Friday, November 12, 2010

ഒരിക്കലും അവസാനിക്കാത്ത ലാവ്‌ലിന്‍ കേസ്

ലാവ്‌ലിന്‍ കേസിലെ മുഖ്യ സാക്ഷി എന്ന പരിവേഷത്തോടെ മാധ്യമങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ദീപക്ക് കുമാര്‍ ഇന്നലെ ലൈവായി മലയാള ചാനലുകളില്‍ നിറഞ്ഞുനിന്നു. ലാവ്‌ലിന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ അശോക് കുമാറിനെ മാറ്റിയതിന്‌ പിന്നില്‍ മലയാളിയായ ഒരു കേന്ദ്ര മന്ത്രിയാണെന്നും ഇത് ലാവ്‌ലിന്‍ കേസിലെ സാക്ഷിപ്പട്ടികയില്‍ ഉള്ള ദിലീപ് രാഹുലന്‌ വേണ്ടിയാണെന്നും ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ വെളിപ്പെടുത്തല്‍. അതോടൊപ്പം ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ദിലീപ് രാഹുലന്‍ ഒരു കൊലപാതകവും നടത്തിയിട്ടുണ്ട് എന്നും അതിന്റെ വിവരങ്ങള്‍ താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും മജിസ്ട്രേറ്റിനടുത്ത് മാത്രമെ ഇതിന്റെ തെളിവുകള്‍ നല്‍കൂ എന്നും പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളം വിവിധ ചാനലുകളില്‍ ദിപക്ക് മുഖ്യ അതിഥിയായിരുന്നു. എല്ലായിടത്തും ഒരേ കാര്യം തന്നെ ആവര്‍ത്തിക്കുകയും ചെയ്തു

ദീപക്ക് കുമാറിനെ സി.ബി.ഐ ഇതുവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി നമുക്കാര്‍ക്കും അറിയില്ല. പക്ഷെ അദ്ദേഹത്തെ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത് മുഖ്യ സാക്ഷി എന്നാണ്‌. എന്താണ്‌ ദീപക്ക് കുമാറിന്‌ ഈ കേസുമായുള്ള ബന്ധം? സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിണറായി വിജയന്‍ കോഴപ്പണം കൈപ്പറ്റി എന്ന പരാമര്‍ശം ഇല്ലാത്തതിനാല്‍ ഇതേപ്പറ്റി വിശദീകരണമാവശ്യപ്പെട്ട് കോഴ ആരോപണങ്ങള്‍ ഉന്നയിച്ച ക്രൈം നന്ദകുമാറിന്റെ ഹര്‍ജിയില്‍ സി.ബി.ഐ നല്‍കിയ മറുപടിയില്‍ സാമ്പത്തിക ഇടപാട് നടത്തിന്‌ തെളിവില്ല എന്ന പറഞ്ഞിരുന്നു. അതിന്റെ അടുത്ത ദിവസമാണ്‌ ദീപക്ക് കുമാര്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടത് പിണറായി വിജയന്‌ 2 കോടി രൂപ താന്‍ കൊണ്ടുപോയി കൊടുത്തു എന്നതായിരുന്നു അന്ന് ദീപക്ക് നടത്തിയ വെളിപ്പെടുത്തല്‍. അതുവരെ ചിത്രത്തില്‍ ഇല്ലായിരുന്ന ഈ കഥാപാത്രം കാര്‍ത്തികേയന്റെ പങ്കിനെ പറ്റി കൂടുതല്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് 60 പെജുള്ള മൊഴി നല്‍കിയിട്ടുണ്ട് എന്നാണ്‌ മാധ്യമങ്ങളില്‍ നിന്നുള്ള അറിവ്. മാതൃഭൂമി പത്രത്തില്‍ ഇടക്കിടെ ചെന്നൈ ലേഖകന്‍ ജോണി ദീപക്ക് കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അപ്‌ഡേറ്റ് നല്‍കാറുണ്ടായിരുന്നു. അവസാനമായി അദ്ദേഹം നല്‍കിയ അപ്‌ഡേറ്റ് പഞ്ചായത്ത് തിരഞ്ഞെറ്റുപ്പ് സമയത്തായിരുന്നു
എന്നാല്‍ അന്നുവരെ കോണ്‍ഗ്രസുകാര്‍ക്ക് വരെ പ്രിയങ്കരനായിരുന്ന ദീപക്ക് കുമാര്‍ ഇന്നലെ കേന്ദ്രമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതോടെ ഇദ്ദേഹം ഷേഡീ ക്യാരക്ടറാണ്‌ എന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്

