Wednesday, November 30, 2011

റിലയന്‍സ് മോര്‍ കാലഘട്ടത്തിലെ ഷോപ്പിങ്ങ് അനുഭവം 

malayal.am ഇൽ എഴുതിയ വര്‍ക്കീസ് മുതല്‍ റിലയന്‍സ് വരെ എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമായി എഴുതിയ കുറിപ്പ്   റിലയന്‍സ് മോര്‍ കാലഘട്ടത്തിലെ ഷോപ്പിങ്ങ് അനുഭവം 

സൂപ്പര്‍  മാര്‍ക്കറ്റ് ചെയിനുകളുടെ ഏറ്റവും വലിയ മികവായി എടുത്തുകാട്ടുന്നത്  ഉപഭോക്താവിന്‌ ലഭിക്കുന്ന വിലക്കുറവും കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലക്കൂടുതലുമാണ്‌. കര്‍ഷകര്‍ക്ക് വില കൂടുതല്‍ ലഭിച്ചോ എന്ന് കേരളത്തിലിരുന്ന് പറയാന്‍ കഴിയില്ലാത്തതിനാല്‍  നമുക്ക് ഉപഭോക്താവിന്‌ ലഭിക്കുന്ന നേട്ടത്തെ ആധാരമാക്കിയെ വിലയിരുത്താന്‍ കഴിയൂ. എന്നാല്‍ ഇത് എത്രത്തോളം സംഭവിക്കുന്നു എന്നതാണ്‌ പ്രധാനമായും പരിശോധിക്കേണ്ടത്.


സൂപ്പർ മാർക്കറ്റുകൾ‌ കേരളത്തിൽ ഒരു പുത്തൻ ഷോപ്പിങ്ങ് അനുഭവം നൽകിക്കൊണ്ടാണ് രംഗപ്രവേശനം ചെയ്തത്. അതുവരെ പലചരക്ക് കടക്കാരന്റെ  ജാഡയിലായിരുന്നു നമ്മുടെ ഷോപ്പിങ്ങ് ഹിന്ദുസ്ഥാൻ ലിവറുകാരന്റെ കമ്മീഷൻ പോരാ എന്ന് തോന്നിയാൽ വ്യാപാരി വ്യവസായി ഏകോപന സമിതി കേരളം മുഴുവൻ ഹിന്ദുസ്ഥാൻ ലിവറിന്റെ ഉൽപ്പന്നങ്ങൾ‌ ബഹിഷ്ക്കരിക്കും എന്നിട്ട് തങ്ങൾക്ക് കമ്മീഷൻ കൂടുതൽ നൽകുന്ന പ്രോഡക്റ്റുകൾ‌ മാത്രം വിൽക്കും. ഉൽപ്പന്നങ്ങൾക്കൊപ്പം  ഫ്രീ ആയി നൽകുന്ന സാധനങ്ങളൊക്കെ  കടക്കാരൻ നൽകാറുണ്ടായിരുന്നില്ല ചേട്ടാ ഫ്രീ എന്തോ ഉണ്ടല്ലോ എന്ന് ചോദിച്ചാൽ ഓസിന് കിട്ടുന്ന ഒന്നും വിടില്ല അല്ലീ എന്ന ചൊറി കമന്റുവരെ വ്യാപാരികൾ‌ ചോദിച്ചിരുന്ന ഒരു കാലത്താണ് സൂപ്പർ‌ മാർക്കറ്റുകൾ‌ ഉപഭോക്താവിന് വലിയ തോതിലുള്ള തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നൽകിക്കൊണ്ട് രംഗപ്രവേശനം ചെയ്തത്. ഇത് മലയാളികൾ‌ ആവേശപൂർവ്വം സ്വീകരിക്കുകയും ചെയ്തു. പുതിയ ഷോപ്പിങ്ങ് അനുഭവത്തിനൊപ്പം MRP ക്ക് താഴെ ബില്ല് ചെയ്ത് സൂപ്പർ മാർക്കറ്റുകാർ ഉപഭോതാവിനെ സുഖിപ്പിക്കുകകൂടി ചെയ്തു. വർക്കീസിന്റെ പഴയ പരസ്യത്തിൽ പറഞ്ഞത് പോലെ MRP അല്ല VRP ചോദിക്കൂ എന്നത് പോലെ ആയിരുന്നു ആദ്യകാല സൂപ്പർ‌ മാർക്കറ്റുകളെല്ലാം. 5 രൂപയുടെ ഒരു മഞ്ച് മുട്ടായി വാങ്ങിയാൽ 30 പൈസ് ബില്ലിൽ കുറച്ച് തന്നിരുന്ന മാർജിൻ ഫ്രീ സൂപ്പർ‌ മാർക്കറ്റുകളും ( ഈ സൂപ്പർ മാർക്കറ്റിനെ പൂട്ടിക്കാൻ ഏഷ്യാനെറ്റ് വാർത്താ ചാനൽ ഒരു ശ്രമം നടത്തിയിരുന്നു) മറ്റും അരങ്ങു വാണ നാട്ടിലാണ്  മോറും റിലയൻസും  ഫുഡ് ബസാറും  ഇപ്പോൾ‌ നിറഞ്ഞ് നിൽക്കുന്നത്.

റിലയൻസും മോറുമൊക്കെ കൊട്ടിഘോഷിച്ച് എത്തിയതോടെ വിലകുറയും എന്ന് കരുതിയവർക്ക് തെറ്റി. ചുറ്റുമുള്ള പലചരക്ക് പച്ചക്കറിക്കടകൾ പൂട്ടി എങ്കിലും ചിലതൊക്കെ അവിടെ ഇവിടെ പിടിച്ചു നിന്നു. അവിടങ്ങളിലെ വിലക്കൊപ്പം കൊച്ചിയിലെ വിവിധ മാർക്കറ്റുകളിലെ വിലയും വച്ച് താരതമ്യം ചെയ്താൽ ഈ കൊട്ടിഘോഷിക്കപ്പെട്ട  സ്വദേശി കുത്തകകളുടെ സ്ഥാപനങ്ങളിൽ  കാര്യമായ വില വ്യത്യാസമൊന്നും ഇല്ല. ഓഫർ‌ ഇല്ലാത്ത എല്ലാ ഐറ്റവും ബില്ല്  അടിക്കുന്നത് MRP ഇൽ തന്നെ ഓഫറുള്ള ഐറ്റംസ് എടുത്താൽ അതിന്റെ എക്സ്പയറി ഡേറ്റ് ഉടൻ തീരുന്നതായിരിക്കും.  തദ്ദേശിയ സൂപ്പർ മാർക്കറ്റുകൾ‌  ഇപ്പോഴും MRP യിൽ താഴെ ബില്ലടിക്കുമ്പോൾ‌  ഇവിടെ MRP തന്നെ ബില്ലിൽ കാണം.

ഇനി  വൻകിട സൂപ്പർ മാർക്കറ്റിലെ    സാധനങ്ങളുടെ വില പരിശോധിക്കാം. പത്രത്തിലെ കമ്പോള നിലവാരം പേജ് പരിശോധിച്ചാൽ പച്ചരി 18-25 എന്ന് കാണാം . ഇനി മോറിൽ പോയി നോക്കിയാൽ (ഞാൻ നോക്കുന്നത് കാക്കനാട് മോർ‌) അവിടെ 25 രൂപയുടെ പച്ചരി കണ്ടു പിടിക്കാൻ മുങ്ങിത്തപ്പണം. 28-35 ആണ്  ഇവിടുത്തെ കമ്പോള നിലവാരം പാലക്കാടൻ മട്ട എന്ന ബ്രാന്റിൽ ലഭിക്കുന്ന അരി ഇന്നലെ മോറിൽ നിന്ന് വാങ്ങിയത് ( ബ്രാന്റ്   മോർ തന്നെ)  30 രൂപ 50 പൈസക്ക് ഇതെ നിലവാരത്തിൽ ഉള്ള അരി  പാലാരിവട്ടത്തെ  സെന്റ് മാർട്ടിൻ അരിക്കടയിൽ 24 രൂപക്ക് കിട്ടും . പാലരിവട്ടത്ത് മാത്രമല്ല് കോട്ടയം ജില്ലയിലെ പള്ളിക്കാത്തോട് എന്ന ഗ്രാമത്തിലും 22 രൂപക്ക് ഇതെ ക്വാളിറ്റ് അരി കിട്ടുമെന്ന് എന്റെ സഹപ്രവർത്തകൻ എബി സാക്ഷ്യപ്പെടുത്തുന്നു.  കൊച്ചിയിൽ നിന്ന് 30 രൂപക്ക് വാങ്ങുന്ന അരിയുടെ അതെ ഗുണ നിലവാരം തന്നെ ഉണ്ട് എന്ന് ഇദ്ദേഹം തറപ്പിച്ച് പറയുമ്പോൾ‌  വൻകിട സൂപ്പർ മാർക്കറ്റിലെ   വിലക്കുറവ്  എന്നത് മിഥ്യയാണ്. പിന്നെപ്പറയുക ഞങ്ങളുടെതിന് ബ്രാന്റ് വാല്യു ഉണ്ട് എന്നതാകും. അത് വേണ്ടാത്തവർ എവിടെപ്പോകും എന്ന് ചോദിച്ചാൽ കിട്ടുന്നിടത്ത് പോയി വാങ്ങിക്കോ എന്നെ  വൻകിട സൂപ്പർ മാർക്കറ്റുകാരൻ പറയൂ കാരണം ചെറുകിടക്കാരൊക്കെ ഈ പരിസരത്ത് നിന്ന് കെട്ടു കെട്ടിയിട്ട് കാലങ്ങളായി

എല്ലാ സാധനങ്ങളും അതാത് സൂപ്പർ മാർക്കറ്റുകാർ നിശ്ചയിക്കുന്ന സ്റ്റാൻഡേഡ് തൂക്കത്തിന്റെ പായ്കറ്റിലെ ലഭിക്കൂ. നിങ്ങൾക്ക് ഒരു 200 ഗ്രാം വറ്റൽ മുളക് വേണമെങ്കിൽ പലയിടത്തും കിട്ടില്ല 500 ഗ്രാമിന്റെ പായ്കറ്റെ കിട്ടൂ ( തദ്ദേശിയക്കാരൻ 100 ഗ്രാം പായ്കറ്റും റിലയൻസുകാരൻ ചില ഐറ്റംസൊക്കെ ലൂസായും നൽകാറുണ്ട്)  അതുപോലെ കൊടം പുളി ഒക്കെ പണ്ട് 10 രൂപയുടെ പായ്കറ്റിൽ കിട്ടിയിരുന്നത് മിക്ക  സ്ഥലത്തും ഇല്ലാതായി ( മാർക്കറ്റിൽ പോയാൽ അവിടെ ഉള്ള ചെറിയ കടകളിൽ ഇതെല്ലാം ഇപ്പോഴും സുലഭം). ചുരുക്കം പറഞ്ഞാൽ അതത് സ്ഥലങ്ങളിലെ സൂപ്പർ മാർക്കറ്റുകാരൻ അയാളുടെ ബിസിനസ് താൽപ്പര്യങ്ങൾ നേടിയെടുക്കാൻ തക്കവിധം ഉള്ള സാധനങ്ങളോ അളവുകളോ മാത്രമെ നമുക്ക് ഇവിടങ്ങളിൽ നിന്ന് കിട്ടൂ. വിലക്കുറവ് എന്നത് ഒരു മിഥ്യ മാത്രമാണ് എന്ന് ഇവിടങ്ങളിൽ സ്ഥിരം സന്ദർശനം നടത്തിയാൽ നമുക്ക് മനസിലാകും. റിലയൻസിലേയും മോറിലേയും ഫുഡ് ബസാറിലേയും സാധനങ്ങളുടെ വിലയും കൊച്ചിയിലെ വിവിധ മാർക്കറ്റുകളിൽ ലഭ്യമാകുന്ന വിലയും തമ്മിൽ ഒരു താരതമ്യ പഠനം നടത്തിയാൽ  വില വ്യത്യാസത്തിന്റെ കണക്ക് നമുക്ക് ലഭിക്കും.

നാലു കൊല്ലത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന വൻകിട സൂപ്പർ‌ മാർക്കറ്റുകളിൽ നിന്ന്   വില വ്യത്യാസമൊന്നും  കാര്യമായി കിട്ടിയിട്ടില്ല എന്ന് നിഷ്പക്ഷമായി ഇവയെ സമീപിച്ചാൽ മനസിലാകും. ഇനി നമുക്ക് ഇവിടുത്തെ ഉപഭോക്ത സേവനത്തിലേക്ക് വരാം. എല്ലാ വൻകിട സൂപ്പർ മാർക്കറ്റിലും തൊഴിലാളികൾ‌ ഓടിപ്പാഞ്ഞ് നടക്കുന്നുണ്ടാകും. ഇവർ മൾട്ടി ടാസ്ക് ചെയ്യുന്നവരാണ് ലോഡു വരുന്ന സമയത്ത് ഇവർ ലോഡിറക്കലിലും അടുക്കലിലും തിരക്കിലാകും. അപ്പോൾ‌ പല ബില്ലിങ്ങ് കൗണ്ടറുകളും പ്രവർത്തിക്കില്ല. പിന്നെ എന്തെങ്കിലും ഒരു സാധനം തപ്പിയിട്ട് കിട്ടിയില്ല എന്ന് വയ്ക്കുക. ഒരു സെയിൽ അറ്റന്ററെ വിളിച്ചാൽ അവർ കൊടുങ്കാറ്റിന്റെ വേഗതയിൽ വരുന്നതും പിന്നെ ഉറക്കേ ചേച്ചി വാളം പുളി ഇരിക്കുന്നത് എവിടെയാ എന്ന് ഉറക്കെ ചോദിക്കുന്നതും കേൾക്കാം. പിന്നെ കുറച്ച് സമയം അവർ  ഇരുവരും  ഇത് അൻവേഷിച്ച് കണ്ടെത്തി വരുകയും അടുത്ത കസ്റ്റ്മറുടെ അടുത്തെക്ക് ഓടുന്നതും കാണാം ( തദ്ദേശിയ  സൂപ്പർ‌ മാർക്കറ്റി ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരുന്നു ). ഇവരുടെ ബുദ്ധിമുട്ട് കണ്ടാൽ നമുക്ക് തന്നെ വിഷമം തോന്നും.  ഒരുപാട് ജോലി ഒരുമിച്ച് ചെയ്യുന്ന ഇവർ  കഴിയുന്നത് പോലെ കസ്റ്റമറെ സഹായിക്കുന്നു.പലപ്പോഴും എല്ലാ കസ്റ്റമേഴ്സിനും ഒപ്പം എത്താൻ പറ്റാത്തതിൽ അവരുടെ ചീത്തയും കേൾക്കുന്നു.

ഇനി ബില്ലിങ്ങാണ് അടുത്ത കടമ്പ. രണ്ട് ടൈപ്പ് ക്യൂവിൽ നിന്നാലെ ഇവിടെ ബില്ല് ചെയ്യാൻ കഴിയൂ. ഒന്ന് പ്രൈസ് അടിക്കാത്ത പച്ചക്കറി പഴവർഗങ്ങൾ‌ തൂക്കി പ്രൈസ് ടാഗ് ഒട്ടിച്ച് വേണം പണം  നൽകുന്ന കൗണ്ടറിൽ ചെല്ലാൻ. രണ്ട് സ്ഥലത്തും മുടിഞ്ഞ ക്യൂ. രണ്ടോ മൂന്നോ സാധനം മാത്രം വാങ്ങിയാലും ചിലപ്പോൾ‌ ബില്ല് ചെയ്ത് കിട്ടാൻ  അര മണിക്കൂറൊക്കെ എടുക്കും. മാത്രവുമല്ല ബില്ലിങ്ങിൽ ഇരിക്കുന്നവർക്ക് ചില ഐറ്റംസ്  ബില്ലടിക്കാൻ കഴിയാതെ വരും ഉടനെ ബില്ലിങ്ങ് നിർത്തി അതിന്റെ സൂപ്പർവൈസറുടെ അടുത്തെക്ക് അയാൾ‌ ഓടും. അങ്ങനെ ബില്ലും അടിച്ച് ഡിസ്കൗണ്ട് (?) കാർഡിൽ പോയന്റും വാങ്ങി ഒരു വിധത്തിൽ നമ്മൾ‌ പുറത്തിറങ്ങുമ്പോഴേക്കും ഒരു പരുവമാകും.

വൻകിട സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇപ്പോൾ‌ ഉണ്ടാകുന്ന അനുഭവങ്ങൾ‌ എല്ലാം തന്നെ പണ്ട് വ്യാപാരി വ്യവസായികളുടെ യൂണിറ്റ് നിശ്ചയിക്കുന്ന വിലയിൽ കച്ചവടം ചെയ്യുന്ന അവസ്ഥയിലേക്ക്  എത്തിച്ചേർന്നിരിക്കുന്നു. ഇന്ന് ഉള്ള  എല്ലാ വൻകിടക്കാരും ഏതാണ്ട് ഒരേ വിലക്ക് തന്നെയാണ് സാധനങ്ങൾ‌ വിൽക്കുന്നത്. ക്വാമ്പിറ്റെഷൻ വിലകുറക്കും എന്നതൊക്കെ വെറുതെ പറയുന്നതാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിക്കാർ എങ്ങനെയാണ് മത്സരം ഇല്ലാതാക്കിയത് അത് പോലെ തന്നെയാണ് വൻകിടക്കാരും മത്സരം ഒഴിവാക്കുന്നത്. മൊബൈൽ കമ്പനികൾ‌ ഇൻകമിങ്ങിന് പോലും ചാർജ്ജ് ഈടാക്കിയിരുന്ന കാലത്ത് ബി.എസ്.എൻ.എൽ രംഗപ്രവേശനം ചെയ്തപ്പോഴാണ്  കോൾ‌ ചാർജ്ജുകൾ‌ കുറഞ്ഞതെന്നത് ഈ അവസരത്തിൽ പ്രത്യേകം ഓർക്കുക.

1990 കളിൽ  ഉദാരവൽക്കരണ നയങ്ങൾ‌ തുടങ്ങിയപ്പോൾ‌ മത്സരിക്കാൻ കെൽപ്പില്ലാതെ ഇന്ത്യൻ കമ്പനികളും പൊതുമേഖലയും തകർന്നു പക്ഷെ അന്ന്   ഗാട്ട് കരാറിന്റെ  സുവർണ്ണ കാലഘട്ടമായ ആദ്യ 10 വർഷം കാർഷിക ഉൽപ്പന്നങ്ങൾക്ക് വില കുതിച്ച് കയറി. അന്ന് കർഷകർ‌ പറഞ്ഞു നല്ല ഉൽപ്പങ്ങൾ‌ വിദേശത്തു നിന്ന് വരട്ടെ എന്ന്. പക്ഷെ സുവർണ്ണ കാലം കഴിഞ്ഞപ്പോൾ‌ കാർഷിക ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ  ഇറക്കുമതി ചെയ്യപ്പെട്ടു കാർഷിക മേഖല തകർന്നു അന്നും വ്യാപാരികൾ‌ പറഞ്ഞു നല്ല സാധനം വരട്ടെ ഞങ്ങൾ‌ വിൽക്കുമെന്ന്. പിന്നീടൊരിക്കാൽ തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളു വെട്ടിക്കുറക്കപ്പെട്ടപ്പോൾ‌ കേരളത്തിലെ സർക്കാർ ജീവനക്കാർ സമരത്തിനറങ്ങി അന്ന് വ്യാപാരികൾ‌ പറഞ്ഞു  ശമ്പളം പോരെങ്കിൽ രാജി വയ്ക്കൂ എന്ന്. അവർ എല്ലാ സമരങ്ങളെയും  എതിർത്തു ഹർത്താലിൽ  പോലീസ്   പ്രൊട്ടക്ഷൻ തരൂ ഞങ്ങൾ‌ അത്   പൊളിക്കാമെന്ന് വരെ പറഞ്ഞു. പക്ഷെ അവസാനം കാവ്യ നീതി പോലെ  ഉദാരവൽക്കരണത്തിന്റെ  നീരാളിക്കൈകൾ അവരെയും തേടിയെത്തി. അവർ‌ ഇപ്പോൾ‌ പറയുന്നു ഞങ്ങൾ‌ ആത്മഹത്യ ചെയ്യും ഞങ്ങൾ‌ ചോരപ്പുഴ ഒഴുക്കും എന്നൊക്കെ. അവനവന് വരുമ്പോഴെ നാം എല്ലാം പഠിക്കൂ. റിലയൻസും കൂട്ടരും ഇവിടെക്ക് വരുമ്പോൾ‌ വിലകുറയും എന്ന് സിദ്ധാന്തത്തിൽ വിശ്വസിച്ച് അതിനെ പിൻതുണച്ചവരിൽ ഞാനും ഉണ്ടായിരുന്നു എന്നത് അല്പം കുറ്റ ബോധത്തോടെ ഓർക്കുന്നു. ഇനി വാൾമാർട്ടു കൂടി വരും എന്ന് എനിക്ക് ഉറപ്പാണ്. അതിനെതിരെ എങ്ങനെ  പ്രതികരിക്കണമെന്ന് എനിക്കറിയില്ല തദ്ദേശ കുത്തക വേണോ വൻകിട ഇന്ത്യൻ കുത്തക വേണോ വൻകിട ആഗോള കുത്തക വേണോ അതോ വ്യാപാരി വ്യവസായി  ഏകോപന കുത്തക വേണോ എന്നത് മാത്രമെ തർക്കവിഷയമുള്ളു. പക്ഷെ ഒന്നെനിക്കറിയാം സർക്കാരോ പൊതുമേഖലയോ വിചാരിച്ചാൽ നിഷ്പ്രയാസം തടയാവുന്നതെ ഉള്ളൂ വിലക്കയറ്റം. വിലക്കയറ്റം തടയാനും പിടിച്ച് നിർത്താനും അവർക്ക് മാത്രമെ കഴിയൂ. ബാക്കി എല്ലാവരും കച്ചവടം ചെയ്യാൻ വരുന്നവരാണ് അവരുടെ ആപ്തവാക്യം I WANT  MORE എന്ന് മാത്രമായിരിക്കും

Tuesday, November 29, 2011

വര്‍ക്കീസ് മുതല്‍ റിലയന്‍സ് വരെ

ഇന്ത്യൻ ചില്ലറ വിൽപ്പന മേഖലയിലേക്ക് വാൾമാർട്ടിനും കൂട്ടർക്കും കടന്നുവരാനുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുത്തതോടെ  ഈ മേഖലയിൽ ഉള്ള ചെറുകിട വ്യാപരികൾ‌ സമരം പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. സമരങ്ങളുടെ വിള ഭൂമിയായ കേരളത്തിൽ വ്യാപാരി   വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ  നസ്രുദീൻ ജീവിക്കാനുള്ള പോരാട്ടത്തിൽ ആക്രമ സമരത്തിന്റെ പാതവരെ സ്വീകരിക്കുമെന്ന് ടെലിവിഷൻ ചാനലുകളിൽ ഇരുന്ന് പറഞ്ഞ് തുടങ്ങി.

പ്രതിപക്ഷ കക്ഷികളിൽ അകാലി ദൾ‌ ഒഴികെ ഉള്ള സംഘടനകളും ഭരണപക്ഷത്ത് മമതയും ആന്റണിയും (?) ജയറാം രമേശുമൊക്കെ ഒക്കെ ഇതിനെതിരെ നിലപാട് എടുത്തെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. പക്ഷെ കുത്തകകൾ‌ തങ്ങളുടെ സംസ്ഥാനത്ത് വരണമോ വേണ്ടയോ എന്നത് അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നതാണ് കേന്ദ്ര നയം എന്നതിനാൽ എതിർപ്പുയർത്തിയ കക്ഷികളിൽ പലരും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇവ വരില്ല എന്ന് വേണം കരുതാൻ.

പതിവ് പോലെ കേരളത്തിൽ ഇടതുപക്ഷം ഈ വിഷയത്തിൽ എതിർപ്പുകൾ‌ ഉന്നയിച്ച് തുടങ്ങി ഐസക്കും വി.എസും ജയരാജനും ഡിഫിയും സി.പി.ഐ സംഘടനകളൊക്കെ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും വലതുപക്ഷത്തെ സോഷ്യലിസ്റ്റ്  സിംഹം  വീരേന്ദ്രകുമാർ മാത്രം ഇതുവരെ ഒന്നും  മിണ്ടിയിട്ടില്ല.

