Tuesday, November 30, 2010

ചന്ദ്രപ്പന്‍ സഖാവും ചില മദ്ധ്യവര്‍ഗ്ഗ ചിന്തകളും

സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശ്രീ സി.കെ ചന്ദ്രപ്പന്‍ വിവിധ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. സി.പി.എമിനെതിരെയുള്ള ഒളിയമ്പുകളാണ്‌ ചന്ദ്രപ്പനെ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാക്കുന്നത്. വി.എസ് അച്യുതാനന്ദന്‍ നടത്തുന്ന രീതിയിലുള്ള പ്രസ്താവനകളാണ്‌ ചന്ദ്രപ്പന്‍ മാധ്യമങ്ങള്‍ക്ക് നല്‍കി വരുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്‌. മാധ്യമങ്ങളില്‍ വിവാദമാകുന്ന പല പ്രസ്താവനകളും പാര്‍ട്ടി മുന്നണി വേദികളില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയും എന്നതാണ്‌ ഇരുവരുടെയും പ്രസ്താവനകളുടെ പ്രത്യെകത

ചന്ദ്രപ്പന്‍ പ്രധാനമായും ഉന്നയിച്ച മൂന്ന് വിഷയങ്ങള്‍ ഒന്നൊന്നായി പരിശോധിക്കാം
1) മദ്ധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ല
2) കത്തോലിക്ക സഭയുമായുള്ള സംവാദത്തില്‍ സി.പി.എമിന്റെ ഭാഷയും രീതിയും മാറണം
3) ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപരമായും സംഘടനപരമായും നേരിടും എന്ന സി.പി.എമിന്റെ രീതി ജനങ്ങള്‍ അംഗീകരിക്കുമോ എന്ന് പരിശോധിക്കണം


മദ്ധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ല

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന്‌ ശേഷം നടന്ന പല മാധ്യമ ചര്‍ച്ചയിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം പറഞ്ഞ ഒരു പ്രധാന കാര്യം ഒരുപാട് കാര്യങ്ങള്‍ പാവങ്ങള്‍ക്ക് അനുകൂലമായി ചെയ്ത സര്‍ക്കരിന്‌ മദ്ധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താന്‍ പറ്റിയ പദ്ധതികളോ പ്രവര്‍ത്തനങ്ങളോ ഇല്ലാതെ പോയീ. ഇത് തന്നെയാണ്‌ ചന്ദ്രപ്പനും പറയുന്നത്. ഈപ്പറയുന്നതില്‍ വലിയൊരു യഥാര്‍ത്ഥ്യം ഉണ്ട് താനും. എന്നാല്‍ ഈ സര്‍ക്കാര്‍ മദ്ധ്യവര്‍ഗ്ഗത്തിന്‌ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിച്ചിരുന്നോ എന്നതും ഈ അവസരത്തില്‍ പരിശോധിക്കേണ്ടതുണ്ട്

എന്താണ്‌ മദ്ധ്യവര്‍ഗ്ഗം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ,
  • സഞ്ചാരത്തിന്‌ നല്ല റോഡുകള്‍, പറ്റുമെങ്കില്‍ നാലുവരിപ്പാത തന്നെ ,
  • വിദ്യാഭ്യാസത്തിന്‌ സ്വയാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,
  • ഷോപ്പിങ്ങിന്‌ മാളുകള്‍, കുത്തക റീട്ടെയില്‍ ഷോപ്പുകള്‍ ( റിലയന്‍സ്, മോര്‍....)
  • തൊഴിലിന്‌ സ്പെഷ്യല്‍ ഇക്ണോമിക് സോണുകള്‍ (സെസുകള്‍)
  • പിന്നെ കുറഞ്ഞ നിരക്കില്‍ തടസങ്ങളില്ലാതെ വൈദ്യുതി വെള്ളം

മുകളില്‍ പറഞ്ഞ ഒട്ടുമിക്ക വിഷയത്തിലും സി.പി.ഐ എന്ന പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ക്ക് വലിയ തോതിലുള്ള എതിര്‍പ്പാണ്‌ ഉള്ളത്. അത് നാലുവരിപ്പാത ആയാലും സെസുകളായലും സ്വയാശ്രയ വിദ്യാഭ്യാസമായാലും . കാനം രാജെന്ദ്രനും വി.എസ് സുനില്‍ കുമാര്‍ സുപാലും ജിസ് മോനുമെല്ലാം ഇവക്കൊക്കെ എതിരെ ഈ സര്‍ക്കാരിന്റെ കാലത്തും സമരങ്ങള്‍ നയിച്ചിട്ടുണ്ട്. സെസ് എന്ന് കേട്ടാല്‍ കാനം രാജെന്ദ്രന്‍ ഉറഞ്ഞു തുള്ളും റീട്ടെയില്‍ ചെയിന്‍ എന്ന് കേട്ടാല്‍ സുനില്‍ കുമാറും സുപാലും കല്ലെടുക്കും സ്വയാശ്രയ സ്ഥാപനം എന്ന് കേട്ടാല്‍ ജിസ് മോനും വടിയെടുക്കും.വ്യവസായ വകുപ്പ് കൊണ്ടുവന്ന എല്ലാ സ്വകര്യ പ്രോജക്ടുകളും തടയുന്നതില്‍ സിപിഐ അവരുടെതായ പങ്കുവഹിച്ചിട്ടുണ്ട് എന്നതും ഈ അവസരത്തില്‍ ഓര്‍ക്കെണ്ടതുണ്ട്. ആ പ്രോജക്റ്റുകളെല്ലാം വിവാദങ്ങളിലൂടെ കടന്നു പോയീ പലതും നിയമയുദ്ധത്തിലേക്കും എത്തി നില്‍ക്കുന്നു. മാധ്യമങ്ങളൊന്നടങ്കം തീവ്ര ഇടതുപക്ഷമായ നാലര വര്‍ഷമാണ്‌ കടന്നു പോയത്. ഈ വസ്തുതകള്‍ കാണാതെ മദ്ധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് വ്യാകുലപ്പെട്ടിട്ട് എന്ത് കാര്യം.

കത്തോലിക്ക സഭയുമായുള്ള സംവാദത്തില്‍ സി.പി.എമിന്റെ ഭാഷയും രീതിയും മാറണം

കത്തോലിക്ക സഭയും സി.പി.എമും തമ്മില്‍ എന്തുകൊണ്ടാണ്‌ തര്‍ക്കങ്ങളുണ്ടായതെന്ന വസ്തുത് പോലും പരിഗണിക്കാതെയാണ്‌ ചന്ദ്രപ്പന്‍ ഈ വിഷയത്തില്‍ സി.പി.എമിനെ ഉപദേശിക്കുന്നത്. സ്വയാശ്രയ കോളെജ് വിഷയത്തിലാണ്‌ സഭയും സര്‍ക്കാരും ( ചന്ദ്രപ്പന്റെ കാഴ്ചപ്പാടില്‍ സി.പി.എം) ഉടക്ക് ആരംഭിക്കുന്നത്. സ്വയാശ്രയ നിയമവും തുടര്‍ന്നുണ്ടായ പുകിലുകളുമാണ്‌ സഭ ഇടത് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കാരണമായത്. മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ക്രൈസ്തവ ബിഷപ്പ് അനഭിലഷണീയമായ പരമര്‍ശം നടത്തിയപ്പോഴാണ്‌ പിണറായി വിജയന്‍ അതെ നാണയത്തില്‍ തിരിച്ചടിച്ചത്. തുടര്‍ന്ന് വന്ന തിരുവമ്പാറ്റി ഉപതിരഞ്ഞെടുപ്പില്‍ കൂടരഞ്ഞി പള്ളി വികാരി അടക്കമുള്ളവര്‍ പരസ്യമായി ഇടത് വിരുദ്ധ പ്രചരണം നടത്തി എന്നിട്ടും അവിടെ ഇടതുപക്ഷം വിജയിച്ചു.