60 പേജുവരുന്ന മൊഴി നല്‍കിയ ദീപക്ക് അതില്‍ പറയാതിരുന്ന കൊലപാത കേസിനെപ്പറ്റിയാണ്‌ ഇപ്പോള്‍ കോടതിയില്‍ പറയാമെന്ന് പറയുന്നതാണ്‌ ഇതിലെ രസകരമായ ഭാഗം. അദ്ദേഹത്തിന്‌ വിശ്വാസമുള്ള അശോക് കുമാറിനോട് പോലും പറയാത്ത കാര്യമാണ്‌ ഇന്നലെ മാധ്യമങ്ങളോട് പറയാതെ പറയുന്നത്. എന്നാല്‍ ആരാണ്‌ കൊല്ലപ്പെട്ടത് എന്ന് മാത്രം ദീപക്ക് പറയുന്നില്ല. അശ്വമേധം സ്റ്റൈലില്‍ മലയാളിയാണ്‌, കരാറിനെ എതിര്‍ത്ത ആളാണ്‌ എന്നൊക്കെപ്പറയുന്നതല്ലാതെ അത് വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥനാണ്‌ എന്ന് പോലും ദീപക്ക് പറഞ്ഞിട്ടില്ല. ലാവ്‌ലിന്‍ കേസിന്റെ അന്വേഷണം നടക്കുന്ന ഒരു ഘട്ടത്തിലും വരാത്ത ഇയാള്‍ പെട്ടെന്ന് ഈ കേസിലേക്ക് പൊട്ടി വീഴുകയായിരുന്നു. പിണറായിക്കെതിരെ മൊഴി നല്‍കിയ ഇദ്ദേഹം കൊലപാത വിവരം അന്ന് മറച്ചു വച്ചു. ഇപ്പോള്‍ ഇതാ കൊലപാതക വിവരവുമായി പ്രത്യക്ഷപ്പെടുന്നു. പിണറായി വിജയന്റെ പേര്‍ പറയാന്‍ ധൈര്യമുള്ള ദീപക്ക് കേന്ദ്ര മന്ത്രിയുടെ പേര്‍ പറായാന്‍ തയ്യാറല്ല. അതിനും ക്ലൂകള്‍ മാത്രമെ പറയൂ

ലാവ്‌ലിന്‍ കേസ് ഫോളോ ചെയ്യുന്ന ആര്‍ക്കും ഈ കൊലപാതക വാര്‍ത്ത പുതുമ ഉള്ള ഒന്നല്ല. വൈദ്യുത ബോര്‍ഡ് ജീവനക്കാരനായിരുന്ന രാജഗോപാലിന്റെ മരണം കൊലപാതകമാണ്‌ എന്ന് ക്രൈം നന്ദകുമാര്‍ മുതല്‍ പി.റ്റി തോമസ് എംപി വരെ പലപ്പോഴായി ആരോപിച്ചിട്ടുള്ളതാണ്‌. ഇതെപ്പറ്റി ലാവ്‌ലിന്‍ സ്പെഷ്യല്‍ ക്രൈം എഡീഷനുകളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതുമാണ്‌. ഇന്നലെ ഇന്ത്യാവിഷനില്‍ ചര്‍ച്ചക്ക് വന്ന ക്രൈം നന്ദകുമാര്‍ പറഞ്ഞ എല്ലാ സാമ്പത്തിക ആരോപണങ്ങളും സി.ബി.ഐ പരിശോധിച്ച് തള്ളിയതുമാണ്‌. അങ്ങനെ ഉള്ള സമയത്ത് ദൃക്‌സാക്ഷിയായി അവതരിച്ച ആളാണ്‌ ദീപക്ക് കുമാര്‍. കോഴ നല്‍കുന്നതിന്‌ ഞാന്‍ ദൃക്‌സാക്ഷിയെന്ന് ദീപക്ക് പറഞ്ഞതോട് ക്രൈം നന്ദകുമാര്‍ പറഞ്ഞതും സി.ബി.ഐ തള്ളിയതുമായ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷയമായി. അതുപോലെ ക്രൈം നന്ദകുമാര്‍ പറഞ്ഞതും സി.ബി.ഐ തള്ളിയതുമായ കൊലപാതകം ദീപക്ക് കുമാറിലൂടെ വീണ്ടും സജീവമാകുന്നു. ഇനി ക്രൈം നന്ദകുമാര്‍ പറഞ്ഞതൊക്കെ ദീപക്ക് കുമാര്‍ ആവര്‍ത്തിക്കും അപ്പോള്‍ ഒരു ദിവസം മുഴുവന്‍ ആഘോഷിക്കാന്‍ നമുക്ക് ലാവ്‌ലിന്‍ കേസ് വീണ്ടും ചാനലുകളിലെത്തും.

കമല ഇന്റര്‍ നാഷ്‌ണല്‍ പോലുള്ള പിണറായി വിജയന്റെ സ്ഥാപനങ്ങള്‍ സിങ്കപ്പൂരില്‍ ഉണ്ട് എന്ന് അതിന്റെ പിന്നില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന ദീപക്കിന്റെ മൊഴികള്‍ക്കായി നമുക്കിനി അധികം കാത്തിരിക്കേണ്ടി വരില്ല. എന്നാല്‍ ദീപക്ക് കുമാരിന്റെ ഇന്നലത്തെ പ്രകടനത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദീപക്ക് കുമാറും ദിലീപ് രാഹുലനും തമ്മിലുള്ള ശത്രുതയാണ്‌ ദീപക്കിനെ ഈ വിഷയത്തില്‍ ഇടപെടിക്കുന്നത് എന്ന് സംശയിക്കേണ്ടി വരും. കേരളത്തിലെ പല വന്‍കിട പ്രോജക്റ്റിലും ദിപിപ് രാഹുലന്‌ ബന്ധമുണ്ട് എന്നും ഇന്നലെ ദീപക്ക് പറഞ്ഞിരുന്നു. അതില്‍ നമ്മുടെ വിശുദ്ധ സമാര്‍ട്ട് സിറ്റിയുടെ പേരും ദീപക്ക് കുമാര്‍ പറഞ്ഞിരുന്നു

33 comments:

chithrakaran:ചിത്രകാരന്‍ said...

