Tuesday, September 07, 2010

ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്

അന്യസംസ്ഥാന ലോട്ടറികള്‍ക്ക് അനുകൂലമായ നിലപാടാണ്‌ മന്ത്രി തോമസ് ഐസക്കിന്റെ നിയന്ത്രണത്തിലുള്ള വാണിജ്യ നികുതി വകുപ്പില്‍ സംഭവിക്കുന്നതെന്ന അതിശക്തമായ ആരോപണങ്ങളാണ്‌ ഏതാണ്ട് ഒരുമാസമായി മനോരമ ദിനപ്പത്രം ആരോപിക്കുന്നത്. അന്യസംസ്ഥാന ലോട്ടറികള്‍ നിയന്ത്രിക്കാനുള്ള പൂര്‍ണ്ണാധികാരം സംസ്ഥാനത്തിനുണ്ട് എന്ന ആരോപണവും ഇതോടൊപ്പം യു.ഡിഎഫ് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ഒന്നില്ല എന്നും കേന്ദ്ര നിയമപ്രകാരം അതിനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ല എന്ന് ധനമന്ത്രി ആണയിടുന്നു. എന്നാല്‍ അദ്ദേഹത്തെ മുഖവിലക്കെടുക്കാന്‍ ആരോപണമുന്നയിക്കുന്നവര്‍ തയ്യാറാല്ല. അവര്‍ ദിനം പ്രതി പുതിയ ആരോപണങ്ങളുമായി രംഗപ്രവേശനം ചെയ്യുന്നു.

കേന്ദ്രനിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറികളേ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല എന്ന് ആരോപിക്കുന്ന യു.ഡിഎഫ് നേതാക്കള്‍ പക്ഷെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാന്‍ ശ്രമിക്കുന്നില്ല എന്നതാണ്‌ ഇതിലെ രസകരമായ വശം. കേന്ദ്ര നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പാപ്പിനശേരി കണ്ടല്‍ പാര്‍ക്കിനെതിരെ ജയറാം രമേശിനെ കണ്ട് നേരിട്ട് പരാതി നല്‍കി പൂട്ടിച്ച കെ.സുധാകരന്‍ എംപിയുടെ മാതൃക ലോട്ടറി വിഷയത്തില്‍ എന്തുകൊണ്ട് യു.ഡിഎഫ് നേതൃത്വവും എംപിമാരും പിന്‍തുടരുന്നില്ല എന്നത് തികച്ചും ദുരൂഹമാണ്‌. കേരളത്തിന്‌ കേന്ദ്രഗവണ്‍മെന്റ് അവാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞ് സോണിയ ഗാന്ധിയെ കാണാന്‍ എംപി മാരെ നയിച്ച കേന്ദ്ര മന്ത്രി വയലാര്‍ രവിക്കോ പ്രതിരോധ മന്ത്രി എ,കെ ആന്റണിക്കോ ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ ശ്രദ്ധയില്‍ ലോട്ടറി വിഷയം ഉന്നയിക്കാന്‍ താല്പ്പര്യമില്ല. കേന്ദ്ര നിയമലംഘനം നടത്തിയ സംസ്ഥാന സര്‍ക്കാരിനെ മൊത്തത്തില്‍ പൂട്ടാന്‍ കിട്ടിയ സുവര്‍ണ്ണാവസരം എന്തുകൊണ്ട് കോണ്ഗ്രസ് ഉപയോഗിക്കുന്നില്ല എന്നത് ഇനിയും ദുരൂഹമാണ്‌. എല്ലാ കേസും സി.ബിഐ അന്വേഷിക്കണമെന്ന് പറയുന്ന കോണ്ഗ്രസ് നേതാക്കള്‍ ഇതില്‍ സി.ബിഐ അന്വേഷണം വേണ്ട ജുഡിഷ്യല്‍ അന്വേഷണം മതി എന്ന് വരെ പറയുന്നു. അനേഷണം പ്രഖ്യാപിച്ചാല്‍ തോമസ് ഐസക്കിനെതിരെ തെളിവ് നല്‍കാമെന്ന് ഇന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അപ്പോള്‍ ഈ തെളിവുകളും മനോരമ റിപ്പോര്‍ട്ടുകളും ചിദമ്പരത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ.

ഇനി മറുപക്ഷത്താണെങ്കില്‍ വി.എസ് ഉം കണ്ണൂര്‍ലോബിയും ഐസക്കിനെതിരെ ഒറ്റക്കെട്ടാണത്രെ .ദേശാഭിമാനിക്ക് വേണ്ടി രണ്ട് കോടി ബോണ്ട് വാങ്ങിയ കണ്ണൂര്‍ ലോബി പ്രമുഖന്‍ ഇ പി ജയരാജനെപ്പറ്റി ആരും ഒന്നും മിണ്ടുന്നില്ല. വാര്‍ത്തകളൊക്കെ കണ്ടാല്‍ ഐസക്കാണ്‌ രണ്ട് കോടി വാങ്ങിയതെന്ന് തോന്നും. പിണറായി വിജയന്‍ ചില പ്രസംഗങ്ങളില്‍ നടത്തുന്ന പരാമര്‍ശങ്ങളൊഴിച്ചാല്‍ സി.പി.എം നേതൃത്വത്തില്‍ ഇരുപക്ഷ നേതാക്കളും മൌനത്തിലാണ്‌. മൌനത്തിലുള്ളവരെ മഹത്വീകരിച്ചും ഐസക്കിനെ പുകമറിയില്‍ നിര്‍ത്തിയും തുടരുന്ന ഈ മാധ്യമ വേട്ട തുടരുന്ന സാഹചര്യത്തില്‍ തോമസ് ഐസക്ക് കലാകൌമുദിക്കും http://malayal.am നും നല്‍കിയ ഈ അഭിമുഖം പ്രസക്തമാണ്‌. ലോട്ടറി വിവാദത്തില്‍ ഐസക്കിന്‌ പറയാനുള്ളത് വായ്ക്കുക

112 comments:

മുക്കുവന്‍ said...

കോണ്‍ഗ്രസിന്റെ കാലത്ത് നികുതി പിരിച്ചിട്ടില്ല.. അതുകൊണ്ട് നമ്മളും ഒന്നും ചെയ്തില്ലാ... കഷ്ടം.. ‘തൊഴി’ലാളി പാര്‍ട്ടി തന്നെ!

അങ്കിള്‍ said...

കിരണ്‍,
ലോട്ടറി പ്രശ്നത്തില്‍ എന്‍റേതായ ഒരു കമന്‍റ് ഇവിടെയും കിടന്നോട്ടെ.

നാലാം വകുപ്പിന്‍റെ ലംഘനമാണു മന്ത്രി മുഴപ്പിച്ച് കാണിച്ച് പേടിപ്പെടുത്തുന്നത്. ശരിയാണ് ആ വകുപ്പ് ലംഘിച്ച് ഏതെങ്കിലും അന്യസംസ്ഥാനം ലോട്ടറി ടിക്കറ്റ് വിറ്റഴിച്ചാല്‍ സംഗതി കേന്ദ്രത്തിനെ അറിയിക്കാനേ വകുപ്പുള്ളൂ. പക്ഷേ അത് അന്യ സംസ്ഥാന സര്‍ക്കാരുകളുടെ ടിക്കറ്റുകള്‍ വിറ്റഴിച്ചാലല്ലേ ഉള്ളൂ. സാന്‍റിയോഗാ മാര്‍ട്ടിന്‍ ഇവിടെ വില്‍ക്കുന്ന സിക്കിം-ഭൂട്ടാന്‍ ടിക്കറ്റുകള്‍ എല്ലാം ആ സംസ്ഥാനത്തിന്‍റെ വകയാണെന്നു അവകാശപ്പെട്ടിട്ടുണ്ടോ? ഒരു പക്ഷേ അവകാശപ്പെട്ടാല്‍ തന്നെ ആ സംസ്ഥാന സര്‍ക്കാര്‍ പരസ്യപ്പെടുത്തിയ നിരക്കിലും സമ്മാനഘടനയിലും ഉള്ള റിസര്‍വ് ബാങ്കിന്‍റെ അംഗീകൃത പ്രസ്സില്‍ അച്ചടിച്ച ടിക്കറ്റുകള്‍ അല്ലാ എന്നുള്ള എല്ലാതെളിവുകളും നമ്മുടെ വിജിലന്‍സ് ശേഖരിച്ചിട്ടുണ്ടെന്നു ദൃശ്യ മാധ്യമങ്ങളും മന്ത്രിയും പറഞ്ഞു കഴിഞ്ഞില്ലേ. അപ്പോള്‍ പിന്നെ ആ ടിക്കറ്റുകള്‍ വ്യാജനല്ലേ. വ്യാജന്‍ വില്‍ക്കുന്നത് ക്രിമിനല്‍ കുറ്റമല്ലേ. ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി വേണോ?

സിക്കിം ഭൂട്ടാന്‍ സര്‍ക്കാരിന്‍റേതാണെന്ന മുന്‍‍കൂര്‍ ധാരണയല്ലേ ഇതിനെല്ലാം കാരണക്കാരന്‍. എല്ലാ തെളിവുകള്‍ ശേഖരിച്ചിട്ടും സര്‍ക്കാര്‍ വക ലോട്ടറികള്‍ അല്ലാ എന്നു സ്ഥാപിക്കാന്‍ മുതിരാത്തതെന്തു കൊണ്ടെന്നാണു എനിക്ക് മനസ്സിലാകാത്തത്. ഒരു ‘നേര്‍ക്കു നേരിലും’ ഈ സംശയത്തിനു ആരും മറുപടി പറഞ്ഞു കേട്ടില്ല.

സാന്‍റിയഗോ മാര്‍ട്ടിന്‍ അന്യസംസ്ഥാന സര്‍ക്കാരുകളുടെ അംഗീകൃത ഏജന്‍റായ സ്ഥിതിക്ക അവര്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്യാനല്ലേ അവകാശമുള്ളൂ, അച്ചടിക്കാന്‍ അധികാരം നല്‍കാന്‍ കഴിയുമോ?

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ ഈ വിഷയത്തില്‍ പത്രത്തില്‍ വന്നിട്ടുള്ള വാര്‍ത്തകളേ അടിസ്ഥാനമാക്കി പ്രതികരിച്ചതാണ്‌ എന്ന് കരുതുന്നു. അങ്കിള്‍ പറഞ്ഞത് പോലെ ആ ണ്‍ സംഗതി എങ്കില്‍ എന്തുകൊണ്ട് ആരും ഈ വിഷയത്തില്‍ ഒരു പൊതു താല്പ്പര്യ ഹര്‍ജി പോലും കൊടുക്കുന്നില്ല. മാര്‍ട്ടിന്റെ ലോട്ടറിയാണ്‌ ഇവിടെ വില്‍ക്കുന്നതെങ്കില്‍ സര്‍ക്കാര്‍ കെസിന്‌ പോകുമ്പോള്‍ എന്തുകൊണ്ട് സിക്കിം സര്‍ക്കാര്‍ മാര്‍ട്ടിനെ പിന്‍തുണച്ച് സത്യവാങ്ങ് നല്‍കുന്നു. സിക്കിമിന്റെ പേരില്‍ വ്യാജ ലോട്ടറി മാര്‍ട്ടിന്‍ അടിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് സിക്കിം സര്‍ക്കാര്‍ മാര്‍ട്ടിനെ ഒഴിവാക്കുന്നില്ല. മാത്രവുമല്ല ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല എന്ന് മാത്രമല്ല എന്തുകൊണ്ട് യുഡിഎഫ് എംപി മാര്‍ ആഭ്യന്തര മന്ത്രിയെ കാണാന്‍ കൂട്ടാക്കുന്നില്ല. സംസ്ഥാനവും മാര്‍ട്ടിനും തമ്മിലുള്ള അവിശുദ്ധ ബന്ധമെങ്കില്‍ കേന്ദ്രത്തിന്‌ നടപടി എടുക്കാമല്ലോ?

ജിവി/JiVi said...

ഒരു നിയമ പരിജ്ഞാനവും ഇല്ലാത്തെ എന്റെ ഊഹം:

*സിക്കിം ലോട്ടറി എന്നും പറഞ്ഞ് ആരെങ്കിലും(ജിവിയോ അങ്കിളോ കിരണോ) ലോട്ടറി അച്ചടിച്ച് വിറ്റാല്‍ അയാള്‍ക്കെതിരെ സംസ്ഥാനത്തിന് ക്രിമിനല്‍ കേസെടുക്കാം.

*സിക്കിം ലോട്ടറി അവിടത്തെ സര്‍ക്കാര് നേരിട്ട് നടത്തുന്നു എന്നിരിക്കട്ടെ. അവിടുത്തെ ലോട്ടറിവകുപ്പ് അഗീകൃതമല്ലാത്ത പ്രസ്സില്‍ ടിക്കറ്റുകള്‍ അച്ചടിച്ച് വിറ്റാല്‍‍ കേന്ദ്രത്തെ അറിയിക്കയേ നിവൃത്തിയുള്ളൂ. സിക്കിം സര്‍ക്കാരിനെതിരെ - അവിടത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെയോ മന്ത്രിമാര്‍ക്കെതിരെയോ- ക്രിമിനല്‍ കേസെടുക്കാന്‍ കേരളത്തിനു കഴിയില്ല

*സിക്കിം സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്റായ മാര്‍ട്ടിനേയും അതേ രീതിയിലെ കൈകാര്യം ചെയ്യാനാവൂ.

ജിവി/JiVi said...

tracking

മഞ്ഞു തോട്ടക്കാരന്‍ said...

"അങ്കിള്‍ പറഞ്ഞത് പോലെ ആ ണ്‍ സംഗതി എങ്കില്‍ എന്തുകൊണ്ട് ആരും ഈ വിഷയത്തില്‍ ഒരു പൊതു താല്പ്പര്യ ഹര്‍ജി പോലും കൊടുക്കുന്നില്ല."
മറുപടി ജാഗ്രത ബ്ലോഗില്‍ പറയും പോലെ " ഭരണം കോടതി ഉത്തരവുകളിലൂടെയാകരുത് " എല്ലാം കോടതി ഉത്തരവിലൂടെ വേണമെങ്കില്‍ എന്തിനാ കുറെ എണ്ണത്തിനെ തിരഞ്ഞെടുത്തു വിട്ടത്? പിന്നെ കേരളത്തിലെ നിയമങ്ങള്‍ വച്ച് കൈകാര്യം ചെയ്യാവുന്നത് എന്തിനു കേന്ദ്രത്തിനെ നോക്കി ഇരിക്കണം? ചെക്ക്‌ പോസ്റ്റില്‍ ലോട്ടറി പിടിച്ചപ്പോള്‍ പെട്ടന്ന് നികുതി അടപ്പിച്ചു ഒതുക്കാനുള്ള ശ്രമം ആരുടേത്? നികുതി അടച്ചാല്‍ ഒരു മാസം കഴിഞ്ഞേ വില്കാന്‍ പറ്റുള്ളൂ എന്നത് നേര്‍പിക്കാന്‍ നോക്കിയതാര് ?

അങ്കിള്‍ said...

പത്ര വാര്‍ത്ത മാത്രമല്ല. ഇന്‍ഡ്യന്‍ ലോട്ടറി നിയമം ഞാന്‍ വായിച്ചു. അതിനെ പ്രാവര്‍ത്തികമാക്കാനായി ഉണ്ടാക്കിയ ചട്ടങ്ങളും ഞാന്‍ വായിച്ചു. കോടതി വിധികളെ വായിക്കാന്‍ കഴിഞ്ഞില്ല. ഇത്രയും അറിവുകള്‍ മാത്രം വച്ചാണു ഞാന്‍ പ്രതികരിക്കുന്നത്. പിന്നെ, കുറച്ച് സാമാന്യ വിജ്ഞാനം, കോമണ്‍ സെന്‍സ് എന്നിവ കൂടീ.

മാര്‍ട്ടിന്‍ ഔദ്ദ്യോഗിക ഏജന്‍റാണെന്ന സത്യവാങ്മൂലത്തെ പറ്റി ഞാനും വായിച്ചു. പക്ഷേ ആ ഏജന്‍റിനു ടിക്കറ്റ് വിതരണത്തിനല്ലാതെ ടിക്കറ്റ് പ്രിന്‍റ് ചെയ്യ്ത് വിതരണം ചെയ്യാനുള്ള അനുവാദം കൊടുക്കാന്‍ സിക്കിം സര്‍ക്കാരിനു പോലും കഴിയില്ലെന്നു നിയമം പറയുന്നു. പ്രിന്‍റ് ചെയ്യാനുള്ള അനുവാദവും കൊടുത്തിട്ടുണ്ടെന്നു എവിടെയും വായിച്ചതുമില്ല. അതു കൊണ്ടാണു ഞാന്‍ വീണ്ടും വീണ്ടും ഇതു തന്നെ എഴുതികൊണ്ടിരിക്കുന്നത്.

മാത്രമല്ല, പ്രിന്‍റ് ചെയ്തത് ശിവകാശിയിലാണെന്നുള്ള പരാതി നമ്മുടെ വിജിലന്‍സ് കാര്‍ കേന്ദ്രത്തിനെ അറിയിച്ചിട്ടും നടപടി എടുത്തിട്ടില്ല എന്നാണു മന്ത്രി പറഞ്ഞതും. ശിവകാശിയില്‍ പ്രിന്‍റ് ചെയ്തത് ആധികാരികമാണെങ്കില്‍ വിജിലന്‍സിനു പരാതി ഉണ്ടാകില്ലല്ലോ.

ഇന്നലത്തെ ഹൈക്കോടതി വിധിയിലൂടെ മുന്‍‍കൂര്‍ നികുതി വാങ്ങാതിരിക്കാണ്‍ കഴിയുമാറായിരിക്കുന്നു. എന്തുകൊണ്ടായിരിക്കാം അങ്ങനെ വിധിച്ചത്?. തെളിവുകള് തൃപ്തികരമല്ല.

പല കാര്യങ്ങളിലും ചില ഒത്തു കളി നടന്നിരുന്നു എന്നല്ലേ പലതില്‍ നിന്നും മനസ്സിലാകുന്നത്. പൊതു താല്പര്യ ഹര്‍ജി യൊക്കെ അതില്‍ വരും.

N.J ജോജൂ said...

ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് വേണം മനസിലാക്കാന്‍. വ്യക്തമായ ഒരു പ്രതികരണം പോലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ഞാന്‍ മനസിലാക്കിയിടത്തോളം ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ തന്നെ വിജിലന്‍സിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. 2006 ഇല്‍ റിപ്പോര്‍ട്ട് വന്നു. സര്‍ക്കാര്‍ എന്ത് ചെയ്തു.

2010 ഇല്‍ മനോരമയുടെ റിപ്പോര്‍ട്ട് വന്നു. അതിനു ശേഷം എന്തു സംഭവിച്ചു.

വിജിലന്‍സ് റിപ്പോര്‍ത്ടിലുല്ലതിനേക്കാള്‍ കൂടുതലൊന്നും മനോരമയിലില്ലെന്നു ധനമന്ത്രി തന്നെ സമ്മതിയ്ക്കുന്നതാണ്. മനോരമയുടെ റിപ്പോര്‍ട്ട് വന്നതിനു ശേഷമുള്ള നടപടിയൊന്നും അതിനു മുന്‍പേ കണ്ടില്ലല്ലോ. എന്തായാലും വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കാള്‍ കേരളത്തിന്‌ ഗുണം ചെയ്തത് മനോരമയുടെ റിപ്പോര്‍ട്ടാണ്.

കിരണിന്റെ ആരോപണങ്ങള്‍ -1 )കണ്ടല്‍ പാര്‍ക്കില്‍ അങ്ങിനെ ചെയ്തില്ലേ എപ്പോള്‍ എന്താ അങ്ങിനെ ചെയ്യാതെ..2 ) ഒരു പൊതു താത്പര്യ ഹര്‍ജി അങ്ങ് കൊടുത്താല്‍ പോരെ - ബാലിശമാണ്‌.

കണ്ടല്‍ പാര്‍ക്കില്‍ സര്‍ക്കാര്‍ ഭൂമി സി.പി.എം കയ്യെരുന്നതാണ് കൊണ്ഗ്രസിനെ ചൊടിപ്പിച്ചത്. അതിലെ നിയമ ലംഘനത്തെകള്‍ അതിന്റെ ഗുണം സി.പി.എം അനുഭവിയ്ക്കുന്നു എന്നത്. ലോട്ടറി പ്രശ്നത്തില്‍ അതില്ല.

ബാലിശമായ ഒരാരോപണം ഞാനും ഉന്നയിക്കാം. കിരണ് തന്നെ ഒരു പൊതു താത്പര്യ ഹര്‍ജി കൊടുത്തു കൂടായിരുന്നോ?

ജനശക്തി said...

http://workersforum.blogspot.com/2010/08/blog-post_26.html

അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘത്തെ 2006 സെപ്തംബറില്‍ നിയോഗിച്ചത് ഇടതുമുന്നണി സര്‍ക്കാരാണ്. ആ വിവരം പരമ്പരയില്‍ ഇല്ല; എന്നാല്‍, സിബി മാത്യൂസിന്റെ റിപ്പോര്‍ട്ട് അതേപടി പകര്‍ത്തി 'സ്വന്തം' കണ്ടെത്തലാക്കുന്നതിനു മടികാട്ടിയിട്ടുമില്ല. സര്‍ക്കാര്‍ എന്തുചെയ്തെന്നു പരിശോധിക്കാന്‍ വലിയ പരമ്പരയൊന്നും എഴുതേണ്ടതില്ല-ദൈനംദിനം പത്രം വായിച്ചാല്‍ മതി. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുളള അന്യസംസ്ഥാന ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നോട്ടീസ് 2006 ഒക്ടോബര്‍ 27നു പുറപ്പെടുവിച്ചത് സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയാണെന്നതില്‍ മനോരമയ്ക്ക് സംശയമുണ്ടോ?

--contd

ജനശക്തി said...

2006 നവംബര്‍ 11ന് ഈ റിപ്പോര്‍ട്ട് സംസ്ഥാന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അയച്ചത് മനോരമയ്ക്ക് അറിയില്ലേ?. അടിയന്തര നടപടി ആവശ്യപ്പെട്ട് പിന്നെയും പലതവണ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയതും ഒടുവില്‍ സര്‍വകക്ഷിയോഗം പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചതും എന്തേ പരമ്പരാന്വേഷികള്‍ മറച്ചുപിടിക്കുന്നു? അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അക്കമിട്ടു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കൊടുത്തിട്ടും കേന്ദ്രം ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നു തുറന്നടിക്കുന്ന നിവേദനത്തില്‍ തന്നെയാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി കൈയൊപ്പു ചാര്‍ത്തിയത്. എന്നിട്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന പച്ചക്കള്ളം അദ്ദേഹം പ്രസംഗിച്ചുനടക്കുന്നത്. ആ പെരുങ്കള്ളത്തെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ ഇപ്പോള്‍ മനോരമയും.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിളിന്‌ കോടതി വിധികളും സാഹ്ചര്യങ്ങളും മറ്റും അറിയാത്തതിനാലാണ്‌ ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തോമസ് ഐസക്കിന്റെ ഈ വിഷയത്തില്‍ ഇന്നലെ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ സര്‍ക്കാരുകള്‍ അതായത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഈ എല്‍ഡിഎഫ് സര്‍ക്കാരും ഈ ലോട്ടറികളുടെ നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഈ പുസ്തകത്തിലെ അധ്യായം 12 നിയമനടപടി എടുക്കേണ്ടത് ആര്‍ എന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തും ചിന്താ പബ്ലിക്കേഷന്‍സിന്റെ ഈ പുസ്തകം 45 രൂപക്ക് വാങ്ങാന്‍ കിട്ടും. നാലം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരിന്‌ നടപടി എടുക്കാന്‍ എന്തൊക്കെ പരിമിതി ഉണ്ട് എന്ന് ഈ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ വാദഗതികള്‍ വായിച്ച ശേഷം നമുക്ക് തര്‍ക്കിക്കാം.

