Wednesday, December 08, 2010

വിസ്മയ വാട്ടര്‍ തീം പാര്‍ക്കിലെ ജലചൂഷണം


അപ്പോള്‍ ആ കാര്യത്തില്‍ തീരുമാനമായി പറശിനിക്കടവ്‌ വിസ്മയ വാട്ടര്‍ തീം പാര്‍ക്കില്‍ ജലചൂഷണമില്ല. പറഞ്ഞത് മാതൃഭൂമി ആയതിനാല്‍ വിശ്വസിച്ചേ മതിയാകൂ. നിര്‍ഭാഗ്യവശാല്‍ 2010 ജൂലൈയിലെ കണ്ണൂര്‍ എഡീഷനിലാണ്‌ ഈ വാര്‍ത്ത വന്നിട്ടുള്ളൂ. എന്നാലും അവിടെ എങ്കിലും വന്നല്ലോ എന്ന് കരുതി സമാധാനിക്കാം.

ഇനി അല്പം ചരിത്രം. പറശ്ശിനിക്കടവില്‍ സി.പി.എം നേതൃത്വത്തില്‍ ഉണ്ടാക്കിയ ഈ പാര്‍ക്കിനെപ്പറ്റി ആദ്യകാലങ്ങളില്‍ തന്നെ വന്‍ വിവാദങ്ങളായിരുന്നു. ആദ്യമൊക്കെ ഇത്തരത്തിലൊരു സ്ഥാപനം സി.പി.എം ആഭിമുഖ്യത്തില്‍ നടത്താമോ എന്നതായിരുന്നു വിഷയമെങ്കില്‍ പിന്നീടത് ജലചൂഷണം നടക്കുന്ന ഇത്തരം സംരംഭങ്ങള്‍ തുടങ്ങാമോ എന്നതായി. വീഗാലാന്റിനോടോ ആതിരപ്പള്ളിയിലെ വാട്ടര്‍ തീം പാര്‍ക്കുകളോടോ ഇല്ലാത്ത എതിര്‍പ്പായിരുന്നു പിന്നീടങ്ങോട്ട് . എല്ലാ മാധ്യമങ്ങളും ജചൂക്ഷണത്തിന്റെ പേരില്‍ സി.പി.എമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. എന്നാല്‍ അന്നു മുതല്‍ തന്നെ ഇത് മഴവെള്ള സംഭരണിയിലെ ജലമുപയോഗിച്ചാണ്‌ നടത്തുന്നത് എന്ന് ഈ സ്ഥാപനത്തിന്റെ സംരംഭകര്‍ പറയുന്നുണ്ടായിരുന്നു. ഇത് വെറും കെട്ടുകഥയാണ്‌ എന്നായിരുന്നു എതിര്‍പ്പിന്റെ ആള്‍ക്കാരുടെ വാദം. അന്ന് ഏഷ്യാനെറ്റ് ന്യൂസുലിലായിരുന്ന വേണു ന്യൂസ് ഹവര്‍ ചര്‍ച്ചയില്‍ വളപട്ടണം പുഴയല്ലെ നിങ്ങളുടെ ടാര്‍ഗ്ഗറ്റ് എന്ന് വരെ ചോദിച്ചിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ പോലെ പരിസ്ഥിതി വാദികളാകുന്ന അസുലഭ കാഴ്ചയായിരുന്നു അത്.

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചത് സി.പി.എമിന്റെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിലപാടായിരുന്നു. മാധ്യമ കഥകള്‍ക്കൊപ്പം പതിവ് പോലെ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുക എന്നതായിരുന്നു വി.എസിന്റെ തന്ത്രം. ഉല്‍ഘാടകനായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന വി.എസ് ഉല്‍ഘാടനത്തിന്റെ തലേന്ന് ആശുപത്രിയില്‍ അഡ്‌മിറ്റായി. വി.എസിന്റെ അഭാവത്തില്‍ പിണറായി ഇതിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. എന്നാല്‍ വി.എസിന്റെ കളികള്‍ അവിടെയും നിന്നില്ല. ഇടക്കിടെ പത്രലേഖകര്‍ വിസ്മയയില്‍ ജലചൂഷണമുണ്ടോ എന്ന് വി.എസിനോട് ചോദിക്കുമ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്‌ എന്നായിരുന്ന്നു മറുപടി. അങ്ങനെ എല്ലാവരാലും സംശയത്തിന്റെ മുള്‍മുനയില്‍ നിന്ന സ്ഥാപനത്തെപ്പറ്റി മാതൃഭുമിയില്‍ വന്ന വാര്‍ത്ത വായിക്കുക.


