Friday, October 22, 2010

യുഡിഎഫിന്റെ സ്വന്തം വി.എസ്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്‌ വേണ്ടി യുഡി.എഫും മനോരമയും തട്ടിക്കൂട്ടിയ ലോട്ടറി വിവാദം അഭിഷേക് സിഗ്‌വി കെടുത്തിക്കളഞ്ഞിട്ടും അതെടുത്ത് ധനമന്ത്രിയുടെ പള്ളക്ക് കുത്തി വി.എസ് അച്യുതാനന്ദന്‍ . തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം വോട്ടെടുപ്പ് തുടങ്ങുന്നതിന്‌ മുന്‍പ് തന്നെ വി.എസ് പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ ഒളിയുദ്ധം തുടങ്ങി. ഇതിന്റെ വിശകലനം http://malayal.am/ ഇല്‍ വായിക്കുക

Tuesday, October 19, 2010

വി.എസ് എന്ന ട്രോജന്‍ കുതിര

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കത്തിച്ച് നിര്‍ത്താന്‍ യുഡിഎഫ് (?) തയ്യാറാക്കിയ ലോട്ടറി വിവാദം അഭിഷേക് സിഗ്‌വിയുടെ വരവോടെയും ഹൈക്കോടതി വിധിയോടെയും കെട്ടടങ്ങി. കോടതി വിധിയുടെ അന്ന് വരെ തങ്ങളാല്‍ ആകും വിധം നുണപ്രചരണം നടത്തിയ മാധ്യമങ്ങളൊക്കെ വിധിക്ക് ശേഷം ലോട്ടറി വിവാദം പരണത്തു വച്ചു. മനോരമ പക്ഷെ ഭൂട്ടാന്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞ് വിഷയം സജീവമായി നിര്‍ത്തി. ഒരുപാട് നിയമ ലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയ വിഡി സതീശനും ഉമ്മന്‍ ചാണ്ടിയും കോടതിയില്‍ കേസ് നന്നായി വാദിച്ചില്ല എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് മുഖം രക്ഷിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അവസാനിച്ച ലോട്ടറി വിവാദം ഇന്നലെ (18.10.2010) വി.എസ് വീണ്ടും കുത്തിപ്പൊക്കി എന്ന് മാത്രമല്ല പതിവ്‌ പോലെ ധനമന്ത്രിയെ സംശയത്തിന്റെ പുകമറിയില്‍ നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

malayal.am ഇല്‍ എഴുതിയത് ഇവിടെ വായിക്കു

Tuesday, October 12, 2010

ഒരു ദേശിയപത്രവും വ്യാകുലതകളും

ലോട്ടറി വിവാദം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എമിനെതിരെ കത്തിച്ച് നിര്‍ത്താന്‍ ഉണ്ടാക്കിയതാണെങ്കിലും അഭിഷേക് സിഗ്‌വി മാര്‍ട്ടിന്റെ വക്കാലത്ത് എടുത്തതോടെ അത് കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തി. എല്ലാ വിഷയങ്ങളിലും അമേരിക്കയുടെ കൈകളുണ്ട് എന്ന് ഇടത് നേതാക്കള്‍ പറയുന്നത് പോലെ സിഗ്‌വി വന്നതിന്‌ പിന്നില്‍ തോമസ് ഐസക്കിന്റെ കളികളാണ്‌ എന്ന് സംവാദ വിദഗ്തന്‍ സതീശനും ചെന്നിത്തലയും ഭാവി മുഖ്യന്‍ വയലാര്‍ രവിയും പറയാന്‍ തുടങ്ങി. എന്നാല്‍ സിഗ്‌വി വന്നതോടെ ചിദംബരം പണ്ട് വന്നതും ചര്‍ച്ചാ വിഷയമാക്കേണ്ട അവസ്ഥയും സംജാതമായി.

