കുന്നത്. ഇത് കളവാണ്‌

പക്ഷെ അത്ഭുതകരമായ ഒരു സംഭവം സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ടെക്നിക്കാലിയ എന്ന സ്ഥാപനമോ അതിന്റെ പ്രതിനിധികളോ ആരും പ്രതിയായില്ല. മാത്രവുമല്ല പിണറായി വിജയന്റെ കാലത്തും ശര്‍മ്മയുടെ കാലത്തും എന്തിന്‌ കടവൂര്‍ ശിവദാസന്റെ കാലത്തും ടെക്നിക്കാലിയ വഴി ലാവ്‌ലിന്‍ ക്യാന്‍സര്‍ സെന്ററിന്റെ പണികള്‍ നടത്തിയിട്ടുണ്ട്. ടെക്നിക്കാലിയ എന്ന സ്ഥാപനത്തെ കോഴപ്പണം കടത്തനുള്ള കണ്‍സല്‍റ്റസിയാണ്‌ എന്ന് മനോരമ യാതോരു തെളിവുമില്ലാതെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോഴപ്പണം കടത്താനുള്ള കമ്പനിയെ തിരഞ്ഞെടുത്തതിനെപ്പറ്റി അറിവുള്ള പിണറായി വിജയന്‍ ഉറപ്പായും കോഴപ്പണം പറ്റിയിട്ടുണ്ടാകാം എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുക്കുകയും ചെയ്യുന്നു.പിണറായി വിജയന്‍ പണം പറ്റിയതിന്‌ തെളിവുകളില്ല എന്ന് കഴിഞ്ഞ തവണത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പിണറായി വിജയനും കൂട്ടരും നന്നായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ആ മൈലേജ് തകര്‍ത്ത് വീണ്ടും സംശത്തിന്റെ മുള്‍മുന വീണ്ടും നിലനിര്‍ത്താനും പറ്റിയ പുതിയ ഒരു സംഞ്ജ മനോരമ സൃഷിട്ടിച്ചു. അതാണ്‌ ലാവ്ലിന്‍ ഇടപാടില്‍ കോഴപ്പണം കൈമാറിയ കണ്‍സള്‍റ്റന്‍സി

ഈ വാര്‍ത്തയെപ്പറ്റിയുള്ള പിണറായി വിജയന്റെ പ്രതികരണം മനോരമ ഇന്നലെ പ്രസിദ്ധീകരിച്ചത് ഇങ്ങനെ

ആലുവ: ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ലാവ്ലിന്‍ ഇടപാടില്‍ കോഴപ്പണം കൈമാറിയ കണ്‍സള്‍റ്റന്‍സിക്കു കരാര്‍ നല്‍കിയതു സംബന്ധിച്ചു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


എത്രപെട്ടെന്നാണ്‌ ടെക്നിക്കാലിയ കോഴപ്പണം കൈമാറിയ കമ്പനിയായി രൂപപ്പെട്ടത്? അപ്പോള്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പണികഴിപ്പിച്ച തുക കോഴപ്പണമാണ്‌ എന്നാണ്‌ മനോരമ പ്രഖ്യാപിക്കുന്നത്.ഇത് ആദ്യമല്ല മനോരമ ലാവ്‌ലിന്‍ കേസില്‍ നുണ പ്രസിദ്ധീകരിക്കുന്നത്.
വരദാചാരിയുടെ തല പരിശോധിക്കണമെന്ന് ലാവ്‌ലിന്‍ ഫയലില്‍ പിണറായി വിജയന്‍ എഴുതി എന്ന നുണക്കഥ സൃഷ്ടിച്ചതും ഇതേ മനോരമയാണ്‌.ഇതുപോലെ മറ്റൊരു നുണയും മനോരമ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട വേളയില്‍ ഇറക്കിയിരുന്നു.ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കാലത്ത് ക്രിത്യമായി പറഞ്ഞാല്‍ ജൂണ്‍ 10 2009 ഇല്‍ മനോരമ ഇങ്ങനെ ഒരു വാര്‍ത്ത എഴുതി

