Thursday, August 26, 2010

കാളിദാസനെതിരെ സൈബര്‍ ക്വട്ടേഷന്‍

ഇന്ന് രാവിലെ എന്റെ ഒരു പോസ്റ്റില്‍ വന്ന കമന്റില്‍ നിന്നാണ്‌ ബ്ലോഗര്‍ കാളിദാസനെതിരെ ഉണ്ടാക്കിയിരിക്കുന്ന ക്വട്ടേഷന്‍ ബ്ലോഗിന്റെ ലിങ്ക് കിട്ടുന്നത്. കാളിദാസനെ തെറി അഭിഷേകം നടത്താനും വ്യക്തിപരമായി അപമാനിക്കാനുമുള്ള പ്രകടമായ ശ്രമമാണിത്. ആശയങ്ങളേ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയാത്തവര്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് തികച്ചും അപലപനീയമായ ഒരു സംഗതിയാണ്‌. ഇത് ചൂണ്ടിക്കാട്ടി അവിടെ കമന്റിട്ട പ്രചാരകന്‍ എന്ന ബ്ലോഗറോട് പ്രസ്തുത ബ്ലോഗിന്റെ ഉടമ ഇങ്ങനെ ഒരു കമന്റിട്ടു

പ്രചാരകാ
കാളിദാസൻ എന്ന വ്യാജ നാമത്തിൽ മുസ്ലീംകളെ വിമർശിച്ച് കൊണ്ടും നബിയുടെ ഫോട്ടൊയാണെന്ന് പറഞ്ഞ് ഏതോ ഫോട്ടൊ കൊടുത്തും ബ്ലോഗെഴുതുന്നത് ശ്രദ്ധിച്ചുകാണുമെന്ന് കരുതുന്നു അവനുമായി മാന്യമായ സംവാദം നടത്തിയവരെയെല്ലാം അവൻ കളിയാക്കി ഓടിക്കുകയാണ് ചെയ്യുന്നത് അതിനാലാണ് ഇത്തരമൊരു രീതി സ്വീകരിച്ചത് മഹാനായ നെബിയെയും മുസ്ലീകളേയും മോശമായി ചിത്രീകരിക്കുന്നത് ഒരു വിശ്വാസി എങ്ങിനെ കണ്ടു നിൽക്കും ? താങ്കൾ കാളിദാസൻ എന്ന ഈ വ്യാജനെ കാണിച്ചു തന്നാൽ ഈ ബ്ലൊഗ് ഡിലീറ്റ് ചെയ്യുന്നതായിരിക്കും.

ഈ ബ്ലോഗിന്റെ ഉടമ faslifas നോട് എനിക്ക് പറയാനുള്ളത് ഇതാണ്‌. ആശയപരമായി ഉള്ള എതിര്‍പ്പികളേ ആശയപരമായി നേരിടുക. ഇല്ലെങ്കില്‍ മറ്റ് പലരും ചെയ്യുന്നത് പോലെ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി മറുപടി എഴുതുക. പിന്നെ മതവികാരം വൃണപ്പെട്ടെങ്കില്‍ കാളിദാസന്‌ അര്‍ഹമായ ശിക്ഷ ലഭിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. അല്ലാതെ ദൈവത്തെ സംരക്ഷീക്കേണ്ടത് ഒരു വിശ്വാസിയുടെ കടമയല്ല. ദൈവത്തെ അത്രക്ക് ചെറുതായി കാണരുത്

പിന്നെ ഇന്ത്യയിലെ സൈബര്‍ നിയമം എന്നത് എങ്ങനെ ഉള്ളതാണ്‌ എന്ന കാര്യം ഞാന്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. അത് പ്രകാരം നടപികളുമായി ആരെങ്കിലും ഇറങ്ങിയാല്‍ അത് നിങ്ങള്‍ക്ക് മാത്രമല്ല സമുദായത്തിനും നല്ലതായി ഭവിക്കില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ

ഈ ബ്ലോഗിന്റെ ലിങ്ക് ഞാന്‍ നല്‍കാത്തത് മനപ്പൂര്‍വ്വമാണ്‌. അത് കണ്ടെത്തുക ബ്ലോഗേഷ്സിന്‌ ബുദ്ധിമുട്ടാകില്ല എന്ന് കരുതുന്നു.

55 comments:

Radheyan said...

തികച്ചും അപലപനീയം. കാളിദാസനും ആ പേരിനെ അപമാനിക്കാതെ കുറച്ച് മാന്യമായി സംവാദത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ സന്തോഷം. പക്ഷെ വാക്കുകള്‍ക്കുള്ള മറുപടി വാളല്ല.

സി.കെ.ബാബു said...

കാളിദാസന്റെ പോസ്റ്റുകളില്‍ ചില തീവ്രമുസ്ലീമുകള്‍ (ഭാഗ്യത്തിന് വിരലിലെണ്ണാവുന്നവര്‍ മാത്രം) എഴുതുന്ന കമന്റുകള്‍ കാണുമ്പോള്‍ ഇത്രയൊക്കെയെങ്കിലും സംയമനം പാലിക്കാന്‍ കാളിദാസന് കഴിയുന്നതിനെപ്പറ്റി ഞാന്‍ അത്ഭുതപ്പെടാറുണ്ട്. അതിന്റെ വെളിച്ചത്തില്‍ കാളിദാസനെതിരെ കേസിന് പോകുന്നതിനെപ്പറ്റി ഇത്രയേ പറയാനുള്ളൂ: "അരിയും തിന്നു, ആശാരിച്ചിയേം കടിച്ചു, പിന്നേയും പട്ടിക്ക് മുറുമുറുപ്പ്".

ശ്രദ്ധേയന്‍ | shradheyan said...

വായിക്കാനോ കാണാനോ പറ്റാത്ത, പാടില്ലാത്ത ബ്ലോഗ്‌. അവിടെ കമന്റാന്‍ പോയിട്ട് ഓക്കാനം വന്നു തിരികെ പോന്നതാണ്. പ്രതികരണം ഇവിടെ കിടക്കട്ടെ. ഇത്തരം ഭാഷയും ശൈലിയും ഒരു മുസ്ലിമില്‍ നിന്നാണ് എന്ന് വിശ്വസിക്കുക പ്രയാസം തന്നെ. വിശുദ്ധ റമദാന്‍ മാസത്തില്‍ പോയിട്ട്, ഒരു കാലത്തും ഒരു വിശ്വാസിക്കും ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതുക സാധ്യമല്ല. ഒന്നുകില്‍ അയാള്‍ ചോര കുടിക്കാന്‍ വന്ന കുറുക്കനാണ്. അല്ലെങ്കില്‍ ഏതോ ഭ്രാന്തനാണ്. അല്ലാതെ തിരുനബിയെ തെറി വിളിച്ചയാളെ അശ്ലീലാഭിശേകം ചെയ്യാന്‍ ഒരു മതവിശ്വാസിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നത് തന്നെ അശ്ലീലമാണ്.

Sameer Thikkodi said...

ബാബു സാറും മറ്റും മാന്യമായ അപലപനം നടത്തുന്നത് മാന്യത തന്നെ. ഒപ്പം കാളിദാസന്റെ മാന്യതയും സംയമനവും ചിലരെ അൽഭുതപ്പെടുത്തുന്നതിൽ അൽഭുതപ്പെടാനില്ല. ഇതൊരു “വൺ വേ” കാളിദാസൻ എഴിതുന്ന എന്തു തോന്ന്യാസവും ആദർശവും ആശയവും ആവിഷ്കാര സ്വാതന്ത്ര്യവും. മറുപടികൾ വരുമ്പോൾ (ചിലപ്പോൾ തെറികൾ) അതു മറ്റാരുമല്ല തീവ്ര മുസ്ലിംകൾ. ഈ പോസ്റ്റിൽ പ്രതിപാദിക്കപ്പെട്ട (പേർ എന്തോ ആവട്ടെ മനുഷ്യനെ മനുഷ്യർ സംബോധന ചെയ്യെണ്ട വിധമല്ല ആ മഠയൻ പോസ്റ്റുന്നത്) മഠയൻ ഒരിക്കലും ഇസ് ലാമിനെ പ്രതിനിധീകരിക്കുന്നില്ല, എനിക്കും ഇല്ല അർഹത. പക്ഷെ അവകാശം അത് വിമർശിക്കാൻ മാത്രം, തെറി പറയാനല്ല. തെറി ഇസ് ലാമിക സംസ്കാരം അല്ല, മാത്രമല്ല മാനുഷിക മൂല്യങ്ങൾക്കെതിരുമാണു. പിന്നെ ഇവിടെ ചിലരുടെ കമന്റുകൾ കേട്ടാൽ തോന്നും ഈ ബൂലോകത്ത് ആദ്യമായി ഒരു തെറി കേട്ടത് ഇവിടെ മാത്രമാണെന്ന്. യുക്തിവാദികൾ എന്ന് സ്വയം അഭിനയിക്കുന്ന, അഭിമാനം കൊള്ളുന്ന ചിലരുടെ ചീഞ്ഞളിഞ്ഞ മുഖം ഇപ്പോഴും പല ബ്ലോഗിലും തെളിവായി കിടപ്പുണ്ട്. ഏതെങ്കിലും മാനസിക രോഗികൾ എന്തെങ്കിലും വായിൽ തോന്നിയത് കോതക്ക പാട്ട് എന്ന പോലെ എഴുതി വിടുമ്പോൾ അത്തരക്കാരെ ഇസ് ലാം പ്രതിനിധിയായി അംഗീകാരം നൽകുന്ന അല്പത്വം നാം തിരിച്ചറിയുക. സംവാദം ആശയപരമാവട്ടെ, അത് ഞാൻ വിശ്വസിക്കുന്നത് മാത്രം സത്യം എന്ന ഉത്തമ ബോധം മറുപക്ഷത്തിനും വകവെച്ചു കൊടുക്കുന്ന “സംയമനം” ആയിരിക്കനമെന്ന് അപേക്ഷ.

