Tuesday, November 30, 2010

ചന്ദ്രപ്പന്‍ സഖാവും ചില മദ്ധ്യവര്‍ഗ്ഗ ചിന്തകളും

സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശ്രീ സി.കെ ചന്ദ്രപ്പന്‍ വിവിധ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. സി.പി.എമിനെതിരെയുള്ള ഒളിയമ്പുകളാണ്‌ ചന്ദ്രപ്പനെ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാക്കുന്നത്. വി.എസ് അച്യുതാനന്ദന്‍ നടത്തുന്ന രീതിയിലുള്ള പ്രസ്താവനകളാണ്‌ ചന്ദ്രപ്പന്‍ മാധ്യമങ്ങള്‍ക്ക് നല്‍കി വരുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്‌. മാധ്യമങ്ങളില്‍ വിവാദമാകുന്ന പല പ്രസ്താവനകളും പാര്‍ട്ടി മുന്നണി വേദികളില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയും എന്നതാണ്‌ ഇരുവരുടെയും പ്രസ്താവനകളുടെ പ്രത്യെകത

ചന്ദ്രപ്പന്‍ പ്രധാനമായും ഉന്നയിച്ച മൂന്ന് വിഷയങ്ങള്‍ ഒന്നൊന്നായി പരിശോധിക്കാം
1) മദ്ധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ല
2) കത്തോലിക്ക സഭയുമായുള്ള സംവാദത്തില്‍ സി.പി.എമിന്റെ ഭാഷയും രീതിയും മാറണം
3) ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപരമായും സംഘടനപരമായും നേരിടും എന്ന സി.പി.എമിന്റെ രീതി ജനങ്ങള്‍ അംഗീകരിക്കുമോ എന്ന് പരിശോധിക്കണം


മദ്ധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ല

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന്‌ ശേഷം നടന്ന പല മാധ്യമ ചര്‍ച്ചയിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം പറഞ്ഞ ഒരു പ്രധാന കാര്യം ഒരുപാട് കാര്യങ്ങള്‍ പാവങ്ങള്‍ക്ക് അനുകൂലമായി ചെയ്ത സര്‍ക്കരിന്‌ മദ്ധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താന്‍ പറ്റിയ പദ്ധതികളോ പ്രവര്‍ത്തനങ്ങളോ ഇല്ലാതെ പോയീ. ഇത് തന്നെയാണ്‌ ചന്ദ്രപ്പനും പറയുന്നത്. ഈപ്പറയുന്നതില്‍ വലിയൊരു യഥാര്‍ത്ഥ്യം ഉണ്ട് താനും. എന്നാല്‍ ഈ സര്‍ക്കാര്‍ മദ്ധ്യവര്‍ഗ്ഗത്തിന്‌ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിച്ചിരുന്നോ എന്നതും ഈ അവസരത്തില്‍ പരിശോധിക്കേണ്ടതുണ്ട്

എന്താണ്‌ മദ്ധ്യവര്‍ഗ്ഗം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ,
  • സഞ്ചാരത്തിന്‌ നല്ല റോഡുകള്‍, പറ്റുമെങ്കില്‍ നാലുവരിപ്പാത തന്നെ ,
  • വിദ്യാഭ്യാസത്തിന്‌ സ്വയാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,
  • ഷോപ്പിങ്ങിന്‌ മാളുകള്‍, കുത്തക റീട്ടെയില്‍ ഷോപ്പുകള്‍ ( റിലയന്‍സ്, മോര്‍....)
  • തൊഴിലിന്‌ സ്പെഷ്യല്‍ ഇക്ണോമിക് സോണുകള്‍ (സെസുകള്‍)
  • പിന്നെ കുറഞ്ഞ നിരക്കില്‍ തടസങ്ങളില്ലാതെ വൈദ്യുതി വെള്ളം