സിംഗപ്പൂര്‍ ഗൂഢാലോചനയില്‍ പിണറായി പങ്കെടുത്തെന്ന്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപ നഷ്ടപ്പെടുത്തിയ ലാവ്ലിന്‍ ഇടപാടിനു മുന്നോടിയായി സിംഗപ്പൂരില്‍ നടന്ന ഗൂഢാലോചനയിലും അന്നു സംസ്ഥാന മന്ത്രിയായിരുന്ന പിണറായി വിജയന്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ സിബിഐ ശേഖരിച്ചതായി അറിയുന്നു. പാര്‍ട്ടിയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഇ.ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ 159 കോടി രൂപയുടെ ക്രമക്കേടു നടന്നതായി ചൂണ്ടിക്കാട്ടിയ ലാവ്ലിന്‍ ഇടപാടിന്റെ യഥാര്‍ഥ ഗൂഢാലോചന നടന്നതു സിംഗപ്പൂരിലാണെന്നാണു സിബിഐയുടെ നിഗമനം. വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ മറ്റു സിപിഎം നേതാക്കളോ അന്നു പിണറായി വിജയനോടൊപ്പം സിംഗപ്പൂരില്‍ എത്തിയിരുന്നില്ല. സംസ്ഥാന മന്ത്രിയായിരിക്കെ 1996 അവസാനം പിണറായി വിജയന്‍ നടത്തിയ സിംഗപ്പൂര്‍ യാത്രയുടെ ചെലവു വഹിച്ചത് ആരാണെന്നു കണ്ടെത്താന്‍ സിബിഐ ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരോ, പാര്‍ട്ടിയോ അല്ല ഈ യാത്രയുടെ ചെലവു വഹിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. സിബിഐയുടെ ചോദ്യം ചെയ്യലില്‍ സിംഗപ്പൂര്‍ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മൊഴികളാണു പിണറായി വിജയന്‍ നല്‍കിയത്. സിംഗപ്പൂരില്‍ പിണറായിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തത് ആരെല്ലാമാണെന്ന നിര്‍ണായക വിവരം വിചാരണയ്ക്കിടയില്‍ പുറത്തുവരുമെന്നാണു സിബിഐയുടെ പ്രതീക്ഷ. മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ 98 കോടി രൂപയില്‍ എസ്എന്‍സി ലാവ്ലിന്‍ നല്‍കിയ 12 കോടി രൂപ കാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടില്‍ എത്തിയിട്ടില്ല. ഈ തുക കൈമാറാന്‍ കാന്‍സര്‍ സെന്റര്‍ തുറന്ന അക്കൌണ്ടില്‍ 300 രൂപമാത്രമാണു നിക്ഷേപിക്കപ്പെട്ടത്. ലാവ്ലിന്‍ കമ്പനി നല്‍കിയ 12 കോടി രൂപയ്ക്ക് എന്താണു സംഭവിച്ചതെന്ന സിബിഐയുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കാന്‍ പിണറായി വിജയനു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഉത്തരേന്ത്യയിലെ ബാങ്കിലേക്ക് ഈ തുകമാറ്റിയതായി സൂചനയുണ്ട്. ആര്‍ക്കുവേണ്ടി, എന്തിനു വേണ്ടി ഈ തുക വിനിയോഗിച്ചുവെന്ന കാതലായ ചോദ്യം കേസിന്റെ വിചാരണയില്‍ ഉയരും. 1997 ഫെബ്രുവരി 10 നു കാനഡയില്‍ പിണറായി വിജയന്‍ ലാവ്ലിന്‍ കമ്പനിയുമായി കരാറില്‍ ഒപ്പിടുമ്പോള്‍ സിപിഎമ്മിലെ സമുന്നതനായ ഒരു നേതാവിന്റെ മക്കള്‍ കാനഡയിലുണ്ടായിരുന്നതായും സിബിഐക്കു സൂചന കിട്ടിയിട്ടുണ്ട്.


വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടാം എന്നാല്‍ ക്രിത്യമായി പ്ലാന്‍ ചെയ്ത് നുണ ഉല്‍പ്പാദിപ്പിക്കാന്‍ മനോരമയുടെ വൈഭവം ലാവ്‌ലിന്‍ കേസില്‍ ദിനംപ്രതി പുറത്തുവരുന്നു. വീണ്ടും തോമസ് ജേക്കബിന്റെ ലേഖനത്തിലേക്ക് വന്നാല്‍.

മനോരമയുടെ മുഖപ്രസംഗങ്ങള്‍ പലപ്പോഴും മൃദുവും സൌമ്യവുമായി മാറിയത് പത്രാധിപരുടെ ഈ കടുത്ത സംയമനം മൂലമായിരുന്നു.വിദേശത്തു പോലും ബ്രാഞ്ചുകളുണ്ടായിരുന്ന ട്രാവന്‍കൂര്‍ നാഷനല്‍ ക്വയിലോണ്‍ ബാങ്ക് തകര്‍ത്ത്, മനോരമ പൂട്ടി മുദ്രവയ്ക്കുകയും പത്രാധിപര്‍ മാമ്മന്‍ മാപ്പിളയെ തടവിലിടുകയും ചെയ്ത ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ 1966 ല്‍ നിര്യാതനായപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും നല്ല മുഖപ്രസംഗം മനോരമയുടേതായിരുന്നുവെന്നത് മാത്യുവിന്റെ ഈ നിലപാടിന് അടിവരയിടുന്നു. അതിനു മാത്യുവിനു പ്രചോദനമായത് അന്നു മനോരമയുടെ മുഖ്യപത്രാധിപരായിരുന്ന കെ.എം.ചെറിയാന്റെ നല്ല മനസ്സും. തങ്ങളുടെ കുടുംബത്തെ പകയോടെ മണ്ണോടുചേര്‍ത്തു കഷ്ടങ്ങളിലേക്കമര്‍ത്തിയ സിപിയോടു കുലീനമായ ആദരം പ്രകടിപ്പിച്ചു മധുരപ്രതികാരം തീര്‍ത്തതുപോലെ...

ഇത് തോമസ് ജേക്കബിനെപ്പോലെ മാത്യു പിണറായി വിജയനോടും പറഞ്ഞിട്ടുണ്ടാകണം അല്ലെങ്കില്‍ സമാനമായ രീതിയില്‍ മാത്യു മരിച്ച് കിടക്കുമ്പോള്‍ പിണറായി വിജയന്‍ ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ ഇങ്ങനെ ഒന്ന് എഴുതുമായിരുന്നില്ല.

Monday, August 02, 2010

വി.എസ് അങ്ങനെ പറയില്ല പക്ഷെ പിണറായി പറയും ഉറപ്പ്

വി.എസ് അച്ചുതാനന്ദന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയായി അവതരിപ്പിക്കപ്പെട്ട 20 വര്‍ഷം കൊണ്ട് ഇസ്ലാമിക രാഷ്ട്ര നിര്‍മ്മാണത്തെപ്പറ്റി പല കോണുകളില്‍ നിന്നും പലതരത്തിലുള്ള അഭിപ്രായങ്ങള്‍ വന്നു. യു.ഡി.എഫ് ഒന്നടങ്കം വി.എസിണ്‌ എതിരെ എത്തി ഒപ്പം മുസ്ലിം സംഘടനകളും . സംഘപരിവാരുകാര്‍ക്കും മറ്റും ഈ പ്രസ്താവന ആവേശം പകരുകയും ചെയ്തു. സി.പി.എമില്‍ നിന്ന് പതിവിന്‌ വ്യത്യസ്ഥമായി വി.എസിന്‌ ഈ വിഷയത്തില്‍ പിന്‍തുണ കിട്ടുകയും ചെയ്തു. പിണറായി വിജയന്‍ പോലും ശക്തമായ പിന്‍തുണയാണ്‌ വി.എസിന്‌ കിട്ടിയത്. അതോടെ സി.പി.എമിന്റെ മൃദു ഹിന്ദുത്വ അജണ്ടയാണ്‌ ഇതെന്ന് പൊതുവില്‍ വ്യാഖ്യാനിക്കപ്പെട്ടു.