കിരണ്‍ തോമസ് തോമ്പില്‍ said...

വിജിലന്‍സ് റിപ്പോര്‍ട്ട് വന്നതിന്‌ ശേഷം എന്ത് നടപടികള്‍ സംസ്ഥാന സര്‍ക്കാര്- ചെയ്തു എന്നത് മനോരമ പ്രസിദ്ധീകരിച്ചില്ല എന്നേ ഉള്ളൂ . ഒരുപാട് പരിമിതികള്‍ കേസെടുക്കുന്നതില്‍ പോലുമുണ്ട്. ഒരു കേസില്‍ കേരള ഹൈക്കോടതി ഇങ്ങനെ വരെ വിധിച്ചിട്ടുണ്ട്


കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുളള കാര്യമാണ്. നിയമലംഘനം കൈകാര്യം ചെയ്യു¶തിനും ലോട്ടറികള്‍ നിരോധിക്കു¶തിനുമുളള അധികാരം സമ്പൂര്‍ണമായും കേന്ദ്രസര്‍ക്കാരിÂ നിക്ഷിപ്തമാണ്. ലോട്ടറികളിÂ നി¶് നികുതി പിരിക്കു¶തിനുളള നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പ്രവര്‍ത്തിക്കു¶ സംസ്ഥാന സര്‍ക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ കേന്ദ്രസര്‍ക്കാരിÂ നിക്ഷിപ്തമായ അധികാരപരിധിയിലേയ്ക്ക് കട¶ു കയറാന്‍ അവകാശമിÃ.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇനി പൊതു താല്‍പ്പര്യ ഹര്‍ജിയുടെ കാര്യവും കണ്ടല്‍പ്പാര്‍ക്കിന്റെ കാര്യവും എന്തുകൊണ്ട് പറഞ്ഞു എന്നതും വിശദീകരിക്കാം...

തോമസ് ഐസക്കിനെതിരെ ആരോപണമുന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കളാണ്‌. കേന്ദ്ര ലോട്ടറി നിയമം ലംഘിച്ച് ലോട്ടറി മാഫിയയെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുക എന്നതാണ്‌ ആക്ഷേപം. അപ്പോള്‍ കേന്ദ്ര നിയമം ലംഘിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഇത് എന്തുകൊണ്ട് കണ്ടല്‍ പാര്‍ക്കിന്റെ കാര്യം ജയറാം രമേശിന്റെ ശ്രദ്ധയില്‍ പെടുത്തി നടപടി എടുപ്പിച്ചത് പോലെ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ല എന്നാണ്‌ ചോദിച്ചത്. 16 എംപിമാരുള്ള യുഡിഎഫ് നേതാക്കളുടെ ആരോപണങ്ങളാണ്‌ മനോരമ വലിയ പ്രാധാന്യത്തോടെ നല്‍കിയത്. കേന്ദ്രത്തിനെ കൊണ്ട് നടപടി എടുപ്പിക്കുക എന്നത് കോണ്ഗ്രസുകാര്‍ക്ക് ചെയ്യാവുന്നതെ ഉള്ളല്ലോ ? പിന്നെ പൊതു താല്‍പ്പര്യ ഹര്‍ജിയെക്കുറിച്ച് പറഞ്ഞതിനും കാര്യമുണ്ട് കേരളത്തില്‍ ഏത് വിവാദമുണ്ടായാലും ചിലര്‍ പൊതു താല്‍പ്പര്യ ഹര്‍ജിയുമായി ഇറങ്ങാറുണ്ട് അവരെ ഒന്നും ഇവിടെ കാണാനില്ല. അതുകൊണ്ട് പറഞ്ഞതാണ്‌

Swasthika said...

കിരണ്‍ പറഞ്ഞ ഒരുപാടു പരിമിതികള്‍ കേസേടുക്കന്നതിനു പോലുമുണ്ട് എന്നതിന് ഒരനുബന്ധം കൂടി സൂചിപ്പിക്കട്ടെ. ഇപ്പോള്‍ മനോരമ വാര്‍ത്ത വന്ന ശേഷം "നടപടി" എടുത്ത പോലെ ഉമ്മനും എടുത്തിരുന്നു,2005 ല്. ഒടുവില്‍ വിഷയം സുപ്രീംകോടതി വരെ എത്തി. "നടപടി" എടുത്തത് മാപ്പാക്കണമെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും എല്ലാ അപരാധവും (അതായത് ലോട്ടരിക്കാര്‍ക്കെതിരെ എടുത്ത "നടപടി അപരാധം" )പൊറക്കണമെന്നും സുപ്രീം കോടതിയില്‍ മാപ്പെഴുതിക്കൊടുത്തു ചാണ്ടി അന്ന് മുങ്ങി. ഇല്ലാന്നു തെളിയിക്കാമോ.കോടതിവിധിക്കെതിരെ
"നടപടി'എന്ന രീതിയില്‍ കോടതി അലക്ഷ്യവുമായി ന്യായപീഠം മുന്നോട്ടു പോകുമെന്ന് വന്നപ്പോള്‍ ആണ് അത് ചെയ്തതെന്നാണ് ചാണ്ടി പിന്നീട് വിശദീകരിച്ചത്.ഒരു നടപടിയും (മനോരമ റിപ്പോര്‍ട്ട് വന്നശേഷവും) എടുത്തിട്ടില്ല എന്നും കണ്ണില്‍ പൊടിയിടാനുള്ള ഓര്‍ഡിനന്‍സ് ആണ് കൊണ്ട് വന്നതെന്നും ലോട്ടറി സ്പെഷലിസ്റ്റ് വീ.ഡി സതീശന്റെ പ്രസ്താവനയും കൂട്ടി വായിക്കുക.ചുരുക്കത്തില്‍ കേന്ദ്രം അണ്ടിക്കുറപ്പോടെ കോടതിയില്‍ ലോട്ടറി മാഫിയയെ എതിര്‍ക്കാതെ ഒരു ചുക്കും സാധ്യമല്ല എന്നതാണ് ഇന്നത്തെ അവസ്ഥ

ജിവി/JiVi said...

ഇന്നലെ മനോരമ ന്യൂസില്‍ വി ഡി സതീശന്റെ ജല്പനങ്ങള്‍ കേട്ടപ്പോള്‍ ഒന്നു പൊട്ടിച്ചുകൊടുക്കാനാണ് തോന്നിയത്. അയാള്‍ അല്പം നിലവാരമുള്ള കോണ്‍ഗ്രസ്സുകാരനാണ് എന്നാണ് കരുതിയിരുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച ഒരു ആള്‍ക്കൂട്ടത്തിനുനടുവില്‍ സമ്വാദം നടത്തുമ്പോള്‍ അവിടെചെന്നിരിക്കാന്‍ അയാളെ കിട്ടില്ല പോലും. അരമണിക്കൂറില്‍ ചാനലില്‍ നടക്കുന്ന അഭ്യാസങ്ങളില്‍ മാത്രമെ നിന്നുപിഴക്കാന്‍ പറ്റൂ ഇവനൊക്കെ. വാദങ്ങളാണ് കൂടുതല്‍ രസം: ഇതാ സാമ്പിള്‍,

1998ലെ ലോട്ടറി ആക്റ്റില്‍ ഓണ്‍ലൈന്‍-പേപ്പര്‍ ലോട്ടറി രണ്ടും നിയമവിധേയമായിരുന്നു പോലും. അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ധീരമായ നടപടികളിലൂടെ ഓണ്‍ലൈന്‍ നിരോധിച്ചുപോലും. വേണമെങ്കില്‍ അവര്‍ക്ക് വെറുതെ ഇരിക്കാമായിരുന്നു പോലും. 2010ല്‍ നിയമത്തിനു ചട്ടങ്ങളുണ്ടാക്കുമ്പോള്‍ നിയമത്തിനു വിരുദ്ധമായി അതില്‍ ഒന്നും ഉണ്ടാവില്ല പോലും. ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് കൂടി അനുമതി കൊണ്ടുവരാനാണ് പോലും സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

എങ്ങനുണ്ട്?

ജനശക്തി said...

ആലപ്പുഴ: ഹൈക്കോടതി വിധി വന്നിട്ടും അന്യസംസ്ഥാനലോട്ടറി മാഫിയക്കെതിരെ കേന്ദ്രത്തെക്കൊണ്ട് നടപടിയെടുപ്പിക്കാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കൂട്ടരും മടിക്കുന്നതെന്തിനെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കോടതിവിധിയില്‍ അന്യസംസ്ഥാനലോട്ടറിക്കെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് അടിവരയിട്ടു പറയുന്നുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ ലോട്ടറി വിഷയം സംസ്ഥാനസര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാനുള്ള കോഗ്രസിന്റെയും യുഡിഎഫിന്റെയും ശ്രമങ്ങള്‍ പൊളിഞ്ഞു. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനലോട്ടറിക്കെതിരെ അധികാരമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്്. കേന്ദ്രത്തിലെ ചില ഉന്നതരും ലോട്ടറിമാഫിയയും തമ്മിലുള്ള ബന്ധം പകല്‍പോലെ വ്യക്തമാണ്. മറുപടി പറയേണ്ടത് കോണ്ഗ്ര‍സ് നേതൃത്വവും യുഡിഎഫുമാണെന്നും മന്ത്രി പറഞ്ഞു.

ജനശക്തി said...

വി ഡി സതീശനുമായി സംവാദം നടത്താന്‍ തന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എം ഗോപകുമാറിനെ അയക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരം പ്രസ്ക്ളബിലാണ് സംവാദം. അഞ്ച് മിനിറ്റ് വീതം ആറുഘട്ടങ്ങളിലായാണ് സംവാദം. ധനമന്ത്രി എന്തുകൊണ്ടാണ് സംവാദത്തില്‍ പങ്കെടുക്കാത്തതെന്ന ചോദ്യത്തിന് താന്‍ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയുമാണ് സംവാദത്തിന് ക്ഷണിച്ചതെന്നും അവര്‍ പകരക്കാരനെ അയച്ച സാഹചര്യത്തില്‍ താനും പകരക്കാരനെ അയക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

ജനശക്തി said...

http://jagrathablog.blogspot.com/2010/09/blog-post_8782.html

ലോട്ടറി കൊള്ളക്ക് കൂട്ടു നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍

ജനശക്തി said...

http://jagrathablog.blogspot.com/2010/09/blog-post_6249.html

പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിക്ക്..

abhilash said...

debate is on whether state govts has the power to ban or control other state lotteries which voilate sec 4 of the central act.

UDF says yes, LDF says no.

But there is no doubt that centre can take any steps to ban or control.

now even if the mafia has made nexus with cpm(which many thinks and not impossible), why cant the centre ban and punish the mafia.

Or do we have to think they are also in nexus with mafia.

why the media is not asking this to all concerned.

abhilash said...

debate is on whether state govts has the power to ban or control other state lotteries which voilate sec 4 of the central act.

UDF says yes, LDF says no.

But there is no doubt that centre can take any steps to ban or control.

now even if the mafia has made nexus with cpm(which many thinks and not impossible), why cant the centre ban and punish the mafia.

Or do we have to think they are also in nexus with mafia.

why the media is not asking this to all concerned.

ജിവി/JiVi said...

"...Or do we have to think they are also in nexus with mafia."

കഴിഞ്ഞ തെരെഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മണികുമാര്‍ സുബ്ബയെപ്പറ്റി ചോദിച്ചപ്പോള്‍ അയാളെ ഇപ്പോള്‍ സി ബി ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് വി ഡി സതീശന്‍ മറുപടി പറഞ്ഞത്. സി ബി ഐ അന്വേഷിക്കുന്നത് ലോട്ടറി കേസിലല്ല. പൗരത്വം സംബന്ധിച്ച കേസിലാണ്.

സാന്റിയാഗോ മാര്‍ട്ടിന്‍ ദേശാഭിമാനിക്ക് കാശുകൊടുത്തത് ബാങ്ക് ഡ്രാഫ്റ്റായിട്ടാണ്, ദേശാഭിമാനിയുടെ പേരില്‍ അക്കൗണ്ട് പേയീ ഒണ്‍ലി. സുബ്ബയും മാര്‍ട്ടിനും കറന്‍സി നോട്ടുകള്‍ ബാഗിലും സ്യൂട്ട്കേസിലുമായി ആര്‍ക്കൊക്കെ എത്ര കൊടുത്തു എന്നന്വേഷിക്കാന്‍ ഇവിടെയാരുമില്ലേ?

N.J ജോജൂ said...

പരസ്യ സംവാദത്തിലെ വി ഡി സതീശന്‍റെ പ്രസക്തമായ രണ്ടു ചോദ്യങ്ങള്‍

1 . ലോട്ടറി നിരോധിക്കാന്‍ കേന്ദ്രത്തിനെ അധികാരമുളൂ എന്ന് വാദിക്കുന്ന മന്ത്രി തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നത് എന്തിനു?

2 . കഴിഞ്ഞ നാല്പതു ദിവസമായി (അതായത് മനോരമ ലേഖനം വന്നതിനു ശേഷം) അന്യ സംസ്ഥാന ലോട്ടറി വില്പന കുറഞ്ഞത് ഏതു കേന്ദ്രം ഇടപെട്ടിട്ടാണ്?

അങ്കിള്‍ said...

ചോദ്യം ഇതു കൂടീ ജോജു,

3.നിയമലംഘനത്തെക്കുറിച്ച് കൃത്യമായ വിശദാംശങ്ങള്‍ ചൂണ്ടിക്കാണിച്ച് കേന്ദ്രത്തെ വിവരമറിയിക്കണമെന്നാണ് നിയമവും ചട്ടവും അനുശാസിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു അനുവദനീയമായ നടപടികളെടുത്തതിനുള്ള തെളിവുകളോടെയാണോ കേന്ദ്രത്തിനു എഴുതിയത്? (അങ്ങനെ ചെയ്തിട്ടില്ലെന്നു സതീശന്‍ ചലഞ്ച ചെയ്തിട്ടുണ്ട്)

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജുവിന്റെ ചോദ്യത്തിനുള്ള മറുപടിക്ക് മുന്നെ അങ്കിളിന്റെ ചോദ്യത്തിനുള്ള എന്റെ അഭിപ്രായം പറയാം.

ഇത് മാതൃഭൂമിയില്‍ ഇന്ന് കണ്ടത്

കേന്ദ്രം നടപടിയെടുക്കണമെങ്കില്‍ അനധികൃത ലോട്ടറിക്കാരുടെ ചെയ്തികളെക്കുറിച്ച് വിശദമായ തെളിവുകള്‍ സഹിതം കത്തുനല്‍കണമെന്നും അത്തരം ലോട്ടറി നിരോധിക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നും ചട്ടത്തിലുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വെറും കത്തെഴുതുക മാത്രമാണ് ചെയ്തതെന്നും കാര്യമായ ഒരു തെളിവും ഹാജരാക്കിയില്ലെന്നും സതീശന്‍ വ്യക്തമാക്കി

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേന്ദ്രം ഇതുവരെ ഒരുനടപടിയുമെടുക്കാത്തത്. നിയമത്തിലെ ആറാം വകുപ്പനുസരിച്ച് ഏത് ലോട്ടറിക്കെതിരെയും കേന്ദ്രത്തിന് സ്വമേധയാ കേസെടുക്കാം. എന്നാല്‍ ഇതുവരെ അതുണ്ടായില്ല. കൃത്യമായ നടപടിയെടുക്കാത്തതിനുപകരം ഞങ്ങള്‍ വള്ളിപുള്ളി വിട്ടതുകൊണ്ടാണ് അനധികൃത ലോട്ടറി നിര്‍ബാധം നടക്കുന്നതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? കേന്ദ്രത്തിന് അയക്കാവുന്ന കത്ത് സതീശന്‍ ഡ്രാഫ്റ്റ് ചെയ്ത് താ... പ്രത്യേക ദൂതന്‍ വഴി ഞാനത് കേന്ദ്രത്തിലെത്തിക്കാം'' ഐസക് പറഞ്ഞു

ഇതേ കാര്യം മനോരമ റിപ്പോര്‍ട്ടിയത് ഇങ്ങനെ

സംസ്ഥാനം കേന്ദ്രത്തിനയച്ച കത്തുകളുടെ പോരായ്മ സതീശന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി പ്രതികരിച്ചു: ഒരെണ്ണം നന്നായി ഡ്രാഫ്റ്റ് ചെയ്തു തന്നാല്‍ നമുക്കു കേന്ദ്രത്തില്‍ കൊണ്ടുപോകാം.

മംഗളത്തില്‍ കണ്ടത്

സതീശന്‍:- ഞാന്‍ പറഞ്ഞതിനൊന്നും മറുപടിയില്ല. ഉമ്മന്‍ചാണ്ടി കത്തയച്ചുവെന്നാണു പറയുന്നത്‌. പുതിയ ചട്ടം നിലവില്‍ വന്നത്‌ ഏപ്രില്‍ മാസമാണ്‌. ചട്ടപ്രകാരമുള്ള ഒരു കത്ത്‌ അയച്ചതു കാണിക്കാമെങ്കില്‍ സമ്മതിക്കാം

കിരണ്‍ തോമസ് തോമ്പില്‍ said...

ഇവിടെ ഒരു കാര്യം വ്യക്തമാണ്‌

നിയമത്തിലെ ആറാം വകുപ്പനുസരിച്ച് ഏത് ലോട്ടറിക്കെതിരെയും കേന്ദ്രത്തിന് സ്വമേധയാ കേസെടുക്കാം.
അന്യ സംസ്ഥാന ലോട്ടറികളുടെ നിയമ ലംഘനത്തെപ്പറ്റി 2004 മുതല്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ എല്‍ഡിഎഫും യുഡിഎഫും കേന്ദ്രത്തിന്‌ എഴുതുന്നു.അതിന്റെ ഒരു ക്രോണോളജി പറഞ്ഞാല്‍

അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അക്കമിട്ട് നിരത്തി, 12-1-2004, 23-8-2004 എന്നീ തിയതികളില്‍ സംസ്ഥാന നികുതി വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍ ഐഎഎസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കി.

കിരണ്‍ തോമസ് തോമ്പില്‍ said...

LDF സര്‍ക്കാര്‍ വന്നതിന്‌ ശേഷം വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. തെളിവും സാക്ഷികളെയും നിരത്തി തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് എല്ലാ രേഖകളും സഹിതം 10-11-2006 മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നല്‍കി. നടപടി ആവശ്യപ്പെട്ടു കൊണ്ട് ധനമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തു നല്‍കി, നേരിട്ട് കണ്ട്റി പ്പോര്‍ട്ട് കൈമാറി.

കിരണ്‍ തോമസ് തോമ്പില്‍ said...

തീര്‍ന്നില്ല 2009 ആഗസ്റ്റ് 11 ന്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രതിപക്ഷ നേതാവും ഒപ്പിട്ട സര്‍വ്വ കക്ഷി നിവേദനം നല്‍കി. ഇതൊക്കെ പോരെ അങ്കിളെ ഒരു വിഷയത്തില്‍ കെന്ദ്രത്തിന്റെ ശ്രദ്ധ പതിയാന്‍. ഇനി 2010 ഏപ്രിലില്‍ ചട്ടം വന്നതിന്‌ ശേഷം അറിയിച്ചില്ല എന്ന വാദത്തിലാഅണ്‌ സതീശന്‍ നില്‍ക്കുന്നത് മന്നോരമ അത് മുക്കി കൊടുത്തത് മുകളിലത്തെ വാര്‍ത്തയില്‍ കാണുക

കിരണ്‍ തോമസ് തോമ്പില്‍ said...

ഇനി ജോജുവിന്റെ ചോദ്യത്തിലെ ആദ്യ ഭാഗം പ്രസ്കതമാണ്‌ ഓര്‍ഡിനസിന്റെ പ്രസക്തി എന്ത് എന്നത് ഇനിയും വിശദീകരിക്കപ്പെടേണ്ടതാണ്‌ . രണ്ടാമത്തെ കാര്യമെടുത്താല്‍ മുന്‍ ഹൈക്കോടതി ഉത്തരവിന്‌ വിരുദ്ധമായി കഴിഞ്ഞ ആഴ്ച ഒരു പ്രത്യേക വിധി ഉണ്ടായിട്ടുണ്ട് അതായത് ഒരാഴ്ച ഒരു നറുക്കെടുപ്പെ പാടുള്ളൂ എന്ന വിധി. ഇതിന്‌ ഇതുവരെ സ്റ്റേ ലഭിച്ചിട്ടില്ല. ഒരാഴ്ച ഒരു ലോട്ടറി നടത്താന്‍ ഇപ്പോഴും സിക്കിമിന്‌ സാധിക്കും അത് നടത്താന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല എന്നതാണ്‌ ഇപ്പോള്‍ ലോട്ടറി ഇല്ലാത്തത്. കേന്ദ്ര ലോട്ടറി ചട്ടത്തില്‍ ആഴ്ചയില്‍ 24 നറുക്കെടുപ്പ് വരെ ആകാമെന്ന് പറയുന്നുണ്ട് എന്നാല്‍ ഇത് സാങ്കേതികമായി എങ്കിലും ഇപ്പോള്‍ തടയപ്പെരിക്കുന്നു. പിന്നെ ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടര്‍ ആരാണ്‌ എന്നതില്‍ തര്‍ക്കമുണ്ട് എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയും അതിന്‌ 3 ആഴ്ച സമയം ലഭിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ ക്ലാരിറ്റി വന്നാല്‍ വീണ്ടും ഒരാഴ്ച ഒരു ഭൂട്ടാന്‍ ലോട്ടറിയും ഒരു സിക്കിം ലോട്ടറിയും നടത്താന്‍ കഴിയും

Radheyan said...

tracked

ജിവി/JiVi said...

നിയമങ്ങള്‍ക്ക് വിരുദ്ധമായി ചട്ടങ്ങളുണ്ടാക്കാനാവില്ല എന്ന് മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ പറഞ്ഞ വി ഡി സതീശന്‍ അങ്ങനെയുള്ള ഒന്ന് ലോട്ടറി ചട്ടങ്ങളിലുണ്ടെന്ന് ഇന്നലത്തെ സം-വാദത്തില്‍ സമ്മതിക്കുന്നു. അത് നിലനില്‍ക്കില്ല എന്ന് അദ്ദേഹം തന്നെ പറയുന്നു. നിയമത്തിനു വിരുദ്ധമായി ചട്ടമുണ്ടാക്കുന്നതിനു പിന്നിലെ മോട്ടിവേഷന്‍ എന്താണാവോ?