എന്നാൽ റിലയൻസ് അടക്കുമുള്ള ഇന്ത്യ കുത്തകകൾ‌ നമ്മുടെ ചില്ലറ മേഖലയിൽ പിടിമുറുക്കാൻ എത്തിയപ്പോൾ‌ പറഞ്ഞു കേട്ടതിൽ അപ്പുറമൊന്നും ഇപ്പോൾ‌ ആരും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ  ഈ വിഷയത്തെ സമീപിക്കുമ്പോൾ‌ റിലയൻസും കൂട്ടരും വന്നതിന് ശേഷം കേരളത്തിൽ ചില്ലറ വിൽപ്പന മേഖലയിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തി വേണം വിദേശ നിക്ഷേപകരുടെ വരവിനെപ്പറ്റി ആശങ്കപ്പെടാൻ എന്ന് തോന്നുന്നു. ഈ മേഖലയിൽ ഞാൻ ഒരു വിദഗ്തനൊന്നും അല്ല. എന്നാൽ എർണ്ണാകുളം പോലെ വാൾമാർട്ടിന് ചുവടുറപ്പിക്കാൻ നിയമപരമായ പശ്ചാത്തലം നിലനിൽക്കുന്ന സ്ഥലത്തെ ഒരു ഉപഭോക്താവിന്റെ 12 വർഷത്തെ  അനുഭവത്തിന്റെ വെളിച്ചതിൽ ചിലത് എഴുതുന്നു
malayal.am വേണ്ടി എഴുതിയ ലേഖനത്തിന്റെ ആദ്യ  ഭാഗം വായിക്കുക

Thursday, November 17, 2011

M.V. ജയരാജനെതിരായ കോടതി വിധിയിലെ ചില ഭാഗങ്ങൾ‌

M.V. ജയരാജനെതിരായ കോടതി വിധിയിലെ ചില ഭാഗങ്ങൾ‌ അക്കാഡമിക്ക് താൽപ്പര്യത്തോടെ എങ്കിലും വായിച്ചിരിക്കേണ്ടതാണെന്ന് തോന്നിയതിനാൽ ഇവിടെ ഇടുന്നു.രസകരമായ പല പരാമർശങ്ങളും കാണാം

On 26-06-2010 in a meeting organised in Kannur twon in protest against the hike of fual prices, the respondent M.V. Jayarajan , a non practicing Advocate ill-informed in law and a politician belonging to the C.P.I. (Marxist) party , made a public speech

Seeing the respondent tenaciously sending missiles of virulent attack on the Judges and their verdict in a strident voice full of hatred, arrogance and contempt , one is reminded of deadly poisonous reptile hissing and spitting all the venom at its prey

The RW2 who had refused to take oath in the name of God and he eventually exhibited his loyalty to the respondent was evidently not honest in his statement that he has absolutely no political affiliations or affinity

(vide Vincent Panikkulangara v, V.R. Krishana Iyer - 1983 KLT 829 and P.N. Duda v. Shiv Shanker- (1988 3 SCC 167).But the responded herein is only a worm who does not come anywhere near those legal luminaries so as to start campaign highlighting the pitfalls of the judiciary and to correct them

There are, among the public innumerable well meaning individuals who do not owe allegiance to any political party, but instead , look down upon the political parties and politicians as inevitable evils in the society .But , at the same time, it is heartening to note that as a silver line there are politicians (although a few in number) with clean image and who are venerated not only bu their own partymen but by all alike including their political rivals

ഇനി  ജയരാജന്റെ വക്കിലായ എം.കെ ദാമോദരനെപ്പറ്റി കോടതി വിധിയിൽ പറയുന്ന പരാമർശങ്ങളും വായിക്കുക

പരാമർശം 1
പരാമർശം 2

Friday, November 04, 2011

പത്രങ്ങള്‍ പ്രതിപക്ഷമല്ലാതെയാവുമ്പോള്‍

യുഡിഎഫ് സർക്കാൻ കടന്നു പോകുന്ന വിവാദങ്ങളേ കേരളത്തിലെ  വിവിധ മാധ്യമങ്ങൾ‌ അവതരിപ്പിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കുന്നു. malayal.am ന് വേണ്ടി  എഴുതിയ   ലേഖനം വായിക്കുക

Monday, October 24, 2011

വെറുക്കപ്പെട്ടവരും വേണ്ടപ്പെട്ടവരും


ഈ വീഡിയോവിൽ കാണുന്ന TG നന്ദകുമാർ ഇന്നലെ വെളുപ്പിന് 6 മണിക്ക്  വി.എസ് താമസിക്കുന്ന ആലുവ പാലസിൽ എത്തി അദ്ദേഹത്തെക്കാണുന്നു. ഇയാൾ‌ പിന്നീട് മാധ്യമങ്ങളോട് പറയുന്നു ഞാൻ റിലയൻസിന്റെ  പേ റോളിൽ പേരുള്ള ജീവനക്കാരനാണ് എന്ന് . പിന്നീട് അദ്ദേഹം പറയുന്നു റിലയൻസിന്റെ സ്ഥാപനങ്ങളുടെ ലോബിയിങ്ങുമായി ബന്ധപ്പെട്ട് ഞാൻ പലതവണ മുഖ്യമന്ത്രിയായിരിക്കുമ്പോഴും വി.എസിനെ കണ്ടിട്ടുണ്ട്. ഒപ്പം വിഴിഞ്ഞം ചീമെനി പ്രോജക്റ്റുകളുടെയും ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്.

വ്യക്തിപരമായ ഒരു കാര്യം പറയനാണ്  താൻ വി.എസിനെ കണ്ടതെന്ന് നന്ദകുമാർ. തന്നെക്കാണാൻ പലരും വരുമെന്നും നിവേദനങ്ങൾ‌ നൽകുമെന്നൊമൊക്കെ വി.എസ് പ്രതികരിച്ചു. പക്ഷെ റിലയൻസിന്റെ ലോബിയിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്നയാൾക്ക് 6 മണിക്ക് ഒക്കെ വി.എസിന്റെ അപ്പോയിന്മെന്റ് കിട്ടുമെന്നത് അത്ഭുതം തന്നെ

കേരളത്തിലെ CPM ലെ വ്യവസായ മന്ത്രി എതെങ്കിലും കമ്പനി പ്രതിനിധികളെ കണ്ടാൽ അതിൽ പോലും വിവാദം കണ്ടെത്തിയ യഥാർത്ഥ ഇടതുപക്ഷക്കാരും വിജയൻ മാഷ് ആരാധകരും റിലയൻസുകാരനെന്താ വി.എസിന്റെ വീട്ടിൽ കാര്യം എന്ന് ചോദിച്ച് എവിടെ എങ്കിലും എഴുതുമോ?

ഫാരിസ് അബൂബക്കർ എന്ന വ്യവസായിയെ വെറുക്കപ്പെട്ടവൻ എന്ന ലേബലിൽ വി,എസ് വിമർശിച്ചു എന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തെ വെറുക്കപ്പെട്ടവനാക്കാൻ ഇറങ്ങിത്തിരിച്ച യഥാർത്ഥ ഇടതുപക്ഷത്തെ മാധ്യമ സിംഹങ്ങൾ‌ എന്തെങ്കിലും പറയുമോ. ?

ഫാരിസ് അബൂബക്കർ അന്താരാഷ്ട്ര കുറ്റവാളിയാണ് ഫോട്ടോ പോലും കിട്ടാനില്ല എന്ന പ്രചരിപ്പിച്ച് മാധ്യമപ്രവർത്ത്കർ  ഈ കുമാറിനെപ്പറ്റിയുള്ള കേസുകൾ‌ പരിശോധിച്ചും ഇയാളുടെ ഭൂതകാലം പരിശോധിച്ചും പരമ്പരകൾ‌ തയ്യാറാക്കുമോ?

Thursday, October 06, 2011

നിയമ വിദഗ്തർ കളം മാറി ചവിട്ടുമ്പോൾ‌


ചാ­നല്‍­ച്ചര്‍­ച്ച­ക­ളി­ലെ നി­യ­മ­വി­ദ­ഗ്ദ്ധ­രാ­ണ് അ­ഡ്വ. ജയ­ശ­ങ്കര്‍ , അ­ഡ്വ. കാ­ളീ­ശ്വ­രം രാ­ജ്, അ­ഡ്വ. ശി­വന്‍ മഠ­ത്തില്‍ , അഡ്വ. രാം­കു­മാര്‍‌ തു­ട­ങ്ങിയ അഭി­ഭാ­ഷ­കര്‍ . മല­യാ­ള­ത്തി­ലു­ള്ള സക­ല­മാന ചാ­ന­ലു­ക­ളും ഇവര്‍ പാ­ട്ട­ത്തി­നെ­ടു­ത്തി­രി­ക്ക­യാ­ണ്. ഇതില്‍  അ­ഡ്വ. രാം­കു­മാര്‍ ഒഴി­കെ­യു­ള്ള­വര്‍ ചി­ല­പ്പോള്‍‌ ആക്റ്റി­വി­സ്റ്റി­ന്റെ റോള്‍‌ കൂ­ടി വഹി­ക്കു­ന്ന­വ­രു­മാ­ണ്. കഴി­ഞ്ഞ ഇട­തു­പ­ക്ഷ­സര്‍­ക്കാ­രി­ന്റെ കാ­ല­ത്ത് വി­വിധ നി­യ­മ­വി­ഷ­യ­ങ്ങ­ളില്‍ മാ­ത്ര­മ­ല്ല ഇവ­രില്‍ പല­രും വാ­ദി­ച്ച കേ­സി­നെ­പ്പ­റ്റി­പ്പോ­ലു­മു­ള്ള ചര്‍­ച്ച­ക­ളി­ലെ പ്ര­ധാന ആകര്‍­ഷ­ണ­വും ഇവ­രൊ­ക്കെ ആയി­രു­ന്നു­.

കോ­ട­തി­ക­ളെ­യും ജഡ്ജി­മാ­രെ­യും നി­യമ സം­വി­ധാ­ന­ത്തെ­യു­മൊ­ക്കെ വി­മര്‍­ശി­ക്കു­ന്ന­തി­ലും വെ­ല്ലു­വി­ളി­ക്കു­ന്ന­തി­ലു­മൊ­ക്കെ ­സി­പി­എം­ നേ­താ­ക്ക­ളും അവ­രു­ടെ വി­ദ്യാര്‍­ത്ഥി യു­വ­ജന സം­ഘ­ട­നാ­നേ­താ­ക്ക­ളും കഴി­ഞ്ഞ അഞ്ചു­വര്‍­ഷം സജീ­വ­മാ­യി­രു­ന്ന­തി­നാല്‍ നി­യ­മ­വി­ദ­ഗ്ദ്ധര്‍ എന്ന രീ­തി­യില്‍ ചര്‍­ച്ച­യ്ക്കെ­ത്തു­ന്ന ഈ അഭി­ഭാ­ഷ­ക­രും തി­ര­ക്കി­ലാ­യി­രു­ന്നു­.

ഭരണം മാറി നാലുമാസമേ ആയിട്ടുള്ളൂ എങ്കിലും കോടതി വിധികളും നിയമ പ്രശ്നങ്ങൾക്കും ഒന്നും ഒരു വ്യത്യാസവുമില്ല. എന്നാൽ   മാധ്യമങ്ങളിൽ നിറഞ്ഞ്   ഇതേ നിയമ വിദഗ്തർ ഇപ്പോൾ‌ സംസാരിക്കുന്നത്  എങ്ങനെയാണ് എന്ന് പരിശോധിക്കുന്നു. malayal.am  വേണ്ടി   എഴുതിയ ലേഖനം വായിക്കുക

Wednesday, October 05, 2011

ഭാഗ്യം മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടില്ല

ബാലകൃഷ്ണൂപ്പിള്ള  തടവിൽ കിടന്ന് ഫോൺ‌ ചെയ്യുന്നുണ്ട് എന്ന് കൈയോടെ പിടിച്ച മാധ്യമ പ്രവർത്തനും തെറ്റുകാരനാണ് എന്ന് ഉമ്മൻ ചാണ്ടിയും ഈ മാധ്യമ പ്രവർത്തകന് 12 മാസം തടവും 10000 രൂപ പിഴയും ലഭിക്കാൻ നിയമമുണ്ട് എന്ന്  സർക്കാർ ചീഫ് വിപ്പും രംഗത്ത് വന്നിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളേ ഒട്ടും ഭയപ്പെടുത്തുകയോ ആശങ്കപ്പെടുത്തുകയോ ഉണ്ടായില്ല. പത്രപ്രവർത്തക യൂണിയൻകാരുടെ പേരിൽ ചില   പ്രതിക്ഷേധമൊക്കെ ഉണ്ടായിട്ട് പോലും തങ്ങളുടെ പത്രമുതലാളിമാരെ അത് ബോധ്യപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല.

ഒക്ടോബർ നാലാം തിയതിയാണ് ഉമ്മൻ ചാണ്ടിയുടെയും പി.സി ജോർജ്ജിന്റെയും പ്രസ്താവനകൾ‌ വന്നത്. നാലാം തിയതിയോ അഞ്ചാം തിയതിയോ  ഈ വിഷയത്തിൽ വിവിധ പത്രങ്ങളിൽ വന്ന മുഖപ്രസംഗങ്ങൾ‌ നോക്കാം

മാതൃഭൂമി
പൊതുമുതല്‍ സംരക്ഷിക്കാന്‍
കൊച്ചി തുറമുഖത്തിന്റെ രക്ഷയ്ക്ക്‌
മനോരമ
ഗ്രാമങ്ങളില്‍ പോലും ഗുണ്ടാ സംഘങ്ങള്‍
പരിയാരത്തിന് പരിഹാരം
മാധ്യമം
സമീപനത്തിലെ ദാരിദ്ര്യം
പിടിവിടുന്ന തെലുങ്കാന പ്രക്ഷോഭം
ദേശാഭിമാനി
വിഷഭീകരനെതിരെ മാത്രമല്ല വിധി
മെറിറ്റ് അട്ടിമറിക്കുന്നത് തടഞ്ഞേ തീരൂ

തങ്ങളുടെ ഭരണകാലത്ത്  അർമാദിച്ച മാധ്യമ പ്രവർത്തകർക്ക് ഇത് തന്നെ കിട്ടണം എന്ന് വിചാരിച്ചിട്ടാണോ എന്നറിയില്ല ദേശാഭിമാനിയും മുഖപ്രസംഗം എഴുതിയിട്ടില്ല. ചുരുക്കം പറഞ്ഞാൽ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടില്ല

Tuesday, October 04, 2011

s കത്തി ഉണ്ടോ സഖാവെ ഒരു കമ്പിപ്പാര എടുക്കാന്‍

ബാലകൃഷ്ണപ്പിള്ളയുടെ കീഴിലുള്ള വാളകത്തെ  സ്കൂളിൽ  ജോലി ചെയ്തിരുന്ന   അധ്യാപകന അതിക്രൂരമായി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം റിപ്പോർട്ടർ‌ ടിവി ഏറ്റെടുക്കുകയും അതേതുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ബാലകൃ്ഷ്ണപ്പിള്ള നടത്തിയ ഫോൺ‌ സംഭാക്ഷണം റിപ്പോർട്ടർ‌ ടിവി പുറത്ത് വിടുകയും ചെയ്തു. റിപ്പോർട്ട് ടിവിയുടെ വെളിപ്പെടുത്തൽ പ്രകാരം അദ്ധ്യാപകൻ ആക്രമിക്കപ്പെട്ട ദിവസം 40 ഓളം കോളുകൾ‌ അദ്ദേഹം നടത്തിയിരിക്കുന്നു. ആക്രമിക്കപ്പെട്ട അദ്ധ്യാപകനും പിള്ളയും തമ്മിൽ  പ്രശ്നം ഉണ്ടായിരുന്നു എന്നതും അദ്ദേഹത്തെ പിള്ള ഭീക്ഷിണിപ്പെടുത്തിയിട്ടുണ്ട് എന്നും പീഡിപ്പിക്കപ്പെട്ട അധ്യാപകന്റെ ഭാര്യ മൊഴി നൽക്കുന്നു.

ഈ വിഷയം കേരളത്തിലെ വിവിധ മാധ്യമങ്ങൾ‌  കൈകാര്യം ചെയ്തത് പരിശോധിക്കുന്നു. doolnews ന് വേണ്ടി എഴുതിയ ലേഖനം വായിക്കുക

s കത്തി ഉണ്ടോ സഖാവെ ഒരു കമ്പിപ്പാര എടുക്കാന്‍

ബാലകൃഷ്ണപ്പിള്ളയുടെ കീഴിലുള്ള വാളകത്തെ  സ്കൂളിൽ  ജോലി ചെയ്തിരുന്ന   അധ്യാപകന അതിക്രൂരമായി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം റിപ്പോർട്ടർ‌ ടിവി ഏറ്റെടുക്കുകയും അതേതുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ബാലകൃ്ഷ്ണപ്പിള്ള നടത്തിയ ഫോൺ‌ സംഭാക്ഷണം റിപ്പോർട്ടർ‌ ടിവി പുറത്ത് വിടുകയും ചെയ്തു. റിപ്പോർട്ട് ടിവിയുടെ വെളിപ്പെടുത്തൽ പ്രകാരം അദ്ധ്യാപകൻ ആക്രമിക്കപ്പെട്ട ദിവസം 40 ഓളം കോളുകൾ‌ അദ്ദേഹം നടത്തിയിരിക്കുന്നു. ആക്രമിക്കപ്പെട്ട അദ്ധ്യാപകനും പിള്ളയും തമ്മിൽ  പ്രശ്നം ഉണ്ടായിരുന്നു എന്നതും അദ്ദേഹത്തെ പിള്ള ഭീക്ഷിണിപ്പെടുത്തിയിട്ടുണ്ട് എന്നും പീഡിപ്പിക്കപ്പെട്ട അധ്യാപകന്റെ ഭാര്യ മൊഴി നൽക്കുന്നു.

ഈ വിഷയം കേരളത്തിലെ വിവിധ മാധ്യമങ്ങൾ‌  കൈകാര്യം ചെയ്തത് പരിശോധിക്കുന്നു. doolnews ന് വേണ്ടി എഴുതിയ ലേഖനം വായിക്കുക

Tuesday, September 27, 2011

മാലിന്യ സംസ്ക്കരണം : ചില ശുഭ സൂചനകള്‍

മാലിന്യ സംസ്ക്കരണം എങ്ങനെ ഫലപ്രദമായി നടത്താമെന്ന നിയമസഭ ചർച്ച അല്പം മുൻപ് സമാപിച്ചു. വിഷയത്തിന്റെ ഉത്തരവാദത്വം ഉൾക്കൊണ്ട് ഭരണ പ്രതിപക്ഷാംഗങ്ങൾ‌ വളരെ പോസിറ്റീവായ ചർച്ചയാണ്  ഇന്ന് നിയമസഭയിൽ കണ്ടത് . ചർച്ചയിൽ പ്രധാനമായും മറുപടികൾ‌ പറഞ്ഞത് കുഞ്ഞാലിക്കുട്ടി ആണെങ്കിലും നിർണ്ണായക ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതെല്ലാം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ഭരണപക്ഷത്തിന്റെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ പ്രതിപക്ഷം പ്രഖ്യാപിച്ചു. ചർച്ചയിൽ വിവിധ നേതാക്കൾ‌ പങ്ക് വച്ച കാര്യങ്ങൾ‌ ഇങ്ങനെ

ഉമ്മൻ ചാണ്ടി : മാലിന്യ സംസ്ക്കരണം പരമാവധി വീട്ടിൽ തന്നെ ചെയ്യുക എന്ന തരത്തിലുള്ള ബോധവൽക്കരണം നടത്തുക എന്നതാണ് പ്രധാന കാര്യം. 50% കേന്ദ്ര സുചിത്വ മിഷനും 25% പഞ്ചായത്തും നൽകുന്ന സാമ്പത്തീക സഹായം മാലിന്യ  സംവിധാനങ്ങൾ‌ വീടുകളിൽ ഉണ്ടാക്കൻ ലഭ്യമാക്കും. മാലിന്യങ്ങൾ‌ സംസ്ക്കരിക്കാനുള്ള സംവിധാനം പരമാവധി ഉറപ്പുവരുത്തിയിട്ടെ അത് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ‌ എടുക്കൂ. സർക്കാർ എല്ലാവരുടെയും നിർദ്ദേശങ്ങളും സഹായവും പ്രതീക്ഷിക്കുന്നു

കോടിയേരി ബാലകൃഷ്ണൻ: സർക്കാരിന് എല്ലാ സഹായവും പ്രതിപക്ഷം ഉറപ്പുതരുന്നു. മാലിന്യ സംസ്ക്കരണത്തിന് പണം നൽകിയാൽ മാത്രം പോരാ അത് എങ്ങനെ ചെയ്യണം എന്നതിനെ സംബന്ധിച്ച് ക്രിത്യമായ നിർദ്ദേശവും ബോധവൽക്കരണവും സർക്കാർ ഉറപ്പുവരുത്തണം

വി.ഡി സതീശൻ: മാലിന്യ സംസ്ക്കരണ പ്ലാന്റുകളുമായി പഞ്ചായത്തുകളെ പറ്റിക്കാൻ ഒരുപാട് കടലാസ് കമ്പനികൾ‌ ഇറങ്ങിയിട്ടുണ്ട്.സർക്കാർ ഇത്തരം കമ്പനികളെ പരിശോധിച്ച്  യഥാർത്ഥമെന്ന് ഉറപ്പുള്ളവയെ ലിസ്റ്റ് ചെയ്യണം. അല്ലാതെ തുടങ്ങി  6 മാസത്തിനുള്ളിൽ പൂട്ടിപ്പോകുന്ന സ്ഥാപനങ്ങളുടെ ചതിക്കുഴിയിൽ വീഴാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേ വിട്ടു കൊടുക്കരുത് ( ഇതിന് കുഞ്ഞാലിക്കുട്ടി സതീശന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്)

ഷാഫി പറമ്പിൽ : മാലിന്യങ്ങൾ‌ സോർട്ട് ചെയ്ത് നൽകുന്നതിൽ സമൂഹത്തിന് പൊതുവെ താൽപ്പര്യക്കുറവുണ്ട്. ബയോളജിക്കൽ മാലിന്യങ്ങൾ‌  പോലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് സംസ്ക്കരണത്തിന് നൽകുന്നത്. ഇത് മാലിന്യ സംസ്കരണം ബുദ്ധിമുട്ടുള്ളതാക്കുന്നു. ഇതിന് വേണ്ടി ശക്തമായ ബോധവൽക്കരണ പരിപാടികൾ‌ ആസൂത്രണം ചെയ്യണം

എ.കെ. ബാലൻ : മാലിന്യങ്ങൾ‌ സംസ്ക്കരിച്ചാൽ മാത്രം പോരാ അതിന് ശേഷം ഉണ്ടാകുന്ന വസ്തുക്കൾ‌ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉറപ്പുവരുത്തണം

തോമസ് ഐസക്ക് : മാലിന്യ സംസ്ക്കരണത്തിന്  വാർഡ് തലത്തിൽ നടപ്പിലാക്കുകയും നന്നായി നടത്തുന്ന വാർഡുകൾക്ക് ഇൻസെന്റീവ് നൽകുന്ന സമീപനം സ്വീകരിക്കണം‌ ( ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഗ്രാമ സഭകൾ‌ വഴിയാണ് ഇത് നടപ്പിലാക്കാൻ സർക്കാർ ഉദ്ദ്യേശിക്കുന്നതെന്ന് വ്യക്തമാക്കി. എന്നാൽ വാർഡ് തലത്തിൽ നടപ്പിലാക്കുന്ന നിർദ്ദേശം പരിഗണിക്കാമെന്ന് പറഞ്ഞു)

ഹൈബി ഈഡൻ: മാലിന്യ സംസ്ക്കരണത്തിന്  നിലവിൽ വിജയകരമായ മാതൃക ഇല്ലാത്തതിനാൽ ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നെ ഒരു വിദഗ്ത സമിതിയെ നിയമിക്കുമോാ വിദഗ്ത സമിതി നിർദ്ദേശിക്കുന്ന രീതിയിൽ പദ്ദ്ഹതി നടപ്പിലാക്കുമോ ( ഇതിന് മറുപടി പറഞ്ഞ കുഞ്ഞാലിക്കുട്ടി വിദഗ്ത സമിതി ഉണ്ടയൈരുന്നു എന്നും അവരുടെ റിപ്പോർട്ട് കിട്ടിയിട്ടുണ്ട് എന്നും അറിയിച്ചു)

ചന്ദ്രശേഖരൻ: ഒരു നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ‌ ചേർന്ന് കേന്ദ്രീകൃതമായ രീതിയിൽ മാലിന്യ  സംസ്ക്കരണം നടത്തുന്ന രീതി പരിഗണിക്കുമോ ? ( ഇതിന് മറുപടി പറഞ്ഞ കുഞ്ഞാലിക്കുട്ടി അത് ഓരോ സ്ഥലത്തേയും പ്രായോഗിക രീതിയിൽ ചെയ്യമെന്ന് അറിയിച്ചു)

മാത്യു ടി തോമസും ബെന്നി ബെഹന്നാനും ഫാറ്റുകളിലും വില്ലാ പ്രോജക്റ്റുകളിലും ഇനി മുതൽ മാലിന്യ  സംസ്ക്കാരണം കർശനമാക്കണമെന്നും അനുമതി നൽകുന്നതിന് മുന്നെ ഇവ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു

എ. അസീസും തോമസ് ഉണ്ണിയാടനും  ഈ വിഷയത്തിലെ വിവിധ വസ്തുതകൾ‌ ചൂണ്ടിക്കാട്ടി ശക്തമായ നിയമ നിർമ്മാണം നടത്തണമെന്നും അത് ലംഘിക്കുന്നവർക്ക്  കഠിന ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു

ചർച്ച  അവസാനിക്കുമ്പോൾ‌ നിർദ്ദേശങ്ങൾപ്പറായൻ ഒരുപാട് എം‌.എൽ.എമാർ കൈ പൊക്കുന്നുണ്ടായിരുന്നു. എന്ന സമയക്കുറവ് കൊണ്ട് മൂലം സ്പിക്കർ ചർച്ച അവസാനിപ്പിച്ചു. വിഷയം ഇന്ന് ക്യാബിനറ്റ് ചർച്ച ചെയ്യുമെന്നും ഇത് ഫലപ്രദമായി നടപ്പിലാക്കാൻ മാധ്യമങ്ങളുടെ സഹായം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Monday, September 26, 2011

മുഖപ്രസംഗം എഴുതുന്നവർ പണിമുടക്കിലാണ്

പാമോലിൻ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തുടർ‌ അൻവേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ഹനീഫ      കേസ് തുടർന്ന് കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞത് ശനിയാഴ്ചയായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവുകളും രാജ്യത്തെ നിയമങ്ങളും പരിഗണിച്ചാണ് പാമോയില്‍ കേസില്‍ താന്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ തനിക്കെതിരെ കുറേനാളുകളായി മാധ്യമങ്ങളിലൂടെ വ്യക്തിപരമായ ആക്ഷേപങ്ങളാണ് ചിലര്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഹൈക്കോടതിയോട് അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചതായാണ് ജഡ്ജി അറിയിച്ചത്.