പിന്നെ അങ്ങോട്ട് ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലായിരുന്നു സഭാ നേതൃത്വം. മുരിങ്ങൂര്‍ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി ഇടപെടല്‍ പോലും പാര്‍ട്ടി ഇടപെട്ട് നടത്തിയതാണ്‌ എന്ന് സഭയിലെ പുരോഹിതര്‍ ആരോപിച്ചു. തുടര്‍ന്ന് പാഠപുസ്തക വിവാദം അവസാനം ഇടതു സര്‍ക്കാരിനെ എങ്ങനെയും പാഠം പഠിപ്പിക്കും എന്ന നിലപാടാണ്` സഭ കൈക്കൊണ്ടത്. ലോകസഭ തിരഞ്ഞെടുപ്പിലും പഞ്ചയത്ത് തിരഞ്ഞെടുപ്പിലുമൊക്കെ സഭ ഇടതുപക്ഷത്തിനെതിരെ നിലയുറപ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെറ്റുപ്പില്‍ സഭാവിശ്വാസികള്‍ ഇടത് സ്വതന്ത്രര്‍ പോലുമാകരുത് എന്ന് ഇടയലെഖനങ്ങളിലൂടെ ഉല്‍ബോധിപ്പിച്ചു.


ഈ സാഹചര്യത്തിലാണ്‌ സഭ രാഷ്ട്രിയത്തില്‍ ഇടപെടരുത് എന്ന് ഇടത് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ അതില്‍ തെറ്റില്ല എന്നായിരുന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞത്. പക്ഷെ ചന്ദ്രപ്പന്‍ പറയുന്നത് ഇതിന്റെ ഇടയില്‍ എവിടെ വരും എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല

ഇനി നികൃഷ്ട ജീവി എന്ന താമരശേരി ബിഷപ്പിനെതിരായ പരാമര്‍ശത്തെയാണോ ചന്ദ്രപ്പന്‍ ഇപ്പോഴും ആധാരമാക്കുന്നതെന്ന് അറിയില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്‌ പിതാക്കന്മാരെ അപമാനിച്ചത് പിണറായി ആണെങ്കില്‍ മാത്രമെ സഭക്ക് പ്രശ്നമുള്ളൂ എന്നതും ചന്ദ്രപ്പന്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ മാണിഗ്രുപ്പിന്റെ ഏക വൈസ് ചെയര്‍മാന്‍ പി.സി ജോര്‍ജ്ജ് കാഞ്ഞിരപ്പള്ളിപ്പിതാവിനെപ്പറ്റി ഇന്ത്യാവിഷന്‍ ചാനലില്‍ ഇരുന്ന് പറഞ്ഞത് പുറത്ത് പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണ്‌ ( ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട വിഷയത്തില്‍). അറക്കപ്പിതാവ് ഒരു ബിഷപ്പാകാന്‍ മാത്രമല്ല ഒരു കത്തോലിക്കനാകാന്‍ പോലും യോഗ്യത ഇല്ലാത്ത ആളാണ്‌ എന്ന് ജോര്‍ജ്ജ് പറഞ്ഞിട്ടുണ്ട്. അന്നൊന്നും സഭ പ്രകോപിതമായില്ല എന്ന് മാത്രമല്ല ഇന്ന് ജോര്‍ജ്ജ് സഭയുടെ സ്വന്തക്കാരനുമാണ്‌

ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപരമായും സംഘടനപരമായും നേരിടും എന്ന സി.പി.എമിന്റെ രീതി ജനങ്ങള്‍ അംഗീകരിക്കുമോ എന്ന് പരിശോധിക്കണം

ചന്ദ്രപ്പനെ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാക്കുന്നത് ലാവ്‌ലിന്‍ കേസില്‍ അദ്ദേഹം പരാമര്‍ശം നടത്തുന്നത് കൊണ്ടു കൂടെയാണ്‌.എന്നാല്‍ സി.പി.എം പറയാത്ത നിലപാടാണ്‌ ചന്ദ്രപ്പന്‍ പറയുന്നത് എന്നതാണ്‌ ഇതിലെ തമാശ. രാഷ്ട്രിയപരമായും നിയമപരമായും ലാവ്‌ലിന്‍ കേസ് നേരിടും എന്നാണ്‌ സി.പി.എം പറഞ്ഞിട്ടുള്ളത് എന്നാല്‍ അത് ചന്ദ്രപ്പന്‍ പറയുമ്പോള്‍ രാഷ്ട്രീയപരമായും സംഘടനപരമായും എന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് പറയുന്നു. ഇത് കേള്‍ക്കുന്ന ആളുകള്‍ ചിന്തിക്കുക സി.പി.എം ഈ കേസ് നിയമപരമായി നേരിടുന്നില്ല എന്നാണ്. ചന്ദ്രപ്പന്റെ ഉദ്യേശവും അങ്ങനെ തന്നെ. എന്നാല്‍ ചന്ദ്രപ്പന്‍ ഈ വിഷയം ആദ്യം പറയേണ്ടത് സി.പി.ഐ മന്ത്രിമാരുടെ അടുത്താണ്‌. പിണറായിയെ പ്രോസ്യുക്ക്യുട്ട് ചെയ്യെണ്ട എന്ന് മന്ത്രിസഭ യോഗത്തില്‍ നിലപാട് സ്വീകരിച്ച സി.പി.ഐ മന്ത്രിമാരും അതിന്‌ അവരെ അനുവദിച്ച് സി.പി.ഐ പാര്‍ട്ടിയും ഈ നിലപാട് എന്തുകൊണ്ട് സ്വീകരിച്ചു എന്നത് വിശദീകരിക്കേണ്ടതുണ്ട്. അന്ന് മൌനം പാലിച്ച ചന്ദ്രപ്പന്‍ ലാവ്‌ലിന്‍ തിരഞ്ഞെടുപ്പ് വിഷമല്ലാതെ ആയ സാഹചര്യത്തില്‍ വീണ്ടും കുത്തിപ്പൊക്കുന്നതിലുള്ള സ്വാര്‍ത്ഥ താല്‍പ്പര്യമെന്ത് എന്നത് ഇനിയും വെളിപ്പെടാനിരിക്കുന്നതെ ഉള്ളൂ.

39 comments:

പട്ടേട്ട് said...

നല്ലൊരു ലേഖനത്തിന് നന്ദി കിരണ്‍ .

vipin said...

