Wednesday, August 18, 2010

മദനി റിയാലിറ്റി ഷോ

അബ്ദുള്‍ നാസര്‍ മദനിയെ ബാഗ്ലൂര്‍ സ്പോടനക്കേസില്‍ അറ്സ്റ്റുചെയ്യുമോ ഇല്ലയോ എന്ന ആശങ്ക അവസാനിപ്പിച്ചുകൊണ്ട് ഇന്നലെ അറസ്റ്റ് ഉണ്ടായിരിക്കുന്നു. മൂന്നാലു ദിവസമായി അന്‍വാറശ്ശേരിയിലുംപരിസരങ്ങളിലും കുറ്റി അടിച്ച് കിടന്നിരുന്ന മാധ്യമ സിംഹങ്ങള്‍ക്ക് ഇനി വിശ്രമിക്കാം. കുറെ ദിവസമായി ഇപ്പോള്‍ അറസ്റ്റ് ചെയ്യും ഇല്ല അറസ്റ്റിന്നുണ്ടാകില്ല അല്ല കുറച്ച് സമയത്തിനുള്ളില്‍ അല്ല ആശയക്കുഴപ്പം രൂക്ഷം എന്നിങ്ങനെ റണ്ണിങ്ങ് കമന്ററി നടത്തിപ്പോന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്നലെ ഒരു ഓപ്പറേഷന്‍ വിജയിച്ചതിലുള്ള ആഹ്ലാദം കാണാമായിരുന്നു. എന്തായാലും മദനി അങ്ങനെ ജയിലിലായി.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന്‌ മുന്‍പ് വരെ മദനി എന്ന ബ്രാന്റ് ഒരു മനുഷ്യാവകാശ ലംഘനത്തിന്റെതായിരുന്നു. 9 വര്‍ഷത്തോളം ചെയ്യാത്ത തെറ്റിന്‌ ജയിലില്‍ കിടന്ന് മരണത്തോട് മല്ലിട്ട മദനി. ഈ മദനിക്കായി കണ്ണീരൊഴുക്കിയ മാധ്യമങ്ങളെല്ലാം ഒറ്റയടിക്ക് മദനിയെ ജയിലില്‍ അടക്കാന്‍ ഒന്നിക്കുന്ന അഭൂതപൂര്‍വ്വമായ കാഴ്ചയാണ്‌ കഴിഞ്ഞ രണ്ടാഴ്ചയയി കേരളം കണ്ടുകൊണ്ടിരിക്കുന്നത്

ഈ കേസ് കെട്ടിച്ചമച്ചതാണെന്നും ബാഗ്ലൂര്‍ പോലീസ് ഉന്നയിച്ചിരിക്കുന്ന പല ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും പല സാക്ഷിമൊഴികളും വ്യാജമാണെന്നുമൊക്കെയുള്ള മദനിയുടെ വാദങ്ങളെ ഒന്നും മുഖവിലക്കെടുക്കാന്‍ ഒരു അന്വേഷാത്മക മാധ്യമ പ്രവര്‍ത്തകനും ഇതുവരെ തയ്യാറായിട്ടില്ല. ഏതെങ്കിലും ചാനല്‍ ചര്‍ച്ചയില്‍ മദനിയോ അദ്ദേഹത്തിന്റെ മണ്ടന്‍ കൂട്ടാളികളായ സിറാജോ ഗഫൂറോ ഈ വാദങ്ങള്‍ ഉന്നയിച്ചു തുടങ്ങിയാല്‍ ഉടന്‍ അവതാരകന്റെ മില്യ്യണ്‍ ഡോളര്‍ ചോദ്യം വരും നിങ്ങള്‍ പറയുന്നു നിങ്ങള്‍ നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്നു എന്ന് പിന്നെ എന്തിനാണ്‌ ഇങ്ങനെ നാടകം കളിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ അതല്ലെ നിയമ വാഴ്കയെ അംഗീകരിക്കുന്ന ആരും ചെയ്യേണ്ടത് ഉടന്‍ തിരിച്ചെത്താം താങ്കളിലേക്ക്.പോള്‍ വധക്കേസില്‍ കാരി സതീശന്റെത് എന്നാരോപിച്ച് പോലീസ് കൊടുത്ത എസ് കത്തി പണിത കൊല്ലനെ അന്വേഷിച്ച് കണ്ടെത്തിയ ഏഷ്യാനെറ്റോ ലാവ്‌ലിന്‍ കേസില്‍ സാക്ഷി ആകാന്‍ സാധ്യത ഉണ്ട് എന്ന് സംശയിക്കപ്പെടുന്ന ദീപക്ക് കുമാറിന്റെ മൊഴി പ്രസിദ്ധീകരിക്കുന്ന മാതൃഭൂമിയോ ഒന്നും മദനി ഉന്നയിക്കുന്ന ചോദ്യങ്ങളേ കണ്ടില്ല എന്ന് നടിക്കുന്നു.

ഈ വിഷയത്തില്‍ malayalam.am എഴുതിയ ലേഖനം ഒന്നുനില്‍ക്കണേ, ഈ തെളിവുകള്‍ ഒന്നു പരിശോധിച്ചിട്ടു പോണേ..വായിക്കുക

2 comments:

ramachandran said...

well said

Anonymous said...

http://www.samakaleesam.blogspot.com/ കാളിദാസൻ എന്ന വ്യാജനാമത്തിൽ ബ്ലോഗിക്കുന്നവന്റെ വിശേഷങ്ങൾ അറിയാൻ