രണ്ടാമത് സതീശന്‍ അടിച്ചുറപ്പിച്ചു പറഞ്ഞകാര്യം, സാന്റിയാഗോ മാര്‍ട്ടിനുമായി തെറ്റിപ്പിരിഞ്ഞ ആളാണ്(അയാളുടെ പേരും പറഞ്ഞു) അരുണാചല്‍ ലോട്ടറി നടത്തുന്നതെന്നും മാര്‍ട്ടിനെ സഹായിക്കാനായി ആ ലോട്ടറിക്കെതിരെ സംസ്ഥാനം നടപടിയെടുത്തു എന്നുമാണ്. (അരുണാചല്‍ ലോട്ടറിക്കെതിരെ ഈ സര്‍ക്കാര്‍ വന്നയുടന്‍ നടപടിയെടുത്ത കാര്യം അങ്കിളിന്റെ ബസ്സില്‍ ഞാന്‍ എഴുതിയിട്ടുണ്ട്). മാര്‍ട്ടിന്‍ തന്നെയാണ് അതിന്റെയും നടത്തിപ്പുകാരന്‍ എന്ന് തോമസ് ഐസക്ക് പറയുന്നുണ്ടായിരുന്നു.ഈ ഫെബ്രുവരിയില്‍ തെഹല്‍ക്ക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും മാര്‍ട്ടിന്‍ അരുണാചല്‍ ലോട്ടറി ഏജന്റാണെന്ന് പറയുന്നു.

അരുണാചല്‍ ലോട്ടറിയെപ്പറ്റിപ്പറയുമ്പോള്‍ വിണ്ടും കോണ്‍ഗ്രസ്സും ലോട്ടറി മാഫിയയുമായുള്ള ബന്ധം പറയേണ്ടി വരുന്നു. അവിടത്തെ കോണ്‍ഗ്രസ്സിന്റെ കൂടി മുഖ്യമന്ത്രിയായിരുന്ന വിവാദനായകന്‍ ഗെഗോങ്ങ് അപാംഗ് ലോട്ടറി നറുക്കെടുപ്പിലെ കള്ളക്കളികളിലടക്കം നേരിട്ട് ഇടപെട്ടതായി ആരോപണമുള്ളയാളാണ്. സതീശന്‍ സുബ്ബയെപ്പറ്റി പറഞ്ഞപോലെതന്നെ അപാംഗും ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കറിയാം,..ആ...(സിനിമ: ഹിറ്റ്ലര്, രംഗത്ത് മമ്മൂട്ടി, മുകേഷ്, മുകേഷിന്റെ ടേബിളിനടിയില്‍ ജഗദീഷ്)‍

അങ്കിള്‍ said...

കേന്ദ്രത്തിനു വേണ്ടി വാദിക്കാനുള്ള അച്ചാരമൊന്നും ഞാനെടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാരും മാര്‍ട്ടിനുമായുള്ള അവിഹിത ബന്ധം പോലെ കേന്ദ്രവും ലോട്ടറി മാഫിയയുമായും അവിഹിതബന്ധം ഉണ്ടാകുമെന്നു തന്നെയാണു. ഞാന്‍ കരുതുന്നത്. കാരണം ഇതില്‍ കൂടി മറിയുന്നത് ശത കോടികളാണ്.

കേന്ദ്രത്തിനെ ഇക്കാര്യങ്ങളെപറ്റി അറിയിച്ചില്ലെന്നല്ല ആരോപണം. ചട്ടങ്ങളില്‍ ഉദ്ദേശിച്ചതു പോലെ, സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട നടപടികളുടെ വിശദവിവരങ്ങളും, ശേഖരിച്ച തെളിവുകളും സഹിതം കേന്ദ്രത്തിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ , കേന്ദ്രത്തിനു നടപടി എടുക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ലായിരുന്നു. അക്കാര്യമാണു വി.ഡി. സതീശന്‍ പറഞ്ഞുവച്ചത്. രോഗി ഇച്ഛിച്ചതും പാല്‍, വൈദ്യന്‍ കല്പിച്ചതും പാല്‍ എന്നപോലെയുള്ള കത്തുകള്‍ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല.

കേന്ദ്രത്തിനു ഇക്കാര്യങ്ങളൊന്നും അറിയാഞ്ഞിട്ടല്ലെന്നു നിശ്ചയം. എന്നാല്‍ അവരെ കൊണ്ട് നടപടികള്‍ എടുപ്പിക്ക വിധം സംസ്ഥാന സര്‍ക്കാര്‍ ഒരു നീക്കവും നടത്തിയില്ല. സാധാരണ രാഷ്ട്രീയമായി ഇടപെടുന്നത് അങ്ങനെയല്ലല്ലോ. യു.പി.എ സര്‍ക്കാരിനെ കൊണ്ട് പല കാര്യങ്ങളും ചെയ്യാന്‍ ഇടതു പക്ഷം നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നു അവകാശപ്പെടുന്നുണ്ട്, അത് ശരിയുമാണു. എന്തേ ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരും, കേന്ദ്ര ഇടതു നേതൃത്വവും മടികാണിച്ചു. കാരണം രണ്ടു കൂട്ടര്‍ക്കും ലോട്ടറി മാഫിയയെ കൈവിടാന്‍ തയ്യാറല്ല.

കോടതി വിധി ഉണ്ടായിട്ടും, മാസങ്ങള്‍ കഴിഞ്ഞിട്ടും മാര്‍ട്ടിന്‍റെ എതിരാളിയില്‍ നിന്ന്‌ നികുതി ഇതു വരെ സ്വീകരിച്ചില്ല എന്നറിയുന്നതില്‍ നിന്നും ഒന്നും തോന്നുന്നില്ലേ?

അങ്കിള്‍ said...

ഒരു കാര്യം വിട്ടു പോയി, കിരണ്‍. കിരണ്‍ ഉന്നയിച്ചിരിക്കുന്ന വാദമുഖങ്ങളൊന്നും നമ്മുടെ മന്ത്രിക്ക് ഓര്‍മ്മ വന്നില്ലേ? ഒന്നും പറഞ്ഞു കേട്ടില്ല. പകരം, വിശദമായ കത്തെഴുതാന്‍ സതീശന്‍റെ സഹായം അഭ്യര്‍ത്ഥിക്കുകയാണു ചെയ്തത്.

abhilash said...

Ommen chandy govt has submitted well documented reports to the central Govt at least 2 times.

VS govt has submitted vigilance report and reminders to the centre.

C&AG has reported to centre on this.

there has been media reports on lottery mafia

cases are pending in several courts

above all centre can take action on its own (sec 6)

and the party rules the centre is convinced about the cpm-mafia nexus

centre(congress) please save us from currupt cpm-lottery mafia nexus !!!

@uncle
do you really think centre is so helpless and eagerly waiting for some state to come out with steps within the frame of rules to strike against these mafia. great!

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ ഞാന്‍ എഴുതിയത് മന്ത്രി തോമസ് ഐസക്ക് എഴുതിയ പുസ്തകത്തിലെ വരികളാണ്‌ . ആ പുസ്തകം അങ്കിളിനോട് ഒന്ന് വായിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പിന്നെ സംവാദത്തില്‍ എന്തൊക്കെപ്പറായാന്‍ പറ്റുമെന്നത് പങ്കെറ്റുക്കുന്നവരുടെ വാക് ചാതുര്യത്തെ ആശ്രയിച്ചിരിക്കും. അത് എന്തുകൊണ്ടും സതീശനാണ്‌ കൂടുതല്‍ . ക്രിത്യമായി മലക്കം മറിയാനും ചോദ്യങ്ങളിലൂടെ ഒഴിഞ്ഞുമാറാനുമൊക്കെ നല്ല വശമില്ലാത്ത ആളാണ്‌ ഐസക്ക് അത് സംവാദത്തില്‍ നിഴലിക്കുക സ്വാഭാവികം മാത്രമാണ്‌. ഇനി എന്തൊക്കെയാണ്‌ ഈ കേസുകളില്‍ കേന്ദ്രത്തിന്റെ അഭിഭാഷകര്‍ ലോട്ടറിക്കാര്‍ക്ക് അനുകൂലമായി എടുത്ത നിലപാടുകള്‍ എന്നതിന്റെ വിശദാംശവും ആ പുസ്തകത്തിലുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇനി വിശദമായ കത്തെഴുതാന്‍ ഐസക്ക് സതീശനോട് പറയുകയല്ല ചെയ്തത് മറിച്ച അദ്ദേഹം പറഞ്ഞത് ഇതാണ്‌


അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേന്ദ്രം ഇതുവരെ ഒരുനടപടിയുമെടുക്കാത്തത്. നിയമത്തിലെ ആറാം വകുപ്പനുസരിച്ച് ഏത് ലോട്ടറിക്കെതിരെയും കേന്ദ്രത്തിന് സ്വമേധയാ കേസെടുക്കാം. എന്നാല്‍ ഇതുവരെ അതുണ്ടായില്ല. കൃത്യമായ നടപടിയെടുക്കാത്തതിനുപകരം ഞങ്ങള്‍ വള്ളിപുള്ളി വിട്ടതുകൊണ്ടാണ് അനധികൃത ലോട്ടറി നിര്‍ബാധം നടക്കുന്നതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? കേന്ദ്രത്തിന് അയക്കാവുന്ന കത്ത് സതീശന്‍ ഡ്രാഫ്റ്റ് ചെയ്ത് താ... പ്രത്യേക ദൂതന്‍ വഴി ഞാനത് കേന്ദ്രത്തിലെത്തിക്കാം'' ഐസക് പറഞ്ഞു

കിരണ്‍ തോമസ് തോമ്പില്‍ said...

സതീശന്റെ ആരോപണവും ഈ അവസരത്തില്‍ കൂട്ടി വായിക്കുക സതീശന്‍ ആരോപിച്ചത് ഇതാണ്‌

കേന്ദ്രം നടപടിയെടുക്കണമെങ്കില്‍ അനധികൃത ലോട്ടറിക്കാരുടെ ചെയ്തികളെക്കുറിച്ച് വിശദമായ തെളിവുകള്‍ സഹിതം കത്തുനല്‍കണമെന്നും അത്തരം ലോട്ടറി നിരോധിക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നും ചട്ടത്തിലുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വെറും കത്തെഴുതുക മാത്രമാണ് ചെയ്തതെന്നും കാര്യമായ ഒരു തെളിവും ഹാജരാക്കിയില്ലെന്നും സതീശന്‍ വ്യക്തമാക്കി

ഇരു സര്‍ക്കാരുകളും വിശദമായ റിപ്പോര്‍ട്ട് നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്കി നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു.ഇവയൊക്കെ മറച്ചു വച്ച് കത്തെഴുതുക മാത്രമാണ്‌ ഉണ്ടായതെന്ന സതീശന്റെ ആരോപണം എങ്ങനെ അംഗീകരിക്കാനാകും?

N.J ജോജൂ said...

കിരണ്‍ പറയുന്നത് ശരിയനെങ്കില്‍ വിധി വന്നത് കഴിഞ്ഞ ആഴ്ചയാണ്. കഴിഞ്ഞ 6 ആഴ്ചയായി അന്യ സംസ്ഥാന ലോട്ടറിയുടെ വില്പന താഴോട്ടാണ്.

(പിന്നെ ഞാന്‍ എന്റെ കമന്റു തുടങ്ങിയത് തന്നെ 'ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് വേണം മനസിലാക്കാന്‍. വ്യക്തമായ ഒരു പ്രതികരണം പോലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.' എന്ന് പറഞ്ഞുകൊണ്ടാണ്)

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു പറഞ്ഞത് ശരിയാണ്‌ 6 ആഴ്ച മുന്നെ വരെ ഒരു മാധ്യമവും അന്യസംസ്ഥാന ലോട്ടറിക്കെതിരെ വാര്‍ത്തകള്‍ എഴുതിയിട്ടില്ല. ലോട്ടറി തട്ടിപ്പാണ്‌ എന്ന് വലിയൊരു വിഭാഗം ആള്‍ക്കാര്‍ക്ക് തോന്നാന്‍ ഇപ്പോഴത്തെ വിവാദം സഹായിച്ചിട്ടുണ്ട് എന്നത് ഇതിലെ നല്ല കാര്യമായി ഞാന്‍ കാണുന്നു. പക്ഷെ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. നിയമപരമായി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനനസ് എത്ര കണ്ട് നിലനില്‍ക്കുമെന്ന് കണ്ടറിയണം. പക്ഷെ ഇതിനെതിരെ വരുന്ന കോടതി നടപടികളിലൂടെ ഈ വിഷയങ്ങളില്‍ ചില വ്യക്തത വരാന്‍ സാധ്യതയുണ്ട്. കാത്തിരുന്നു കാണാം

പിന്നെ ഒരു കാര്യം കൂടി പറയാതെ വയ്യ അത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പുലര്‍ത്തുന്ന മൌനമാണ്‌ പതിവ്‌ പോലെ പിന്നീട് പ്രതികരിക്കാമെന്ന് മുഖം കറുപ്പിച്ച മറുപടികള്‍ ഐസക്കിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ധാരാളം മതി. അത് ക്രിത്യമായി പ്രതിപക്ഷം പ്രതിപക്ഷം ഉപയോഗിക്കും അതെ സതീശനും കൂട്ടരും ചെയ്യുന്നുള്ളു. പക്ഷെ ഇതിന്റെ സത്യാവസ്ഥ തുറന്ന് കാട്ടാന്‍ ഒരു മാധ്യമവും തയ്യാറാകുന്നില്ല അവര്‍ ക്രിത്യമായി പക്ഷം പിടിക്കുന്നു പ്രത്യേകിച്ച് മനോരമ പത്രം ( ചാനല്‍ അല്ല)

ജിവി/JiVi said...

ചട്ടത്തിലെ നാലാം നിബന്ധനകള്‍ പാലിക്കാത്ത ലോട്ടറികളില്‍നിന്നും മുന്‍ കൂറ് നികുതി ഈടാക്കില്ല എന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥ നിലനില്‍ക്കും എന്ന് തോനുന്നില്ല. അത് ഐസക്കിനു അറിയുകയും ചെയ്യാം. മാദ്ധ്യമങ്ങളുടെ സമ്മര്‍ദ്ദവും വി എസിന്റെ കൗശലവും ഒത്തുചേര്‍ന്നപ്പോള്‍ അങ്ങനെയൊരു വ്യവസ്ഥ ഉണ്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഈ വ്യവസ്ഥ ഉണ്ടാക്കിയ സംസ്ഥാന സര്‍ക്കാര്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് വാദിക്കുന്നതങ്ങനെ?

ഐസക്കും ജയരാജനുമല്ലാതെ മറ്റ് ഉന്നത സി പി എം നേതാക്കളാരും ഈ വിഷയം പഠിച്ചിട്ടില്ലെന്ന് തോനുന്നു.

ജനശക്തി said...

ഓര്‍ഡിനന്‍സിനെക്കുറിച്ച് തോമസ് ഐസക്ക് പറഞ്ഞതായി വായിച്ചത് ‘ എല്ലാ മാര്‍ഗവും ഞങ്ങള്‍ നോക്കും’ എന്ന രീതിയിലാണ്. ജിവി പറഞ്ഞതുപോലെ നിലനില്‍ക്കുമോ എന്ന് ഉറപ്പില്ലെങ്കിലും എല്ലാ വഴികളും നോക്കുന്നതാണീ ഓര്‍ഡിനന്‍സ് എന്ന് തോന്നുന്നു. അതിനും പഴി തന്നെ. മണികുമാര്‍ സുബ്ബയെപ്പറ്റി ചിലത് ഇവിടെ വായിച്ചു. സി.എ.ജി.1998ലെ റിപ്പോര്‍ട്ടില്‍ നാഗാലാണ്ട് ലോട്ടറിയുമായി ബന്ധപ്പെട്ട വന്‍ കുംഭകോണത്തില്‍ സുബ്ബയെക്കുറിച്ച് വിശദമായി പറയുന്നുണ്ടെന്ന്. അതിനുശേഷവും അദ്ദേഹം കോണ്‍ഗ്രസ് എമ്പിയായിരുന്നു. http://www.rediff.com/news/2004/sep/24spec1.htm.

ജനശക്തി said...

രാജ്യത്ത് ലോട്ടറി മാഫിയയെ നിയന്ത്രിക്കുന്ന മണികുമാര്‍ സുബ്ബ ഇപ്പോഴും കോണ്‍ഗ്രസിന്റെ സമുന്നതെ നേതാവ്. നിലവില്‍ ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട് ഒളിവിലാണെന്ന് മാത്രം. സുബ്ബ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് തിങ്കളാഴ്ച ലോട്ടറി സംവാദത്തിനിടെ വി.ഡി.സതീശന്‍ എം.എല്‍.എ തിരുവനന്തപുരത്ത് അവകാശപ്പെട്ടിരുന്നു.

അസമിലെ തേസ്‌പൂരില്‍ നിന്ന് മൂന്നുവട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച സുബ്ബ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. രാജ്യത്തെ ലോട്ടറി മാഫിയക്ക് നേതൃത്വം നല്‍കുന്നതും അവര്‍ക്കുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ലോട്ടറി നിയമം അനുകൂലമാക്കുന്നതും സുബ്ബയാണ്.

കൂടുതല്‍ ഇവിടെ വായിക്കാം.

അങ്കിള്‍ said...

കേരളത്തിലെ ലോട്ടറി മാഫിയയെ പറ്റി പറയുമ്പോഴെല്ലാം മനികുമാര്‍ സുബ്ബയുടെ പേര് വരുന്നുണ്ടല്ലോ. ഈ ബ്ലോഗില്‍ മാത്രമല്ല മറ്റിടങ്ങളിലും ഇത് തന്നെ സ്ഥിതി. കേന്ദ്രത്തിനു സുബ്ബയുമായി കൂടാമെങ്ങ്കില്‍ കേരളത്തിനു മാര്ട്ടിനുമായും കൂടാം എന്നാണോ വാദം.?

Swasthika said...

"കേരളത്തിലെ ലോട്ടറി മാഫിയയെ പറ്റി പറയുമ്പോഴെല്ലാം മനികുമാര്‍ സുബ്ബയുടെ പേര് വരുന്നുണ്ടല്ലോ.കേന്ദ്രത്തിനു സുബ്ബയുമായി കൂടാമെങ്ങ്കില്‍ ...."

രണ്ടു കാര്യം. ഒന്ന് "കേന്ദ്രത്തിനു സുബ്ബയുമായി കൂട്ട് കൂടാമെങ്കിലും" നല്ല മണിമണിയായി കന്യക പതിവ്രത ആയി കേരളവും കംമൂസ് പാര്‍ട്ടിയും നില്‍ക്കണമെന്ന് അങ്കിളിനു ആഗ്രഹം. ആ വല്ലാത്ത ആഗ്രഹം വരവ് വച്ചിരിക്കുന്നു. രണ്ട് ഇനി സുബ്ബയെ,സീ ടീവിയെ
എസ.എം കൃഷ്ണ,ചിദംബര ലോട്ടറി ബന്ധത്തെ കുറിച്ചൊക്കെ പറയുന്നത് ബാന്‍ ചെയ്യണം എന്നാണോ അമ്മാവാ പറഞ്ഞു വരുന്നത്.
എന്തൊക്കെ കണ്ടീഷന്സാപ്പാ.

സിമ്പിള്‍ അല്ലേ ലോജിക്ക് ?ബക്കറ്റു പിരിവ് നിര്‍ത്തി കംമൂസ്പാര്‍ടി മാര്ടിന്റെ പക്കല്‍ നിന്നും കോടികള്‍, കോടികള്‍ പിരിക്കുന്നു. ആ പണം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി കൊണ്ഗ്രെസ്സിനെ എല്ലാ തലത്തിലും തോല്‍പ്പിക്കാനും.അല്ലേ ? ഒന്ന് കൈ ഞൊടിച്ചാ പോരെ.
മാര്‍ട്ടിനെ പൂട്ടി,കയ്യാമം വച്ചു കേന്ദ്രത്തിനു ഈ "അവിഹിത'ബന്ധം തകര്‍ത്തൂടെ സാര്‍ ?
അപ്പൊ കേന്ദ്രവും മാര്ടിനും സോണിയയും (ആന്ടണീം!!), ചിദംബരവും കാരാട്ടും ഐസ്സക്കും ഒരു ഭാഗത്ത് --- സതീശനും ചാണ്ടീം ടി.എച് മുസ്തഫീം സുധാകരനും അബ്ദുല്ലക്കുട്ടീം അടക്കം നന്മയുടെ നിറകുടങ്ങള്‍ മറുഭാഗത്ത്.ഇപ്പ പുടി കിട്ടിയേ

കിരണ്‍ തോമസ് തോമ്പില്‍ said...

ലാവ്‌ലിന്‍ കേസ് ചര്‍ച്ച ചെയ്തപ്പോള്‍ ബാലനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം എന്ന സ്റ്റാന്റാണ്‌ അങ്കിള്‍ എറ്റുത്തത് അതു പോലെ ഇവിടെ സംസ്ഥാനത്തിന്‌ നടപടി എടുക്കാമായിരുന്നു എന്ന സ്റ്റാന്റാണ്‌ അങ്കിളിനുള്ളത് . കെന്ദ്രത്തെക്കുറിച്ചൊന്നും അദ്ദേഹത്തിന്‌ കണ്‍സേണ്‍ ഇല്ല അതുകൊണ്ട് തന്നെ അങ്കിളിനെ വെറുതെ വിടുക. ഇവിടെ സാന്റിയാഗോ മാര്‍ട്ടിനും സംസ്ഥാന സര്‍ക്കാരും ഒത്തുകളിച്ചു എന്നതില്‍ കവിഞ്ഞ് അങ്കിളിനോട് സംവദിക്കേണ്ടതില്ല എന്ന് എനിക്ക് തോന്നുന്നു.

ജനശക്തി said...

കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തില്‍ നിയമം ലോട്ടറി മാഫിയക്ക് അനുകൂലമാക്കുന്ന കോണ്‍ഗ്രസ് നേതാവിനെപ്പറ്റി പറയാതെന്ത് ലോട്ടറി ചര്‍ച്ച? സുബ്ബയെപ്പറ്റി പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ക്കല്ലാതെ മറ്റാര്‍ക്ക് പൊള്ളാന്‍? ഇനി ഇപ്പോള്‍ കോണ്‍ഗ്രസിനെക്കുറിച്ച് പറയരുതെന്നുണ്ടോ? കേന്ദ്രത്തെക്കുറിച്ച് മിണ്ടരുതെന്നാണോ?

ജനശക്തി said...
This comment has been removed by the author.
ജിവി/JiVi said...

സുബ്ബ മാത്രമല്ല, മാര്‍ട്ടിനും കോണ്‍ഗ്രസ്സിന്റെ ആളുതന്നെ. തെഹല്‍ക്ക റിപ്പോര്‍ട്ടില്‍നിന്നുള്ള ഭാഗം നോക്കുക:

Last December, he visited Chennai to attend a meeting convened by the ruling DMK, which wanted him to be in the reception committee of World Tamil Conference scheduled for August. “It was one more attempt to gain acceptance among the political circles in the south,” a top DMK source told TEHELKA, adding: “Martin also has a direct connect with an influential Congress leader based in the national capital.” Interestingly, Martin is also a key player in the All India Federation of Lottery Trade and Allied Industry, which is a member of the Federation of Indian Chambers of Commerce and Industry (FICCI). Many say it’s his way of acquiring the kind of clout that often comes in handy during crises.