ഒന്നും കാണാതെയല്ല ചന്ദ്രപ്പന്‍ വാല് പൊക്കുന്നത് .
ഒന്നാമതായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയാണ് സി പി ഐ ക്ക് കിട്ടിയത്, അതിനാല്‍ തന്നെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ചില സീറ്റുകള്‍ സി പി എം പിടിച്ചെടുക്കുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട് , അത് കണ്ടാണ്‌ ചന്ദ്രപ്പന്‍ ഒരു മുഴം മുന്‍പേ എറിയുന്നത് .
രണ്ടാമതായി മധ്യപക്ഷമല്ലാത്ത ഇടതിനോട് ഒരു ചെറിയ ചായ്‌വ് പ്രകടിപ്പിക്കുന്ന വിഭാഗങ്ങളില്‍ എല്‍ ഡി എഫിനോട് ഒരു ചെറിയ ഇഷ്ടക്കുറവു ഉണ്ടാക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് , ആ വിഭാഗത്തെ ആകര്‍ഷിക്കുക എന്ന ഉദ്ദേശം കൂടിയുണ്ടായിരിക്കും!!.
എല്‍ ഡി എഫില്‍ നിന്ന് വിട്ടു നിന്നാല്‍ ലീഗിന്റെയോ കേരളാ കൊണ്ഗ്രസ്സിന്റെയോ അത്ര പോലും ശക്തിയില്ലാത്ത പാര്‍ടിയാണ് സി പി ഐ , പിന്നെ രാമചന്ദ്രന്‍ മാസ്ടരുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്വന്തം "ശക്തി" അറിയാത്ത ഈര്‍കില്‍ പാര്‍ടികളുടെ വിലപേശലാണ് കേരളാ രാഷ്ട്രീയത്തിലെ പ്രശ്നം !!

കിരണ്‍ തോമസ് തോമ്പില്‍ said...

മനോരമയിലെ നേരെ ചൊവ്വെ പരിപാടിയില്‍ ആര്‍എസ്പിയുടെ ചന്ദ്രചൂഡന്‍ ഒരു കാര്യം പറഞ്ഞിരുന്നു. സീറ്റ് വിഭജന സമയമാകുമ്പോള്‍ ഇടതുമുന്നണിയ്ലെ ഘടകകക്ഷികള്‍ സി.പി.എം സീറ്റ് പിടിച്ചടക്കുന്നതിനെതിരെ ഒരുമിച്ച് നില്‍ക്കണം എന്ന് പരസ്പരം പറയുമത്രെ. വി.എസും പിണറായിയുമൊക്കെ സീറ്റ് ചര്‍ച്ചയില്‍ ശക്തമായി ഘടക കക്ഷികളുടെ അവകാശ വാദങ്ങളെ പ്രതിരോധീകും എന്ന മാത്രമല്ല ഉള്ളത് പിറ്റിച്ചടക്കാനും നോക്കും. അവസാനം ഏതെഅങ്കിലും ഒരു ഘടക കക്ഷികളുടെ 2 സീറ്റ് അവര്‍ പിറ്റിച്ചെടുത്താല്‍ അതില്‍ ഒരെണ്ണം ഞങ്ങള്‍ വേണമെന്നാകുമത്രെ അപ്പോള്‍ സി.പി.ഐ യുടെ ആവശ്യം

അനില്‍@ബ്ലോഗ് // anil said...

തങ്ങളാരാണെന്നും കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ സ്ഥാനം എന്തെന്നും സി പി ഐ സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഇടത് മുന്നണിയുടെ പല മുന്നേറ്റങ്ങളെയും തടയുന്നതില്‍ മുമ്പില്‍ നില്ക്കുന്ന കഷികളാണ് ഇവര്‍. ഭരണത്തിലാവട്ടെ സ്വന്തം സാമ്രാജ്യം എന്ന നിലയിലാണ് അവര്‍ ഭരിക്കുന്ന ഓരോ വകുപ്പിലെയും പ്രവര്‍ത്തനങ്ങളും . സി.പി.ഐ മുന്നണി വിട്ട് പോകുന്നതാണ് നിലവില്‍ നല്ലെത്.

Jyothis Narayanan said...

വളരെ പ്രാധാന്യം അര്‍ഹികുന്നതാണ് ഇത്. അഭിനന്ദനങ്ങള്‍ കിരണ്‍
ഈ വസ്തുതകള്‍ ചന്ദ്രപ്പന് മാത്രമല്ല എല്ലാം 'തീവ്ര' ഇടതുപക്ഷ കാര്‍ക്കും ബാധകം ആണ് .

ബൂലോഗനടന്‍ said...

സി.പി.ഐ.യെയും മുന്നണിയില്‍ നിന്ന് ആട്ടിയോടിക്കണം. അന്നേരം ആറെസ്പിയും തന്നാലെ സി.പി.ഐ.യുടെ പിന്നാ‍ലെ പോയിക്കോളും. എല്‍ ഡി എഫില്‍ ബാക്കിയുള്ള പാര്‍ട്ടികള്‍ മതി. ബാക്കിയുള്ള അവറ്റകള്‍ തിരുവായ്ക്കെതിര്‍വായ ഇല്ലാതെ അടങ്ങിരുന്നോളും. എങ്ങനെയും സി.പി.ഐ.യെയും ആറെസ്പിയെയും കൂ‍ടി അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫ്.പാളയത്തില്‍ എത്തിക്കാന്‍ നമ്മള്‍ ഉത്സാഹിക്കണം. എന്തെന്നാല്‍ നമുക്ക് എങ്ങനെയും പത്ത് സീറ്റില്‍ കൂടരുത്. ഹ ഹ ഹ

N.J ജോജൂ said...

കിരണ്‍ എന്ന പിണറായീ പക്ഷ കമ്യൂണിസ്റ്റുകാരന് ഇതിലും നിഷ്പക്ഷമാകാന്‍ കഴിയില്ല തന്നെ.

സ്വാശ്രയ വിദ്യാഭ്യാസത്തില്‍ എസ്.എഫ്.ഐ ക്കും ഡി.വൈ.എഫ്.ഐ ക്കും ഇല്ലാത്ത നിലപാടൊന്നും സി.പി.ഐ പോഷക സംഘടനകള്‍ക്കില്ല. റീട്ടെയില്‍ ചെയിന്‍ എന്ന് കേട്ടാല്‍ ഉറഞ്ഞു തുള്ളിയിരുന്നത് സി.പി.ഐ മാത്രമായിരുന്നോ.

൧. സ്വയാശ്രയ നിയമത്തിന്റെ ഗതിയെന്തായി? സി.പി.എം ന്റെ നാലുവര്‍ഷം മുന്‍പുള്ള സ്വാശ്രയ നിലപാടും അന്നത്തെ കരാറും ഇന്നത്തെ നിലപാടും ഇന്നത്തെ കരാറും തമ്മില്‍ താരതമ്യപ്പെടുത്തണം മിസ്ടര്‍.

൨. മത്തായി ചാക്കോ അന്ത്യകുര്‍ബാന സ്വീകരിച്ചു എന്ന "അനഭിലഷനീയമായ" പരാമര്സത്തിനു അതെ നാണയത്തില്‍ ഉണ്ടായ തിരിച്ചടിയനല്ലോ "നികൃഷ്ട ജീവി". പിണറായി സഖാവിനു സ്തുതിയായിരിക്കട്ടെ.

൩. പാഠപുസ്തകത്തിലൂടെ ദൈവനിശേധവും മതനിശേധവും കമ്യൂണിസ്റ്റു പ്രത്യയ ശാസ്ത്രത്തിന്റെ ഹോമിയോ ഗുളികകളും വിലംപിയതിനെതിരെ പ്രതികരിക്കുവാന്‍ ഭാരതത്തിന്റെ ഭരണഘടനയില്‍ വിശ്വസിക്കുന്ന ഇതൊരു വിശ്വസിക്കും കടമയുണ്ട്. സഭ സഭയുടെ കടമ നിര്‍വ്വഹിച്ചു.

