ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലെന്താ അഴിമതി ആരോപണമോ പദ്ധതി പ്രദേശത്തെ ജനരോഷമോ ഉണ്ടാകില്ലല്ലോ എന്നാണ് മിക്ക രാഷ്ട്രീയാക്കാരുടെയും തഞ്ചം. മാദ്ധ്യമങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ തിരിയും എന്നുറപ്പുള്ളതിനാല്‍ അവര്‍ തന്ത്രപൂര്‍വ്വം സേഫ് മോഡിലെക്ക് നീങ്ങുന്നു. ഇത്തരം പ്രശ്നങ്ങളില്‍ എന്ത് ബദല്‍ നിര്‍ദ്ദേശിക്കാന്‍ കഴിയുമെന്ന് ആലോചിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.
Saturday, May 29, 2010
കേരളവികസനം, ബദലുകള്‍ക്ക് സമയമായി
ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലെന്താ അഴിമതി ആരോപണമോ പദ്ധതി പ്രദേശത്തെ ജനരോഷമോ ഉണ്ടാകില്ലല്ലോ എന്നാണ് മിക്ക രാഷ്ട്രീയാക്കാരുടെയും തഞ്ചം. മാദ്ധ്യമങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ തിരിയും എന്നുറപ്പുള്ളതിനാല്‍ അവര്‍ തന്ത്രപൂര്‍വ്വം സേഫ് മോഡിലെക്ക് നീങ്ങുന്നു. ഇത്തരം പ്രശ്നങ്ങളില്‍ എന്ത് ബദല്‍ നിര്‍ദ്ദേശിക്കാന്‍ കഴിയുമെന്ന് ആലോചിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.
Wednesday, May 26, 2010
വിഎസ് എന്ന കാപട്യം
വിഎസിന് ഇഷ്ടപ്പെടുന്ന അലെങ്കില്‍ വിഎസ് വഴി നടപ്പിലാകുന്ന പദ്ധതികളെ മഹത്തരം എന്നും അതല്ലാതെ വരുന്ന എല്ലാത്തിനെയും മാഫിയ എന്നും വിശേഷിപ്പിക്കുന്ന സവിശേഷമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സ്മാര്‍ട്ട് സിറ്റി വല്ലാര്‍പ്പാടം പദ്ധതികളുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലുകളെ അവഗണിക്കുവാനും കുടിയൊഴിപ്പിക്കലില്ലാതെ സ്വന്തമായി ഭൂമി വാങ്ങി വികസന പ്രവര്‍ത്തനം നടത്താന്‍ വന്ന സ്വകാര്യ സെസ് ഡെവലപ്പേഴ്സിനേയും എച്എംടി ഭൂമി വാങ്ങി സൈബര്‍ സിറ്റി നിര്‍മ്മിക്കാന്‍ വന്നവരെയും ഒക്കെ വിഎസിന് താല്‍പ്പര്യമില്ല (അല്ലെങ്കില്‍ വിഎസിന്റെ ഉപദേഷ്ടാക്കള്‍ക്ക് താല്‍പ്പര്യമില്ല) എന്ന ഒറ്റക്കാരണത്താല്‍ അട്ടിമറിക്കുവാനും നമ്മുടെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ കൂട്ടുനിന്നു എന്നതാണ് കഴിഞ്ഞ കാലങ്ങളില്‍ നിന്ന് മനസിലാകുന്നത്
Tuesday, May 11, 2010
കിനാലൂരിലെ നുണവ്യവസായം
കുറെ നാളുകള്‍ക്ക് മുമ്പ്, പാലായില്‍ ഒറ്റക്ക് താമസിക്കുന്ന എന്റെ ഒരു അമ്മായിയെ കാണാന്‍ പോകേണ്ടി വന്നു. കൊച്ചിയില്‍ എനിക്ക് ഇത്ര ശമ്പളത്തില്‍ ജോലി ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ഈ നാട്ടില്‍ ഇപ്പോള്‍ കൊടികുത്തലൊക്കെ തീര്‍ന്നോ എന്നായിരുന്നു ചോദ്യം. ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം കിനാലൂരില്‍ വ്യവസായ പാര്‍ക്കിലേക്ക് നാലുവരിപ്പാതയ്ക്ക് സ്ഥലം സര്‍വ്വേയ്ക്ക് വന്ന ഉദ്യോഗസ്ഥരെയും പൊലീസുകാരെയും ചാണക വെള്ളമൊഴിച്ചും കല്ലുകള്‍ എറിഞ്ഞും നേരിട്ട സമരക്കാര്‍ക്കാണ് മാദ്ധ്യമ ബുദ്ധിജീവി പിന്തുണ എന്നത് കണ്ടിട്ടാണ്.
