Tuesday, October 19, 2010

വി.എസ് എന്ന ട്രോജന്‍ കുതിര

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കത്തിച്ച് നിര്‍ത്താന്‍ യുഡിഎഫ് (?) തയ്യാറാക്കിയ ലോട്ടറി വിവാദം അഭിഷേക് സിഗ്‌വിയുടെ വരവോടെയും ഹൈക്കോടതി വിധിയോടെയും കെട്ടടങ്ങി. കോടതി വിധിയുടെ അന്ന് വരെ തങ്ങളാല്‍ ആകും വിധം നുണപ്രചരണം നടത്തിയ മാധ്യമങ്ങളൊക്കെ വിധിക്ക് ശേഷം ലോട്ടറി വിവാദം പരണത്തു വച്ചു. മനോരമ പക്ഷെ ഭൂട്ടാന്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞ് വിഷയം സജീവമായി നിര്‍ത്തി. ഒരുപാട് നിയമ ലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയ വിഡി സതീശനും ഉമ്മന്‍ ചാണ്ടിയും കോടതിയില്‍ കേസ് നന്നായി വാദിച്ചില്ല എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് മുഖം രക്ഷിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അവസാനിച്ച ലോട്ടറി വിവാദം ഇന്നലെ (18.10.2010) വി.എസ് വീണ്ടും കുത്തിപ്പൊക്കി എന്ന് മാത്രമല്ല പതിവ്‌ പോലെ ധനമന്ത്രിയെ സംശയത്തിന്റെ പുകമറിയില്‍ നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

malayal.am ഇല്‍ എഴുതിയത് ഇവിടെ വായിക്കു

8 comments:

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

പൊറാട്ടു നാടകം തുടരട്ടെ!

vrajesh said...

കുടില ബുദ്ധി അപാരം,പക്ഷെ, അദ്ദേഹത്തിന്റെ ആത്മപ്രശംസ ഓക്കാനമുണ്ടാക്കുന്നു.

പാഞ്ഞിരപാടം............ said...

ധനമന്ത്രിയെ സംശയത്തിന്റെ പുകമറിയില്‍ നിര്‍ത്തുകയല്ലാ, മറിച്ചു അദ്ധേഹത്തിനു വീഴ്ച പറ്റി എന്നു തന്നെ സമ്മതിച്ചിരുന്നു മുഖ്യന്‍. ഐസക് രാജി വെക്കാതിരുന്നതു അദ്ധേഹത്തിനു നാണമില്ലാത്തത്കൊണ്ട് മാത്രം. കഴുത്തറ്റം നാറിയവനു ഇതിലെന്തു ?

എന്തായാലും പിണറായിയുടെ കണ്ണുരുട്ടല്‍ ഫലിക്കുന്നുണ്ട്. അച്ചു മാമ എന്ന പാവ "അലി" പ്രശനത്തെപ്പോലെ ഇന്നു വീണ്ടും വാക്കു മാറ്റിപ്പറഞ്ഞു. വാക്കല്ലെ മാറ്റാനൊക്കൂ.. ഇങ്ങനെയും ഒരു മുഖ്യനും പാര്‍ട്ടിയും.

ASOKAN said...

നാട്ടിലെ ഒരു കാര്‍ന്നോരു വര്‍ക്കിച്ചേട്ടന്‍ വയസായി,മരണം കാത്തു കേടപ്പായി.
ഇങ്ങേര്‍ക്ക് നല്ല കാലത്തും വീട്ടിലുള്ള മക്കളിലോരെന്നതിനെ വിസ്വസമില്ലയിരുന്നു.
ഒന്നിനേം കണ്ണിനു നേരെ കണ്ടുകൂടാ .
കിട്ടുന്ന ഏതവസരത്തിലും അവരെ കൊള്ളരുതാതവരായി മറ്റുള്ലോരോട് പറഞ്ഞോണ്ടിരിക്കും
എല്ലാ കാര്യത്തിലും അവര്‍ക്കിട്ടു നല്ല പാര കൊടുതുകൊണ്ടെയിരിക്കും.
മക്കളെ നാട്ടുകാരുടെ മുന്നില്‍ നാട്ടിക്കുന്നതായിരുന്നു ആശാന്റെ ഇഷ്ട വിനോദം.
ഇപ്പ്രാവശ്യം പരിപാടി തീര്‍ന്നു എന്ന് കാര്‍ന്നോരു ഉള്‍പ്പെടെ എല്ലാവര്ക്കും പിടികിട്ടി.
"ഞാന്‍ മരിച്ചുകഴിഞ്ഞു എന്റെ വായിലൂടെ നീളമുള്ള ഒരു കമ്പി അടിച്ചു കയറ്റണം,എന്നിട്ട്
എന്റെ ബോഡി മുറ്റത്തൂടെ നാല് വലയം വലിക്കണം ,ഇത് എന്റെ അന്ത്യഭിലക്ഷമാന്നു"
മരിക്കുന്നതിന്റെ തലേദിവസം മക്കളോട് കാര്‍ന്നോരു മക്കളോട് പറഞ്ഞേല്‍പ്പിച്ചു.
പാവം മക്കള്‍ പര്ഞ്ഞെല്‍പ്പിച്ചപോലെ ഒക്കെ ചെയ്തു.അതുകണ്ട നാട്ടുകാരും അയല്‍ക്കാരും വിചാരിച്ചു,മക്കള്‍
അപ്പനെ വായിലൂടെ കമ്പി കേട്ടികൊന്നു മുറ്റത്തൂടെ വലിക്കുകയാണെന്ന്.
പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ,അവരുടെ പരാതി പ്രകാരം അപ്പന്റെ
അന്ത്യഭിലക്ഷം സാധിച്ചു കൊടുത്ത മക്കളെ പോലീസ് അകത്താക്കി.
ഇങ്ങനെ പോനപോക്കില്പോലും മക്കള്‍ക്കിട്ടു പാരവച്ച ആ കാര്‍ന്നോരെ "പാരവര്‍ക്കി "
എന്ന് നാട്ടുകാര്‍ ഇപ്പോളും ഓര്‍ക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവസാന നിമിഷം എങ്ങനെ പാര്‍ട്ടിക്കിട്ട് പണി കൊടുക്കാം എന്ന അവസാന ശ്രമത്തിലാണ്‌ വി.എസ്

shajiqatar said...

ഇങ്ങിനെയാണെങ്കില്‍ അയാളെ പുറത്താക്കിക്കൂടെ,എന്തിനു സഹിക്കുന്നു.എനിക്ക് മനസ്സിലാകുന്നില്ല!!!

കിരണ്‍ തോമസ് തോമ്പില്‍ said...

അത് തന്നെയാണ്‌ ചെയ്യെണ്ടത്. ജെ.എന്‍യു ബിദ്ധിജീവികള്‍ക്ക് അത് തോന്നുന്നില്ല എന്നതാണ്‌ ഇതിലെ പ്രധാന പ്രശ്നം.

ASOKAN said...

കാര്‍ന്നോരു എത്ര കൊള്ളരുതാത്തവന്‍ ആണെങ്കിലും വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ പറ്റുമോ!
ഇനി കൂടിവന്നാല്‍ എത്രകാലം...?സഹിക്കുകതന്നെ