വി.എസിന്റെ ഈ പ്രസ്താവന അദ്ദേഹത്തിന്റെ കടുത്ത ഫാന്‍സില്‍ ആശങ്കയുണ്ടാക്കി. പണ്ട് വി.എസ് മലപ്പുറത്തെ കുട്ടികളുടെ വിജയ ശതമാനത്തില്‍ ആക്ഷേപം ഉന്നയിച്ചത് ഈ അവസരത്തില്‍ കൂട്ടി വായിക്കപ്പെട്ടതും അവരെ അങ്കലാപ്പിലാക്കി. ജമായത്ത് ഇസ്ലാമിയുടെ പ്രയങ്കരനായ വി.എസ് പക്ഷ സാംസ്ക്കാരിക പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠനെ അത് പ്രകോപിപ്പിച്ചു. അദ്ദേഹം എന്തായാലും മംഗളം പത്രത്തില്‍ വി.എസിന്റെ പ്രതാവനയെ മയപ്പെടുത്താന്‍ അവതരിച്ചു. പ്രസ്താവന ചുമ്മാ മയപ്പെടുത്താന്‍ കഴിയില്ല അപ്പോള്‍ എങ്ങനെയെങ്കിലും അത് പിണറായി വിജയന്റെ തലയില്‍ കെട്ടി വയ്ക്കണം അങ്ങനെ വി,എസിന്റെ നിഷ്കളങ്കത മാലോകരെ അറിയിക്കണം. അതിവിടെ വായിച്ച് ആഹ്ലാദിക്കാന്‍ ചുവടെ ചേര്‍ക്കുന്നു
കടപ്പാട് മംഗളം ദിനപ്പത്രം

