Tuesday, October 12, 2010

ഒരു ദേശിയപത്രവും വ്യാകുലതകളും

ലോട്ടറി വിവാദം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എമിനെതിരെ കത്തിച്ച് നിര്‍ത്താന്‍ ഉണ്ടാക്കിയതാണെങ്കിലും അഭിഷേക് സിഗ്‌വി മാര്‍ട്ടിന്റെ വക്കാലത്ത് എടുത്തതോടെ അത് കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തി. എല്ലാ വിഷയങ്ങളിലും അമേരിക്കയുടെ കൈകളുണ്ട് എന്ന് ഇടത് നേതാക്കള്‍ പറയുന്നത് പോലെ സിഗ്‌വി വന്നതിന്‌ പിന്നില്‍ തോമസ് ഐസക്കിന്റെ കളികളാണ്‌ എന്ന് സംവാദ വിദഗ്തന്‍ സതീശനും ചെന്നിത്തലയും ഭാവി മുഖ്യന്‍ വയലാര്‍ രവിയും പറയാന്‍ തുടങ്ങി. എന്നാല്‍ സിഗ്‌വി വന്നതോടെ ചിദംബരം പണ്ട് വന്നതും ചര്‍ച്ചാ വിഷയമാക്കേണ്ട അവസ്ഥയും സംജാതമായി.

എന്നാല്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്ക് കോണ്‍ഗ്രസിനേറ്റ തിരിച്ചടി സഹിക്കാനാകുന്നതിനപ്പുറമായിരുന്നു. അവര്‍ പല പല കഥകളും നിയമ വ്യാഖ്യാനങ്ങളും നല്‍കി പന്ത് അപ്പുറത്തെത്തിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ ഈ കലയില്‍ മികവ് കാട്ടിയത് മാതൃഭൂമിയാണ്‌. യുഡി.എഫില്‍ ഈയിടെ എത്തിയ സോഷ്യലിസ്റ്റ് ജനതയുടെ മുഖ്യ നേതാവും മാതൃഭൂമിയുടെ മുഖ്യ ഡയറക്ടറും ഒരാളായതിനാല്‍ ആ താല്‍പ്പര്യങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ മാതൃഭൂമി ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. മേഖ ഭൂട്ടാന്റെ പ്രമോട്ടറാണ്‌ എന്ന് അംഗീകരിക്കാന്‍ കഴിയില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതിയില്‍ നടക്കുന്നു എന്ന വാര്‍ത്തയില്‍ കേന്ദ്ര ഗവണ്‍മെന്റിന്‌ ക്രഡിറ്റ് നല്‍കി ഒക്‌ടോബര്‍ 10 ന്‌ ഇങ്ങനെ ഒരു വാര്‍ത്ത എഴുതി : മേഘ'യെ കുടുക്കിയത് കേന്ദ്ര ലോട്ടറിച്ചട്ടം

പി. സുരേഷ്ബാബു എഴുതിയ ലേഖനത്തിലെ പ്രധാന ഭാഗം ഇതാണ്‌

പാലക്കാട്: ഭൂട്ടാന്‍ലോട്ടറിയുടെ കേരളത്തിലെ പ്രമോട്ടര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അല്ലെന്ന സംസ്ഥാനത്തിന്റെ സത്യവാങ്മൂലത്തിനുപിന്നിലെ ബലം കേന്ദ്ര ലോട്ടറിച്ചട്ടം.2010 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വന്ന ഈ ചട്ടം നടപ്പാക്കാന്‍ പക്ഷേ, സംസ്ഥാനസര്‍ക്കാരും തയ്യാറായില്ല. നിയമംലംഘിച്ച് ഏപ്രില്‍മുതല്‍ ആഗസ്ത്‌വരെ മേഘയില്‍ നിന്ന് മുന്‍കൂര്‍നികുതിവാങ്ങി ലോട്ടറി വില്‍ക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