N.J ജോജൂ said...

കിരണ്‍ എന്താ ആ ബ്ലോഗിന്റെ ലിങ്ക് ഇടാഞ്ഞത് എന്ന്‍ അവിടെ ചെന്നപ്പോഴാണ് മനസിലായത്. ശ്രദ്ധേയന്‍ പറഞ്ഞത് പോലെ ചോരകുടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കുറുക്കന്‍ ആവാന്‍ തന്നെയാണ് സാധ്യത. ആശയങ്ങളേ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോള്‍ തെറി വിളിച്ച് ഒടിയ്ക്കുന്നതിനു ബൂലോകത്ത് പുതുമയല്ലെങ്കിലും ഇത്തരത്തില്‍ ഒരു ശ്രമം ഇതാദ്യമാണ്. അപലപനീയം തന്നെ.

appachanozhakkal said...

"ദൈവം നമ്മെ രക്ഷിക്കും"എന്നും, യഥാര്‍ത്ഥ രക്ഷ ദൈവത്തിലാണ് എന്നും, എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. നമ്മള്‍ ദൈവത്തെ രക്ഷിക്കേണ്ട അവസ്ഥയിലാണെങ്കില്‍, പിന്നെ ദൈവത്തിനെന്തു പ്രസക്തി? ഞെട്ടിക്കുന്നവരോട് പോകാന്‍ പറയു.

അപ്പൂട്ടൻ said...

കിരൺ,

കാളിദാസന്റെ ബ്ലോഗിൽ ഇട്ട കമന്റ്‌

എന്തുകൊണ്ടോ, ഈ faslifas എന്ന വ്യക്തിയെക്കുറിച്ച്‌ എനിക്കത്ര ഉറപ്പില്ല. അദ്ദേഹം ഒരു ഇസ്ലാം വിശ്വാസിയാണെന്ന് കരുതുവാൻ ബുദ്ധിമുട്ടുണ്ട്‌. താങ്കളുടെ നിലപാടുകൾ അറിയുന്ന ഒരാൾ വടി കൊടുത്ത്‌ അടി വാങ്ങും എന്ന് കരുതാനാവില്ല.
ഈ കമന്റുകൾ വഴി കാളിദാസനെ പ്രകോപിപ്പിക്കാനാവില്ലെന്നും അത്‌ ഒരു തരത്തിൽ അദ്ദേഹത്തിന്‌ സപ്പോർട്ട്‌ കൂട്ടുകയാണ്‌ ചെയ്യുക എന്നും ഇനിയും മനസിലായിട്ടില്ലെങ്കിൽ പ്രസ്തുതവ്യക്തി ബുദ്ധിപരമായി അൽപം കൂടി വളരേണ്ടിയിരിക്കുന്നു, അഥവാ മനസിലായിട്ടാണ്‌ ഇതെഴുതിയിട്ടുള്ളതെങ്കിൽ ഉദ്ദേശ്യം വേറെയാണ്‌.

കാളിദാസൻ കമന്റ്‌ മോഡറേഷൻ എനേബിൾ ചെയ്തിട്ടുണ്ട്‌, അത്രയും സമാധാനം.

pulari said...

കാളിടാസനില്‍ നിന്നും ഈ മാന്യത് എന്ത് കൊണ്ടു പ്രതിക്ഷിക്കുന്നില്ല?
സൈബര്‍ നിയമങ്ങള്‍ കാളിദാസനും ബാധകമല്ലേ?
അതോ മേത്തന്മാര്‍ക്ക് മാത്രമോ?

chithrakaran:ചിത്രകാരന്‍ said...

ഇസ്ലാമിക ജിഹാദികളുടെ നിലവിലുള്ള കൈവെട്ട്
കലാപരിപാടിയുടെ പശ്ചാത്തലത്തില്‍ ബ്ലോഗിലെ സത്യത്തിന്റേയും,മതേതരത്വത്തിന്റേയും ധീരസാന്നിദ്ധ്യമായ കാളിദാസന്‍ എന്ന ബ്ലോഗര്‍ക്കെതിരെ
ഇസ്ലാമിക മതഭ്രാന്തന്മാര്‍ ഇതിലും ഗുരുതരമായ മനോരോഗത്തോടെ പ്രത്യക്ഷപ്പെട്ടാല്‍ പോലും അത്ഭുതമില്ല !!! മത പ്രാന്ത് ഒരു അലങ്കാരമായും
മത നിന്ദ സമൂഹത്തില്‍ മത വര്‍ഗ്ഗീയത വളര്‍ത്താനുള്ള
സുവര്‍ണ്ണാവസരമായും താലോലിച്ചു കൊണ്ടുനടക്കുന്ന
മൌദൂതികള്‍ ബ്ലോഗില്‍ സുലഭമാണെന്ന് അവരുടെ കമന്റുകളുടേയും പോസ്റ്റുകളുടേയും മലവെള്ളപ്പാച്ചിലില്‍ നിന്നും വ്യക്തമാണ്.
കാളിദാസനെ കരിതേക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇസ്ലാമിക മത പ്രാന്തന്‍ കാളിദാസന്റെ ബൂലോകത്തെ പ്രസക്തിയെ
അടയാളപ്പെടുത്തുകയാണു ചെയ്യുന്നത്. അത്തരമൊരു പ്രസക്തിയും സ്ഥാനവും ബ്ലോഗെഴുത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയ കാളിദാസന്റെ ആര്‍ജ്ജവത്തേയും,സമൂഹ്യ വിഷയത്തിലുള്ള മഹനീയ സംഭാവനയേയും ചിത്രകാരന്‍ അഭിവാദ്യം ചെയ്യുന്നു.
കാരണം സുഖിപ്പിക്കുന്ന നാട്ട്യങ്ങളിലൂടെയോ,പഞ്ചാര വാക്കുകളുടെ കണ്ണടക്കലുകളിലൂടെയോ അല്ല മതഭ്രാന്ത് ശമിപ്പിപ്പിക്കാനാകുക. കാളിദാസന്‍ മുന്നോട്ടുവക്കുന്ന സത്യങ്ങളുടെ തിരിച്ചറിവും,സ്ഥിരീകരണവും നമ്മുടെ സമൂഹത്തിന്റെ
വര്‍ഗ്ഗീയ രോഗത്തെ ശമിപ്പിക്കാനുള്ള വഴിയാണ്.
തുടക്കത്തില്‍ പുളിക്കുമെങ്കിലും ഭാവി ശോഭനമാക്കാന്‍ സത്യത്തിനും, യാഥാര്‍ത്ഥ്യബോധത്തിനും മാത്രമേ കഴിയു.
ആ ഇസ്ലാമിക മത പ്രാന്തന്റെ ബ്ലോഗ്
പ്രചാരകന്‍ ചൂണ്ടിക്കാട്ടിയതുപോലെ കരിതേക്കുന്നത് ഇസ്ലാമിന്റെ മുഖത്തുതന്നെയാണ്.(പ്രചാരകനും അഭിവാദ്യങ്ങള്‍) മതത്തിന്റെ പേബാധിച്ച ഇസ്ലാമിക തീവ്രവാദിയുടെ മനസ്സിലെ പൊട്ടിയൊലിക്കുന്ന വൈകാരിക വൃണത്തിന്റെ ആലേഖനമാണ് അയാള്‍ തന്റെബ്ലോഗില്‍
കാളിദാസന്റെ ദുര്‍ഗന്ധമാണെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിന്റെ മുഖം ഇത്ര വികൃതമായി പ്രദര്‍ശിപ്പിക്കാന്‍ സ്വന്തം ബുദ്ധിശൂന്യത ഈ റംസാന്‍ നോംബുകാലത്ത് ഉപയോഗിച്ച ആ ബ്ലോഗറെ കണ്ടെത്തേണ്ടതും അവന് ആവശ്യമായ മനോരോഗ ചികിത്സ സ്നേഹപൂര്‍വ്വം നല്‍കേണ്ടതും കാക്കത്തൊള്ളായിരം സംഘടനകളുള്ള ഇസ്ലാം മത വിശ്വസി സമൂഹത്തിന്റെ മത അന്തസ്സിന്റെ മാത്രം പ്രശ്നമാകുന്നു. അയാള്‍ മറ്റേതെങ്കിലും മത വിശ്വാസിയായ പ്രാന്തനാണെങ്കില്‍ പോലും അയാളെ നിയമത്തിന്റെ മുന്നിലെത്തിക്കേണ്ടതും ഇസ്ലാം മതത്തിന്റെ സല്‍പ്പേരിനു കളങ്കം ചാര്‍ത്തുന്നു എന്ന പേരിലാണുചിതം.
ബ്ലോഗര്‍ കാളിദാസന് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!!

CKLatheef said...