മുകളില്‍ പറഞ്ഞ ഒട്ടുമിക്ക വിഷയത്തിലും സി.പി.ഐ എന്ന പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ക്ക് വലിയ തോതിലുള്ള എതിര്‍പ്പാണ്‌ ഉള്ളത്. അത് നാലുവരിപ്പാത ആയാലും സെസുകളായലും സ്വയാശ്രയ വിദ്യാഭ്യാസമായാലും . കാനം രാജെന്ദ്രനും വി.എസ് സുനില്‍ കുമാര്‍ സുപാലും ജിസ് മോനുമെല്ലാം ഇവക്കൊക്കെ എതിരെ ഈ സര്‍ക്കാരിന്റെ കാലത്തും സമരങ്ങള്‍ നയിച്ചിട്ടുണ്ട്. സെസ് എന്ന് കേട്ടാല്‍ കാനം രാജെന്ദ്രന്‍ ഉറഞ്ഞു തുള്ളും റീട്ടെയില്‍ ചെയിന്‍ എന്ന് കേട്ടാല്‍ സുനില്‍ കുമാറും സുപാലും കല്ലെടുക്കും സ്വയാശ്രയ സ്ഥാപനം എന്ന് കേട്ടാല്‍ ജിസ് മോനും വടിയെടുക്കും.വ്യവസായ വകുപ്പ് കൊണ്ടുവന്ന എല്ലാ സ്വകര്യ പ്രോജക്ടുകളും തടയുന്നതില്‍ സിപിഐ അവരുടെതായ പങ്കുവഹിച്ചിട്ടുണ്ട് എന്നതും ഈ അവസരത്തില്‍ ഓര്‍ക്കെണ്ടതുണ്ട്. ആ പ്രോജക്റ്റുകളെല്ലാം വിവാദങ്ങളിലൂടെ കടന്നു പോയീ പലതും നിയമയുദ്ധത്തിലേക്കും എത്തി നില്‍ക്കുന്നു. മാധ്യമങ്ങളൊന്നടങ്കം തീവ്ര ഇടതുപക്ഷമായ നാലര വര്‍ഷമാണ്‌ കടന്നു പോയത്. ഈ വസ്തുതകള്‍ കാണാതെ മദ്ധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് വ്യാകുലപ്പെട്ടിട്ട് എന്ത് കാര്യം.

കത്തോലിക്ക സഭയുമായുള്ള സംവാദത്തില്‍ സി.പി.എമിന്റെ ഭാഷയും രീതിയും മാറണം

കത്തോലിക്ക സഭയും സി.പി.എമും തമ്മില്‍ എന്തുകൊണ്ടാണ്‌ തര്‍ക്കങ്ങളുണ്ടായതെന്ന വസ്തുത് പോലും പരിഗണിക്കാതെയാണ്‌ ചന്ദ്രപ്പന്‍ ഈ വിഷയത്തില്‍ സി.പി.എമിനെ ഉപദേശിക്കുന്നത്. സ്വയാശ്രയ കോളെജ് വിഷയത്തിലാണ്‌ സഭയും സര്‍ക്കാരും ( ചന്ദ്രപ്പന്റെ കാഴ്ചപ്പാടില്‍ സി.പി.എം) ഉടക്ക് ആരംഭിക്കുന്നത്. സ്വയാശ്രയ നിയമവും തുടര്‍ന്നുണ്ടായ പുകിലുകളുമാണ്‌ സഭ ഇടത് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കാരണമായത്. മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ക്രൈസ്തവ ബിഷപ്പ് അനഭിലഷണീയമായ പരമര്‍ശം നടത്തിയപ്പോഴാണ്‌ പിണറായി വിജയന്‍ അതെ നാണയത്തില്‍ തിരിച്ചടിച്ചത്. തുടര്‍ന്ന് വന്ന തിരുവമ്പാറ്റി ഉപതിരഞ്ഞെടുപ്പില്‍ കൂടരഞ്ഞി പള്ളി വികാരി അടക്കമുള്ളവര്‍ പരസ്യമായി ഇടത് വിരുദ്ധ പ്രചരണം നടത്തി എന്നിട്ടും അവിടെ ഇടതുപക്ഷം വിജയിച്ചു.