എന്നാല്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്ക് കോണ്‍ഗ്രസിനേറ്റ തിരിച്ചടി സഹിക്കാനാകുന്നതിനപ്പുറമായിരുന്നു. അവര്‍ പല പല കഥകളും നിയമ വ്യാഖ്യാനങ്ങളും നല്‍കി പന്ത് അപ്പുറത്തെത്തിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ ഈ കലയില്‍ മികവ് കാട്ടിയത് മാതൃഭൂമിയാണ്‌. യുഡി.എഫില്‍ ഈയിടെ എത്തിയ സോഷ്യലിസ്റ്റ് ജനതയുടെ മുഖ്യ നേതാവും മാതൃഭൂമിയുടെ മുഖ്യ ഡയറക്ടറും ഒരാളായതിനാല്‍ ആ താല്‍പ്പര്യങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ മാതൃഭൂമി ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. മേഖ ഭൂട്ടാന്റെ പ്രമോട്ടറാണ്‌ എന്ന് അംഗീകരിക്കാന്‍ കഴിയില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതിയില്‍ നടക്കുന്നു എന്ന വാര്‍ത്തയില്‍ കേന്ദ്ര ഗവണ്‍മെന്റിന്‌ ക്രഡിറ്റ് നല്‍കി ഒക്‌ടോബര്‍ 10 ന്‌ ഇങ്ങനെ ഒരു വാര്‍ത്ത എഴുതി : മേഘ'യെ കുടുക്കിയത് കേന്ദ്ര ലോട്ടറിച്ചട്ടം

പി. സുരേഷ്ബാബു എഴുതിയ ലേഖനത്തിലെ പ്രധാന ഭാഗം ഇതാണ്‌

പാലക്കാട്: ഭൂട്ടാന്‍ലോട്ടറിയുടെ കേരളത്തിലെ പ്രമോട്ടര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അല്ലെന്ന സംസ്ഥാനത്തിന്റെ സത്യവാങ്മൂലത്തിനുപിന്നിലെ ബലം കേന്ദ്ര ലോട്ടറിച്ചട്ടം.2010 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വന്ന ഈ ചട്ടം നടപ്പാക്കാന്‍ പക്ഷേ, സംസ്ഥാനസര്‍ക്കാരും തയ്യാറായില്ല. നിയമംലംഘിച്ച് ഏപ്രില്‍മുതല്‍ ആഗസ്ത്‌വരെ മേഘയില്‍ നിന്ന് മുന്‍കൂര്‍നികുതിവാങ്ങി ലോട്ടറി വില്‍ക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

കേന്ദ്ര ലോട്ടറി ചട്ടം ലംഘിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്ര ചട്ടത്തിന്റെ ബലത്തിലാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ കളി എന്നുമാണ്‌ ഈ വാര്‍ത്തയുടെ വ്യഗ്യം. എന്നാല്‍ കേന്ദ്ര ലോട്ടറി നിയമത്തിന്റെ ആറാം വകുപ്പില്‍ ഇങ്ങനെ ഒരു ക്ലോസുണ്ട്.
6. The Central Government may, by order published in the Official Gazette, Prohibition of
prohibit a lottery organized, conducted or promoted in contravention of the provisions of organization,section 4 or where tickets of such lottery are sold in contravention of the provisions
of section 5

നിയമത്തിലെ ആറാം വകുപ്പനുസരിച്ച് ഏത് ലോട്ടറിക്കെതിരെയും കേന്ദ്രത്തിന് സ്വമേധയാ കേസെടുക്കാം. എന്നാല്‍ ഇതുവരെ അതുണ്ടായില്ല.ലോട്ടറി നിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്നതിന്റെ തെളിവുകള്‍ ഉമ്മന്‍ ചാണ്ടിയുടെ കാലം മുതല്‍ കേന്ദ്രത്തിനയക്കുന്നുണ്ട് മാത്രമല്ല വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ കോപ്പി അടക്കം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഈ വിവാദം മുഴുവന്‍ ഉണ്ടായിട്ടും 6 ആം വകുപ്പ് എന്തെ കേന്ദ്രം പ്രയോഗിക്കുന്നില്ല അലെങ്കില്‍ എന്തുകൊണ്ട് വിവാദം ഉണ്ടാക്കുന്നവര്‍ അതിനെപ്പറ്റി മിണ്ടുന്നില്ല എന്നത് മാതൃഭൂമി കാണാതെ പോകുന്നു. കേന്ദ്ര ചട്ടത്തിന്റെ മിടുക്ക് ചൂണ്ടിക്കാട്ടി വാര്‍ത്ത ചമക്കുന്ന സുരേഷ് ബാബുമാര്‍ എന്തെ ഇതൊക്ക് കാണാതെ പോകുന്നു എന്ന് ചിന്തിച്ച് തീരും മുന്നെ ഇതാ വരുന്നു അടുത്ത അത്ഭുതം.