ജനശക്തി said...

ജിവി സത്യങ്ങളൊക്കെ ഇങ്ങനെ വിളിച്ച് പറയാമോ? ഇനി ഇപ്പോള്‍ മാര്‍ട്ടിനുമായി ബന്ധം ഉള്ള കോണ്‍ഗ്രസുകാര്‍, കോണ്‍ഗ്രസിലെ ഇടതുപക്ഷമാണെന്ന ന്യായം ഇറങ്ങിയേക്കും.:)

N.J ജോജൂ said...

ഇവിടെ അങ്കിള്‍ ആദ്യ കമന്റില്‍ തന്നെ നാലാം വകുപ് ലംഘിച്ച് ഏതെങ്കിലും അന്യസംസ്ഥാനം ലോട്ടറി ടിക്കറ്റ് വിറ്റഴിച്ചാല്‍ സംഗതി കേന്ദ്രത്തിനെ അറിയിക്കാനേ വകുപ്പുള്ളൂ എന്നും മറൊരു കമന്റില്‍ കേന്ദ്രവും ലോട്ടറി മാഫിയയുമായും തമ്മില്‍ അവിഹിതബന്ധം ഉണ്ടാകുമെന്നു തന്നെയാണു താന്‍ കരുതുന്നത് എന്നും പറഞ്ഞു കഴിഞ്ഞതാണ്.

സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ചെയ്യേണ്ടതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ടോ എന്നേ അന്വേഷിക്കനുള്ളൂ.

അത്തരത്തിലുള്ള ചര്‍ച്ച അസധ്യമാക്കുകയാണ് "മനികുമാര്‍ സുബ്ബ" ആരോപണത്തില്‍ ചര്‍ച്ച കേന്ദ്രീകരിക്കുന്നതിലൂടെ ചെയ്യുന്നത്. ഇത് ഒരു രാഷ്ടീയ തന്ത്രം മാത്രമാണ്. അതാണ്‌ താത്പര്യമെങ്കില്‍ കിരണ്‍ തോമസിന്റെ ബ്ലോഗും ജനശക്തിയുടെ ബ്ലോഗും തമ്മില്‍ എന്ത് വ്യത്യാസം.

ഈ ബാലനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നത് കൊണ്ഗ്രസിനു വേണ്ടി മനോരമ ഉണ്ടാക്കിയ ആ റിപ്പോര്‍ട്ട് തന്നെയല്ലേ.

ജനശക്തി said...

സുബ്ബയില്‍ ആരു കിടന്നു കറങ്ങി? കമന്റുകളൊക്കെ ശരിക്ക് വായിക്കുക ജോജൂ. ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാം വരും. പൊള്ളിയിട്ട് കാര്യമില്ല.ചിലത് മറയ്ക്കാനുള്ളതിനാലാകാം സുബ്ബയില്‍ കിടന്നു കറങ്ങുന്നു എന്നൊക്കെ ആരോപിക്കുന്നത്. കേരള സര്‍ക്കാര്‍ തങ്ങളുടെ അധികാ‍ര പരിധിക്കുള്ളില്‍ നിന്ന് ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ട്. കേന്ദ്രത്തെ അറിയിക്കാനേ അധികാരമുള്ളൂ എന്ന് നിങ്ങള്‍ക്കൊക്കെ അറിയാവുന്ന നിലയ്ക്ക്, അറിയിച്ചിട്ടുണ്ട് എന്ന് വ്യക്തമായിട്ടുള്ള നിലയ്ക്ക് പിന്നെ എന്ത് പരാതിയാണ് ബാക്കിയുള്ളത്? കേന്ദ്രം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്നതിനു വ്യക്തമായ ഉത്തരമായോ?

N.J ജോജൂ said...

"കേരള സര്‍ക്കാര്‍ തങ്ങളുടെ അധികാ‍ര പരിധിക്കുള്ളില്‍ നിന്ന് ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ട്" എന്നതിന് യാതൊരു വ്യക്തതയും ആയിട്ടില്ല. അതുകൊണ്ടാണല്ലോ അതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ "മണികുമാര്‍ സുബ്ബ" "മണികുമാര്‍ സുബ്ബ" എന്ന് ആവര്‍ത്തിക്കുന്നത്.

"ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് വേണം മനസിലാക്കാന്‍. വ്യക്തമായ ഒരു പ്രതികരണം പോലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല." എന്ന് പറഞ്ഞാണ് എന്റെ ആദ്യ കമന്റു തുടങ്ങുന്നത് തന്നെ.

അങ്കിള്‍ said...

കേന്ദ്രത്തില്‍ ലോട്ടറി മാഫിയക്ക് അനുകൂലമായ നിയമം ലോകസഭയില്‍ കൊണ്ട് വന്നു ചര്‍ച്ച ചെയ്താണു പാസ്സാക്കി എടുക്കുന്നത്. അതിനെതിരെ അരെല്ലാം എപ്പോഴെല്ലാം ലോകസഭയില്‍ വാചകമടിച്ചിട്ടുണ്ടെന്നു ജനങ്ങള്‍ക്കറിയാം. കുറേപേര്‍ക്ക് ജോലിയും വരുമാനവും കിട്ടുമെങ്കില്‍ ഏതു ചൂതാട്ടവും പത്തരമാറ്റ് തങ്കമാണെന്നു കരുതുന്നവരെപറ്റിയും അറിയാം. ലക്ഷക്കണക്കിനു ദിവസക്കൂലിക്കാരെ പട്ടിണിക്കിട്ട് ഏതെങ്കിലും ഒരുത്തനെ നിമിഷനേരം കൊണ്ട് ലക്ഷാധിപധിയാക്കി (വര്‍ഗ്ഗശത്രു) ഒറ്റപ്പെടുത്തുന്ന ഈ ചൂതാട്ടത്തിനു വേണ്ടി വാദിക്കുന്ന ഇടതു പക്ഷത്തിനു നമോവാകം.

ജനശക്തി said...

അങ്കിളു ചിരിപ്പിച്ചേ അടങ്ങൂ..അവസാനം ഈ ലൈനില്‍ എത്തുമെന്ന് അറിയാമായിരുന്നു. ലോട്ടറിയുടെ അല്പം ചരിത്രം ഇവിടെ ഉണ്ട്. http://jagrathablog.blogspot.com/2010/09/blog-post_400.html. ഒരു രാജ്യത്തിലെ ഒരു സംസ്ഥാനത്തില്‍ ചട്ടക്കൂടിന്റെ എല്ലാ പരിമിതികളോടെയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഒരു ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ ഒരു സോഷ്യലിസ്റ്റ് സമൂഹത്തില്‍ നടപ്പാകുമെന്നു കരുതുന്ന നയസമീപനങ്ങള്‍ അംഗീകരിക്കണമെന്ന, പ്രാവര്‍ത്തികമാക്കണമെന്ന തരത്തിലുള്ള വാദത്തിനു നല്ല നമസ്കാരം.

N.J ജോജൂ said...

മുസ്ലിം ലീഗുകാരന്റെ ഒരു പഴയ പ്രസംഗം. രാഷ്ട്രീയപ്രസംഗം ആണെങ്കിലും ലോട്ടറിയെക്കുരിച്ചുള്ള ഭാഗം ശ്രദ്ധിക്കുക.

ജിവി/JiVi said...

ലോട്ടറിയുടെ ചരിത്രം ചികഞ്ഞപ്പോള്‍ മധ്യപ്രദേശിലെ ചുര്‍ഹത്ത് ലോട്ടറി കേസ് കിട്ടി. 1980ല്‍ ചുര്‍ഹത്തിലെ ശിശുക്ഷേമ സമിതിക്ക് ആസ്പത്രിയും മറ്റും പണിയാന്‍ വേണ്ടി ലോട്ടറി നടത്തിയ കേസ്. ഇന്ത്യയില്‍ ഒരു നടത്തിപ്പുകാരന്‍ വഴി നടത്തിയ ആദ്യ ലോട്ടറിയായിരിക്കും അത്. നടത്തിപ്പുകാരന്‍ വഴി ലോട്ടറി നടത്തുന്നത് നിയമവിരുദ്ധമാണെന്നും ലോട്ടറിയില്‍നിന്നും ലഭിച്ച പണം ഉപയോഗിച്ച് അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍ സിങ്ങിന്റെ പേരില്‍ ആഡംബര വസതി പണിഞ്ഞു എന്നായിരുന്നു കേസ്. അര്‍ജുന്‍സിങ്ങും സമിതിയും പിന്നീട് ജൂഡീഷ്യല്‍ അന്വേഷണം വഴി കുറ്റവിമുക്തരാക്കപ്പെട്ടു.

Swasthika said...

കോമഡി പറയല്ലേ അങ്കിള്‍ സാര്‍. മനസ്സിലുള്ള രാഷ്ട്രീയം ഇങ്ങനെ ഒളിച്ചും പാത്തും പറയേണ്ടതല്ല.താങ്കള്‍ ജമാത്താ അതോ വെറും ലീഗോ, കൊലീബിയോ ? അല്ല, ലോട്ടറി ചൂഷണം പോലെ അധാര്‍മ്മികമല്ലെ, നഷനലൈസ് ബാങ്കില്‍ "പലിശ"ഏര്‍പ്പാട്.(അങ്ങനെ ആണ് ധാര്‍മികതയുടെ കച്ചോടക്കാര് പറയുന്നത്)
ബാങ്കില് പോകാറില്ലേ അങ്കിള്‍ ? , ലോട്ടറി ചൂതാട്ടം,പലിശ (ഇനി അതും പറയണേ !! പലിശ,പലിശ)ഒക്കെ പെട്ടെന്ന് വെളിപാട് പോലെ കേരളത്തില്‍ ഹറാമായ കാര്യം ഇപ്പൊ മനസ്സിലായി.
(കേരളം ഭാരതത്തില്‍ അല്ലാന്നും ഉറപ്പായി).
ലോട്ടറി കേരളത്തില്‍ ഏറ്റവും ആദ്യം പ്രയോഗത്തില്‍ കൊണ്ട് വന്നത് മലയാളമനോരമ ആണ്.ആ മനോരമയും അനുയായി അങ്കിളും ഒക്കെ ആണ് "ലോട്ടറി ഭീകരത - അധാര്‍മികത" ഒക്കെ വച്ചു കാച്ചുന്നത് !!
എന്ന് വച്ചു പഴയ കാലത്തെ സാന്റി മാര്ടിനാണ് മനോരമ എന്ന് പറയാന്‍ മാത്രം മന്ദബുദ്ധിയാണോ ഞാന്‍ ?

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിളിന്റെ വാദം ആദ്യമുതല്‍ തന്നെ സാന്റിയാഗോ മാര്‍ട്ടിന്‍ അറ്റിക്കുന്ന ടിക്കറ്റുകള്‍ എല്ലാം വ്യാജമാണ്‌ എന്ന് യുക്തിയില്‍ അടിസ്ഥാനപ്പെറ്റുത്തിയാണ്‌. അതുകൊണ്ട് തന്നെ വ്യാജ ലോട്ടറിക്കെതിരെ സംസ്ഥാനത്തിന്‌ നടപടി എടുക്കാം എന്ന കോണ്‍ഗ്രസ് മനോരമ ലോജിക്കാണ്‌ അങ്കിള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ അങ്ങനെ അല്ല എന്ന വാദത്തിലേക്ക് ചര്‍ച്ച വളര്‍ന്നപ്പോള്‍ സ്വാഭാവികമായും മറ്റ് സംശയങ്ങള്‍ ഉയര്‍ന്ന് വരും. കെന്ദ്രത്തിന്‌ എന്തൊക്കെ അധികാരമുണ്ട് സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത മെറ്റീരിയലുകള്‍ ഉപയോഗിച്ച് കേന്ദ്രത്തിന്‌ നടപടി എടുക്കാമോ? സാന്റിയാഗോ മാര്‍ട്ടിന്‍ അടിക്കുന്ന ടിക്കറ്റ് വ്യാജമാണ്‌ എന്ന് കോടതി പറഞ്ഞിട്ടുണ്ട്. എന്താണ്‌ സിക്കിം ഭൂട്ടാന്‍ സര്‍ക്കാരുകള്‍ കോടതിയില്‍ മാര്‍ട്ടിന്റെതെന്ന് അങ്കിള്‍ പറയുന്ന ടിക്കറ്റുകളെ പറ്റി പറഞ്ഞത്? അങ്ങനെ പല ചോദ്യങ്ങളും വന്നു. എന്നാല്‍ അങ്കിള്‍ ആദ്യ സ്ഥാലത്ത് തന്നെ നില്‍ക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇനി സംസ്ഥാന സര്‍ക്കാര്‍ മാര്‍ട്ടിനെ സഹായിക്കാനാണ്‌ ശ്രമിക്കുന്നതെന്ന് വയ്ക്കുക. അങ്ങനെ എങ്കില്‍ അവര്‍ അബദ്ധം പറ്റി കെന്ദ്രത്തിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്റ്റ് മാത്രം മതി കെന്ദ്രത്തിനുള്ള അധികാരം ഉപയോഗിച്ച് നടപടി എടുക്കാന്‍. കൈരളി ടിവിയില്‍ വരുന്ന പരസ്യത്തെപ്പറ്റി പോലും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്‌ പരാതി നല്‍കുന്ന പിടി തോമസ് എംപി പോലും കേന്ദ്രത്തിന്‌ സമര്‍പ്പിക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെറ്റുത്തി കേന്ദ്ര അധികാരം ഉപയോഗിക്കാന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുന്നില്ല എന്നത് ഇതോടൊപ്പം കാണേണ്ടതല്ലെ

പക്ഷെ ഇതൊന്നും കാണാതെ അങ്കിള്‍ ആദ്യ ഭാഗത്ത് തന്നെ നില്‍ക്കുകയാണ്‌. അതുകൊണ്ടാണ്‌ ലാവ്‌ലിന്‍ കേസിലെ അങ്കിളിന്റെ സ്റ്റാന്റുമായി ഞാന്‍ ബന്ധപ്പെടുത്തിയത്. പിന്നെ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് മുഖപ്രസംഗം മനോരമ എഴുതിയിട്ടുണ്ട് എന്ന് വെറുതെ ഓര്‍മ്മിപ്പിക്കുന്നു

മാരീചന്‍‍ said...

കേന്ദ്രത്തില്‍ ലോട്ടറി മാഫിയക്ക് അനുകൂലമായ നിയമം ലോകസഭയില്‍ കൊണ്ട് വന്നു ചര്‍ച്ച ചെയ്താണു പാസ്സാക്കി എടുക്കുന്നത്. അതിനെതിരെ അരെല്ലാം എപ്പോഴെല്ലാം ലോകസഭയില്‍ വാചകമടിച്ചിട്ടുണ്ടെന്നു ജനങ്ങള്‍ക്കറിയാം.

ഇതാരാ അങ്കിളേ... ഇത്രോം വിവരമുളള ജനം....

മാരീചന്‍‍ said...
This comment has been removed by the author.
abhilash said...

@ marichan
nice to see you again
what happened to you blog oliyambukal.
waiting to read your take on lottery.

മാരീചന്‍‍ said...

നമുക്കൊരല്‍പം ചരിത്രം പറയാം. 2005 ഫെബ്രുവരി 24ന് അന്നത്തെ ചീഫ് സെക്രട്ടറി ബാബു ജേക്കബ് സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് :
That necessary directions have been issued and circulated to all the officers concerned not to register any FIRs in future for violation of the provisions of Section 4 of the Lotteries (Regulation)Act 1998 and also not to take any further steps in the FIRs already registered against the petitioners.

സിവില്‍ അപ്പീല്‍ 5835-5839/2004 ലെ contempt petition no 593-97/2004 ല്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലേതാണ് ഈ വരികള്‍. ഇതംഗീകരിച്ച് അന്നു തന്നെ സുപ്രിംകോടതി വിധി പറഞ്ഞു.

വിധിയില്‍ നിന്ന്:
Counsel appearing for the respondants seek a short adjournment to file additional affidavit. They have undertaken not to register any FIRs in future for violation of the Lotteries Regulation Act 1998, and also not to take any further steps in the FIRs already registered against the petitioners. What ever action has been taken by way of sealing the premises or seizing of the equipments while acting on the FIRs already registered shall be undone.


കേരള ചീഫ് സെക്രട്ടറിയ്ക്കെതിരെ ഈ കേസ് നല്‍കിയത് മേഘാലയ സര്‍ക്കാരാണ്. അല്ലാതെ ഏതെങ്കിലും ലോട്ടറി കച്ചവടക്കാരല്ല. മലപ്പുറത്തും മറ്റുമുളള അഞ്ചോ ആറോ കടകളില്‍ നടത്തിയ റെയിഡിന്റെ പേരില്‍ മേഘാലയ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കേസ് നടത്താനെത്തണമെങ്കില്‍, ലോട്ടറി ഏജന്‍റുമാരെ നിയമിച്ചിരിക്കുന്നത് അതാത് സര്‍ക്കാരുകള്‍ തന്നെയാണെന്നതിന് വേറെ തെളിവൊന്നും വേണ്ട. ഇതൊന്നും അറിയാതെയാണ് അങ്കിളിന്റെ ആദ്യകമന്റില്‍ സാന്‍റിയോഗാ മാര്‍ട്ടിന്‍ ഇവിടെ വില്‍ക്കുന്ന സിക്കിം-ഭൂട്ടാന്‍ ടിക്കറ്റുകള്‍ എല്ലാം ആ സംസ്ഥാനത്തിന്‍റെ വകയാണെന്നു അവകാശപ്പെട്ടിട്ടുണ്ടോ? എന്നൊക്കെ ഗീര്‍വാണം മുഴക്കുന്നത്. ആ അവകാശവാദത്തിന്റെ കഥ വേറെ എഴുതാം.

സത്യവാങ്മൂലത്തിലേയ്ക്ക് മടങ്ങാം. കോടതിയലക്ഷ്യക്കേസുകള്‍ അസാധാരണമൊന്നുമല്ല. എന്നാല്‍ ഇവിടെ കോടതിയലക്ഷ്യത്തിന്റെ മറവില്‍ നടന്നത് വേറെയാണ്. ബാബു ജേക്കബ് പറഞ്ഞത് ശ്രദ്ധിക്കുക, That necessary directions have been issued and circulated to all the officers concerned not to register any FIRs in future for violation of the provisions of Section 4 of the Lotteries (Regulation)Act 1998.

നിലവില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളിന്മേല്‍ നടപടിയൊന്നുമെടുക്കില്ലെന്ന് കോടതിയ്ക്ക് ഉറപ്പുനല്‍കുന്നതില്‍ അപാകമൊന്നുമില്ല. എന്നാല്‍ ഭാവിയില്‍ സെക്ഷന്‍ 4 വയലേഷന്‍ ഉണ്ടായാലും കേസുകളൊന്നുമെടുക്കില്ല എന്ന ഉറപ്പിന് എന്തായിരുന്നു പ്രകോപനം? സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ സുപ്രിംകോടതിയില്‍ അസാധാരണവും വിചിത്രവുമായ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ കാരണം വല്ലതും അങ്കിളിന് അറിയാമോ... ഹൈക്കോടതി വിധിയിലെ തെളിവുകള്‍ തൃപ്തികരമല്ല എന്ന് താങ്കള്‍ സൂചിപ്പിച്ചിരിക്കുന്നു. സുപ്രിംകോടതി വിധിയുടെ തെളിവുകള്‍ തൃപ്തികരമാണോ?

ലോട്ടറി നിയന്ത്രണ നിയമം അനുസരിച്ച് ഇനിയൊരു കേസും എടുക്കില്ലെന്ന് സത്യവാങ്മൂലം നല്‍കിയ അതേ "ജനം", പിന്നീട് ഇതേ ലോട്ടറി നിയന്ത്രണ നിയമത്തിലെ ഏഴ് (മൂന്ന്) വകുപ്പു പ്രകാരം ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടിയൊന്നും എടുക്കാത്തത് എന്തുകൊണ്ട് എന്ന് വിളിച്ചു കൂവുന്നതില്‍ ഒരുപാട് അശ്ലീലമുണ്ട് അങ്കിളേ...

മുഴച്ചു നില്‍ക്കുന്ന ആ അശ്ലീലത്തിന് നേരെ കണ്ണുകള്‍ ഇറുക്കി അടച്ചുകൊണ്ടാണ്, നാലാം വകുപ്പിന്‍റെ ലംഘനമാണു മന്ത്രി മുഴപ്പിച്ച് കാണിച്ച് പേടിപ്പെടുത്തുന്നത് എന്ന് താങ്കള്‍ പുച്ഛിക്കുന്നത്. വി ഡി സതീശന്റെ പ്രസ്താവനയും ഉമ്മന്‍ചാണ്ടിയുടെ ലേഖനവും മനോരമയുടെ പരമ്പരയും മാത്രം വായിച്ച ബലത്തിലാണ് ഈ ലോട്ടറിസര്‍വജ്ഞന്‍ കളിയെങ്കില്‍ പരിക്കുകള്‍ ഒരുപാട് പറ്റാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് പരിസരത്ത് പാറിപ്പറന്നു കളിക്കുന്ന വേറെ കുറേ വസ്തുതകളുണ്ട്. അതും കൂടിയൊക്കെ ഒന്ന് വായിച്ചു നോക്കിയാല്‍ മുന്‍വിധികള്‍ പലതും ആവിയാകും. ഒന്നു ശ്രമിക്കുന്നോ?

മാരീചന്‍‍ said...

സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ചെയ്യേണ്ടതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ടോ എന്നേ അന്വേഷിക്കനുള്ളൂ.

അത്തരത്തിലുള്ള ചര്‍ച്ച അസധ്യമാക്കുകയാണ് "മനികുമാര്‍ സുബ്ബ" ആരോപണത്തില്‍ ചര്‍ച്ച കേന്ദ്രീകരിക്കുന്നതിലൂടെ ചെയ്യുന്നത്.


അപ്പോ, സംസ്ഥാന സര്‍ക്കാര്‍ ചെയ്തതൊന്നും ജോജു അറിഞ്ഞില്ലേ... അതറിയിക്കാന്‍ ഇനി വേറെ ചര്‍ച്ച വേണോ...

ജനശക്തി said...

സ്വാഗതം മാരീചന്‍സ്. നന്ദി കമന്റുകള്‍ക്ക്.

N.J ജോജൂ said...

മാരീചാ,

ഇവിടൊക്കെ കാണുമോ..അതോ ഇലക്ഷന്‍ കഴിയുമ്പോള്‍ മുങ്ങുമോ?

സാങ്കേതികമായി സര്‍കാര്‍ എന്ത് ചെയ്തു എന്നാണ് നിങ്ങള്‍ അന്വേഷിക്കുന്നത്. സര്‍ക്കാര്‍ എന്ത് ചെയ്തില്ല എന്നാണു ഞാന്‍ അന്വേഷിക്കുന്നത്. അഥവാ സിബി മാത്യു റിപ്പോര്‍ട്ടിന്റെ ശേഷവും മനോരമയുടെ റിപ്പോര്‍ട്ടിന്റെ ശേഷവും നടന്ന സര്‍ക്കാര്‍ ഇടപെടലുകളിലെ വൈരുധ്യങ്ങള്‍.