പിന്നെ അങ്ങോട്ട് ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലായിരുന്നു സഭാ നേതൃത്വം. മുരിങ്ങൂര്‍ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി ഇടപെടല്‍ പോലും പാര്‍ട്ടി ഇടപെട്ട് നടത്തിയതാണ്‌ എന്ന് സഭയിലെ പുരോഹിതര്‍ ആരോപിച്ചു. തുടര്‍ന്ന് പാഠപുസ്തക വിവാദം അവസാനം ഇടതു സര്‍ക്കാരിനെ എങ്ങനെയും പാഠം പഠിപ്പിക്കും എന്ന നിലപാടാണ്` സഭ കൈക്കൊണ്ടത്. ലോകസഭ തിരഞ്ഞെടുപ്പിലും പഞ്ചയത്ത് തിരഞ്ഞെടുപ്പിലുമൊക്കെ സഭ ഇടതുപക്ഷത്തിനെതിരെ നിലയുറപ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെറ്റുപ്പില്‍ സഭാവിശ്വാസികള്‍ ഇടത് സ്വതന്ത്രര്‍ പോലുമാകരുത് എന്ന് ഇടയലെഖനങ്ങളിലൂടെ ഉല്‍ബോധിപ്പിച്ചു.


ഈ സാഹചര്യത്തിലാണ്‌ സഭ രാഷ്ട്രിയത്തില്‍ ഇടപെടരുത് എന്ന് ഇടത് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ അതില്‍ തെറ്റില്ല എന്നായിരുന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞത്. പക്ഷെ ചന്ദ്രപ്പന്‍ പറയുന്നത് ഇതിന്റെ ഇടയില്‍ എവിടെ വരും എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല

ഇനി നികൃഷ്ട ജീവി എന്ന താമരശേരി ബിഷപ്പിനെതിരായ പരാമര്‍ശത്തെയാണോ ചന്ദ്രപ്പന്‍ ഇപ്പോഴും ആധാരമാക്കുന്നതെന്ന് അറിയില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്‌ പിതാക്കന്മാരെ അപമാനിച്ചത് പിണറായി ആണെങ്കില്‍ മാത്രമെ സഭക്ക് പ്രശ്നമുള്ളൂ എന്നതും ചന്ദ്രപ്പന്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ മാണിഗ്രുപ്പിന്റെ ഏക വൈസ് ചെയര്‍മാന്‍ പി.സി ജോര്‍ജ്ജ് കാഞ്ഞിരപ്പള്ളിപ്പിതാവിനെപ്പറ്റി ഇന്ത്യാവിഷന്‍ ചാനലില്‍ ഇരുന്ന് പറഞ്ഞത് പുറത്ത് പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണ്‌ ( ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട വിഷയത്തില്‍). അറക്കപ്പിതാവ് ഒരു ബിഷപ്പാകാന്‍ മാത്രമല്ല ഒരു കത്തോലിക്കനാകാന്‍ പോലും യോഗ്യത ഇല്ലാത്ത ആളാണ്‌ എന്ന് ജോര്‍ജ്ജ് പറഞ്ഞിട്ടുണ്ട്. അന്നൊന്നും സഭ പ്രകോപിതമായില്ല എന്ന് മാത്രമല്ല ഇന്ന് ജോര്‍ജ്ജ് സഭയുടെ സ്വന്തക്കാരനുമാണ്‌

ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപരമായും സംഘടനപരമായും നേരിടും എന്ന സി.പി.എമിന്റെ രീതി ജനങ്ങള്‍ അംഗീകരിക്കുമോ എന്ന് പരിശോധിക്കണം