അധികാരത്തിന്റെ അകത്തളങ്ങളില്‍ കമ്മീഷന്റേയും,കൊള്ളയുടേയും,കൂട്ടിക്കൊടുപ്പിന്റേയും
അളിഞ്ഞ ചരിത്രത്തിന്റെ ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്നു !!!
ഈ നാടുവാഴി മാടംബി വ്യഭിചാരവ്യവസ്ഥിതിക്ക്
അറുതിയുണ്ടാകുന്നതിനായി എന്തു ചെയ്യണം എന്ന്
കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

Nodichil said...

ഇന്നലത്തെ ദീപകിന്റെ പ്രകടനം കണ്ട ആര്‍ക്കും ദീപകിന്റെ ശരീരഭാഷയില്‍ ചില പൊരുത്തക്കേടുകള്‍ കാണാം. ഇനി രാഹുലനും പിണറായിയും കൂടി ദീപകിനെ കൊന്നു എന്നും അതിന്‌ ദീപക് സാക്ഷിയാണെന്നും പറയതിരുന്നാല്‍ മതിയായിരുന്നു!.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ദീപക് കുമാരന്‍ കേന്ദ്രമന്ത്രിയെ പറ്റി പറഞ്ഞത് തെറ്റാണെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും..

അപ്പോള്‍ ഇതു വരെ വിശ്വസിക്കാന്‍ കൊള്ളാത്ത ഈ “മുഖ്യ സാക്ഷി”യെ ആയിരുന്നു പിണറായിക്കെതിരെ കെട്ടി എഴുന്നള്ളിച്ചത് !

വിജി പിണറായി said...

Nodichil said...

...ദീപകിന്റെ പ്രകടനം കണ്ട ആര്‍ക്കും ദീപകിന്റെ ശരീരഭാഷയില്‍ ചില പൊരുത്തക്കേടുകള്‍ കാണാം.'

ശരീരഭാഷയോ...? ദീപക്കിന്റെയോ...? ശാന്തം പാപം...! അതൊക്കെ സി പി എം നേതാക്കളുടെ കാര്യത്തില്‍ മാത്രം വിശകലിക്കേണ്ട ‘വിശുദ്ധ പശു’വല്ലേ?

വിജി പിണറായി said...

'കോഴ ഇടപാടില്‍ ബന്ധമുള്ള രാഷ്‌ട്രീയ നേതാക്കള്‍ അടക്കമുള്ളവരെ രക്ഷിക്കാനുള്ള എല്ലാ കളികളും ഇപ്പോള്‍ നടക്കുകയാണെന്നും ഇതെല്ലാം പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐക്കു ലഭിച്ച അവസരമാണിതെന്നും ദീപക്‌ കുമാര്‍ പറഞ്ഞതോടെ ലാവ്‌ലിന്‍ കേസിന്‌ അപസര്‍പ്പക നോവലിന്റെ പശ്‌ചാത്തലമായി.' ('മംഗളം' റിപ്പോര്‍ട്ടില്‍ നിന്ന്)

ആ പറഞ്ഞത് കറക്റ്റ്...! ‘ലാവലിന്‍ കേസ്’ മൊത്തം ‘അപസര്‍പ്പക നോവലി’ല്‍ കവിഞ്ഞ് ഒന്നുമല്ല എന്ന് മനസ്സിലാക്കാന്‍ അധികം വൈകില്ലായിരിക്കും...!

അങ്കിള്‍ said...

tracking

അനില്‍@ബ്ലോഗ് // anil said...

അടൂത്ത ഇലക്ഷന്‍ വരെ ഈ ഒറ്റ "വെളിപ്പെടുത്തല്‍ " മതിയാകുമെന്ന് തോന്നുന്നു.

അനില്‍@ബ്ലോഗ് // anil said...

Track

മനോഹര്‍ കെവി said...

...ദീപകിന്റെ പ്രകടനം കണ്ട ആര്‍ക്കും ദീപകിന്റെ ശരീരഭാഷയില്‍ ചില പൊരുത്തക്കേടുകള്‍ കാണാം.'

---- 100% true. Media always "import" such characters often and celebrate. Why dont they check themselves, how reliable is the person ?..this is the sad state of affairs , where Crime Nandakumar & PC George get prominence in Malayalam TV Channels.

ramachandran said...

ലാവ്‌ലിന്‍ പോലെ ,മാധ്യമങ്ങള്‍ക്കും ചില രാഷ്ടിയ ബിസിനെസ്സുകര്‍ക്കും ഇത്രയധികം പ്രിയപ്പെട്ട ഒരു വില്‍പ്പന ചരക്കു വേറെ ഇല്ല ... നിരവധി ഓഫെരുകളോടെ തെരഞ്ഞെടുപ്പ് സീസണ്‍ ആകുമ്പോള്‍ പൊടിതട്ടി തിണ്ണയില്‍ നിരത്തി വെക്കുന്ന ഒരു ഉല്‍പ്പന്നം ..ഒരന്തവും കുന്തവും ഇല്ലാത്ത മുഴുനീള അപസര്‍പ്പക ഉല്‍പ്പന്നം ....തീര്‍ച്ചയായും പിണറായി സംഹാരത്തിനു കണ്ടുപിടിക്കപെട്ട ഒരു മാന്ത്രിക ഉല്‍പ്പന്നം..