എന്തു ചെയ്യാം ദേശാഭിമാനിയുടെ ആര്‍ക്കൈവികുകള്‍ വര്‍ക്ക് ചെയ്യുന്നില്ല. ഹിന്ദുവില്‍ അത്ര കവരെജില്ല. മനോരമയുടെ ആര്‍കൈവ് ലഭ്യമല്ല. ദീപികയുടെയും മാതൃഭൂമിയുടെയും നോക്കട്ടെ. സമയ പരിമിതിയുമുണ്ട്.

മാരീചന്‍‍ said...

എളുപ്പവഴി വേറെയുണ്ട് ജോജുവേ....
വിവരാവകാശ നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേയ്ക്ക് ഒരു കത്തയയ്ക്കുക. 2004 ജനുവരി 12 മുതല്‍ നടപടി ആവശ്യപ്പെട്ട് കേരളം അയച്ച റിപ്പോര്‍ട്ടുകള്‍, മുഖ്യമന്ത്രിമാരുടെ കത്തുകള്‍, വിജിലന്‍സ് റിപ്പോര്‍ട്ട്, സര്‍വകക്ഷി നിവേദനത്തിന്റെ റിപ്പോര്‍ട്ട് എന്നിവയുടെ കോപ്പി ആവശ്യപ്പെടുക. സമയം പോലെ വായിച്ചു പഠിക്കുക.

കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച്, ഡിവിഷന്‍ ബഞ്ച്, സുപ്രിംകോടതി എന്നിവരുടെ പല വിധികള്‍ നെറ്റില്‍ കിട്ടും. ഡൗണ്‍ലോഡ് ചെയ്ത് സമയം പോലെ വായിച്ചു പഠിക്കുക. എന്നിട്ട് അന്വേഷണത്തിന് ഇറങ്ങുക.

അല്ലാതെ മനോരമയും ദീപികയും വായിച്ചേച്ച് ഒണ്ടാക്കാനാണ് ഭാവമെങ്കില്‍ അങ്കിളുമായിട്ട് അങ്ങ് സംവദിച്ചാല്‍ മതി. എനിക്ക് വേറെ പണിയുണ്ട്.

ജനശക്തി said...

ലോട്ടറി സംവാദം മലയാളികളെ ബോധ്യപ്പെടുത്തിയ ഒരു കാര്യം ലോട്ടറി മാഫിയകളുമായി കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും അവിശുദ്ധമായ ബന്ധമുണ്ടെന്ന വസ്തുതയാണ്. അതുകൊണ്ടാണ് അധികാരമുണ്ടായിട്ടും നിയമവിരുദ്ധ ലോട്ടറികള്‍ കേന്ദ്രം നിരോധിക്കാതിരിക്കുന്നത്. ഈ വിവാദമൊക്കെയുണ്ടായിട്ടും കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരോ ആഭ്യന്തരമന്ത്രി ചിദംബരമോ ഒന്നും പ്രതികരിച്ചുകണ്ടില്ല. 2003ല്‍ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന കേരള സ്റേറ്റ് ലോട്ടറി നിയന്ത്രണച്ചട്ടത്തിലെ 24-ാം വകുപ്പ് അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിയിരുന്നു. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഈ വകുപ്പ് എടുത്തുകളഞ്ഞത് ആര്‍ക്കുവേണ്ടിയായിരുന്നു? 2010 ഏപ്രിലില്‍ കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി രാജ്യത്താകെ നിയമവിധേയമാക്കിയത് മണികുമാര്‍ സുബ്ബ മുതല്‍ മാര്‍ട്ടിന്‍ വരെയുള്ള ലോട്ടറി രാജാക്കന്മാര്‍ക്കുവേണ്ടിയായിരുന്നില്ലേ?

ഇതിനൊക്കെ മറുപടി പറയാതെ പ്രതിപക്ഷ നേതാവിന് ഒളിച്ചോടാന്‍ കഴിയുമോ?

link

അങ്കിള്‍ said...

പ്രിയ മാരീചാ,
ഞാന്‍ കാരണം മാരീചന്‍ പുറത്തു വന്നു കണ്ടത്തില്‍ പെരുത്ത്‌ സന്തോഷം. ആളുകള്‍ എന്തെല്ലാമാണ് പറഞ്ഞത്. മുരളിയുടെ വരാന്‍ പോകുന്ന പുതിയ ചാനലില്‍ ചേര്‍ന്ന് കഴിഞ്ഞു എന്നുവരെ പറഞ്ഞു കളഞ്ഞു. മാരീചന് ഇത്രമാത്രം കൂട്ടുകാരുണ്ടെന്നു അപ്പോഴാണ് ഞാന്‍ ശരിക്കും മനസ്സിലാക്കിയത്. ഏതായാലും രാഷ്ട്രീയം എനിക്ക് വഴങ്ങില്ലെന്ന് മനസ്സിലായല്ലോ.

പ്രിയ കിരണ്‍,
കിരണ്‍ പറഞ്ഞത് ശരിയാണ്. ഞാന്‍ ആ വാദത്തില്‍ ആണ് ഉറച്ചു നില്‍ക്കുന്നത്. മനോരമയല്ല അതിനു കാരണം. ലോട്ടറി നിയമവും ചട്ടങ്ങളും വായിച്ചത് കൊണ്ട് തോന്നി പോയതാണ്.

ഇവിടെ വില്കുന്ന ടിക്കറ്റുകള്‍ എല്ലാം സിക്കിം സര്‍ക്കരിന്റെതാകണമെങ്കില്‍ അങ്ങനെ അവകാശപെട്ടു സത്യവാങ്ങ്മൂലം നല്‍കിയിട്ടുണ്ടെന്ന് അറിയണം. അങ്ങനെ സത്യവാങ്ങ്മൂലം നല്കനമെങ്ങ്കില്‍ ആ സര്‍ക്കാര്‍ തന്നെ അന്ഗീകൃത പ്രസ്സില്‍ അച്ച്ചടിച്ചതാകണം. അച്ചടിച്ചത് സിവകാശിയിലാനെന്നും ,അച്ചടിപിച്ചത് സര്‍ക്കാരല്ല അവരുടെ എജന്റാനെന്നും ചാനലുകളെല്ലാം അവരുടെ ഒളി ക്യാമറ യിലൂടെ നമ്മളെ കാണിച്ചു. എന്നിട്ടും നിങ്ങളെല്ലാം പറയുന്നു വകുപ്പ് 4 പ്രകാരം കേസെടുക്കുന്നത്‌ സുപ്രിം കോടതി വിലക്കിയെന്നു.

ഞാനൊന്നു ചോദിച്ചോട്ടെ, സിക്കിം സര്‍ക്കരിന്റെത് എന്ന് തോന്നിപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ ഞാന്‍ പ്രിന്റ്‌ ചെയ്തു വിറ്റാലും കേന്ദ്രത്തിനെ അറിയിക്കുക മാത്രമേ സംസ്ഥാനം ചെയ്യുക ഉള്ളോ? ലോട്ടറി നിയമത്തിന്റെ വകുപ്പ് നാലു ലംഘനം മാത്രമാണോ അത്? അത് തന്നെയാണോ കോടതി ഉദ്ദേശിച്ചത്.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിളേ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണം എന്ന് ഞാന്‍ ഒന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു. എങ്ങനെയാണ്‌ ഒരു പ്രമോട്ടറെ സര്‍ക്കാര്‍ സിക്കിം സര്‍ക്കാറിന്റെ പ്രമോട്ടറാണ്‌ എന്ന് ഉറപ്പ് വരുത്തുന്നത്? അവര്‍ സിക്കിം സര്‍ക്കാരിന്റെ കത്ത് ഹാജരക്കും അതില്‍ എഴുതിയിട്ടുണ്ടാകും ഇയാള്‍ സിക്കിമിന്റെ പ്രമോട്ടറാണ്‌ ഇയാള്‍ വില്‍ക്കുന്നത് സിക്കിം സര്‍ക്കാരിന്റെ ടിക്കറ്റാണ്‌. ഈ ടിക്കറ്റിന്‌ നറുക്കെടുപ്പിനനുസ്സരിച്ച് നികുതി വാങ്ങുക എന്നതാണ്‌ സംസ്ഥാന സര്‍ക്കാരിന്‌ ചെയ്യാനാകുക. ഇനി ഇതില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ സിക്കിം സര്‍ക്കാരിനോട് ചോദിക്കാം ഇയാളാണോ പ്രമോട്ടര്‍ ഈ പ്ലാന്‍ നിലവിലുള്ളതാണോ എന്നിങ്ങനെ

ഇനി അങ്കിളാആണ്‌ സിക്കിമിന്റെ പ്രമോട്ടര്‍ എന്നാല്‍ അങ്കിളിന്‌ സിക്കിം സര്‍ക്കാരിന്റെ കത്ത് വാങ്ങിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന്‌ നികുതി അടച്ച് ടിക്കറ്റ് വില്‍ക്കാം. ഇനി അങ്കിള്‍ വ്യാജ ടിക്കറ്റ് അടിച്ച് വിറ്റാല്‍ എന്ന ചോദ്യത്തിന്‌ അത് ഒറിജിനലാണോ വ്യാജനാണോ എന്ന് അന്വേഷിക്കേണ്ടത് സിക്കിം സര്‍ക്കാരാണ്‌ കാരണം ടിക്കറ്റിനല്ല നറുക്കെടുപ്പിനാണ്‌ നികുതി. അങ്കിള്‍ എത്ര ടിക്കറ്റടിച്ച് വിറ്റാലും( അതായത് നികുതി അടച്ച പ്ലാനില്‍ ഉദ്ദഹരണം സിങ്കം,കുയില്‍ ഡിയര്‍...) സംസ്ഥാന സര്‍ക്കാരിന്‌ ഉത്തരവാദിത്തമില്ല. അത് നോക്കേണ്ടാ എന്ന് കോടതി പറഞ്ഞതായുള്ള വിധി മുകളില്‍ ഒരു കമന്റില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്

അങ്കിള്‍ said...

“അവര്‍ സിക്കിം സര്‍ക്കാരിന്റെ കത്ത് ഹാജരക്കും അതില്‍ എഴുതിയിട്ടുണ്ടാകും ഇയാള്‍ സിക്കിമിന്റെ പ്രമോട്ടറാണ്‌ ഇയാള്‍ വില്‍ക്കുന്നത് സിക്കിം സര്‍ക്കാരിന്റെ ടിക്കറ്റാണ്‌.“. ഇവിടെയാണു പ്രശ്നം.

ഇയാള്‍ വില്‍കുന്നത് സിക്കിം സര്‍ക്കാരിന്‍റെ ടിക്കറ്റാണെന്നു പറഞ്ഞാല്‍ മാത്രം പോരെന്നാണു നിയമം അനുശാസിക്കുന്നത്. അയാള്‍ വില്‍ക്കുന്ന ടിക്കറ്റ് അംഗീകൃത പ്രസ്സില്‍ സിക്കിം സര്‍ക്കാര്‍ തന്നെ അച്ചടിപ്പിച്ചതാണെന്നും കൂടി പറയണ്ടേ, സംസ്ഥാനത്തിനു അതുബോധ്യപ്പെടേണ്ടേ. ഇതു പറയാന്‍ കാരണം, സിക്കിം സര്‍ക്കാര്‍ ഒരു അംഗീകൃത പ്രസ്സില്‍ അച്ചടിച്ച ടിക്കറ്റുകളല്ലെന്നല്ലേ നമ്മള്‍ ചാനലില്‍ കൂടി കണ്ടത്. അതിനെ സര്‍ക്കാരുകളാരും നിഷേധിച്ചിട്ടില്ലല്ലോ. എന്നിട്ടും സിക്കിം സര്‍ക്കാരിന്‍റെ കത്തിനെ അതേപടി വിശ്വസിക്ക്കണമോ. സര്‍ക്കാരീന്‍റെ സം‌വിധാനം ഉപയോഗിച്ച് തെളിവുകള്‍ കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചു കൂടേ, ആ തെളിവുകള്‍ കേന്ദ്രത്തിനെത്തിച്ചുകൂടേ.

ഞാന്‍ സിക്കിം സര്‍ക്കാരിന്‍റേതു പോലത്തെ ടിക്കറ്റുകള്‍ അച്ചടീച്ച് വില്‍ക്കുന്നുവെങ്കില്‍, അവരുടേതല്ലെന്ന ഒരു കത്ത് സിക്കിം സര്‍ക്കാരീന്‍റെ കൈയ്യില്‍ നിന്നും വാങ്ങിയാല്‍, സംസ്ഥാന സര്‍ക്കാരിനു എന്നെ ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കാം. കാരണം,സിക്കീം സ്സര്‍ക്കാരിന്‍റെ പേരും പറഞ്ഞു ഞാന്‍ വില്‍കുന്നത് വ്യജ ടിക്കറ്റുകളാണു( ലോട്ടറി നിയമത്തിലെ വകുപ്പ് നാലു പ്രകാരമുള്ള ടിക്കറ്റുക്കളല്ലിത്). നികുതി പിരീക്കുന്നതല്ല ഇവിടുത്തെ പ്രശ്നം.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിളേ ഈ തെളിവുകള്‍ എല്ലാം കൂടി കേന്ദ്രത്തിനയച്ചതിന്റെ ക്രോണോളജി ഞാന്‍ മുകളില്‍ പറഞ്ഞത് കണ്ടില്ലേ?

അങ്കിള്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

ഈ മാതൃഭൂമി വാര്‍ത്തയും വായിക്കൂ

'മേഘ'യ്ക്ക് അംഗീകാരമുണ്ടെന്ന് സിക്കിംസര്‍ക്കാര്‍; ധനമന്ത്രിയുടെ നടപടി വിവാദത്തിലേക്ക്‌

കിരണ്‍ തോമസ് തോമ്പില്‍ said...

സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് റിപ്പോര്‍ട്ടടക്കം കോടതിയില്‍ നല്‍കിയിട്ടുണ്ട് പിന്നെ നാലാം വകുപ്പിന്റെ സാധ്യതയെപ്പറ്റി ഉള്ള ഒരു കോടതി വിധി ഇങ്ങനെ


കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുളള കാര്യമാണ്.
നിയമലംഘനം കൈകാര്യം ചെയ്യുന്നതിനും ലോട്ടറികള്‍ നിരോധിക്കുന്നതിനുമുളള അധികാരം സമ്പൂര്‍ണമായും കേന്ദ്രസര്‍ക്കാരില്‍
നിക്ഷിപ്തമാണ്.ലോട്ടറികളില്‍ നിന്ന് നികുതി പിരിക്കുന്നതിനുളള നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന
സംസ്ഥാന സര്‍ക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ കേന്ദ്രസര്‍ക്കാരില്‍
നിക്ഷിപ്തമായ അധികാരപരിധിയിലേയ്ക്ക് കടന്നു കയറാന്‍ അവകാശമില്ല.


വിജിലന്‍സ് റിപ്പോര്‍ട്ട് കേന്ദ്രത്തിനയച്ചു ഒരു മറുപടിയും കിട്ടിയില്ല ഒരാക്ഷനും എറ്റുത്തില്ല. എന്നാല്‍ വിജിലന്‍സ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച് കോടതി കേന്ദ്ര സര്‍ക്കാരിനോട് നടപറ്റി എറ്റുക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. .

പിന്നെ ഇതൊന്നും അങ്കിളിന്‌ കണ്ണില്‍ പിടിക്കില്ല എന്നറിയാം . മുന്‍വിധിയില്‍ ഉറച്ച് നില്‍ക്കാനും മഞ്ഞക്കണ്ണട വയ്ക്കാനുമുള്ള അവകാശം അഗീകരിച്ചു തരുന്നു

ജനശക്തി said...

മുകളില്‍ പല കമന്റുകളിലും പലരും പറഞ്ഞിട്ടുള്ള കാര്യം തന്നെ. എങ്കിലും ഒന്ന് കൂടി ചിലതെഴുതുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യമാണ് അച്ചടിയിലെ ക്രമക്കേടുകള്‍. 2006 ഒക്ടോബര്‍16നു വന്ന ഈ റിപ്പോര്‍ടട്ട് അയച്ചുകൊടുത്തുകൊണ്ട് കേന്ദ്ര അഭ്യന്തരമന്ത്രി ശിവരാജ് പട്ടീലിനു 2006 നവംബര്‍ 10ന് കേരള മുഖ്യമന്ത്രി കത്തെഴുതി. “സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണം സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ നിയമലംഘനം വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇത് സഹിതം അയക്കുന്നു. ഈ ലോട്ടറികള്‍ നിരോധിക്കുന്നതിനുള്ള വ്യക്തവും മതിയായതുമായ തെളിവുകള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്. സാധാരണ ജനങ്ങളെ കൊള്ളയടിക്കുക എന്ന ഉദ്ദ്യേശത്തിലാണ് ഈ ലോട്ടറികള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.” എന്ന് മുഖ്യമന്ത്രിയുടെ കത്തിലുണ്ടായിരുന്നു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് സര്‍വ കക്ഷി നിവേദനവും നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമം ലംഘിച്ച ലോട്ടറികളുടെ രജിസ്റ്റ്രെഷന്‍ റദ്ദാക്കാന്‍ 27-10-2006ന് നോട്ടീസ് നല്‍കി. ഈ നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി നിരോധിക്കുന്നതിനു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാ‍രമില്ലെന്നും നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നുമായിരുന്നു കോടതിയുടെ നിലപാട്. കേന്ദ്രസര്‍ക്കാരാകട്ടെ കേരള സര്‍ക്കാരിന്റെ കത്തിനു മറുപടി പോലും അയച്ചില്ല. 2006-07ലെ സി.എ.ജി റിപ്പോര്‍ട്ടില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശമുണ്ട്. സി.എ.ജി പരാമര്‍ശിച്ചിട്ടും നടപടിയെടുക്കാത്ത കേന്ദ്രസര്‍ര്‍ക്കാര്‍ ആരെയാണ് തുണയ്ക്കുന്നത്? വിജിലന്‍സ് റിപ്പോര്‍ട്ട് കണ്ണില്‍ പൊടിയിടാനുള്‍ല തന്ത്രമാണെന്നും സംസ്ഥാന സര്‍കാരിനു ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് വാദിച്ചത് സോളിസിറ്റര്‍ ജനറല്‍ ടി.വി.ഗോപാലനായിരുന്നു. കേന്ദ്രം സമയബന്ധിതമായി നടപടിയെടുക്കണമെന്ന കോടതി നിര്‍ദ്ദേശത്തിനെതിരെ, ആ പരാമര്‍ശം നീക്കിക്കിട്ടണമെന്നാണ് അദ്ദേഹം കോടതിയില്‍ വാദിച്ചത്.

abhilash said...

i dont understand uncles point.

A. If uncle prints and sells lottery tickets without the authority of organising state goverment to act as promoter or simply prints and sells his own fancy tickets or counterfeit tickets of any other legal promoter it is fake lottery tickets.

B. if uncle is the promoter but does all the crimes mentioned in sec 4 of the Act it cannot be called fake lottery. but can only be called voilation of sec 4 by a legally valid promoter.

In situation A one have to invoke
sec 3.1 of the lottery act and take action. which is not relevent here.

In situation B it is violation of sec 4 of lottery act. what will a state do when it realised sec 4 is voilated ? please go back to Act 1998. still doubts please read Rules 2010.
disclaimer : I am not an expert on legal matter. ready to stand corrected. no hard feelings

ജനശക്തി said...

2010 ലെ ലോട്ടറി റൂള്‍സിലെ ഒരു ഭാഗം ഇങ്ങിനെയാണ്. (15) In cases where an Organising State appoints or authorizes distributors or
selling agents, it shall be the responsibility of the Organising State to ensure that
the said distributors or selling agents act in conformity with the provisions of the
Act and these rules.

മാരീചന്‍‍ said...

പ്രിയ അങ്കിള്‍,
വിഷയം വഴിതെറ്റിക്കുന്ന കലയില്‍ അങ്കിളിന് തെല്ലുമില്ല പ്രാഗത്ഭ്യം. ഞാന്‍ പുറത്താണോ അകത്താണോ മുരളിയുടെ ചാനലിലുണ്ടോ ഉമ്മന്‍ചാണ്ടിയുടെ അടുക്കളയിലുണ്ടോ എന്നതല്ല പ്രശ്നം, അങ്കിളിനെപ്പോലൊരാള്‍ വസ്തുതകള്‍ സമ്പൂര്‍ണമായി മറച്ചുവെച്ച് നിഷ്കളങ്കന്റെ ആട്ടിന്‍തോലണിഞ്ഞ് സര്‍വജ്ഞന്റെ മുഖംമൂടിയും ഫിറ്റ് ചെയ്ത് രമേശ് ചെന്നിത്തല കളിക്കുമ്പോള്‍ ഇടപെട്ടില്ലെങ്കില്‍ നമ്മളീ ബ്ലോഗില്‍ പാടുപെട്ട് ഉണ്ടാക്കിയെടുത്ത സല്‍പ്പേരിനൊക്കെ വല്ല അര്‍ത്ഥവുമുണ്ടോ.. കണ്ടുനില്‍ക്കാന്‍ വയ്യങ്കിള്‍... അതുകൊണ്ട് മുരളിയുടെ പ്രത്യേക പെര്‍മിഷന്‍ വാങ്ങി (രമേശ് ചെന്നിത്തലയെ തെറി പറയാന്‍ മുരളി സ്പോട്ടില്‍ ലീവ് അനുവദിക്കുമെന്ന് അങ്കിളിനും അറിയാമല്ലോ) പ്രത്യക്ഷപ്പെട്ടതാണ്.

ഇനി കാര്യത്തിലേയ്ക്കു വരാം. ലോട്ടറി നിയമവും ചട്ടവും വായിച്ച് അങ്കിളിന് എന്താണ് തോന്നിയത്..? ഇവിടെ വില്‍ക്കുന്ന ടിക്കറ്റുകള്‍ സിക്കിമിന്റേതാണോ അല്ലയോ എന്നതല്ലേ അങ്കിളിന്റെ പ്രശ്നം... (continued)

മാരീചന്‍‍ said...

വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2006 നവംബര്‍ 6ന് അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ നല്‍കിയ നോട്ടീസില്‍ ദേ ഇങ്ങനെ പറ‍ഞ്ഞിട്ടുണ്ട്... കാരണം നന്പര്‍ രണ്ട്.... This shows that the tickets are being printed by the agents without the knowledge of the state government. As per section 4 (b) of the Lottery Regulation Act 1998 the state government should print the lottery ticket in such a manner that the authenticity of the Lottery ticket is ensured.

ഈ വിജിലന്‍സ് അന്വേഷണവും നോട്ടീസ് നല്‍കിയ തീയതിയുമൊക്കെ പ്രത്യേകം ശ്രദ്ധിക്കണേ.. ഇത് നല്‍കുമ്പോള്‍ സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്നത് ഉമ്മന്‍ചാണ്ടി നല്‍കിയ സത്യവാങ്മൂലമാണ്. നേരത്തെ കമന്റില്‍ സൂചിപ്പിച്ച അതേ സത്യവാങ്മൂലം. സെക്ഷന്‍ 4 ഫോര്‍ വയലേഷന്‍ നടന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യില്ലെന്ന്. അതായത് ഒരു പൊലീസ് നടപടിയും സ്വീകരിക്കില്ലെന്ന്.

