Friday, November 26, 2010

എം. എന്‍ വിജയനുമായുള്ള ഒരു പഴയ അഭിമുഖം

അസീസ് തരുവണ: ഗുജറാത്തിലെ മുസ്ലിം വംശീയ കൂട്ടക്കൊലക്ക് ശേഷം ഫാസിസത്തെ പ്രതിരോധിക്കാനുള്ള വിശാലമായ ഐക്യത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ച നടക്കുകയാണല്ലോ?

എം.എന്‍ വിജയന്‍: നമ്മള്‍ ഗുജറാത്തില്‍ നിന്നല്ല കേരളത്തില്‍ നിന്നാണ്‌ സംസാരിക്കുന്നത് എന്ന് മറക്കരുത്.ഗുജറാത്തില്‍ പണമുള്ള മുസ്ലിമുകളുടെ വീടുകളാണ്‌ കൊള്ളയടിച്ചത്.കൊള്ളയടിക്കുമ്പോള്‍ പണമുള്ള വീടുകള്‍ നോക്കി കൊള്ളയടിക്കും കാരണം വല്ലതും കിട്ടും.പാവപ്പെട്ട മുസ്ലിമ്റ്റെ വീട് കൊള്ളയടിച്ചാല്‍ വല്ലതും കിട്ടുമോ?

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കുക

10 comments:

മാരീചന്‍‍ said...

ഇത്തരം മൊതലുകളാണ് കിരണേ, കേരളത്തില്‍ 'മൗലിക ചിന്തക'രായി വാഴ്ത്തപ്പെടുന്നത്. അനുഭവിക്യ... അല്ലാണ്ടെന്താ ചെയ്ക...

മാരീചന്‍‍ said...
This comment has been removed by the author.
വോയ്സ് ഓഫ് ചിറക്കല്‍ said...

വിജയന്‍ മാഷെ അങ്ങനെ തള്ളി പറയുന്നത് ശരിയല്ല.

വോയ്സ് ഓഫ് ചിറക്കല്‍ said...

കിരണ്‍ തോമസിന്‍റെ പിണറായി ഭക്തി കുറെ വായിച്ചിട്ടുണ്ട്. വിജയന്‍ മാഷ് എന്നോ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുനതിന്റെ പൊരുള്‍ പിടികിട്ടുനില്ല. അവിടെ ഗൂഗിള്‍ ബസ്സില്‍ ആരോ പറഞ്ഞിരുന്നു ഇദ്ദേഹം ആണ് സി പി എമ്മിന്നെ ഇന്ന് ഈ നിലയില്‍ ആകിയത് എന്ന്, കണ്ണൂരില്‍ യുവമോര്‍ച്ച നേതാവ് ജയകൃഷ്ണനെ വെട്ടി കൊന്നപ്പോള്‍ സാംസ്കാരിക നായകരല്ലാം സി പി എമ്മിനെ കുറ്റപെടുത്തിയപ്പോള്‍ വിജയന്‍ മാഷുടെ ഒറ്റ പ്രസംഗം കൊണ്ടാണ് എല്ലാവരും അടങ്ങിയത്, അതെല്ലാം മറന്നോ കിരണ്‍ തോമസ്‌ ?

കിരണ്‍ തോമസ് തോമ്പില്‍ said...

ജയകൃഷ്ണന്‍ മാഷേ വെട്ടിക്കൊലപ്പൊടിത്തിയത് ഞാന്‍ അംഗീകരിക്കുന്നുണ്ടെങ്കിലല്ലെ എനിക്ക് വിജയന്മാഷോട് ബാധ്യത ഉള്ളൂ. അങ്ങനെ അല്ലാത്ത ആള്‍ക്കാര്‍ക്ക് അതിന്റെ ആവശ്യമില്ലല്ലോ .വിജയന്മാഷ് മരിച്ചപ്പോള്‍ ഞാന്‍എഴുതിയ പോസ്റ്റ് വായിക്കുക

മാരീചന്‍‍ said...