മഴക്കൊയ്ത്തില്‍ വിസ്മയമായി വാട്ടര്‍തീം പാര്‍ക്കിന്റെ സംഭരണി
കണ്ണൂര്‍: പറശ്ശിനിക്കടവ് 'വിസ്മയ' വാട്ടര്‍ തീം പാര്‍ക്കിലെ കൂറ്റന്‍ മഴവെള്ളസംഭരണി ജലസംരക്ഷണത്തിന് മാതൃകയാവുന്നു. 7.5 കോടി ലിറ്റര്‍ വെള്ളംകൊള്ളുന്ന സംഭരണിക്ക് ഒപ്പംനില്ക്കുന്ന മഴവെള്ള സംഭരണി കേരളത്തില്‍ വേറെയില്ല. ഇതുവരെ പെയ്ത മഴയില്‍ ജലസംഭരണിനിറഞ്ഞ് തടാകമായിമാറി.

വിസ്മയ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വെള്ളംമുഴുവന്‍ ശേഖരിക്കുന്നത് മഴവെള്ളസംഭരണിയില്‍നിന്നാണെന്ന് മലബാര്‍ ടൂറിസം ഡെവലപ്‌മെന്റ് കൊ-ഓപ്പറേറ്റീവ് ലിമിറ്റഡ് ചെയര്‍മാന്‍ കെ.കെ.നാരായണന്‍ പറഞ്ഞു. കുടിവെള്ളത്തിനായി വേറെ കിണറുണ്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനായി വെള്ളമെടുത്തശേഷവും സംഭരണിയില്‍ ജലംബാക്കിയായിരുന്നു. ദിവസംമൂന്ന്-നാല് ലക്ഷം ലിറ്റര്‍ വെള്ളം പാര്‍ക്കിലേക്ക് വേണം. ഇത്തവണ സംഭരണിയുടെ ഉയരം രണ്ടു മീറ്റര്‍കൂടി കൂട്ടിയതോടെയാണ് സംഭരണശേഷി 7.5 കോടി ലിറ്ററായി ഉയര്‍ന്നത്. 2.75 ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന ജലാശയത്തിന് ചിലഭാഗങ്ങളില്‍ ഒമ്പത് മീറ്ററും മറ്റിടങ്ങളില്‍ ഏഴ് മീറ്ററും ആഴമുണ്ട്.

ഇപ്പോഴുള്ളതിനേക്കാള്‍ രണ്ടടികൂടി ഉയരത്തില്‍ സംഭരണിയില്‍ വെള്ളംനിറയ്ക്കാം. കനത്തമഴയില്‍ നിറഞ്ഞൊഴുകുന്നത് തടയാന്‍ മുന്‍കരുതലെന്ന നിലയില്‍ ഇത് നിറയ്ക്കാതെ വെച്ചിരിക്കുകയാണ്. അധികമായെത്തുന്നജലം പ്രത്യേകചാലിലൂടെ ഒഴുക്കിക്കളയുകയാണ്. അലേയമാലിന്യങ്ങള്‍ അരിച്ചുമാറ്റി ലേയമാലിന്യങ്ങള്‍ സെറ്റിലിങ് ടാങ്കില്‍ അടിയിച്ചശേഷമാണ് വെള്ളം സംഭരണിയിലേക്ക് വിടുന്നത്. പാര്‍ക്ക് ജലചൂഷണം നടത്തുന്നുവെന്ന ആരോപണം മറികടക്കാനാണ് ജലസംഭരണി നിര്‍മിച്ചതെന്ന് എം.ടി.ഡി.സി. മാനേജിങ് ഡയറക്ടര്‍ പി.പി.ചന്ദ്രന്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന്‍േറതാണ് ആശയം.

പാര്‍ക്കില്‍ കുട്ടികള്‍ക്കായി പുതിയ പത്ത് റൈഡുകള്‍ ഉടന്‍ തുടങ്ങുമെന്നും എം.ഡി. പറഞ്ഞു. ഹൈഡ്രോളിക് സ്‌പേസ് ഷട്ടില്‍, സണ്‍ ആന്‍ഡ് മൂണ്‍, കിഡ്ഡി റൈഡ് റോബോട്ട്, മള്‍ട്ടി പ്ലേ സിസ്റ്റം ജംബോ ട്രംബോളിന്‍ തുടങ്ങിയ റൈഡുകള്‍ ഓണത്തിനുമുമ്പ് പ്രവര്‍ത്തനക്ഷമമാകും. പുതിയ മേജര്‍ റൈഡുകളും ചൈനീസ് റൈഡുകളും ഏര്‍പ്പെടുത്താനും നടപടി തുടങ്ങി.