കേരളം ആര്‍ജിച്ച പുരോഗമന മനസ് കൊണ്ട് ചെറുത്തുതോല്പ്പികേണ്ട ഒരു സാമൂഹിയ വിപത്ത്, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്ടുത്തത് പതിനായിരങ്ങളുടെ ജീവന്‍ ബലികൊടുതിട്ടനെന്ന കത്തുന്ന സത്യത്തിനു മുന്നില്‍, പതറി പ്പോവുന്നവേര്‍ നിരന്തരമായി കമ്മ്യൂണിസ്റ്റ്‌ കരെനെന്റെ മനോവീരിയം തകര്‍ക്കാന്‍ കെട്ടി പോക്കുന്ന പ്രചാരവേലകളെ പ്രതിരോധിച്ചുകൊണ്ട്
ശരിയായ ദിശയില്‍ മുന്നോട്ടു തന്നെ പോവുക ... മാധ്യമ മര്ധനങ്ങളെ അതിജീവിച്ചു മുന്നേറുക...

മുക്കുവന്‍ said...

കട്ടവന്റെ മൂടുതാങ്ങാന്‍ എത്ര തിരക്കാ എല്ലാവര്‍ക്കും... കരുണാകരന്റെ പാമോയില്‍ കേസ് എത്ര കൊല്ലം നമ്മുടെ സഖാക്കള്‍ കൊണ്ടാടി? ബോഫേര്‍സോ? സഖാക്കള്‍ ചെയ്യുന്നത് ശരി.. ബാക്കി എല്ലാം തെറ്റ് എന്നൊരു ചൊല്ലുണ്ട് അല്ലേ! കട്ടവനു നില്കാനുമറിയാം. എന്തിനീ കുട്ടി സഖാക്കള്‍ വെറളി പിടിക്കുന്നു... ചിത്രകാരന്‍ പറഞ്ഞതാണു ശരിയെന്ന് എനിക്ക് തോന്നുന്നു!..

കിരണ്‍ തോമസ് തോമ്പില്‍ said...

പാമോലിന്‍ കേസില്‍ സഖാക്കള്‍ എത്ര കള്ള സാക്ഷികളെ കൊണ്ടുവന്നു. എത്ര മാധ്യമങ്ങളില്‍ പാമോലിന്‍ കേസ് ലാവ്‌ലിന്‍ കേസുപോലെ കൊണ്ടാടി. ബോഫേഴ്സ് കേസില്‍ ആരെങ്കിലും കള്ള സാക്ഷിയെ കൊണ്ടുവന്നോ. ക്രൈം നന്ദകുമാര്‍ ലെവലില്‍ ലാവ്‌ലിന്‍ കേസ് മാധ്യമങ്ങള്‍ കൊണ്ടാടുന്നത് കൊണ്ടാണ്‌ പ്രതികരിക്കുന്നത്.

ദീപക്ക് പറയുന്നു ക്യാന്‍സര്‍ സെന്ററിന്‌ ലാവ്‌ലിന്‍ പിരിച്ച പണം ദിപീപ് രാഹുലന്‍ വഴി കടത്തി. എന്തുകൊണ്ട് ഈ കാര്യം സി.ബി.ഐ ഇതുവരെ കണ്ടെത്തിയില്ല. ക്രൈം നന്ദകുമാറും ഇതൊക്കെ തന്നെയാണ്‌ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ക്രൈം നന്ദകുമാര്‍ പറഞ്ഞതൊന്നും സി.ബി.ഐ കുറ്റപത്രത്തില്‍ വന്നില്ല. പക്ഷെ അന്ന് ക്രൈം നന്ദകുമാര്‍ പറഞ്ഞത് ഇതാ ഞാന്‍ പിണറായിയെ കുടുക്കി എന്നാണ്‌. എന്നാല്‍ ക്രൈം നന്ദകുമാര്‍ പറഞ്ഞ ഒരു ആരോപണവും സി.ബി.ഐ കുറ്റപത്രത്തില്‍ പറഞ്ഞില്ല. പക്ഷെ ആരും നന്ദകുമാറിനോട് ചോദിച്ചില്ല എന്തെ നിങ്ങള്‍ പറഞ്ഞതൊന്നും കുറ്റപത്രത്തില്‍ ഇല്ലല്ലോ എന്ന്. പിന്നെ കുറെക്കാലം ക്ഴിഞ്ഞ് വീണ്ടും നന്ദകുമാര്‍ കോടതിയിലേക്ക് അതെ ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിച്ചില്ല എന്ന്. പക്ഷെ സി.ബി.ഐ പറഞ്ഞു തെളിവില്ല എന്ന് അപ്പോള്‍ പുതിയ അവതാരം ദീപക്ക് കുമാര്‍ ആരോപണങ്ങളൊക്കെ പഴയത് തന്നെ . അന്നും ഇന്നും കേസന്വേഷിച്ചത് ദീപക്ക് കുമാരിന്റെ സ്വന്തം അശോക് കുമാര്‍ തന്നെ ക്രൈം നന്ദകുമാര്‍ കൊടുത്ത തെളിവ്കുകള്‍ തള്ളിക്കളഞ്ഞ അശോക് കുമാര്‍ ഇപ്പോള്‍ ദീപക്ക് കുമാറിന്‌ പ്രൈയപ്പെട്ടവന്‍

മുക്കുവന്‍ said...

ബുദ്ദികൂടിയവന്‍ കുറഞ്ഞവനെ ഭരിച്ചു കൊണ്ടേയിരിക്കും.. ലോകത്തൊരിടത്തും കാശും,പവറും ഉള്ള ഒരു നേതാവിനേയും ശിക്ഷിക്കുമ്മെന്ന് മുക്കുവനു വിശ്വാസമില്ല.. ഒന്നോ രണ്ടോ തവണ പാശ്ചാത്യ നാടുകളില്‍ കാണാന്‍ കഴിയുമായിരിക്കും.. ഇന്ത്യാ രാജ്യത്ത് അത് അടുത്തകാലത്ത് നടക്കുമെന്ന് തോന്നുന്നില്ല.... ഇവിടെ കാശും,പവറും ഉള്ളവന്‍ തെളിവുകള്‍ ഇല്ലാതാ‍ക്കികൊണ്ടേയിരിക്കും.. ആരേലും തെളിവായി വന്നാല്‍ അവന്‍ പ്രതിയാവും...:) നടക്കട്ടേ എല്ലാം ഘനഗംഭീരമായി...