കിരണ്‍, താങ്കള്‍ ലിങ്ക് നല്‍കിയിട്ടില്ലെങ്കില്‍ ആ മഹാന്‍ താങ്കളുടെ മറ്റ് പോസ്റ്റുകളില്‍ വന്ന് തന്റെ വൃത്തികേട് കാണാന്‍ ക്ഷണിച്ചിരിക്കുന്നു. അത് കാളിദാസനെതിരെ എന്ന് നിങ്ങള്‍ക്ക് പറയാം. വേണമെങ്കില്‍ അതിന്റെ പേരില്‍ അദ്ദേഹം രക്ഷപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആളെ ആര്‍ക്കെങ്കിലും തെറിപറയുകയുമാവാം. രണ്ടും പേരും ഒരുമിച്ച് മത്സരിക്കുകയാണ്, ഒരു ദര്‍ശനത്തെയും അതിന്റെ പ്രവാചകനെയും പരിഹസിക്കാന്‍ ഒരാള്‍ പ്രത്യക്ഷമായ മറ്റൊരാള്‍ പരോക്ഷമായി. അദ്ദേഹം മുസ്ലിമാണെന്ന് ധ്വനിപ്പിക്കുന്ന ഒരു വാക്കുപോലും ആ പോസ്റ്റിലില്ല അദ്ദേഹത്തിന്റെ പേരുപോലും. കാളിദാസന്റെ സംയമനത്തെക്കുറിച്ച് അത്ഭുതം കൂറുന്നവര്‍ മനസ്സിലാക്കുക. ഫസ്ലി എന്ന വശളന്റെ പേര് പറഞ്ഞാണ് സംയമനത്തിന്റെ മൂര്‍ത്തിയായ കാളിദാസന്‍ ആശ്ലീല ചിത്രങ്ങള്‍ നല്‍കി തെറിപറഞ്ഞുകൊണ്ടിരിക്കുന്നത്. രണ്ട് പേരെയും വഹിക്കുന്ന സമുദായമേ നിങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തുക.

മൂര്‍ത്തി said...

ആശയപരമായി ഉള്ള എതിര്‍പ്പികളേ ആശയപരമായി നേരിടുക

കിരണ്‍ തോമസ് തോമ്പില്‍ said...

കാളിദാസന്‍ എന്ന ബ്ലോഗറുമായി ഞാന്‍ ഒരുപാട് ഏറ്റുമുട്ടിയിട്ടുണ്ട് അത് ആശയപരമായി മാത്രമെ കാളിദാസനുമായി ഞാന്‍ ഏറ്റുമുട്ടിയിട്ടുള്ളു. അതിലപ്പുറം ഒന്നും കാളിദാസനില്‍ ഇല്ല എന്നാണ്‌ എന്റെ പക്ഷം. തികച്ചും മത നിരപേക്ഷനാണ്‌ കാളിദാസന്‍ എന്നാണ്‌ എന്റെ വിലയിരുത്തല്‍ അവര്‍ പ്രത്യേക ലക്ഷ്യം വച്ചല്ല മതങ്ങളെ എതിര്‍ക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്കതിനുള്ള അവകാശമുണ്ട്. മതങ്ങള്‍ക്ക് മാത്രമല്ല യുക്തിവാദികള്‍ക്കും അവരുടെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനുള്ള അവകാശമുണ്ട്. വിഗ്രഹാരധകരെ ഇസ്ലാമിസ്റ്റുകള്‍ വിമര്‍ശിക്കാരുണ്ട്. അതുപോലെ ഇസ്ലാമിസ്റ്റുകളേയും തിരിച്ചും വിമര്‍ശിക്കാം .ഇസ്ലാമിസ്റ്റുകള്‍ മഹാനായി കരുതുന്ന ഒരാളേ മറ്റുള്ളവര്‍ അങ്ങനെ കരുതണം എന്ന് വാശി പിടിക്കാന്‍ കഴിയില്ല. സൈബര്‍ നിയമങ്ങള്‍ വളരെ ശക്തമാണ്‌. കാളിദാസന്റെ ആരോപണങ്ങള്‍ നിയമങ്ങള്‍ക്ക് വിരുദ്ധമെങ്കില്‍ അവിടെ പരാതിപ്പെടുക. അല്ലെങ്കില്‍ ആശയപരമായി പ്രതിരോധിക്കുക അതാണ്‌ ശരി മറ്റെല്ലാം തെറ്റാണ്‌

അബ്ദുല്‍ അലി said...

ആശയങ്ങളെ ആശയങ്ങൾകൊണ്ട് എതിരിടുവാനുള്ള ആർജ്ജവം മലയാള ബ്ലോഗിൽ മുസ്ലിം സുഹൃത്തുകൾ കാണിച്ചിട്ടുണ്ട്, കാണിക്കുന്നുമുണ്ട്. അതിനപ്പുറം, തെറിയഭിഷേകത്തിലൂടെ ഒരാളെ തോല്പ്പിക്കാമെന്ന് കരുതുന്നവൻ മുസ്ലിമാവാൻ വഴിയില്ല.

ലത്തിഫ് പറഞ്ഞപോലെ, ഇത് മറ്റോരു സംഘടിത ശ്രമത്തിന്റെ തിരകഥയാവനെ വഴിയുള്ളൂ. ഭാഷയിൽതന്നെ അവൻ വ്യക്തമായി പറയുന്നു. അവൻ മുസ്ലിമല്ലെന്ന്.

ഇവനെ, നിയമത്തിന്റെ മുന്നിൽ കൊണ്ട്‌വരുവാൻ മുസ്ലിം സുഹൃത്തുകൾതന്നെ മുൻകൈയെടുക്കണം.

Kuttettan said...

കാളിദാസനെതിരെ വാളോങ്ങുന്നതിനു മുന്‍പ് ഒന്നാലോചിക്കുക .
കാളിദാസന്‍ എഴുതിയ മിക്ക ബ്ലോഗുകളും ഖുറാനിലെ വാചകങ്ങള്‍ ഉദ്ധരിച്ചു കൊണ്ടായിരിന്നു . ഖുറാനില്‍ ഇങ്ങനെ എല്ലാം എഴുതിയിട്ടുണ്ട് എന്ന് പറയുക മാത്രമാണ് കാളിദാസന്‍ ചെയ്തത് . അഥവാ അങ്ങനെ അല്ലെങ്കില്‍ അതിനെ തിരുത്താന്‍ ശ്രമിക്കാം പക്ഷെ ഇവിടെ അതല്ല കണ്ടത് നീയാരാടാ ഞങ്ങളെ ചോദ്യം ചെയ്യാന്‍ എന്നാണു ചിലരുടെ നിലപാട് .
കാളിദാസന് തെറ്റിയെങ്കില്‍ തിരുത്തി കൊടുക്കു.
സമീപ കാലത്ത് മതത്തിന്റെ പേര് പറഞ്ഞു നടക്കുന്ന ആക്രമണങ്ങളും പ്രശ്നങ്ങളും കണ്ടു കൊണ്ട് അതെല്ലാം അമേരിക്കയുടെയും ഇസ്രായേലിന്റെയും സൃഷ്ടിയാണെന്ന് പറഞ്ഞു ആശ്വസിക്കാന്‍ യുക്തിയോടെ ചിന്തിക്കുന്നവര്‍ക്ക് കഴിയില്ല .
ഇവിടെ കാളിദാസന്‍ കൊടുത്ത പടങ്ങള്‍ എല്ലാം പല വെബ്സിറ്റുകളില്‍ ഉള്ളതല്ലേ അപ്പോള്‍ ആദ്യം അവരോടു ചോദിക്കു.
ക്ഷമയും സമാധാനവും വിളംബരം ചെയ്യുന്ന മതത്തില്‍ അതിനെ സംരക്ഷിക്കാന്‍ വാലെടുക്കാനും അതിനെ ന്യായീകരിക്കാനും ആളുകള്‍ ഉണ്ടെന്നുള്ളത് വിസ്മരിക്കാന്‍ കഴിയില്ല .
വിമര്ശങ്ങളെ അതെ പോലെ നേരിടാന്‍ ശ്രമിക്കുന്നതാവും ഉത്തമം

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ഈ അടുത്തകാലത്തായി ബ്ലോഗുലകത്തില്‍ ഭൂരിപക്ഷം പേരും വര്‍ഗീയമായും അസ്ലീലമായും മാത്രമാണ് പ്രതികരിക്കുന്നത്. ഭൂരിപക്ഷം പേരും തീവ്ര മത ആശയക്കാര്‍ ആണെന്നത് അവരുടെയെല്ലാം പോസ്റ്റുകള്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ ഉള്ള ബ്ലോഗ്ഗെര്മാര്‍ക്കെതിരെ, അവരെയെല്ലാം ഒറ്റപ്പെടുത്താന്‍ ആയി ഒരു സെകുലര്‍ ബ്ലോഗേഴ്സ് കൂട്ടായ്മ ഉയര്‍ന്നുവരേണ്ടതുണ്ട്...

Thekkadavan said...