൪. നിരീശ്വര പ്രത്യയ ശാസ്ത്രത്തില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു പാര്‍ട്ടി സ്വന്തം ചിഹ്നത്തില്‍ മത്സരിച്ചു ജയിക്കില്ല എന്ന് ഉറപ്പുള്ളിടത് അടവുനയം എന്ന നിലയില്‍ സ്വതന്ത്രന്മാരെ മത്സരിപ്പിക്കുന്നതിന്റെ ദൈവവിശ്വാസത്തില്‍ അടിസ്തപപ്പെടുതിയ ഒരു സമൂഹം അമ്ഗീകരിക്കെണ്ടാതില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജുവിന്‌ സ്തുതിയരിക്കട്ടെ

എല്ലാ കാര്യങ്ങള്‍ക്കും അക്കമിട്റ്റ് മറുപടൈ പറഞ്ഞ ജോജു പി.സി ജോര്‍ജ്ജ് കാഞ്ഞിരപ്പള്ളിപിതവൈനെപ്പറ്റി പറഞ്ഞതിനെ കുറിച്ച് ഒന്നും മിണ്ടിയില്ല . അതിനര്‍ത്ഥം ജോര്‍ജ്ജ് പറഞ്ഞത് ശരിയായിരുന്നോ?

മാരീചന്‍‍ said...

ചുമ്മായിരി കിരണേ
ജോജു എന്ന താമരശേരി ബിഷപ്പ് പക്ഷ കുഞ്ഞാടിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യരുത്... പ്ലീസ്...

N.J ജോജൂ said...

പിസി ജോര്‍ജ് എന്റെ ആദര്സപുരുശാണോ മഹാത്മാവോ ഒന്നുമല്ല. ജോസഫിനോട് തെറ്റിപ്പിരിഞ്ഞു നില്‍ക്കുന്ന ഒന്നോ രണ്ടോ നിയോജകമാന്ധലതിനപ്പുരം ആള്‍ ബലമില്ലാത്ത പിസി ജോര്‍ജും ഭരിക്കുന്ന കമ്യൂനിസ്ടുപാര്‍ത്ടിയുറെ സെക്രട്ടറിയും തമ്മിലുള്ള വ്യത്യാസം കിരണിനു ഞാന്‍ പറഞു തരണോ.

പിസി ജോര്‍ജ് പറഞ്ഞ പുറത്ത് കൊള്ളാത്ത കാര്യങ്ങളാണ്‌ എന്തൊക്കെയാണ് എന്നറിഞ്ഞാല്‍ കൊള്ളാം. കിരണ്‍ പറഞ്ഞതിനപ്പുറം ഇതിനെക്കുറിച് എനിക്ക് ഒരറിവുമില്ല.

പിതാവ് ബിഷപ്പോ കത്തോലിക്കണോ ആകാന്‍ യോഗ്യനല്ല എന്ന് പറയുമ്പോള്‍ ജോര്‍ജു കത്തോലിക്കാ സഭയെ ചാരി നിന്നുകൊണ്ടാണ് ബിഷപ്പിനെ വിമര്സിക്കുന്നത്. പിണറായി വിജയന്‍ നികൃഷ്ട ജീവി എന്ന് വിളിക്കുമ്പോള്‍ പൊള്ളുന്നത് ഓരോ വിസ്വാസിക്കുമാണ്. രണ്ടും രണ്ടാണ്.

മാരീചോ
എന്തൊക്കെ ഉണ്ട്?
എവിടെ പാര്‍ട്ടിക്ക് ഗ്ലാനി സംഭവിക്കുന്നുവോ അവിടെ മാരീചന്‍ അവതരിക്കും. (സ്മൈലീ)

മാരീചന്‍‍ said...

അതായത്... സത്യക്രിസ്ത്യാനിയായ ജോര്‍ജ് കത്തോലിക്കാസഭയെ ചാരി നിന്ന് ബിഷപ്പിനെ തെറിവിളിച്ചാല്‍ കുഴപ്പമില്ല... ചെത്തുകാരന്‍ മുണ്ടയില്‍ കോരന്റെ മകന്‍ വിജയന്‍ താമരശേരി ബിഷപ്പിനെ വിമര്‍ശിച്ചാല്‍ വിശ്വാസിക്കു പൊള്ളും. അല്ലേ...

കത്തോലിക്കരുടെ മക്കള്‍ സഭയുടെ സ്ഥാപനങ്ങളില്‍ പഠിച്ചാല്‍ മതി, സഭക്കാരുടെ കടയില്‍ നിന്നു സാമാനങ്ങള്‍ വാങ്ങിയാല്‍ മതി.. തുടങ്ങിയ തിയറിയുടെ എക്സ്ടെന്‍ഷന്‍.... കൊള്ളാം കുഞ്ഞാടേ,,, കൊള്ളാം...

കുഴപ്പമൊന്നുമില്ല ജോജു...
സുഖമായി പോകുന്നു...
ബിഷപ്പിനു ഗ്ലാനി സംഭവിക്കുമ്പോള്‍ ജോജു ഇറങ്ങുന്നു. പാര്‍ട്ടിക്ക് ഗ്ലാനി വരുമ്പോള്‍ ഞാനും. ഒന്നിനു കാരണം സാമുദായികവും മറ്റേത് രാഷ്ട്രീയവും...
വിശ്വാസം അതല്ലേ എല്ലാം.....

മാരീചന്‍‍ said...

സ്മൈലി വിട്ടുപോയി ജോജൂ....
:) :) :)

N.J ജോജൂ said...

മാരീചന്റെ വ്യാഖ്യാനം കൊള്ളാം. പക്ഷെ പിണറായിക്ക് അറിയാം അതിന്റെ ശരിയായ അര്‍ത്ഥം. അതുകൊണ്ടാലല്ലോ വിതയത്തിലിനെ ചാരി പൌവതിലിനെ കൊട്ടുന്നത്.

കാക്കര kaakkara said...

ഇന്നലെ... വർഗ്ഗീയവാദികളാണ്‌ തോൽപ്പിച്ചത്‌...

ഇന്ന്‌... മദ്ധ്യവർഗ്ഗമാണ്‌ തോല്പിച്ചത്‌...

നാളെ...

കിരണ്‍ തോമസ് തോമ്പില്‍ said...

ഫാരിസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആണല്ലോ ജോജു ജോര്‍ജ്ജ് കാഞ്ഞിരപ്പള്ളിപ്പിതാവിനെപ്പറ്റി പറഞ്ഞത്. കാഞ്ഞിരപ്പള്ളി പിതാവ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട പിതാവാണ്‌ എന്നും. പിതാവും ഫാരിസും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട് എന്നും . കാഞ്ഞിരപ്പാള്ളി അരമനയില്‍ അച്ചന്മാരെപ്പോലും കയറ്റാത്ത സ്പെഷ്യല്‍ മുറിയിലാണ്‌ ഫാരിസ് താമസിച്ചതെന്നും. ഇത് സൂചിപ്പിക്കുന്നത് ഫാരിസും പിതാവും തമ്മിലുള്ള മറ്റൊരു ടൈപ്പ് ബന്ധമാണ്‌ എന്നുമൊക്കെ ഇന്ത്യാവിഷനില്‍ ഇരുന്ന് ജോര്‍ജ്ജ് വിളിച്ച് പറഞ്ഞിട്ടുണ്ട്. ബിഷപ്പിനെ അധികാരത്തില്‍ തുടരാന്‍ അര്‍ഹത ഇല്ലാത്ത ആളാണ്‌ അറക്കല്‍ പിതാവെന്നും ബിഷപ്പ് പോയിട്ട് ഒരു കത്തോലിക്കാനാകാനുള്ള അര്‍ഹത് പോലുമില്ലാത്തവനാണ്‌ എന്നും ജോര്‍ജ്ജ് പറഞ്ഞിട്ടുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതേ ജോര്‍ജ്ജ് ഇന്ന് ദിപിക സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട് സഭയുടെ അടുത്ത ആളും ദിപിക പത്രത്തില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു.