കേന്ദ്ര ലോട്ടറി ചട്ടം ലംഘിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്ര ചട്ടത്തിന്റെ ബലത്തിലാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ കളി എന്നുമാണ്‌ ഈ വാര്‍ത്തയുടെ വ്യഗ്യം. എന്നാല്‍ കേന്ദ്ര ലോട്ടറി നിയമത്തിന്റെ ആറാം വകുപ്പില്‍ ഇങ്ങനെ ഒരു ക്ലോസുണ്ട്.
6. The Central Government may, by order published in the Official Gazette, Prohibition of
prohibit a lottery organized, conducted or promoted in contravention of the provisions of organization,section 4 or where tickets of such lottery are sold in contravention of the provisions
of section 5

നിയമത്തിലെ ആറാം വകുപ്പനുസരിച്ച് ഏത് ലോട്ടറിക്കെതിരെയും കേന്ദ്രത്തിന് സ്വമേധയാ കേസെടുക്കാം. എന്നാല്‍ ഇതുവരെ അതുണ്ടായില്ല.ലോട്ടറി നിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്നതിന്റെ തെളിവുകള്‍ ഉമ്മന്‍ ചാണ്ടിയുടെ കാലം മുതല്‍ കേന്ദ്രത്തിനയക്കുന്നുണ്ട് മാത്രമല്ല വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ കോപ്പി അടക്കം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഈ വിവാദം മുഴുവന്‍ ഉണ്ടായിട്ടും 6 ആം വകുപ്പ് എന്തെ കേന്ദ്രം പ്രയോഗിക്കുന്നില്ല അലെങ്കില്‍ എന്തുകൊണ്ട് വിവാദം ഉണ്ടാക്കുന്നവര്‍ അതിനെപ്പറ്റി മിണ്ടുന്നില്ല എന്നത് മാതൃഭൂമി കാണാതെ പോകുന്നു. കേന്ദ്ര ചട്ടത്തിന്റെ മിടുക്ക് ചൂണ്ടിക്കാട്ടി വാര്‍ത്ത ചമക്കുന്ന സുരേഷ് ബാബുമാര്‍ എന്തെ ഇതൊക്ക് കാണാതെ പോകുന്നു എന്ന് ചിന്തിച്ച് തീരും മുന്നെ ഇതാ വരുന്നു അടുത്ത അത്ഭുതം.


ഭൂട്ടാന്‍ ലോട്ടറിയുടെ മുന്‍കൂര്‍ നികുതി വാങ്ങാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിച്ചതിനെതിരെ മേഘാ ഡിസ്ട്രിബ്യൂട്ടഴ്‌സിന്റെ പ്രൊപ്പ്രൈറ്റര്‍ ജോണ്‍ കെന്നഡി നല്‍കിയ കേസില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പുറപ്പെടുവിച്ച വിധിയെക്കുറിച്ചാണ് ഈ പരാമര്‍ശം. WPC 36645/2007 നമ്പര്‍ കേസില്‍ വിധി വന്നത് 25-2-2008ന്. ഈ കേസിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ നമ്പര്‍ WA 528/2008. ഈ അപ്പീല്‍ നിലനില്‍ക്കെയാണ് അപ്പീല്‍ നല്‍കിയില്ലെന്ന് തലക്കെട്ടിലും അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല എന്ന് വാര്‍ത്തയിലും മാതൃഭൂമി ലേഖകന്‍ എഴുതിപ്പിടിപ്പിച്ചത്.

വീരേന്ദ്രകുമാറിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നുണക്കഥകളെഴുതേണ്ടി വരുന്ന പത്രപ്രവര്‍ത്തകരെ ഓര്‍ത്ത് നമുക്ക് വിലപിക്കാം.


4 comments:

ramachandran said...