ആ പ്രസംഗം നേരത്തെ നടത്തിയിരുന്നെങ്കില്‍ ജയകൃഷ്ണന്‍ അടങ്ങില്ലായിരുന്നോ...
അത്തരമൊരെണ്ണം അടിയന്തരാവസ്ഥക്കാലത്തു കാച്ചിയിരുന്നെങ്കില്‍ ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും അടങ്ങില്ലായിരുന്നോ.......

വോയ്സ് ഓഫ് ചിറക്കല്‍ said...

"സ്വതന്ത്ര ചിന്തകന്‍ എന്നൊക്കെ മാധ്യമങ്ങള്‍ വാഴ്ത്തുന്ന വിജയന്‍ മാഷ്‌ നാലാം ലോക വാദമെന്ന നിരുപദ്രവമായ ഒരു ആശയം പങ്കുവച്ചു എന്ന ഒറ്റക്കാരണത്താല്‍ പരമേശ്വരനേയും ഇളമണ്ണിനേയും ഇക്ബാലിനേയും പാര്‍ട്ടിയില്‍ നിന്ന് പുകച്ച്‌ പുറത്തു ചാടിച്ചു. പിണറായി വിജയനെ കെട്ടിപ്പിടിച്ച്‌ നിന്നതിനാല്‍ ഐസക്ക്‌ രക്ഷപ്പെട്ടു. ഐസക്കായിരുന്നു വിജയന്റെയും കൂട്ടരുടേയും ലക്ഷ്യം എന്നാല്‍ ആക്രമണം പിന്നീടും തുടര്‍ന്നു."

നിരുപദ്രവം എന്ന് കിരണ്‍ തോമസ്‌ തീരുമാനിച്ചതാണോ? ഈ ആശയം തന്നെ പാര്‍ടി തള്ളി കളഞ്ഞില്ലേ......

വോയ്സ് ഓഫ് ചിറക്കല്‍ said...

മാരിച്ചന്‍ ചേട്ടാ.... മറവി ബാധിച ഒരു സമൂഹത്തിനു ചില ഒര്മാപെടുത്തലുകള്‍ നല്ലതാണ്...

കിരണ്‍ തോമസ് തോമ്പില്‍ said...

അതൊക്കെ പാര്‍ട്ടിയുടെ പ്രശന്മല്ലെ? പാര്‍ട്ടിക്ക് തള്ളുകയോ കൊള്ളുകയോ ആകാം. എനിക്ക് അങ്ങനെ വേണമെന്ന് ഇല്ലല്ലോ.

dileep said...

വിജയന്‍ മാഷെ പോലെ കേരളത്തിലെ CPIM ഇത്രയധികം സ്വാതന്ത്ര്യം കൊടുത്ത മറ്റൊരു ബുദ്ടിജീവി ഉണ്ടായിരിക്കുമോ എന്നത് ചിന്തനീയമാണ്..
ഒരേ സമയം വലതു കൈയികൊണ്ട് പാഠം മാസികയിലും ഇടതുകയികൊണ്ട് ദേശാഭിമാനിയിലും പ്ത്രധിപസ്ഥനതിരുന്നു എഴുതി കൂട്ടിയ കാരിയങ്ങള്‍ സഹിഷ്ണുതയോടെ പാര്‍ടി നോക്കിനിന്നപ്പോള്‍ എന്നെപോലുള്ളവേര്‍ അന്തം വിട്ടിട്ടുണ്ട്.. !

