Thursday, August 26, 2010

റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര!

മലയാള മനോരമയുടെ അന്തരിച്ച ചീഫ് എഡിറ്റര്‍ മത്തുക്കുട്ടിച്ചായന്‍ ജീവിതത്തില്‍ എറ്റവും കൂടുതല്‍ സന്തോഷം നല്‍കിയ കാര്യമായി കരുതുന്നത് ദേശാഭിമാനി കോട്ടയം എഡിഷന്‍ ഉല്‍ഘാടനത്തിന്‌ ഇ.എം.എസിന്‌ നല്‍കിയ മറുപടിയായിരുന്നു എന്ന് മനോരമ എഡിറ്റര്‍ തോമസ് ജേക്കബ് കെ.എം മാത്യു അനുസ്മരണ ലേഖനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. ആ മറുപടിയിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു റബ്ബര്‍ പത്രം എന്ന വിമര്‍ശനത്തിന്‌ മാത്തുക്കുട്ടിച്ചായന്‍ പറഞ്ഞ മറുപടി അതിങ്ങനെ

റബര്‍ പത്രം എന്നു വിളിക്കപ്പെടുന്നതില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുന്നു. ഇന്നു കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന റബര്‍ കൃഷി ഇവിടെ ആരംഭിക്കാന്‍ മനോരമ എത്രയോ ആയിരം കോളങ്ങളാണു ചെലവാക്കിയിട്ടുള്ളത്. ഭാവിയുടെ മരം ഇതാണെന്നും ഇതു കൃഷിചെയ്യണമെന്നും മനോരമ തുടര്‍ച്ചയായി മുഖപ്രസംഗം എഴുതി.

എന്നല്‍ റബ്ബറിന്റെ ഇറക്കുമതി ചുങ്കം 20% നിന്ന് 7.5 % ആക്കിയത് മനോരമക്ക് വാര്‍ത്തയെ ആയിരുന്നില്ല. അതിനെപ്പറ്റി malayal.am ഇല്‍ എഴുതിയത് ഇവിടെ വായിക്കു

9 comments:

N.J ജോജൂ said...

മനോരമ ഇറക്കുമതി ചുങ്കം കുറച്ച വാര്‍ത്തയ്ക്ക് പ്രാധാന്യം നല്കതിരുന്നതാണോ അതോ ഇറക്കുമതി ചുങ്കം കുറച്ചതാണോ പ്രശ്നം?

മുക്കുവന്‍ said...
This comment has been removed by the author.
മുക്കുവന്‍ said...

വില കുറച്ചാ‍ാല്‍ പിഴ...കുറച്ചില്ലങ്കില്‍ വലിയ പിഴ.... :)

കിരണ്‍ തോമസ് തോമ്പില്‍ said...

അതു വായിച്ചിട്ട് മനസിലായില്ല അല്ലെ ജോജു

കുഞ്ഞൻ said...

റബ്ബർ കർഷകർ എത്രത്തോളം വരും..? അതിൽ സാധരണക്കാർ എത്രത്തോളം..? റബ്ബറിന് വില കൂടുതൽ കിട്ടിയാൽ ആ കൃഷിക്കാർക്ക് സുഖകരമായ ജീവിതം, എന്നാൽ ഇതിന്റെ മറുവശം കൂടുതൽ രൂപക്ക് വിൽക്കുന്ന റബ്ബർ വീണ്ടും മറ്റു പല ഉല്പന്നങ്ങളായി സാധരണക്കാരന്റെ കയ്യിലെത്തുമ്പോൾ പൊള്ളുന്ന വില നൽകേണ്ടിവരുന്നു...മെജോരിട്ടി റബ്ബർ കർഷകരാണ് നമ്മുടെ നാട്ടിലെങ്കിൽ മേൽ‌പ്പറഞ്ഞ എന്റെ സ്റ്റേറ്റ്മെന്റിന് യാതൊരു വിലയുമില്ല...

N.J ജോജൂ said...

"നീ എന്നോട് അതു പറയരുതായിരുന്നു" എന്നതിനു അര്‍ത്ഥം നാലാണുള്ളത്.
എതായാലും എന്റെ പോസ്റ്റ് ഇവിടെ.

keralafarmer said...