ചന്ദ്രപ്പനെ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാക്കുന്നത് ലാവ്‌ലിന്‍ കേസില്‍ അദ്ദേഹം പരാമര്‍ശം നടത്തുന്നത് കൊണ്ടു കൂടെയാണ്‌.എന്നാല്‍ സി.പി.എം പറയാത്ത നിലപാടാണ്‌ ചന്ദ്രപ്പന്‍ പറയുന്നത് എന്നതാണ്‌ ഇതിലെ തമാശ. രാഷ്ട്രിയപരമായും നിയമപരമായും ലാവ്‌ലിന്‍ കേസ് നേരിടും എന്നാണ്‌ സി.പി.എം പറഞ്ഞിട്ടുള്ളത് എന്നാല്‍ അത് ചന്ദ്രപ്പന്‍ പറയുമ്പോള്‍ രാഷ്ട്രീയപരമായും സംഘടനപരമായും എന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് പറയുന്നു. ഇത് കേള്‍ക്കുന്ന ആളുകള്‍ ചിന്തിക്കുക സി.പി.എം ഈ കേസ് നിയമപരമായി നേരിടുന്നില്ല എന്നാണ്. ചന്ദ്രപ്പന്റെ ഉദ്യേശവും അങ്ങനെ തന്നെ. എന്നാല്‍ ചന്ദ്രപ്പന്‍ ഈ വിഷയം ആദ്യം പറയേണ്ടത് സി.പി.ഐ മന്ത്രിമാരുടെ അടുത്താണ്‌. പിണറായിയെ പ്രോസ്യുക്ക്യുട്ട് ചെയ്യെണ്ട എന്ന് മന്ത്രിസഭ യോഗത്തില്‍ നിലപാട് സ്വീകരിച്ച സി.പി.ഐ മന്ത്രിമാരും അതിന്‌ അവരെ അനുവദിച്ച് സി.പി.ഐ പാര്‍ട്ടിയും ഈ നിലപാട് എന്തുകൊണ്ട് സ്വീകരിച്ചു എന്നത് വിശദീകരിക്കേണ്ടതുണ്ട്. അന്ന് മൌനം പാലിച്ച ചന്ദ്രപ്പന്‍ ലാവ്‌ലിന്‍ തിരഞ്ഞെടുപ്പ് വിഷമല്ലാതെ ആയ സാഹചര്യത്തില്‍ വീണ്ടും കുത്തിപ്പൊക്കുന്നതിലുള്ള സ്വാര്‍ത്ഥ താല്‍പ്പര്യമെന്ത് എന്നത് ഇനിയും വെളിപ്പെടാനിരിക്കുന്നതെ ഉള്ളൂ.

Friday, November 26, 2010

എം. എന്‍ വിജയനുമായുള്ള ഒരു പഴയ അഭിമുഖം

അസീസ് തരുവണ: ഗുജറാത്തിലെ മുസ്ലിം വംശീയ കൂട്ടക്കൊലക്ക് ശേഷം ഫാസിസത്തെ പ്രതിരോധിക്കാനുള്ള വിശാലമായ ഐക്യത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ച നടക്കുകയാണല്ലോ?

എം.എന്‍ വിജയന്‍: നമ്മള്‍ ഗുജറാത്തില്‍ നിന്നല്ല കേരളത്തില്‍ നിന്നാണ്‌ സംസാരിക്കുന്നത് എന്ന് മറക്കരുത്.ഗുജറാത്തില്‍ പണമുള്ള മുസ്ലിമുകളുടെ വീടുകളാണ്‌ കൊള്ളയടിച്ചത്.കൊള്ളയടിക്കുമ്പോള്‍ പണമുള്ള വീടുകള്‍ നോക്കി കൊള്ളയടിക്കും കാരണം വല്ലതും കിട്ടും.പാവപ്പെട്ട മുസ്ലിമ്റ്റെ വീട് കൊള്ളയടിച്ചാല്‍ വല്ലതും കിട്ടുമോ?

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കുക

Wednesday, November 17, 2010

ഇരട്ടത്താപ്പിന്റെ കുടിനീര്‍ മാതൃക

പ്ര മുഖ പരി സ്ഥി തി സ്നേ ഹി­യും വനം പരി സ്ഥി തി വകു പ്പ് മന്ത്രി യു മായ ബി നോ യി വി ശ്വ ത്തി­ന്റെ വനം വകു പ്പ് വക ശബ രി കു പ്പി വെ ള്ള പ്ലാ ന്റി നെ ഉല്‍ ഘാ ട നം 16/11/2010 ല്‍ മറ്റൊ രു പരി സ്ഥി തി സ്നേ ഹി­യും പരി സ്ഥി തി പ്ര വര്‍ ത്ത ക രു ടെ ആവേ ശ വു മായ മു ഖ്യ മ ന്ത്രി വി .എ സ് അച്യു താ നാ ന്ദന്‍ നിര്‍ വ ഹി ച്ചു. പര സ്യ­ങ്ങള്‍ എല്ലാ പത്ര ത്തി ലും വന്നു. പക്ഷെ വി വാ ദ ങ്ങള്‍ ഒന്നും ഉണ്ടാ യി ല്ല. വനം വകു പ്പ് കു പ്പി വെ ള്ളം ഇറ ക്കു ന്ന തി ന്റെ ധാര്‍ മ്മി ക ത യെ ചോ ദ്യം ചെ യ്തു കൊ ണ്ട് പ്ര മുഖ കു പ്പി വെ ള്ള വി രു ദ്ധ സമര സേ നാ­നി യും പരി സ്ഥി തി സ്നേ ഹി യും സോ ഷ്യ­ലി സ്റ്റ് ജന താ നേ താ വു മായ വീ രേ ന്ദ്ര കു­മാ റി ന്റെ സ്വ ന്തം മാ തൃ ഭൂ മി യില്‍ ലേ ഖ ന­ങ്ങ ളോ മു ഖ പ്ര സം ഗ മോ ഉണ്ടാ യി ല്ല. പ്ര­മുഖ പരി സ്ഥി തി പ്ര വര്‍ ത്ത കന്‍ സി .ആര്‍ നീ ല ക ണ്ഠ നോ സാ റാ ജോ സ ഫോ ഇവ­രു ടെ സോ ളി ഡാ രി റ്റി സു ഹൃ ത്തു ക്ക ളോ എന്തി ന്‌ മാ ധ്യ മം പത്രം പോ ലും ഇതില്‍ ഒര ക്ഷ രം പോ ലും മി ണ്ടി യി ല്ല.