അതായത് ജഡ്ജിക്കെതിരെ ഉണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് അദ്ദേഹത്തെ ഈ കേസ് തുടർന്ന് കേൾക്കുന്നതിൽ നിന്ന് പിൻതിരിപ്പിച്ചത്. ഇത് കേരളത്തിൽ അത്യപൂർവ്വ സംഭവമാണ്. പണ്ട് സ്വായശ്രക്കേസിൽ  സമാനമായ സംഗതികൾ‌ ഉണ്ടായിരുന്നു. മകൻ പഠിച്ച സ്വാശ്രയ കോളേജിന്റെ കേസ് കേട്ടു എന്ന ആക്ഷേപം SFI ഉന്നയിച്ചപ്പോൾ‌ ഒരു ജഡ്ജി കേസ് കേൾക്കുന്നതിൽ നിന്ന് പിൻവാങ്ങി. പിന്നീട് ഒരിക്കൽ സ്വാശ്രയ കേസിൽ കക്ഷിയായ കത്തോലിക്ക സഭയുടെ  ആതിഥേയത്തം സ്വീകരിച്ചു എന്ന ആക്ഷെപം ജസ്റ്റിസ് ബാലിക്കെതിരെ ഉയർന്നു.പിന്നീടൊരിക്കൽ പാലോളി മുഹമ്മദ് കുട്ടിയും എം.വി.ജയരാജനുമൊക്കെ ജഡജിമാർക്കെതിരായി രംഗത്ത് വന്നു.

അന്നൊക്കെ ജഡ്ജിമാരെ വിമർശിക്കുന്നതിനെതിരെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ‌ രംഗത്തുവന്നിരിന്നു. അവർ ഒന്നിലധികം മുഖപ്രസംഗങ്ങളും എഴുതിയിരുന്നു.അതൊക്കെ വായിച്ച് കോടതിയെപ്പറ്റിയും ജഡ്ജിമാരെപ്പറ്റിയുമൊക്കെ വായനക്കാരിൽ ഉണ്ടാക്കിയ ആദരവ് നിലനിർത്താൻ എന്തുകൊണ്ടോ ഇപ്പോൾ‌ അവർ തയ്യാറാകുന്നില്ല. ഇത് പറയാൻ കാരണം ശനിയാഴ്ച പാമോലിൻ കേസിലെ ജഡ്ജി പിൻമാറിയതിനെപ്പറ്റി മുഖ്യാധാര മാധ്യമങ്ങളൊന്നും ഒരു മുഖപ്രസംഗങ്ങൾ‌ എഴുതിയിട്ടില്ല.പലർക്കും ഞായറാഴ്ച മുഖപ്രസംഗം ഇല്ല. അപ്പോൾ‌ സ്വാഭാവികമായും ഇന്ന് മുഖപ്രസംഗം എഴുതേണ്ടതാണ് പക്ഷെ അതുണ്ടായില്ല. എന്തൊക്കെ മുഖപ്രസംഗങ്ങളാണ് ഇന്നലേയും ഇന്നുമായി ഇവർ എഴുതിയതെന്നുകൂടി നോക്കാം

മാതൃഭൂമിയിൽ രണ്ട് ദിവസങ്ങളായി വന്ന മുഖപ്രസംഗങ്ങൾ‌
പൊറ്റക്കാട്ടുനിന്നുള്ള വെളിച്ചം
മാതൃകയായി വേളൂക്കര
മനോരമക്ക് ഞായറാഴ്ച മുഖപ്രസംഗം ഇല്ല ഇന്നത്തെ മുഖപ്രസംഗം നോക്കാം
ഐഐടിക്കായി കൈ കോര്‍ക്കാം
മംഗളത്തിലും  ഞായറാഴ്ച മുഖപ്രസംഗം കണ്ടില്ല ഇന്നത്തെ മുഖപ്രസംഗം
വിവാദം തിരികൊളുത്തുന്ന കത്തിടപാടുകള്‍
ദീപികക്ക് ഞായറാഴ്ച മുഖപ്രസംഗം ഇല്ല ഇന്നത്തെ മുഖപ്രസംഗം നോക്കാം
ജീവനിഷേധം, മൂല്യനിരാസം

മുകളിൽ പറഞ്ഞ പത്രങ്ങൾക്കൊക്കെ പൊതുവായ ഒരു രാഷ്ട്രീയ പക്ഷം ആരോപിക്കാം പക്ഷെ മാധ്യമം ദിനപ്പത്രം ആ ഗണത്തിൽ വരുന്നതല്ല അവർ എന്തൊക്കെയാണ് ഇന്നലേയും ഇന്നുമായി എഴുതിയത് എന്ന് നോക്കാം
സര്‍വജ്ഞപീഠത്തില്‍
പ്രധാനമന്ത്രിയുടെ യു.എന്‍ പ്രസംഗം

Tuesday, September 13, 2011

പി.സി. ജോർജ്ജ് പറയാതെ പറയുന്നത്

പാമോലിൻ കേസിൽ വിധിപറഞ്ഞ ജഡ്ജിക്കെതിരെ രാഷ്ട്രപതിക്കും മറ്റും കത്തയച്ച് ചാനലുകളിൽ നിറഞ്ഞാടുന്ന പി.സി ജോർജ്ജ് ലക്ഷ്യമിടുന്നത് എന്താകും? ജോർജ്ജിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു പാവം  പൗരന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം. കേൾക്കുമ്പോൾ‌ മഹത്തരം എന്ന് തോന്നാമെങ്കിലും നീതി ആവശ്യപ്പെട്ടുന്ന ജോർജ്ജിന് നിഷേധിക്കപ്പെട്ട നീതിയെപ്പറ്റി അല്ല മറിച്ച് കോടതിയെ എനിക്ക് വിശ്വാസമാണ് എന്നും അപ്പിൽ  പോകില്ല എന്ന് ആണയിട്ട ഉമ്മൻ ചാണ്ടിക്ക്  നിഷേധിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന നീതിക്ക് വേണ്ടിയാണ് എന്ന് മാത്രം.

പാമോലിൻ കേസിൽ വിധിപറഞ്ഞ ജഡ്ജിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ജോർജ്ജ്  വിധി വന്ന ശേഷം ഉന്നയിച്ചത്. ജഡ്ജിയുടെ കുടുംബ രാഷ്ട്രീയമടക്കം ജോർജ്ജ് വിമർശിച്ചിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയും കൂട്ടരുമാകട്ടെ അതിനോട്  അനുകൂല നിലപാട് എടുത്തില്ല എന്ന് മാത്രമല്ല. ജോർജ്ജിനെ തള്ളിപ്പറയുകയും ചെയ്തു. പക്ഷെ ജോർജ്ജ് സ്കോർ‌ ചെയ്തുകൊണ്ടിരുന്നു. അതിന്റെ ബാക്കിയാണ്  ജഡ്ജിക്കെതിരെ ഉള്ള പരാതി. ജോർജ് വിശദീകരിക്കുന്നത് പ്രകാരം വി.ആർ  കൃഷ്ണയ്യരും അഡ്വ കാളീശ്വരം രാജുമടക്കം ഈ കേസിലെ കോടതി നടപടികളെ വിമർശിച്ചതിനാലാണ് താൻ ഈ ദൗത്യവുമായി രംഗത്ത് വന്നതെന്നാണ് ജോർജ്ജ് പറയുന്നത് .  വി.ആർ‌ കൃഷ്ണയ്യരുടെ ഈ രീതിയിലുള്ള ഒരു പരാമർശം എവിടെയും കണ്ടതായി ഓർക്കുന്നില്ല എന്നാൽ കാളീശ്വരം രാജിന്റെ ലേഖനം ഓഗസ്റ്റ് 9 ന് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അതിൽ കാളീശ്വരം രാജ് ഇങ്ങനെ പറയുന്നു

അന്വേഷണ ഉദ്യോഗസ്ഥര്‍ വിധികര്‍ത്താക്കളല്ല. കുറ്റപത്രസമര്‍പ്പണം ഒരു കേസന്വേഷണത്തിന്റെ അവസാന വാക്കുമല്ല. ഇതാണ് 173(8) വകുപ്പില്‍ അന്തര്‍ലീനമായ തത്ത്വം. സൊറാബുദ്ദീന്‍ കേസ് 2010 (2) സുപ്രീംകോര്‍ട്ട് കേസസ് 200, ശിവമൂര്‍ത്തികേസ് 2010(2) സെ്കയില്‍ 700, കിഷന്‍ലാലിന്റെ കേസ് 2004 (7) സുപ്രീംകോര്‍ട്ട് കേസസ് 685 എന്നീ കേസുകളിലെ സുപ്രീംകോടതി വിധികള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടാനുള്ള കോടതിയുടെ അധികാരത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. 173(8) വകുപ്പിന്റെ പിന്‍ബലത്തിലാണ് ഈ അധികാരം പ്രയോഗിക്കപ്പെടുന്നത്. ഇതിന്റെയടിസ്ഥാനത്തിലാണ് ലാവലിന്‍ കേസില്‍ ജി. കാര്‍ത്തികേയനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് സി.ബി.ഐ. കോടതി ആവശ്യപ്പെട്ടത്. അതിന്റെയര്‍ഥം ലാവലിന്‍കേസില്‍ കാര്‍ത്തികേയന്‍ കുറ്റക്കാരനാണെന്നല്ല. ഏതാണ്ട് സമാനമായ രീതിയിലുള്ള നടപടിക്രമമാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നേരിടുന്നത്. 


അപ്പോൾ‌ ജോർജ്ജ്  പറയുന്നത് പോലെ  സുപ്രീം കോടതിയുടെ വിധികളുടെ ലംഘനമാണ് പാമോലിൻ കേസിൽ ഉണ്ടായതെന്ന്  കാളീശ്വരം രാജിന് അഭിപ്രായമില്ല എന്ന് വേണം കരുതാൻ. ജി. കാർത്തികേയന് ലാവ്ലിൻ  കേസിൽ നേരിടേണ്ടി വന്ന  അൻവേഷണം   പോലെ ഒന്ന് മാത്രമാണ് ഇത്. അന്ന് കാർത്തികേയന് നീതി നിഷേധിക്കപ്പെട്ടു എന്ന് ജോർജ്ജിന് തോന്നിയില്ല ഇപ്പോൾ‌ ഉമ്മൻ ചാണ്ടിക്ക് മാത്രം നീതി നിഷേധിക്കപ്പെടുമ്പോൾ‌ ഒരു പോരാട്ടം എന്ന പുകമറ സൃഷ്ടിക്കാൻ ജോർജ്ജ് ശ്രമിക്കുന്നു എന്ന് വ്യക്തം. അതിന് ഉപയോഗിച്ച പേരുകളാകട്ടെ കാളീശ്വരം രാജിന്റെയും  കൃഷ്ണയ്യരുടേതും.

ഇനി ഇതിന്റെ  രാഷ്ട്രീയം     ചികഞ്ഞാൽ കാര്യങ്ങളുടെ പോക്ക് നമുക്ക്  മനസിലാകും.  ജസ്റ്റിസ്  ഹനീഫ ഇടത് സഹയാത്രികനാണ് എന്നും വി.എസിന്റെ കേസുകൊടുക്കൾ‌ നയത്തിന്റെ ബലിയാടാണ് ഉമ്മൻ ചാണ്ടിയെന്ന് വരുത്താനും  ജോർജ്ജിന്റെ പ്രസ്താവനകൾ‌ ഉമ്മൻ ചാണ്ടിയെ സഹായിക്കും. എന്നാൽ കോടതിയോട് എനിക്ക് വലിയ ബഹുമാനമാണ് എന്നും ഞാൻ അപ്പിൽ പോകില്ല എന്നുമൊക്കെ മേനി നടിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയുകയും ചെയ്യും. മാത്രവുമല്ല ജോർജ്ജിന്റെ പരാതി വിവാദമായ സ്ഥിതിക്ക് 3 മാസത്തിന് ശേഷം വീണ്ടും  ഈ കേസ് പരിഗണിക്കുന്നതിൽ നിന്നും  മാറി നിൽക്കാൻ  ജസ്റ്റിസ് ഹനീഫയെ പ്രേരിപ്പിക്കുകയും ചെയ്യും. ചുരുക്കം പറഞ്ഞാൽ ഉമ്മൻ ചാണ്ടിക്ക്  എല്ലാം കൊണ്ടും നേട്ടം തന്നെ

വാൽക്കഷ്ണം‌: പണ്ട് വി.എസ് വി.എസ് പിടിച്ചത്  ടാറ്റയുടെ ഭൂമി അല്ല മറിച്ച്   സർക്കാർ ഭൂമിയാണ് എന്ന് പറഞ്ഞ് രംഗത്ത് വന്ന ദാമുവിനെതിരെ   വി.എസോ ഇടതുപക്ഷത്തെ മറ്റൊരു നേതാവോ രംഗത്ത് വരാതിരുന്നപ്പോൾ‌ പി.സി. ജോർജ്ജ്  അരയും തലയും മുറുക്കി രംഗത്ത് വന്നത് ഈ അവസരത്തിൽ കൂട്ടി വായിക്കുക. ജോർജ്ജ്  അങ്ങനെയാണ് എപ്പോഴും അതത് കാലത്തെ തന്റെ യജമാനൻമാരോട്    അചഞ്ചലമായ    കൂറു പുലർത്തിക്കൊണ്ടെ ഇരിക്കും.

Friday, September 02, 2011

ബാബു ഭരദ്വാജിന്റെ അസുഖം എന്താണ്

ഇപ്പോള്‍ ഇത്രമാത്രം എന്ന തലക്കെട്ടിൽ Doolnews ഇൽ  ബാബു ഭരദ്വാജ്  എഡിറ്റോറിയൽ എഴുതിയിരിക്കുന്നു. പതിവിലും വ്യത്യസ്തമായി ബാബു വി.എസിനെയും വിമർശിക്കുന്നുണ്ട്. അതിലെ പ്രധാന രണ്ട് ആരോപണം‌ ഇതാണ്

1)പിണറായിയെക്കുറിച്ചും ബേബിയെക്കുറിച്ചും ഐസക്കിനെക്കുറിച്ചും ഞങ്ങളിതു വരെ പറഞ്ഞതെല്ലാം നേരായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. 


2)വി. എസ് അച്യുതാനന്ദന്‍ നിക്ഷേപത്തിനായി യു. എസ് പ്രതിനിധികളെ സമീപിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതക്കേറ്റ കറയായി കാണാനും ഞങ്ങള്‍ ഒരുക്കമാണ്.

ഇത് കേട്ടാൽ തോന്നും സി.പി.എം നേതാക്കന്മാർ‌ ആദ്യമായാണ് വ്യവസായ നിക്ഷേപത്തെപ്പറ്റി സംസാരിക്കുന്നതെന്ന് .


1987-91 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും വ്യവസായമന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയും ജലസേചനമന്ത്രിയായിരുന്ന ബേബിജോണും രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനം നടത്തി.


1997 ജൂലൈയില്‍ അമേരിക്കന്‍ പര്യടനത്തിനിടെ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ , "കേരളത്തിന്റെ അഭിവൃദ്ധിയുടെ കാര്യത്തില്‍ , കേരളജനതയുടെ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏതു രാജ്യത്ത് പോകാനും അത് മുതലാളിത്ത രാജ്യമോ തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം നിലനില്‍ക്കുന്ന രാജ്യമോ എന്ന് നോക്കാതെ എവിടെ പോകാനും ഞാന്‍ ഒരുക്കമാണ്;


മാത്രവുമല്ല കോക്കോ കോള കമ്പനിയെ കേരളത്തിൽ കുടിയിരുത്തിയതും 1996 മുതൽ 2001 വരെ ഭരിച്ച ഇടതു സർക്കാരാണ്. 

ഈ കാലഘട്ടത്തിലും ബാബു ഭരദ്വാജ് ജീവിച്ചിരുന്നു 1996 -2001കാലഘട്ടത്തിലെ ഇടതു സർക്കാരിന്റെ സഹയാത്രികാനായിരുന്നു ബാബു ഭരദ്വാജ്. അന്ന് അവർ‌ കൊക്കോ കോളയെ കൊണ്ടുവന്നപ്പോൾ‌ ഈ ബാബു സാർ എവിടെ എങ്കിലും എന്തെങ്കിലും പ്രതിക്ഷേധിച്ചതായി ആർക്കെങ്കിലും അറിയുമോ? ആ കാലഘട്ടത്തിൽ സി.പി.എം തുടങ്ങിയ ചാനലിന്റെ തലപ്പത്ത് ഇരിക്കുകയായിരുന്നു ബാബു സാർ. ക്രിത്യമായി പറഞ്ഞാൽ അമേരിക്കൻ നിക്ഷേപം ഏത് മേഖലയിൽ വന്നാലും കൈയും നീട്ടി സ്വീകരിക്കാൻ സി.പി.എം തയ്യാറായി ഇരുന്ന കാലത്ത് ഇന്നത്തെ വിജയന്മാഷ് ആരാധകരും ഉമേഷ് ബാബുവും ബാബു ഭരദ്വാജുമൊക്കെ ഭരണത്തിന്റെ അപ്പക്കഷ്ണങ്ങൾ‌ നുകർന്ന് ജീവിച്ചതിനാൽ അന്ന് ആദാർശത്തിന്റെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല

ഇനി ഇപ്പോൾ‌ ബാബുവിന്റെ ക്രൂര വിമർശനത്തിന് വിധേയരായവർ‌ എന്താണ് അമേരിക്കൻ പ്രതിനിധികളോട് പറഞ്ഞതെന്ന് നോക്കാം അതും ബാബു സാറിന്റെ സൈറ്റിൽ നിന്ന് തന്നെ


സേവന മേഖലകളായ ഐടി, ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ വിദേശനിക്ഷേപമാവാം എന്ന കാഴ്ചപ്പാടാണ് പിണറായി വിജയനും തോമസ് ഐസകിനും ഉള്ളത്. 


നിലവിലുള്ള നിയമത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മാത്രമേ ഏത് തരത്തിലുള്ള നിര്‍മ്മാണവും പാടുള്ളൂ. സംസ്ഥാനത്ത് കൂടുതല്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ (sez) ഉയര്‍ന്ന് വരും. സെസിന് മുകളില്‍ ഇപ്പോഴും സംസ്ഥാനത്ത് നിയന്ത്രണങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പരമ്പരാഗത കര്‍ഷകരുടെ സംരക്ഷണത്തിന് വളരെയധികം ഊന്നല്‍ കൊടുക്കുന്നുണ്ട്-തോമസ് ഐസക് പറഞ്ഞു. 


‘ഉന്നതവിദ്യാഭ്യാസമേഖലയില്‍ വിദേശനിക്ഷേപമാകാം. ആശയപരമായി പാര്‍ട്ടി ഇന്നും അതിനെതിരാണ്’- ബേബി പറഞ്ഞു.

ഇനി വി.എസ് എന്താണ് പറഞ്ഞത് എന്ന് നോക്കാം അതും ബാബുവിന്റെ സൈറ്റിൽ നിന്ന് തന്നെ  

ആഗസ്റ്റ് 29ന് നടന്ന മീറ്റിംഗില്‍ കേരളത്തില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതില്‍ സി.പി.ഐ.എമ്മിനുള്ള താല്‍പര്യം വി.എസ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വി.എസ് ഊന്നല്‍ നല്‍കിയത് സി.പി.ഐ.എം പോളിസിയില്‍ പറയുന്ന പ്രകാരം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ മാത്രം വിദേശ നിക്ഷേപം മതിയെന്നാണ്.

ഇനിപ്പറയൂ നായനാർ‌ സർക്കാരിന്റെ കാലത്ത് ഉള്ളതിനേക്കൾ‌ എന്ത് വലിയ തെറ്റാണ് പിണറായും വി.എസും ചെയ്തത്.അവർ‌ രണ്ടു പേരും പറഞ്ഞത് ഒരേ നയം. പക്ഷെ ബാബു ഭരദ്വാജിന് അത് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമെ ഉള്ളൂ. ഇടത് സർക്കാരിന്റെ ഐ.ടി നയത്തെ വി.എസിന്റെ ഐ.ടി നയം എന്നൊക്കെപ്പറഞ്ഞ് കൊണ്ടാടിയ ടീംസാണ് ബാബുവും കൂട്ടരും. അപ്പോൾ‌  ഐ.ടി  മേഖലയിൽ വരുന്ന നിക്ഷേപമൊക്കെ അമേരിക്കൻ നിക്ഷേപമല്ലെ എന്നൊന്നും ആരും ബാബുവിനോട് ചോദിക്കരുത് . ഇനിപ്പറയൂ എന്താണ് ബാബു ഭരദ്വാജിന്റെ അസുഖം

Thursday, September 01, 2011

സെലക്റ്റീവ് ലീക്ക്സ്

സി.പി.എം അമേരിക്കൻ പ്രതിനിധികളുമായി സംസാരിച്ചു എന്ന വാർത്തയെക്കാൾ‌ ഒരുപാട്  പ്രസക്തമാണ് മുനീർ‌ പറഞ്ഞത്. ലീഗ് എൻ.ഡി.എഫ് ബന്ധത്തെപ്പറ്റി കേരളത്തിലെ മാധ്യമങ്ങൾ‌ ഒരുപാട് എഴുതിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ  ഈ വിഷയത്തിൽ പലരും സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുമുണ്ട്. പക്ഷെ എന്തുകൊണ്ടോ ഈ വാർത്ത ഇന്നലെത്തെ പ്രധാന ചർച്ചാ വിഷയമായില്ല എന്ന്  മാത്രമല്ല ഇന്നത്തെ പ്രധാനപ്പത്രങ്ങളിൽ അത് മുൻപേജ് വാർത്ത പോലുമായില്ല. ഓൺലൈൻ എഡീഷനിൽ പ്രധാന വാർത്ത ആയിരുന്നിട്ടും എന്തുകൊണ്ടോ ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ഈ വാർത്ത വന്നെ ഇല്ല. മനോരമയുടെ ഉൾപേജിലേക്ക് പോയി ആർക്കും ആശങ്കകളില്ല പ്രത്യേക സ്റ്റോറികളില്ല. അപ്പോൾ‌ അത്രെയെ ഉള്ളൂ കാര്യങ്ങൾ‌ ഈ വിക്കീലീക്ക്സിലൊന്നും വലിയ കാര്യമില്ല. ഇതൊക്കെ ചുമ്മ ഒരു നമ്പറല്ലെ

http://malayal.am നുവേണ്ടി എഴുതിയത്. പൂർണ്ണ രൂപം വായിക്കുകWednesday, August 31, 2011

അമേരിക്കയില്‍ നിന്നുള്ള ഐറ്റി ജോലികള്‍ക്കു വിലക്കുണ്ടോ?

ഇന്ത്യന്‍ ഐ.­ടി കമ്പോ­ളം നി­ല­കൊ­ള്ളു­ന്ന­ത് തന്നെ തൊ­ഴി­ലാ­ളി വി­രു­ദ്ധ­ത­യില്‍ അടി­സ്ഥാ­ന­പ്പെ­ടു­ത്തി­യും കോര്‍­പ്പ­റേ­റ്റ് ലാഭ സാ­ധ്യ­ത­യില്‍ അടി­സ്ഥാ­ന­പ്പെ­ടു­ത്തി­യു­മാ­ണ് എന്ന­താ­ണ് സത്യം. അമേ­രി­ക്ക­യി­ലെ മദ്ധ്യ­വര്‍­ഗ്ഗ­ത്തി­ന്റെ പ്ര­ധാന ഉപ­ജീ­വന മാര്‍­ഗ്ഗ­മായ ബി­.­പി­.ഓ ജോ­ലി­യും മറ്റു­മാ­ണ് ഇന്ന് ഏറ്റ­വും അധി­കം ഔട്ട് സോ­ഴ്സ് ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്. ഇവി­ടെ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന ഓരോ ജോ­ലി­ക്ക് പി­ന്നി­ലും ഒരു സര്‍­വ്വ­രാ­ജ്യ­ത്തൊ­ഴി­ലാ­ളി­സ­ഖാ­വി­ന്റെ കണ്ണു­നീ­രി­ന്റെ മണ­മു­ണ്ട്. അത്ത­ര­ത്തി­ലു­ള്ള ഒരു തൊ­ഴില്‍ വരാ­നാ­യി ഐ.­ടി പാര്‍­ക്കു­ക­ളോ സ്മാര്‍­ട്ട് സി­റ്റി­ക­ളോ ഒരു തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­പ്പാര്‍­ട്ടി­ക്ക് കൊ­ണ്ടു­വ­രാന്‍ കഴി­യു­മോ? വി­ജ­യ­ന്മാ­ഷ് ജീ­വി­ച്ചി­രു­ന്ന­പ്പോള്‍‌ ഈ വി­ഷ­യം പറ­ഞ്ഞി­ട്ടി­ല്ലാ­ത്ത­തി­നാല്‍ ഫാന്‍­സ് എന്ത് പറ­യും എന്ന­റി­യാന്‍ ആഗ്ര­ഹം ഉണ്ട്.


malayal.am ന്‌ വേണ്ടി എഴുതിയത് പൂര്‍ണ്ണ രൂപം വായിക്കുക

Monday, August 29, 2011

സ്വാശ്രയക്കാരുടെ പങ്കപ്പാടുകൾ‌

സ്വാശ്രയ കോളേജുകളുടെ വരവു ചിലവുകളുടെ  കണക്കുകളെ അടിസ്ഥാനപ്പെടുത്തി സമകാലിക മലയാളം വാരികയിൽ  ബെഞ്ചമിൻ ജോസഫ് എഴുതിയ ലേഖനം.PDF രൂപത്തിൽ വായിക്കുക
സ്വാശ്രയക്കാരുടെ പങ്കപ്പാടുകൾ‌

Friday, August 19, 2011

വിഎസ് എന്ന ടൂള്‍

വിഎസ് മാ­ത്ര­മാ­ണ് ശരി­ എന്ന തല­ക്കെ­ട്ടില്‍ ബര്‍­ലിന്‍ കു­ഞ്ഞ­ന­ന്തന്‍ നാ­യ­രു­മാ­യി മാ­തൃ­ഭൂ­മി ആഴ്ച­പ്പ­തി­പ്പില്‍ എന്‍ കെ ഭൂ­പേ­ഷ് നട­ത്തിയ അഭി­മു­ഖം വാ­യി­ച്ച­പ്പോള്‍ ചില ചി­ന്ത­കള്‍ പങ്കു­വ­യ്ക്കാന്‍ തോ­ന്നി. അഭി­മു­ഖം നട­ത്തിയ ഭൂ­പേ­ഷ് ഒരു അഭി­മു­ഖ­കാ­ര­ന്റെ ഉത്ത­ര­വാ­ദി­ത്വം നിര്‍­വ്വ­ഹി­ച്ചി­ട്ടു­ണ്ടോ എന്ന് തോ­ന്നി­പ്പോ­കു­ന്ന ചില ഭാ­ഗ­ങ്ങള്‍ കാ­ണാന്‍ കഴി­യും......................
....................................
വി­.എ­സ് പക്ഷ­മെ­ന്ന് നമ്മള്‍ കരു­തു­ന്ന­വ­രില്‍ ബഹു­ഭൂ­രി­പ­ക്ഷ­വും വി­.എ­സി­നെ വ്യ­ക്തി­പ­ര­മാ­യി ഇഷ്ട­പ്പെ­ടു­ന്നി­ല്ല എങ്കി­ലും ആശയ സമ­ര­ത്തി­ന്റെ ടൂ­ളാ­യി കാ­ണു­ന്നു. അത്ത­ര­ത്തി­ലു­ള്ള ഒരാ­ളാ­യി വേ­ണം നമു­ക്ക് ഭൂ­പേ­ഷി­നെ­ക്കാ­ണാന്‍. ഭൂ­പേ­ഷി­ന്റെ മുന്‍­കാല ലേ­ഖ­ന­ങ്ങ­ളില്‍ നി­ന്ന് അദ്ദേ­ഹ­ത്തി­ന്റെ പക്ഷം നമു­ക്ക് വ്യാ­ഖ്യാ­നി­ക്കാ­വു­ന്ന­താ­ണ്‌. അതു­കൊ­ണ്ട് തന്നെ വി­.എ­സി­നെ സം­ര­ക്ഷി­ക്കു­ന്ന ഉത്ത­ര­വാ­ദി­ത്വം ഇദ്ദേ­ഹ­ത്തി­നു­ണ്ട്. അത് ചി­ല­പ്പോള്‍ വ്യ­ക്തി­പ­ര­മ­ല്ല ആശ­യ­പ­ര­മാ­യി ആകാം­

malayal.am ഇൽ എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കുക

Thursday, August 11, 2011

പാമോലിൻ കേസിൽ കേൾക്കാതെ പോയത്

കോടതി പരാമർശത്തോടെ പാമോലിൻ കേസ് പുതിയ തലങ്ങളിലേക്ക് എത്തി നിൽക്കുകയാണ്. എന്നാൽ ഈ വിഷയം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ‌ കൈകാര്യം ചെയ്യുന്നത് കണ്ടാൽ ആർക്കും അത്ഭുതം തോന്നിപ്പോകും. കഴിഞ്ഞ സർക്കാരിന്റ് കാലത്ത് സംഭവിച്ച പിഴവുകളും കേസുകളും ഒക്കെ റിപ്പോ‌ടർട്ട് ചെയ്യുന്ന ആവേശം എങ്ങും കാണാനില്ല. മൂന്നാം ദിവസം വാർത്തകളൊക്കെ മുങ്ങി. ഉപ കഥകളോ വെളിപ്പെടുത്തലുകളോ ഇല്ല എന്ന് മാത്രമല്ല വെള്ളയടിക്കൽ നന്നായി നടക്കുന്നുമുണ്ട്.