നേര്‍വാക്ക്‌: 'ഹൃദയങ്ങള്‍ ആയുധപ്പുരകളാക്കരുത്‌ '
ഇക്കഴിഞ്ഞ ഒരുദിവസം പതിവുപോലെ മൊബൈല്‍ ഫോണില്‍ ഉറക്കെ സംസാരിച്ചുകൊണ്ട്‌ (അല്‍പം തര്‍ക്കിച്ചുകൊണ്ട്‌) വീട്ടിലേക്കു കയറുകയായിരുന്നു. മൂവാറ്റുപുഴയില്‍ അധ്യാപകനു നേരെയുണ്ടായ ഹീനമായ ആക്രമണത്തെ മതത്തിന്റേയോ ന്യൂനപക്ഷാവകാശങ്ങളുടേയോ മറപിടിച്ചു ന്യായീകരിക്കുന്നതു തെറ്റാണെന്നും അതിനു പിന്നില്‍ സമൂഹത്തെ നെടുകെ വിഭജിക്കാനുള്ള വലിയൊരു ഗൂഢാലോചനയുണ്ടെന്നും ഇതിനുത്തരവാദികളായ മുഴുവന്‍ പേരെയും കണ്ടെത്തി കര്‍ശനമായി ശിക്ഷിക്കണമെന്നും ആവേശത്തോടെ സംസാരിച്ചു നിര്‍ത്തിയപ്പോള്‍ തൊട്ടയല്‍വീട്ടിലെ ഒരു 14 വയസുകാരന്‍ കുട്ടി ഏറെ വ്യാകുലതയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. അവന്‍ ഇസ്ലാം മതവിശ്വാസിയാണ്‌. നന്നായി പഠിക്കുന്ന, കളിക്കുന്ന കുട്ടിയാണ്‌. ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം പോലെതന്നെയാണ്‌. ആരും അടുത്തില്ലെന്നുറപ്പു വരുത്തി അവന്‍ എന്നോടു ചോദിച്ചു ''റസൂലിനെപ്പറ്റി മോശമായി എഴുതിയ ഒരാളുടെ കൈ വെട്ടിയതില്‍ തെറ്റുണ്ടോ ചേട്ടാ?'' എന്ന്‌. ഞാന്‍ ആകെ തളര്‍ന്നുപോയി. ഈ കുട്ടിയില്‍നിന്ന്‌ ഇത്തരമൊരു ചോദ്യം വരണമെങ്കില്‍ അവന്റെ വീട്ടില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നിരിക്കണമെന്നതാണ്‌ എന്നെ ഭയപ്പെടുത്തിയത്‌. എനിക്കറിയാവുന്ന ഇസ്ലാം മതവിജ്‌ഞാനം വച്ചുകൊണ്ട്‌ ഇതു തെറ്റാണെന്നു ഞാന്‍ അവനു പറഞ്ഞുകൊടുത്തു. തന്നെ വിമര്‍ശിക്കുക മാത്രമല്ല കൊല്ലാന്‍ വന്നവരോടു പോലും ഹിംസ പ്രയോഗിക്കാത്ത പ്രവാചകനായിരുന്നു റസൂലെന്നും മറ്റും ഞാന്‍ വിവരിച്ചു. ''ഒരു രാഷ്‌ട്രീയ നേതാവിനെതിരായും പാര്‍ട്ടിക്കെതിരായും എഴുതുകയും പറയുകയും ചെയ്‌തതിനല്ലേ ഞാന്‍ അടികൊണ്ടത്‌? അതു ശരിയാണെന്നു നീ കരുതുന്നുവോ?'' എന്ന ചോദ്യം അവനെ തോല്‍പിച്ചു. കാരണം എന്നെ വളരെയധികം സ്‌നേഹിച്ചിരുന്ന അവന്‌, എനിക്കു മര്‍ദനമേറ്റെന്നറിഞ്ഞ രാത്രി ഉറങ്ങാനായില്ലെന്നു ഞാനറിഞ്ഞിരുന്നു. പക്ഷേ, ഈ കുട്ടിയെ ആശ്വസിപ്പിച്ചതുകൊണ്ടായില്ല. കേരളത്തിലെ നിരവധി കുട്ടികളുടെയും വലിയവരുടെയും മനസുകളെ (വയലാര്‍ രാമവര്‍മയുടെ ഗാനത്തില്‍ പറയുന്നതുപോലെ) ആയുധപ്പുരകളാക്കുകയാണ്‌ ഏതുതരം വര്‍ഗീയ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന ദ്രോഹം. വെട്ടിമുറിച്ച കൈപ്പത്തി ഒരുപക്ഷേ കുറെ ഡോക്‌ടര്‍മാര്‍ക്കു തുന്നിച്ചേര്‍ക്കാനായേക്കാം. പക്ഷേ, മുറിവേറ്റ (ആയുധങ്ങള്‍ നിറച്ച) മനസുകളെ എങ്ങനെ തുന്നിച്ചേര്‍ക്കാനാകും?മതം, വര്‍ഗീയത, സ്വത്വം തുടങ്ങിയവ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്തു വളരെ സൂക്ഷ്‌മതയോടെ മാത്രമേ ഇതു കൈകാര്യം ചെയ്യാനാകൂ. കേവല പാശ്‌ചാത്യ മതേതരത്വം (മതവും രാഷ്‌ട്രീയവും വെള്ളം ചേര്‍ക്കാത്ത അറകളിലാക്കുന്ന രീതി) ഇന്ത്യ പോലൊരു ബഹുമത സമൂഹത്തില്‍ സാധ്യമല്ലെന്നു കണ്ടെത്തിയതു നമ്മുടെ രാഷ്‌ട്രപിതാവായ മഹാത്മജി തന്നെയായിരുന്നു. ഇന്നു മതേതരത്വം പ്രസംഗിക്കുന്നവര്‍, സ്വത്വ രാഷ്‌ട്രീയം വര്‍ഗീയതയും ജാതീയതയുമാണെന്നു വാദിക്കുന്നവര്‍, ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ജാതിയും ഉപജാതിയും മതവും അതിലെ അവാന്തരവിഭാഗങ്ങളും കുടുംബമഹിമയും (ചിലപ്പോഴെല്ലാം) തൊലിയുടെ വെളുപ്പും വരെ ഉപയോഗിക്കുമ്പോള്‍ ഇവരുടെ കാപട്യം വ്യക്‌തമാകുന്നു. ഇവിടെ മതത്തെ അതിന്റെ സത്തയില്‍നിന്നും അടര്‍ത്തിമാറ്റി പ്രയോഗിക്കുകയാണ്‌.