5 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സത്യം എന്നെങ്കിലും വെളിയില്‍ വരുമെന്ന് പറയുന്നത് എത്ര സത്യം !!

ശ്രദ്ധേയന്‍ | shradheyan said...

ഇതിലും വലിയ ജലസംഭരണികള്‍ ഇപ്പൊ കേരളത്തിലെ റോഡുകളിലുണ്ടണ്ണോ :)

USAFKA said...

@ശ്രദ്ധേയന്‍...മാങ്ങ എന്ന് പറയുമ്പോൾ തെങ്ങ് എന്ന് പറയണം കെട്ടോ?

dileep said...

മഹാനായ A K G യുടെ ആശയമാണ് സഹകരണരംഗത്ത് ബാങ്കുകളും കോഫി ഹൗസുകളും ആതുരാലയങ്ങളും പടുത്തുയര്‍ത്തുക. കഴ്തരുപപന്‍ മുതലാളിതചൂഷണങ്ങളില്‍ നിന്ന് സാധാരണക്കാരേനെ രക്ഷിക്കുക.. അതിലുടെ ശക്തമായ ജനകിയ ബദല്‍ പടുത്തുയര്‍ത്തുക എന്നത്.
കണ്ണൂരിലെ വാട്ടര്‍ തീം പാര്‍ക്കും ഇത്തരത്തിലുള്ള ഒരു ജനകിയ ബദല്‍ ആണ്.. തീര്‍ത്തും അഴിമതി രഹിതമായ കൃത്യനിഷ്ഠയോടെ സുതാര്യമായി പൂര്‍ണ ജനപങ്കാളിത്തത്തോടെ വിജയകരമായി നടന്നു കൊണ്ടിരിക്കുന്ന നിരവധി സ്ഥാപനങ്ങള്‍. നിസ്വര്തമായി അച്ചടക്കത്തോടെ ഇവയെ നയിക്കുന്ന കൂട്ടായ്മകള്‍ ... കേരളത്തിലെ മുതലാളിമാരുടെയും നുണ മാധ്യമങ്ങളുടെയും ഉറക്കം കെടുത്തിയ ബദല്‍ചിന്തകള്‍, പാവങ്ങളുടെ ചെറുത്‌ നില്‍പ്പ് ..
എംഎന്‍വിജയന്‍മാഷും കൂട്ടാളികളും,കച്ചവട മാധ്യമങ്ങളും ഒരു കാലത്ത് വാട്ടര്‍ തീം പര്‍ക്കിനെതിരായി ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ ഇത്തരുണത്തില്‍ ഓര്‍ത്തു പോവുകയാണ്.
C P M കോര്പരെട്ടു കമ്പനിയാണെന്നും, നേതാക്കെന്മാര്‍ എല്ലാം മനജേര്‍മരെനെന്നും, ഡിസ്നിലന്‍ഡിലെ പാര്‍ട്ടി എന്നും മറ്റുംവിളിച്ചു കൂട്ടത്തോടെ രക്തസ്കാഷികളവന്‍ ആഹുവാനം ചെയ്ത തെട്ടുരങ്ങള്‍ ..!
----------------
കണ്ണൂരിലെ കണ്ടല് പാര്‍ക്കിനെ പറ്റിയും നാളെ മാതൃഭൂമിയും മറ്റു നുണ പത്രങ്ങളും ഇങ്ങനെ സത്യം തുറന്നു പറയുമെന്ന് നമ്മുക്ക് വിചാരിക്കാം.!!

മുക്കുവന്‍ said...

ഈ പാര്‍ക്കിന്റെ ചിലവില്‍ പത്ത് ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാമായിരുന്നില്ലേ.. അപ്പോള്‍ ഈ കത്തനാരന്മാരുടെ കാലുനക്കാതെ കുറച്ച് കുട്ടികള്‍ക്ക് പഠിക്കാമായിരുന്നില്ലേ? അല്ല്ലാ അപ്പോള്‍ പാര്‍ട്ടി എങ്ങിനെ കാശുണ്ടാക്കും അല്ലേ?