മുക്കുവന്‍ said...

കള്ളസാക്ഷി.. ഹാ‍ാ.. നമ്മടെ മാലി മറിയാമ്മേടത്തി? മറന്നാവോ?

കിരണ്‍ തോമസ് തോമ്പില്‍ said...

അത് സി.പി.എമ്മുകാര്‍ കൊണ്ടുവന്നതാണോ

കിരണ്‍ തോമസ് തോമ്പില്‍ said...

ആര്‍ക്കെതിരെ തെളിവ് കൊണ്ടുവന്നാലും സാക്ഷി വന്നാലും അത് വിശ്വസിക്കാനോ അംഗീകരിക്കാനോ ഒന്നും എനിക്ക് മടിയില്ല. പക്ഷെ അതിന്‌ മിനിമം ലോജിക്ക് വേണം.ക്രൈം നന്ദകുമാര്‍ നയിക്കുന്ന യുക്തി ബോധം പിന്‍തുടരാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ ലിങ്കൊന്ന് നോക്കുക വെറുതെ ഒരു രസത്തിന്‌

abhilash said...

as of now, lavlin case is dead for all practical purpose.

but those who tried to malign cpm wont rest.

After the nuke deal, companies are wooing govt for nuke contracts.

lavlin will also be interested in nuke contracts.

cong govts can arm twist lavlin to speak against cpm

some day lavliln will say we paid kickbacks to political leaders. that will be enough for media.

wait for that.

ohterwise lavlin wont get any nuke contracts.

Nodichil said...

മംഗളത്തിലെ ഇന്നത്തെ വാര്‍ത്തയില്‍ നിന്ന്,

"ലാവ്‌ലിന്‍ ഇടപാടില്‍ തനിക്ക്‌ കമ്പനി പ്രതിനിധിയായിരുന്ന ദിലീപ്‌ രാഹുലന്‍ ഒരു ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തിരുന്നെന്നും എന്നാല്‍ വൈദ്യുതി മന്ത്രി പിണറായി വിജയനുമായി ദിലീപ്‌ രാഹുലന്‌ നല്ല അടുപ്പമുണ്ടായിരുന്നതിനാല്‍ പ്രശ്‌നമാകുമെന്നു ഭയന്ന താന്‍ അതുവാങ്ങിയില്ലെന്നും രാജശേഖരന്‍ നായര്‍ മൊഴി നല്‍കിയ കാര്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു".

-എന്തു പ്രശ്‌നമാകുമെന്നാണ്‌ രാജശേഖരന്‍ നായര്‍ ഭയന്നത്? എല്ലാവരും കൂടി കാശടിച്ചുമാറ്റുകയായിരുന്നെക്കില്‍ രാജശേഖരന്‍ നായര്‍ എന്തിനു ഭയപ്പെടണം?

"പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ ജലപദ്ധതികളുടെ നവീകരണത്തിന്റെ സപ്ലൈ കരാര്‍ തിടുക്കത്തില്‍ ലാവ്‌ലിന്‍ കമ്പനിക്കു നല്‍കുന്നതിനു താന്‍ തയ്യാറായത്‌ കമ്പനിയുടെ വൈസ്‌ പ്രസിഡന്റായിരുന്ന ക്ലോസ്‌ ട്രിന്‍ഡല്‍, ദിലീപ്‌ രാഹുലന്‍ എന്നിവര്‍ക്ക്‌ പിണറായി വിജയനുമായുള്ള അടുപ്പമറിയാവുന്നതുകൊണ്ടാണെന്നും പലപ്പോഴും പ്രഭാതഭക്ഷണസമയത്തെ മീറ്റിംഗില്‍ ഇരുവരെയും താന്‍ പിണറായി വിജയനൊപ്പം കണ്ടിട്ടുണ്ടെന്നും രാജശേഖരന്‍ നായര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു."

-അതേതായലും നാന്നയി. കാനഡയിലുള്ള ക്ലോസ്‌ ട്രിന്‍ഡലും, ദുബായിലുള്ള ദിലീപ്‌ രാഹുലനും
കേരളത്തിലായിരുന്ന പിണറായി വിജയനൊപ്പം പ്രഭാതഭക്ഷണസമയത്തെ മീറ്റിംഗില്‍ കണ്ടകാര്യം ഏതായാലും വിശ്വസനീയം തന്നെ!.

http://mangalam.com/index.php?page=detail&nid=361612&lang=malayalam

കിരണ്‍ തോമസ് തോമ്പില്‍ said...

മംഗളം വാര്‍ത്തയുടെ ഹെഡിങ്ങ് നോക്കൂ.....