ജോജുവിന്‌ ജോര്‍ജ്ജ് മിശിഹ ആയിരിക്കില്ല പക്ഷെ മറ്റുള്ളവരുടെ നോട്ടത്തില്‍ സഭയെ പിണറായി വിജയനെക്കാള്‍ മോശമായി അധികേഷേപിച്ച ആളാണ്` ജോര്‍ജ്ജ് എന്തേ ജോര്‍ജ്ജ് വിഷയത്തില്‍ സഭക്ക് പോള്ളാത്തത് എന്ന ചോദ്യം സ്വാഭാവികമായി ഉയരും. അതിന്‌ കണാകുണ മറുപറ്റി പറഞ്ഞിട്ട് കാര്യമില്ല. നിലാപാടില്‍ ക്രിത്യത സഭക്ക് വേണം,

ഇനി ഒരു കമ്യൂണിസ്റ്റ്കാരനായ മത്തായി ചാക്കോയെ അയാളുടെ ആഗ്രഹമനുസ്സരിച്ച പാര്‍ട്ടി അന്ത്യവിശ്രമം നല്‍കി. എന്നാല്‍ താമരശ്സേരി ബിഷപ്പ് അനാവശ്യമായി ഈ വിഷയം പൊതു വേദിയില്‍ കൊണ്ടുവന്നു. വിവാദമുണ്ടാക്കി. സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിക്കപ്പെട്ടിട്ടില്ല എന്ന് സഭാധികാരൈകള്‍ പിന്നീട് സമ്മതിക്കുകയും ഉണ്ടായി.

അനാശ്യമായി താമരശ്സേരി ബിഷപ്പ് പ്രകോപനമുണ്ടാക്കി അതും പള്ളിയില്‍ അടക്കാന്‍ പാര്‍ട്ടിക്കാര്‍ സമ്മതിച്ചില്ല എന്ന് പറഞ്ഞ്. അതിന്‌ അതേ നാണയത്തില്‍ പാര്‍ട്ടി സെഅക്രട്ടറി മരുപറ്റിയും പറഞ്ഞു. അല്ലാതെ വെറുതെ രാവിലെ എഴുന്നേറ്റ് പിണറായി ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചതല്ലല്ലോ

കിരണ്‍ തോമസ് തോമ്പില്‍ said...


അതുകൊണ്ടാലല്ലോ വിതയത്തിലിനെ ചാരി പൌവതിലിനെ കൊട്ടുന്നത്.


പൌവത്തില്‍ പറയുന്നു അവിശ്വാസികള്‍ക്ക് വോട്റ്റ് ചെയ്യരുത്
വിതയത്തില്‍ പറയുന്നു വോട്ട് ചെയ്യാം

ഇതും പിണറായി വിജയന്റെ കുറ്റം

സുധീഷ് രാജശേഖരൻ said...

നികൃഷ്ട ജീവി എന്ന് വിളിക്കുന്നത്‌ വിമര്‍ശനമാണോ മാരീച്ചരെ???

karimeen/കരിമീന്‍ said...

പിതാവിന്റെ മൊബൈലില്‍ വിളിച്ചാല്‍ ഒരു കിളുന്ത് പെണ്ണ് ആണ് ഫോണെടുക്കുന്നതെന്നും അതിന്റെ അര്‍ത്ഥം ഞാനിപ്പോള്‍ പറയുന്നില്ല എന്നു കൂടി വിശുദ്ധ ജോര്‍ജ്ജ് പറഞ്ഞായിരുന്നു

ASOKAN said...

കിരണ്‍ ,

എത്ര എളുപതിലാണ് കുറെ സുഹൃത്തുക്കള്‍ താങ്കള്‍ അവതരിപ്പിച്ച വിഷയത്തില്‍ നിന്നും ചര്‍ച്ച വഴിതിരിച്ച് കൊണ്ടുപോകുന്നത്.സഖാവ് ചന്ദ്രപ്പന്‍ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളിലെ പൊള്ളത്തരം തുറന്നു കാണിക്കപ്പെടാതെ പോകണം,അതിന് പിണറായിയെ തെരിപരഞ്ഞുകൊണ്ടേ ഇരിക്കണം.അത് തന്നെയായിരിക്കും ചന്ദ്രപ്പന്‍ സഖാവും ഉദ്ദേശിക്കുന്നത്.


മാദ്യമപിന്തുണയില്ലാതെ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്ന് സഖാവിന് നന്നായി അറിയാം.അതിന് കേരളത്തില്‍ തല്‍ക്കാലം പിണറായി വിരോധം തന്നെ ഒറ്റമൂലി.ആശാന്‍ ആശയ ഗംഭീരന്‍ ആയിരുന്നു, പത്രസമ്മേളനത്തില്‍ ചറ പറ എന്ന് പിണറായിയെ തെറിവിളിച്ച് മുന്നണി വിട്ടു.എന്നിട്ടോ,പിണറായി ഒരു പത്ര സമ്മേളനം നടത്തിയതോടെ, വിട്ടതിലും വേഗത്തില്‍ തിരിയെ മുന്നണിയില്‍ കയറികൂടി. അല്ലാതെ ഭട്ടിണ്ട കോണ്ഗ്രസ്സ് ഒക്കെ ഇനി എന്ന്‍ നടക്കാനാണ്. അത് കൊണ്ട് തല്‍ക്കാലം പുത്തനച്ചി പുരപ്പുറം
തൂക്കട്ടെ!!!!!!!!.

N.J ജോജൂ said...

"പൌവത്തില്‍ പറയുന്നു അവിശ്വാസികള്‍ക്ക് വോട്റ്റ് ചെയ്യരുത് വിതയത്തില്‍ പറയുന്നു വോട്ട് ചെയ്യാം."

അവിസ്വസികള്‍ക്ക് വോട്ടു ചെയ്യാമെന്ന് വിതയതിലോ വോട്ടു ചെയ്യരുതെന്ന് പൌവതിലോ പറഞ്ഞിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ.

വോട്ടുടുപ്പിന്റെ ദിവസം ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടത് എന്ന് ചാനലുകാര്‍ ചോദിച്ചാല്‍ കംയോനിസ്റ്റു കാര്‍ എന്താവും മറുപടി പറയുക.
വിതയത്തില്‍ പിതാവ് ഭരണഘടനയില്‍ വിസ്വസികല്കെ വോട്ടു ചെയ്യാവൂ എന്ന് പറഞ്ഞിട്ടില്ല എന്നല്ലേ പറഞ്ഞത്.