അനുദിനം ജീര്‍ണിച്ചു കൊണ്ടിരിക്കുന്ന (മുതളിത ജീര്‍ണത )ഒരു സാമൂഹിയ വ്യവസ്ഥയുടെ മുഖം തന്നയാണ് ആണ് ബഹുഭൂരിപക്ഷ ബ്ലോഗുകളിലും പ്രതിഫലിക്കുന്നത്.. ജാതി മത വര്‍ഗീയ കോമരങ്ങളുടെ വാളെടുത്തു തുള്ളലും (മതരഷ്ട്രങ്ങള്‍ക്ക് വേണ്ടിയുള്ള ) , സമ്പന്നര്‍ക്ക് വേണ്ടിയുള്ള വലതുപക്ഷകുഴലൂതുകളും അസൂയയും കുശുമ്പും കുത്തിനിറച്ച സാമൂഹ്യ പ്രതിബദ്ദത ഇല്ലാത്ത വളിപ്പന്‍ പ്രതികരണങ്ങളും സര്‍വോപരി ഇടതുപക്ഷ വിരുദ്ധതയുടെ കൂവിആര്‍ക്കലുകളും മാത്രമാണ് ബ്ലോഗുകളുടെ വര്‍ത്തമാനം...! മൌലികവും പുരോഗമനപരവുമായ ഒരു സംവാദങ്ങളും നടക്കുനില്ലെന്നു മാത്രമല്ല അതിനുവേണ്ടി ശ്രമിക്കുന്ന ബ്ലോഗുകളില്‍ വലിഞ്ഞു കേറി ''കൂതറ'' (!) യെന്ന സ്വയം പരിചയപ്പെടുത്തിയും അല്ലതയും പ്യ്ന്കിളി കംമെന്റ്സുകള്‍ അടിച്ചു അലങ്കോല പെടുത്തി സ്ഥലം വിടുന്നവരാണ് ബഹുഭൂരിപക്ഷവും , ഇത്തരമൊരു പരിതോവസ്ഥയില്‍ കൃത്യമായ ജനപക്ഷ പുരോഗമന മതേതരത്വ നിലപാടുകള്‍ ഉള്ള വരുടെ കൂട്ടായ്മയും ഇടപെടലും അനിവാര്യമായിരിക്കുന്നു .. നാടിന്‍റെ നന്മക്കു വേണ്ടിയുള്ള പ്രതിബദ്ദ്തയുടെ പങ്കുവെക്കലുകള്‍.. അതാണ് ബ്ലോഗുലോകം ഇന്ന് ആവശ്യപ്പെടുന്നതും......mathew

അനില്‍@ബ്ലോഗ് // anil said...

കിരണ്‍,
ഇത് ആദ്യ ഒരു സംഭവം ഒന്നുമല്ല.
ജബ്ബാര്‍ മാഷിന്റെ അപര നാമം ഉണ്ടാക്കി, മാഷിന്റെ തലവെട്ടി ഒരു വാനരന്റെ ചിത്രത്തില്‍ ഒട്ടിച്ച് കുറച്ചുകാലം മുന്നെ ഒരു ബ്ലോഗ് പ്രത്യക്ഷപ്പെട്ടിരുന്നു.അന്ന് പല ഇസ്ലാമിസ്റ്റുകളും അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.
ഇപ്പൊള്‍ ഈ സംഭവത്തില്‍ പല ഇസ്ലാം ബ്ലോഗര്‍മാരും വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് നല്ല കാര്യമായി തന്നെ വിലയിരുത്തുന്നു.

കാളിദാസന്റെ പല പരാമര്‍ശങ്ങളോടും രീതികളോടും വ്യക്തിപരമായി വിയോജിക്കുമ്പോഴും ഇത്തരം “ക്വട്ടേഷനുകള്‍” ക്കെതിരെ പ്രതികരിക്കാന്‍ ഞാനും ചേരുന്നു.

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ചിത്രകാരന്റെ പോസ്റ്റിലിട്ട കമന്റ് ഇവിടേം ഇടുന്നു, വിഷയമൊന്നു തന്നെയായതുകൊണ്ടും അഭിപ്രായം ഒന്നു തന്നെയായതുകൊണ്ടും :)

====
അതൊരു മുസ്ലീം മത വിശ്വാസിയാണു എന്ന് വിശ്വസിക്കാനെനിക്കും ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ചും ഒരു ഇസ്ലാമിക വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശുദ്ധമായ ഒരു മാസത്തിൽ‌, തനമനാദികളെല്ലാം വിശുദ്ധമായി സൂക്ഷിക്കുന്ന സമയത്ത് ഇത്രയധികം ആഭാസത്തരങ്ങൾ‌ വിളിച്ചു പറയാൻ‌ ഒരു മാനസിക രോഗിക്കേ പറ്റൂ.. കാളിദാസനുമായി പലപ്പോഴും പല പോസ്റ്റുകളിലും തർക്കങ്ങളിലെർപ്പെട്ടിട്ടുണ്ട്. പലതിലും ശക്തമായ എതിരഭിപ്രായങ്ങളുമുണ്ട്. എന്നിരുന്നാലും ഇത്തരത്തിലുള്ള ‘പുന്നാര‘ പ്രവൃത്തികൾ, അതേതു ചോരകുടിയൻ‌ ചെന്നായയാണെങ്കിലും എതിർക്കപ്പെടേണ്ടതാണു. ആവർത്തിക്കപ്പെടുന്നതു തടയേണ്ടതാണു.

തറവാടി said...

തീര്‍ത്തും അപലപനീയം.

ഒരോഫ്:

>>ബ്ലോഗിലെ സത്യത്തിന്റേയും,മതേതരത്വത്തിന്റേയും ധീരസാന്നിദ്ധ്യമായ കാളിദാസന്‍ എന്ന ബ്ലോഗര്‍<<

ചിത്രകാരന്റെ കമന്റ് കണ്ട് ചിരിച്ചിട്ടടപ്പിളകി.

തറവാടി said...
This comment has been removed by the author.
തറവാടി said...
This comment has been removed by the author.
CKLatheef said...

ഇത്തരം ആധാര്‍മകതകളോടുള്ള ചിത്രകാരന്റെ അമിതാവേശത്തില്‍ പുതുമയൊന്നുമില്ല. മാന്യമായി സംവദിക്കാന്‍ കഴിയാത്തവരാണ് തെറിയിലും തെറിചിത്രത്തിലും അഭയം തേടുന്നത്. അന്വേഷിച്ച് ചെന്നാല്‍ ഫസ്‌ലിയുടെ പിന്നില്‍ ഒരു 'ഷൈനെ' കണ്ടെത്താം എന്നുതന്നെ ഞാന്‍ വിചാരിക്കുന്നു.

vavvakkavu said...

"മതവികാരം വൃണപ്പെട്ടെങ്കില്‍ കാളിദാസന്‌ അര്‍ഹമായ ശിക്ഷ ലഭിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക" അത് തന്നെയല്ലേ നല്ലത്

chithrakaran:ചിത്രകാരന്‍ said...

ഹഹഹ.... പ്രാര്‍ത്ഥനയിലൊക്കെ
സത്യത്തില്‍ ഏതു മതവിശ്വാസിക്കാണ് ഇപ്പോള്‍
വിശ്വാസമുള്ളത് ?
(വല്ല... സൈക്കിള്‍ മാര്‍ക്ക് അഗര്‍ബത്തിക്കാരാരെങ്കിലും വിശ്വസിക്കുന്നുണ്ടാകാം !!!:)
പള്ളിയും അമ്പലങ്ങളും ലാളിച്ചു വളര്‍ത്തുന്ന മത വര്‍ഗ്ഗീയ കൊട്ടേഷന്‍ സഘങ്ങളെക്കാള്‍
സാക്ഷാല്‍ ദൈവത്തേയും പ്രവാചകന്മാരേയും പോലും വിശ്വാസിക്കു വിശ്വാസം പോര !!!
...സത്യം !!!!
ഇപ്പോള്‍ വിശ്വാസം എന്നത് കപടമായ ... കംബോളാധിഷ്ടിത പോളിറ്റിക്സ് മാത്രമാണ് :)

വിചാരം said...

ഞാനാ പോസ്റ്റ് വായിച്ചില്ല, ആശയപരമായ തര്‍ക്കത്തില്‍ വ്യക്തിയെ ഉന്മൂലനം ചെയ്യുക എന്നത് ഏതൊരു തത്വശാസ്ത്രാവാദിയ്ക്കും ഭൂഷണമല്ല, ഈ ചിന്താഗതി ഇസ്ലാമതവിശ്വാസികള്‍ ഒത്തിരി അധികം വെച്ചുപുലര്‍ത്താറുണ്ട് ഇതിനെ ശക്തിയുക്തം എതിര്‍ത്തേ മതിയാവൂ.ഇസ്ലാമിന്റെ ശക്തമായി എല്ലായിടത്തും എതിര്‍ക്കുന്ന ഒരാളാണ് ഞാന്‍ എങ്കിലും എനിക്കാ പോസ്റ്റിന്റെ ഉള്ളടക്കത്തോട് മാനസ്സികമായി പൊരുത്തപ്പെടാനായില്ല ആ വിയോജന കുറിപ്പ് അവിടെ ഇടുകയും ചെയ്തിട്ടും (കാളിദാസന്റെ അപ്രൂവല്‍ കിട്ടിയാലത് വെളിച്ചം കാണും)

Anonymous said...

കാളിദാസന്‍ എന്ന ബ്ലോഗര്‍ക്കെതിരെ ഏറ്റവും ശക്തമായി പല കാര്യത്തിലും വിയോജിക്കുകയും "അടിപിടി" വരെ ഉണ്ടാക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. ഇപ്പോളും അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌ ഇട്ടിട്ടും ഉണ്ട്.

പക്ഷെ അതെല്ലാം ആശയങ്ങളുമായുള്ള സംഘട്ടനങ്ങള്‍ മാത്രമാണ്.. എന്നാല്‍ കാളിദാസനെ ഭീഷണിപ്പെടുത്തുകയും വ്യക്തിപരമായി അവഹേളിക്കുകയും ചെയ്യുന്ന ഒരുത്തനെയും പ്രോത്സാഹിപ്പിക്കരുത് എന്നതാണ് പറയാനുള്ളത്... കാളിദാസനെതിരെ തറ പ്രയോഗങ്ങള്‍ നടത്തുന്ന മുസ്ലീം വ്യക്തിത്വത്തിന്റെയും ബ്രാഹ്മണ വ്യക്തിത്വത്തിന്റെയും പിന്നില്‍ ഒരു വ്യക്തിയാണെന്നാണ് തോന്നുന്നത്.. ബ്ലോഗില്‍ ആര്‍ക്കും എന്തും ആകാം എന്ന് വന്നാല്‍ ഈ മാധ്യമം ചവറ്റു കൊട്ടയില്‍ എറിയാന്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാകും... അതിനാല്‍ അതുണ്ടാകാതെ നോക്കുകയും വേണം..