ലാവ്ലിൻ കേസ്   മാധ്യമങ്ങൾ‌  കൈകാര്യം ചെയ്ത രീതി വച്ച് ഈ കേസ് പരിശോധിച്ചാൽ നമുക്ക് പല രസകരമായ കാര്യങ്ങളും കണ്ടെത്താൻ കഴിയും.ബാലാനന്ദൻ കമ്മിറ്റി റിപ്പോർട്ട്  എങ്ങനെയാണോ ലാവ്ലിൻ കേസിൽ   മാധ്യമങ്ങൾക്ക്  പ്രസക്തമാകുന്നത് അത് പോലെ തന്നെ പ്രസക്തമാണ് പാമോലിൻ ഇടപാടിൽ എം.എം ഹസനും തിരുവഞ്ചൂർ രാധാകൃഷ്ണനും അടങ്ങുന്ന PUC  സമിതിയുടെ റിപ്പോർട്ട്.വരദചാരിയുടെ തല   പരിശോധന വിവാദമാക്കിയത് പോലെ പോലെ പ്രസക്തമാണ് സക്കറിയ മാത്യുവിന്റെയും അഡീഷനൽ സെക്രട്ടറിമാരുടെയും കുറിപ്പുകൾ‌ വിജിലൻസ്  പിണറായിയെ കുറ്റ വിമുക്തനാക്കിയിട്ടും സി.ബി.ഐ പിണറായിയെ പിന്നീട് പ്രതിയാക്കി. സമാന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. അതായത് തുടർ‌ അന്വേഷണത്തില്‍   ചിലപ്പോൾ‌ ഉമ്മൻ ചാണ്ടി കുറ്റക്കാരനായേക്കാം. പക്ഷെ അതിന്റെ സാധ്യതകളൊന്നും ഒരു മാധ്യമവും തിരയുന്നില്ല

ഉമ്മന്‍ ചാണ്ടിയെ വെള്ളപൂശാന്‍ പരിശ്രമിക്കുന്ന മാധ്യമങ്ങളെല്ലാം ഉന്നയിക്കുന്ന പ്രധാന പോയന്റ് ആദ്യ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഒരിടത്തും ഉമ്മന്‍ ചാണ്ടി ഈ വിഷയം അറിഞ്ഞിട്ടേ ഇല്ലാ  എന്ന പരാമര്‍ശമാണ്‌  . അപ്പോള്‍ വാദത്തിന്‌ ഉമ്മന്‍ ചാണ്ടി പ്രതിയല്ല എന്ന് വാദിച്ചാല്‍ തന്നെ സ്വാഭാവികമായും മറ്റൊരു കാര്യം ഉയര്‍ന്നു വരും ആരെങ്കിലും ഈ കേസില്‍ പ്രതിയാണോ അതായത് കരുണാകരനോ, പി.ജെ. തോമസോ മുസ്തഫയോ അങ്ങനെ ആരെങ്കിലും പ്രതിയാണോ?  അതോ ഉമ്മന്‍ ചാണ്ടി മാത്രം നിരപരാധി എന്നാണോ? അപ്പോഴും ഉണ്ട് പ്രശ്നം 2005 ഇല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഈ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ഈ  കരാറിനെപ്പറ്റി   എനിക്കെല്ലാം അറിയാം എന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത് മാത്രമല്ല ഇത് സര്‍ക്കാരിന്‌ ലാഭമുണ്ടാക്കിയ കരാറാണ്‌ എന്നും അവകാശപ്പെട്ടു.

ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതും 2005 ഇല്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞ നിലപാടാണ്‌. അപ്പോള്‍ പാമോലിന്‍ കേസില്‍ അഴിമതി നടന്നിട്ടില്ല എന്നതാണ്‌ കോണ്‍ഗ്രസ് നയം. പക്ഷെ അത് എന്തുകൊണ്ട് മാധ്യമങ്ങള്‍ കൂട്ടി വായിക്കുന്നില്ല എന്നിടത്തേക്കാണ്‌ നാം നോക്കേണ്ടത്. സാധാരണ ഗതിയില്‍ ഇങ്ങനെ ഒരു കേസ് ഇടതുപക്ഷത്ത് ഉണ്ടായാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്കറിയാം ഇടതുപക്ഷത്തെ നന്നാക്കനിറങ്ങുന്നവരുടെ കൂടാരമായ മാതൃഭൂമി പത്രത്തില്‍ അത്തരത്തിലുള്ള ഒരാളുടെ കോളം കാണാം. അത് അഡ്വ. കാളീശ്വരം രാജാണ്‌. അദ്ദേഹം ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍  എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു

ക്രിമിനല്‍ നടപടിക്രമത്തിലെ 173 (8) വകുപ്പനുസരിച്ചുള്ള അധികാരം വിനിയോഗിക്കുക മാത്രമാണ് കോടതി ഇപ്പോള്‍ ചെയ്തിട്ടുള്ളത്. നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലോ അവയ്ക്ക് ആധാരമായി കോടതി പറഞ്ഞ കാരണങ്ങളുടെ അടിസ്ഥാനത്തിലോ ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന്് പറയുന്നത് നിയമതത്ത്വങ്ങള്‍ക്കും ജനാധിപത്യതത്ത്വങ്ങള്‍ക്കും വിരുദ്ധമാണ്


എന്നാല്‍ ഈ കേസ് പിന്‍വലിക്കാന്‍ ഇതേ ഉമ്മന്‍ ചാണ്ടി 2005 ഇല്‍ ശ്രമിച്ചിരുന്നു എന്ന കാര്യം മനപൂര്‍വ്വം കാളീശ്വരം രാജ് വിട്ടുകളയുന്നു.  ഈ മുഖ്യമന്ത്രി പൊതുഭരണം കൈകാര്യം ചെയ്യുമ്പോള്‍ നീതി നടപ്പിലാകുമോ എന്ന ആശങ്ക പോലും നിയമ വിദഗ്തന്‌ ബാധകമല്ല. കാരണം ചിലപ്പോള്‍ ചിലര്‍ ഇങ്ങനെയാണ്‌.

ഈ വിഷയം ചര്‍ച്ച ചെയ്ത എല്ലാ മാധ്യമങ്ങളും മനപ്പൂര്‍വ്വം വിട്ടുകളഞ്ഞ ചോദ്യങ്ങളൊക്കെ റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്സ് ഹവര്‍ ചര്‍ച്ചയില്‍ വേണു ചോദിച്ചു. എം.എം ഹസനും ഐസക്കും പങ്കെടുത്ത ആ ചര്‍ച്ച ഈ വിഷയത്തിലെ സമഗ്രത ഉറപ്പ് വരുത്തുന്നു. അതിനെ യൂട്യൂബ് വീഡിയോ കാണുകFriday, August 05, 2011

അൺ‌ പെയിഡ് ട്രെയിനികളേ ക്ഷണിക്കുമ്പോൾ‌

അൺ‌ പെയിഡ് ട്രെയിനി എന്ന് കേട്ടാൽ എനിക്ക് ഓർ‌മ്മവരിക 1999  ഇൽ ചെന്നൈയിൽ  വെബ് ഡവലപ്പ്മെന്റ് കോഴസ്  പഠിച്ചിരുന്ന കാലത്ത് ഒരു സ്ഥാപനത്തിൽ വെബ്  പ്രോഗ്രാമറായി പണിയെടുത്തതാണ്. രാവിലെ ക്ലാസ് കഴിഞ്ഞാൽ ഉടനെ ബസ് പിടിച്ച് പ്രസ്തുത സ്ഥാപനത്തിലെത്തുക അവിടെ ഇരുന്ന് അവരുടെ ആപ്ലിക്കേഷനിൽ  വൈകിട്ട് വരെ ജോലി ചെയ്യുക. പിന്നെ വീണ്ടും വൈകിട്ടത്തെ ക്ലാസിനായി ഇന്‍സ്റ്റിറ്റൂട്ടിലേക്ക് അങ്ങനെ മൊത്തം ബിസി ഷെഡ്യൂൾ‌. 

അൺ‌ പെയിഡ് ട്രെയിനിയായി അവിടെ തുടരുമ്പോൾ‌ വിഷമം ഒന്നും ഉണ്ടായിരുന്നില്ല മറിച്ച് നിറയെ പ്രതീക്ഷയായിരുന്നു. ഈ പ്രോജക്റ്റ് ചെയ്തുകഴിഞ്ഞാൽ അത് ബയോഡാറ്റയിൽ വച്ചാൽ ലഭിക്കുന്ന  ജോലിയെപ്പറ്റിയുള്ള പ്രതീക്ഷകളായിരുന്നു മൊത്തം. ഈ പ്രോജകറ്റ് എനിക്ക് തന്നത് തന്നെ ആ സ്ഥാപനത്തിന്റെ വിശാല മനസ്ക്കതയായി ആണ് ഞാൻ മനസിലാക്കിയത്. എന്നാൽ പിന്നീട്  വലിയ   സ്ഥാപനങ്ങളിൽ എത്തിയ ശേഷമാണ് മുതലാളിത്ത സ്വഭാവമൊക്കെയാണ് എങ്കിലും അൺപെയിഡ് എന്നൊരു പരിപാടിയൊന്നും അവിടങ്ങളിൽ ഇല്ല എന്ന് മനസിലായത്

ഇപ്പോൾ‌ ഇതൊക്കെപ്പറയാൻ എന്താണ് കാരണം‌ എന്ന് ചോദിച്ചാൽ  ഇടതുപക്ഷ ബുദ്ധിജീവിയും  മൂല്യാധിഷ്ടിത ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വേണ്ടി നിരന്തരം എഴുതുകയും പ്രവർ‌ത്തിക്കുകയും ചെയ്യുന്ന ബാബു ഭരദ്വാജിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന Dool News ഇലെ ഇന്റേണ്‍ ജേണലിസ്റ്റ് പ്രോഗ്രാമിനുള്ള അപേക്ഷകള്‍ ക്ഷണിച്ചത് കണ്ടപ്പോഴാണ്. അതിലെ നിബദ്ധനകൾ‌ പലതും കണ്ടപ്പോൾ‌ പഴയ അൺപെയിഡ് ട്രെയിനിക്കാലം ഓർമ്മ വന്നു. ഇതിലെ പ്രധാന നിബന്ധനകൾ ഇവയാണ്

O ഇന്റേണ്‍ ജേണലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം.
O ഈ കാലയളവില്‍ ഡൂള്‍ന്യൂസിനുവേണ്ടി വാര്‍ത്തകളും അസൈന്‍മെന്റുകളും ചെയ്യാന്‍ ഇവര്‍ ബാധ്യസ്ഥരാണ്.
O പ്രതിഫലം ഒന്നും നല്‍കാതെയുള്ള (അണ്‍ പെയ്ഡ്) പരിശീലനപ്രോഗ്രാം ആയിരിക്കും ഇത്.

O അതേസമയം എല്ലാ മാസവും മികച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഒരു ഇന്റേണ്‍ ജേണലിസ്റ്റിനെ കണ്ടെത്തി കാഷ് അവാര്‍ഡ് നല്‍കുന്നതാണ്.

O ഇന്റേണ്‍ഷിപ്പ് കാലയളവില്‍ ഡൂള്‍ന്യൂസ്. കോമിനെ അപകീര്‍ത്തിപ്പെടുത്തുന്നതോ ബാധിക്കുന്നതോ ആയ ഏതെങ്കിലും പ്രവൃത്തിയില്‍ ഇന്റേണ്‍ ജേണലിസ്റ്റ് ഉള്‍പ്പെട്ടതായി കണ്ടാല്‍ കാരണം കാണിക്കാതെതന്നെ ഇന്റേണ്‍ഷിപ്പ് റദ്ദാക്കുന്നതായിരിക്കും.
O ഡൂള്‍ന്യൂസ് ഡോട് കോമിന്റെ ഇംഗ്ലീഷ്/ മലയാളം എഡിറ്റോറിയല്‍ സ്റ്റാഫില്‍പെട്ട ആര്‍ക്കും ഇന്റേണ്‍ ജേണലിസ്റ്റുകള്‍ക്ക് അസൈന്‍മെന്റുകള്‍ നല്‍കാന്‍ അധികാരമുണ്ട്.

O ഡെഡ്‌ലൈന്‍ പാലിക്കാന്‍ ഓരോ ഇന്റേണ്‍ ജേണലിസ്റ്റും ബാധ്യസ്ഥനാണ്

പ്രത്യക്ഷത്തിൽ ഇത് ഒരു ട്രെയിനിങ്ങായി തോന്നുമെങ്കിലും ബോൾഡിൽ കൊടുത്ത നിബന്ധനകൾ‌ സൂചിപ്പിക്കുന്നത് ഇതൊരു  വേതന രഹിത ഉദ്യോഗമാണ്. വെബ് പോർട്ടൽ പോലുള്ള സ്ഥാപനങ്ങളിൽ ഡാറ്റ എൻട്രി കണ്ടന്റെ സേർച്ച് തുടങ്ങിയ പണികൾക്ക് വലിയൊരു വർക്ക് ഫോഴ്സിനെ സൗജന്യമായി ലഭിക്കാനുള്ള സാധ്യതയാണ് ഇവിടെ കാണുന്നത്. ഇനി തിരഞ്ഞെടുക്കപ്പെടുന്നവർ മിടുക്കന്മാരാണെങ്കിൽ അവരുടെ സേവനവും സൗജന്യമായി  പോർട്ടലിന് ലഭിക്കുന്നു എന്ന വസ്തുതയും വിസ്മരിച്ച് കൂടാ.

ഈ  പരിപാടി  വർഷാ വർഷം തുടർന്നു പോകും എന്നതിനാൽ ഈ ആനുല്യങ്ങൾ‌ സ്ഥാപനത്തിന് കാലാകാലം ലഭിക്കും. ഇങ്ങനെ അൺ‌ പെയിഡ് ട്രെയിനിയായി ആളുകളെ കിട്ടാനുണ്ടാകുമ്പോൾ‌ അത് ആ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുടെ ശമ്പള വർദ്ധന പോലുള്ള കാര്യങ്ങൾ‌ വരുമ്പോൾ‌ അവരുടെ വിലപേശൽ ശക്തിയെ ക്ഷയിപ്പിക്കാനും ഉപകരിക്കുകയും ചെയ്യും.  ഒരു തൊഴിലാളിയുടെ പകരക്കാരനെ വളർത്തിയെടുക്കാൻ ഒരു വർഷം ലഭിക്കുമെന്ന് മാത്രമല്ല അതിന് ചിലവുകളൊന്നുമില്ല എന്നതാണ് ഇതിലെ മുതലാളിത്ത യുക്തി ( ഇതൊക്കെ എഴുതുന്നത്  ഈ സ്ഥാപനത്തിന്റെ നായകർ‌ മറ്റുള്ളവരെ വിലയിരുത്തുന്ന യുക്തി വച്ചാണ് ).

കോഴ്സ് കഴിഞ്ഞാലും നല്ല ജോലി കിട്ടുമെന്ന് ഉറപ്പില്ലാത്ത  ഒരു സാഹചര്യത്തിൽ  ഒരു വിദ്യാർത്ഥി തനിക്ക് കിട്ടുന്ന ഫ്രീ ടൈം നാളെ മികച്ച ജോലി ഉറപ്പിക്കാൻ സൗജന്യമായി  കൊടുക്കുന്നതിൽ എന്താണ് തെറ്റ് എന്ന് മുതലാളിത്ത യുക്തിയാകും നമുക്ക് പെട്ടെന്ന് മനസിൽ വരിക. പക്ഷെ ആ സാധ്യത ഉപയോഗിക്കാൻ അർഹതയുള്ളത് മുതലാളിത്തത്തെ താലോലിക്കുന്നവർക്കും ജീർണ്ണിച്ച ഇടത് പ്രസ്ഥാനങ്ങൾക്ക് മാത്രമാണ്.  ഇന്നത്ത് മുഖ്യധാര ഇടതുപക്ഷം മുതലാളിത്തതോട് സന്ധി ചെയ്തു എന്ന് വിലപിക്കുകയും  മുതലാളിത്തത്തോട് പൊരുതാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത്   നടത്തുന്നവരുടെ സ്ഥാപനങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നത് കാണുന്നത് രസാവഹമായി തോന്നുന്നു

പണ്ട്  കൈരളി ചാനലിൽ കരാർ തൊഴിലാളി നിയമനവും കൂട്ടപ്പിരിച്ചുവിടൽ നടന്നപ്പോൾ‌ സി.പി.എം പ്രതിക്കൂട്ടിലായിരുന്നു. അന്ന് അവർ‌ നമ്മളുടേതും നമ്മൾ‌ അവരുടേതും എന്ന് പറയുന്ന ചാനൽ എന്ന യുക്തിയാണ് സി.പി.എം ഉപയോഗിച്ചത്. അതായത് ഇത് പാർട്ടി ചാനൽ അല്ല എന്ന് നമ്മളും ആണ് എന്ന് മറ്റുള്ളവരും കരുതുന്നു എന്നതിനാൽ പാർട്ടിയുടേതല്ലാത്ത ചാനലിൽ കരാർ നിയമനം ഒക്കെ ആകാം എന്ന്. ഇന്ന് സി.പി.എമിനെക്കാൾ‌ ആഗോളികരണ ഉദാരവൽക്കരണ നയങ്ങളോട് പടപൊരുതുന്ന പല സംഘടനകളും കരാർ‌ നിയമനം എന്ന ഉദാരവൽക്കരണത്തിന്റെ ആനുകൂല്യങ്ങളേ മാറോട് ചേർക്കുന്നവരാണ് എന്നതും ഈ അവസരത്തിൽ പ്രസക്തമാണ്


Tuesday, August 02, 2011

ഇനി ഒളിക്യാമറ യുദ്ധത്തിന്റെ നാളുകള്‍

മുതലാളിത്തത്തിന്റെ ദത്തുപുത്രന്റെ 16 വർഷത്തെ ദുർഭരണത്തിൽ നിന്നും പാർട്ടിയെ മോചിപ്പിക്കുമെന്ന ബർളിൻ കുഞ്ഞനന്തൻ നായരുടെ പ്രസ്താവനയിൽ സംശയം തോന്നിയവർക്ക്  ആവേശം പകരുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സ്വഭാവ ദൂഷ്യ ആരോപണം നേരിട്ട ഗോപി കോട്ടമുറിക്കലിന്റെ സെക്രട്ടറി സ്ഥാനം  ഇന്നലെ തെറിച്ചതോടെ ഇനി എന്തൊക്കെ  സംഭവിക്കുമെന്ന ആശങ്ക പാർട്ടിക്കാർക്കും,  ഹൊ ഇനി എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നത് എന്ന ആവേശം മാധ്യമപ്രവർത്തകർക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിന്റെ സാമ്പിൾ‌ വെടിക്കെട്ടാണ് ഇന്നലത്തെ ചാനൽ ചർച്ചകളിൽ നടന്നത്.

ലൈംഗീക അപവാദം നേരിട്ട പി.ശശിയെ പുറത്താക്കൂ  എന്ന ആക്രോശിച്ച പല മുൻ‌ കമ്യൂണിസ്റ്റുകളും ഗോപി കോട്ടമുറിക്കലിന്റെ കാര്യമായപ്പോഴേക്കും നിലപാടുകളിൽ അയവ് വരുത്തി എർണ്ണാകുളം ജില്ലയിലെ പ്രമുഖ മുൻ‌ കമ്യൂണിസ്റ്റ്  പിയേഴ്സൺ‌ പറഞ്ഞത് ഇങ്ങനെ ഒളി ക്യാമറയില്‍ പകര്‍ത്തി സഖക്കാള്‍ പരസ്പരം കുടുക്കാന്‍ ശ്രമിക്കുന്നത് കമ്യൂണിസ്റ്റ് രീതിയല്ല എന്നാണ്‌. വഴി പിഴച്ച് പോകുന്ന സഖാവിനെ തിരുത്താന്‍ ശ്രമിക്കണമായിരുന്നു എന്നും അതാണ്‌ കമ്യൂണിസ്റ്റ് രീതിയെന്നുമായിരുന്നു പിയേഴ്സന്റെ പക്ഷം. ഈ സംസ്ഥാന സമ്മേളനം ഇത്തരത്തിലുള്ള വ്യക്തിഹത്യകള്‍ക്കൊണ്ട് ചന്ത നിലവാരത്തിലെത്തുമെന്നും പീയേഴ്സണ്‍ പ്രവചിച്ചു. ഒപ്പം തന്റെ ചിരകാല വൈരിയായ എസ്.ശര്‍മ്മക്കെതിരെ 60 കോടി രൂപയുടെ എ.പി വര്‍ക്കി ആശുപത്രി വിവാദം ഉടന്‍ പുറത്തുവരുമെന്ന് പ്രവചിക്കുകയും ചെയ്തു.

എന്തൊക്കെ ആയാലും കാര്യങ്ങളുടെ പോക്കു കണ്ടിട്ട് ഇത്തവണത്തെ സമ്മേളനങ്ങള്‍ എരിവും പുളിയും കലര്‍ന്നതാകും എന്നുറപ്പിക്കാവുന്ന രീതിയിലാണ്‌. മലപ്പുറം സമ്മേളനത്തില്‍ പ്രത്യേശാസ്ത്ര വിവാദങ്ങളില്‍ ഉന്നിയാണ്‌ ചര്‍ച്ചകള്‍ മുന്നോട്ട് നിങ്ങിയതെങ്കില്‍ ഈ സമ്മേളനം വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളാകും എന്നുറപ്പിക്കുന്ന സൂചനകളാണ്‌ പുറത്തുവരുന്നത്. സമ്മേളന വിവാദത്തിന്‌ വി.എസ് തുടക്കമിട്ട ബ.കു.ന സന്ദര്‍ശനത്തില്‍ തുടങ്ങി നമുക്കിത് ദര്‍ശിക്കാന്‍ കഴിയും . വി.എസ് പോയതിന്‌ ശേഷം ബകുന നടത്തിയ പത്രസമ്മേളനം തന്നെ അതിന്‌ തെളിവാണ്‌. ഇന്ന് ബകുന അതില്‍ നിന്ന് ഒരുപടി കടന്ന് അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ പൊളിച്ചെഴുത്ത് പുസ്തകത്തിന്റെ രണ്ടാം ഭാഗം വരുന്നു  എന്നറിയിക്കുന്നു. അതിനെപ്പറ്റി ഇന്നത്തെ മനോരമയില്‍ വന്ന വാര്‍ത്തയിലെ ചിലഭാഗങ്ങള്‍ വായിക്കുക


 പാര്‍ട്ടി അംഗമായിരിക്കെ താന്‍ കണ്ടറിഞ്ഞതും ഉള്‍പ്പെട്ടതുമായ വിവാദസംഭവങ്ങള്‍ കോര്‍ത്തിണക്കി ആത്മകഥയായ പൊളിച്ചെഴുത്തിനു ബെര്‍ലിന്‍ രണ്ടാം ഭാഗം ചമയ്ക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിക്കുന്ന പൊളിച്ചെഴുത്ത് രണ്ടാം ഭാഗത്തിന്റെ ആദ്യഅധ്യായം പൂര്‍ത്തിയായി.