ഇനി ഈ ആരോപണത്തോട് സിക്കിം സര്‍ക്കാരിന്റെ പ്രതികരണം, കേരള ഹൈക്കോടതി 2007 മാര്‍ച്ച് 30ന് പുറപ്പെടുവിച്ച WA 101, 256/07 നമ്പര്‍ വിധിന്യായത്തില്‍ പച്ചയ്ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. അത് അതേപടി ഉദ്ധരിക്കാം.

Govt of Sikkim replied to the Government of India by letter dated 16-01-2007 stating that Sikkim State Lotteries are being conducted strictly in accordance with the provisions of the Lotteries printed by the Government and that the same are printed in Secure Printing Presses recognised by the Government as per the printing order issued by the Directorate of State Lottery. It is also stated that delivery of the tickets is taken by the state government official and distributed to the sole distributor or marketing agents and it is not correct that the agents are printing the tickets without the knowledge of the Sikkim Government. ...............................State of Sikkim specifically replied to the query made by the Central Government and that it is a matter between the Central Government and the petitioner and the State of Kerala or the officers functioning under the Kerala Tax on Paper Lotteries Act have no power to interfere.

മാരീചന്‍‍ said...

അങ്കിള്‍ 1998ലെ കേന്ദ്ര ലോട്ടറി നിയമം വായിച്ചില്ലേ.. അതിലെ സെക്ഷന്‍ 4 (b) യുടെ ഈ വ്യവസ്ഥ ( The State Government shall print the lottery tickets bearing the imprint and logo of the State in such manner that the authenticity of the lottery ticket is ensured) വെച്ചല്ലേ അങ്കിളിന്റെ തരികിട മുഴുവനും.

സെക്ഷന്‍ 4(b) വയലേറ്റ് ചെയ്ത് ഏജന്‍റുമാര്‍ സ്വന്തമായി ടിക്കറ്റുകള്‍ അച്ചടിച്ച് വില്‍ക്കുന്നുവെന്ന ആരോപണം ഇതിന് മുന്നേ വിജിലന്‍സ് ഉയര്‍ത്തിയിരുന്നു. അന്ന് കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ലെന്ന സിക്കിം സര്‍ക്കാരിന്‍റെ വാദം അംഗീകരിക്കുകയായിരുന്നു അദ്ദേഹം.

ഇനി ഏജന്‍റുമാരെ നിയോഗിച്ചത് സിക്കിം ആണോ എന്നതല്ലേ അടുത്ത പ്രശ്നം. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് തന്നെയാണ് സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ ഏജന്‍റ് എന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പി എന്‍ സക്സേന കേരള സര്‍ക്കാരിന് അയച്ച കത്ത് ഇതിനകം അങ്കിളിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകണം.

ഒരു സംസ്ഥാന സര്‍ക്കാര്‍ പ്രമോട്ടറായി രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞാല്‍, അയാളുടെ നികുതി ഈടാക്കുകയല്ലാതെ മറ്റൊരു വഴിയും സംസ്ഥാന സര്‍ക്കാരിന്‍റെ മുന്നിലില്ല. ഒരു കേസും എടുക്കില്ലെന്ന് സാഷ്ടാംഗം പ്രണമിച്ച് സുപ്രിംകോടതിയില്‍ അണ്ടര്‍ടേക്കിംഗ് നല്‍കിയ സര്‍ക്കാരാണ് യുഡിഎഫിന്‍റേത് എന്ന് ആലോചിക്കണം.

മാരീചന്‍‍ said...

ഞാന്‍ സിക്കിം സര്‍ക്കാരിന്‍റേതു പോലത്തെ ടിക്കറ്റുകള്‍ അച്ചടീച്ച് വില്‍ക്കുന്നുവെങ്കില്‍, അവരുടേതല്ലെന്ന ഒരു കത്ത് സിക്കിം സര്‍ക്കാരീന്‍റെ കൈയ്യില്‍ നിന്നും വാങ്ങിയാല്‍, സംസ്ഥാന സര്‍ക്കാരിനു എന്നെ ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കാം. കാരണം,സിക്കീം സ്സര്‍ക്കാരിന്‍റെ പേരും പറഞ്ഞു ഞാന്‍ വില്‍കുന്നത് വ്യജ ടിക്കറ്റുകളാണു( ലോട്ടറി നിയമത്തിലെ വകുപ്പ് നാലു പ്രകാരമുള്ള ടിക്കറ്റുക്കളല്ലിത്). നികുതി പിരീക്കുന്നതല്ല ഇവിടുത്തെ പ്രശ്നം.

ഭയങ്കര ബുദ്ധിയെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന വാദം. പക്ഷേ അതിനിടയില്‍ സമര്‍ത്ഥമായി തിരുകി കയറ്റിയിരിക്കുന്ന പ്രയോഗം ആരും ശ്രദ്ധിക്കില്ലെന്ന് വിചാരിച്ചു, അല്ലേ അങ്കിളേ...

മാരീചന്‍‍ said...

അവരുടേതല്ലെന്ന കത്ത് സിക്കിം സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് വാങ്ങിയാല്‍ എന്ന തരികിട കലക്കി അങ്കിളേ.. പൊന്നങ്കിളേ... ഇത് ആരു തരും. അങ്കിളിന്റെ കയ്യില്‍ നിന്ന് വാങ്ങിയാല്‍ മതിയോ.. മാര്‍ട്ടിന്‍ വില്‍ക്കുന്നത് തങ്ങളുടെ ടിക്കറ്റാണെന്ന് സിക്കിം സര്‍ക്കാര്‍ കോടതിയില്‍ പറയുന്നു, സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കുന്നു, ഇവരാണ് പ്രമോട്ടര്‍ എന്ന് അംഗീകരിച്ച് കേന്ദ്രവും ചടേപടേന്ന് കേരളത്തിന് കത്തെഴുതുന്നു. അപ്പോളാണ് ജയന്‍ സ്റ്റൈലില്‍ അങ്കിളിന്റെ ശോദ്യം.. അവരുടേതല്ലെന്ന കത്ത് സിക്കിം സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് വാങ്ങിയാല്‍ല്‍ല്‍ല്‍ ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ ‍..

ഈ അങ്കിളാണ് വേറൊരു കമന്റില്‍ ഇങ്ങനെയൊരു വാചകം ഫിറ്റ് ചെയ്തത്... ഏതായാലും രാഷ്ട്രീയം എനിക്ക് വഴങ്ങില്ലെന്ന് മനസ്സിലായല്ലോ.

പൊന്നങ്കിളേ മനസിലായത് വേറെയാണ്.. അങ്കിള്‍ കളിക്കുന്ന രാഷ്ട്രീയതറവേല എനിക്ക് വഴങ്ങില്ല. ഒരുവിധം മനസാക്ഷിയുളള ആര്‍ക്കും പറ്റില്ല.

സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ തങ്ങളുടെ പ്രമോട്ടറായി അംഗീകരിച്ച ഏജന്‍റുമാര്‍ കേന്ദ്രലോട്ടറി നിയമം നഗ്നമായി ലംഘിക്കുന്നതാണ് അങ്കിളേ കാര്യം. അങ്കിള്‍ എത്ര വളച്ചൊടിക്കാന്‍ ശ്രമിച്ചാലും അത് അങ്ങനെയല്ലാതായി മാറുന്നില്ല.

അങ്കിള്‍ said...

നന്ദി മാരീചാ, ഈ ഉദ്ധരനികള്‍ക്കു വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ഇപ്പറഞ്ഞതെല്ലാം ഇതിനു മുമ്പ് വായിച്ചു കഴിഞ്ഞാണു ഇവിടെ കമന്ടിയതെങ്കില്‍ ഞാന്‍ പുറകിലായിപോയി, സമ്മതിച്ചു. മന്ത്രി പോലും പറയേണ്ട സമയത്ത് ഇതൊന്നും പറഞ്ഞില്ല.

ഇനി അഭിലാഷിലോട്ടു വരാം. സിക്കിം സര്‍ക്കാരിന്റെ എജന്റ്റ് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ സ്വയം പ്രിന്റ്‌ ചെയ്ത ടികറ്റുകള്‍ അംഗീകൃത ടിക്കറ്റുകളോടൊപ്പം വിറ്റഴിക്കാന്‍ സാധ്യത ഉണ്ടെന്നുള്ള ധാരണയിലാണു ഞാന്‍. അല്ലാതെ സിക്കിം സര്‍ക്കാരില്‍ നിന്നും കിട്ടുന്ന കമ്മിഷന്‍ ഒന്നു കൊണ്ടു മാത്രമാണു ഇത്രയും പണം വാരിക്കുട്ടുന്നതെന്നു ധരിക്കാന്‍ ന്യായം കണ്ടില്ല. അംഗീകൃത ഏജന്‍റെന്ന മറവില്‍ സിക്കിം സര്‍ക്കാരിനേയും കൊള്ളയടിക്കുന്നുണ്ടെന്നുള്ള തെളിവ് ഹാജരാക്കിയാല്‍, അതു ബോധ്യപ്പെട്ടാല്‍, സിക്കിം സര്‍ക്കാര്‍ ഇവിടെ വില്‍ക്കുന്ന ടിക്കറ്റ് മുഴുവന്‍ അവരുടേതല്ലെന്ന വാദം അംഗീകരിക്കേണ്ടി വരുമെന്ന ധാരണയിലാണ് ഞാന്‍. അങ്ങനെയെങ്കില്‍ വില്‍ക്കുന്ന ടിക്കറ്റുകളില്‍ കുറേയെങ്കിലും വ്യാജനാണു, താങ്കള്‍ പറഞ്ഞതില്‍ ക്യാറ്റഗറി "A" യിലാണു ഉള്‍പ്പെടുത്തേണ്ടി വരിക.

എന്നാല്‍ മാരീചന്‍റെ ഉദ്ധരണിയില്‍ നിന്നും മനസ്സിലാകുന്നത്, ഇവിടെ വില്‍ക്കുന്ന മുഴുവന്‍ ടിക്കറ്റിന്‍റേയും ഉത്തരവാദിത്വം സിക്കിം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്നാണ്. അതു ഞാന്‍ ഇപ്പോഴാണു വായിക്കുന്നത്.

കിരണ്‍,
ആ പുസ്തകം ഞാന്‍ വാങ്ങിയില്ല് ഇതുവരെ. അതിന്‍റെ വില 45 രൂപ. അതിന്‍റെ കമ്മിഷന്‍ 20 രൂപ്. അതു മന്ത്രിയുടെ വാക്കുകളില്‍ കേട്ടപ്പോള്‍, 45 രൂപയില്‍ 20 രൂപയും കമ്മിഷനായി പോകുന്ന ഒരു പുസ്തകം വാങ്ങാന്‍ ഒരു മടി. പകരം ഒരു 100 പുസ്തകം വാങ്ങി വിറ്റാലെന്തെന്നൊരു തോന്നല്‍. പക്ഷേ ലോട്ടറി ടിക്കറ്റിനോടൊപ്പം വില്‍ക്കാനാണു മന്ത്രിയുടെ ഉപദേശം. ഇന്നു വരെ ഒരു ലോട്ടറിയിലും പങ്കേടുത്തിട്ടില്ലാത്ത എനിക്ക് അതിനും ഒരു മടി.

കിരണ്‍ തോമസ് തോമ്പില്‍ said...

വസ്തുതകള്‍ മനസിലാക്കാനാണ്‌ പുസ്തകം വാങ്ങാന്‍ പറഞ്ഞത്. ഞാനൊക്കെ പുസ്തകം വാങ്ങിയത് വസ്തുതകള്‍ അറിയാനാണ്‌. ആ പുസ്ത്കം വായിച്ചത് കൊണ്ട് മാത്രമാണ്‌ ഇത്രയും കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റിയത്. കാര്യങ്ങള്‍ മനസിലാക്കുക എന്നതില്‍ കവിഞ്ഞ് പുസ്ത്കം വാങ്ങുമ്പോള്‍ എനിക്ക് അജണ്ടയില്ല. അതില്‍ എത്ര രൂപ കമ്മിഷനുണ്ട് റോയല്‍റ്റി ഉണ്ട് പ്രിന്റ് കോസ്റ്റ് എത്ര എന്നൊന്നും എനിക്ക് പ്രസക്തമല്ല. അങ്കിളിന്‌ താല്പ്പര്യമുണ്ടെങ്കില്‍ വാങ്ങുക. ഇല്ലെങ്കില്‍ വാങ്ങാതിരിക്കുക. അങ്കിളുമായി തുടര്‍ ചര്‍ച്ചക്ക് എന്തെങ്കിലും സാധ്യത ഞാന്‍ കാണുന്നില്ല .

ജനശക്തി said...

അപ്പോള്‍ അങ്കില്‍ സമ്മതിക്കുന്നു കേരളസര്‍ക്കാര്‍ ചെയ്യേണ്ടതൊക്കെ ചെയ്തിട്ടുണ്ടെന്ന്. അതെന്തായാലും നന്നായി. നന്ദി മാരീചന്‍സ്. അപ്പോള്‍ അടുത്ത വിഷയത്തില്‍(വിവാ‍ദത്തില്‍??) പാര്‍ക്കലാം. മുരളിയോട് അന്വേഷണം പറയുക. :)

Swasthika said...

ഒന്നുകില്‍ ഈ അങ്കിള്‍ പാവം ശുദ്ധന്‍ അല്ലെങ്കില്‍ കാഞ്ഞ മൂന്നാം തരം കക്ഷി രാഷ്ട്രീയ പയറ്റുകാരന്‍. ഒരു ചര്‍ച്ചയില്‍ എങ്ങനെയാണ് "നിഷ്കളങ്കമായി" പച്ചക്കള്ളമോ,തികഞ്ഞ മുരട്ടുവാദമോ ഉന്നയിക്കുന്നത് എന്ന് നോക്കുക.ആ മാസ്റ്റര്‍ പീസ്‌ വാചകം ഇതാണ്.

"ഞാന്‍ സിക്കിം സര്‍ക്കാരിന്‍റേതു പോലത്തെ ടിക്കറ്റുകള്‍ അച്ചടീച്ച് വില്‍ക്കുന്നുവെങ്കില്‍, അവരുടേതല്ലെന്ന ഒരു കത്ത് സിക്കിം സര്‍ക്കാരീന്‍റെ കൈയ്യില്‍ നിന്നും വാങ്ങിയാല്‍, സംസ്ഥാന സര്‍ക്കാരിനു എന്നെ ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കാം. കാരണം,സിക്കീം സ്സര്‍ക്കാരിന്‍റെ പേരും പറഞ്ഞു ഞാന്‍ വില്‍കുന്നത് വ്യജ ടിക്കറ്റുകളാണു "

എന്റെ ഉടയതംപുരാനെ,നല്ല പുത്തി കൊടുക്കണേ, ഇങ്ങനെയുള്ളവര്‍ക്ക്.
"അവരുടേതല്ലെന്ന ഒരു കത്ത് സിക്കിം സര്‍ക്കാരീന്‍റെ കൈയ്യില്‍ നിന്നും കിട്ടുമെങ്കില്' ......
സിക്കിം സര്‍ക്കാരും കേന്ദ്രവും മാര്ടിനും, സുബ്ബയും ഇങ്ങനെ സത്യവാന്ഗ്മൂലം, കത്ത് ഒക്കെ കൊടുക്കാന്‍ തുടങ്ങിയാ ഈ കേസ് തന്നെ ഉണ്ടോ അങ്കിള്‍ സാര്‍.പ്രശ്നം അവിടെ തീര്‍ന്നില്ലേ.നാട് അതോടെ മാവേലി നാട് ആയില്ലേ.
(മുകളിലെ കിരണ്‍ ലിങ്ക് കൊടുത്ത മാതൃഭൂമി വാര്‍ത്തയും കാണുക - മേഘയെ ഏത് പ്രതിസന്തിയിലും രക്ഷിക്കുന്ന,മേഘ തങ്ങള്ടെ ഏജന്‍സി തന്നെ എന്ന് സിക്കിം സര്‍ക്കാര്‍ സ്ഥിരീകരിച വാര്‍ത്ത - പാവം ഈ സിക്കിം സര്‍ക്കാര്‍ എന്ന് വച്ചാ നാല് മാസം പ്രായമുള്ള കുട്ടിയല്ലേ, ഒന്നും അറിയത്തില്ല)

ഇനി അങ്കിള്‍ പറയും സിക്കിം സര്‍ക്കാരിന്റെതു പോലുള്ള അച്ചടിച്ചു വില്‍ക്കുന്ന ടിക്കറ്റുകള്‍ സിക്കിം സര്‍ക്കാരിന്റെതല്ലെന്നു ഒരു കത്ത് പാവം മാര്‍ടിന്‍ടെ കയ്യില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങിയാ പോരെ എന്ന്. മിക്കവാറും ചിരിച്ചു ചാവും....

Blogger said...

ചില സംശയങ്ങൾ
1. കേന്ദ്രം കിട്ടിയ പരാതികൾക്ക് (അതും ഒരു സംസ്ഥാനം നല്കുന്ന പരാതിക്ക്) മുകളിൽ എന്ത് നടപടി എടുത്തു?

ഇല്ല എങ്കിൽ എന്തുകൊണ്ട്?

2. സാന്റിയാഗൊ മാർട്ടിനിൽ നിന്നും വാങ്ങിയ പണം ആരോപണം ഉണ്ടായപ്പോൾ ദേശാഭിമാനി തിരികെ നൽകി

പൊളിറ്റിക്കലി കറക്ടായ ഒരു തീരുമാനം

ദേശാഭിമാനി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണം വന്നപ്പോൾ അയാളെ പുറത്താക്കി

ലോട്ടറിപ്പണം കോൺഗ്രസ് കൈപ്പറ്റുന്നതായി ആരോപണം വന്നിട്ട് എന്തു നടപടി എടുത്തു?

3. സതീശൻ ഇലക്ഷൻ ഫണ്ടിലേക്ക് സോണിയ കാശുകൊടുക്കുമ്പോൾ ലോട്ടറിപ്പണം ഉൾപ്പെട്ടതിനാൽ അതു വേണ്ട എന്ന് പറയുമോ?

4. ലോട്ടറി രാജാവ് നേപ്പാളി പൌരൻ കോൺഗ്രസ് നേതാവും എം.പിയും ആയി അയാൾക്കെതിരെ എന്തെങ്കിലും നടപടി എടുക്കുമോ?

5. സതീശനും, ചാണ്ടീയും, ചെന്നിത്തലയും ഇയാൾക്കെതിരെ നടപടിഎടുക്കാൻ സോണിയയോട് ആവശ്യപ്പെടുമോ?

6. ലോട്ടറി രാജാവ് വല്ല പാകിസ്ഥാനിയും ആണെങ്കിൽ ഇങ്ങനെ തന്നെ ആയിരിക്കുമോ സതീശനും ചാണ്ടിക്കുംവേണ്ടി പ്രതികരിക്കുന്നവർ ഈ വിഷയത്തിൽ നിലപാടെടുക്കുക?

abhilash said...

@ marichan
never comeback and post.
you almost killed this discussion !!!

അങ്കിള്‍ said...

ക്ഷമിക്കൂ കിരണ്‍ തോമസ്‌. തുടര്‍ ചര്‍ച്ചക്ക് സാധ്യത ഇല്ലെന്നു താങ്കള്‍ എഴുതി കഴിഞ്ഞു എങ്കിലും ഇന്നത്തെ മാതൃഭൂമി വാര്‍ത്ത എനിക്ക് ഇവിടെ പകര്‍ത്താതിരിക്കാന്‍ കഴിയുന്നില്ല. കാരണം, എന്തൊക്കെയാണോ ഞാന്‍ പറഞ്ഞിരുന്നത് അതെല്ലാം ശരിയായിരുന്നു എന്ന് തെളിയുന്നതാണ് ഈ വാര്‍ത്ത. മേഘ ഇവിടെ വിട്ടിരുന്നതില്‍ കൂടുതലും സ്വന്തം ടിക്കറ്റുകള്‍ ആയിരുന്നു എന്നതിനുള്ള തെളിവുകള്‍ ശേഖരിച്ചിരിക്കുകയാനവര്‍. പക്ഷെ എന്ത് ചെയ്യാം, നമ്മുടെ സര്‍ക്കാര്‍ അതിനും മുന്‍‌കൂര്‍ നികുതി വാങ്ങി കഴിഞ്ഞാല്‍ പിന്നെ വകുപ്പ് നാളിന്റെ ലംഘനം അല്ലെ ആകൂ. എന്നിട്ട് കേന്ദ്രത്തിനെ പഴി ചാരുന്നു. വ്യാജ ടിക്കട്ടായി കണക്കാക്കി മുന്‍‌കൂര്‍ നികുതി വാങ്ങതിരുന്നാല്‍ അതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കേണ്ടി വരും. മാര്‍ട്ടിനെതിരെ കേസേടുക്കേണ്ടി വന്നാലോ, അല്ലെ. സമ്മതമെങ്കില്‍ ഈ കമന്റ് ഇവിടെ കിടന്നോട്ടെ. മാതൃഭൂമി റിപ്പോര്ട്ട് അടുത്ത കമന്റായി ചേര്‍ക്കുന്നു.

അങ്കിള്‍ said...

innathe (൨൨-൯-൨൦൧൦) maathrubhumi report:

അനധികൃത ലോട്ടറി: അഞ്ചുമാസത്തിനിടെ കൊള്ളയടിച്ചത് 3300 കോടി:

പി.സുരേഷ് ബാബു


* അച്ചടിച്ച ലോട്ടറി നശിപ്പിക്കാനും ശ്രമം
* ശിവകാശിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടി


പാലക്കാട്: ശിവകാശിയിലെ അനധികൃതപ്രസ്സില്‍ അച്ചടിച്ച് കഴിഞ്ഞ അഞ്ചുമാസംകൊണ്ടുമാത്രം കേരളത്തില്‍ ടിക്കറ്റുകള്‍ വിറ്റ് അന്യസംസ്ഥാന ലോട്ടറിമാഫിയ കൊള്ളയടിച്ചത് 3300 കോടിയോളം രൂപ.

മുന്‍കൂര്‍ നികുതി വാങ്ങി ഒരു പരിശോധനയുമില്ലാതെ അനധികൃത ലോട്ടറികള്‍ വില്‍ക്കാന്‍ അനുവദിച്ച സംസ്ഥാന വാണിജ്യനികുതിവകുപ്പ് പ്രത്യക്ഷത്തില്‍ ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയായിരുന്നു. ശിവകാശിയില്‍ ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ മഹാലക്ഷ്മിപ്രസ് അനധികൃതപ്രസ്സാണെന്ന് സംസ്ഥാന വാണിജ്യനികുതി വകുപ്പിന് ബോധ്യപ്പെട്ടതോടെയാണ് കോടികളുടെ തട്ടിപ്പിന് വ്യക്തമായ തെളിവായത്. സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഒരേസമയം സംസ്ഥാനസര്‍ക്കാരിനെയും സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളെയുമാണ് വഞ്ചിച്ചിരിക്കുന്നത്.