പൌവത്തില്‍ പിതാവ് തന്റെ കമ്യൂണിസ്റ്റു വിരുദ്ധ ലേഖനങ്ങളില്‍ ഒരിടത്തും നിരീശ്വര വാദികള്‍ക്ക് വോട്ടു ചെയ്യരുത് എന്ന് പറഞ്ഞതായി വായിച്ചിട്ടില്ല.

ഇവിടെ പ്രസ്താവന വിഷയമായ ഇടയലേഖനത്തില്‍ ഒപ്പ് വച്ചത് പൌവത്തില്‍ അല്ല വിതയത്തില്‍ ആണ് എന്നും മറക്കാതിരിക്കുക.

കിരണിനും കിരണിന്റെ പാര്‍ട്ടിക്കും മനസിലായില്ലെങ്കില്‍ ഞാന്‍ ആവര്‍ത്തിക്കാം.

വിശ്വാസി ആവാനോ അവിശ്വാസി ആവാനോ തന്റെ മതവിസ്വസമോ മത വിരുധതയോ ഈസ്വരവിസ്വസമൊ നിരീശ്വര വാദമോ പ്രചരിപ്പിക്കുവാന്‍ എല്ലാവര്ക്കും അവകാസമുണ്ട്. ജനങ്ങളുടെ വോട്ടു നേടി അധികാരത്തില്‍ എത്തിയവര്‍ ജനങ്ങളുടെ ചിലവില്‍ തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുന്നത് ശരിയല്ല. പാഠപുസ്തകത്തിലൂടെ നിരീശ്വര വാദവും മതനിശേധവും പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെ പിന്തുനക്കെണ്ടാതില്ല എന്ന് ദൈവവിശ്വാസത്തില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു സമൂഹത്തിനു തീരുമാനിക്കാം. അതിനു ഒരു കാമാല്‍കുട്ടിയുടെയും അനുവാദം ഇവിടെ ആര്‍ക്കും ആവശ്യമില്ല.

N.J ജോജൂ said...

അശോകാ,

ഞാന്‍ നിറുത്തി. ചര്‍ച്ച വ്യതി ചലിപ്പിക്കുക എന്നാ ഒരു ഉദ്ദ്യെസവും എനിക്കില്ല(എന്നെയാണ് ഉദ്ദ്യെസിക്കുന്നതെങ്കില്‍). ആക്രമണം ചന്ദ്രപ്പന്‍ സഖവിനോടവട്ടെ.

ASOKAN said...

ത്യഗസംപന്നമായ കമ്യുണിസ്റ്റ്‌ ജീവതം നയിച്ച മത്തായി ചാക്കോ,അത്യാസന്ന നിലയില്‍ കിടന്ന അവസാന കാലത്ത് “അദ്ദേഹം തന്നെ,പിതാവേ, രോഗീ ലേപനം വേണം” എന്ന് ആവശ്യപെട്ടു ,എന്ന പച്ച കള്ളം താമരശേരി ബിഷപ്‌ പരസ്യമായി പൊതുയോഗത്തില്‍ തട്ടിവിട്ടപ്പോള്‍ അതിനെതിരെ “ഇത്തരം നികൃഷ്ടമായ ചെയ്തി തുടര്‍ന്നാല്‍,അതിനെ ഇന്നും അപലപിക്കും,നാളെയും അപലപിക്കും,മറ്റന്നാളും അപലപിക്കും എന്നു പത്ര ദൃശ്യ മാധയമാക്കരോട് തുറന്നു പറഞ്ഞ പിണറായി ,ഒരു കമ്യുണിസ്റ്റ്‌ നേതാവിന്റെ സ്വത്ത സിദ്ധമായ തന്റേടം ആണ് പ്രകടിപ്പിച്ചത്. .ദിവംഗതന്‍ ആയ തന്റെ സഹപ്രവര്‍ത്തകന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നവര്‍ ആരായാലും,നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി, അതിനെതിരെ പ്രതികരിക്കാതിരുന്നവരില്‍ നിന്നും അങ്ങേരെ വേറിട്ട്‌ നിര്‍ത്തുന്നതും ഇത് തന്നെ....

November 10, 2010 12:10 AM

ASOKAN said...

ചന്ദ്രപ്പന്‍ സഖാവിനോട് യാതൊരു ആക്രമണവും ഇല്ല.


പിണറായിയെ തെരിവിളിച്ചാല്‍ മാധ്യമങ്ങളുടെ നോട്ടം കിട്ടും,നയാ പയിസയുടെ വോട്ട് കിട്ടില്ല.കാരണംവോട്ട് ചെയ്യുന്നത് മാധ്യമാക്കാരല്ല,നാട്ടുകാരാണ്. .ഈ ചന്ദ്രപ്പന്‍ സഖാവിന്റെ പാര്‍ട്ടിക്കാര്‍ മത്സരിക്കുന്ന ഇടങ്ങളിലും,ആദ്യം പിണറായിയുടെ പാര്‍ട്ടിക്കാരുടെ വോട്ട് കിട്ടണ്ടേ.എന്നിട്ട് വേണ്ടേ ന്യൂനപക്ഷ വോട്ട്.


സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ നിശ്ചയിച്ച മന്ത്രിസഭാ ഉപ സമിതിയില്‍ ചന്ദ്രപ്പന്‍ സഖാവിന്റെ ബിനോയ്‌ വിശ്വം അംഗം ആണ്.ആ സമിതി ഉണ്ടാകിയ സമവായ കരാറിനെതിരെ അവരുടെ തന്നെ വിദ്യാര്‍ഥി വിഭാഗത്തെ സമരത്തിന്‌ പറഞ്ഞയക്കും......

Radheyan said...

പുതിയ ഒരു സ്ഥാനലബ്ദിയുടെ ഭാഗമായി നടന്ന ചില പത്രസമ്മേളനങ്ങളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക മാത്രമേ ചന്ദ്രപ്പന്‍ ചെയ്തുള്ളൂ. കോണ്‍ഗ്രസിനോടോ ബിജെപിയോടോ ഇല്ലാത്ത ചൊറിച്ചില്‍ സിപിഐയോട് സൂക്ഷിക്കുന്ന കിരണിനെ പോലുള്ള ആളുകള്‍ സി പി എമിന്റെ റാങ്ക് & ഫയലിലുള്ള പോലെ സി പി ഐയിലും ഉള്ള കാലം മുന്നണിയുടെ ഭാവി ഭാസുരം.

ഈര്‍ക്കിലിന്റെ നീളവും വണ്ണവും അളക്കുന്നവര്‍ സ്വയം എന്തോ സംഭവമാണെന്ന് ധരിക്കുന്നുണ്ടോ ആവോ.ഈ ഇരുപത്തിയഞ്ചില്‍ രണ്ടരയൊക്കെ അത്ര വലിയ സംഭവമായോ.

കിരണ്‍ സെസിനെ അനുകൂലിക്കുന്നുണ്ടോ? സി പി എമ്മിന്റെ നിലപാട് സെസിനു അനുകൂലമാണോ? തൊഴില്‍ നിയമങ്ങള്‍ സെസില്‍ നടപ്പാക്കണമെന്നാണ് കാനം ആവശ്യപ്പെടുന്നത്. അങ്ങനെ വേണ്ട എന്നാണോ സി ഐ ടി യു വൈസ് പ്രസിഡന്റ് കൂടെ ആയ മന്ത്രിയുടെ അഭിപ്രായം. ജിസ് മോന്‍ മാത്രമാണോ സ്വാശ്രയത്തെ എതിര്‍ക്കുന്നത്.ബിജു എതിര്‍ക്കുന്നില്ലേ?