പിണറായി വിജയന്റെ മകള്‍ക്കു തമിഴ്നാട്ടിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ സീറ്റ് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യഅധ്യായം. വി.എസ്. വിഭാഗം വെട്ടിനിരത്തപ്പെട്ട മലപ്പുറം സമ്മേളനത്തിന്റെ അണിയറക്കഥകള്‍, പാര്‍ട്ടി നേതൃത്വത്തിന്റെ വലതുപക്ഷ വ്യതിയാനം, ചില 'വെറുക്കപ്പെട്ട വ്യവസായികളുമായി പാര്‍ട്ടിയിലെ ഉന്നതര്‍ക്കുള്ള ബന്ധം തുടങ്ങിയവ വരും അധ്യായങ്ങളിലുണ്ടാകുമെന്നു കുഞ്ഞനന്തന്‍ നായര്‍ മനോരമയോടു പറഞ്ഞു. പ്രമുഖ വാരികയില്‍ ഖണ്ഡഃശ പ്രസിദ്ധീകരിച്ചതിനുശേഷം പുസ്തകമാക്കാനാണു പരിപാടി.


ആത്മകഥയ്ക്കു രണ്ടാംഭാഗമെഴുതുന്ന കാര്യം നേരത്തേ ആലോചിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ വിവാദത്തോടെയാണു ധൃതിവച്ച് ആദ്യ അധ്യായം പൂര്‍ത്തിയാക്കിയത്. ആദ്യ പൊളിച്ചെഴുത്ത് കുഞ്ഞനന്തന്‍ നായര്‍ നടത്തിയ യാത്രകളും രാഷ്ട്രീയനേതാക്കളുമായുള്ള ബന്ധങ്ങളുമാണു പ്രതിപാദിച്ചിരുന്നതെങ്കില്‍, രണ്ടാമത്തേതു പൂര്‍ണമായും സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയം മാത്രം പറയുന്നതായിരിക്കും. 


അപ്പോള്‍ കാര്യങ്ങള്‍ ഇത്തവണ വ്യക്തിപരമാകുമെന്ന് ഉറപ്പായിക്കൊണ്ടിരിക്കുന്നു. പ്രത്യേശാസ്ത്ര വിവാദങ്ങള്‍ക്ക് അവധി നല്‍കി ഇനി വ്യക്തിഹത്യയുടെ നാളുകളേ കാത്തിരിക്കാം. കഴിഞ്ഞ തവണ കൃഷ്ണദാസ് വിഭാഗിയതക്ക് തെളിവ് നിരത്താനായി എ.കെ ബാലന്റെ ഫോണ്‍ ചോര്‍ത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫോണ്‍ ചോര്‍ത്തുന്നതിലെ ധാര്‍മ്മികത ഇല്ലായ്മ ചൂണ്ടിക്കാട്ടി കൃഷ്ണദാസിനെതിരെ നടപടി ഉണ്ടായി എന്നതാണ്‌ ചരിത്രം. അതുകൊണ്ടാകണം ഇത്തവണ ഒളിക്യാമറ ആയുധമാക്കപ്പെട്ടത്.

ഗോപിക്കെതിരെ ഉണ്ടായ പരാതി ക്ലിക്കായതോടെ ആര്‍ക്കും ആര്‍ക്കെതിരെയും സദാചാര പ്രശ്നം ഉന്നയിക്കാനുള്ള സാധ്യത തെളിയുന്നു. ശശി മോഡല്‍ കേസുണ്ടാക്കാന്‍ ഒരു പരാതിക്കാരി വേണ്ടിയിടത്ത് ഇപ്പോള്‍ ഒളിക്യാമറ ദൃശ്യങ്ങളുപയോഗിച്ച് ആര്‍ക്കും ആര്‍ക്കുമെതിരെയും പരാതി നല്‍കാമെന്നായി. നടപടി ഉണ്ടായില്ല എങ്കില്‍ ഇത്തരം ദൃശ്യങ്ങള്‍ മൊബൈലുകളിലൂടെയും പോണോഗ്രാഫിക്ക് സൈറ്റുകളിലൂടെയും കത്തിപ്പടരും. പാര്‍ട്ടി പിന്നെയും നാറും.

സമ്മേളന കാലത്ത് ഒളിക്യാമറ ദൃശ്യങ്ങള്‍ക്ക് മറ്റുചില  ഉപയോഗങ്ങള്‍ക്കൂടി ഉണ്ട്. ആദ്യം ഇത് ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യാം. പക്ഷം മാറിയാല്‍ ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാം എന്ന സന്ദേശം ആരോപിതനെ മറുകണ്ടം ചാടാന്‍ പ്രേരിപ്പിക്കുമെന്നുറപ്പ്. ചെറിയ മീനുകള്‍ മാറുന്നത് നാം അറിയില്ല പക്ഷെ വലിയ മീനുകള്‍ ചാടിത്തുടങ്ങിയാല്‍ മനസിലാക്കിക്കോ ഇത് കളി വേറേയാണ്‌ നാരായണ

Monday, August 01, 2011

മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാരേപ്പറ്റി

ഏറെ വിവാദങ്ങൾ‌ സൃഷ്ടിച്ച  വി.എസിന്റെ ബർളിൻ‌ കുഞ്ഞനന്തൻ നായരുടെ  (ബ.കു.ന) ഭവന സന്ദർശനത്തിന്  ശേഷം  ബ.കു.ന നടത്തിയ വാർത്ത സമ്മേളനത്തിൽ  അദ്ദേഹം വി.എസ് പക്ഷ ഇതര നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. അദ്ദേഹം നടത്തിയ ആരോപണങ്ങളിലെ പ്രധാന പ്രശ്നം സി.പി.എമിന്റെ ഇപ്പോഴത്തെ നേതൃത്വം നയ വൈകല്യങ്ങളിലൂടെ കടന്നുപോകുന്നു. ഈ സമ്മേളനത്തോടെ മുതലാളിത്തത്തിന്റെ ദത്തു പുത്രനായ പിണറായി വിജയന്റെ കൈകളിൽ നിന്ന് പാർട്ടിയെ മോചിപ്പിക്കും എന്നൊക്കെ ആയിരുന്നു.

പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിനെതിരെ കുറേ നാളുകളായി അദ്ദേഹം പോരാട്ടം നടത്തി വരികയായിരുന്നു. അതിൽ‌ അദ്ദേഹത്തിന്റെ ടാർഗറ്റും പിണറായി വിജയനായിരുന്നു. പിന്നെ പിണറായിയെ പിൻതുണച്ചിരുന്ന പ്രകാശ് കാരാട്ടും അദ്ദേഹത്തിന്റെ നിരന്തര വിമർശനങ്ങൾക്ക് പാത്രമായി.പിണറായി വിജയനും കൂട്ടർക്കുമെതിരെ നിരന്തരം ആരോപണങ്ങൾ‌ ഉന്നയിച്ചിരുന്ന ജനശക്തി വാരികയുടെ കോളമിസ്റ്റുമായിരുന്നു അദ്ദേഹം. അവർ‌ പാർട്ടിയിൽ കടന്നു കൂടിയ മുതലാളിത്ത ഭൂതത്തിനെതിരെ പോരാട്ടം നടത്തുകയായിരുന്നു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്

ഇത്തരത്തിലുള്ള മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങളിൽ അവർ‌ ചൂണ്ടിക്കാണിച്ചിരുന്നതിൽ പ്രധാനപ്പെട്ട സംഗതി വിവിധ നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. പിണാറായി വിജയന്റെ മക്കളുടെ വിദ്യാഭ്യാസം, കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ജോലി വിവാഹം ജീവിത രീതി, പി.കെ ശ്രീമതി ടിച്ചറുടെ മകന്റെ ഭാര്യയുടെ പ്രമോഷൻ,എം‌.എ. ബേബിയുടെ സാംസ്ക്കാരിക ജാഡകൾ‌, തോമസ് ഐസക്കിന്റെ അമേരിക്കയിൽ ഉള്ള മക്കൾ‌ വിവാഹ മോചിതയായ ഭാര്യയുടെ ജോലി  ഒപ്പം റിച്ചാഡ് ഫ്രാങ്കി വഴി ഉള്ള ചാര ബന്ധവും, ഇ.പി. ജയരാജന്റെ മകന്റെ  വിദേശ ജോലി എന്നിങ്ങനെ മുതലാളിത്ത ബന്ധം നേതാക്കളിൽ ചൂണ്ടിക്കാണിക്കാൻ കുടുംബാഗംങ്ങളുടെ ജീവിത രീതികളാണ് പ്രധാനമായും വിലയിരുത്തപ്പെട്ടിരുന്നത്

മുകളിൽ പരാമർശിക്കപ്പെട്ട വിഷയങ്ങളേപ്പറ്റി ഒരുപാട് ലേഖനങ്ങൾ‌ ജനശക്തി ,പാഠം, ക്രൈം തുടങ്ങിയ മാസികകളിൽ നിരന്തരം വന്നുകൊണ്ടിരുന്നു.എന്നാൽ ഇതിൽ ഏറ്റവും വിവാദമായത് പിണറായുടെ മകന്റെ വിദ്യാഭ്യാസമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. ഈ വിഷയത്തിൽ ഒരു പ്രത്യേക ലക്കം തന്നെ ജനശക്തി ഇറക്കുകയുണ്ടായി. അതിൽ ബ.കു.നായുടെ ഒരു ലേഖനവും ഉണ്ടായിരുന്നു. ഈ ലേഖന പ്രകാരം വിദേശത്ത് പോയി പഠിക്കുന്നത് തന്നെ വലിയ അപരാധമാണ്. അത് പ്രതി വിപ്ലവത്തിനുള്ള അവസരം സൃഷ്ടിക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്. മുൻകാല തെറ്റുകളിൽ നിന്ന് പഠിക്കാതെ ചൈന പോലുള്ള രാജ്യങ്ങൾ‌ ഇപ്പോഴും വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്നതിന്റെ ഫലം ഒരു ദശാബ്ദത്തിനുള്ളിൽ ചൈന അനുഭവിക്കുമെന്ന് ഓർമ്മിപ്പിക്കുന്നുമുണ്ട് ബ്.കു.ന. ഒപ്പം അദ്ദേഹം സി.പി.എമിലെ നേതക്കളേപ്പറ്റി ഇങ്ങനെ ഒരു ആരോപണവും മുന്നോട്ട് വയ്ക്കുന്നുണ്ട്

പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ കാലഘട്ടത്തിലെ നിയോ ലിബറല്‍ പാര്‍ട്ടി നേതാക്കന്മാര്‍ ആഗോളവത്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും സ്വാധീനവലയത്തിലകപ്പെട്ട്‌ സ്വന്തം സന്തതികളെ അരാഷ്‌ട്രീയവത്‌കരിച്ചും ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ തിരിച്ചുവിടുകയുമാണ്‌ ചെയ്യുന്നത്‌.

ബകു.നായുടെ വാദഗതികൾ‌ പരിശോധിക്കുമ്പോൾ‌ അദ്ദേഹം ഉന്നയിക്കുന്ന ആശങ്കകൾ‌ സത്യസന്ദ      മായി അവതരിപ്പിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഇന്ന് അദ്ദേഹത്തെ കൊണ്ടടുന്ന മാധ്യമങ്ങളും ചർച്ചിതരും സൂചിപ്പിക്കുന്നതും അതാണ്. എന്നാൽ പ്രശ്നം എവിടെയാണ് എന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ വിരൾ‌ ചൂണ്ടൽ മുഴുവൻ ഒരു പക്ഷത്തേക്ക്  മാത്രം ആയിപ്പോകുന്നു എന്നിടത്താണ്. അദ്ദേഹം വി.എസിനെ  അവതരിപ്പിക്കുന്നത് ഇത്തരത്തിലുള്ള മുതലാളിത്ത അധിനിവേശത്തിനെതിരെ ഉള്ള ഒറ്റ മൂലി ആയിട്ടാണ്. എന്നാൽ വി.എസും ഈ വിമർശങ്ങൾക്ക് അതീതനാണോ എന്നതും പരിശോധിക്കേണ്ടതല്ലെ

വി.എസിന്റെ മകനും മകളും എങ്ങനെയാണ് ഇന്ന് അവർ‌ ഉള്ള ജോലികളിൽ എത്തിയത്. കേവലം 30 ആം വയസിൽ എങ്ങനെയാണ് വി.എസിന്റെ മകൻ‌ കയർ ഫെഡ് എം‌.ഡി ആയത്. പിണറായി വിജയന്റെ മകന്റെ അക്കാദമിക്ക് പശ്ചാത്തല പ്രകാരം എം.ബി.എ ക്ക് വിടാതെ മാനവീക വിഷയങ്ങൾ‌ പഠിക്കാൻ അയക്കേണ്ടതല്ലായിരുന്നോ എന്ന് ചോദിച്ച ജനശക്തിക്കാർ‌ എന്തുകൊണ്ട് വി.എസിന്റെ മക്കളുടെ വിദ്യാഭ്യാസ പശ്ചാത്തലവും അവർ‌ തിരഞ്ഞെടുത്ത കോഴ്സുകളേപ്പറ്റിയും ആശങ്കപ്പെട്ടില്ല. പിണറായുടെ മകൻ ഉന്നത് വിദ്യാഭ്യാസത്തിന് വ്യാജ തൊഴിൽ സർട്ടിഫിക്കേറ്റ് കൊടുത്തു എന്ന് ആശങ്കപ്പെട്ടവർ‌ എന്തുകൊണ്ട് പി.എച്.ഡിക്ക് വി.എസിന്റെ മകൻ നൽകിയ വ്യാജ സർട്ടിഫിക്കേറ്റിനെപ്പറ്റി ആശങ്കപ്പെട്ടില്ല.

പോട്ടേ ഇതൊക്കെ വി.എസ് തോമസ് ഐസക്കനും ബേബിക്കും പിണറായിക്കും ഒക്കെ ഒപ്പം ഉണ്ടായിരുന്നപ്പോൾ‌ ചെയ്ത അപരാധങ്ങളാണ് എന്ന് നമുക്ക് കരുതാം. എന്നാൽ വി.എസ് ആദർശ ധീരനാണ് എന്ന് വാഴ്ത്തപ്പെട്ട കാലത്താണ് അദ്ദേഹത്തിന്റെ മകൻ ( അക്കാഡമിക്ക് പശ്ചാത്തലം കമ്മി) പ്രമോഷനുകൾ‌ വാരിക്കൂട്ടിയത്. അന്ന് നടന്ന് ടെസ്റ്റിലെല്ലാം അദ്ദേഹം ടോപ്പറായി എന്നാണ് പറയുന്നത്. അദ്ദേഹം ഇപ്പോൾ‌ ഐ.എച്.ആർ‌.ഡിയുടെ  തലപ്പത്ത് എത്തിയിരിക്കുന്നു. മാത്രവുമല്ല അദ്ദേഹം പി.എച്.ഡിക്ക് നൽകിയ വ്യാജ സർട്ടിഫിക്കേറ്റുകളേപ്പറ്റി കോടതി വിധി ഉണ്ടായപ്പോൾ‌ അതിനെ ന്യായീകരിക്കാന്‍ വി.എസ് മുന്നിലുണ്ടായിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ആർഭാട ജീവിതം ആർഭാട വിവാഹം ഇവയൊക്കെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യപ്പെടുമ്പോഴും നിരന്തം വിദേശ യാത്ര നടത്തി അവധിക്കാലം ആഘോഷിക്കുന്ന  വി.എസിന്റെ മകനെപ്പറ്റി ഒരു ജനശക്തിയോ ഒരു ബ.കു.നായോ വേവലാതിപ്പെടുന്നില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. സമ്പന്നരുടെ ക്ലബുകളിൽ മെമ്പർഷിപ്പുള്ള  വി.എസിന്റെ മകനെ അദ്ദേഹം പരസ്യമായി ന്യായികരിച്ചത്   നാം എല്ലാവരും കണ്ടതാണ്.

അപ്പോൾ‌ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട് മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാരുടെ ഗണത്തിലായിരിക്കുമോ അരുൺ‌ കുമാർ‌ വരിക. അരുൺ‌ കുമാറിന്റെ മുതലാളിത്ത രീതികളെ പിൻതുണക്കുന്ന വി.എസ്  ഏത് ഗണത്തിൽ വരുമെന്ന മറു ചോദ്യം ബ.കു.നായോട് ചോദിക്കാൻ പക്ഷെ ആരും ഇവിടെ തയ്യാറായിട്ടില്ല. ഇവിടെയാണ് വ്യാജ നിർമ്മിതിയുടേ പ്രശ്നം ഉണ്ടാകുന്നത്. ബ.കു.നാ പിണറായിയെയും കൂട്ടരെയും മതലാളിത്തത്തിന്റെ ദത്ത് പുത്രന്മാർ എന്ന് വിളിച്ച് തുടങ്ങിയത് ഈയിടെ അല്ല കഴിഞ്ഞ സമ്മേളന കാലം മുതൽ തുടരുന്നതാണ് അത്. അതുകൊണ്ട് തന്നെ മറുപക്ഷത്തെ അളക്കാൻ ഉപയോഗിക്കുന്ന മുതലാളിത്ത കോലുകൾ‌ വി.എസിനും ബാധകമാകുമോ എന്ന് പറയേണ്ട ഉത്തരവാദിത്തം ബ.കു.നായുക്കും മറ്റ് യഥാർത്ഥ ഇടതർക്കും ഉണ്ട് എന്നത് വിസ്മരിക്കരത്. അവർ അത് പറയുന്നില്ല എങ്കിൽ ആ ചോദ്യങ്ങൾ‌ ചോദിക്കാനുള്ള ബാധ്യത കേരളത്തിൽ വാർ‌ത്താ അവതാരകർക്ക് ഉണ്ട് .

വാൽക്കഷ്ണം‌
ഇനി നമുക്ക് ബ.കു.ന മുന്നോട്ട് വയ്ക്കുന്ന സദാചാര പ്രശ്നം പരിശോധിക്കാം. ശശിക്കെതിരെ മാത്രമല്ല ഗോപിക്കെതിരെയും സദാചാര വിരുദ്ധപ്രവർത്തങ്ങൾ‌ നടത്തി എന്ന പരാതി വരുന്നു എന്ന വിഷയം അദ്ദേഹം ചാനലുകളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പരാതി കിട്ടിയാൽ ഉടൻ പുറത്താക്കണം‌ എന്നൊക്കെപ്പറയുന്ന ബ.കു.ന വരദരാജനെ സമാനമായ ആരോപണത്തിൻ‌ മേൽ കേന്ദ്രക്കമ്മറ്റി പുറത്താക്കിയപ്പോൾ‌ പറഞ്ഞ് എന്താണ്  അറിയുമോആദ്യ ഭാര്യ മരിച്ച ശേഷം ബ്രഹ്മണനായ വരദരാജന്‍ ഒരു ദളിത്‌ സ്ത്രീയേയാണ്‌ വിവാഹം കഴിച്ചത്‌. പലതരം അപകര്‍ഷത ബോധങ്ങള്‍ക്ക്‌ അടിമപെട്ട ഈ സ്ത്രീ വരദരാജന്‌ എതിരെ പാര്‍ട്ടിക്ക്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണത്രെ അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും മറ്റ്‌ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയത്‌. മറ്റൊരു സ്ത്രീയുമായി വരദരാജന്‌ ബന്ധമുണ്ടായിരുന്നുവെന്നാണ്‌ പരാതി. ഇതിന്‌ തെളിവായി വരദരാജന്റെ ഭാര്യ ഹാജരാക്കിയത്‌ ചില ഇ.മെയില്‍ സന്ദേശങ്ങളാണ്‌.ലോകത്ത്‌ ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ഒരു നേതാവിന്‌ എതിരെയും ഇത്തരം രേഖകള്‍ തെളിവായി സ്വീകരിച്ച്‌ നടപടി എടുത്തിട്ടില്ല. വരദരാജന്‌ എതിരെ നടപടിക്ക്‌ പോളിറ്റ്‌ ബ്യൂറോയില്‍ വീറോടെ വാദിച്ചത്‌ വൃന്ദാകാരാട്ടാണ്‌. പല കാര്യങ്ങളിലും സ്ത്രീ പക്ഷ മൗലിക വാദിയാണ്

Friday, July 29, 2011

ഫാരിസ് വീണ്ടും വരുമ്പോൾ‌

ഒരു കാലത്തെ മാതൃഭൂമി പത്രത്തിലൂടെയും‌ ദീപിക പത്രത്തിലൂടെയും ചാനലുകളായ ചാനലുകളിലൂടെയും ഒരു ജനതയെ പുളകം കൊള്ളിച്ച ഫാരിസ് അബൂബക്കർ‌ വീണ്ടും വരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ‌ സി.പി.എമിലും കത്തോലിക്ക സഭയിലുമാണ് ഫാരിസ് ഇടർച്ചകൾ‌ ഉണ്ടാക്കിയെങ്കിൽ ഇത്തവണ അത് കോൺഗ്രസിലും മുസ്ലിം ലീഗിലുമായിരിക്കും‌ സംഭവിക്കുക. പക്ഷെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ യുഡിഎഫിലേക്ക് കൂറുമാറിയതിനാൽ ഫാരിസ് ഇത്തവണ പ്രതീക്ഷിക്കപ്പെട്ടത് പോലെ ക്ലിക്കായില്ല.

ഒരുകാലത്ത് ഫോട്ടോ പോലും‌ കിട്ടാനില്ലാത്ത ഭീകരനാണ് എന്ന്  മാതൃഭൂമി മുദ്രകുത്തിയ ഫാരിസ്  പങ്കെടുത്ത ചടങ്ങിൽ അക്കാലത്ത് ഫാരിസ് വിരുദ്ധനായ ഒരു കോൺഗ്രസ് നേതാവ് ഫാരിസിനെ പുകഴ്ത്തി പറഞ്ഞിട്ട് വരെ മിതത്വത്തോടെ വാർത്ത നൽകി മാതൃഭൂമി മാതൃക കാണിച്ചു. ചില്ലിട്ട് വയ്ക്കേണ്ട ആ വചനങ്ങൾ‌ ഇങ്ങനെയയൈരുന്നു.....

വിഭാഗീയത, വിവാദം എന്നീ കാര്യങ്ങളില്‍ ലോകത്തു തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മലയാളികളാണെന്നും എന്നാല്‍, ഈ ദൂഷ്യവശമില്ലാത്ത സംഘടനയാണ് മലബാര്‍ മുസ്‌ലിം അസോസിയേഷനും ഇതിന്റെ പ്രവര്‍ത്തകരുമെന്ന് കേരള മുന്‍ മന്ത്രി എം.എം. ഹസ്സന്‍ പറഞ്ഞു. കേരളം വിട്ടാല്‍ മലയാളികള്‍ മര്യാദക്കാരും കൃത്യനിഷ്ഠയുള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു. എം.എം.എ. കെട്ടിട നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എം.എ. ഫാരിസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്നാൽ ഏഷ്യനെറ്റ് അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഇരുന്നതിനാൽ ഈ എം‌.എ. ഫാരിസ് നമ്മുടെ പഴയ വിവാദ നായകൻ ഫാരിസ് അബൂബക്കർ തന്നെയെന്ന് തിരിച്ചറിഞ്ഞു

d

കോൺഗ്രസിലെ കുത്തിത്തിരിപ്പ് ലോബി ഈ വിഷയം ഏറ്റെടുത്തു. അതിന്റെ സമാരാധ്യനായ നേതാവും കേന്ദ്ര മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ കിട്ടിയ അവസരം മുതലാക്കി ഒരു ഗോളടിച്ചു.

സംസ്ഥാനത്ത് ഇന്നലെ ഭരിച്ചവരും ഇന്ന് ഭരിക്കുന്നവരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതിക്കാര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന് താന്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ്‌ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ബന്ധം തകര്‍ക്കാര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു


ഏഷ്യനെറ്റ് ചാനൽ ചർച്ചയിൽ കേരള കോൺഗ്രസ് നേതാവും പഴയ ഫാരിസ് വിരുദ്ധ പോരാട്ട നായകൻ‌ പി.സി ജോർജ്ജും ഫാരിസിനെതിരെയും ഹസനെതിരെയും ആഞ്ഞടിച്ചു . പണത്തിന് മീതെ പരുന്തും പറക്കില്ല എന്നായിരുന്നു ജോർജ്ജ് സാർ‌ പറഞ്ഞത്.

ഒരാഴ്ചത്തെ വിവാദ കോലാഹലങ്ങൾക്ക് പണ്ട് ഇത്രയൊക്കെ മതിയായിരുന്നു. ഫാരിസ് ബന്ധം യുഡിഎഫിൽ പൊട്ടിത്തെറി എന്നൊക്കെ എഴുതാൻ ഈ സംഭവവികാസങ്ങൾ‌ ധാരാളം‌. പണ്ട് വലിയ ഫാരിസ് വിരുദ്ധ പത്രമായിരുന്ന മാതൃഭൂമിയിലൊന്നും ഇപ്പോൾ‌ ഒന്നും കാണുന്നില്ല. അക്കാലത്ത് ഫാരിസിനെതിരെ തെളിവുകൾ‌ നിരത്തിയ ഇന്ത്യാവിഷനിലെ പുലി മാധ്യമ പ്രവർത്തകർക്കോ അവിടെ നിന്ന് പിരിഞ്ഞ് പുതുതായി തുടങ്ങിയ വീറും വാശിയുമുള്ള റിപ്പോർട്ടർ‌ ചാനലിലെ പുലികൾക്കോ ഒന്നും ഇത് വാർത്തയാകുന്നില്ല.അങ്ങനെ ഇരിക്കെ ചടങ്ങിൽ പങ്കെടുത്ത കുഞ്ഞാലിക്കുട്ടി സാഹിബ് ഇങ്ങനെ പറഞ്ഞു........