വനം വകു പ്പി ന്റെ ഈ പ്രോ ജ ക്റ്റി നെ പ്പ റ്റി മി ണ്ടാ തി രു ന്ന മു ക ളില്‍ പറ ഞ്ഞ വ രൊ ക്കെ ഈ സം രം ഭം വ്യ വ സായ വകു­പ്പി ന്റെ കീ ഴി ലു ള്ള ഏതെ ങ്കി ലും ഒരു സ്ഥാ പ ന മോ സി . പി .എ മി ന്റെ നി യ­ന്ത്ര ണ ത്തി ലു ള്ള സഹ ക രണ സ്ഥാ പ ന ങ്ങ ളോ ആണ്‌ തു ട ങ്ങി യി രു ന്നു എങ്കില്‍ എങ്ങ നെ യാ കും പ്ര തി ക രി ക്കുക എന്ന് ആലോ ചി ക്കു ന്ന ത് രസാ വ­ഹ മാ യി രി ക്കും

malayal.am വേണ്ടി എഴുതിയ ഈ ബ്ലോഗിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക

Friday, November 12, 2010

ഒരിക്കലും അവസാനിക്കാത്ത ലാവ്‌ലിന്‍ കേസ്

ലാവ്‌ലിന്‍ കേസിലെ മുഖ്യ സാക്ഷി എന്ന പരിവേഷത്തോടെ മാധ്യമങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ദീപക്ക് കുമാര്‍ ഇന്നലെ ലൈവായി മലയാള ചാനലുകളില്‍ നിറഞ്ഞുനിന്നു. ലാവ്‌ലിന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ അശോക് കുമാറിനെ മാറ്റിയതിന്‌ പിന്നില്‍ മലയാളിയായ ഒരു കേന്ദ്ര മന്ത്രിയാണെന്നും ഇത് ലാവ്‌ലിന്‍ കേസിലെ സാക്ഷിപ്പട്ടികയില്‍ ഉള്ള ദിലീപ് രാഹുലന്‌ വേണ്ടിയാണെന്നും ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ വെളിപ്പെടുത്തല്‍. അതോടൊപ്പം ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ദിലീപ് രാഹുലന്‍ ഒരു കൊലപാതകവും നടത്തിയിട്ടുണ്ട് എന്നും അതിന്റെ വിവരങ്ങള്‍ താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും മജിസ്ട്രേറ്റിനടുത്ത് മാത്രമെ ഇതിന്റെ തെളിവുകള്‍ നല്‍കൂ എന്നും പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളം വിവിധ ചാനലുകളില്‍ ദിപക്ക് മുഖ്യ അതിഥിയായിരുന്നു. എല്ലായിടത്തും ഒരേ കാര്യം തന്നെ ആവര്‍ത്തിക്കുകയും ചെയ്തു