കാട്ടിപ്പരുത്തി said...

കിരണ്‍-
കാളിദാസനെ വ്യക്തിപരമായി തെറിവിളിക്കുന്ന ആ പോസ്റ്റിന്റെ ലിങ്ക് ഒരു സുഹൃത്ത് അയച്ചു തന്നപ്പോള്‍ തന്നെ ഞാന്‍ അവനോട് അഭിപ്രായപ്പെട്ടത് ഇതൊരു ചതിയാണെന്നാണു. കാളിദാസന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുസ്ലിമിന്നു കഴിയും.

അതിന്ന് ഇത് പോലെയുള്ള വൃത്തികേടുകള്‍ ആവശ്യമില്ല. തെറി പരാജിതന്റെ അടയാളമെന്ന് സി-ജെ തോമസ് പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

കാളിദാസനും ആശയങ്ങളേക്കാള്‍ വൈകാരികമായി പ്രകോപിപ്പിക്കുക എന്ന സമീപനമാണു സ്വീകരിക്കാറുള്ളത്. അവ മാറ്റി നിര്‍ത്തി വിഷയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനു തിര്‍ച്ച് മറുപടികളുമുണ്ടാകാറില്ല.

ഇവിടെ സത പറഞ്ഞതില്‍ കാര്യമുണ്ട്. ബ്ലോഗിന്റെ ഈ സ്വാതന്ത്ര്യം ചിലര്‍ക്ക് അരോചകമാകുന്നു. അതിനാല്‍ ഇതിനെ നിയന്ത്രിക്കപ്പെടാന്‍ താത്പര്യമുള്ള ചിലരുടെ കുരുട്ട് ബുദ്ധിയാണിതിനു പിന്നില്‍ എന്നാണ് എന്റെ വിലയിരുത്തല്‍.

അനില്‍ സൂചിപ്പിച്ച ജബ്ബാര്‍ ഇത്തരുണത്തില്‍ എന്റെ പേരില്‍ നടത്തിയ ഒരു ശ്രമവും മുമ്പ് ഞാന്‍പോസ്റ്റ് ആയി സൂചിപ്പിച്ചിരുന്നു. അന്നും ജബ്ബാറിന്റെ പേരില്‍ ജബ്ബാര്‍ വിഭാഗം തന്നെ ചെയ്ത ഒരു കുബുദ്ധിയായേ ഞാന്‍ അതിനെയും ഈ ബ്ലോഗിനെയും കാണുന്നത്.

ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by the author.
ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by the author.
ഷാനവാസ്‌ ഇലിപ്പക്കുളം said...

ലോകമുഴുവന്‍ കോടിക്കണക്കിന്‌ ആളുകള്‍ സ്നേഹിക്കുകയും, ബഹുമാനനിക്കുകയും ചെയ്യുന്ന ഒരു മഹദ്‌വ്യക്ത്വത്തെ അവഹേളിക്കുക,താറടിക്കുക, മതവിശ്വാസികളുടെ ഹൃദയം വൃണിതമാക്കുക, മറ്റുവിശ്വാസികളുടെ മനസ്സില്‍ അരക്ഷിതബോധവും, സംശയവുംവളര്‍ത്തി സമൂഹത്തില്‍ ഒന്നാകെ വിഷം കലര്‍ത്തി തമ്മിലടിപ്പിക്കുക്ക, കേരളത്തിലെമുസ്ലിംകള്‍ മുഴുവനും തീവ്രവാദി മനസ്സുള്ളവരാണെന്നുമുള്ള അപകടകരമായ സാമാന്യവത്കരണം നടത്തുക,ഇത്തരം സാമൂഹ്യ തിന്മകളെ വിമര്‍ശനമെന്നു ലളിതവത്കരിക്കുക!ഇതാണോ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍? ആരും വിമര്‍ശനങ്ങള്‍ക്കതീതരല്ല, വിമര്‍ശനങ്ങളോട്‌ അസഹിഷ്ണമായ സമീപനവും ശരിയല്ല. പക്ഷേ ഏതൊരു വിമര്‍ശനവും നന്മയെക്കരുതിയുള്ളതാകണം. മനുഷ്യര്‍ നന്മയുള്ളവരായി മാറാന്‍ വിമര്‍ശിക്കാം പക്ഷേ സമൂഹത്തില്‍ ആപത്തുവിതയ്ക്കാനാകരുത്‌.ആവിഷ്കാര സ്വാതന്ത്ര്യമെന്ന മറയില്‍ ഒരാള്‍നടത്തുന്ന കടന്നാക്രമണങ്ങളെ എത്രയൊക്കെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും അതു വിതയ്ക്കുന്ന അശാന്തിയുടെ ആഴം ചെറുതൊന്നുമാകില്ല.ഇത്തരം ആവിഷ്കാര സ്വാതന്ത്ര്യങ്ങളെ അതേ തരത്തില്‍ അംഗീകരിച്ച്‌ എല്ലാവരും മിണ്ടാതെയിരുന്നുകൊള്ളണം എന്നു ശഠിക്കാന്‍ കഴിയുമോ? അങ്ങനെയെകില്‍ ഈലോകത്ത്‌ എന്തെങ്കിലും പ്രശനങ്ങളുണ്ടാകുമായിരുന്നോ? ഓരോരുത്തര്‍ അവരവരുടെ അറിവിനും സംസ്കാരത്തിനും അനുസരിച്ച്‌ പ്രതികരിച്ചേക്കാം.വിവരദോഷികളുടെ പ്രതികരണത്തേയും ആവിഷ്കാരസ്വാതന്ത്ര്യത്തില്‍പ്പെടുത്താന്‍ കഴിയുമോ?.അതിനെതിരേ ആവിഷ്കാരകനും പ്രതികരിക്കാം, തന്റെ ആവിഷ്കാരങ്ങള്‍ക്കു വേണ്ടിനിലകൊള്ളാം, അതയാളുടെ സ്വാതന്ത്ര്യം എന്നുപറഞ്ഞൊഴിഞ്ഞാല്‍ പോരേ?.വാക്കുകള്‍ തീപ്പൊരികളാണ്‌, അതുചിലപ്പോള്‍ ഒരു സമൂഹത്തെയാകെ ആളിക്കത്തിക്കുന്ന തീയായി പരിണമിക്കാം.പക്ഷേ തന്റെ ആവിഷകാരങ്ങള്‍ മറ്റൊരുസഹോദരന്‌ മനോവിഷമമുണ്ടാക്കുന്നതാണെങ്കില്‍ അതൊഴിവാക്കുന്നതല്ലേ മാന്യത? സംസ്കാരം? വിവേകം?

ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by the author.
ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by the author.
ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണ്‍, ക്ഷമിക്കുക, ബ്രൗസര്‍ എറര്‍ കാരണം ആവര്‍ത്തിച്ച കമന്റുകള്‍ ഡിലീറ്റുന്നു.

അങ്കിള്‍ said...

ഈ മേല്‍ വിലാസങ്ങള്‍ ശ്രദ്ധിക്കൂ :
cyberps@keralapolice.gov.in
achitechcell@keralapolice.gov.in

അപലപനീയമായ ആ ബ്ലോഗിന്റെ ലിങ്ക് അയച്ചു കൊടുകൂ. ചിലപ്പോള്‍ സാക്ഷി ആകാന്‍ തയ്യാറാണോ എന്ന് ചോദിച്ചേക്കാം. ആഗ്രഹിക്കുന്നില്ല എന്ന് മറുപടി കൊടുത്താല്‍ മതി. അവര്‍ കേസ് എടുത്തോളും. കുറച്ചു സമയം എടുക്കുമെന്ന് മാത്രം.

ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഇങ്ങനെ ചെയ്‌താല്‍ ഒരു പക്ഷെ നടപടി പെട്ടെന്നായെക്കാം.

തറവാടി said...

മുള്ളിനെ മുള്ളുകൊണ്ടായിരിക്കണം കമ്പിപ്പാരകൊണ്ടല്ല എടുക്കേണ്ടത്.

തൊട്ടതിനും തോണ്ടിയതിനുമെല്ലാം സൈബര്‍ സെല്ലെന്ന് പറയുന്നത് ഒരു നല്ല പ്രവണതയല്ല. ( തന്നെപ്പറ്റി ഇതുപോലെ ഒരു പോസ്റ്റ് വന്നാലും ഇതുതന്നെ പറയണം എന്ന മറുകമന്റുകള്‍ക്ക് ഞാന്‍ വില കല്പ്പിക്കുന്നില്ല :) )

M.A Bakar said...

വിമര്‍ഷനം ചെരിപ്പുനക്കിയുടെ നിലവാരത്തിലേക്കു താഴുമ്പോഴാന്‌ കാളിദാസനെ പോലുള്ളവര്‍ പിറവിയെടുക്കുന്നത്‌. ഒരുതരം സാംസ്കാരിക ചിത്തവൈകല്യം ചിലര്‍ക്ക്‌ ചില ദര്‍ശനങ്ങളോട്‌ ഒരു കാരണവുമില്ലാതെയുണ്ടാവുകയും ചെയ്യൂന്നത്‌ ലോകത്തെ കൂടുതല്‍ അപകടകരമാക്കും.

കെ.പി അപ്പന്‍ പറയുന്നത്‌ പോലെ മനുഷ്യനിര്‍മ്മിതമായ ലോകം സ്വപ്നം കാണുന്നവരില്‍ ഈ വൈകല്യം കൂടുതല്‍ പ്രകടമായിരിക്കും.