കേന്ദ്ര ലോട്ടറി നിയമത്തില്‍ ലോട്ടറികള്‍ സര്‍ക്കാര്‍ പ്രസ്സുകളിലോ സെക്യൂരിറ്റി പ്രസ്സിലോ അച്ചടിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ടെങ്കിലും വ്യക്തമായിരുന്നില്ല. എന്നാല്‍, 2010 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വന്ന ലോട്ടറിച്ചട്ടത്തില്‍ ഇത് കര്‍ശനമായി പറയുന്നുണ്ട്. സെക്യൂരിറ്റിപ്രസ്സില്‍ അടിക്കാത്ത ടിക്കറ്റുകള്‍ അനധികൃത ലോട്ടറികളാണെന്ന് ചട്ടം കൃത്യമായി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2010 ഏപ്രില്‍മുതല്‍ ആഗസ്ത്‌വരെ അഞ്ചുമാസം മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് കേരളത്തില്‍ വിറ്റത് അനധികൃത ലോട്ടറിയായിരുന്നു.

ഭൂട്ടാന്‍ ഡിയര്‍, ഡാറ്റ, സൂപ്പര്‍, സിക്കിം സൂപ്പര്‍ എന്നിങ്ങനെ നാല് അന്യസംസ്ഥാന ലോട്ടറികളാണ് വിറ്റിരുന്നത്. ദിവസം മൂന്നരക്കോടി ടിക്കറ്റുകള്‍. 22 കോടിയാണ് പ്രതിദിന വിറ്റുവരവ്. ഈ രീതിയില്‍ അഞ്ചുമാസത്തെ കണക്കെടുത്താന്‍ ഏകദേശം 3300 കോടി രൂപ.

ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്റേഴ്‌സ്, ഹൈദരാബാദിലെ ശ്രീനിധി സെക്യൂരിറ്റി പ്രസ് എന്നിവിടങ്ങളിലാണ് സിക്കം, ഭൂട്ടാന്‍ ടിക്കറ്റുകള്‍ തയ്യാറാക്കിയിരുന്നതെന്നാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് രേഖാമൂലം അറിയിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം ടിക്കറ്റും ശിവകാശിയിലാണ് അച്ചടിച്ചത്. 2006 ഏപ്രില്‍ ഒന്നുമുതല്‍ മഹാലക്ഷ്മി പ്രിന്റേഴ്‌സ് സെക്യൂരിറ്റി പ്രസ് അല്ല. എന്നാല്‍, 2006 മുതല്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ അച്ചടിച്ചെന്ന് പ്രിന്റേഴ്‌സ് ഉടമ സംസ്ഥാന വാണിജ്യനികുതി വകുപ്പിന് മൊഴിനല്കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താല്‍ കൊള്ളയടിച്ച തുക നിരവധി മടങ്ങായി ഉയരും.

കേരള ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറീസ് ആക്ട് പ്രകാരം മുന്‍കൂര്‍നികുതി അടച്ചിട്ടുണ്ടോ എന്നുമാത്രമാണ് സംസ്ഥാന വാണിജ്യനികുതിവകുപ്പ് പരിശോധിച്ചിരുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതുപ്രസ്സില്‍ അച്ചടിച്ചെന്ന് ആരും പരിശോധിച്ചില്ല. കഴിഞ്ഞ നാലുവര്‍ഷവും ഇതായിരുന്നു സ്ഥിതി. മുന്‍കൂര്‍ നികുതിയടച്ചരേഖ കാണിച്ചാല്‍ വാളയാര്‍വഴി ടിക്കറ്റ് കൊണ്ടുവരാം. 2010 ഏപ്രില്‍ ഒന്നിന് ലോട്ടറിച്ചട്ടം നിലവില്‍വന്നിട്ടും സംസ്ഥാന വാണിജ്യനികുതിവകുപ്പ് ഒരു പരിശോധനയും നടത്തിയില്ല. ലോട്ടറിമാഫിയയ്ക്ക് സഹായകരമായ നിലപാടായിരുന്നു ഇത്.

ആഗസ്ത് അവസാനം വാളയാറില്‍ 35 ലക്ഷം സിക്കിം സൂപ്പര്‍ ലോട്ടറി പിടിച്ചപ്പോഴാണ് മഹാലക്ഷ്മി പ്രിന്റേഴ്‌സിന്റെ സ്വഭാവത്തെക്കുറിച്ച് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്.

സപ്തംബര്‍ 13ന് ശിവകാശിയില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായകവിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് വാണിജ്യനികുതിവകുപ്പ് അറിയിച്ചു. 2010 ഏപ്രില്‍മുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ചതിന്റെ രേഖകള്‍ കിട്ടിയിട്ടുണ്ട്. മഹാലക്ഷ്മി പ്രിന്റേഴ്‌സില്‍ പരിശോധനനടത്തുമ്പോള്‍ അച്ചടിച്ച ടിക്കറ്റുകള്‍ നശിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു. നശിപ്പിച്ച ടിക്കറ്റുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

മാരീചന്‍‍ said...

അങ്കിള്‍ പറഞ്ഞതൊക്കെ ശരിയാണെന്ന് മാതൃഫൂമിക്കാരന്‍ സര്‍ട്ടിഫൈ ചെയ്താല്‍ ആത്മഹത്യയല്ലാതെ കിരണിന് വേറെ വഴിയൊന്നുമില്ല. രാഷ്ട്രീയം കളിക്കാനറിയില്ലെന്നൊക്കെ ഗീര്‍വാണമടിക്കുമെങ്കിലും തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു, അങ്കിളേ. ഫുള്‍ടൈം രാഷ്ട്രീയം പയറ്റാന്‍ ഇതുധാരാളം. വി ഡി സതീശനൊക്കെ സൈഡ് ഒഴിഞ്ഞു നിന്നുതരും. പനിനീര് തളിച്ച് ആനയിക്കാന്‍ വാദ്യഘോഷങ്ങളോടെ വൈജയന്തിമാലയോ ജയന്തി നടരാജനോ എത്തും. ഏതായാലും വിവരാവകാശ നിയമത്തിന്റെ അപ്പോസ്തലനായ അങ്കിളിന് ‍, ലോട്ടറിക്കാര്യത്തില്‍ മാത്രം പത്രവാര്‍ത്തയാണ് പഥ്യം... വിജിലന്‍സ് റിപ്പോര്‍ട്ടും സര്‍വകക്ഷി നിവേദനത്തിന്റെ പകര്‍പ്പും ഉമ്മന്‍ചാണ്ടിയും വിഎസ് അച്യുതാനന്ദനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും മന്‍മോഹന്‍ സിംഗിനുമൊക്കെ നല്‍കിയ കത്തുകളും നിവേദനങ്ങളുമൊന്നും അങ്കിളിന് വേണ്ടേ വേണ്ട. അതൊക്കെ വായിച്ചാല്‍ കേന്ദ്രത്തെയെങ്ങാനും പഴി ചാരേണ്ടി വന്നാലോ..

ലോട്ടറി സംബന്ധിച്ച കോടതിവിധികള്‍ നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ വായിക്കാന്‍ കിട്ടും. കിട്ടാത്ത വിധികള്‍ വല്ലതുമുണ്ടെങ്കില്‍ അവിടെയും വിവരാവകാശം പ്രയോഗിക്കാം. ങേഹേ... മാതൃഫൂമിയോ മലിനരമയോ വല്ലതും എഴുതുന്നതുവരെ കാത്തിരിക്കുകയാണ് പാവം അങ്കിള്‍..

കിരണ്‍ തോമസ് തോമ്പില്‍ said...

എന്തു ചെയ്യാനാ മാരിചാ കേന്ദ്രത്തിന്‌ അയക്കേണ്ട രീതിയില്‍ കത്തയക്കാത്തതുകൊണ്ടല്ലെ എല്ലാം സംഭവിച്ചത്. കേന്ദ്രത്തിന്‌ വിജിലന്‍സ് രിപ്പോര്‍ട്ടൊക്കെ വായിക്കാന്‍ എവിടെ സമയം. അതില്‍ എന്തെക്കൊ പറഞ്ഞിട്ടുണ്ടെന്ന് നോക്കാനൊന്നും നേരമില്ല. പിന്നെ കോടതി വിജിലന്‍സ് റിപ്പോര്‍ട്ടിനെ ആധാരാമാക്കി പറഞ്ഞിട്ടുള്ളതൊന്നും കേന്ദ്രത്തിന്‌ പ്രശ്നമില്ല. അതൊന്നും അങ്കിളിനും അറിയില്ല. എല്ലാം സംസ്ഥാനത്തിന്റെ പിഴ .

സവര്‍ണ്ണന്‍ said...

അങ്കിള്‍ പുലി തെന്നെ കെട്ടാ

abhilash said...

Mathrubhumi "discovers" tickets are being printed in non secure press.

before that manorama "discovered" this.

before that current kerala govt reported(no discovery here) this to centre.

before that C&AG reported this(simply Guessing)

before that vigilence report stated this in their report.(bluff)

even before that, ommen chady govt. reported all this to centre in a "well documented report" and pleaded to take action.(fool! he could have taken action)

why would successive govts report to centre and plead actions? and dont take action?(fools/corruption?)

why would courts ask centre to look into this? (activism?)

inspite of all these centre will not setup an enquiry and initiate any action (................)fill the blanks

some wants to discuss only the alleged kick backs cpm and issac recieved. well and good.(i would never rule out a possibility) but would suggest a slight modification

lets start to find whether issac got more that what sonia and rahul got! lets discuss whether cpm got more than what congress got!!

i propose congress and sonia rahul got more.

why?
Parasuram Exp was late by 30 mins today. that proves what i have been saying all along

കണ്ണൂരാന്‍ said...

വ്യാജലോട്ടറികള്‍ തടയാന്‍ കേരളസര്‍ക്കാരിന് എന്തെങ്കിലും അധികാരമുണ്ടോ അതോ കേന്ദ്രസര്‍ക്കാരിനു മാത്രമേ അധികാരമുള്ളോ എന്നതായിരുന്നല്ലോ പ്രധാന സംവാദ വിഷയം. ഈ പ്രശ്‌നം നിയമവിദഗ്ദ്ധര്‍ക്കു വിടുന്നു. എന്നാല്‍ ലോട്ടറി വിവാദത്തിലൂടെ ഉയരുന്ന ചില സാമ്പത്തികസാമൂഹ്യ പ്രശ്‌നങ്ങളുണ്ട്.

ഏതായാലും വിവാദംകൊണ്ട് ഗുണമുണ്ടായ ലക്ഷണമാണ്. വ്യാജലോട്ടറികളുടെ പ്രവര്‍ത്തനം കുറച്ചുകാലത്തേക്കെങ്കിലും പരസ്യമായി നിര്‍ത്താന്‍ കഴിഞ്ഞു എന്നാണ് പ്രതിപക്ഷപ്രതിനിധി സൂചിപ്പിക്കുന്നത്. അത് ധനമന്ത്രി നിഷേധിക്കുന്നുമില്ല. ഇതില്‍ അത്ഭുതമില്ല. അന്യസംസ്ഥാന ലോട്ടറികളെ തടയാന്‍ കേരളസര്‍ക്കാരിന് പരിമിതികളുണ്ടെങ്കിലും അവയിലെ 'തട്ടിപ്പുകള്‍' ഇത്രമാത്രം ജനശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍, പരിമിതമായ അധികാരങ്ങള്‍ പോലും പ്രയോഗിക്കാന്‍ ഉദ്യോഗസ്ഥഭരണസംവിധാനം തയ്യാറാകും. മാത്രമല്ല ലോട്ടറി രാജാക്കന്മാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്ന രാഷ്ട്രീയക്കാര്‍, ഇത്തരമൊരു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ജീവരാകാം. ഈയവസ്ഥ മാറിവരുന്ന വിവിധ സര്‍ക്കാരുകളുടെ കാലത്തെല്ലാം ഉണ്ടാകാം. ചില വിവാദങ്ങളും മാധ്യമശ്രദ്ധയുമെല്ലാംകൊണ്ട് സമൂഹത്തിന് ഗുണം സംഭവിക്കാം. അത്തരമൊന്നാണ് ലോട്ടറി വിവാദം. (അങ്ങനെ ഗുണകരമല്ലാത്ത വിവാദങ്ങളുമുണ്ട്.)

ഇനി ധനമന്ത്രിമാരെക്കുറിച്ച് അല്പം 'സാങ്കേതിക'മായി ചിന്തിക്കാം. അവരുടെ ജോലി ആവശ്യത്തിന് വരുമാനമുണ്ടാക്കുകയും അത് കാര്യക്ഷമമായി ചെലവഴിക്കുന്നുവെന്ന് പൊതുവായി ഉറപ്പാക്കലുമാണ്. കേരളത്തില്‍ കടം വാങ്ങി പോലും ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയില്‍, ധനമന്ത്രിമാര്‍ക്ക് വരുമാനമുണ്ടാക്കാന്‍ കൂടുതല്‍ താല്പര്യം കാണും. (നമുക്ക് കൂടുതല്‍ ചെലവു ചെയ്യുന്ന, കൂടുതലാളുകള്‍ക്ക് 2 രൂപയ്ക്ക് അരി നല്കാന്‍ കഴിയുന്ന ധനമന്ത്രിമാരെയാണല്ലോ ഇഷ്ടം).

അതുകൊണ്ട് വരുമാനം കുറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ധനകാര്യമന്ത്രിക്കു താല്പര്യം കുറയും. മദ്യത്തില്‍നിന്നുള്ള നികുതി ഈടാക്കാന്‍ ധനമന്ത്രിക്ക് താല്പര്യം ഉണ്ടാകുമെങ്കിലും അത് കഴിച്ച് ജനങ്ങള്‍ അസുഖം ബാധിക്കുന്നതു തടയാന്‍ ധനമന്ത്രാലയത്തിന് അമിത താല്പര്യം ഉണ്ടാകാനിടയില്ല. കേരളത്തില്‍ ലോട്ടറിവകുപ്പ് ധനമന്ത്രാലയത്തിന്റെ കീഴിലായതിനാല്‍, ലോട്ടറി രംഗത്തെ ക്രമക്കേടുകള്‍ തടയാന്‍ അദ്ദേഹം ചുമതലപ്പെട്ടിരിക്കുന്നു എന്ന് വാദിക്കാം. എന്നാല്‍ കേരളത്തില്‍ ലോട്ടറിവകുപ്പുണ്ടാക്കിയിരിക്കുന്നത് സംസ്ഥാനലോട്ടറി നടത്താനാണ്. അവര്‍ക്ക് വ്യാജലോട്ടറികള്‍ കണ്ടുപിടിക്കാനോ തടയാനോ ഉള്ള സംവിധാനങ്ങള്‍ വേണ്ടത്ര ഇല്ല. ചുരുക്കത്തില്‍ മറ്റാരെങ്കിലും വ്യാജലോട്ടറികള്‍ കേരളത്തില്‍ വിറ്റഴിച്ചാല്‍ അത് തടയാനുള്ള അമിത താല്പര്യമോ തയ്യാറെടുപ്പോ ധനവകുപ്പിനുണ്ടാകാനുള്ള സാധ്യതയില്ല. അതിന് പോലീസും ഉപഭോക്തൃസംരക്ഷണ സംവിധാനങ്ങളുമൊക്കെയാണ് പ്രവര്‍ത്തിക്കേണ്ടത്. (ഇക്കാര്യത്തില്‍ കേരളസര്‍ക്കാരിനെ സംരക്ഷിക്കേണ്ട മൊത്തം ചുമതല തനിക്കാണെന്ന് ഡോ.ഐസക്ക് കരുതിയതും അതിനായി അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകളും നമുക്ക് മറക്കാം).

കണ്ണൂരാന്‍ said...

ലോട്ടറിപോലെ 'ഭാഗ്യം പരീക്ഷിക്കാനുള്ള' വാസന മിക്കവാറും എല്ലാ സമൂഹങ്ങളിലും നിലവിലുണ്ട്. കാശുവച്ച് ചീട്ടുകളി ഇതിന് ഉദാഹരണമാണ്. തങ്ങളുടെ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം ഇത്തരം ഭാഗ്യപരീക്ഷണത്തിന് വിനിയോഗിക്കുന്നതുകൊണ്ട് കാര്യമായ സാമ്പത്തികപ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ഏതുകാര്യത്തിലുമെന്നപോലെ, അമിതമായി ചെയ്താല്‍ അത് സ്വയം ഹാനീകരമാകും. ലോട്ടറിക്ക് അടിമകളായിട്ടുള്ള ധാരാളം പേര്‍ നമ്മുടെ നാട്ടിലുണ്ട്. കൂലിപ്പണിക്കാരും ചെറുകിട ഇടത്തരക്കാരുമാണ് ഇക്കൂട്ടരില്‍ ഭൂരിഭാഗവും. അല്ലെങ്കില്‍ ഈ 'അടിമത്തം'കാരണം കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കാന്‍ സാധ്യതയുള്ളവര്‍ ഇവരാണ്.


ലോട്ടറിക്കാര്യത്തില്‍ സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്താണ്? മറ്റേതൊരു ഉല്പന്നത്തിന്റെയും സേവനത്തിന്റെയും കാര്യത്തില്‍ എന്നപോലെ, ഇക്കാര്യത്തിലും ഉപഭോക്താക്കള്‍ തട്ടിപ്പിനിരയാകുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള നടപടികളെടുക്കണം. നമ്മുടെ അളവുതൂക്കവകുപ്പ് ചെയ്യുന്നതുപോലെയുള്ള നടപടികള്‍ ഇവിടെയും ആവശ്യമാണ്. ഏതെങ്കിലും വിഭാഗം ജനങ്ങള്‍ ലോട്ടറികള്‍ക്ക് അടിമകളാകുകയും അതുകൊണ്ട് സമൂഹത്തിന് പൊതുവില്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്താല്‍ നടപടികളെടുക്കണം. (അടിമത്തം കാരണം കൂടുതലാളുകള്‍ക്ക് 2 രൂപയ്ക്ക് അരി നല്‍കേണ്ടിവരാം. കൂടുതല്‍ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് സമൂഹം/സര്‍ക്കാര്‍ നിര്‍വഹിക്കേണ്ടി വരാം). ഇതിന് ഏറ്റവും എളുപ്പം ചെയ്യാവുന്നത് 'സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനീകരം' പോലുള്ള പരസ്യങ്ങളും സിഗരറ്റിന്റെ കാര്യത്തിലെന്നപോലെ ലോട്ടറിക്കടിമകളായി തകരുന്ന ജീവിതങ്ങളെക്കുറിച്ച് വളരെ ഭയാനകമായ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ചിത്രങ്ങളുമായിരിക്കും. അല്ലാതെ ലോട്ടറി പൂര്‍ണ്ണമായി നിരോധിക്കലല്ല പരിഹാരം. പൂര്‍ണ്ണമായി നിരോധിച്ചാല്‍ കുറെയാളുകള്‍ വേറെ ഏതെങ്കിലും തട്ടിപ്പുകാര്യങ്ങളില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങും.

എന്നാല്‍ കേരളസര്‍ക്കാരിന് ഇത്തരത്തില്‍ ലോട്ടറി നിരുത്‌സാഹപ്പെടുത്തുന്നതിനുള്ള നടപടികള്‍ (ഉദാ: പരസ്യങ്ങള്‍) എടുക്കാന്‍ മടിയാണെന്നു തോന്നുന്നു. ഖജനാവിലേക്കുള്ള വരുമാനം കുറയുമെന്ന പേടി ഒരുവശത്ത്. മറുവശത്ത് ലോട്ടറി വിറ്റ് വരുമാനം കണ്ടെത്തുന്നവരുടെ സമ്മര്‍ദ്ദം. ഇങ്ങനെ ഒരു മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ സമ്മര്‍ദ്ദം കാരണം അവിടെ നടക്കുന്ന തട്ടിപ്പുകള്‍ക്കുനേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നതോ അല്ലെങ്കില്‍ ആ രംഗത്തുണ്ടാകുന്ന ഉപഭോക്താക്കളുടെ 'അടിമത്തം' നിരുത്‌സാഹപ്പെടുത്താതിരിക്കുന്നതോ സമൂഹത്തിന് ഏറെ ദോഷകരമാണ്. ഒരു പരിധിവരെ കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനവും മലപ്പുറം ദുരന്തവും ഇതിനുദാഹരണമാണ്. (ആവശ്യത്തിന് കള്ളില്ലെന്നും നിയമവിരുദ്ധമായി കള്ളില്‍ മായം ചേര്‍ക്കപ്പെടുന്നുണ്ട് എന്നും അറിഞ്ഞുകൊണ്ട് കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഭരണസംവിധാനം കൂട്ടുനില്‍ക്കുന്നു). ചുരുക്കത്തില്‍ ലോട്ടറി വിപണനം കുറഞ്ഞാലും ലോട്ടറിവില്പനക്കാരുടെ വരുമാനം കുറഞ്ഞാലും 'അമിതലോട്ടറി ഉപയോഗം' നിരുത്‌സാഹപ്പെടുത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണം. നറുക്കെടുപ്പ് ആഴ്ചയിലൊരിക്കലാക്കുന്നത് ഇതിനു സഹായിച്ചേക്കാം.

നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന ചെറുകിട തട്ടിപ്പു ഭാഗ്യപരീക്ഷണങ്ങളില്‍നിന്നും ജനങ്ങളെ രക്ഷപ്പെടുത്താനും സര്‍ക്കാരിനു വരുമാനമുണ്ടാക്കാനുമാണ് കേരളസംസ്ഥാന ലോട്ടറി ആരംഭിച്ചത്. സര്‍ക്കാര്‍ നേരിട്ട് ലോട്ടറി നടത്തിയാല്‍ കാര്യക്ഷമത കുറയുമെങ്കിലും തട്ടിപ്പുകള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. സ്വകാര്യസ്ഥാപനങ്ങള്‍ നടത്തിയാല്‍ സര്‍ക്കാര്‍ നികുതി പിരിക്കുകയും തട്ടിപ്പുനടത്തുന്നില്ല എന്നുറപ്പുവരുത്തുകയും വേണം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരുകളുടെ ഭരണസംവിധാനം ശരിയായി പ്രവര്‍ത്തിക്കുമോ എന്ന് സംശയമുണ്ട്. തട്ടിപ്പുലോട്ടറികളില്‍ നിന്നുള്ള അമിത ലാഭം ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും അഴിമതിക്കാരാക്കാനും അതുവഴി സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ സഹായിക്കാനും സാധ്യതയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ ലോട്ടറി നടത്തുന്നതില്‍ വലിയ തെറ്റില്ല. എന്നാല്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ക്ക് ഇന്ത്യയൊട്ടാകെ ഉദ്യോഗസ്ഥരെ നിയമിച്ച് ലോട്ടറി നടത്താനാകില്ല. അവര്‍ തങ്ങളുടെ സംസ്ഥാനത്ത്/ രാജ്യത്ത് മാത്രം ലോട്ടറി നടത്തിയാല്‍ കാര്യമായ വരുമാനം കിട്ടുകയുമില്ല. കേരളസര്‍ക്കാരിന് ലോട്ടറിയില്‍നിന്നും വരുമാനമാകാം, സിക്കിമിന് ആകാന്‍ പാടില്ല എന്നു പറയാന്‍ കഴിയില്ലല്ലോ?