തലശ്ശേരി ബ്രന്നനിലെ രിട്ടയര്‍മെനിട്നു വളരെ നാളുകള്‍ക്ക് ശേഷം മാഷെ പുകസയുടെ നേത്രുസ്ഥനതെക്ക് കൊണ്ട് വരികയും കേരളത്തില്‍ ഇങ്ങോളം വേദികള്‍ ഒരുക്കി ബഹുമാനത്തോടെ കൊണ്ട് നടക്കുകയും ചെയ്ത പാര്‍ടി , മാഷിന്നു അനഭിമതമയെതെപ്പോള്‍മുതല്‍ ആണ്.? പാര്‍ടിനേതൃത്വത്തിലെ ഒരു വ്യക്തിയുമയുണ്ടായ ചെറിയ അഭിപ്രയവിത്യാസം ഒടുവില്‍ എസ് സുധീഷിനെ പോലുള്ള അല്പ്പന്മാര്‍ മുതലാക്കി കൊടാലിയായി ഉപയോഗപെടുതുന്നു തലശ്ശേരിയില്‍ നിന്ന് കൊടുങ്ങല്ലുരെക്കുള്ള വീടുമാറ്റവും ഇതിനു വേഗത കൂട്ടി.
മാഷ് തലശേരിയില്‍ നിന്ന് പോയില്ലായിരുന്നെങ്കില്‍ മരണം വരെ പാര്ടിയോടൊപ്പം തന്നെ കാണുമായിരുന്നുവെന്നും മരിക്കാതെ ഇന്നും നമ്മോടൊപ്പം തന്നെ ഉണ്ടാകുമായിരുന്നെന്നും തന്നെയാണ് മാഷെ മാഷാക്കിയ,മാഷെ നന്നായറിയുന്ന കണ്ണൂര്‍ക്കാര്‍ ഇന്നും ആത്മാര്‍ഥമായി വിശ്വസിക്കുന്നത്... .
ഒരു ചെറു സംഘം അല്പ്പന്മാരായ പാര്‍ട്ടി വിരോധികളുടെ കയ്യില്‍ അകപെട്ട മാഷെ പിന്നീടു അങ്ങോട്ട്‌കാണുന്നത് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ പ്രിയ പുത്രനായും ,കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ രക്ഷകനയും സര്‍വോപരി P കൃഷ്ണപിള്ളക്കും A.K ഗോപാലനും E.M.Sനും പകരം വക്കാന്‍ പറ്റുന്ന മഹാനായ വിപ്ലവകാരിയും,പാവങ്ങളുടെ പടതലവനും ഒക്കെയായി,മാധ്യമങ്ങളുടെ താളുകളില്‍വിഹരിക്കുന്നതാണ്...! .

പാര്‍ട്ടിക്ക് വേണ്ടി ഓര്‍മ്മവെച്ച നാള്‍ മുതല്‍അടിയുംവെടിയുണ്ടാകളും ഏറ്റുവാങ്ങി പാര്‍ട്ടിയെ നയിച്ച്‌ കൊണ്ട് സഹനങ്ങളുടെ പാതയില്‍ ഗോപുരം പോലെ നില്‍ക്കുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ പോരാളികളെ മുഴുവന്‍ താറടിച്ചു കൊണ്ട് ജനങ്ങളെ കൂട്ടത്തോടെ രകതസക്ഷികലാകാന്‍ ആഹുവാനം ചെയ്യുന്ന ഒരു പ്രവാചകനെപ്പോലെ സ്വയം വിഗ്രഹവത്കരിച്ചുള്ള നടപ്പ്..!
മാഷിനോട്അതുവരെയുണ്ടായിരുന്ന എല്ലാവിധ സ്നേഹഅദരങ്ങളും തകര്‍ന്നു തരിപ്പണമായ അവസ്ഥ.. മലബാറിലെ വായിക്കുന്ന ചെറുപ്പക്കാര്‍ മുഴുവന്‍ ഒരു കാലത്ത് നെഞ്ഞെറ്റിയ മാഷെ അതെ മനസ്സുകൊണ്ട് വെറുക്കാന്‍ തുടങ്ങിയ്ന്നെത് തന്നെയാവും വര്‍ത്തമാനകാല M.N വിജയന്‍ വിശേഷവും സ്മരണയും...!