ഈ പശ്‌ചാത്തലത്തില്‍ വേണം മുഖ്യമന്ത്രി നടത്തിയ (പോപ്പുലര്‍ ഫ്രണ്ട്‌ സംബന്ധിച്ച) വിവാദ പ്രസ്‌താവനയെ വിലയിരുത്താന്‍. ഇന്ത്യയില്‍ 80 ശതമാനം ജനങ്ങളും ഹിന്ദുക്കളാണെന്നും (ഏതു ഹിന്ദുവെന്ന ചോദ്യം തല്‍ക്കാലം വിടുന്നു) അതുകൊണ്ടിതൊരു ഹിന്ദു രാഷ്‌ട്രമാക്കണമെന്നും വാദിക്കുന്നവര്‍ ഇവിടെയുണ്ടല്ലോ. എന്നാല്‍, ഇവര്‍ പറയുന്ന ഹിന്ദുക്കളില്‍ ഒരു ശതമാനം പോലും ഇത്തരമൊരു ലക്ഷ്യം സ്വപ്‌നത്തില്‍ പോലും ഇല്ലാത്തവരാണ്‌ എന്നും നമുക്കറിയാം. കാരണം ഇവരുടെ നിത്യജീവിതത്തില്‍ ഇത്‌ ഒട്ടുംതന്നെ പ്രധാനമായ ഒന്നല്ലെന്നവര്‍ക്കറിയാം. ഇതുപോലെ തന്നെയാണു കേരളത്തെ ഇസ്ലാമിക ഭൂരിപക്ഷ സംസ്‌ഥാനമാക്കാമെന്നും മറ്റുമുള്ള ചില 'മലര്‍പ്പൊടിക്കാരന്റെ സ്വപ്‌ന'ങ്ങളും. സാമാന്യബോധമുള്ള ഒരു ഇസ്ലാം മതവിശ്വാസിയും ഇതാഗ്രഹിക്കുമെന്നു തോന്നുന്നില്ല. എന്നാല്‍, ഇതങ്ങനെ അവഗണിക്കാനാവുന്ന ഒന്നല്ല. അതിന്യൂനപക്ഷമായ സവര്‍ണ ഫാസിസ്‌റ്റുകളാണല്ലോ ഇന്ത്യയില്‍ പലയിടത്തും വര്‍ഗീയ കലാപങ്ങള്‍ക്കു കാരണമായത്‌. ഗുജറാത്തിലും ഒറീസയിലും കൂട്ടനരഹത്യയ്‌ക്കു വഴിവച്ചതും. ഇവരുടെ ലക്ഷ്യം രാമരാജ്യം സ്‌ഥാപിക്കലൊന്നുമല്ല, മറിച്ച്‌ സമൂഹമനസില്‍ ആയുധപ്പുരകള്‍ നിര്‍മിച്ച്‌ അതുപയോഗിച്ചു രാഷ്‌ട്രീയ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടലാണ്‌. ആഗോളീകരണ നയങ്ങള്‍ ആരംഭിച്ച കാലത്തുതന്നെയാണല്ലോ ഇവര്‍ ബാബറി മസ്‌ജിദ്‌ പൊളിച്ചതും. അതോടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പ്രധാന പ്രശ്‌നം സാമ്പത്തിക നയങ്ങളല്ലാതായി, മറിച്ച്‌ പള്ളിയും അമ്പലവുമായി.