അതുകൊണ്ട് അന്യസംസ്ഥാന ലോട്ടറികളുടെ കേരളത്തിനകത്തെ കുത്തകമൊത്തവിതരണം സംസ്ഥാന ലോട്ടറിവകുപ്പ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. തട്ടിപ്പുകള്‍ കുറയ്ക്കാന്‍ എളുപ്പമാകും. സ്വകാര്യ കമ്പനികള്‍ ഉണ്ടാക്കുന്ന മദ്യത്തിന്റെ കേരളത്തിലെ വിതരണത്തിന്റെ കുത്തക സര്‍ക്കാരിനാണല്ലോ.

കണ്ണൂരാന്‍ said...

ലോട്ടറിക്കാര്യത്തില്‍ സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്താണ്? മറ്റേതൊരു ഉല്പന്നത്തിന്റെയും സേവനത്തിന്റെയും കാര്യത്തില്‍ എന്നപോലെ, ഇക്കാര്യത്തിലും ഉപഭോക്താക്കള്‍ തട്ടിപ്പിനിരയാകുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള നടപടികളെടുക്കണം. നമ്മുടെ അളവുതൂക്കവകുപ്പ് ചെയ്യുന്നതുപോലെയുള്ള നടപടികള്‍ ഇവിടെയും ആവശ്യമാണ്. ഏതെങ്കിലും വിഭാഗം ജനങ്ങള്‍ ലോട്ടറികള്‍ക്ക് അടിമകളാകുകയും അതുകൊണ്ട് സമൂഹത്തിന് പൊതുവില്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്താല്‍ നടപടികളെടുക്കണം. (അടിമത്തം കാരണം കൂടുതലാളുകള്‍ക്ക് 2 രൂപയ്ക്ക് അരി നല്‍കേണ്ടിവരാം. കൂടുതല്‍ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് സമൂഹം/സര്‍ക്കാര്‍ നിര്‍വഹിക്കേണ്ടി വരാം). ഇതിന് ഏറ്റവും എളുപ്പം ചെയ്യാവുന്നത് 'സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനീകരം' പോലുള്ള പരസ്യങ്ങളും സിഗരറ്റിന്റെ കാര്യത്തിലെന്നപോലെ ലോട്ടറിക്കടിമകളായി തകരുന്ന ജീവിതങ്ങളെക്കുറിച്ച് വളരെ ഭയാനകമായ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ചിത്രങ്ങളുമായിരിക്കും. അല്ലാതെ ലോട്ടറി പൂര്‍ണ്ണമായി നിരോധിക്കലല്ല പരിഹാരം. പൂര്‍ണ്ണമായി നിരോധിച്ചാല്‍ കുറെയാളുകള്‍ വേറെ ഏതെങ്കിലും തട്ടിപ്പുകാര്യങ്ങളില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങും.

എന്നാല്‍ കേരളസര്‍ക്കാരിന് ഇത്തരത്തില്‍ ലോട്ടറി നിരുത്‌സാഹപ്പെടുത്തുന്നതിനുള്ള നടപടികള്‍ (ഉദാ: പരസ്യങ്ങള്‍) എടുക്കാന്‍ മടിയാണെന്നു തോന്നുന്നു. ഖജനാവിലേക്കുള്ള വരുമാനം കുറയുമെന്ന പേടി ഒരുവശത്ത്. മറുവശത്ത് ലോട്ടറി വിറ്റ് വരുമാനം കണ്ടെത്തുന്നവരുടെ സമ്മര്‍ദ്ദം. ഇങ്ങനെ ഒരു മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ സമ്മര്‍ദ്ദം കാരണം അവിടെ നടക്കുന്ന തട്ടിപ്പുകള്‍ക്കുനേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നതോ അല്ലെങ്കില്‍ ആ രംഗത്തുണ്ടാകുന്ന ഉപഭോക്താക്കളുടെ 'അടിമത്തം' നിരുത്‌സാഹപ്പെടുത്താതിരിക്കുന്നതോ സമൂഹത്തിന് ഏറെ ദോഷകരമാണ്. ഒരു പരിധിവരെ കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനവും മലപ്പുറം ദുരന്തവും ഇതിനുദാഹരണമാണ്. (ആവശ്യത്തിന് കള്ളില്ലെന്നും നിയമവിരുദ്ധമായി കള്ളില്‍ മായം ചേര്‍ക്കപ്പെടുന്നുണ്ട് എന്നും അറിഞ്ഞുകൊണ്ട് കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഭരണസംവിധാനം കൂട്ടുനില്‍ക്കുന്നു). ചുരുക്കത്തില്‍ ലോട്ടറി വിപണനം കുറഞ്ഞാലും ലോട്ടറിവില്പനക്കാരുടെ വരുമാനം കുറഞ്ഞാലും 'അമിതലോട്ടറി ഉപയോഗം' നിരുത്‌സാഹപ്പെടുത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണം. നറുക്കെടുപ്പ് ആഴ്ചയിലൊരിക്കലാക്കുന്നത് ഇതിനു സഹായിച്ചേക്കാം.

നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന ചെറുകിട തട്ടിപ്പു ഭാഗ്യപരീക്ഷണങ്ങളില്‍നിന്നും ജനങ്ങളെ രക്ഷപ്പെടുത്താനും സര്‍ക്കാരിനു വരുമാനമുണ്ടാക്കാനുമാണ് കേരളസംസ്ഥാന ലോട്ടറി ആരംഭിച്ചത്. സര്‍ക്കാര്‍ നേരിട്ട് ലോട്ടറി നടത്തിയാല്‍ കാര്യക്ഷമത കുറയുമെങ്കിലും തട്ടിപ്പുകള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. സ്വകാര്യസ്ഥാപനങ്ങള്‍ നടത്തിയാല്‍ സര്‍ക്കാര്‍ നികുതി പിരിക്കുകയും തട്ടിപ്പുനടത്തുന്നില്ല എന്നുറപ്പുവരുത്തുകയും വേണം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരുകളുടെ ഭരണസംവിധാനം ശരിയായി പ്രവര്‍ത്തിക്കുമോ എന്ന് സംശയമുണ്ട്. തട്ടിപ്പുലോട്ടറികളില്‍ നിന്നുള്ള അമിത ലാഭം ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും അഴിമതിക്കാരാക്കാനും അതുവഴി സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ സഹായിക്കാനും സാധ്യതയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ ലോട്ടറി നടത്തുന്നതില്‍ വലിയ തെറ്റില്ല. എന്നാല്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ക്ക് ഇന്ത്യയൊട്ടാകെ ഉദ്യോഗസ്ഥരെ നിയമിച്ച് ലോട്ടറി നടത്താനാകില്ല. അവര്‍ തങ്ങളുടെ സംസ്ഥാനത്ത്/ രാജ്യത്ത് മാത്രം ലോട്ടറി നടത്തിയാല്‍ കാര്യമായ വരുമാനം കിട്ടുകയുമില്ല. കേരളസര്‍ക്കാരിന് ലോട്ടറിയില്‍നിന്നും വരുമാനമാകാം, സിക്കിമിന് ആകാന്‍ പാടില്ല എന്നു പറയാന്‍ കഴിയില്ലല്ലോ?

കണ്ണൂരാന്‍ said...

അതുകൊണ്ട് അന്യസംസ്ഥാന ലോട്ടറികളുടെ കേരളത്തിനകത്തെ കുത്തകമൊത്തവിതരണം സംസ്ഥാന ലോട്ടറിവകുപ്പ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. തട്ടിപ്പുകള്‍ കുറയ്ക്കാന്‍ എളുപ്പമാകും. സ്വകാര്യ കമ്പനികള്‍ ഉണ്ടാക്കുന്ന മദ്യത്തിന്റെ കേരളത്തിലെ വിതരണത്തിന്റെ കുത്തക സര്‍ക്കാരിനാണല്ലോ.

Swasthika said...

OK.വീരഭൂമി വാര്‍ത്ത പ്രകാരം ഒരുപാടു കോടി കേരളത്തിനു കൊണ്ടു പോയി.ഇതിനു മുമ്പ് ഒരു ചുക്കും കേരള സര്‍ക്കാര്‍ ചെയ്തില്ല. ഈ കോലാഹലം ഒക്കെ ഉണ്ടായിട്ടും കേരള സര്‍ക്കാര്‍ എന്താ ചെയ്തെ.സിക്കിം സര്‍ക്കാരിനെ , ഭൂട്ടാന്‍ സര്‍ക്കാരിനെ അറസ്റ്റു ചെയ്താ ? സുബ്ബയെ മാര്‍ട്ടിനെ ജയിലടച്ച്ചാ. ഒരു ചുക്കും ചെയ്തില്ല. ഇന്നലെ ധനമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്
"രണ്ടു തെളിവ് കിട്ടി, കേന്ദ്രത്തില്‍ ആഭ്യന്ദരമന്ത്രിക്കു കത്തയച്ചു - (എവടെ - നമ്മുടെ ലോട്ടറി കേസ് വാദിക്കുന്ന ചിദംബരന്).ചിദംബരന്‍ അത് വിദേശ കാര്യ മന്ത്രാലയത്തില്‍ അയക്കാന്‍ പറഞ്ഞു. അവിടെ അയച്ചു "
ഇതല്ലാതെ എന്ത് കുന്തമാ ചെയ്തത്. ഒന്നും ചെയ്യാന്‍ സാധ്യമല്ല, കേന്ദ്രം ഇടപെടാതെ. ഇത് വീരഭൂമിക്കാരനും അകിളിനും ഓക്കെ അറിയാം.പിന്നെ അറിയാത്ത ഭാവത്തില്‍ നാടകം കളിക്കുന്നു എന്ന് മാത്രം. ഇലക്ഷന്‍ കഴിയും വരെ നാടകം കാണാം. പിന്നെ മിക്കവാറും സുപ്രീംകോടതി വരെ ഈ കേസ് സഞ്ചരിച്ചു അവിടുന്നു കോടതി അലക്ഷ്യം ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി ചെയ്ത പോലെ (ടിയാന്‍ 550 കേസ് പിന്വലിച്ചു മാപ്പ് ചോദിക്കയും ഇനി കേസ് പോലും ലോട്ടറി മാഫിയക്ക് എതിരെ എടുക്കില്ല എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്ങമൂലം നല്‍കിയല്ലോ) ഇപ്പൊ എടുത്ത കേസും കോടതി താക്കീത് മൂലം തോമസ്‌ ഐസ്സക്ക് പിന്‍വലിച്ചു തിരിച്ചു വരുന്നത് കാണാം. അതല്ല സുബ്ബയെ,മാര്‍ട്ടിനെ ഒക്കെ ഒഴിവാക്കി ചിദംബരവും സോണിയയും കേന്ദ്രസര്‍ക്കാറും ശക്തമായി കണ്ടല്‍ പാര്‍ക്ക് പൂയംകുട്ടി സ്റ്റയിലില്‍ (!!) ഇടപെട്ടാ ചിലപ്പോ രക്ഷപ്പെടും.

കിരണ്‍ തോമസ് തോമ്പില്‍ said...

തോമസ് ഐസക്കിന്റെ മറുപടികള്‍ ഇവിടെ വായിക്കാം
http://www.counterpoint.in/

ജനശക്തി said...

അന്യ സംസ്ഥാന ലോട്ടറിക്കാരുടെ വക്കാലത്തുമായി കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് സിങ്വി ഹൈക്കോടതിയില്‍ ഹാജരായി. അന്യ സംസ്ഥാന ലോട്ടറി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് ലോട്ടറിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ ബുധനാഴ്ച രാവിലെയാണ് സിങ്വി ഹൈക്കോടതിയില്‍ ഹാജരായത്. അന്യസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമാണ് അധികാരമെന്ന് സിങ്വി വാദിച്ചു. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ ബുധനാഴ്ച തന്നെ കേസില്‍ വാദം കേള്‍ക്കണമെന്നും സിങ്വി പറഞ്ഞു. ഇതേത്തുടര്‍ന്ന് ഉച്ചക്കുശേഷം കേസില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

തുടര്‍ന്നു വായിക്കുവാന്‍...

link

ജനശക്തി said...

കോണ്‍ഗ്രസ്-ലോട്ടറി മാഫിയ ബന്ധം മറനീക്കി: എം വി ജയരാജന്‍

കണ്ണൂര്‍: അന്യസംസ്ഥാനലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കോണ്‍ഗസ് വക്താവ് അഭിഷേക് സിങ്വി ഹാജരായതിലൂടെ കോണ്‍ഗ്രസും ലോട്ടറിമാഫിയയുമായുള്ള ബന്ധം മറനീക്കി പുറത്തു വന്നതായി ലോട്ടറിത്തൊഴിലാളിയൂനിയന്‍ ജനറല്‍ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി പൊതു ജനങ്ങളോട് മാപ്പു പറയണം.മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനുമെതിരായി ആരോപണമുന്നയിക്കുന്ന കോണ്‍ഗ്രസ് അന്യസംസ്ഥാനലോട്ടറിക്ക് എതിരല്ല എന്ന കാര്യം ഇതോടെ വ്യക്തമായി.

കിരണ്‍ തോമസ് തോമ്പില്‍ said...

അഭിഷേക് സിംഗ്‌വിക്കെതിരെ പരാതി നല്‍കും: വി.ഡി. സതീശന്‍

കൊച്ചി: ലോട്ടറിക്കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിംഗ്‌വിക്കെതിരെ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് പരാതി നല്‍കുമെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ. അറിയിച്ചു.

സിംഗ്‌വിയോട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനുവേണ്ടി ഹാജരാകരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സതീശന്‍ പറഞ്ഞു. പ്രശ്‌നം വിവാദമായെങ്കിലും സിംഗ്‌വി ബുധനാഴ്ച ഉച്ചയ്ക്ക്‌ശേഷവും കോടതിയില്‍ ഹാജരായിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വക്താവ്‌സ്ഥാനത്തുന നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സോണിഗാന്ധിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്.

അന്യസംസ്ഥാന ലോട്ടറിക്കെതിരായ പോരാട്ടത്തിന് യു.ഡി.എഫ്. നേതൃത്വം നല്‍കുമ്പോള്‍ കേസിലെ പ്രധാന കക്ഷികളില്‍ ഒന്നായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനുവേണ്ടി പാര്‍ട്ടിയുടെ ദേശീയ വക്താവ് ഹാജരാകാന്‍ പാടില്ലായിരുന്നു. ഇത് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരത്തിന് എതിരായിരുന്നു-സതീശന്‍ പറഞ്ഞു.

ജനശക്തി said...

സതീശന്റെ നമ്പര്‍ കൊള്ളാം. മതിയല്ലോ ചാനലുകള്‍ക്ക് ഇതിനെ നിസ്സാരവല്‍ക്കരിക്കാന്‍. ഇന്നു വൈകീട്ട് ചര്‍ച്ചയില്‍ ഉത്തരം മുട്ടാതിരിക്കാന്‍ ഒരു കച്ചിത്തുരുമ്പായി.

ചിദംബരത്തിനും നളിനി ചിദംബരത്തിനും ആകാമെങ്കില്‍ എനിക്കെന്തുകൊണ്ട് പാടില്ല എന്ന് സിങ്ങ്വി ചോദിച്ചാല്‍ ഹൈക്കമാന്‍ഡിനു ഉത്തരം മുട്ടും.

എന്തായാലും മദ്യത്തിനും ചൂതാട്ടത്തിനുമെതിരെ ഹസ്സന്‍‌ജി നടത്താന്‍ പോകുന്ന പരിപാടിയില്‍ ചിറ്റൂര്‍ അച്ചുതനും സിങ്ങ്വിയും പങ്കെടുക്കണം. എങ്കിലേ ചിത്രം പൂര്‍ണ്ണമാകൂ.

abhilash said...

no media person will go and ask com.V.S on sighvi turn.

VS not likely to comment on this on his own.

did sighvi blow UDF-VS nexus ?

dont bother, media will work overtime to save cong

ജനശക്തി said...

ചിദംബരം മുതല്‍ സിങ്വി വരെ

Swasthika said...

കുറച്ചു മോളിലോട്ട് നോക്കിയാ മതി ഞാന്‍ ഒരു കമന്റ് എഴുതിയുരുന്നു, ഇങ്ങനെ

" ......ഒന്നും ചെയ്യാന്‍ സാധ്യമല്ല, കേന്ദ്രം ഇടപെടാതെ. ഇത് വീരഭൂമിക്കാരനും അകിളിനും കണ്ണൂരാനും ഒക്കെ അറിയാം.പിന്നെ അറിയാത്ത ഭാവത്തില്‍ നാടകം കളിക്കുന്നു എന്ന് മാത്രം. ഇലക്ഷന്‍ കഴിയുംവരെ നാടകം കാണാം. പിന്നെ മിക്കവാറും സുപ്രീംകോടതി വരെ ഈ കേസ് സഞ്ചരിച്ചു അവിടുന്നു കോടതി അലക്ഷ്യം..."

ഇലക്ഷന്‍ കഴ്യുംവരെ ക്ഷമിച്ചില്ല. ഇതാ സിന്ഗ്വി വന്നു കൊണ്ഗ്രെസ്സ് വക വാദം തുടങ്ങി. ശ്രദ്ധിച്ചോ ഒരൊറ്റ ചെറ്റ മാധ്യമങ്ങളും മാര്‍ടിന് വേണ്ടിയാണ് വാദം എന്ന് പറയുന്നില്ല. മാര്ടിന്റെ അളിയന്‍ കെന്നഡി നടത്തുന്ന മേഘയുടെ പേരിലാണ് സിന്ഗ്വിക്കു താമസിക്കാന്‍ റൂം ബുക്ക് ചെയ്തതെന്നും പുറത്തു വന്നു.ഇപ്പൊ സതീശന്റെ വക മുഴുത്ത ഡ്രാമ. പരാതി കൊടുക്കും പോലും. ത്ഫൂ.ഫൂ.ഫൂ. എവിടെ ആര്‍ക്കു ? നാണമുണ്ടെങ്കില്‍ ആ പാര്ടീന്നു ഇറങ്ങി വന്നു ചെലക്കട്ടെ ഇവനൊക്കെ. ഓ, എന്തൊക്കെ പുകിലായിരുന്നു, ശിവകാശി പോക്കും പോട്ടം പിടീം ഒന്നും പറയണ്ട. (ഇതൊക്കെ നേരത്തെ തന്നെ കേന്ദ്രത്തിനു കൊടുത്ത,കോടതിയില്‍ കൊടുത്ത ആര്‍ക്കും വിവരാവകാശ പ്രകാരം ലഭ്യമാവുന്ന സിബീ മാത്യു റിപ്പോര്‍ട്ടില്‍ ഉള്ളത് മാത്രമായിരുന്നു).ഇത്രയൊക്കെ ആയി എന്നാലും ഉളുപ്പുണ്ടോ മാത്തുപത്രത്തിനും വീരഭൂമിക്കും മുനീര്‍വിഷനുമൊക്കെ.എവ്ടെ.മാധ്യമങ്ങള്‍പോലും..കഴുവേറികള്‍..
എടോ കൊണ്ഗ്രെസ്സ്ന്നു പറഞ്ഞാ ഇതൊക്കെ ആണ്.ഇതുവരെയായി ഇതറിയില്ലേ.അധികം ആദര്ശനാട്യമൊന്നും വേണ്ട. അതിലിരുന്നോണ്ട് അധികം നെഗളിക്കരുത്.
(ഐസക്കിനെ കുടുക്കാന്‍ പോയ സതീശനും കൊണ്ഗ്രെസ്സും കിടുവ പിടിച്ച പോലെ ആയി.നാറി..അല്ല,ഇവറ്റകള്‍ക്ക് നാറ്റമൊന്നും പ്രശ്നമല്ല.നാറ്റത്തിലാണ് ജീവിതം )

ജനശക്തി said...

അന്യസംസ്ഥാന ലോട്ടറിക്കെതിരായ കേസില്‍ കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് സിങ്വി വ്യാഴാഴ്ചയും ഹൈക്കോടതിയില്‍ ഹാജരായി. ബുധനാഴ്ച സിംഗിള്‍ ബെഞ്ചിലെ മറ്റൊരു കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി ഇദ്ദേഹം ഹാജരായിരുന്നു. മേഘയും മോണിക്കയും ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടര്‍മാരാണെന്ന് വ്യാഴാഴ്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് ബി ഭാവദാസന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സിങ്വി വാദിച്ചു. മേഘ കേരളത്തിലെ വിതരണക്കാരും മോണിക്ക മറ്റ് സംസ്ഥാനങ്ങളിലെ വിതരണക്കാരുമാണ്. ഇവര്‍ തമ്മിലുണ്ടാക്കിയ വാണിജ്യക്കരാറിന്റെ അടിസ്ഥാനത്തിലാണ് മേഘ ഭൂട്ടാന്‍ ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നത്. വാണിജ്യ കരാറായതിനാല്‍ ഇത് സര്‍ക്കാരിന് നല്‍കാനാവില്ലെന്നും വേണമെങ്കില്‍ കോടതിയില്‍ ഹാജരാക്കാമെന്നും സിങ്വി പറഞ്ഞു.

read more

ജനശക്തി said...

രണ്ട് ലോട്ടറി കേസുകളിലൊന്നില്‍ അന്യസംസ്ഥാന ലോട്ടറി മാഫിയയ്ക്ക് അനുകൂലായ വിധി സമ്പാദിച്ച ശേഷം കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി നാടകീയമായ നീക്കത്തിലൂടെ കേസ് വാദത്തില്‍ നിന്ന് പിന്‍വാങ്ങി. കേരള ഓര്‍ഡിനന്‍സിനെതിരെ നല്‍കിയ ആദ്യ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന മുന്‍ നിലപാടില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ പൊടുന്നനെ മലക്കം മറിയുകയും ചെയ്തു.

വിവാദം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ മൂല്യത്തെക്കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ടെന്ന് രാവിലെ കോടതി വളപ്പില്‍ പ്രതികരിച്ച സിങ്വി വൈകിട്ട് ചില ചാനലുകളെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് അടുത്ത കേസില്‍ താന്‍ ഹാജരാകില്ലെന്ന് അറിയിച്ചത്. കേരളത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖം രക്ഷിക്കാനുള്ള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പിന്‍വാങ്ങലെന്ന് വ്യക്തം. എന്നാല്‍ വാദമുഖങ്ങള്‍ എല്ലാം നിരത്തിയ ശേഷം നടത്തിയ പിന്‍വാങ്ങലിന് പ്രസക്തിയില്ലെന്ന് നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. നറുക്കെടുപ്പ് ആഴ്ചയില്‍ ഒന്നാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭൂട്ടാന്‍ സര്‍ക്കാരിന് വേണ്ടി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ റിവ്യുഹര്‍ജിയിലാണ് അന്യസംസ്ഥാന ലോട്ടറിക്ക് സിങ്വി അനുകൂലമായ വിധി സമ്പാദിച്ചത്.

ജനശക്തി said...

സിങ്ങ്‌വി ഈസ് കിങ്ങ്‌വി

ജനശക്തി said...

ഉപവാസനാടകം തുടങ്ങിക്കഴിഞ്ഞു.