വ്യവസായ വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒരുപാട് പ്രശ്നങ്ങളും സമരങ്ങളും നാം ഇതിന് മുന്നെ കണ്ടിട്ടുണ്ട്. മൂലമ്പള്ളി, സ്മാര്‍ട്ടി സിറ്റി, വിഴിഞ്ഞം, അങ്ങനെ പോകുന്നു സ്ഥലമെടുപ്പ് പദ്ധതികള്‍. ദേശിയപാതാ വികസനവുമായി ബന്ധപ്പെട്ടും ഈയിടെ സമാന രീതിയിലുള്ള പ്രശ്നങ്ങള്‍ നമ്മള് കണ്ടിരുന്നു. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്ഥമായി റോഡിന് സര്‍വ്വേ നടത്താന്‍ വരുമ്പോള്‍ തന്നെ അക്രമസമരം നടത്തുക എന്നത് ഒരു പുതിയ അടവാണ്.
ആദ്യം തന്നെ പൊലീസുമായി ഏറ്റുമുട്ടി ഒരു വിവാദമുണ്ടാക്കുകയും ഒപ്പം മികച്ച മാദ്ധ്യമ മാനേജ്മെന്റ് കൂടി നടത്തുകയും ചെയ്താല്‍ സംഗതി മുളയിലെ ഞുള്ളാം. ഒപ്പം ഭരിക്കുന്ന കക്ഷിക്കെതിരെ ചില മാഫിയ ബന്ധങ്ങള്‍ ആരോപിച്ചാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കുകയും ചെയ്യാം. പിന്നെ സമരം ചാനലുകള്‍ ഏറ്റെടുത്തു കൊള്ളും.
പക്ഷെ ഒന്നുണ്ട്. മാദ്ധ്യമ മാനേജ്മെന്റെ കിടിലമല്ലെങ്കില് എല്ലാം പാളിപ്പോകും. മൂലമ്പള്ളിക്കാരെപ്പോലെ ചിലപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് പുറമ്പോക്കില്‍ കുറെക്കാലം കഴിയേണ്ടി വരും. അതുമല്ലെങ്കില്‍ സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി ശശി ഏനാദിയുടെ പിഞ്ചുകുഞ്ഞടങ്ങുന്ന കുടുംബത്തെപെരുമഴയത്ത് ഇറക്കി വിട്ടതുപോലെയോ സംഭവിക്കാം
malayal.am വേണ്ടി എഴുതിയ ഈ ബ്ലോഗിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക
Tuesday, May 04, 2010
ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷം വിടുമ്പോള്‍
ബാറുടമകളെ രക്ഷിക്കാന്‍ ദേശീയപാതയ്ക്കു തുരങ്കംവച്ചതും ജോസഫ് ഗ്രൂപ്പിനെ ചൊടിപ്പിച്ചു
കൊച്ചി: ദേശീയപാതയുടെ വികസനത്തിനായി കേന്ദ്രം പ്രഖ്യാപിച്ച പതിനായിരംകോടി രൂപയുടെ സ്വപ്ന പദ്ധതി ബാറുടമകളുടെ സമ്മര്‍ദത്തിനു വഴങ്ങി അട്ടിമറിക്കാന്‍ ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികള്‍ രംഗത്തിറങ്ങിയതും പൊതുമരാമത്തു വകുപ്പു കയ്യാളുന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ 'ഇറങ്ങിപ്പോക്കി'ന് ആക്കംകൂട്ടി. ദേശീയപാത അഥോറിട്ടിയുടെ കര്‍ശന നിര്‍ദേശപ്രകാരം റോഡ് വികസനം നടപ്പാക്കിയാല്‍ 'വഴിയാധാര'മാകുന്ന എണ്‍പതോളം ബാറുടമകളാണ് പദ്ധതിക്കു തുരങ്കംവയ്ക്കാന്‍ ഇടതുമുന്നണിയിലെ വല്ല്യേട്ടനും കൊച്ചേട്ടനും ഉള്‍പ്പെടെയുള്ളവരെ കൂട്ടുപിടിച്ചത്.