പിണറായിയുടെ വീടിനെകുറിച്ചുള്ള വ്യജ ഇമെയില്‍ പടച്ചുവിട്ട ആണും പെണ്ണും കെട്ട ജാതികളെ ഉടു തുണിഉരിയിച്ചു നടു റോട്ടില്‍ നിര്‍ത്തിയപ്പോള്‍ മൂത്രവും മലവും പോകാതെഇരുന്ന ബ്ലോഗ്‌ ലോകത്തെ കമന്‍റു വീരന്മാരും ,22ct.പരിശുദ്ടഇടതുപക്ഷപ്രമാണിമാരും,
നട്ടപിരന്തന്മാരും ,കൂട്ടികൊടുപ്പുകരും ഇപ്പോള്‍ വലതുപക്ഷ ജീര്‍ണതയ്ടെ കക്കൂസുകളില്‍ ശോധനക്കായി തപസ്സിരിക്കുകയാണ്, തിരിഞ്ഞു കുത്തുമ്പോള്‍ ഒന്ന് കൊഞ്ഞനംകുത്താന്‍ പോലുമാവാതെ............
ഹ കഷ്ടം ...!

abhilash said...

i commented this in one of your last posts on lottery on sept 29th

"no media person will go and ask com.V.S on sighvi turn.

VS not likely to comment on this on his own.

did sighvi blow UDF-VS nexus ?

dont bother, media will work overtime to save cong"

today(18th oct) VS did exatly what we thought.
But this time he hit the prospects of ordianry party workers, including his supporters.
comrade VS, accept their salutes

കിരണ്‍ തോമസ് തോമ്പില്‍ said...

പക്ഷെ ഒരു പണി വി.എസ് പാര്‍ട്ടിക്ക് കൊടുത്തു അതിങ്ങനെ

ലോട്ടറിക്കാര്യത്തില്‍ കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ മനസിലാക്കി നടപ്പിലാക്കുന്നതില്‍ ഭരണനേതൃത്വത്തിനും കുറവ് വന്നിട്ടുണ്ടന്നും വി.എസ് വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങള്‍ക്കനുസരിച്ചാണ് ലോട്ടറി ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുള്ളത്. കേരളത്തിന്റെ സമ്പത്ത് കൊണ്ടു പോകാന്‍ ലോട്ടറി മാഫിയയെ അനുവദിക്കില്ല. അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ലോട്ടറി മാഫിയയ്ക്ക് ഒത്താശ ചെയ്യുകയാണന്നും ശിവകാശി പ്രസില്‍ അച്ചടിക്കുന്ന ലോട്ടറിയാണ് മാര്‍ട്ടിന്‍ ഇവിടെ വില്‍ക്കുന്നതെന്നും വി.എസ് ആരോപിച്ചു.

http://www.mathrubhumi.com/story.php?id=133785

ASOKAN said...

ഇന്നാണ് കാര്യം പിടികിട്ടുന്നത്‌.വി.എസ്.ന്റെ പൂച്ച സുരേഷ്കുമാര്‍ പതുങ്ങി നടപ്പുണ്ടായിരുന്നു.ലോട്ടറി കേസില്‍ ഡിവിഷന്‍ ബഞ്ചിന്റെ വിധി വന്ന ദിവസം
ഏഷ്യനെറ്റിലെ ചര്ച്ചകിടയില്‍ പൂച്ച തലകാനിച്ചയിരുന്നു .ലോട്ടറി വിഷയത്തില്‍ ഇനി എന്താണ് ചെയ്യാന്‍ കഴിയുന്നത്‌ എന്നാ ചോദ്യത്തിന് പൂച്ച
പറഞ്ഞത്,
"വ്യാജ ലോട്ടറി വിക്കുന്നത് കൊഗ്നിസബില്‍ ഒഫ്ഫെന്‍സെ ആണെന്നും അതിനെതിരെ പോലീസ് കേസേടുക്കുന്നതിനെതിരെ നാളിതു വരെ യാതൊരു
കോടതിയും വിധിചിട്ടുല്ലതായി അറിയില്ലെന്നും "പൂച്ച മൊഴിഞ്ഞു.
ഇത്രയും ദിവസം കൊണ്ട് പൂച്ച യജമാനനെ പറഞ്ഞു പിടിപ്പിച്ചു എന്ന് അനുമാനിക്കാവുന്നതാണ്.
ഈ പൂച്ച യജമാനനെയും കൊണ്ടേ പോകൂ!