ഈ സാഹചര്യത്തില്‍ ഇത്തരമൊരു പ്രസ്‌താവന നടത്തുകവഴി കേരളീയ സമൂഹത്തില്‍ എന്തു മാറ്റമാണുണ്ടാകുക എന്നു മുഖ്യമന്ത്രി അല്‍പം ആലോചിക്കേണ്ടതായിരുന്നു. സമൂഹത്തിന്റെ ഘടന തകര്‍ക്കാന്‍ വിദേശ പണം പോലും കൈപ്പറ്റി ഇവിടെ പ്രവര്‍ത്തിക്കുന്ന ചിലരുടെ ലഘുലേഖലയിലെ ജല്‍പനങ്ങള്‍ക്ക്‌ ഇത്ര പ്രചാരണം നല്‍കേണ്ടിയിരുന്നോ എന്നതുതന്നെയാണു പ്രധാന ചോദ്യം. മുഖ്യമന്ത്രി പറഞ്ഞതു വസ്‌തുതയാണ്‌. ഇത്തരം ഹിംസാത്മക പ്രചാരണക്കാരെ ഒറ്റപ്പെടുത്തി തോല്‍പിക്കണം. പൊതുസമൂഹത്തില്‍നിന്നു യാതൊരു പിന്തുണയും ഇവര്‍ക്കു കിട്ടില്ലെന്നുറപ്പു വരുത്തണം. പക്ഷേ, അതിനു സഹായകമാകുന്ന പ്രസ്‌താവനയാണോ ഇത്‌? കാര്യമറിയാത്ത കുറെ മനസുകളിലെങ്കിലും തെറ്റിദ്ധാരണയുടെ വിത്തുവിതയ്‌ക്കപ്പെടാന്‍ ഇതു വഴിവക്കില്ലേ? ഒരിക്കലും മുഖ്യമന്ത്രി ഇതുദ്ദേശിച്ചിരിക്കില്ലെന്നു ഉറച്ചുവിശ്വസിക്കുന്ന ഒരാളാണ്‌ ഈ ലേഖകന്‍.

എന്നാല്‍, എല്ലാത്തിലും മുഖ്യമന്ത്രിയുമായി വൈരുദ്ധ്യമുള്ള പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ഈ പ്രസ്‌താവനയ്‌ക്കു പിന്തുണയുമായി വന്നതോടെ പ്രശ്‌നം ഗുരുതരമാകുകയാണ്‌. പ്രകടമായ സങ്കുചിത താല്‍പര്യങ്ങള്‍ വച്ചുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയുടെ അലയൊലികള്‍ സമൂഹത്തില്‍ സജീവമായി നിര്‍ത്താനുള്ള ഇടപെടലാണിത്‌. പത്തുമാസത്തിനകം രണ്ടു തെരഞ്ഞെടുപ്പുകളെ (തദ്ദേശഭരണം, നിയമസഭ) നേരിടാന്‍ പാര്‍ട്ടിയും മുന്നണിയും തയാറെടുക്കുകയാണ്‌.