ഒരുവര്‍ഷത്തിനകം പൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കെ പൊതുമരാമത്ത് വകുപ്പു കൈയാളുന്ന പാര്‍ട്ടിക്ക് 'കാര്യമായി വല്ലതും തടയാനുള്ള' സാഹചര്യമാണ് അട്ടിമറിക്കപ്പെട്ടത്. സംസ്ഥാന ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന വമ്പന്‍ പദ്ധതിക്കു മുന്നണിയില്‍ നിന്നുതന്നെ 'പാര' വന്നതോടെ ജോസഫ് വിഭാഗത്തിനുണ്ടായ അതൃപ്തി മാണി വിഭാഗവുമായുള്ള ലയന ചര്‍ച്ചകള്‍ക്ക് എരിവുപകര്ന്നതായാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ എന്‍.എച്ച് 47, എന്‍.എച്ച് 17 പാതകളുടെ വികസനത്തിനായി പതിനായിരംകോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ബി.ഒ.ടി. അടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതിപ്രകാരം റോഡിന് 60 മീറ്റര്‍ വീതി വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പേരില്‍ സംസ്ഥാനത്തെ ബാറുടമകളുടെയും സ്ഥാപിത താല്പര്യക്കാരുടെയും സമ്മര്‍ദത്തിനു വഴങ്ങി കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു വീതി 45 മീറ്ററാക്കി ചുരുക്കാന്‍ കേന്ദ്രം അനുമതി നല്കി.
ഇങ്ങനെയായാലും ദേശീയപാതയോരത്തെ നിരവധി ബാറുകള്‍ ഒഴിവാക്കപ്പെടേണ്ടിവരുമെന്നതാണു സ്ഥിതി. ഇതു മറികടക്കാന്‍ കുടിയൊഴിപ്പിക്കല്‍ പ്രശ്നം ചൂണ്ടിക്കാട്ടി പാതയുടെ വീതി 30 മീറ്ററാക്കി ചുരുക്കണമെന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സി.പി.എം. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു.
കുടിയൊഴിപ്പിക്കല്‍ പ്രശ്നമുയര്‍ത്തി പദ്ധതി പെരുവഴിയിലാക്കാന്‍ തന്ത്രം മെനഞ്ഞതു ബാറുടമകളും രാഷ്ട്രീയ ലോബിയും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടാണെന്നും ആക്ഷേപമുണ്ട്. ഇതോടെ, പദ്ധതി നടപ്പാക്കാനുള്ള പൊതുമരാമത്തു വകുപ്പിന്റെ ശ്രമങ്ങള്‍ക്കു മുന്നണിയിലെ സഹകരണക്കുറവും സമ്മര്‍ദവും തിരിച്ചടിയായി. അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ തുടര്‍ന്നാല്‍ പതിനായിരം കോടിയുടെ പദ്ധതി പാഴാക്കിയെന്ന ചീത്തപ്പേരുകൂടി കേള്‍ക്കേണ്ടിവരുമെന്ന ഭീതിയും ജോസഫ് വിഭാഗത്തിനുണ്ട്A
ഈ വാര്‍ത്തയിലെ ഈ ഭാഗങ്ങള്‍ ഒന്ന് ഇരുത്തി വായിക്കേണ്ടതാണ്