ദീപക്ക് കുമാറിനെ സി.ബി.ഐ ഇതുവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി നമുക്കാര്‍ക്കും അറിയില്ല. പക്ഷെ അദ്ദേഹത്തെ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത് മുഖ്യ സാക്ഷി എന്നാണ്‌. എന്താണ്‌ ദീപക്ക് കുമാറിന്‌ ഈ കേസുമായുള്ള ബന്ധം? സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിണറായി വിജയന്‍ കോഴപ്പണം കൈപ്പറ്റി എന്ന പരാമര്‍ശം ഇല്ലാത്തതിനാല്‍ ഇതേപ്പറ്റി വിശദീകരണമാവശ്യപ്പെട്ട് കോഴ ആരോപണങ്ങള്‍ ഉന്നയിച്ച ക്രൈം നന്ദകുമാറിന്റെ ഹര്‍ജിയില്‍ സി.ബി.ഐ നല്‍കിയ മറുപടിയില്‍ സാമ്പത്തിക ഇടപാട് നടത്തിന്‌ തെളിവില്ല എന്ന പറഞ്ഞിരുന്നു. അതിന്റെ അടുത്ത ദിവസമാണ്‌ ദീപക്ക് കുമാര്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടത് പിണറായി വിജയന്‌ 2 കോടി രൂപ താന്‍ കൊണ്ടുപോയി കൊടുത്തു എന്നതായിരുന്നു അന്ന് ദീപക്ക് നടത്തിയ വെളിപ്പെടുത്തല്‍. അതുവരെ ചിത്രത്തില്‍ ഇല്ലായിരുന്ന ഈ കഥാപാത്രം കാര്‍ത്തികേയന്റെ പങ്കിനെ പറ്റി കൂടുതല്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് 60 പെജുള്ള മൊഴി നല്‍കിയിട്ടുണ്ട് എന്നാണ്‌ മാധ്യമങ്ങളില്‍ നിന്നുള്ള അറിവ്. മാതൃഭൂമി പത്രത്തില്‍ ഇടക്കിടെ ചെന്നൈ ലേഖകന്‍ ജോണി ദീപക്ക് കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അപ്‌ഡേറ്റ് നല്‍കാറുണ്ടായിരുന്നു. അവസാനമായി അദ്ദേഹം നല്‍കിയ അപ്‌ഡേറ്റ് പഞ്ചായത്ത് തിരഞ്ഞെറ്റുപ്പ് സമയത്തായിരുന്നു
എന്നാല്‍ അന്നുവരെ കോണ്‍ഗ്രസുകാര്‍ക്ക് വരെ പ്രിയങ്കരനായിരുന്ന ദീപക്ക് കുമാര്‍ ഇന്നലെ കേന്ദ്രമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതോടെ ഇദ്ദേഹം ഷേഡീ ക്യാരക്ടറാണ്‌ എന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്

60 പേജുവരുന്ന മൊഴി നല്‍കിയ ദീപക്ക് അതില്‍ പറയാതിരുന്ന കൊലപാത കേസിനെപ്പറ്റിയാണ്‌ ഇപ്പോള്‍ കോടതിയില്‍ പറയാമെന്ന് പറയുന്നതാണ്‌ ഇതിലെ രസകരമായ ഭാഗം. അദ്ദേഹത്തിന്‌ വിശ്വാസമുള്ള അശോക് കുമാറിനോട് പോലും പറയാത്ത കാര്യമാണ്‌ ഇന്നലെ മാധ്യമങ്ങളോട് പറയാതെ പറയുന്നത്. എന്നാല്‍ ആരാണ്‌ കൊല്ലപ്പെട്ടത് എന്ന് മാത്രം ദീപക്ക് പറയുന്നില്ല. അശ്വമേധം സ്റ്റൈലില്‍ മലയാളിയാണ്‌, കരാറിനെ എതിര്‍ത്ത ആളാണ്‌ എന്നൊക്കെപ്പറയുന്നതല്ലാതെ അത് വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥനാണ്‌ എന്ന് പോലും ദീപക്ക് പറഞ്ഞിട്ടില്ല. ലാവ്‌ലിന്‍ കേസിന്റെ അന്വേഷണം നടക്കുന്ന ഒരു ഘട്ടത്തിലും വരാത്ത ഇയാള്‍ പെട്ടെന്ന് ഈ കേസിലേക്ക് പൊട്ടി വീഴുകയായിരുന്നു. പിണറായിക്കെതിരെ മൊഴി നല്‍കിയ ഇദ്ദേഹം കൊലപാത വിവരം അന്ന് മറച്ചു വച്ചു. ഇപ്പോള്‍ ഇതാ കൊലപാതക വിവരവുമായി പ്രത്യക്ഷപ്പെടുന്നു. പിണറായി വിജയന്റെ പേര്‍ പറയാന്‍ ധൈര്യമുള്ള ദീപക്ക് കേന്ദ്ര മന്ത്രിയുടെ പേര്‍ പറായാന്‍ തയ്യാറല്ല. അതിനും ക്ലൂകള്‍ മാത്രമെ പറയൂ