എന്തിനും ഏതിനും ഹാര്‍ട്‌ കോഡ്‌ ചെയ്യപ്പെട്ട ജീര്‍ണ്ണമായ ഒരേ ഉത്തരം തന്നെ ഇസ്ളാമിനെതിരില്‍ ഒരു മനോരോഗിയെപ്പോലെ ഉരുവിട്ടുകൊണ്ടിരിക്കുന്ന വളര്‍ച്ചമുരടിച്ച മനസ്സിന്റെ ഉടമയായ കാളിദാസന്‍ തന്റെ മാതാവിനു തന്നെ മാനക്കേടുണ്ടാക്കും വിധം കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു.

കാളിദാസന്റെ അശ്ളീല പോസ്റ്റും അതിന്റെ വിത്തില്‍ നിന്ന്‌ ഉണ്ടായ അതേ നിലവാരത്തിലെ മറുപോസ്റ്റും "അങ്കിള്‍" ഇവിടെയിട്ട സൈബര്‍ സെല്ലിന്റെ ഈ മെയില്‍ അട്രസ്സില്‍ ആരെങ്കിലും ഫോര്‍വേഡ്‌ ചെയ്യുമെന്ന്‌ പ്രതീക്ഷിക്കാം.

Dr.Doodu said...

ഭക്കറിന്റെ മുകളിലെ കമന്റിന്റെ ശൈലി , കാളിദാസന്റെ അപരന്റെ ബ്ലോഗ്‌ ശൈലിയുമായി നല്ല സാദൃശ്യം. അവിടെയും ഇവിടെയും അമ്മയ്ക്ക് പറഞ്ഞിരിക്കുന്നു! (അല്ല വെറുതെ തോന്നുന്നതാവാനും മതി കേട്ടോ...) രാജ്യ ദ്രോഹം പ്രസരിപ്പിക്കുന്ന ഭക്കറിന്റെ പോസ്റ്റുകളും , സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുന്ന കാളിദാസന്റെ ലേഖനങ്ങളും തിരിച്ചറിയാന്‍ പ്രബുദ്ധരായ ബ്ലോഗര്‍ മാര്‍ക്ക് സാധിക്കുന്നുണ്ട്.

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ......
എം.എ.ബക്കര്‍ !!!!
കലക്കി മോനെ. ഇസ്ലാം മതത്തിന്റെ നട്ടെല്ലാകാനുള്ള സര്‍വ്വ യോഗ്യതയും നിനക്കുണ്ട്.
ബക്കര്‍ തന്നെ അസ്സല്‍ ഇസ്ലാം :)

മാരീചന്‍‍ said...

ഓരോ മതത്തിന്റെയും ഈശ്വരനെയും മതഗ്രന്ഥത്തെയും ആരാധിക്കാനുളള അവകാശം അതാത് മതവിശ്വാസികളുടെ മാത്രം ബാധ്യതയാണ്. മറ്റു മതവിശ്വാസികളോ, മതമൊന്നുമില്ലാത്തവരോ നടത്തുന്ന വിമര്‍ശനങ്ങളില്‍ അവരെന്തിന് പ്രകോപിതരാകണം. അത്തരം പ്രകോപനങ്ങള്‍ക്ക് അടിമപ്പെടാന്‍ മതഭ്രാന്തന്മാര്‍ക്ക് മാത്രമേ കഴിയൂ.

മതവിശ്വാസിയും മതഭ്രാന്തനും രണ്ടാണ്. ആദ്യത്തെയാള്‍ക്ക് മതം ആത്മീയാനുഭവമാകുമ്പോള്‍ രണ്ടാമത്തെ വിഭാഗത്തിന് മതം സമൂഹത്തില്‍ ആധിപത്യം നേടാനുളള ആയുധമാണ്. അവരാണ് വിമര്‍ശനങ്ങളില്‍ അസഹിഷ്ണുവാകുന്നതും വിമര്‍ശനങ്ങള്‍ എങ്ങനെ വേണമെന്ന് കല്‍പ്പിക്കുന്നതും.

ഷാനവാസ് ഇലിപ്പക്കുളത്തിന്റെ കമന്റ് നോക്കുക.

ലോകമുഴുവന്‍ കോടിക്കണക്കിന്‌ ആളുകള്‍ സ്നേഹിക്കുകയും, ബഹുമാനനിക്കുകയും ചെയ്യുന്ന ഒരു മഹദ്‌വ്യക്ത്വത്തെ അവഹേളിക്കുക, താറടിക്കുക, മതവിശ്വാസികളുടെ ഹൃദയം വൃണിതമാക്കുക, മറ്റുവിശ്വാസികളുടെ മനസ്സില്‍ അരക്ഷിതബോധവും, സംശയവും വളര്‍ത്തി സമൂഹത്തില്‍ ഒന്നാകെ വിഷം കലര്‍ത്തി തമ്മിലടിപ്പിക്കുക്ക...., .. ഇത്തരം സാമൂഹ്യ തിന്മകളെ വിമര്‍ശനമെന്നു ലളിതവത്കരിക്കുക! ഇതാണോ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍?

എന്നുവെച്ചാല്‍ ആരോഗ്യകരമായ വിമര്‍ശനങ്ങളുടെ മാനദണ്ഡമായി ഷാനവാസ് ഇലിപ്പക്കുളം അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന കുറിപ്പടിയനുസരിച്ച് വേണം മറ്റുളളവര്‍ വിമര്‍ശിക്കേണ്ടത്. ലോകജനസംഖ്യയില്‍ വെറും ഇരുപതു ശതമാനം മാത്രമുളള ഒരു മതവിഭാഗത്തിന്റെ ആരാധനാ മൂര്‍ത്തിയെ ബാക്കി എണ്‍പത് ശതമാനവും ബഹുമാനിച്ചുകൊള്ളണമത്രേ ! വിമര്‍ശിച്ചാല്‍ പ്രസ്തുത മതവിശ്വാസികളുടെ ഹൃദയം വൃണിതമായിപ്പോകും പോലും.

ഈ തലച്ചോറുകളാണ് കൈവെട്ടും തലവെട്ടും ഉല്‍പാദിപ്പിക്കുന്നതും ന്യായീകരിക്കുന്നതും സംരക്ഷിക്കുന്നതും.

ഷാനവാസ് തുടരുന്നു....

പക്ഷേ ഏതൊരു വിമര്‍ശനവും നന്മയെക്കരുതിയുള്ളതാകണം. മനുഷ്യര്‍ നന്മയുള്ളവരായി മാറാന്‍ വിമര്‍ശിക്കാം. പക്ഷേ സമൂഹത്തില്‍ ആപത്തുവിതയ്ക്കാനാകരുത്‌. പക്ഷേ ഏതൊരു വിമര്‍ശനവും നന്മയെക്കരുതിയുള്ളതാകണം. മനുഷ്യര്‍ നന്മയുള്ളവരായി മാറാന്‍ വിമര്‍ശിക്കാം പക്ഷേ സമൂഹത്തില്‍ ആപത്തുവിതയ്ക്കാനാകരുത്‌.

എന്നുവെച്ചാല്‍, ഷാനവാസിന്റെ ഇഷ്ടപ്പടി വേണം കാളിദാസന്‍ ബ്ലോഗും കമന്റുമൊക്കെ എഴുതാനെന്ന്. നന്മയെക്കുറിച്ചും സാമൂഹ്യ ആപത്തിനെക്കുറിച്ചും ഷാനവാസ് ചിന്തിച്ചു കൂട്ടിവെച്ചിരിക്കുന്നതിനപ്പുറം ഒരിഞ്ചുപോലും കാളിദാസന്‍ പോകരുതെന്ന്. മുസിലിയാക്കന്മാര്‍ തീരുമാനിക്കുന്നതുപോലെ മറ്റുളളവര്‍ ജീവിച്ചു പൊയ്ക്കൊളളണമെന്ന്.

മതവിമര്‍ശനം സുവിശേഷ പ്രസംഗമല്ല, സാര്‍...

മാരീചന്‍‍ said...

സ്വൈരജീവിതത്തെ അശാന്തിയുടെ കാളരാത്രിയിലേയ്ക്ക് വലിച്ചെറിയുന്നതാണ് മതവിമര്‍ശനം. മത വിമര്‍ശകരെ മതഭ്രാന്തന്മാര്‍ ഒരുകാലത്തും വെറുതെ വിട്ടിട്ടുമില്ല. ഉദാഹരണങ്ങള്‍ എണ്ണിപ്പെറുക്കുന്നില്ല.

തലവെട്ടലും തീവെച്ചു കൊല്ലലുമൊക്കെ പരീക്ഷിച്ചു നോക്കിയിട്ടും മതവിമര്‍ശനത്തിന്റെ കൂമ്പടയ്ക്കാന്‍ മതഭ്രാന്തിന് കഴിഞ്ഞിട്ടില്ല. പിന്നെയാണ് എവിടെയോ ഇരുന്ന് ബ്രിട്നി സ്പിയേഴ്സിന്റെ നഗ്നചിത്രമെടുത്ത് കാളിദാസന്റെ അമ്മയാക്കി ചിത്രീകരിക്കുന്ന പുതിയ നമ്പര്‍.

സ്വന്തം ദൈവമാണെന്ന് മഹാനെന്ന് കരുതുന്നതുപോലെ സ്വന്തം മാതാവിന്റെ നഗ്നത കാളിദാസന്റെ അമ്മയുടെ നഗ്നതയെക്കാള്‍ കേമമെന്ന് പാവം ഒരുവേള കരുതിയിട്ടുണ്ടാകും.