കുടിയൊഴിപ്പിക്കല്‍ പ്രശ്നമുയര്‍ത്തി പദ്ധതി പെരുവഴിയിലാക്കാന്‍ തന്ത്രം മെനഞ്ഞതു ബാറുടമകളും രാഷ്ട്രീയ ലോബിയും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടാണെന്നും ആക്ഷേപമുണ്ട്. ഇതോടെ, പദ്ധതി നടപ്പാക്കാനുള്ള പൊതുമരാമത്തു വകുപ്പിന്റെ ശ്രമങ്ങള്‍ക്കു മുന്നണിയിലെ സഹകരണക്കുറവും സമ്മര്‍ദവും തിരിച്ചടിയായി. അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ തുടര്‍ന്നാല്‍ പതിനായിരം കോടിയുടെ പദ്ധതി പാഴാക്കിയെന്ന ചീത്തപ്പേരുകൂടി കേള്‍ക്കേണ്ടിവരുമെന്ന ഭീതിയും ജോസഫ് വിഭാഗത്തിനുണ്ട്
കേരളരാഷ്ട്രീയത്തിലേക്ക് കത്തോലിക്കാ സഭ വീണ്ടും
പി.കെ. പ്രകാശ്
Thursday, April 29, 2010
പുറപ്പുഴയിലെ വസതിയില്‍ ഇന്നലെ പി.ജെ. ജോസഫിനെ കണ്ടപ്പോള്‍ അദ്ദേഹം ഒന്നു പറഞ്ഞു: ഇടതുമുന്നണി വിടുന്നതും മാണി വഴി യു.ഡി.എഫില്‍ ചേരുന്നതും രാഷ്ട്രീയ തീരുമാനമല്ല. കേരളകോണ്‍ഗ്രസുകളെ ഒന്നിപ്പിക്കാന്‍ കത്തോലിക്കാ സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. മുന്നണി മാറ്റത്തിലും ലയനത്തിലും രാഷ്ട്രീയത്തേക്കാളുപരി സഭയാണ് തീരുമാനങ്ങളെടുക്കുന്നതെന്നര്ഥം.
കത്തോലിക്കാസഭയുടെ താല്പര്യം സംരക്ഷിക്കലാണ് കേരളകോണ്‍ഗ്രസുകാരുടെ ദൌത്യം. വിമോചനസമര കാലത്ത് രൂപം കൊണ്ട ക്രിസ്ത്യന്‍^നായര്‍ കൂട്ടുകെട്ടാണ് പിന്നീട് കേരളകോണ്‍ഗ്രസ് ആയത്. വിമോചനസമരത്തിന് പിന്നില്‍ രണ്ട് താല്പര്യങ്ങളായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി അധികാരത്തില്‍ വന്നത് അമേരിക്കയുടെ കാഴ്ചപ്പാടില്‍ ക്രിസ്ത്യന്സംഘടനകളുടെ വീഴ്ചയാണ്. അധികാരത്തില്‍വന്ന കമ്യൂണിസ്റ്റുകാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നയവും വിദ്യാഭ്യാസനയവും സഭയുടെയും വിശ്വാസികളുടെയും താല്പര്യങ്ങള്ക്ക് എതിരാണ്. ഈ രണ്ട് തെറ്റുകളും തിരുത്താനായിരുന്നു വിമോചനസമരം. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം മുസ്ലിംകളും ഇപ്പോള്‍ അമേരിക്കന്വിരുദ്ധരാണ്. സഭക്കാണെങ്കില് ഇപ്പോള്‍ കേരള ഭരണത്തില്‍ വേണ്ടത്ര നിയന്ത്രണമില്ല. അമേരിക്കന്‍ താല്പര്യം സംരക്ഷിക്കാനും കേരളത്തില്‍ ഭരണനിയന്ത്രണം ഉറപ്പിക്കാനും രാഷ്ട്രീയ ഇടപെടല്‍ വേണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ അപ്രസക്തമാകുന്നു
കേരള കോണ്‍ഗ്രസ് ലയന തീരുമാനം വരുംവരെ ആരും അറിഞ്ഞില്ല. മാണി^ജോസഫ് വിഭാഗം നേതാക്കളോ യു.ഡി.