ദിലീപ്‌ രാഹുലനെ പ്രതിയാക്കാന്‍ തെളിവുണ്ടെന്നു സി.ബി.ഐ......
ലാവ്‌ലിന്‍ കരാറിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ദിലീപ്‌ രാഹുലനെ കേസില്‍ പ്രതിയാക്കാന്‍ ഒട്ടേറെ തെളിവുകളുണ്ടെന്ന്‌ അന്വേഷണ മേധാവിയായിരുന്ന ഡിവൈ.എസ്‌.പി: അശോക്‌ കുമാര്‍ സി.ബി.ഐ. ഡയറക്‌ടര്‍ക്ക്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതില്‍ നിന്ന് എന്താണ്‌ മനസിലാക്കേണ്ടത് സി.ബി.ഐ ഡയരക്ടര്‍ ദിലീപ് രാഹുലനെ പ്രതിയാക്കി ഇല്ല എന്നല്ലെ? അശോക് കുമാര്‍ സത്യസന്ധനെന്ന് ദീപക്ക് കുമാര്‍ പറഞ്ഞ സ്ഥിതിക്ക് സി.ബി.ഐ ഡയരക്ടര്‍ അല്ലെ കുറ്റക്കാരന്‍

വിജി പിണറായി said...

അന്ന്... “രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ആസ്​പത്രിയിലെത്തി പിണറായിക്ക് രണ്ടുകോടി രൂപ കൈമാറിയതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും ദീപക് കുമാര്‍ പരാതിയില്‍ അവകാശപ്പെട്ടു.”

മാതൃഭൂമി, ഏപ്രില്‍ 22, 2010

ഇന്ന്; “കണ്ണൂര്‍ക്കുള്ള യാത്രയില്‍ തലശ്ശേരി കഴിഞ്ഞപ്പോള്‍ വഴികാട്ടുന്നതിന് മറ്റൊരു കാറെത്തി. ഈ കാറിനെ പിന്തുടര്‍ന്നാണ് പിണറായി വിജയന്‍ താമസിക്കുന്നിടത്തെത്തിയതെന്നും ദീപക് പറഞ്ഞു.” (മാതൃഭൂമി, നവംബര്‍ 13)

വിജയന്‍ താമസിച്ചിരുന്നത് സഹകരണ ആശുപത്രിയിലായിരുന്നോ?

Nodichil said...

"കേരളത്തില്‍ ഒരു റബര്‍ എസ്റ്റേറ്റ് വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് ദിലീപ് രാഹുലന്‍ തന്നെയും കൂട്ടി ചെന്നൈയില്‍ നിന്ന് എറണാകുളത്തെത്തിയതെന്ന് ദീപക് പറഞ്ഞു..." - മാത്രുഭൂമി 13.Nov.2010

അങ്ങനെ റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായും പിണറായിയുടെ ബന്ധം തെളിഞൂ.....

വിജി പിണറായി said...

"ലാവ്‌ലിന്‍ ഇടപാടില്‍ തനിക്ക്‌ കമ്പനി പ്രതിനിധിയായിരുന്ന ദിലീപ്‌ രാഹുലന്‍ ഒരു ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തിരുന്നെന്നും എന്നാല്‍ വൈദ്യുതി മന്ത്രി പിണറായി വിജയനുമായി ദിലീപ്‌ രാഹുലന്‌ നല്ല അടുപ്പമുണ്ടായിരുന്നതിനാല്‍ പ്രശ്‌നമാകുമെന്നു ഭയന്ന താന്‍ അതുവാങ്ങിയില്ലെന്നും രാജശേഖരന്‍ നായര്‍ മൊഴി നല്‍കിയ കാര്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു".

ഇപ്പറഞ്ഞത് വായിച്ചാല്‍ സാമാന്യ ബോധമെങ്കിലും ഉള്ളവന് മനസ്സിലാകുക, നിയമവിരുദ്ധമായി പണം കൈപ്പറ്റുന്നത് മന്ത്രി അറിഞ്ഞാല്‍ അദ്ദേഹം (തനിക്കെതിരെ) നടപടി എടുക്കുമെന്ന് ഭയന്നാണ് രാജശേഖരന്‍ നായര്‍ പണം വാങ്ങാതിരുന്നത് എന്നാണ്. അതായത്, അഴിമതി നടത്താനുള്ള നീക്കം വിജയന്‍ അറിഞ്ഞിരുന്നെങ്കില് പ്രശ്നമാകുമായിരുന്നു എന്ന് രാജശേഖരന്‍ നായര്‍ക്ക് അറിയാമായിരുന്നു എന്നര്‍ഥം. ‘സാച്ചി’ പറഞ്ഞതു പോലെ രണ്ടു കോടി വിജയന്‍ വാങ്ങിയിരുന്നെങ്കില്‍ രാജശേഖരന്‍ ഒരു ലക്ഷം വാങ്ങുന്നത് എങ്ങനെ ‘പ്രശ്നമാകും’?

അല്ല, ആരോട് ചോദിക്കാന്‍? ‘അപസര്‍പ്പക കഥ’യല്ലേ?!

വിജി പിണറായി said...
This comment has been removed by the author.
ASOKAN said...

കോണ്ഗ്രസ് നേതാകളെ, പുതിയ വെളിപെടുതലുമായി ബന്ധപെടുത്തി സംശയിക്കാവുന്നതാണ്.

1998 ജനുവരി 19നു വയലാര്‍ രവിയും 1999 ഡിസംബറില്‍ കെ.സി.വേണുഗോപാലും ഈ കരാറിനെ കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു.അതില്‍ തന്നെ,അന്ന് കെ.പി.സി.സി. പ്രസിഡണ്ട്‌ ആയിരുന്ന വയലാര്‍ രവി, ഈ കരാറിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം എന്ന് തന്നെ,ആവശ്യപെട്ടിരുന്നു എന്ന വസ്തുത (പത്രങ്ങള്‍ മേല്പറഞ്ഞ ആരോപണങ്ങള്‍ ഒന്നും അന്ന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല!!!) “വ്യാജസമ്മതിയുടെ നിര്‍മ്മിതി” എന്ന പുതകതിലൂടെ ഡോ.തോമസ്‌ ഐസക് വെളിപെടുതുന്നുണ്ട്.