ഭൂട്ടാന്‍ ലോട്ടറിയുടെ മുന്‍കൂര്‍ നികുതി വാങ്ങാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിച്ചതിനെതിരെ മേഘാ ഡിസ്ട്രിബ്യൂട്ടഴ്‌സിന്റെ പ്രൊപ്പ്രൈറ്റര്‍ ജോണ്‍ കെന്നഡി നല്‍കിയ കേസില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പുറപ്പെടുവിച്ച വിധിയെക്കുറിച്ചാണ് ഈ പരാമര്‍ശം. WPC 36645/2007 നമ്പര്‍ കേസില്‍ വിധി വന്നത് 25-2-2008ന്. ഈ കേസിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ നമ്പര്‍ WA 528/2008. ഈ അപ്പീല്‍ നിലനില്‍ക്കെയാണ് അപ്പീല്‍ നല്‍കിയില്ലെന്ന് തലക്കെട്ടിലും അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല എന്ന് വാര്‍ത്തയിലും മാതൃഭൂമി ലേഖകന്‍ എഴുതിപ്പിടിപ്പിച്ചത്.

വീരേന്ദ്രകുമാറിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നുണക്കഥകളെഴുതേണ്ടി വരുന്ന പത്രപ്രവര്‍ത്തകരെ ഓര്‍ത്ത് നമുക്ക് വിലപിക്കാം.


Monday, October 04, 2010

വിഎസും ലോട്ടറിയും

ഇട തു­പ ക്ഷ സര്‍ ക്കാ രി നെ­യും വി ശി ഷ്യ സി . പി­.എ മ്മി നെ യും മുള്‍ മു­ന യില്‍ നിര്‍ ത്തിയ ലോ ട്ട റി വി വാ ദം അഭി ഷേ ക് സിം ഗ്‌­വി യു ടെ രം ഗ പ്ര വേ ശ ന ത്തോ ടെ കോണ്‍ ഗ്ര സി ന്റെ തല യി ലോ ട്ട് മാ റ്റ­പ്പെ ട്ടു. പഞ്ചാ യ ത്ത് തി ര ഞ്ഞെ ടു­പ്പില്‍ ആയു ധ മാ യി ഉപ യോ ഗി ക്കും എന്ന് പറ ഞ്ഞ ഉമ്മന്‍ ചാ ണ്ടി ക്കും കൂ ട്ടര്‍ ക്കും കന ത്ത തി രി ച്ച ടി യാ യി സിം ഗ്‌ വി യു ടെ രം ഗ പ്ര വേ ശ നം. ലോ ട്ട റി കാ ര്യ ത്തില്‍ ഓര്‍ ഡി നന്‍ സ് ഇറ ക്കാ നു ള്ള അവ കാ ശം കേ ന്ദ്ര ത്തി­ന്‌ മാ ത്ര മാ ണ്‌ എന്ന് വരെ സിം ഗ്‌ വി കോ ട തി യില്‍ വാ ദി ച്ച ത് തെ ല്ലൊ ന്നു­മ ല്ല കോണ്‍ ഗ്ര സി നെ ചൊ ടി പ്പി ച്ച ത്.

പര സ്യ സം വാ ദ ത്തി ലെ ക്ഷീ ണ ത്തി­ന്‌ ശേ ഷം പ്ര തി രോ ധ ത്തി ലായ ഐസ ക്കി ന്‌ ഇതൊ രു പു നര്‍ ജ ന്മ മാ­യി. ഐസ ക്കി ന്‌ പി ന്തു ണ യു മാ യി എം വി ജയ രാ ജ നും പി ണ റാ യി വി ജ­യ നും കോ ടി യേ രി യു മൊ ക്കെ ഉട നെ എത്തി. അവര്‍ അതി ശ ക്ത മാ യി കോണ്‍ ഗ്ര സി നെ കട ന്നാ ക്ര മി ച്ചു. എന്നാല്‍ മു ഖ്യ മ ന്ത്രി വി എ സ് പതി വ്‌ മൌ നം തു ടര്‍ ന്നു.