എഫ്, കോണ്‍ഗ്രസ് നേതാക്കളോ അറിഞ്ഞില്ല. കത്തോലിക്കാസഭ ജോസഫിനോട് മുന്നണി വിടാന്‍ പറഞ്ഞു. മാണിവഴി ജോസഫിനെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞു. ഒന്നും തെരഞ്ഞെടുപ്പ് കമീഷന് അംഗീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ ബന്ധപ്പെട്ട കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമായിരുന്നില്ല. സഭ പറഞ്ഞത് രാഷ്ട്രീയനേതൃത്വം അനുസരിക്കുക മാത്രമായിരുന്നു. ചങ്ങനാശേരി രൂപത മുന്‍മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പൌവ്വത്തിലും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും കോതമംഗലം ബിഷപ്പ് ജോസഫ് പുന്നക്കോട്ടിലും കളിച്ച നാടകത്തിന് മുന്നിലെ പാവകളായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. തങ്ങളൊന്നും അറിഞ്ഞില്ലെന്ന് കേരളകോണ്‍ഗ്രസിലെ നേതാക്കളും യു.ഡി.എഫ് സാരഥിയും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമെല്ലാം അലമുറയിട്ടു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പും മഅ്ദനിയും
ഇനി കഴിഞ്ഞ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ നടന്ന വേദിപങ്കിടല്‍ വിവാദവുമായി ഇതിനെ താരതമ്യപ്പെടുത്തുക. പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയുമായി സി.പി.എം സെക്രട്ടറി പിണറായി വിജയന് പൊന്നാനിയില്‍ വേദി പങ്കിട്ടപ്പോള്‍ ഉയര്‍ന്ന വിമര്‍ശം ഓര്‍ക്കുക. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തില്ല, സി.പി.എമ്മില്‍ ആലോചിച്ചില്ല, മതമൌലിക വാദികളുമായി കൂട്ടുചേര്‍ന്നു എന്നെല്ലാമായിരുന്നു ആക്ഷേപം. ആ ആരോപണങ്ങള്‍ ഉയര്‍ത്തിയ സെക്യുലറിസ്റ്റുകളോ ബുദ്ധിജീവികളോ കത്തോലിക്കാസഭ കേരളരാഷ്ട്രീയത്തില്‍ നടത്തുന്ന ഈ ഇടപെടലിനെതിരെ ഇതുവരെയും രംഗത്തുവന്നിട്ടില്ല. 24 ശതമാനം വരുന്ന മുസ്ലിംസമുദായത്തിലെ പല കക്ഷികളില്‍ ഒന്നു മാത്രമായിരുന്നു പി.ഡി.പി. കത്തോലിക്കാ സഭയാകട്ടെ, ഒരു മതസ്ഥാപനം തന്നെയാണ്. ഒരു മതസ്ഥാപനം രാഷ്ട്രീയപാര്‍ട്ടികളെയും അതിന്റെ സംഘടനാരൂപങ്ങളെയും മാറ്റിനിറുത്തി കേരളരാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുകയും ഒരു മുന്നണിയുടെ നേതൃത്വംതന്നെ പിടിച്ചെടുക്കാന്‍ തുനിയുകയും ചെയ്തിട്ടും അതില്‍ മതേതരവാദികള്‍ തെറ്റു കാണാത്തത് എന്താണ്?
ഒറീസയില്‍ ക്രിസ്ത്യാനികള്‍ ഹിന്ദുത്വശക്തികളാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കിയത് കമ്യൂണിസ്റ്റുകാരായിരുന്നു. എന്നിട്ടും കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ ദുര്‍ബലപ്പെടുത്താന്‍ കത്തോലിക്കാസഭ ശ്രമിക്കുന്നത് ശരിയോ എന്ന ചോദ്യത്തിന് പൌവ്വത്തില്‍ നല്കിയ മറുപടി ശാരീരികാതിക്രമങ്ങളേക്കാള് ഭയാനകമാണ് ആത്മീയാതിക്രമം എന്നും അതുകൊണ്ട് കമ്യൂണിസ്റ്റ്വിരുദ്ധ പോരാട്ടത്തിനാണ് പ്രഥമസ്ഥാനം എന്നുമാണ്.