ഏതായാലും സര്‍വശക്തനായ ദൈവം തന്റെ സംരക്ഷണം കുറേ മതഭ്രാന്തന്മാരെ ഏല്‍പ്പിച്ചിരിക്കുകയാണ് എന്ന് വിശ്വസിക്കാന്‍ ചില്ലറയൊന്നും പോര തലയ്ക്ക് ഓളം..

M.A Bakar said...

chithrakaran:ചിത്രകാരന്‍ said... കലക്കി മോനെ. ഇസ്ലാം മതത്തിന്റെ നട്ടെല്ലാകാനുള്ള സര്‍വ്വ യോഗ്യതയും നിനക്കുണ്ട്.

ചിത്രകാരന്‍ , കാളിദാസന്‍ എന്ന അനോനിയെ വിമര്‍ശിക്കുന്നതുപോലും സഹിക്കാനാവാത്ത നിങ്ങള്‍ക്ക്‌, മതത്തെ നിന്ദിക്കുമ്പോല്‍ വിശ്വാസികള്‍ ശ്വാസമടക്കിപ്പിടിച്ച്‌ കേട്ടിരിക്കണമെന്നുപറയുന്ന നട്ടെല്ലിന്റെ പൊട്ടല്‍ എന്തുകൊണ്ടുണ്ടാവുന്നു. ?

താങ്കള്‍ കാണിക്കുന്ന നട്ടെല്ലിന്റെ യോഗ്യതയുടെ സര്‍വ്വസ്വം എന്തെന്ന്‌ താങ്കളുടെ കഴിഞ്ഞ ഒരു പോസ്റ്റില്‍ വായിക്കാനും കഴിഞ്ഞു. നല്ല രസമുണ്ട്‌ .. !!

ഇസ്ളാം മതത്തിന്റെ നട്ടെല്ലാകാനുള്ള യോഗ്യതയുടെ അളവുകള്‍ പലര്‍ക്കും ചാര്‍ത്തികൊടുക്കാന്‍ ബുദ്ധിമുട്ടി നടന്നതിനിടയില്‍ സ്വന്തം വീട്ടിലെ കഞ്ഞിക്കുള്ള വകയുണ്ടാക്കുന്ന കാര്യം മറക്കരുത്‌. :)

(ദയവായി നോമ്പുസമയം ചൊറിഞ്ഞു മാന്തരുത്‌.. ശാന്തി.. ശാന്തി ..)

Off : Doodu നെ പോലുള്ളവരുടെ വട്ടചൊറികള്‍ക്ക്‌ എന്നില്‍ നിന്ന്‌ ദയവായി മറുപടി പ്രതീക്ഷിക്കരുത്‌ .. !

വിചാരം said...

ഡിയര്‍ ബക്കര്‍.
ചിത്രക്കാരന്റെ ഈ കമന്റ് “ഹഹഹഹ......
എം.എ.ബക്കര്‍ !!!!
കലക്കി മോനെ. ഇസ്ലാം മതത്തിന്റെ നട്ടെല്ലാകാനുള്ള സര്‍വ്വ യോഗ്യതയും നിനക്കുണ്ട്.
ബക്കര്‍ തന്നെ അസ്സല്‍ ഇസ്ലാം :)“ ... ഇസ്ലാമതത്തിനെ കുറ്റമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും പിന്നെ എന്തിനാണ് ആ കമന്റിനെതിരെ ബക്കര്‍ വാളോങ്ങുന്നത് ?( ബക്കര്‍ മോശമാണന്ന് ബക്കര്‍ തന്നെ പറയാതെ പറഞ്ഞിരിക്കുന്നു അതല്ലേ സത്യം.

M.A Bakar said...

ക്ഷമിക്കൂ വിചാരം.

താങ്കള്‍ ചിത്രകാരനെ മനസ്സിലാക്കിയത്‌ പോലെ ഞാന്‍ മനസ്സിലാക്കിയില്ലായിരിക്കാം .. !!

എന്റെ പിഴ .. !!!

Faizal Kondotty said...

അനില്‍@ബ്ലോഗ് // anil

said...

കിരണ്‍, ഇത് ആദ്യ ഒരു സംഭവം ഒന്നുമല്ല. ജബ്ബാര്‍ മാഷിന്റെ അപര നാമം ഉണ്ടാക്കി, മാഷിന്റെ തലവെട്ടി ഒരു വാനരന്റെ ചിത്രത്തില്‍ ഒട്ടിച്ച് കുറച്ചുകാലം മുന്നെ ഒരു ബ്ലോഗ് പ്രത്യക്ഷപ്പെട്ടിരുന്നു.അന്ന് പല ഇസ്ലാമിസ്റ്റുകളും അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.

അനിലിനു ഒന്നുകില്‍ ഓര്‍മ്മപ്പിശക്‌ ബാധിച്ചു തുടങ്ങി അല്ലെങ്കില്‍ മന : പൂര്‍വ്വം അര്‍ദ്ധ സത്യം എഴുന്നള്ളിക്കുന്നു .. ജബ്ബാര്‍ മാഷുടെ അപരന്റെ കാര്യത്തില്‍ ഒട്ടുമിക്ക പേരും അപരന്റെ പ്രവര്‍ത്തിയെ അതി ശക്തമായി തന്നെ കുറ്റപ്പെടുത്തിയിരുന്നു ...

പിന്നെ അവിടെ മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു ,
അതായത് ജബ്ബാര്‍ മാഷ് കാണിച്ച ചില തരികിട പരിപാടികള്‍ .. അത് തെളിവ് സഹിതം കാട്ടുപരുത്തി ആ സമയത്ത് ഉന്നയിക്കുകയും ചെയ്തു ..ഇക്കാര്യമാവാം അനില്‍ വളച്ചൊടിച്ചു പല ഇസ്ലാമിസ്റ്റുകളുംഅപരന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചു എന്ന് പറയുന്നത് ..പക്ഷെ ആ സമയത്ത് ഒക്കെയും അപരന്റെ പ്രവര്‍ത്തിയെ ശക്തി യുക്തം എതിരതവരില്‍ ഞാന്‍ അടക്കം ഒട്ടു മിക്ക പേരും ഉണ്ട് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട് /.. (സംശയം ഉണ്ടാവില്ലെന്ന് കരുതുന്നു )

അതെ സമയം കമന്റ്‌ കാര്യത്തില്‍ ജബ്ബാര്‍ മാഷ് ചെയ്യുന്ന വളരെ മാന്യത കുറഞ്ഞ ചില പരിപാടികളോടുള്ള പ്രതികരണങ്ങള്‍ ഞാന്‍ അടക്കം പലരും പോസ്റ്റുകള്‍ ആയി പബ്ലിഷ് ചെയ്തിട്ടുണ്ട് .. ബൂലോകത്തെ പലരും അതില്‍ സത്യമുണ്ടെന്ന് പറയുകയും ഞങ്ങളുടെ പ്രതിഷേധത്തില്‍ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട് ..

വസ്തുത ഇതായിരിക്കെ ജബ്ബാര്‍ മാഷുടെ അപരനെ പല ഇസ്ലാം പക്ഷക്കാരും ന്യായീകരിച്ചു എന്നൊക്കെ കള്ളം വിളിച്ചു പറയുന്നത് , സത്യവും അസത്യവും കൂട്ടിച്ചേര്‍ക്കുന്നത് ,അനിലിനെ പ്പോലുള്ള , അല്‍പ സ്വല്പം ക്രെടിബിളിടി ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന , സീനിയര്‍ ആയ , ഒരു ബ്ലോഗ്ഗെര്‍ക്ക് ചേര്‍ന്നതല്ല .. ഇപ്പോള്‍ faslifas (?) ചെയ്തത് പോലുള്ള വൃത്തികേടുകള്‍ ആര് , ഏതു കാലത്ത് ചെയ്താലും അല്പം എങ്കിലും ധാര്‍മ്മികയുള്ള ഏതൊരാളും എതിര്‍ക്കും ..അത് മത വിശ്വാസി ആകട്ടെ അല്ലാത്തവന്‍ ആകട്ടെ ,

പിന്നെ ഇത്തരം വൃത്തികേടുകള്‍ക്ക് പിന്നില്‍ ചില ഒളി അജണ്ടകള്‍ ഉണ്ടാകാം എന്ന് ആര്‍ക്കാണ് അറിയാത്തത് ..അത് കൊണ്ടാണല്ലോ പക്ഷപാത ജര ബാധിക്കാത്ത അപ്പൂട്ടനെപ്പോലെ പലരും ഇതൊരു ഇസ്ലാം വാദിയുടെ ബ്ലോഗ്‌ ആണെന്ന് തോന്നുന്നില്ല എന്ന് തുറന്നു പറയുന്നത് ..

Off Topic

അനിലിന്റെ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരാനായി കമ്മെന്റ് വിഷയത്തില്‍ ജബ്ബാര്‍ മാഷുടെ മാന്യമല്ലാത്ത നടപടിയെ തുറന്നു കാണിക്കുന്ന ഒരു പോസ്റ്റ്‌ ഇവിടെ കാണാം ... പക്ഷപാതികള്‍ അല്ലാതെ ബ്ലോഗ്ഗെര്മാര്‍ വരെ പലരും ജബ്ബാര്‍ മാഷുടെ നടപടിയെ ഇവിടെ വിമര്‍ശിക്കുന്നതായി കാണാം .

ഇതോ യുക്തിവാദം , ഇതോ മാന്യത ..? ഛായ് !

Faizal Kondotty said...

അനില്‍@ബ്ലോഗ് said ..