ഒരു തി ര ഞ്ഞെ ടു പ്പ് കാ ല ത്ത് പ്ര തി പ ക്ഷ ത്തെ അടി ക്കാന്‍ കി ട്ടിയ വടി കണ്ടി ല്ല എന്ന് നടി ക്കു ന്ന കേ ര ള ത്തി ലെ ആദ്യ ത്തെ മു ഖ്യ മ­ന്ത്രി യാ കും വി .എ സ് അച്യു താ ന ന്ദന്‍. സര്‍ ക്കാ രി നെ വി ല യി രു ത്ത­ലാ കും തി ര ഞ്ഞെ ടു പ്പ് ഫലം എന്നൊ ക്കെ മു ഖാ മു ഖ ത്തില്‍ പറ ഞ്ഞ വി .എ സ് ലോ ട്ട റി വി ഷ യ ത്തില്‍ അവ്യ ക്തത നി ല നിര്‍ ത്തു ന്ന തില്‍ പ്ര ത്യേ കം ശ്ര ദ്ധി ച്ചി രു ന്നു. ലോ ട്ട റി വി ഷ യ ത്തില്‍ വി .എ സി ന്റെപ്ര­തി ക ര ണം ശ്ര ദ്ധി ക്കുക:

അന്യ സം സ്ഥാന ലോ ട്ട റി പ്ര ശ്‌ ന ത്തില്‍ ധന മ ന്ത്രി ക്കെ­തി രെ ഉയര്‍ ന്ന ആരോ പ ണ ങ്ങള്‍ സം ബ ന്ധി ച്ച ചോ ദ്യ­ങ്ങള്‍ ക്ക് ബന്ധ പ്പെ ട്ട വര്‍ വസ്തുത ചൂ ണ്ടി ക്കാ ട്ടി മറു പ ടി നല്‍ കി യ തോ ടെ ആക്ഷേ പം ഉന്ന യി ച്ച വര്‍ നി ഷ്‌ പ്ര ഭ രാ­യി യെ ന്നാ യി രു ന്നു മറു പ ടി. ധന മ ന്ത്രി ഡോ. തോ മ­സ്‌ഐ സ ക്കി ന്റെ വി ശ ദീ ക ര ണം ജന ങ്ങള്‍ ക്ക് ബോ ധ്യ­പ്പെ ട്ടി ട്ടി ല്ലെ ന്ന് ചൂ ണ്ടി ക്കാ ട്ടി യ പ്പോള്‍ എങ്കില്‍ ബോ ധ്യ മാ­കു ന്ന വി ശ ദീ ക ര ണ വു മാ യി ബന്ധ പ്പെ ട്ട വര്‍ ഉടന്‍ രം ഗ­ത്തു വ രു മെ ന്നാ യി രു ന്നു മറു പ ടി.

ജന ങ്ങള്‍ ക്കു ബോ ധ്യ പ്പെ ട്ടി ട്ടി ല്ല എന്ന കു നു ഷ്ട് ചോ ദ്യ ത്തെ ഒരു തര ത്തി ലും പ്ര തി രോ ധി ക്കാ തെ ആദ്യം പറ ഞ്ഞ തി ന്റെ അന്ത സ ത്ത ചോര്‍ ത്തി ക്ക ള യു ന്ന ഒഴി ഞ്ഞു മാ റല്‍ സം ശ യ ത്തി ന്റെ മുന ഐസ­ക്കി ന്‌ നേ രെ തി രി ച്ച് നിര്‍ ത്താന്‍ തക്ക വി ധം കൃ ത്യ മാ യി രു ന്നു. ലോ­ട്ട റി വി വാ ദം കോണ്‍ ഗ്ര സ് കത്തി ച്ച് നിര്‍ ത്തി യ പ്പോ ഴും ഇപ്പോള്‍ പ്ര തി രോ ധ ത്തി ലാ യ പ്പോ ഴും വി .എ സി നെ ചാ രി യാ ണ്‌ കോണ്‍ ഗ്ര­സ് ആരോ പ ണ മു ന്ന യി ക്കു ന്ന ത്. വി .എ സി ന്‌ കാ ര്യ ങ്ങള്‍ ബോ ധ്യ­പ്പെ ടു ന്നി ല്ല എന്ന് സതീ ശന്‍ കഴി ഞ്ഞ ദി വ സ വും ആരോ പി ക്കു ന്നു­ണ്ടാ യി രു ന്നു. എന്നാല്‍ ഇതി നെ ഒരു തര ത്തി ലും വി .എ സ് നി ഷേ­ധി ക്കു ന്നി ല്ല എന്ന് മാ ത്ര മ ല്ല പൊ തു വേ ദി ക ളി ലും മറ്റും ഇതേ പറ്റി­യു ള്ള ചോ ദ്യ ങ്ങ ളി ലും അപ്പോള്‍ പ്ര ക ടി പ്പി ക്കു ന്ന ശരീ ര ഭ ഷ യി ലു­മൊ ക്കെ ഐസ ക്കി നെ സം ശ യ ത്തി ന്റെ മുള്‍ മു ന യില്‍ നിര്‍ ത്തു ക­യും ചെ യ്യു ന്നു.