കെ.എം. മാണി കേരളരാഷ്ട്രീയത്തിലെ ചാണക്യനാണ്. ആ മാണി ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസുമായി പോലും ആലോചിക്കാതെ ജോസഫിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ തീരുമാനിച്ചതിന് കാരണമെന്തായിരിക്കും?. ഓര്‍ക്കുന്നില്ലേ പി.സി. തോമസിനെ കത്തോലിക്കാസഭ ബി.ജെ.പി പിന്തുണയോടെ മൂവാറ്റുപുഴയില്‍ മല്‍സരിപ്പിച്ച് വിജയിപ്പിച്ചത്? അതിനുംമുമ്പ് അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്^ജെയും ജനസംഘവും ഒന്നിച്ച് മല്‍സരിച്ചത്? സഭക്ക് അമേരിക്കതന്നെ ഫണ്ട് ചെയ്യുന്ന ഹിന്ദുത്വശക്തികളോട് ഒരു എതിര്‍പ്പുമില്ല. കോണ്‍ഗ്രസ് എതിര്‍ത്താല്‍ മറ്റൊന്ന് സഭയും മാണിയും ജോസഫും കണ്ടിട്ടുണ്ടാകാം. വേണ്ടിവന്നാല്‍ ഒരു മൂന്നാം മുന്നണി. സഭയുടെ ആളും അര്‍ഥവും, സംഘ്പരിവാറിന്റെ മൂവാറ്റുപുഴ മോഡല്‍. രണ്ട് മുന്നണികളിലും ഇന്ന് നിലനില്‍ക്കുന്ന ദുര്‍ബലാവസ്ഥ വേണ്ടിവന്നാല്‍ മുതലെടുക്കാമെന്ന തന്റേടം കൂടിയാണ് ബുദ്ധിമാനായ മാണി കോണ്‍ഗ്രസിനെ പോലും വെല്ലുവിളിച്ച് സഭക്ക് വേണ്ടി നടത്തുന്ന ഈ കളിക്ക് പിന്നില്‍ എന്ന് സംശയിക്കുന്നവരെ തെറ്റ് പറയാനാവില്ല.
ചരിത്രത്തിന്റെ തനിയാവര്‍ത്തനം
18 ശതമാനമാണ് കേരളത്തില്‍ ക്രിസ്ത്യാനികള്‍. അതില്‍ ലത്തീന്‍കത്തോലിക്കരും ഓര്‍ത്തഡോക്സും യാക്കോബായയും മാര്‍ത്തോമയും എല്ലാം കഴിഞ്ഞാല്‍ റോമന്‍കത്തോലിക്കര്‍ 10 ശതമാനത്തില്‍ താഴെയേ വരൂ. അവരുടെ രാഷ്ട്രീയപാര്‍ട്ടികളാണ് കേരളകോണ്‍ഗ്രസുകള്‍. പത്ത് ശതമാനത്തില്‍ താഴെവരുന്ന റോമന്‍ കത്തോലിക്കാസഭ ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴജില്ലകളില്‍ ഭൂരിഭാഗം നിയമസഭാ സീറ്റുകളും പാര്‍ലമെന്റ് സീറ്റുകളും കൈയടക്കുന്നതിനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മധ്യകേരളത്തിലെ പാര്‍ലമെന്റ്സീറ്റുകള്‍ ഇപ്പോള്‍തന്നെ റോമന്‍കത്തോലിക്കര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു.അമേരിക്കന്‍ സാമ്പത്തികസഹായം കൈപ്പറ്റുന്ന വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെയും മറ്റും പിന്തുണയുള്ളവര്‍ കേരളരാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക^സാമുദായികപ്രത്യാഘാതങ്ങള്‍ ഗൌരവമേറിയതാണ്.