മുക്കുവന്‍ said...

“അദ്ദേഹം തന്നെ,പിതാവേ, രോഗീ ലേപനം വേണം” .. ഇതിച്ചിരി കടന്നുപോയോ? എപ്പോഴാണു രോഗീലേപനം കൊടുക്കണേന്ന് ശുഭവസ്ത്രധാരിക്ക് അറിയില്ലേ, അതോ എഴുതി,എഴുതി ഈ വിധത്തിലായോ?

പിന്നെ പള്ളീലെ ഗോതമ്പു വട തിന്നാല്‍ സ്വര്‍ഗ്ഗം എന്ന് വിശ്വസിക്കാന്‍ മാത്രം മന്ദബുദ്ദിയായിരുന്നോ മത്തായി ചാക്കോ? എനിക്കൊന്നുമറിയില്ലേ! എല്ലാവരും മൊതലെടുപ്പിനു ആളെക്കൂട്ടുന്നു.. കാര്യമെന്തെന്ന് ആര്‍ക്കറിയാം?

jayashankaran said...

ഈ രാധേയന്‍ എന്ന കക്ഷി 'വലതന്‍' ഇടവകയിലെ ച്നദ്രപ്പന്‍ബിഷപ്പിന്റെ കുഞ്ഞടാന്നല്ലിയോ........

jayashankaran said...

ഈ രാധേയന്‍ എന്ന കക്ഷി 'വലതന്‍' ഇടവകയിലെ ച്നദ്രപ്പന്‍ബിഷപ്പിന്റെ കുഞ്ഞടാന്നല്ലിയോ........

jayashankaran said...

വെളിവ് കെട്ട വെളിയം പോയി, ഇനി വെളിവുകേട്‌കേക്കണ്ടെന്നു കരുതിയവര്‍ക്ക് തെറ്റി , ആശാനെയും തോല്‍പ്പിക്കുന്ന വെളിവില്ലകുന്നിലപ്പന്‍ ഇതാ ചന്ദ്രോദയം ചെയ്തിരിക്കുന്നു...! സാക്ഷാല്‍ ചന്ദ്രപ്പന്‍ എന്ന മന്ദപ്പന്‍ ..!
ഇതുങ്ങള്‍ എല്ലാം ചേര്‍ന്ന് ഇടതു പക്ഷത്തെ കുളിപ്പിച്ച് കിടത്തും ഷുവര്‍..

കിരണ്‍ തോമസ് തോമ്പില്‍ said...

നിരീശ്വരവാദികളെ വിജയിപ്പിക്കരുത്

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കത്തോലിക്ക മെത്രാന്‍സമിതി (കെസിബിസി) തയ്യാറാക്കിയ ഇടയലേഖനം പള്ളികളില്‍ വായിച്ചു. നിരീശ്വരവാദികളെ വിജയിപ്പിക്കരുതെന്നാണ് ഇടയലേഖനം മുഖ്യമായി പറയുന്നത്. നിരീശ്വരവാദപ്രസ്ഥാനങ്ങള്‍ പിന്തുണയ്ക്കുന്ന സ്വതന്ത്രന്മാര്‍ വിശ്വാസികളും പൊതുസമ്മതരും ആണെങ്കില്‍ കൂടിയും അവര്‍ക്ക് വോട്ട് ചെയ്യരുതെന്നും ഇടയലേഖനം നിര്‍ദേശിക്കുന്നു.

ഇടതുപക്ഷത്തിനെതിരാണ് ഇടയലേഖനമെന്നും സഭ പ്രത്യക്ഷത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഇതു സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നിരുന്നു. ലത്തീന്‍സഭയില്‍ ഒരു വിഭാഗം ഇടയലേഖനത്തിനെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ലത്തീന്‍സഭയുടെ രാഷ്ട്രീയകാര്യസമിതിയായ കെ.ആര്‍.എല്‍.സി.സി പ്രശ്‌നാധിഷ്ഠിത-മൂല്യാധിഷ്ഠിത സമദൂരസിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

കേരളത്തില്‍ ഭൂരിഭാഗം കത്തോലിക്ക പള്ളികളിലും ഞായറാഴ്ച ഇടയലേഖനം വായിച്ചു.

ബൂലോഗനടന്‍ said...

ധൈര്യമൊണ്ടെങ്കില് ഈ വലത്തന്മാരെ മൊന്നണീന്ന് പൊറത്താക്കടോ അപ്പൊ വെവരം അറിയും. ഇടത് പച്ച ജനാദിപത്ത്യമുന്നനി എന്നതോണ്ട് ഓട്ട് ചെയ്യുന്നോരും കൊറെയുണ്ട് കെട്ടാ .. വലത്തന്മാരെ പൊറത്താക്കിയ ആ വകേല് ഓട്ട് കൊറെ വേറേം പോകും. എന്നാപ്പിന്നെ ഈ പൊണറായിപ്പാര്‍ട്ടി ബല്യ പാര്‍ട്ടിയല്ലേ ഒറ്റക്ക് നിന്ന് നോക്ക്യേ എത്ര സീറ്റ് കിട്ടൂന്ന് അറിയാലോ .. നിങ്ങടെ പാര്‍ട്ടീം കൊണ്ടേ ഈ പണറായി പോകൂ മക്കളേ ... { സ്മൈലി }

N.J ജോജൂ said...

വിഷയത്തില്‍ നിന്ന് വ്യതിച്ചരിപ്പിക്കുകയാണ് എന്ന് തെറ്റിദ്ധരിക്കില്ലെങ്കില്‍

കിരണ്‍,

ഇടയലേഖനത്തിന്റെ ലിങ്ക് ഉള്ളപ്പോള്‍ എന്തിനാണ് മാതൃഭൂമിയുടെ ലിങ്ക്.

കാക്കര kaakkara said...

“സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ നിശ്ചയിച്ച മന്ത്രിസഭാ ഉപ സമിതിയില്‍ ചന്ദ്രപ്പന്‍ സഖാവിന്റെ ബിനോയ്‌ വിശ്വം അംഗം ആണ്.ആ സമിതി ഉണ്ടാകിയ സമവായ കരാറിനെതിരെ അവരുടെ തന്നെ വിദ്യാര്‍ഥി വിഭാഗത്തെ സമരത്തിന്‌ പറഞ്ഞയക്കും...... ”

ഇതാണ്‌ ഇടതുപക്ഷം എന്ന്‌ പറയുന്നത്‌... ചർച്ച പുരോഗമിക്കട്ടെ...

ദൈവം ഉണ്ടൊ ഇല്ലയോ എന്ന്‌ തീരുമാനിക്കണമെങ്ങിൽ രണ്ട് മതങ്ങളുടെ ചർച്ച വീക്ഷിച്ചാൽ മതി... എപ്പടി...

കിരണ്‍ തോമസ് തോമ്പില്‍ said...