ഇവിടെ എന്റെ പോസ്റ്റിന്റെ ഒരു ലിങ്ക് കൂടി കിടക്കട്ടെ. ഒരു കാര്യം ഉറപ്പ് റബ്ബറിന് നല്ല വില കിട്ടുകയും മറ്റ് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലകൂടുന്നു എന്ന കാരണം പറഞ്ഞ് എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റീസിന്റെ മറവില്‍ ഡിഎ വാങ്ങുകയും വിലവര്‍ദ്ധനവിനെതിരെ സമരം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് പട്ടിണി മാറ്റാന്‍ റബ്ബര്‍ വെട്ടിനിരത്തേണ്ടി വരും. കാരണം ഒരു പ്ലാനിംഗും ഇല്ലാതെ റബ്ബര്‍ കൃഷി ലാഭ കൃഷി എന്ന് കണ്ട് തെങ്ങും വാഴയും മാറ്റി റബ്ബര്‍ നടുന്നത് എത്രത്തോളം പ്രോത്സാഹിപ്പിക്കപ്പെടണം എന്ന് ചിന്തിക്കുന്നത് നല്ലത്.
പരിഹാരം- പ്രൊഡക്ഷന്‍ കോസ്റ്റ് നിര്‍ണയിക്കാന്‍ ഒരു ഫോര്‍മുല ഉണ്ടാകണം, ഏത് കൃഷിചെയ്താലും കര്‍ഷകന് ജീവിക്കുവാനുള്ള ലാഭം ഉണ്ടാവണം അത്രതന്നെ.

അങ്കിള്‍ said...

മനോരമയുടെ ‘വാണിജ്യം’ പേജിൽ എന്നും റബ്ബറിന്റെ ഇനം തിരിച്ചുള്ള വിപണി വില പ്രസിദ്ധീകരിച്ച് കാണാറുണ്ട്. എന്നാൽ നമുക്കൊരു ‘റബ്ബർ ബോർഡ്’ ഉണ്ടല്ലോ. അവരും വില പ്രസിദ്ധീകരിക്കുന്നുണ്ടെന്നാണറിവ്. പക്ഷേ ഇതു രണ്ടു ഒന്നാണോ. എന്തു കൊണ്ട് മനോരയുടെ വില ‘വിപണി വില’ ആയി മാറുന്നു.

അതു പോലെ കർഷകർ എത്ര നന്നായിട്ട് ഷീറ്റ് ഉണ്ടാക്കിയാലും അതിനെ ഐ.എസ്.എസ് ആയിട്ടേ തരം തിരിക്കാറുള്ളൂ എന്ന പരാതിയും കേട്ടിട്ടുണ്ട്. എന്നാൽ അങ്ങനെ വാങ്ങുന്ന പല ഷീറ്റിനേയും ഡിലർമാർ ആർ.എസ്സ്.എസ്സ് 1x ആയി മറു കച്ചവടം ചെയ്യുന്നതായും കേട്ടിട്ടുണ്ട്. യഥാർത്ഥ കർഷകനു അപ്പോഴും നഷ്ടം തന്നെ.

keralafarmer said...

ഏപ്രിലില്‍ മനോരമയ്ക്ക് ആര്‍എസ്എസ് 4 നേക്കാള്‍ 3 രൂപ താഴ്ത്തി വ്യാപാരി വില പ്രസിദ്ധീകരിക്കുന്നു. അപ്പോള്‍ വേണമെങ്കില്‍ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കാം. ആഗസ്റ്റില്‍ 21 താഴ്ത്താം വിപണിയില്‍ നിന്ന് വാങ്ങിക്കൂട്ടാം. ഉത്തരേന്‍ഡ്യന്‍ നിര്‍മ്മാതാവിന് കൂടിയ വിലയ്ക്കേ വാങ്ങാന്‍ കഴിയൂ. കോട്ടയത്തെ 4 ഡീലറും മനോരമയും ചേരുമ്പോള്‍ വിപണി വ്യാപാരിവിലകൊണ്ട് നിയന്ത്രിക്കപ്പെടുന്നു. കാലം പുരോഗമിച്ചിട്ടും ശാസ്ത്രീയമായ രീതിയില്‍ വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാനും സംവിധാനമുണ്ടാക്കാന്‍ കഴിയില്ലെ?