ഫാരിസ്‌ വെറുക്കപ്പെട്ടവനാണെന്നത് പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ മാത്രം അഭിപ്രായമാണെന്ന് വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വിഎസ്‌ ആര്‍ക്കൊക്കെയാണ് സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതെന്ന് തനിക്ക്‌ നോക്കേണ്ട കാര്യമില്ല. അത് നോക്കിയല്ല താന്‍ ആരോടും പെരുമാറുന്നത്.


പക്ഷെ ഇത് പ്രതിപക്ഷ നേതാവ് വി.എസിന്റെ മാത്രം അഭിപ്രായമായിരുന്നോ എന്ന് പഴയ കാര്യങ്ങൾ‌ ഓർമ്മയുള്ളവർക്ക് പറയാൻ കഴിയുമോ. ലീഗിലെ ഗർജിക്കുന്ന സിംഹം  കെ.എം‌ ഷാജിയുടെ പഴയ വാക്കുകൾ‌ കേൾക്കുക...........
ഫാരിസ് എന്ന അജ്ഞാതനായ ഈ മനുഷ്യന് ആയുധക്കടത്തുമായി ബന്ധമുള്ളയാളാണ്. ..........................ഇന്ത്യയില്‍ ചെന്നൈയാണ് ഫാരിസിന്‍റെ വാണിജ്യകേന്ദ്രം. ചെന്നൈയില്‍ വച്ചാണ് പിണറായി വിജയന്‍റെ പക്കല്‍ നിന്നും വെടിയുണ്ട കണ്ടെടുക്കുന്നത്. ഈ വെടിയുണ്ട എവിടെനിന്നും വന്നുവെന്നത് ഇതുവരെയും വ്യക്തമല്ല.


അപ്പോൾ ആയുധക്കടത്തുമായി ബന്ധമുള്ള ആളാണ് എന്ന് ഷാജി ആണയിട്ട് പറഞ്ഞ ആൾക്ക് കുഞ്ഞാലിക്കുട്ടിയുടെ സർട്ടിഫിക്കേറ്റ് കിട്ടിയിരിക്കുന്നു. എന്നിട്ടും ഇതൊന്നും വാർത്തയാകുന്നതെ ഇല്ല

Monday, July 25, 2011

സ്വാശ്രയ പ്രശ്നം : മിത്തും യഥാർത്ഥ്യവും

കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാൻ മുൻകൈയെടുത്ത യുഡിഎഫ് സർക്കാരിന്റെ അടുക്കലേക്ക് വീണ്ടും സ്വാശ്രയ  പ്രശ്നം എത്തി നിൽക്കുമ്പോൾ‌ ഈ വിഷയത്തിൽ പണ്ട് ഒരുപാട് പോസ്റ്റുകൾ‌ എഴുതിയ എനിക്ക് ഒരെണ്ണം എഴുതാൻ കഴിഞ്ഞില്ല . എന്നാൽ ഈ വിഷയത്തിൽ എന്റെ പഴയ ബ്ലോഗുകളിൽ സജീവമായി ഇടപെട്ട ജോജുവിന്റെ ചില പോസ്റ്റുകൾ‌ കണ്ടപ്പോൾ‌ ഒരെണ്ണം എഴുതാം എന്ന് തോന്നി.

സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷത്തോളമായി നടക്കുന്ന പല ചർച്ചകളിലും മറ്റും നിരന്തരം ഉന്നയിക്കപ്പെടുന്ന പല മിത്തുകളും പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കേണ്ടതാണ് എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ അവ ഓരോന്നായി നമുക്ക് പരിശോധിക്കാം

മിത്ത്  1 :  50:50 എന്നത്  സാമൂഹിക നീതി ഉറപ്പ് വരുത്തും
എന്താണ് ഇതിലെ യഥാർത്ഥ്യം എന്ന് നോക്കാം. എ.കെ ആന്റണി സർക്കാർ സ്വാശ്രയ കോളേജ് അനുവദിക്കുമ്പോൾ‌ അന്ന് പറഞ്ഞിരുന്നത് 2 സ്വാശ്രയ കോളേജ് സമം ഒരു സർക്കാർ‌ കോളേജ് എന്നാണ്. അതായത് 50 % സീറ്റ് സർക്കാർ‌ പ്രവേശന പരീക്ഷയുടെ ലിസ്റ്റിൽ നിന്നും ബാക്കി 50% സ്വകാര്യ മാനേജ്മെന്റുകൾക്ക് പ്രവേശനം നൽകുവാനും അനുവാദം നൽകി.

എന്നാൽ ഈ ഫോർമുലക്ക് ഗുരുതരമായ ഒരു തകരാറുണ്ട് 50% സർക്കാർ‌ എൻട്രൻസ് ലിസ്റ്റിൽ വരുന്ന ആദ്യ റാങ്കുകാർക്കാണ് സർക്കാർ‌ ഫീസിന്റെ ആനുകൂല്യം ലഭിക്കുക. ആരാണ് സർക്കാർ‌ ലിസ്റ്റിൽ ടോപ്പർഴ്സായി വരുന്നത്.  പി.സി തോമസ് നടത്തുന്നത് പോലുള്ള   പ്രവേശന പരീക്ഷ കോച്ചിങ്ങ് സെന്ററുകളിൽ 2 വർഷത്തോളം നല്ല ഫീസ് നൽകി പഠിക്കുന്ന അത്യാവശ്യം സാമ്പത്തീക ശേഷിയുള്ള കുട്ടികളാണ് പ്രവേശന പരീക്ഷയിൽ മുന്നിൽ വരിക.

ഇങ്ങനെ മുന്നിൽ വരുന്നവരിൽ ഭൂരിഭാഗവും സ്വാകര്യ വിദ്യാലയങ്ങളിൽ സി.ബി.എസ്.സി സിലബസ് പഠിച്ചവരും 10 ആം ക്ലാസ് വരെ നല്ല ഫീസ് നൽകി പഠിച്ചവരുമാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന സർക്കാർ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ളവരാണ്. ഇവരാണ്  ഫ്രീസീറ്റ് നേടുന്നത്. ഈ വർഷം +2 പരീക്ഷയിൽ 1200 ഇൽ 1200 മാർക്കും നേടിയ സംസ്ഥാന സർക്കാർ സിലബസിലെ വിദ്യാർത്ഥിക്ക്  മെഡിക്കൽ പ്രവേശന പരീക്ഷയിൽ കിട്ടിയ റാങ്ക് 3500 ആണ്. ചുരുക്കം പറഞ്ഞാൽ സർക്കാർ സീറ്റ് ലഭിക്കുന്നവരിൽ ഭൂരിഭാഗവും സാമ്പത്തീകമായി മുന്നോക്കം നിൽക്കുന്നവർ തന്നെ. സ്വാശ്രയ സ്ഥാപനത്തിലും ഈ 50% ഫ്രീ സീറ്റ് കൊടുക്കുമ്പോൾ‌ ഇതിന്റെയും ഗുണഭോക്താക്കാൾ‌ പാവപ്പെട്ടവരല്ലാതാകുന്നു

മിത്ത് 2 : 50% സീറ്റ്  സർക്കാരിന്  കൊടുക്കുന്ന മാനേജ്മെന്റുകൾ‌ നല്ലവരാകുന്നു
50% സീറ്റ് സർക്കാരിന് നൽകുന്ന മാനേജ്മെന്റുകൾ‌ സാമുഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നു എന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. എന്നാൽ ബാക്കി 50% സീറ്റിൽ ഇവർ‌ എങ്ങനെ പ്രവേശനം നൽകുന്നു എന്നതാണ് പ്രസക്തമായ മറ്റൊരു കാര്യം. കഴിഞ്ഞ ദിവസം കാരക്കോണം‌ മെഡിക്കൽ കോളേജിൽ ഈ 50% സീറ്റ് എങ്ങനെ നൽകപ്പെടുന്നു എന്നതിന്റെ കഥ പുറത്ത് കൊണ്ടുവന്നു. 50% സീറ്റിലും ഇവർ‌ വൻതുക കോഴ വാങ്ങീയിരിക്കുന്നു. മാത്രവുമല്ല ഈ വിദ്യാർത്ഥികൾ‌ മുഹമ്മദ്  കമ്മിറ്റി  അനുവദിച്ച ഫീസും വർഷ വർഷം നൽകേണ്ടി വരും. അപ്പോൾ‌ 50% സർക്കാരിന് സീറ്റുകൾ‌ വിട്ട് കൊടുത്തത് സാമൂഹിക നീതി ഉറപ്പിക്കാനല്ല മറിച്ച് 50% സീറ്റികളിലും നിരോധിത കോഴ വാങ്ങി ലാഭം ഉറപ്പുവരുത്താനാണ്

മിത്ത് 3 : ആന്റണി സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനങ്ങളുമായി ഒരു കരാറും ഉണ്ടാക്കിയിരുന്നില്ല
മാനേജ്മെന്റുകൾ‌ സർക്കാരുമായി കരാർ‌ ഒപ്പിട്ടില്ലാ എന്നേ ഉള്ളൂ. അഫിലിയേഷൻ നൽകുന്ന യൂണിവേഴ്സിറ്റിയുമായി ഇവർ 50:50 എന്ന രീതിയിൽ പ്രവേശനം നൽകാം എന്ന് കരാർ‌ ഒപ്പു വച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അക്കാലത്ത് 50:50 പ്രകാരം പ്രവേശനം നടന്നത്. ഈ കരാർ‌ ഉപയോഗിച്ച് എം‌.എ ബേബിയുടെ കാലത്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഫിലിയേഷൻ റദ്ദാക്കാൻ നോക്കി എങ്കിലും കോടതി അത് തടഞ്ഞു. അതായത് എല്ലാ സ്ഥാപനങ്ങളെക്കൊണ്ടും സർക്കാർ‌ കരാർ  വഴി ഉറപ്പ് നേടിയിരുന്നു എങ്കിലും പിന്നീട് ഉണ്ടായ കോടതി വിധികൾ‌ മാനേജ്മെന്റുകളുമായി    ഉണ്ടാക്കിയ കരാറിന്റെ  സത്ത ചോർത്തിക്കളഞ്ഞു.

മിത്ത് 4 :  ഇന്റർ ചർച്ച് കൗൺസിലിന്റെ കോളേജുകളിൽ എക്കാലത്തും സുതാര്യമായ പ്രവേശന രീതിയായിരുന്നു
കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ പിടിക്കപ്പെടുമ്പോൾ‌ ഇന്റർ‌ ചർച്ച് കൗൺസിലിന്റെ  ജോർജ്ജ് പോൾ‌ അവർക്കെതിരെ നിയമ നടപടികൾ‌ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുക ഉണ്ടായി. ഈ നിലപാട് പൂർണ്ണമായും ശരിയാണെങ്കിലും ഇന്റർ‌ ചർച്ച് കൗൺസിലിന്റെ പഴയ ചരിത്രം ഇതൊക്കെ തന്നെയാണ്. കെ.ടി തോമസ് കമ്മിറ്റിയുടെ ഫീസ് നിലനിൽക്കുന്ന കാലത്ത് ഇന്റെർ‌ ചർച്ച് കൗൺസിലും മാനേജ്മെന്റ് അസോസിയേഷന്റെ ഭാഗമായിരുന്നു. അന്ന് അവരും കോഴവാങ്ങിയാണ് പ്രവേശനം നടത്തിയിരുന്നത് . എന്ന് മാത്രമല്ല അന്ന് നില നിന്നുരുന്ന നിയമ പ്രകാരം 1.4 ലക്ഷം മാത്രമെ ഫീസ് വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ 50% സീറ്റിലെ പ്രവേശനത്തിന് അപേക്ഷ  ഫോറം  ലഭിക്കണമെങ്കിൽ 10 ലക്ഷം രൂപ വരെ അഡ്വാൻസ് നൽകണമായിരുന്നു. 2006 ഇലെ മെഡിക്കൽ പരീക്ഷയിൽ എല്ലാ സ്വാശ്രയ മാനേജ് മെന്റ്  സീറ്റുകളിലേക്കും കൂടി ആകെ പരീക്ഷ എഴുതിയത് 525 വിദ്യാർത്ഥികൾ‌ മാത്രം.  അപേക്ഷ ക്ഷണിച്ച് മാനേജ് മെന്റുകൾ‌  പരസ്യം നൽകിയത് ദീപികയിലും ചന്ദ്രികയിലും മാത്രം.

മിത്ത് 5 : ഇപ്പോഴത്തെ ഏക പ്രശ്നം ഇന്റർ‌ ചർച്ച് കൗൺസിലിന്റെ നിലപാടാണ്
പണ്ട് കോഴവാങ്ങിയും സുതാര്യമല്ലാതെയും ഇന്റർ‌ ചർച്ച് കൗൺസിൽ പ്രവേശനം നടത്തിയിട്ടുണ്ട് എങ്കിലും ഇപ്പോൾ‌ ഈ കോളേജുകളിൽ സുതാര്യമായ പ്രവേശനമാണ് നടക്കുന്നത് എന്ന വസ്തുത കണ്ടില്ല എന്ന് നടിക്കാനാവില്ല. ഇന്റർ‌ ചർച്ച് കൗൺസിലിന്റെ വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോറവും പ്രോസ്പ്കറ്റസും ഡൗൺലോഡ് ചെയ്യാനും +2 വിന്റെയും പൊതുപ്രവേശന പരീക്ഷയുടെയും മാർക്കുകളേ ആധാരമാക്കി ഉള്ള റാങ്ക് ലിസ്റ്റിൽ നിന്നും പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് ഈ കോളേജുകളിൽ പ്രവേശനം നടത്തുന്നത്. പിന്നെ ഉള്ളത് 3.5 ലക്ഷം രൂപ ഫീസ് ആണ്. ഈ ഫീസ് വാങ്ങാൻ കോടതി ഇവർക്ക് അനുമതി നൽകിയ സാഹചര്യത്തിൽ അതിനെ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ല. പക്ഷെ ഇവിടെ മെറിറ്റ് ഉണ്ട് എന്നത് വിസ്മരിച്ച് കൂടാ. 10% സീറ്റിൽ ഇവർ സൗജന്യ വിദ്യാഭ്യാസവും നൽകുന്നുണ്ട് .

എന്നാൽ സർക്കാരുമായി കരാർ ഏർപ്പെട്ട കോളേജുകൾ‌ 50% സീറ്റ് സർക്കാരിന് കൊടുത്ത് ബാക്കി സീറ്റിലേക്ക് സ്വന്തമായി പ്രവേശന പരീക്ഷ നടത്തി ആളേ എടുക്കുന്നു. പണ്ട് ഈ പരീക്ഷയെ  സംബന്ധിച്ച് ആശങ്കകൾ‌ പങ്കുവച്ചവർ‌ 50% സീറ്റ് സർക്കാരിന് നൽകിയാൽ ബാക്കി 50% ഇൽ എന്തുമായിക്കോ എന്ന നിലപാട് എടുക്കുന്നു . 50% സീറ്റിൽ കോഴ വാങ്ങി പ്രവേശനം നേടാനുള്ള വലിയ സാധ്യത ഇവിടെ നിലനിൽക്കുന്നു എന്ന് മാത്രമല്ല കാരക്കോണത്ത് അത് സംഭവിക്കുകയും ചെയ്തു.

മിത്ത് 6 : 50% സീറ്റ് സർക്കാരിന് നൽകാത്തത്  ന്യൂനപക്ഷ അവകാശത്തെ ഹനിക്കുന്നതിനാലാണ് 

50:50  എന്നത് ഭരണഘടന വിരുദ്ധമാണ് എന്ന് വിവിധ കോടതി വിധികളേ ഉദ്ധരിച്ച് കൊണ്ട്  ഇന്റർ‌ ചർച്ച് കൗൺസിലിലെ പലരും വികാരം കൊള്ളാറുണ്ട് 50% സീറ്റ് MES  സർക്കാരിന് വിട്ട് നൽകിയതിനെപ്പറ്റി പറയുമ്പോൾ‌  അവർ  സമുദായത്തിന്റെ അവകാശത്തെ ബലികൊടുത്തു എന്നും മറ്റ് സമുദായങ്ങളേ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നുമൊക്കെയാണ്  MES നെതിരെ ആരോപിക്കുന്നു.

 എന്നാൽ ഇന്റർ‌ ചർച്ച് കൗൺസിൽ തന്നെ അടുത്തിടെ മെഡിക്കൽ പി.ജി അഡ്മിഷനുമായി ബന്ധപ്പെട്ട് 50% സീറ്റും സർക്കാരിന് നൽകാം എന്ന് കരാറിൽ ഒപ്പിടുകയുണ്ടായി. സർക്കാരിന് എമ്പാരസ്മെന്റ് ഉണ്ടാക്കേണ്ട എന്ന് കരുതിയാണത്രെ 50% നൽകാം എന്ന് പറഞ്ഞത് എന്നാണ് ജോർജ് പോൾ‌ പറയുന്നത്. അതായത് 50% സീറ്റ് സർക്കാരിന് നൽകണം‌ എന്ന മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡം ഉള്ളതിനാൽ 50%  നൽകാൻ ഇവർ തയ്യാറായി. അപ്പോൾ‌  ന്യൂനപക്ഷ അവകാശത്തെപ്പറ്റി വാദിക്കാനോ കേസിനോ പോയില്ല.

കോടതി വിധികൾ‌ പ്രകാരം ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് 100% സീറ്റിലും പ്രവേശനം ഉണ്ട് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും എങ്ങനെയാണ് മെഡിക്കൽ പി.ജിയിൽ അങ്ങനെ അല്ലാത്ത ഒരു വിധി ഉണ്ടായി എന്നത് ഇനിയും വിശദീകരിക്കപ്പെട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതായത് മെഡിക്കൽ കൗൺസിൽ 50% സർക്കാരിന് നൽകാൻ പറഞ്ഞാൽ അത് നൽകിയെ മതിയാകൂ എന്ന് ഈ കോടതി വിധി പ്രകാരം വ്യാഖ്യാനിക്കാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം

മിത്ത് 7 : ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ ആ സമുദായത്തില്‍ ഉള്ളവര്‍ക്ക് ലഭിക്കുന്നു

മിക്ക ന്യൂനപക്ഷ സ്ഥാപനങ്ങളിലും 40% ഓളം കമ്യൂണിറ്റി ക്വാട്ട ഉണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശം ഉപയോഗിച്ച് തുടങ്ങിയ ഈ സ്ഥാപനങ്ങളിലെ കമ്യൂണിറ്റി ക്വാട്ടയിൽ  അഡ്മിഷൻ കിട്ടുക എന്നത്  അതാത് ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർത്ഥിയുടെ അവകാശമാണ്. എന്നാൽ തന്റെ കമ്യൂണിറ്റി സർട്ടിഫിക്കേറ്റ് കാണിച്ചാൽ ഇത് ഈ കോളേജുകൾ‌ അനുവദിച്ച് തരില്ല. മറിച്ച്  തന്റെ ഇടവക വികാരിയുടെ സാക്ഷ്യപത്രം സമർപ്പിച്ചാൽ മാത്രമെ ഭരണഘടന ആ വിദ്യാർത്ഥിക്ക് നൽകിയ ന്യൂനപക്ഷ അവകാശം സ്ഥാപിച്ച് കിട്ടുകയുള്ളൂ. എന്നാൽ
ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് അംഗികാരം നേടിയെടുക്കുമ്പോൾ‌ ഈ സ്ഥാപനങ്ങൾ‌ നടത്തുന്നവർ ഈ സമുദായത്തിൽ പെട്ടവരാണ് എന്ന് മാത്രമെ ദേശിയ ന്യൂനപക്ഷ കമ്മിഷൻ പരിഗണിക്കാറുള്ളൂ. എന്നാൽ ഇടവക വികാരി കനിഞ്ഞില്ലെങ്കിൽ ഒരു ന്യൂനപക്ഷ  വിദ്യാർത്ഥിയുടെ കമ്യൂണിറ്റി ക്വാട്ട സ്വാഹ ആകുമെന്ന് ചുരുക്കം

സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട്  ഉണ്ടായ കോടതി വിധികളുടെ പശ്ചാത്തലത്തിൽ ജൂണ്‍ 6 2009 ഇല്‍ RVG മേനോൻ എഴുതിയ ലേഖനം എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ വിഷയത്തിലെ വിവിധ കോടതി വിധികളെപ്പറ്റി ആ ലേഖനത്തിൽ സവിസ്തരം പ്രതിപാദിക്കുന്നു. അതും ഒന്ന് വായിക്കുക സ്വയാശ്രയ പ്രതിസന്ധികള്‍


Wednesday, July 20, 2011

ധവള പത്രവും മനോരമയും മാതൃഭൂമിയും

കെ.എം‌ മാണി ഇന്നലെ അവതരിപ്പിച്ച ധവളപത്രത്തെ സംബന്ധിച്ചുള്ള വാർത്തകൾ‌ എന്തൊക്കെയാണ് എന്ന് വിവിധ പത്രങ്ങളിൽ പരീശോധിക്കുന്നത് രസവഹമായിരിക്കും.
യുഡിഎഫ് സർക്കാരിനോട് ഏറ്റവും ആഭിമുഖ്യമുള്ളതും കെ.എം‌ മാണിയുടെ ബജറ്റിനെ പുകഴ്തി മുഖപ്രസംഗം എഴുതിയതുമായ മനോരമ പത്രം രാവിലെ തുറന്ന് നോക്കിയാൽ ആരും ഞെട്ടും . കാരണം 10000 കോടിയുടെ അധിക ബാധ്യത എന്ന് പ്രധാന തലക്കെട്ടാണ് നമ്മൾ‌ മനോരമയിൽ‌ നിന്ന് പ്രതീക്ഷിക്കുക. പക്ഷെ നമ്മെ ഒന്നടങ്കം നിരാശരാക്കിക്കൊണ്ട് ഈ വാർത്ത ആദ്യ പേജിന്റെ ഒരു സൈഡ് വാർത്തയായി മാത്രം സ്ഥാനം പിടിച്ചിരിക്കുന്നു. അകത്തെ താളുകളിലേക്ക് പോയാലോ അവിടെ ഒന്നും ധവള പത്രത്തെ ഉന്നി കഴിഞ്ഞ സർക്കാരിന്റെ നെഞ്ചത്ത് കയറുന്ന വാർത്തകളോ വിശദീകരണങ്ങളോ ഇല്ല.  മാത്രവുമല്ല 10000 കോടി രൂപയുടെ ബാധ്യത എന്ന തലക്കെട്ട് കൊടുക്കാമായിരുന്ന ഒരു വാർത്തക്ക് അതിന്റെ പകുതി മാത്രം കൊടുത്ത് മനോരമ നമ്മെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു ചിത്രം കാണുകകെ.എം‌ മാണിയുടെ ബജറ്റിനെ പ്രകീർത്തിച്ച് മുഖപ്രസംഗം എഴുതിയ മറ്റൊരു പത്രം  മാതൃഭൂമിയാണ്. ഭൂപരിഷ്ക്കരണ നിയമത്തിൽ ഈ ബജറ്റ് അനാവശ്യമായി കൈവച്ചു എന്ന ആരോപണം പല കോണിൽ‌ നിന്നും ഉയർന്നപ്പോഴും നിയമങ്ങൾ‌ മാറ്റാനുള്ളതാണ് അതിൽ‌ സുതാര്യത ഉണ്ടായാൽ മതി എന്നാണ് മാതൃഭൂമി എഡിറ്റോറിയലിലൂടെ നമ്മെ വീരേന്ദ്രകുമാർ‌ ഓർമ്മിപ്പിച്ചത്. ആ വീരേന്ദ്രകുമാർ‌ സ്പിരിറ്റ് ഇന്നത്തെ മാതൃഭൂമിയിലും പ്രതിഫലിച്ചിട്ടുണ്ട്.  നമ്മൾ‌ എങ്ങനെയാണോ ഈ വാർത്ത മനോരമയിൽ പ്രതീക്ഷിച്ചത് ഏതാണ്ട് അതെ നിലവാരത്തിൽ‌ മാതൃഭൂമിയിൽ വന്നിരിക്കുന്നു. ചിത്രം കാണുക

Tuesday, July 12, 2011

കേരളത്തിൽ‌ സർക്കാരുണ്ടോ?

കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ട് പത്രങ്ങളും ചേർന്ന് പിൻതുണക്കുന്ന ഒരു സർക്കാരായതിനാലാകണം‌ കേരളത്തിൽ‌ ഇപ്പോൾ‌  ഒരു സർക്കാറുള്ളതായി തോന്നുന്നതെ ഇല്ല.  ഇത് കഴിഞ്ഞ   5 വർഷമായി  ബ്രേക്കിങ്ങ്  നൂസ് കണ്ട് കിടന്നുറങ്ങി ബ്രേക്കിങ്ങ് നൂസ് കണ്ട് ഉണർന്ന എന്നേപ്പോലെ ഉള്ളവരെ തകർത്തു കളഞ്ഞു .

സാധാരണ ഒരു ബ്രേക്കിങ്ങ് നൂസ് ചാനൽ വിട്ടാൽ അത് ഒരാഴ്ച പിടിച്ച് നിർത്തുന്നത് പത്രങ്ങളാണ്. പിന്നെ വീണ്ടും ചാനൽ ഏറ്റെടുക്കുന്നു പത്രങ്ങൾ‌ അത് പൂരിപ്പിക്കുന്നു വാരികൾ‌ അത് കൊഴിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഒരു കൊടുക്കൽ വാങ്ങലിലൂടെ 5 വർഷവും‌ വിവാദങ്ങളും ടാം റെറ്റിങ്ങുകളും സർക്കുലേഷനുമൊക്കെ വർദ്ധിച്ചു വന്നു. എന്നാൽ ഇന്നോ. ചാനലുകളിൽ‌  ബ്രേക്കിങ്ങ്  നൂസ് തുടരുന്നുണ്ട്  പക്ഷെ പഴയ പോലെ ഏക്കുന്നില്ല. ഉദാഹരണമായി ശ്രേയംസ് കുമാറിന്റെ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി വിധി മനോരമ അടക്കമുള്ളവർ നന്നായി കൊടുത്തു. പക്ഷെ പത്രത്തിൽ അത് ഒതുക്കി.

കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് ഒരു സ്ത്രീപീഡന കേസുമായി ബന്ധപ്പെട്ട് പി.ജെ ജോസഫ് എത്തപ്പെട്ട പ്രതിസന്ധി നാം കണ്ടതാണ്. അന്ന് ഇടതുമുന്നണിയിൽ‌ ഉണ്ടായിരുന്ന ജോസഫിനെതിരെ അങ്കം നയിച്ചത് പി.സി ജോർജ്ജായിരുന്നു. ഇന്നും അതേ രീതിയിലുള്ള ഒരു സംഭവം‌ ഉണ്ടായി. പക്ഷെ എത്ര സമ ചിത്തതയോടെയാണ് ആ കേസ് മാധ്യമങ്ങൾ‌ കൈകാര്യം ചെയ്തത്. അതിനിടെ ഈ പരാതിക്ക് പിന്നിൽ പി.സി ജോർജ്ജാണ് എന്ന വെളിപ്പെടുത്തലുണ്ടായി റിപ്പോർട്ടർ‌ ഒരു ദിവസം‌ മുഴുവൻ‌ വാർത്ത കൊടുത്തു എന്തുണ്ടായി ? ഒന്നും സംഭവിച്ചില്ല  ജലവിഭവ് വകുപ്പ് മന്ത്രിക്കെതിരായ പരാതിക്ക് പിന്നിൽ ചീഫ് വിപ്പ് എന്ന് വലിയ തലക്കെട്ടിനും അൻവേഷണത്തിനും‌ സ്കോപ്പുള്ള വാർത്ത എല്ലാവരും‌ മുക്കി. പി.സി ജോർജ്ജും ക്രൈം നന്ദകുമാറും തമ്മിലുള്ള ബന്ധം അറിയാവുന്നവരാണ് ഇവിടുത്തെ പ്രമുഖ മാധ്യമങ്ങൾ‌.  എന്നിട്ടും‌ ആർക്കും ഒരു സംശയവുമില്ല. പി.സി ജോർജ്ജാണേൽ എല്ലാ വിഷയത്തിലും‌ യുഡിഫ് പോരാളി ആയി ഓടി നടക്കുന്നു.

ഏഷ്യാനെറ്റാണെങ്കിൽ സ്മാർട്ട് സിറ്റിക്ക് കേന്ദ്ര സെസ് നിയമം ബാധകമാക്കിയതോടെ കേരളത്തിലെ മറ്റ് സെസ് സംരഭകരും‌ അനർഹ നേട്ടം കൊയ്യും എന്ന് പറഞ്ഞ്  എക്സ്ക്ലൂസിവുമായി വന്നു.അവർക്കും കിട്ടട്ടെ കേന്ദ്ര നിയമത്തിന്റെ ആനുകൂല്യമെന്ന് ശിവദാസൻ‌ നായർ‌ പറഞ്ഞതോടെ  വാർത്ത അവതാരകന്  ചോദ്യം മുട്ടി. ചർച്ച അവിടെക്കഴിഞ്ഞു.വിവാദവും‌

പക്ഷെ കത്തിയ കയറിയ വിവാദം സ്വാശ്രയ വിവാദമാണ്. പക്ഷെ അത് കത്തിക്കയറിയത്  അതിൽ‌ സി.പി.എം‌ എലമെന്റ് ഉണ്ടായതുകൊണ്ടാണ്. സീറ്റ് ഒഴിവാക്കി ആരോഗ്യമന്ത്രിയെ തൊടാതെ അത് സി.പി.എമിലെ പ്രശ്നമാക്കിയതോടെ ചാനലുകളുടെയും‌ പത്രങ്ങളുടേയും‌  കോളമിസ്റ്റുകളുടെയും‌ ശക്തി നമ്മൾ‌ കണ്ടു.പണ്ട് പാഠപുസ്തക സമരത്തിലെ ആക്രമണ സമരത്തെ കണ്ണടച്ച മാധ്യമങ്ങൾ‌ എസ്.എഫ്.ഐയുടെ ആക്രമണ സമരത്തെപ്പറ്റി ജനത്തെ ബോധവൽക്കരിച്ചു. എസ്.എഫ്.ഐയും‌ സി.പി.എമും ഉണ്ടായിരുന്നതിനാൽ നമുക്കൊരു വിവാദം കിട്ടി. പിന്നെ  പി.ശശി വിഷയം വന്നപ്പോഴും‌ ഇതേ സാഹചര്യം വന്നെങ്കിലും‌ പത്മനാഭന്റെ നിലവറ തുറന്നതോടെ അത് മുങ്ങിപ്പോയി

ഏറ്റവും അവസാനം മാണിയുടെ ബജറ്റിനെപ്പറ്റി നടന്ന ചാനൽ‌ ചർച്ചകളും‌ പ്രമുഖ പത്രങ്ങളുടെ റിപ്പോർട്ടുകളുമൊക്കെ കണ്ടാൽ‌ നമ്മളേതാണ്ട് കാത്തിരുന്ന ബജറ്റായിരുന്നു ഇതെന്ന് തോന്നും. കോട്ടയം ഇടുക്കി പത്തനംതിട്ട ബജറ്റാണെന്ന്   കോൺഗ്രസ് എംഎൽ.എമാർ‌ പോലും പരാതി പറഞ്ഞ ബജറ്റാണ് ഇതെന്ന് ഓർക്കണം‌. അതിലെ ഭൂപരിഷ്ക്കരണ നിയമത്തിന്റെ അന്തസത്തയെ തൊടുന്ന ഭാഗങ്ങളിൽ‌ മാണി ഏകപക്ഷീയമായി എടുത്ത നിലപാടിനെപ്പറ്റി  കോൺഗ്രസിന് അഭിപ്രായ വ്യത്യാസം‌ ഉണ്ട് എന്ന് പല ചാനലുകളും‌ റിപ്പോർട്ട് ചെയ്തു. എന്നാൽ‌ സോഷ്യലിസ്റ്റ് ആചാര്യൻ‌ വീരേന്ദ്രകുമാറിന്റെ പത്രം‌ അതിനെപ്പറ്റി ഇങ്ങനെ എഴുതി

തോട്ടവിളഭൂമി മറ്റ് കൃഷികള്‍ക്ക് ഉപയോഗിക്കുമെന്നും കൃഷി നഷ്ടമാകുമ്പോള്‍ ഭൂമിയുടെ ഒരു ഭാഗം ടൂറിസംപോലുള്ള പദ്ധതികള്‍ക്കായി വിട്ടുകൊടുക്കാന്‍ അനുവദിക്കുമെന്നുമുള്ള പ്രഖ്യാപനം 1970-ലെ ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാനസമീപനത്തില്‍ മാറ്റം വരുത്തുന്നതാണെന്ന ആക്ഷേപം ഇടതു പാര്‍ട്ടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. നിയമം ഇരുമ്പുലക്കയായിക്കൂടാ. നിയമാനുസൃതമായ പരിഷ്‌കാരങ്ങള്‍ ജനപക്ഷത്തുനിന്ന് നടപ്പാക്കാന്‍ ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ചുമതലയുണ്ട്. അതിലേക്ക് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ സുതാര്യമായിരിക്കണമെന്നു മാത്രം.


നോക്കണേ സോഷ്യലിസ്റ്റുകാരുടെ ഒരു മാറ്റം. പുഞ്ചചീട്ട് ഭൂമി പതിച്ച് നൽകാനും സുതാര്യമായ ഒരു നിയമം ഉണ്ടായാൽ‌ എന്താ എന്ന് പറയാതെ പറഞ്ഞു വീരന്റെ തൊഴിലാളികൾ‌. പണ്ടോരു ബാലകൃഷ്ണൻ‌  ഭൂപരിഷ്കരണ നിയമത്തെപ്പറ്റി എവിടെയോ പ്രസംഗിച്ചു എന്ന് പറഞ്ഞ് എന്തൊക്കെ ഒച്ചപ്പാടാണ് ഉണ്ടായതെന്ന് വെറുതെ ഓർക്കുക.

പിന്നെ ഇതൊക്കെ സംഭവിക്കുമ്പോഴും നീലകണ്ഠനും ബി.ആർപിയും സാറാ ജോസഫും ഒക്കെ മൗനത്തിലാണ് ഒരുപാട് അക്കാദമി സ്ഥാനങ്ങളിൽ‌ ആളെവയ്ക്കാനുണ്ട് അത് കഴിഞ്ഞ് പ്രതികരിക്കാനാകും പരിപാടി. അതോ ഇതാണോ നമ്മൾ‌ കാത്തിരുന്ന രാമരാജ്യം

Friday, June 24, 2011

തസ്നി വിവാദം : സി.ആര്‍ നീലകണ്ഠന്‍ മൌനം വെടിയണം

തസനിബാനുവിനെ കൈയേറ്റം ചെയ്ത സംഭവം വിവാദമാകുകയും അതിനെതിരെ ആദ്യം ഇങ്ങനെ പ്രതികരിച്ച ബി.ആര്‍.പി ഭാസ്കര്‍


Brp Bhaskar
ഡി.വൈ.എഫ്.ഐക്കും എൻ.ഡി. എഫിനും ശേഷം ആട്ടോ ഡ്രൈവർമാരും സദാചാര പൊലീസ് കളിക്കാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീകൾക്കെതിരെ കയ്യോങ്ങുന്നവരെ സംരക്ഷിക്കാൻ എന്തുകൊണ്ടാണ് കേരളാ പൊലീസ് തയ്യാറാകുന്നത്?
Wednesday at 10:38am

കാക്കനാട് സംഭവത്തിൽ ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാവരുത്  എന്ന പോസ്റ്റ് ഈയിടെ രൂപികരിച്ച് ഫിഫ്ത് എസ്റ്റേറ്റിന്റെ പേരില്‍ ഇറക്കുന്നത് കണ്ടാണ്‌ നേരം പുലര്‍ന്നത്.ഫേസ് ബുക്കില്‍ ആദ്യം ഇട്ട പോസ്റ്റില്‍ ആവേശപൂര്‍വ്വം കത്തിക്കയറിയ ബി.ആര്‍പി പെട്ടെന്നാണ്‌ നിലപാട് മാറ്റിയത്.പ്രസ്തുത ഫേസ് ബുക്ക് ത്രഡില്‍ തന്നെ ബി.ആര്‍.പി ഇങ്ങനെ പറഞ്ഞു കൊണ്ടാണ്‌


Brp Bhaskar ഫിഫ്ത് എസ്റ്റേറ്റിന്റെ ഒരു അന്വേഷണ സംഘം സംഭവസ്ഥലം സന്ദർശിച്ച് പഠനം നടത്തുകയുണ്ടായി. ഇവിടെ സുഹൃത്തുക്കൾ ഉയർത്തിയ ചില ആക്ഷേപങ്ങളെ അത് ശരിവെയ്ക്കുന്നുണ്ട്. 

ബി.ആര്‍.പി ഭാസക്കര്‍ അങ്ങനെ എല്ലാവിഷയത്തിലും കയറി പ്രതികരിക്കുന്ന ആളല്ല. നോക്കിയും കണ്ടും തനിക്ക് ഇഷ്ടപ്പെട്ടവരെ വേദനിപ്പിക്കാതെയും തന്റെ അനിഷ്ടക്കാരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കാനും ഒക്കെ മിടുക്കനുമാണ്‌. ഒരു വിവാദം ബി.ആര്‍.പി ഏറ്റെടുത്താല്‍ അവസാനം വരെയും അദ്ദേഹം അതില്‍ തുടരുകയും ചെയ്യാറുണ്ടായിരുന്നു എന്നാല്‍ അത്ഭുതകരമായി അദ്ദേഹം നിലപാട് മാറ്റി .

ബി.ആര്‍.പി ഭാസ്കറുടെ ഫിഫ്സ്ത് എസ്റ്റേറ്റിലെ പ്രസ്താവനയുടെ അടിയില്‍ ഒപ്പിട്ടിരിക്കുന്നവരില്‍ ഒരു പേര്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടു . അത് ജ്യോതി നാരായണന്‍ എന്നാണ്‌. ഈ പേര്‍ എവിടെയോ കേട്ട് മറന്നതായി തോന്നി. പെട്ടെന്ന് ഇത് തസ്നി ബാനു സംഭവവുമായാണല്ലോ എന്ന് തോന്നി. മാതൃഭൂമി പത്രം ഒന്നു കൂടി എടുത്തു നോക്കി അതെ അതില്‍ ഇങ്ങനെ ഒരു ഭാഗത്താണ്‌ ഈ പേര്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്


ഇതിനിടെ സംഘത്തിലുണ്ടായ ഒരാള്‍ തെസ്‌നിയുടെ വലതുകൈ പിടിച്ചു തിരിച്ചു. രക്ഷിക്കാന്‍ വന്ന സുഹൃത്തിനെയും അക്രമികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.തെസ്‌നി ഉടന്‍ സാമൂഹിക പ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠനെയും ജ്യോതി നാരായണനെയും ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു. അവരുടെ സഹായത്തോടെ പോലീസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.


അപ്പോള്‍ തസ്നിയെ സഹായിച്ച ജോതി നാരായണന്‍ തന്നെയാണ്‌  ഇന്ന് ബി.ആര്‍.പിക്ക് ഒപ്പം പ്രസ്താവനയുമായി വന്നിരിക്കുന്നത് .

 ഇതോടൊപ്പം നമ്മള്‍ മറ്റൊരു പേരും കണ്ടു അത് സി.ആര്‍. നീലകണ്ഠന്റെയാണ്‌. പക്ഷെ അന്നു മുതല്‍ ഇന്നുവരെ നമ്മളാരും സി.ആര്‍ നീലകണ്ഠന്റെ ഒരു പ്രസ്താവന കണ്ടിട്ടില്ല , ചാനല്‍ ചര്‍ച്ച കണ്ടിട്ടില്ല ( ആരെങ്കിലും കണ്ടതായി പറഞ്ഞാല്‍ തിരുത്താന്‍ തയ്യാര്‍). സാധാരണ ഏത് വിഷയത്തിലും ചാടിക്കേറി പ്രതികരിക്കുന്ന ആളാണ്‌ സി.ആര്‍ നീലകണ്ഠന്‍ പക്ഷെ ഈ വിഷയത്തില്‍ ഇദ്ദേഹത്തിന്റെ പേര്‍ പരാമര്‍ശിക്കപ്പെട്ടിട്ടും മൌനം തുടരുന്നു. രണ്ട് ദിവസം മാധ്യമങ്ങള്‍ ഈ വിഷയം തസ്നിക്ക് അനുകൂലമായി കൊണ്ടാടുമ്പോഴും സി.ആര്‍ മാത്രം വന്നില്ല. ഇന്ന് സി.ആറിനൊപ്പം ഈ പ്രശ്നത്തില്‍ ഇടപെട്ട ജോതി നാരായണന്‍ ബി.ആര്‍പിക്കൊപ്പം കളം മാറുമ്പോഴും നീലകണ്ഠന്‍ എന്തുകൊണ്ട് നിശബ്ദനായി തുടരുന്നു.

സി.ആര്‍ നിലകണ്ഠനെ മാധ്യമങ്ങള്‍ മനപൂര്‍വ്വം വിളിക്കാതിരിക്കാനുള്ള സാധ്യത കുറവാണ്‌ കാരണം കൈരളി പീപ്പിള്‍ ഒഴികെ ഉള്ള എല്ലാ ചാനലിലേയും സുപ്പര്‍ സ്റ്റാറാണ്‌ നീലകണ്ടന്‍ അതുകൊണ്ട് തന്നെ നീലകണ്ഠന്റെ  മൌനം ദുരൂഹമാണ്‌ എന്ന് പറയാതെ വയ്യ. കൈയേറ്റം ചെയ്യപ്പെട്ടു എന്ന് പറയപ്പെട്ടുന്ന തെസ്നിയാണോ അതോ കയ്യേറ്റം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഓട്ടോക്കാരാണോ കുറ്റക്കാര്‍ എന്ന തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ നീലകണ്ഠന്‍ മൌനം വെടിയണം എന്ന് അപേക്ഷിക്കുന്നു

Thursday, May 26, 2011

യുഡിഎഫിന്‌ നടത്താവുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍

മനോരമ പത്രത്തിലെ ബിസിനസ് കോളത്തില്‍ പി.കിഷോര്‍   ബിസിനസ് രംഗം ഉറ്റുനോക്കുന്നു ആദ്യ നൂറു ദിനം എന്ന ലേഖനം യുഡിഎഫ് ഭരണത്തെപ്പറ്റി ഉള്ള ഒരു പൊതുബോധത്തിന്റെ ഉത്തമോദഹരണമാണ്‌. ഒരുപാട് അതിശയോക്തി കലര്‍ത്തി എഴുതിയിട്ടുണ്ടെങ്കിലും അത് മിക്കാവാറും യുഡിഎഫിന്റെ  പ്രഖ്യാപിത നയമായി കരുതപ്പെടുന്ന ഒന്നാണ്‌. അതിലെ ആദ്യ പാരഗ്രാഫ് തന്നെ ഇങ്ങനെയാണ്‌

അഞ്ചുകൊല്ലത്തിലൊരിക്കല്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാവുക പതിവാണ്. ബിസിനസ് രംഗത്ത് ആവേശം പടരുകയും പുതിയ നിക്ഷേപ പദ്ധതികള്‍ക്കു ജീവന്‍ വയ്ക്കുകയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുണ്ടാവും. ഭരണത്തില്‍ തന്നെ വേറൊരു തരം സംസ്ക്കാരം വരുന്നതിനാല്‍ ഓട്ടോകളും ടാക്സികളും കൂടുതല്‍ ഓടും. ഹോട്ടലുകളില്‍ അതിഥികള്‍ നിറയും, റസ്റ്ററന്റുകളില്‍ ആളുകൂടും. പ്രതീക്ഷകള്‍ വളരും. പക്ഷേ നേരിയ ഭൂരിപക്ഷം മാത്രം ഉള്ളതിനാല്‍ ഇക്കുറി ബിസിനസ് സമൂഹം സംശയിച്ചു നില്‍ക്കുകയാണ്.


ആദ്യത്തെ വരികളിലുള്ള ആവേശം അവസാനത്തെ പക്ഷെയില്‍ ചോര്‍ന്ന് പോകുന്നുണ്ട് എന്ന് നമുക്ക് കാണാന്‍ കഴിയും. അത് സര്‍ക്കാരിന്‌ 2 വോട്ട് ഭൂരിപക്ഷമെ ഉള്ളൂ എന്നതാണ്‌.മനോരമയൊക്കെ ഇങ്ങനെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആദ്യ മന്ത്രിസഭ യോഗം മുതല്‍ ഉമ്മന്‍ ചാണ്ടി ഈ ട്രാക്കില്‍ എത്തിയിട്ടില്ല. എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും കൃഷിനാശമുണ്ടയവര്‍ക്കുമൊക്കെ നഷ്ടപരിഹാരം കൊടുക്കാനും ഒപ്പം അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് 1 ഏക്കര്‍ സ്ഥലവും 1000 രൂപ പെന്‍ഷനും നല്‍കാനുമൊക്കെയാണ്‌ ഉമ്മന്‍ ചാണ്ടി ആദ്യ ദിനങ്ങളില്‍ മുന്‍കൈ എടുക്കുന്നത്. എന്നാല്‍ ഈ ക്ഷേമ നടപടികളൊന്നും മനോരമക്കോ മാതൃഭൂമിക്കോ ഇഷ്ടപ്പെടുന്നില്ല എന്ന് കാണാന്‍ കഴിയും. അതുകൊണ്ട് തന്നെയാകാം ഇന്നത്തെ പത്രത്തില്‍ അവിവാഹിത അമ്മമാര്‍ക്ക് ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കിട്ടാതെ പോയത്. 


ബിസിനസ് ലോകവും പത്രങ്ങളും സാമ്പത്തീകവിശാരദന്മാരുമൊന്നും അംഗീകരിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ചെല്ലുമ്പോള്‍ ക്ഷേമ പദ്ധതികളെ വോട്ടായി മാറൂ എന്ന് ഉമ്മന്‍ ചാണ്ടി മനസിലാക്കും എന്ന് കരുതാം. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ തുണയായത്  അവര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ്‌. പെന്‍ഷനുകളും പൊതുജനാരോഗ്യ രംഗത്തെ മുന്നേറ്റവും പൊതുമേഖലയുടെ പുനരുദ്ധരണവുമൊക്കെയാണ്‌ അവര്‍ തിരഞ്ഞെടുപ്പ് പ്രചരണമാക്കിയത്. അവര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച മറ്റ് എല്ലാ വികസന പ്രവര്‍ത്തങ്ങളും വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പോയതും വ്യവസായ മന്ത്രിക്ക് വില്ലന്‍ പരിവേഷം കിട്ടിയതും നമുക്ക് ഓര്‍മ്മയുണ്ട്. ഒട്ടുമിക്ക പദ്ധതികള്‍ക്കുമെതിരെ വന്ന സമരങ്ങള്‍ക്കും ജനകീയ കൂട്ടയ്മകള്‍ക്കും കിട്ടിയ മാധ്യമ ശ്രദ്ധയും മറ്റും വന്‍ വികസന പദ്ധതിക്ക് ശ്രമിക്കുന്നവര്‍ക്ക് പാഠമാകുമെന്ന് കരുതാം

ഇനി യുഡിഎഫിന്‌ എങ്ങനെയാണ്‌ ഇടതുപക്ഷം നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയുമെന്ന് ചോദിക്കുന്നവരാണ്‌ പലരും എന്നാല്‍ ഇടത് പക്ഷം നടപ്പിലാക്കിയ പല പരിപാടികള്‍ക്കും അവര്‍ നടപ്പിലാക്കിയതിനെക്കാല്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്നതാണ്‌ വസ്തുത. പല കാര്യങ്ങളും ഇടതുപക്ഷം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ അവര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പ്രത്യേശാസ്ത്ര ബാധ്യത അവരെ വേട്ടയാടി തുടങ്ങും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അത് നമ്മള്‍ കണ്ടതാണ്‌. തരം പോലെ നിലപാറ്റ് മാറ്റുന്ന പ്രത്യേശാസ്ത്ര വിദഗ്തര്‍ ചാനലിലും പത്രങ്ങളിലുമിരുന്ന്  പല പ്രവര്‍ത്തനങ്ങളേയും കുഴപ്പത്തിലാക്കും. എന്നാല്‍ യുഡിഎഫിന്‌ ഈ പ്രശ്നമില്ല എന്ന് മാത്രമല്ല വന്‍ വികസനത്തിന്റെ വക്തക്കളായ അവര്‍ ക്ഷേമ പ്രവര്‍ത്തനവുമായി വരുമ്പോള്‍ അത് നേട്ടമാകുകയും ചെയ്യും.

ഇനി നമുക്ക് യുഡിഎഫിന്‌ ഇടതുപക്ഷത്തെക്കാന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന ചില  മേഖലകള്‍ പരിശോധിക്കാം.

പൊതുജനാരോഗ്യ മേഖല

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിന്‌ കഴിഞ്ഞു. അടിസ്ഥാന സൌകര്യങ്ങള്‍ മരുന്ന ഡോക്ടര്‍മാര്‍ എല്ലാം മുന്‍കാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടു. എന്നാല്‍ ഈ രംഗം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ്‌. അതുകൊണ്ട് തന്നെ തീരെ പാവപ്പെട്ടവര്‍ മാത്രമേ ഈ ആശുപത്രികളെ ആശ്രയിക്കുന്നുള്ളൂ എന്ന് മാത്രമല്ല അവരെ തന്നെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നുമില്ല. ഡോക്ടര്‍മാര്‍ക്ക് ആകര്‍ഷകമായ സാലറി നല്‍കാന്‍ മറ്റ് സ്വകാര്യ ആശുപത്രികളെപ്പോലെ  സര്‍ക്കാരിന്‌ കഴിയണമെന്നുമില്ല.

ഈ പരിമിതിയെ അതിജീവിക്കാന്‍  പ്രയോഗികമായ ഒരു നയം മാറ്റത്തിലൂടെ കഴിയില്ലെ. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ ഒരു സാധരണ ജോലി സമയത്തിന്‌ ശേഷം ഒരു പ്രീമിയം ഓ.പി. തുടങ്ങാവുന്നതല്ലെ ഉള്ളൂ. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ കാണാന്‍ തന്നെയാണ്‌ വലിയൊരു വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത് . അതുകൊണ്ടാണ്‌ അവര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്ത് കാണുന്ന ആള്‍ക്കൂട്ടത്തിന്‌ കാരണവും. അതുകൊണ്ട് തന്നെ ഈ ഡോക്ടര്‍മാരെ അപ്പോയിന്‍മെന്റ് നിശ്ചയിച്ച് കാണാന്‍ കഴിയുകയും അതിന്‌ ഒരു ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്ത് 50:50 അനുപാതത്തില്‍ ഡോക്ടറും ആശുപത്രിയും ഇത് വീതിച്ചെടുക്കാന്‍ ഒരു സംവിധാനമുണ്ടാക്കിയാല്‍ ആരോഗ്യ രംഗത്ത്  വലിയൊരു മാറ്റത്തിന്‌ അത് കാരണമാകില്ലെ? ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല ആശുപത്രിക്കും നേട്ടമുണ്ട്. അവിടെയും വരുമാനമുണ്ടാകുന്നു. അതനുസരിച്ച് സര്‍ക്കാരിന്റെ സഹായം കുറക്കുകയോ അലെങ്കില്‍ സര്‍ക്കാര്‍ സഹായം ആശുപത്രിയുടെ സൌകര്യ വികസനത്തിന്‌ ഉപയോഗിക്കുകയോ ചെയ്യാവുന്നതുമാണ്‌.