വി .എ സി നെ തി രെ മു ക ളില്‍ പറ ഞ്ഞ ആരോ പ ണ ങ്ങ ളൊ ക്കെ വ്യാ­ഖ്യാ ന ങ്ങ ളാ ണ്‌ എന്ന് പറ ഞ്ഞ് തള്ളി ക്ക ള യാ മാ യി രു ന്നു. എന്നാല്‍ അഭി ഷേ ക് സിം ഗ്‌ വി യു ടെ രം ഗ പ്ര വേ ശ ന ത്തെ തു ടര്‍ ന്നു ണ്ടായ പു­തിയ സാ ഹ ച ര്യ ത്തില്‍ കൃ ത്യ മാ യി തു ട രു ന്ന മൌ നം ഈ സം ശ യ­ങ്ങ ളെ ഊട്ടി ഉറ പ്പി ക്കു ന്നു.

കഴി ഞ്ഞ ലോ ക്‌ സഭ തി ര ഞ്ഞെ ടു പ്പ് കാ ല ത്ത് ജന ങ്ങള്‍ അവ രു ടെ മനഃ സാ ക്ഷി ക്ക നു സ്സ രി ച്ച് വോ ട്ട് ചെ യ്യും എന്ന് പറ യു ക യും പാര്‍ ട്ടി തോ റ്റ പ്പോള്‍ പൊ ട്ടി ച്ചി രി ക്കു ക യും ചെ യ്ത വി .എ സ് ഈ പഞ്ചാ യ­ത്ത് തി ര ഞ്ഞെ ടു പ്പില്‍ എന്തൊ ക്കെ ബോം ബു ക ളാ ണ്‌ പൊ ട്ടി ക്കുക എന്ന ത് കാ ത്തി രു ന്നു കാ ണേ ണ്ട താ ണ്‌. വി സ്മയ പാര്‍ ക്കില്‍ ജല ചൂ­ഷ ണം നട ക്കു ന്നു ണ്ടോ എന്ന് കു റെ ക്കാ ല ത്തെ മാ ദ്ധ്യമ പ്ര വര്‍ ത്ത­ക രു ടെ ചോ ദ്യ ത്തി ന്‌ പഠി ച്ചി ട്ട് പറ യാം എന്ന് പു ഛ ത്തോ ടെ പറ­യു ന്ന വി .എ സി നെ ഇവി ടെ ഓര്‍ മ്മ വരു ന്നു. ഇതു പോ ലെ ഒരു പാ ട് മു ന വ ച്ച ആക്ര മ ണ ങ്ങള്‍ പാര്‍ ട്ടി ക്ക് ഇനി യും പ്ര തീ ക്ഷി ക്കാം. ലോ ട്ട­റി വി വാ ദ ത്തി ന്റെ ക്ഷീ ണ ത്തില്‍ നി ന്ന് യു ഡി എ ഫി നെ കര ക യ­റ്റാന്‍ എന്ത് ഗദ യാ ണ്‌ വി .എ സ് പ്ര തി പ ക്ഷ ത്തി ന് നല്‍ കു ന്ന തെ ന്ന് കാ ത്തി രു ന്ന് കാ ണാം

വാല്‍ക്കഷ്ണം: അഭിഷേക് സിഗ്‌വി വിഎസിന്റെ പഴയ മാരാരിക്കുളം തിരഞ്ഞെടുപ്പ് കേസിലെ സുപ്രിം കോടതി അഭിഭാഷകനായിരുന്നു എന്ന് കഴിഞ്ഞ ദിവസം ഇന്ത്യാവിഷന്‍ ന്യൂസ് നൈറ്റ് ചര്‍ച്ചയില്‍ വി.ഡി സതീശന്‍ പറഞ്ഞിരുന്നു. അന്ന് കോണ്‍ഗ്രസിലെ ഫ്രാന്‍സിസിനെതിരെ ആയിരുന്നു വി.എസ് കേസ് നല്‍കിയത്. ഇത് ആരെങ്കിലും ചോദിച്ചാല്‍ പണി കിട്ടുമെന്ന് പേടിച്ചാകാം ചിലപ്പോള്‍ വി.എസിന്റെ ഈ മഹാമൌനം