ഈ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോ ദേശീയ സംസ്‌ഥാന രാഷ്‌ട്രീയ സാഹചര്യങ്ങളോ ഒന്നും ഇടതുപക്ഷത്തിനു ജനപ്രീതി കിട്ടാന്‍ സഹായകമാകില്ലെന്നു മറ്റാരേക്കാളും നന്നായറിയാവുന്ന വ്യക്‌തിയാണു പിണറായി വിജയന്‍. അതുകൊണ്ടുതന്നെ ജനങ്ങളെ ബാധിക്കുന്ന സാമൂഹികപ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധതിരിച്ചുവിടുകയും മതം പോലുള്ള ചില വൈകാരിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കു വിടുകയും ചെയ്യുകയെന്ന ഹീനമാര്‍ഗമാണ്‌ ഇതുവഴി ഇവര്‍ തേടുന്നത്‌ എന്നു കരുതേണ്ടിയിരിക്കുന്നു. 2009-ലെ തെരഞ്ഞെടുപ്പു വരെ ഇടതുപക്ഷം യാതൊരു മടിയും കൂടാതെ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചിരുന്നതാണ്‌. 2009-ല്‍ ഏറെ വിവാദമായ പി.ഡി.പിയും മഅ്‌ദനിയുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചുവെന്ന്‌ ഇടതുപക്ഷം ഇതുവരെ ജനങ്ങളോടു പറഞ്ഞിട്ടില്ല. അതു തെറ്റായിരുന്നുവെന്നും സമ്മതിച്ചിട്ടില്ല. എന്നാല്‍, അത്തരം അടവുനയങ്ങള്‍ കൊണ്ടൊന്നും കേരളീയരുടെ പിന്തുണ നേടാനായിട്ടില്ലെന്നു ഇവര്‍ക്കു ബോധ്യമായി, തെരഞ്ഞെടുപ്പു ഫലത്തിലൂടെ.

ഓരോ തെരഞ്ഞെടുപ്പിലും മാറി മാറി മുന്നണികളെ പിന്തുണയ്‌ക്കുന്ന 'നിഷ്‌പക്ഷ' വോട്ടുകളല്ല, ഇടതുപക്ഷത്തിന്റെ ഉറച്ച അടിത്തറയായി പ്രവര്‍ത്തിച്ചിരുന്ന വോട്ടുകളിലാണ്‌ ഇടിവുണ്ടായത്‌ എന്നവര്‍ക്കറിയാം (കണ്ണൂര്‍, വടകര, കോഴിക്കോട്‌ തുടങ്ങിയ മണ്ഡലങ്ങള്‍ ഉദാഹരണം). ഇതെല്ലാമൊന്നു മാറ്റിയെടുക്കാന്‍ ചില പുതിയ അടവുനയങ്ങള്‍ക്കു രൂപം നല്‍കലാണു പാര്‍ട്ടി നേതൃത്വത്തിന്റെ ലക്ഷ്യം. പക്ഷേ, കാലാകാലങ്ങളായി വലതുപക്ഷം സ്വീകരിച്ചുപോന്ന ഒരടവാണിത്‌, ജനങ്ങളെ അവരുടെ ജീവിതപ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ അനുവദിക്കാതിരിക്കല്‍ എന്നത്‌. ഇവിടെ ഇടതുപക്ഷമെന്ന്‌ അവകാശപ്പെടുന്നവരാണ്‌ ഈയടവ്‌ സ്വീകരിക്കുന്നത്‌. പക്ഷേ, ഈ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്നതിനപ്പുറമുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന ഒരു അടവാണിത്‌. ഇത്തരം വര്‍ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്‌ടിക്കുന്ന ആയുധപ്പുരകള്‍ നിറഞ്ഞ മനസുകള്‍ ഇവിടെ വര്‍ധിപ്പിക്കാന്‍ ഇതു വഴിവക്കുമെന്നതിനാല്‍ തന്നെ ഇതു ഭീതിജനകമാണ്‌. ''മാനവഹൃദയങ്ങളെ ആയുധപ്പുരകളാക്കരുതേ'' എന്നേ നമുക്കു പറയാനുള്ളൂ.

-സി.ആര്‍.നീലകണ്‌ഠന്‍