അന്യസംസ്ഥാന ലോട്ടറികള്‍ക്ക് അനുകൂലമായ നിലപാടാണ് മന്ത്രി തോമസ് ഐസക്കിന്റെ നിയന്ത്രണത്തിലുള്ള വാണിജ്യ നികുതി വകുപ്പില്‍ സംഭവിക്കുന്നതെന്ന അതിശക്തമായ ആരോപണങ്ങളാണ് ഏതാണ്ട് ഒരുമാസമായി മനോരമ ദിനപ്പത്രം ആരോപിക്കുന്നത്. അന്യസംസ്ഥാന ലോട്ടറികള്‍ നിയന്ത്രിക്കാനുള്ള പൂര്‍ണ്ണാധികാരം സംസ്ഥാനത്തിനുണ്ട് എന്ന ആരോപണവും ഇതോടൊപ്പം യു.ഡിഎഫ് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ഒന്നില്ല എന്നും കേന്ദ്ര നിയമപ്രകാരം അതിനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ല എന്ന് ധനമന്ത്രി ആണയിടുന്നു. എന്നാല്‍ അദ്ദേഹത്തെ മുഖവിലക്കെടുക്കാന്‍ ആരോപണമുന്നയിക്കുന്നവര്‍ തയ്യാറാല്ല. അവര്‍ ദിനം പ്രതി പുതിയ ആരോപണങ്ങളുമായി രംഗപ്രവേശനം ചെയ്യുന്നു.
കേന്ദ്രനിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറികളേ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല എന്ന് ആരോപിക്കുന്ന യു.ഡിഎഫ് നേതാക്കള്‍ പക്ഷെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാന്‍ ശ്രമിക്കുന്നില്ല എന്നതാണ് ഇതിലെ രസകരമായ വശം. കേന്ദ്ര നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പാപ്പിനശേരി കണ്ടല്‍ പാര്‍ക്കിനെതിരെ ജയറാം രമേശിനെ കണ്ട് നേരിട്ട് പരാതി നല്കി പൂട്ടിച്ച കെ.സുധാകരന് എംപിയുടെ മാതൃക ലോട്ടറി വിഷയത്തില്‍ എന്തുകൊണ്ട് യു.ഡിഎഫ് നേതൃത്വവും എംപിമാരും പിന്തുടരുന്നില്ല എന്നത് തികച്ചും ദുരൂഹമാണ്. കേരളത്തിന് കേന്ദ്രഗവണ്മെന്റ് അവാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞ് സോണിയ ഗാന്ധിയെ കാണാന്‍ എംപി മാരെ നയിച്ച കേന്ദ്ര മന്ത്രി വയലാര്‍ രവിക്കോ പ്രതിരോധ മന്ത്രി എ,കെ ആന്റണിക്കോ ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ ശ്രദ്ധയില്‍ ലോട്ടറി വിഷയം ഉന്നയിക്കാന്‍ താല്‍പ്പര്യമില്ല. കേന്ദ്ര നിയമലംഘനം നടത്തിയ സംസ്ഥാന സര്‍ക്കാരിനെ മൊത്തത്തില്‍ പൂട്ടാന്‍ കിട്ടിയ സുവര്‍ണ്ണാവസരം എന്തുകൊണ്ട് കോണ്‍ഗ്രസ് ഉപയോഗിക്കുന്നില്ല എന്നത് ഇനിയും ദുരൂഹമാണ്. എല്ലാ കേസും സി.ബിഐ അന്വേഷിക്കണമെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതില്‍ സി.ബിഐ അന്വേഷണം വേണ്ട ജുഡിഷ്യല്‍ അന്വേഷണം മതി എന്ന് വരെ പറയുന്നു. അനേഷണം പ്രഖ്യാപിച്ചാല്‍ തോമസ് ഐസക്കിനെതിരെ തെളിവ് നല്‍കാമെന്ന് ഇന്ന് ആര്യാടന് മുഹമ്മദ് പറഞ്ഞു. അപ്പോള്‍ ഈ തെളിവുകളും മനോരമ റിപ്പോര്‍ട്ടുകളും ചിദമ്പരത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
ഇനി മറുപക്ഷത്താണെങ്കില്‍ വി.എസ് ഉം കണ്ണൂര്ലോബിയും ഐസക്കിനെതിരെ ഒറ്റക്കെട്ടാണത്രെ .ദേശാഭിമാനിക്ക് വേണ്ടി രണ്ട് കോടി ബോണ്ട് വാങ്ങിയ കണ്ണൂര്‍ ലോബി പ്രമുഖന് ഇ പി ജയരാജനെപ്പറ്റി ആരും ഒന്നും മിണ്ടുന്നില്ല. വാര്‍ത്തകളൊക്കെ കണ്ടാല്‍ ഐസക്കാണ് രണ്ട് കോടി വാങ്ങിയതെന്ന് തോന്നും. പിണറായി വിജയന് ചില പ്രസംഗങ്ങളില്‍ നടത്തുന്ന പരാമര്‍ശങ്ങളൊഴിച്ചാല്‍ സി.പി.എം നേതൃത്വത്തില്‍ ഇരുപക്ഷ നേതാക്കളും മൌനത്തിലാണ്. മൌനത്തിലുള്ളവരെ മഹത്വീകരിച്ചും ഐസക്കിനെ പുകമറിയില്‍ നിര്‍ത്തിയും തുടരുന്ന ഈ മാധ്യമ വേട്ട തുടരുന്ന സാഹചര്യത്തില്‍ തോമസ് ഐസക്ക് കലാകൌമുദിക്കും http://malayal.am നും നല്കിയ ഈ അഭിമുഖം പ്രസക്തമാണ്. ലോട്ടറി വിവാദത്തില്‍ ഐസക്കിന് പറയാനുള്ളത് വായ്ക്കുക
Tuesday, September 07, 2010
Subscribe to:
Posts (Atom)