ഇടയലേഖനം വായിച്ച് ആളുകള്‍ എന്താണ്‌ ഉദ്ദ്യേശിച്ചത് എന്ന് മനസിലാക്കട്ടെ. ഇതൊക്കെ എന്തിനായിരുന്നു എന്നും മനസിലാക്കട്ടേ. പക്ഷെ ഇത്തരത്തിലുള്ള ഇടയലേഖനങ്ങള്‍ ഇറക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് തമാശക്കായിരിക്കും എന്നും കരുതാം. നിരീശ്വര വാദ പ്രത്യേശാസ്ത്രം എന്നൊക്കെ എത്ര നിഷ്ക്കളങ്കമായിട്ടായിരിക്കും പറഞ്ഞിട്ടുണ്ടാകുക എന്നും ഈ അവസരത്തില്‍ ഓര്‍മ്മിക്കാം. ഇടതു സ്വന്തന്ത്രന്മാരായി മത്സരിച്ചവരെ അതില്‍ നിന്ന് പിന്‍മാറാന്‍ പുരോഹിതന്മാര്‍ ശ്രമിച്ചതും നിഷ്ക്കളങ്കമായിട്ടാകും എന്നും കരുതാം

chithrakaran:ചിത്രകാരന്‍ said...

കൊടിയ്യെരി ജയരാജന്‍ ശ്രീമതിമാരുടെ ഉടമസ്തതയിലിരിക്കുന്ന സ്വജന പക്ഷപാത സി.പി.എമ്മില്‍ ഇനി
മാടമ്പിത്വമല്ലാതെ ഒരു തൊഴിലാളിസ്നേഹ പ്രതീക്ഷയുമില്ല.വലതുപക്ഷത്തേക്കാള്‍ വലതുപക്ഷമായ ഒരു നാമമാത്ര ഇടതുപക്ഷ പാര്‍ട്ടി. :)
ചന്ദ്രപ്പന്റെ ആരംഭശൂരത്വം നീറിപടര്‍ന്ന് ആരംഭശൂരത്വമല്ലെന്ന് അനുഭവത്തിലൂടെ തെളിയിക്കുകയാണെങ്കില്‍ ... സി.പി.ഐ.യില്‍ വയസന്മാരെ നേതൃത്വത്തില്‍ നിന്നും മാറ്റി വല്ല ഉപദേശക സമിതിയിലേക്കും താമസിപ്പിച്ച്,നേതൃത്വത്തില്‍ യുവത്വം കൊണ്ടുവരികയാണെങ്കില്‍....
കേരളജനത്തിനു ലക്ഷ്യം നഷ്ടപ്പെട്ട സി.പി.എമ്മിനെ കയ്യൊഴിയാമായിരുന്നു.
ചന്ദ്രപ്പനു ഇത്തോതില്‍ മുന്നോട്ടുപോകാന്‍ കെല്‍പ്പുണ്ടാകട്ടെ എന്ന് കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.

കേരളം അഭിമുഖീകരിക്കുന്ന കീടനാശിനിപ്രശ്നങ്ങളും, ആദിവാസി-ദളിത കൃഷിഭൂമി പ്രശ്നവും, വേസ്റ്റ് സംസ്ക്കരണവും,വഴിയോര പൊതു ടോയ്ലറ്റ് നിര്‍മ്മാണ-പരിപാലനവും, റോഡുകള്‍ ശാസ്ത്രീയമായി കാലാവസ്ഥക്കനുഗുണമായി നന്നാക്കലും പരിപാലിക്കലും,സി.പി.എം.കാരല്ലാത്ത ജനങ്ങളോടുള്ള വിവേചനവും,വിദ്യാഭ്യാസം,കുടിവെള്ളം,ലോട്ടറി,മദ്യം,അഴിമതി, അക്രമം,പിണറായിക്കുവേണ്ടിയുള്ള ജന ദ്രോഹ സൈബര്‍വേട്ട തുടങ്ങിയവയോടുള്ള നിലപാടുകളും നീതിപൂര്‍വ്വമായും ആത്മാര്‍ത്ഥതയോടെയും ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയായി
സി.പി.ഐ.ക്ക് വളര്‍ന്നുവരാന്‍ സദ്ബുദ്ധി തോന്നിക്കണമേ പടച്ചോനെ...!!!

രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തന രംഗം സോളിഡാരിറ്റിക്കും,എന്‍.ഡി.എഫിനും,പോപ്പുലര്‍ ഫ്രണ്ടിനും,ജമാ അത്തെ ഇസ്ലാമിക്കും,എന്‍.എസ്.എസ്സിനും,ആര്‍.എസ്സ്.എസ്സിനും,പള്ളീലച്ഛന്മാര്‍ക്കും ഒഴിഞ്ഞുകൊടുത്ത് പണത്തിന്റേയും അധികാരത്തിന്റേയും പിന്നാലെ ഓച്ഛാനിച്ചു നടക്കുന്ന സി.പി.എം- കോണ്‍ഗ്രസ്സ് നേതാക്കളെ മനസ്സിലെങ്കിലും തെറിയഭിഷേകം ചെയ്യാനും,ചെരിപ്പുമാലയണിയിച്ച് ആരാധിക്കാനും,ഐ.ടി.ആക്റ്റിനെ കരിനിയമമായി പ്രഖ്യാപിക്കാനും, തോന്നുമാറാകണേ ...ഭഗവാനെ...ഗുരുവായൂരപ്പാ..കുട്ടിച്ചാത്താ... !!!

vipin said...

ജനതാദള്‍ + ജോസെഫ് +ഐ എന്‍ എല്‍ അവരുടെ കുറച്ചു സീറ്റുകള്‍ ഒഴിവു വന്നതില്‍ സി പി ഐക്ക് നോട്ടമുണ്ടെന്നു ആരും പറഞ്ഞു പോകരുത് !!
നമ്മുടെ മൂന്നാര്‍ വിഷയത്തില്‍ ആദ്യത്തെ എതിര്‍പ്പ് വന്നത് എവിടെ നിന്നാണെന്നും അതിനു തുരങ്കം വെച്ചത് ആരൊക്കെയാണെന്നും ആരും മിണ്ടിപ്പോകരുത്‌ !!! മൂന്നാറിലെ പുലി രാജു നാരായണ സ്വാമിയെ തൃശ്ശൂരില്‍ നിന്ന് തട്ടിയത് ആരൊക്കെ കളിച്ചിട്ടാണെന്നും ആരും മിണ്ടി പോകരുത് !!

കിരണ്‍ തോമസ് തോമ്പില്‍ said...

സി.പി.ഐക്ക് അവരുടെ വോട്ട് ഷെയര്‍ അറിയാം. പിന്നെ വീരേന്ദ്രകുമാറിനെ പിന്‍തുണച്ചാല്‍ മാതൃഭൂമിയുടെ പരിളാലനയും കിട്ടും. വയനാട് കൈയേറ്റ കേസൊക്കെ റവന്യൂ വകുപ്പ് ഒതുക്കി കൊടുത്തില്ലെ. സി.പി.എമുകാരെ തെറി പറഞ്ഞാല്‍ സി.പി.ഐയുടെ മാന്യ നേതൃത്വത്തിലെ ഇനി എല്‍ഡി.എഫിന്‌ രക്ഷയുള്ളൂ എന്നൊക്കെ എഴുതാന്‍ പറ്റിയ യഥാര്‍ത്ഥ വിപ്ലവ സംഹക്കുട്ടികള്‍ മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെടും. ആളില്ലാത്ത പാര്‍ട്ടിക്ക് പിടിച്ച് നില്‍ക്കണ്ടേ

jaison mathew said...
This comment has been removed by the author.
കൊളാഷ് said...
This comment has been removed by the author.