Monday, January 31, 2011

മനോരമയുടെ ഐസ്ക്രീം നയം


മലയാള മനോരമ പത്രത്തിന്റെ അന്തരിച്ച ചീഫ് എഡിറ്റര്‍ കെ.എം. മാത്യുവിന്റെ അനുസ്മരണക്കുറിപ്പ് എഴുതിയവര്‍ പ്രധാനമായും പരാമര്‍ശിച്ചത് മനോരമയെ ഒരു പ്രൊഫഷനല്‍ പത്രമാക്കുന്നതില്‍ മാത്യു വലിയ പങ്കുവഹിച്ചു എന്നതാണ്‌. എങ്ങനെയാണ്` ഒരു പത്രം പ്രൊഫഷണലാകുന്നത് എന്നത് ആരും ക്രിത്യമായി വ്യക്തമാക്കിയിട്ടില്ല. പക്ഷെ മനോരമയിലെ വാര്‍ത്തകളുടെ വക്രീകരണമാണ്‌ പ്രൊഫഷനലിസം എന്ന് കരുതാമോ എന്നും അറിയില്ല. ഇന്നത്തെ (31/01/2011) ഇലെ മനോരമയുടെ ഫ്രണ്ട് പേജിലെ മുഖ്യവാര്‍ത്തയായ പാര്‍ട്ടിക്കു വീണ്ടും വിഎസ് വക 'കുത്ത്' എന്നത് വായിച്ചാല്‍ അങ്ങനെ തോന്നിപ്പോകുംജഡ്‌ജിമാര്‍ക്ക് പണം നല്‍കി നിയമ വ്യവസ്ഥയെ വിലക്കെടുത്താണ്‌ ഐസ്ക്രീം കേസ് ഒതുക്കിത്തീര്‍ത്തതെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ ഇന്നലെ (30/01വൈ/2011) വൈകുന്നേരം മുഴുവന്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ കണ്ടതാണ്‌. സ്വാഭാവികമായും ആ വാര്‍ത്ത തന്നെയാകണം ഇന്നത്തെ പത്രങ്ങളില്‍ പ്രധമ സ്ഥാനം പിടിക്കേണ്ടത്. മറ്റെല്ലാ പത്രങ്ങളും ആ സംഭവങ്ങള്‍ മുഖ്യപെജില്‍ നല്‍കിയപ്പോള്‍ മനോരമ മാത്രം വേറിട്ടൊരു നിലപാട് എടുത്തിരിക്കുകയാണ്‌.

പി.കെ കുഞ്ഞാലിക്കുട്ടി എന്ന മുസ്ലിം ലീഗ് നേതാവ് തനിക്കെതിരെ ഒരു വ്യാജ സിഡി തയ്യാറാകുന്നുണ്ട് എന്ന് വെളിപ്പെടുത്തിയ പത്രസമ്മേളനത്തില്‍ താന്‍ റൌഫ് എന്ന തന്റെ കൊ. ബ്രദറിന്‌ വഴിവിട്ട ചില കാര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട് എന്ന് സമ്മതിക്കുക ഉണ്ടായി. കേരള ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തുന്നത്. ഇതേ തുടര്‍ന്നാണ്‌ ഐസ്ക്രിം കേസ് വീണ്ടും ചൂട് പിടിക്കുകയും ഇപ്പോള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ട് വസ്തുതകള്‍ വിവാദമാകുകയും ചെയ്തത്.

വഴിവിട്ട കാര്യങ്ങള്‍ ചെയ്ത് കൊടുത്തു എന്ന് സമ്മതിക്കുന്ന ഒരു നേതാവിനെതിരെ ഉള്ള ആരോപണങ്ങളാണ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും കുഞ്ഞാലിക്കുട്ടി സഹതാപം അര്‍ഹിക്കുന്നില്ല. ഇങ്ങനെ സമ്മതിച്ച ഒരു നേതാവിനെ വിഷയം വഴി തെറ്റിച്ച് രക്ഷിക്കേണ്ട ഒരു ബാധ്യതയും ഒരു നിഷ്പക്ഷ മാധ്യമം എന്ന് അവകാശപ്പെടുന്നവര്‍ക്ക് ഇല്ല. (ചന്ദ്രികക്ക് ഉണ്ടായല്‍ വീക്ഷണത്തിന്‌ ഉണ്ടായ അവരെ കുറ്റപ്പെടുത്താന്‍ ഞാന്‍ മുതിരില്ല അവര്‍ യുഡിഎഫ് പത്രങ്ങളാണ്‌). അതുകൊണ്ട് തന്നെ മനോരമയുടെ ഈ വാര്‍ത്ത ദുരൂഹവും സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതുമാണ്‌ എന്ന് കരുതേണ്ടി വരും

ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളെല്ലാം കുഞ്ഞാലിക്കുട്ടിയെ ന്യായികരിച്ചു കഴിഞ്ഞു. വഴിവിട്ട കാര്യങ്ങള്‍ ചെയ്തുകൊടുത്തു എന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലിനെ അഭിനന്ദനാര്‍ഹമെന്നാണ്` ഉമ്മന്‍ ചാണ്ടി വിലയിരുത്തയത്. എന്തായിരിക്കും ആ വഴിവിട്ട കാര്യങ്ങളെന്ന് അക്കാലത്ത് മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിക്കറിയാമോ എന്നൊക്കെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നില്ല. അപസര്‍പ്പക കഥകള്‍ എഴുതാന്‍ കഴിവുള്ള ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന മനോരമ ലേഖകന്‍ പക്ഷെ എങ്ങനെ സി.പി.എം നേതക്കളെ ഈ വിഷയത്തിലേക്ക് വലിച്ചഴക്കാം എന്ന ഗവേഷണത്തിലാണ്‌. പതിവ് പോലെ വി.എസാണ്‌ ഇദ്ദേഹത്തിന്റെ ചൂണ്ട ഈ വിഷയം നാളെ എങ്ങനെ ചര്‍ച്ച ചെയ്യപ്പെടണം എന്നതിന്റെ സൂചനയാണ്‌ ഈ വാര്‍ത്ത. കേരളത്തിലെ ഒരു കോടിയോളം പേരില്‍ സ്വധീനം ചെലുത്താന്‍ കഴിയുന്ന പത്രമാണ്‌ മനോരമ. അവിടെയാണ്‌ ഇന്ന് ഇത്തരത്തിലുള്ള ഒരു കൊടും വിഷം മധുരം പുരട്ടി എത്തുന്നത് എന്നതാണ്‌ ഇതിലെ രാഷ്ട്രീയം.

നാളെ വേണമെങ്കില്‍ ഇങ്ങനെയും ഒരു വിശദീകരണം പ്രതീക്ഷിക്കാം.

ഐസ്ക്രീം കേസിന്‌ ആധാരമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ അടവ് നയങ്ങളുടെ ഭാഗമായി കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. സ്വാഭാവികമായും ഇടത് പക്ഷത്തുള്ള സന്മാര്‍ഗ്ഗിക മൂല്യഛുതി അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടാകാം. അതിന്റെ ഫലമായി അദ്ദേഹത്തില്‍ ഉണ്ടായ ചില ചാപല്ല്യങ്ങള്‍ക്ക് യുഡിഎഫിനെ പഴിക്കാന്‍ കഴിയില്ല. മാത്രമല്ല അക്കാലത്തെ സമ്പര്‍ക്കങ്ങളുടെ ഫലമായി ഉണ്ടായ വഴിവിട്ട പ്രവര്‍ത്തകളേപ്പറ്റി കുഞ്ഞാലിക്കുട്ടിയുടെ ഏറ്റ് പറിച്ചില്‍ ഇടത്പക്ഷത്തുള്ള മൂല്യഛുതിയുടെ തുറന്ന് കാട്ടലായി കാണേണ്ടി വരും. ഇടത് പക്ഷത്ത് നില്‍ക്കുമ്പോഴാണ്` പി.ജെ ജോസഫ് ഇത്തരത്തിലുള്ള ഒരു കേസില്‍ പെട്ടെതെന്ന് ഈ അവസരത്തില്‍ കൂട്ടിവായിക്കണം. അതുകൊണ്ട് തന്നെ യുഡിഎഫിനെ തകര്‍ക്കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ വേണം

ഇനി സി.പി.എമുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്‌ എങ്കില്‍ മനോരമ എങ്ങനെ ഇത് കൈകാര്യം ചെയ്യുമെന്നറിയാന്‍ ഈ പോസ്റ്റ് വായിക്കുക