മാധ്യമങ്ങള്‍ അവഗണിച്ചിരുന്നു എങ്കില്‍ പോലും,1999 വരെ കോണ്ഗ്രസ്സ് ഈ കരാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്.1999 ല്‍ അവസാനിപിച്ച ആരോപണങ്ങള്‍ പിന്നീട് അവര്‍ കാര്യമായി എടുത്തത്‌ 2003 ല്‍ ഇതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇട്ടുകൊണ്ടാണ്.

ഇവിടെ ആരോപണം ഉന്നയിക്കപെടാതിരുന്ന 3 വര്ഷം പ്രത്യേകം ശ്രദ്ധിക്കുക.ഈ 3 വര്ഷം കൊണ്ടാണ് ലാവ്‌ലിന്‍ കരാര്‍ പ്രകാരം ഉള്ള പണികള്‍ പൂര്‍ത്തീകരിക്കുകയും കരാര്‍ തുകകള്‍ പൂര്‍ണമായി കൈപറ്റുകയും ചെയ്തത്.അതോടൊപ്പം,മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മാണത്തിനുള്ള കനേഡിയന്‍ ധന സഹായം ഉറപ്പാക്കുന്നതിനുള്ള എം.ഓ.യു.കാലഹരണ പെടുകയും ചെയ്തു.

എന്നുവച്ചാല്‍,കരാര്‍ ഒപ്പിടുന്ന വേളയില്‍ ഇടയ്ക്കിടെ ആരോപണം ഉന്നയിക്കുക,ഒപ്പിട്ടു കഴിഞ്ഞു,കരാറുകാരന്‍ കാശും കൊണ്ട് പോകുംവരെ മിണ്ടാതിരിക്കുക,പിന്നീട് അഴിമതി ഉണ്ടെന്നു കണ്ടു അന്വേഷണത്തിന് ഉത്തരവിടുക,ഇതാണ് അന്ന് കോണ്ഗ്രസ് സ്വീകരിച്ച സമീപനം.


എന്ന് വച്ചാല്‍ ലാവലിന്‍ ന്റെ നില സേഫ് ആയി എന്ന് സ്ഥിതി എത്തിയതിനു ശേഷം ആണ് ഇതിനെ കുറിച്ചുള്ള ആരോപണങ്ങള്‍ തലപര കക്ഷികള്‍ ഏറ്റെടുത്തത്.

എന്തുകൊണ്ട് വയലാര്‍ രവി 1998 ലെ ആരോപണത്തില്‍ ഉറച്ചു നിന്നില്ല? എന്തുകൊണ്ട് ലാവ്‌ലിന്‍ സേഫ് ആകുന്നതുവരെ കോണ്ഗ്രസ്സ് നേതാക്കള്‍ ഈ കാര്യത്തില്‍ മൌനം പാലിച്ചു?

ഒരു കാര്യം ഉറപ്പാണ്,ലാവ്‌ലിന്‍ സേഫ് ആയി ഈ കരാറില്‍ നിന്ന് ഊരിപോകുന്നതിനു മുന്‍പ്‌,പിന്നീട് ഇതിനെകുറിച് പുറത്തുവന്ന കാര്യങ്ങള്‍ എല്ലാം,അന്ന് തന്നെ ഇതേ പ്രാധാന്യത്തോടെ ജനം അറിഞ്ഞിരുന്നെങ്കില്‍, കരാര്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ക്യാന്‍സര്‍ സെന്റര്‍ നു കനേഡിയന്‍ സഹായം ലഭിക്കാത്തത്‌ എന്നൊന്നും പറഞ്ഞ് ആര്‍ക്കും ആരെയും രക്ഷപെടുതാന്‍ പറ്റില്ലായിരുന്നു,ഉറപ്പ്‌ .

NOVEMBER 14, 2010 12:09 AM

I want U to rebel !!! said...

ഇത് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന വിദ്യ ആണ് ...സി പി എമ്മിന് പണി കൊടുക്കാം, കൂടെ മുഖ്യമന്ത്രി കസേരക്കുള്ള ഭീഷണി ഒഴിവാക്കുകയും ചെയ്യാം !!

karimeen/കരിമീന്‍ said...

നമ്മള്‍ കാണുകയും വിശ്വസിക്കുകയും ചെയ്യുന്നതിനും അപ്പുറം പലതും ലാവലിന്‍ കേസിലുണ്ടെന്നു തോന്നുന്നു.

വി.എസ്.അച്യുതാനന്ദന്റെ പ്രിയ ശിഷ്യന്‍ പിണറായി വിജയന്‍ തനിക്കെതിരായി എന്ന് തോന്നിയപ്പോള്‍ ബേബി ജോണിന്റെ മരുമകനായ സി.എ.ജി.യെക്കൊണ്ട് പിണറായിക്കെതിരായ റിപ്പോര്‍ട്ട് അച്യുതാനന്ദന്‍ എഴുതിച്ച കഥ അച്യുതാനന്ദന്റെ ഉപജാപക സംഘത്തിലെ പ്രധാനിയായിരുന്ന പി.കെ .പ്രകാശ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയായിരിക്കും അടുത്ത കേരള മുഖ്യമന്ത്രി എന്ന് ചെന്നിത്തല പറഞ്ഞതിനെ എതിര്‍ത്ത് വയലാര്‍ രവി രംഗത്തെത്തിയപ്പോള്‍ , ഇതാ ലാവലിനില്‍ രവിയും പ്രതി.............ഇനി രവിയുടെ ഭാവി കുപ്പയില്‍ തന്നെ.........