1964 ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഈഴവ സമുദായത്തില്‍പെട്ട ആര്. ശങ്കറിനെതിരെ പി.ടി. ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന കളികളാണ് കേരളകോണ്‍ഗ്രസിന്റെ രൂപവത്കരണത്തിന് വഴിയൊരുക്കിയത്. കോണ്‍ഗ്രസ്നേതൃത്വം ശങ്കറിനെ പിന്തുണച്ചതോടെയാണ് പിളര്‍പ്പിന് തുടക്കം. ശങ്കര്‍ വിരുദ്ധവിഭാഗത്തെ കോണ്‍ഗ്രസ് പുറത്താക്കിയതോടെ അവര്‍ ചേര്‍ന്ന് 1964 ഒക്ടോബര്‍ ഒമ്പതിന് രൂപവത്കരിച്ച കേരളകോണ്‍ഗ്രസിന്റെ അടിത്തറ റോമന്‍ കത്തോലിക്കരും നായര്വിഭാഗവുമായിരുന്നു. ശങ്കറിനെ പുകക്കാന്‍ ശ്രമിച്ചവര്‍ ചേര്‍ന്ന് രൂപവത്കരിച്ച പാര്‍ട്ടിയായതിനാല്‍ എസ്.എന്‍.ഡി.പിയും ഈഴവസമുദായവും കേരള കോണ്‍ഗ്രസിന് എതിരായി. കോണ്‍ഗ്രസിന്റെ അടിത്തറ ചോര്‍ത്തിയാണ് കേരള കോണ്‍ഗ്രസ് ശക്തിപ്പെട്ടത്. 1965ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നായര്‍^ക്രൈസ്തവപിന്തുണക്കാരില് വലിയൊരു വിഭാഗം കേരളകോണ്‍ഗ്രസിന്റെ അടിത്തറയായി മാറി.
ഇന്നും കോണ്‍ഗ്രസിന്റെ അടിത്തറ തോണ്ടുകയാണ് കേരളത്തില്‍ കത്തോലിക്കാസഭയുടെ ലക്ഷ്യം. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പെട്ട ഉമ്മന്‍ചാണ്ടിയുടേയോ ഈഴവവിഭാഗത്തില്‍പെട്ട വയലാര്‍ രവിയുടേയോ നേതൃത്വത്തിലുള്ള ഗവണ്മെന്റല്ല സഭക്കു വേണ്ടത്. കത്തോലിക്കരല്ലാത്ത ക്രൈസ്തവവിഭാഗങ്ങളെ റോമന്‍ കത്തോലിക്കര്‍ യഥാര്‍ഥത്തില്‍ അംഗീകരിക്കുന്നില്ല. ഉന്നതജാതി ഹിന്ദുക്കള്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ടതാണ് റോമന്‍കത്തോലിക്കര്‍ എന്നൊരു വിശ്വാസമുണ്ട്. റോമന്‍കത്തോലിക്ക^നായര്സഖ്യത്തിന് പിന്നില്‍ ഇതും ഒരു ഘടകമാണ്. സംവരണത്തിന്റെ കാര്യത്തിലും ലത്തീന്‍ കത്തോലിക്കര്‍ പോലുള്ള സംവരണ വിഭാഗങ്ങളെ റോമന്‍ കത്തോലിക്കര്‍ അംഗീകരിക്കുന്നില്ല. സംവരണത്തില്‍ എന്‍.എസ്.എസിന്റെ നിലപാടാണ് റോമന്‍ കത്തോലിക്കര്‍ക്കുള്ളത്. യാക്കോബായ വിഭാഗങ്ങളോടും ഭിന്നത രൂക്ഷമാണ്. മാര്‍ത്തോമാ, യാക്കോബായ, ലാറ്റിന്‍ വിഭാഗങ്ങളേക്കാള്‍ അമേരിക്കന്‍വിധേയത്വവും റോമന്‍ കത്തോലിക്കര്‍ക്ക് ഏറെയാണ്. ഈ ഒരു രാഷ്ട്രീയ^സാമൂഹിക^സാംസ്കാരിക പശ്ചാത്തലമുള്ള റോമന്‍ കത്തോലിക്കാസഭ യു.ഡി.എഫിന്റെ നിയന്ത്രണം ഏറ്റെടുക്കാനും എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനും വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ പ്രവര്‍ത്തനത്തിന് ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ വേണം സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ് ലയനത്തെ രാഷ്ട്രീയകേരളം കാണേണ്ടത്.