ഇടത് സര്‍ക്കാരാണ്‌ ഈ നയം മുന്നോട്ട് വയ്ക്കുന്നതെങ്കില്‍ അത് എന്തൊക്കെ വിവാദങ്ങളാകും ഉണ്ടാക്കുക എന്നത് ആലോചിക്കാവുന്നതാണ്‌. പൊതുജന ആരോഗ്യം സ്വകാര്യവല്‍ക്കരണത്തിന്‌ തുറന്ന് കൊടുക്കുന്നതിന്റെ പിന്നിലെ അന്താരാഷ്ട്ര ഗൂഡാലോചനയെപ്പറ്റിയാകും ആദ്യ വിവാദം. അത് പിന്നീട് ഹോളണ്ടിലെക്കും റിച്ചാഡ് ഫ്രാങ്കിയിലേക്കുമൊക്കെ നീണ്ട് സി.ഐ.എ ഇടപെടല്‍ വരെ ആരോപിക്കപ്പെടും. എന്നാല്‍ ഇതെ നയം യുഡി.എഫ് കൊണ്ടുവന്നാല്‍ ഇടതുപക്ഷവും ഇതേ ആരോപണങ്ങള്‍  കൊണ്ടുവരില്ലെ എന്ന് ചോദ്യമുയരാം. എന്നാല്‍ പുതിയ മാധ്യമ സാഹചര്യത്തില്‍ യുഡി.എഫിന്‌ ഇത്  വ്യക്തമാക്കാന്‍ കഴിയും എന്ന് മാത്രമല്ല നല്ല രീതിയിലുള്ള മദ്ധ്യവര്‍ഗ പിന്‍തുണയും ലഭിക്കും


അടുത്തത് കാര്‍ഷിക മേഖല

Wednesday, May 25, 2011

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണം

യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ ആദ്യം കേള്‍ക്കുക വികസന മുരടിപ്പ് മാറ്റാനുള്ള പദ്ധതികളെപ്പറ്റിയാണ്‌. ഇടത് സര്‍ക്കാരിന്റെ കാലത്ത് നടന്ന വികസന വിരുദ്ധ അജണ്ടകളെ തിരുത്തിക്കുറിക്കാനുള്ള ആവേശമാണ്‌ സാധാരണ കേള്‍ക്കുക. എന്നാല്‍ ഇത്തവണ അതില്‍ ചില മാറ്റങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കേട്ട് തുടങ്ങി പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന്.

അവിവാഹതരായ ആദിവാസി അമ്മമാര്‍ക്ക് ഇടത് സര്‍ക്കാര്‍ നല്‍കിയിരുന്ന 300 രൂപ പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ദ്ധിപ്പിക്കുകയും ഇവര്‍ക്ക്   ഒരേക്കര്‍ ഭൂമി നല്‍കുമെന്നും മുഖ്യമന്ത്രി ഉമമന്‍ ചാണ്ടി ഇന്ന് പ്രഖ്യാപിച്ചു. ഒപ്പം ചെങ്ങറ സമരക്കാര്‍ക്ക് നല്‍കിയ ഭൂമിയേപ്പറ്റിയുള്ള പരാതികള്‍ പരിഹരിക്കാമെന്നുമൊക്കെ അദ്ദേഹം പറയുകയുണ്ടായി.മാത്രവുമല്ല 2 രൂപക്കുള്ള അരി വിതരണത്തില്‍ നിന്ന് പിന്നോട്ടില്ല എന്നും ഒരു രൂപയുടെ അരി ഓണത്തിന്‌ നല്‍കാമെന്നുമാണ്‌ ചാണ്ടി പറയുന്നത്


ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ  വലത് സാമ്പത്തീക വാദികള്‍ സാധാരണ അനുകൂലിക്കാറില്ല. അത് ജനങ്ങളെ മടിയന്മാരാക്കുമെന്നും അതിനാല്‍ തൊഴിലവസരം വര്‍ദ്ധിപ്പിച്ച് അവരുടെ സാമ്പത്തീക അവസ്ഥ മെച്ചപ്പെടുത്തണം എന്നാണ്‌ ഇവരുടെ മതം. സാധാരണ യുഡിഫ് കേന്ദ്രങ്ങള്‍ ഈ നയത്തിന്റെ വക്തക്കാളാണ്‌. എന്നാല്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലം മുതല്‍ ഈ നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് മാറിയിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. ആ മാറ്റം ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചിരുന്നു

കേരളത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ പല ക്ഷേമ പ്രവര്‍ത്തനങ്ങളും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി എങ്കിലും അത് വോട്ടായി മാറി എന്ന വസ്തുത യുഡിഎഫിനും ബോധ്യമായിരിക്കുന്നു എന്ന് വേണം കരുതാന്‍.ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അത്രക്ക് വലിയ ചിലവില്ല എന്നതും മദ്യം വിറ്റ് കിട്ടുന്ന 4000 കോടി രൂപ നികുതി എന്നത് പല വീടുകളിലും അടുപ്പ് പുകയേണ്ട തുകയാണ്‌ എന്നതും ഒരു ഭരണാധികാരിക്കും തള്ളിക്കളയാന്‍ കഴിയുന്നതല്ല. 2 രൂപക്ക് അരി നല്‍കാന്‍ വെറും 450 കോടി രൂപ ഒരു വര്‍ഷം ചിലവാക്കിയാല്‍ മതി. അത് ഒരു രൂപക്ക് നല്‍കാന്‍ 900 കോടിയേ വരൂ പിന്നെയും ഉണ്ട് 3000 രൂപ മദ്യവരുമാനത്തില്‍.

മദ്യത്തില്‍ നിന്നുള്ള വരുമാനത്തിലെ 70% തുകയും ക്ഷേമ പ്രവര്‍ത്തനത്തിന്‌ ചിലവഴിക്കാമെന്നാണ്‌ എന്റെ പക്ഷം. അത് പെന്‍ഷനായും പൊതുജന ആരോഗ്യ സംരക്ഷണത്തിനായും നിര്‍ബന്ധമായും ചിലവാക്കപ്പെടണം.

Tuesday, May 24, 2011

കേരള രാഷ്ട്രിയത്തിലെ രണ്ട് പ്രധാന തോല്‍വികള്‍

കേവലം രണ്ട് എം.എല്‍.എ മാരുടെ പിന്‍തുണയില്‍ ഭരണത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യ ദിനങ്ങളില്‍ തന്നെ പ്രതിസന്ധികളെ നേരിട്ട് തുടങ്ങിയതോടെ ഈ സര്‍ക്കാരിനെപ്പറ്റിയുള്ള ആശങ്കകള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.വകുപ്പ് വിഭജനഘട്ടത്തില്‍ തന്നെ ഇങ്ങനെ തുടങ്ങിയാല്‍ ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ്‌ പലരും ചോദിക്കുന്നത്. 2001 ഇലേയും 2006 ഇലേയും തിരഞ്ഞെടുപ്പുകളില്‍ ഭരണ മുന്നണിക്ക് ലഭിച്ച 100 സീറ്റിനടുത്തുള്ള ഭൂരിപക്ഷമാണ്‌ പലരേയും ഈ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും എന്ന് ചിന്തിപ്പിക്കുന്നത്. എന്നാല്‍ 1982 മുതലുള്ള തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വലിയ ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കാനുള്ള ശക്തി ഒരു മുന്നണിക്കും കേരള ജനത പതിച്ച് കൊടുത്തിട്ടില്ല എന്ന് കണക്കാക്കാന്‍ കഴിയും

1982 യുഡിഎഫിന്‌ ലഭിച്ചത് 77 സീറ്റ് 1987 ഇല്‍ എല്‍ഡിഎഫിന്‌ കിട്ടിയത് 78 സീറ്റ് എന്നാല്‍ ജില്ലാ  കൌണ്‍സില്‍ തിരഞ്ഞെടുപ്പിലെ അത്ഭുത വിജയത്തെ തുടര്‍ന്ന് നാലാം വര്‍ഷം നിയമസഭ പിരിച്ച് വിട്ട് ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടിയ എല്‍ഡിഎഫ് സര്‍ക്കാരിനെ രാജിവ് ഗാന്ധി തരംഗത്തില്‍ 91 സീറ്റ് നേടി യുഡിഎഫ് അട്ടിമറിച്ചു . 1996 ഇലെ എല്‍ഡിഎഫ് സര്‍ക്കാരിന്‌ കിട്ടിയത്  80 ന്‌ അടുത്ത് സീറ്റുകള്‍ മാത്രം. എന്നാല്‍ 2001 ഇലും 2006 ഇലും ഭരണ മുന്നണിക്ക് വന്‍ഭൂരിപക്ഷം കിട്ടി. 2011 ആയപ്പോഴേക്കും അത് വീണ്ടും പഴയ പടി എത്തിയിരിക്കുന്നു എന്ന് കാണാന്‍ കഴിയും


രണ്ട് നേതക്കളുടെ തോല്‍വികളില്‍ നിന്നുണ്ടായ പ്രശ്നങ്ങളില്‍ ഉന്നി കോണ്‍ഗ്രസിലും സി.പി.എമിലും ഉണ്ടായ പ്രശ്നങ്ങളായിരുന്നു ഈ 100 സീറ്റ് വിജയങ്ങള്‍ക്ക് പിന്നിലെന്ന് എനിക്ക് തോന്നുന്നു. ആദ്യത്തേത് 1992 ലാണ്‌ എന്ന് തോന്നുന്നു കെ.പി.സി.സി തിരഞ്ഞെടുപ്പില്‍ കരുണാകരന്റെ നോമിനിയായി വയലാര്‍ രവി എ.കെ ആന്റണിയെ പരാജയപ്പെടുത്തുന്നു. അങ്ങനെ കരുണാകര വിഭാഗം കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നു. അതുവരെ കെ.പി.സി.സി പ്രസിഡന്റായിരുന്ന ആന്റണിക്ക് വേണ്ടി അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ കരുണാകരനെതിരെ ഗ്രൂപ്പ് കളി തുടങ്ങുന്നു. കരുണാകരന്‍ തിരിച്ച കളിക്കുന്നു അവസാനം അത് ചാരക്കേസില്‍ എത്തുകയും കരുണാകരന്‍ പുറത്തും ആന്റണി മുഖ്യമന്ത്രിയാകുകയും ചെയ്യുന്നു.എന്നാല്‍ 1996 ഇലെ തിരഞ്ഞെടുപ്പില്‍ ഈ ഫാക്ടര്‍ അത്രകണ്ട് പ്രവര്‍ത്തിച്ചില്ല. ചാരയ നിരോധനം കൊണ്ട് ആന്റണി ഉണ്ടാക്കിയ ഇമേജ് യുഡിഎഫിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ കരുണാകരന്റെ കലി അടങ്ങിയില്ല .അത് കത്തിപ്പിടിച്ചത്  2001 ഇലെ ആന്റണി സര്‍ക്കാരിനെയായിരുന്നു

1996 ഇല്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ അന്ന് മാരാരിക്കുളത്ത് സി.പി.എമിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വി.എസ് പരാജയപ്പെട്ടു. 1987 ഇലെ സര്‍ക്കാരിനെ 1991 ഇല്‍ രാജി വയ്പിച്ച് മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിയ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസിന്‌ അങ്ങനെ രണ്ടാം തവണയും മുഖ്യമന്ത്രി സ്വപനം മരീചികയായി.അത് വി.എസിന്റെ കലിയിളക്കി പിന്നെ എല്ലാം ചരിത്രമാണ്‌ പാലക്കാട് സമ്മേളനം സി.ഐടിയുക്കാരെ വെട്ടിനിരത്തില്‍ അന്വേഷണ കമ്മിഷനുകള്‍ അങ്ങനെ അങ്ങനെ സി.പി.എമിന്റെ സംഘടന സംവിധാനം തല്ലി തകര്‍ത്തു.ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ കെടു കാര്യസ്ഥത  മോശം ധനകാര്യ മാനെജ്മെന്റ് ഒപ്പം സാമ്പത്തിക പ്രതിസന്ധികളും. ഇടതുപക്ഷത്തിന്റെ ഐക്കണുകളായ പൊതു ഇടങ്ങള്‍ തര്‍ന്നു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ ആറാം വാര്‍ഡില്‍ ഒരു വൃദ്ധന്‍ പുഴുത്തു കിടന്നു. മനോരയും മറ്റും അത് ആഘോഷിച്ചു 2001 ലെ  തിരഞ്ഞെടുപ്പ് ഫലം വന്നു 100 സീറ്റില്‍ യുഡിഎഫ്. 

2001 ഇലെ തിരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിടുമ്പോള്‍ അവിടെ 1996 പ്രശ്നങ്ങള്‍ നീറിപ്പുകയുന്നുണ്ടായിരുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ആറന്‍മുളയിലും വടക്കേക്കരയിലും പേരാവൂരും പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ കരുണാകരന്‍ വെട്ടി സ്വന്തം നോമിനികളെ പ്രഖ്യാപിച്ചു. പക്ഷെ ഇതൊന്നും ശ്രദ്ധിക്കാന്‍ ജനം നിന്നില്ല അവര്‍ക്ക് ഇടത് സര്‍ക്കാരിനെ എങ്ങനെ എങ്കിലും താഴെ ഇറക്കിയാല്‍ മതിയായിരുന്നു. കരുണാകരന്റെ 3 സ്ഥാനാര്‍ത്ഥികളും വിജയച്ചു . ആന്റണി മുഖ്യമന്ത്രി ആയി. കരുണാകരന്‍ തിരിച്ചടിച്ച് തുടങ്ങി ഉമ്മന്‍ ചാണ്ടിയെ പോലും മന്ത്രിസഭയില്‍ എടുക്കാന്‍ ആന്റണിക്ക് കഴിഞ്ഞില്ല. ആര്യാടനും തിരുവന്ചൂരുമൊക്കെ വെറും എം.എല്‍.എ മാരായപ്പോള്‍ കെ.വി.തോമസും കടവൂര്‍ ശിവദാസനുമൊക്കെ മന്ത്രിമാരായി. പിന്നെ കേരളത്തില്‍ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു അവസാനം അത് ലോകസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിലെത്തി. ആന്റണി മാറി ഉമ്മന്‍ ചാണ്ടി വന്നു  പക്ഷെ അനിവാര്യമായ പതനത്തില്‍ നിന്ന് യുഡിഎഫിനെ രക്ഷിക്കാന്‍ ചാണ്ടിക്കും കഴിഞ്ഞില്ല. കരുണകരന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി പഞ്ചായത്ത് തിരഞ്ഞെറ്റുപ്പില്‍ ഇടതിനൊപ്പം കൂടി വന്‍ പരാജയം കോണ്‍ഗ്രസിനുണ്ടായി.  ഡി.ഐ.സി പിന്നീട് തിരിച്ചു വന്നെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് എല്‍ഡിഎഫിന്‌  കിട്ടി. വി.എസിന്‌ സീറ്റ് നിഷേധിച്ച് പിന്നീട് നല്‍കുന്ന അവസ്ഥയിലേക്ക് സി.പി.എം എത്തി. ഈ അനുകൂല സാഹചര്യം പോലും കോണ്‍ഗ്രസിന്‌ തുണയായില്ല.

ആന്റണിയും കരുണാകരനും തമ്മിലും ആദ്യം വി.എസും സി.ഐടിയു വിഭാഗവും പിന്നീട് വി.എസും സി.പി.എമിലെ  ഔദ്യോഗിക വിഭാഗവും തമ്മിലുള്ളതുമായ പ്രശ്നങ്ങളുമാണ്‌ 1991 മുതലുള്ള സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തിയ ഘടകം എന്ന് നമുക്ക് കാണാന്‍ കഴിയും. വിമതര്‍ നേടുന്ന അമിത മാധ്യമ പ്രധാന്യം അവരെ ശക്തരാക്കുകയും അത് ആദ്യം പാര്‍ട്ടിയേയും പിന്നീട് സര്‍ക്കാരിനേയും ബാധിക്കുന്നതാണ്‌ 1991 മുതലുള്ള അനുഭവങ്ങള്‍. വിമതനെ ഓഡിറ്റ് ചെയ്യാതെ അവനെ പിന്‍തുണച്ച് നേട്ടമുണ്ടാക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിച്ചത്.അതിന്റെ ഫലമായി ഭരണം മോശമാകുകയും ചാനലുകള്‍ക്ക് ടാം റേറ്റിങ്ങും പത്രങ്ങള്‍ക്ക് സര്‍ക്കുലേഷനും കൂടി. ഈ സര്‍ക്കാരില്‍ ചേരാതെ മാറി നില്‍ക്കുന്ന കെ.പി.സി.സി പ്രസിഡന്റെ രമേശ് ചെന്നിത്തലയോ കുറച്ച് നാളായ അധര്‍ശ ധീരന്‍ ചമഞ്ഞ് നടക്കുന്ന വി.എം സുധീരനോ ആകും ഇത്തവണ വിമതനാകാന്‍ സാധ്യത. പക്ഷെ ആദ്യത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ അത് ഘടക കക്ഷി നേതാക്കള്‍ തന്നെ ആകുന്നു എന്നാണ്‌ കാണാന്‍ കഴിയുന്നത്.


Monday, May 16, 2011

തിരഞ്ഞെടുപ്പ് ഫലവും‌ ചില സമുദായ ചിന്തകളും‌

ആവേശകരമായ നിയമസഭ തിരഞ്ഞെടുപ്പ് ഫലം‌ ഫോട്ടോ ഫിനിഷിലൂടെ യുഡിഎഫിന് സ്വന്തമായെങ്കിലും‌ എൽഡിഎഫിനും‌ സന്തോഷം പകരുന്ന നേട്ടം സമ്മാനിച്ചൂ .ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതോടെ മന്ത്രിസഭ രൂപികരണവും‌ വകുപ്പ് വിഭജന ചർച്ചകളും‌ പൊടിപൊടിക്കുകയാണ്. ഘടകകക്ഷികളുമായുള്ള   ഉഭയകക്ഷി ചർച്ചകളേക്കാലും‌ കീറാമുട്ടിയാകുന്നത് സാമുദായിക സന്തുലനം‌ പാലിക്കലാണ് എന്ന അവസ്ഥയിലാണ് യുഡി.എഫ്. ഈ അവസരത്തിൽ‌ ഈ തിരഞ്ഞെടുപ്പ് ഫലത്തിലെ സാമുദായിക കാണക്കുകൾ‌ വെറുതെ പരിശോധിക്കുന്നു.

ആദ്യം നമുക്ക് എൽഡി.എഫ് എം‌.എൽ.എ മാരുടെ സാമുദായിക വിവരങ്ങൾ‌ നോക്കാം‌. ഇവർ‌ ഭരണത്തിൽ‌ ഇല്ലാത്തതിനാൽ നമുക്ക ഹിന്ദു,മുസ്ലിം ക്രിസ്ത്യൻ കണക്കുക‌ മാത്രം‌ നോക്കാം‌
(മലബാർ‌+മദ്ധ്യകേരളം‌+ തെക്കൻ കേരളം എന്ന് ഫോർമാറ്റിൽ‌ കൊടുക്കുന്നു)

ഹിന്ദു സമുദായക്കാർ‌      = 21+16+14=51
മുസ്ലിം സമുദായക്കാർ      =06+02+01=09
ക്രിസ്ത്യൻ സമുദായക്കാർ  =01+04+03=08
മൊത്തം                                             =68

ഇനി നമുക്ക് യുഡിഎഫിലെ സാമുദായക നില നോക്കാം

ഹിന്ദു സമുദായക്കാർ‌      = 07+11+8 =26
മുസ്ലിം സമുദായക്കാർ      =23+02+2 =27
ക്രിസ്ത്യൻ സമുദായക്കാർ  =02+15+2 =19
മൊത്തം                                            =72

ഇനി ഇത് കോൺഗ്രസ് പാർട്ടിയിൽ‌ എങ്ങനെ എന്ന് നോക്കാം

ഹിന്ദു സമുദായക്കാർ‌      = 05+10+07=22
മുസ്ലിം സമുദായക്കാർ      =04+01+02=7
ക്രിസ്ത്യൻ സമുദായക്കാർ  =02+06+01=9
മൊത്തം                                            =38

മന്ത്രിസഭ രൂപികരണത്തിൽ‌ സാമുദായിക പരിഗണന നൽകുന്നതിൽ‌ യുഡിഎഫ് പ്രത്യേകം‌ ശ്രദ്ധിക്കാറുണ്ട്. എന്നാലും‌ സാമുദായിക സംഘടനകൾ‌ ഒരിക്കലും‌ ഹാപ്പിയാകുകയും‌ ഇല്ല. ശശി തരൂരിനെ കേന്ദ്ര മന്ത്രിയാക്കി നായർ‌  ക്വാട്ടയിൽ‌ ഇട്ട് കാണിച്ചപ്പോൾ‌ ഡൽഹി നായർ പറ്റില്ല കേരള നായർ വേണമെന്ന് പറഞ്ഞ എൻ‌.എസ്.എസിനെ പോലെ ഉള്ളവരാണ് ഇവിടെ ഉള്ളത്. എന്നാലും‌ മന്ത്രിസഭാ രൂപീകരണത്തിൽ‌ യുഡിഎഫിലെ സാമുദായിക സമവാക്യങ്ങളുടെ സാധ്യത നോക്കാം

മുസ്ലിം സമുദായം
സാധാരണഗതിയിൽ 4 ലീഗ് + 1 കോൺഗ്രസ് ക്വാട്ടയാണ് ഉണ്ടാകാറ്. ഇത്തവണ ലീഗ് 5 ചോദിക്കുന്നു എന്ന് കേൾക്കുന്നു. എന്തായാലും‌ ആര്യാടൻ‌ മുഹമ്മദിനെ പുറത്തിരുത്തി ഉള്ള ഒരു കളിക്ക് കോൺഗ്രസ് ശ്രമിക്കില്ല എന്ന് കരുതാം

ക്രിസ്ത്യൻ സമുദായം
ക്രിസ്ത്യൻ സമുദായത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർത്തഡോക്സ് പ്രതിനിധിയായി എണ്ണപ്പെടും‌. ടി.എം‌ ജേക്കബ്  യക്കോബായ വിഭാഗത്തിലും‌ ഷിബു ബെബി ജോൺ‌ ലത്തീൻ വിഭാഗത്തിലും‌ എണ്ണപ്പെട്ടും‌.സുറിയാനി കത്തോലിക്ക ക്വാട്ടയിൽ‌ 2 എണ്ണം‌ മാണിഗ്രൂപ്പിനാണ്. അത് ഇത്തവണ 3 വേണമെന്നാണ് മാണിഗ്രൂപ്പ് പറയുന്നത്. കോൺഗ്രസിലെ കത്തോലിക്ക ക്വാട്ട ലത്തീനിലോ സുറിയാനിയിലോ ഒന്ന് എന്നാണ്. ഷിബു ലത്തീൻ വിഭാഗത്തിൽ‌ നിന്ന് മന്ത്രിസഭയിൽ‌ വന്നാൽ അത് ഡോമിനിക്ക് പ്രസന്റേഷന്റെ സാധ്യത ഇല്ലാതാക്കുകയും‌ 7 തവണയായി ഇരിക്കൂറിൽ‌ നിന്ന് ജയിക്കുന്ന കെ.സി. ജോസഫിന്റെ സാധ്യത വർദ്ധിപ്പിക്കുകയും‌ ചെയ്യും. പക്ഷെ വരാപ്പുഴ അതിരൂപതയിൽ‌ നിന്നുള്ള സമ്മർദ്ദത്തെ കോൺഗ്രസ് എങ്ങനെ നേരിടും‌ എന്നതാണ് പ്രധാനം

ഹിന്ദു സമുദായം
സോഷ്യലിസ്റ്റ് ജനതയിലെ കെ.പി. മോഹനനും കെ.ബി ഗണേഷ് കുമാറും നായർ ക്വാട്ടയിലെ രണ്ട് വിലപ്പെട്ട മന്ത്രിസ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഇനി നായർ‌ ക്വാട്ടയിൽ എത്ര മന്ത്രിസ്ഥാനം കോൺഗ്രസ് നൽകുമന്ന് അറിയില്ല എങ്കിലും ഈ ലിസ്റ്റിൽ ഇടം പിടിക്കാൻ ഉള്ളവർ‌ ഒരുപാട് ഉണ്ട്
തിരുവഞ്ചൂർ ,കാർത്തികേയൻ,തേറമ്പിൽ,പാലോട് രവി,കെ.മുരളീധരൻ,വിഡി സതീശൻ പി.സി വിഷ്ണുനാഥ തുടങ്ങിയവരിൽ നിന്ന് ആരൊക്കെ ഈ ക്വാട്ട ഫില്ല് ചെയ്യും എന്ന് കാത്തിരുന്ന് കാണാം

ഇനി ഈഴവ ക്വാട്ടയിൽ ഇത്തവണ കെ.ബാബുവും അടൂർ പ്രകാശും‌ എതാണ്ട് ഉറപ്പാണ്. പിന്നെ ഉള്ളത് ചിറ്റൂരിലെ അച്യുതനും. ഇവരിൽ നിന്നുള്ള സെലക്ഷൻ താരതമ്യെന എളുപ്പവുമാണ്. 

സംവരണ വിഭാഗത്തിൽ‌ നിന്ന്  എ.പി. അനിൽ കുമാറോ ജയലക്ഷ്മിയോ വരാനുള്ള സാധ്യതയാണുള്ളത് യുഡീഫിലെ ഏക വനിത അംഗമായ ജയലക്ഷ്മിക്ക് തന്നെയാണ് സാധ്യത

മറ്റ് സമുദായ ക്വാട്ടയിൽ ശക്തനും ടി.എൻ പ്രതാപനും മന്ത്രിമാരാകാനുള്ള സാധ്യതയും‌ കാണുന്നു. എന്നാൽ‌ മാർത്തോമ സഭക്കോ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾക്കോ മന്ത്രി ഉണ്ടാകുനുള്ള സാധ്യതയും‌ ഇല്ല