നാളെ ഒ.രാജഗോപാലും പ്രതി ചേര്‍ക്കപ്പെടുമോ...........

ASOKAN said...

രാഹുലന്‍ന്‍റെ മൊഴി രേഖപെടുത്തിയ ദിവസം ചാനല്‍ ചര്‍ച്ചകളില്‍ കോണ്ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ ആവേശത്തോടെ പങ്കെടുത്തു


”വസീര്‍ തോക്കത്ത്” എന്ന അറബി വാക്കിന്‍റെ പരിഭാഷയും മറ്റുമായി എന്തായിരുന്നു കത്തിക്കല്.ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വെറും വാഴക്കനും മറ്റും മാത്രം........


ഇതാണ് മുന്‍പ്‌ ഡോ.ഐസക്ക് ഇതേ വിഷയത്തെ കുറിചെഴുതിയപ്പോള്‍ പറഞ്ഞത്,“നിങ്ങള്‍ ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മറ്റു നാല് വിരലുകള്‍ നിങ്ങളുടെ നേരെയാണ് ചൂണ്ടിയിരിക്കുന്നത്‌ എന്ന് മനസിലാക്കണം”

കിരണ്‍ തോമസ് തോമ്പില്‍ said...

വയലാര്‍ രവിയുടെ പേര്‍ ദീപക്ക് കുമാര്‍ പറഞ്ഞില്ല പക്ഷെ പല വയലാര്‍ രവി വിരുദ്ധ കോണ്ഗ്രസുകാരും ഒരേ സ്വരത്തില്‍ പറയുന്നു വയലാര്‍ രവി അത്തരക്കാരനല്ല. എന്തോരു ഓപ്പറെഷന്‍ ലാവ്‌ലിന്‍ കേസിന്റെ അനന്ത സാധ്യതകള്‍. നാളേ ഈ വാള്‍ കാര്‍ത്തികേയനെ തേടി വരുമോ എന്ന് കാത്തിരുന്നു കാണാം

Nodichil said...

ദിലീപ് കുമാര്‍ പറഞ്ഞത് "നയപരമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള" മന്ത്രി എന്നാണ്‌.
അത് കൂടുതല്‍ ചേരുക ആന്റണിക്കല്ലേ!

ബൂലോഗനടന്‍ said...

ആന്റണി തന്നെ

ASOKAN said...

ആന്‍റണി ആകാന്‍ വഴിയില്ല.കാരണം അന്നെ ദിവസം രാത്രി ഇന്ത്യാവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ക്രൈം നന്ദകുമാര്‍ വയലാര്‍ രവിയുടെ പേര് പരസ്യമായി പറഞ്ഞിരുന്നു.ക്രൈം നന്ദകുമാര്‍ ആയിരുന്നു ഈ പുതിയ “അടക്ക രാജു” വിന്‍റെ ആദ്യകാല പ്രയോജകന്‍.

എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ കോണ്ഗ്രസ്സ്കാരില്‍,പിണറായിയോട് ഈ കാര്യത്തില്‍ ഏറ്റവും മര്യാദ കാണിച്ചത് എ.കെ.ആന്‍റണി ആണ്.നാളിതുവരെ അദ്ദേഹം ലാവ്‌ലിന്‍ കേസിനെക്കുറിച്ച് യാതൊരു അഭിപ്രായവും പറഞ്ഞിട്ടില്ല.അത് ,കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആയാലും ശരി,ഈ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആയാലും ശരി.

ലാവ്‌ലിന്‍ കേസ്‌ ഏറ്റവും കതിച്ചുനിര്‍ത്തിയ ഈ കഴിഞ്ഞ ലോക്സഭ ഇലക്ഷന്‍ കാലത്ത് പോലും കേരളത്തില്‍ പ്രചാരണത്തിന് വന്നപ്പോള്‍,സി.പി.എമ്മിനെതിരെ രാഷ്ട്രീയമായ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച ആന്‍റണി , ഒരു വേദിയില്‍ പോലും, ലാവ്‌ലിന്‍ വിഷയത്തെ മുന്‍ നിര്‍ത്തി പിണരായിയെകുരിച് യാതൊരു വിധത്തിലുള്ള ആരോപണങ്ങളും ഉന്നയിച്ചില്ല.അത് ഒരു പക്ഷെ,സ്വന്തം പാര്‍ടിക്കാരുടെ അമിത സമ്മര്‍ദതിനു വഴങ്ങി അന്വേഷണത്തിന് ഉത്തരവിട്ടെന്കില്‍ പോലും,ഈ കാര്യത്തില്‍ പിണറായി കുറ്റക്കാരന്‍ അല്ലെന്നു ഏറ്റവും നന്നായി അദ്ധേഹത്തിനു അറിയാവുന്നത് കൊണ്ടായിരിക്കും .

എന്തൊക്കെ പറഞ്ഞാലും ശരി,കേരളത്തിലെ കോണ്ഗ്രസ്സ് കാരില്‍ ഏറ്റവും കൂടുതല്‍ സത്യസന്ധനും മാന്യനും എ.കെ.ആന്‍റണി തന്നെ.

Myonlinemaster.com said...

http://myonlinemaster.com/aboutus.php

Myonlinemastr to making things easy for everyone in Cochin Metro.We wanted to make a difference in how information is organized and searched.