കിരണ്‍, ഇത് ആദ്യ ഒരു സംഭവം ഒന്നുമല്ല.
ജബ്ബാര്‍ മാഷിന്റെ അപര നാമം ഉണ്ടാക്കി, മാഷിന്റെ തലവെട്ടി ഒരു വാനരന്റെ ചിത്രത്തില്‍ ഒട്ടിച്ച് കുറച്ചുകാലം മുന്നെ ഒരു ബ്ലോഗ് പ്രത്യക്ഷപ്പെട്ടിരുന്നു.അന്ന് പല ഇസ്ലാമിസ്റ്റുകളും അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.

അനിലിനു ഒന്നുകില്‍ ഓര്‍മ്മപ്പിശക്‌ ബാധിച്ചു തുടങ്ങി അല്ലെങ്കില്‍ മന : പൂര്‍വ്വം അര്‍ദ്ധ സത്യം എഴുന്നള്ളിക്കുന്നു .. ജബ്ബാര്‍ മാഷുടെ അപരന്റെ കാര്യത്തില്‍ ഒട്ടുമിക്ക പേരും അപരന്റെ പ്രവര്‍ത്തിയെ അതി ശക്തമായി തന്നെ കുറ്റപ്പെടുത്തിയിരുന്നു ... (സംശയം ഉണ്ടാവില്ലെന്ന് കരുതുന്നു )
പിന്നെ അവിടെ മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു ,

അതായത് ജബ്ബാര്‍ മാഷ് കാണിച്ച ചില തരികിട പരിപാടികള്‍ .. അത് തെളിവ് സഹിതം കാട്ടുപരുത്തി ആ സമയത്ത് ഉന്നയിക്കുകയും ചെയ്തു ..ഇക്കാര്യമാവാം അനില്‍ വളച്ചൊടിച്ചു പല ഇസ്ലാമിസ്റ്റുകളുംഅപരന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചു എന്ന് പറയുന്നത് ..പക്ഷെ ആ സമയത്ത് ഒക്കെയും അപരന്റെ പ്രവര്‍ത്തിയെ ശക്തി യുക്തം എതിരതവരില്‍ ഞാന്‍ അടക്കം ഒട്ടു മിക്ക പേരും ഉണ്ട് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട് /.. അതെ സമയം കമന്റ്‌ കാര്യത്തില്‍ ജബ്ബാര്‍ മാഷ് ചെയ്യുന്ന വളരെ മാന്യത കുറഞ്ഞ ചില പരിപാടികളോടുള്ള പ്രതികരണങ്ങള്‍ ഞാന്‍ അടക്കം പലരും പോസ്റ്റുകള്‍ ആയി പബ്ലിഷ് ചെയ്തിട്ടുണ്ട് .. ബൂലോകത്തെ പലരും അതില്‍ സത്യമുണ്ടെന്ന് പറയുകയും ഞങ്ങളുടെ പ്രതിഷേധത്തില്‍ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട് ..

വസ്തുത ഇതായിരിക്കെ ജബ്ബാര്‍ മാഷുടെ അപരനെ പല ഇസ്ലാം പക്ഷക്കാരും ന്യായീകരിച്ചു എന്നൊക്കെ കള്ളം വിളിച്ചു പറയുന്നത് , സത്യവും അസത്യവും കൂട്ടിച്ചേര്‍ക്കുന്നത് ,അനിലിനെ പ്പോലുള്ള , അല്‍പ സ്വല്പം ക്രെടിബിളിടി ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന , സീനിയര്‍ ആയ , ഒരു ബ്ലോഗ്ഗെര്‍ക്ക് ചേര്‍ന്നതല്ല ..

ഇപ്പോള്‍ faslifas ചെയ്തത് പോലുള്ള വൃത്തികേടുകള്‍ ആര് , ഏതു കാലത്ത് ചെയ്താലും അല്പം എങ്കിലും ധാര്‍മ്മികയുള്ള ഏതൊരാളും എതിര്‍ക്കും ..അത് മത വിശ്വാസി ആകട്ടെ അല്ലാത്തവന്‍ ആകട്ടെ ,
പിന്നെ ഇത്തരം വൃത്തികേടുകള്‍ക്ക് പിന്നില്‍ ചില ഒളി അജണ്ടകള്‍ ഉണ്ടാകാം എന്ന് ആര്‍ക്കാണ് അറിയാത്തത് ..അത് കൊണ്ടാണല്ലോ പക്ഷപാത ജര ബാധിക്കാത്ത അപ്പൂട്ടനെപ്പോലെ പലരും ഇതൊരു ഇസ്ലാം വാദിയുടെ ബ്ലോഗ്‌ ആണെന്ന് തോന്നുന്നില്ല എന്ന് തുറന്നു പറയുന്നത് ..

വിചാരം said...

faslifas .. ഇവനെ സിലിഫസ് എന്നു പറയുന്നതാണുത്തമം, ഞാന്‍ വായിച്ചു കാളിദാസിനെതിരായുള്ള ആ പോസ്റ്റ്, എനിക്കുറപ്പുണ്ട് ഈ കമന്റ് ഇദ്ദേഹത്തിന്റെ ഒറിജിനല്‍ ജിമെയില്‍ ബോക്സിലെത്തുമെന്ന് അതായത് ഇവിടെ കമന്റിയവരില്‍ ഒരാള്‍ ഈ സിലിഫസ് ആയിരിക്കും, ഇവനൊരു മുസ്ലിം അല്ലാന്ന് ഒരിക്കലും പറയാനൊക്കില്ല കാരണം അസഹിഷ്ണത് എന്നതിന്റെ പര്യായം മുസ്ലിംങ്ങള്‍ അല്ലാതെ മറ്റാരാ ?, ഒത്തിരി ഉദാഹരണം കൊച്ചു കേരളം മുതല്‍ ലോകത്ത് നടന്ന ഒത്തിരി നരനയാട്ട്, നെറ്റിയില്‍ ഒരു ചന്ദനകുറിയിട്ടതിന് എന്നെ ആക്രമിയ്ക്കാന്‍ ശ്രമിച്ചത് മുസ്ലിംങ്ങളാണ് അല്ലാതെ ഹിന്ദുക്കളല്ല, ചേകന്നൂര്‍ മൌലവി മുസ്ലിമായിരുന്നു അദ്ദേഹത്തെ ഉന്മൂലനം ചെയ്തത് മുസ്ലിംങ്ങളല്ലേ, തെറ്റെന്ന് സമൂഹം മൊത്തം പറയുന്ന ഒരു സംഗതിയുണ്ടെങ്കില്‍ അതിന്റെ യുക്തിവാദികളാണെന്ന് ആരോപിയ്ക്കുന്ന കാറ്റില്‍‌പ്പരുത്തി ലത്തീഫ് എന്നിവരുടെ സ്ഥിരം നമ്പറുകളാണ്, പ്രിയ മുസ്ലിം ചങ്ങാതിമാരെ നിങ്ങളെത്ര മലക്കം മറിഞ്ഞാലും ഈ സിലിഫസ് പിടിച്ചവന്‍ മുസ്ലിം അല്ലാന്ന് വിശ്വസിക്കണമെങ്കില്‍ കാഷ്മീരിലും, പാക്കിസ്ഥാനിലും ഇറാഖിലും ലോകത്ത് എല്ലായിടത്തും ബോംബിന്റെ ശബ്ദം ഇല്ലാതാവണം.
ബക്കര്‍ .. ചിത്രക്കാരന്‍ എന്ന വ്യക്തിയെ ആദ്യം മനസ്സിലാക്കിയവരില്‍ ഒന്നാമന്‍ അന്നും ഇന്നും ഞാനാണ് അഞ്ചു വര്‍ഷം മുന്‍പായിരുന്നു ആ മനസിലാക്കല്‍.

സായ് കിരണ്‍ Saikiran said...

നിയമപരമായി ഇത് നേരിടണം എന്നാണെന്റെ അഭിപ്രായം. സൈബര്‍ പോലീസില്‍ ഒരു പരാതി കൊടുത്താല്‍ ആളെ പൊക്കാം.
എന്‍റെ പുതിയ മലയാളം ബ്ലോഗിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. www.dhaivam.blogspot.com.

അനാമിക said...

ഇത്തരത്തില്‍ അസഭ്യവര്ഷം നടത്താന്‍ ഒന്നാന്തരം മഞ്ഞപുസ്തഎഴുത്ത് കാരകനെ പറ്റൂ.മാന്യതയുള്ള ഒരു മുസ്ലിമാണ് ഇത് എഴുതിയത് എന്ന് വിശ്വസിക്കാന്‍ വളരെ പ്രയാസമുണ്ട്. ഇതും ഒരു കോട്ടാഷന് അല്ലാ എന്ന് എന്ത് ഉറപ്പാണ്ഉള്ളത്?കാശു കൊടുത്തു മഞ്ഞപത്രക്കാരനെ കൊണ്ട് എഴുതിച്ച പോലെ.
അതുകൊണ്ട് തന്നെ ഈ അശ്ലീല ബ്ലോഗ്ഗ് ഒരു മഞ്ഞബ്ലോഗ്ഗ് ആയി ബഹിഷകിരിക്കുകയാണ് വേണ്ടത്

PUNNAKAADAN said...

ഈ കാളിദാസനും;ജബ്ബാറും;വിചാരവും,ചിത്രക്കാരനുമൊക്കെ സാംബ്രാജത്യാ ശക്തികളായ അമെരിക്കയുടെയോ,ഇഷ്രായിലിന്റെയോ അലെങ്ങിൽ ഫാസിസ്റ്റ്കലായ ഹയിന്തവ ശക്തികളുടെയോ, ക്രസ്തവ ശക്തികളുടെയോ എജന്റുമാരായിരിക്കാം അതുകൊണ്ടു ഇങ്ങനെയെങ്ങിലും പ്രെത്തിക്ഷെത്തിക്കട്ടെ