ലാവ്‌ലിന്‍ കേസ് ഫോളോ ചെയ്യുന്ന ആര്‍ക്കും ഈ കൊലപാതക വാര്‍ത്ത പുതുമ ഉള്ള ഒന്നല്ല. വൈദ്യുത ബോര്‍ഡ് ജീവനക്കാരനായിരുന്ന രാജഗോപാലിന്റെ മരണം കൊലപാതകമാണ്‌ എന്ന് ക്രൈം നന്ദകുമാര്‍ മുതല്‍ പി.റ്റി തോമസ് എംപി വരെ പലപ്പോഴായി ആരോപിച്ചിട്ടുള്ളതാണ്‌. ഇതെപ്പറ്റി ലാവ്‌ലിന്‍ സ്പെഷ്യല്‍ ക്രൈം എഡീഷനുകളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതുമാണ്‌. ഇന്നലെ ഇന്ത്യാവിഷനില്‍ ചര്‍ച്ചക്ക് വന്ന ക്രൈം നന്ദകുമാര്‍ പറഞ്ഞ എല്ലാ സാമ്പത്തിക ആരോപണങ്ങളും സി.ബി.ഐ പരിശോധിച്ച് തള്ളിയതുമാണ്‌. അങ്ങനെ ഉള്ള സമയത്ത് ദൃക്‌സാക്ഷിയായി അവതരിച്ച ആളാണ്‌ ദീപക്ക് കുമാര്‍. കോഴ നല്‍കുന്നതിന്‌ ഞാന്‍ ദൃക്‌സാക്ഷിയെന്ന് ദീപക്ക് പറഞ്ഞതോട് ക്രൈം നന്ദകുമാര്‍ പറഞ്ഞതും സി.ബി.ഐ തള്ളിയതുമായ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷയമായി. അതുപോലെ ക്രൈം നന്ദകുമാര്‍ പറഞ്ഞതും സി.ബി.ഐ തള്ളിയതുമായ കൊലപാതകം ദീപക്ക് കുമാറിലൂടെ വീണ്ടും സജീവമാകുന്നു. ഇനി ക്രൈം നന്ദകുമാര്‍ പറഞ്ഞതൊക്കെ ദീപക്ക് കുമാര്‍ ആവര്‍ത്തിക്കും അപ്പോള്‍ ഒരു ദിവസം മുഴുവന്‍ ആഘോഷിക്കാന്‍ നമുക്ക് ലാവ്‌ലിന്‍ കേസ് വീണ്ടും ചാനലുകളിലെത്തും.

കമല ഇന്റര്‍ നാഷ്‌ണല്‍ പോലുള്ള പിണറായി വിജയന്റെ സ്ഥാപനങ്ങള്‍ സിങ്കപ്പൂരില്‍ ഉണ്ട് എന്ന് അതിന്റെ പിന്നില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന ദീപക്കിന്റെ മൊഴികള്‍ക്കായി നമുക്കിനി അധികം കാത്തിരിക്കേണ്ടി വരില്ല. എന്നാല്‍ ദീപക്ക് കുമാരിന്റെ ഇന്നലത്തെ പ്രകടനത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദീപക്ക് കുമാറും ദിലീപ് രാഹുലനും തമ്മിലുള്ള ശത്രുതയാണ്‌ ദീപക്കിനെ ഈ വിഷയത്തില്‍ ഇടപെടിക്കുന്നത് എന്ന് സംശയിക്കേണ്ടി വരും. കേരളത്തിലെ പല വന്‍കിട പ്രോജക്റ്റിലും ദിപിപ് രാഹുലന്‌ ബന്ധമുണ്ട് എന്നും ഇന്നലെ ദീപക്ക് പറഞ്ഞിരുന്നു. അതില്‍ നമ്മുടെ വിശുദ്ധ സമാര്‍ട്ട് സിറ്റിയുടെ പേരും ദീപക്ക് കുമാര്‍ പറഞ്ഞിരുന്നു