Monday, January 10, 2011

അങ്കിള്‍ അന്തരിച്ചു

പ്രമുഖ ബ്ലോഗരും ആക്റ്റിവിസ്റ്റുമായിരുന്ന അങ്കിള്‍ ഇന്ന് രാവിലെ അന്തരിച്ച വിവരം വ്യസന സ്മേതം അറിയിക്കുന്നു. ബ്ലോഗര്‍ ജോജുവാണ്‌ രാവിലെ ഈ വിവരം അറിയിച്ചത്. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു എന്നറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. കേരള ഫാര്‍മറാണ്‌ ജോജുവിനെ വിവരം അറിയിച്ചത്. അദ്ദേഹത്തെ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും

Monday, January 03, 2011

ഗ്രീഷ്മമാപിനി : 1 - കമ്പ്യൂട്ടറും സി.പി.എമും വി.എസും


പി.സുരേന്ദ്രന്റെ വി.എസ് നായകനാകുന്ന (സി.കെ എന്നാണ്‌ നോവലിലെ കഥാപാത്രത്തിന്റെ പേര്‍) ഗ്രീഷ്മ മാപിനി എന്ന നോവല്‍ പുറത്തിറങ്ങുന്നതിന്‌ മുന്നെ വലിയ വാര്‍ത്തകള്‍ ഉണ്ടാക്കിയ പുസ്തകമാണ്‌. മിക്ക പത്രങ്ങളിലും ഈ പുസ്തകത്തെപ്പറ്റി വലിയ വാര്‍ത്തകള്‍ വരികയും ഡി.സി ബുക്ക്സിന്റെ പച്ചക്കുതിര മാസികയില്‍ ഇതിലെ പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുസ്തകം പുറത്തിറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല സിന്റിക്കേറ്റ് ലേഖകര്‍ അടക്കമുള്ളവര്‍ ഇതെപ്പറ്റ് ഒന്നും പറഞ്ഞതും ഇല്ല.

ഈ പുസ്തകത്തിന്റെ നിരൂപണം നടത്താനൊന്നും ഞാന്‍ മുതിരുന്നില്ല. പക്ഷെ പാര്‍ട്ടിയിലെ ഇപ്പോഴുള്ള നേതൃത്വത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സുരേന്ദ്രന്‍ വി.എസില്‍ ഒരുപാട് അതിഭാവുകത്വം കല്‍പ്പിച്ച് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ചരിത്രത്തോടും വര്‍ത്തമാന കാലത്തോടും ഒരു തരത്തിലും നീതിപുലര്‍ത്താന്‍ സുരേന്ദ്രന്‌ കഴിഞ്ഞിട്ടില്ല. വി.എസ് അച്യുതാനന്ദന്റെ ഭൂതകാലമൊക്കെ സത്യസന്ധമായി വിലയിരുത്തുന്നവര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഒരുപാടുണ്ട് ഈ പുസ്തകത്തില്‍.അവയിലെക്കൊന്ന് കണ്ണോടിക്കാം

ഈ പോസ്റ്റീന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ വിഷയത്തിലെ നോവലിലെ ഭാഗത്തിലേക്ക് പോകാം

സി.പി.എം നേതൃത്വവും കമ്പ്യൂട്ടറും

കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ കേന്ദ്രം അടിച്ചു തകര്‍ക്കാന്‍ നേതൃത്വം നല്‍കിയതും പാര്‍ട്ടിയാണ്‌. സാമ്രാജിത്വത്തിന്‌ നുഴഞ്ഞുകയറാന്‍ കമ്പ്യൂട്ടറുകളെ ഉപയോഗിക്കുന്നു എന്നായിരുന്നു അന്ന് പാര്‍ട്ടിയുടെ വിലയിരുത്തല്‍ . സാമ്രാജിത്വ വൈറസുകളെ തുരത്താന്‍ കമ്പ്യൂട്ടറുകള്‍ അടിച്ചു തര്‍ക്കുക എന്ന മുദ്രാവാക്യം അതിന്‌ വേണ്ടിയാണ്‌ നിര്‍മ്മിച്ചത്. എന്നാല്‍ ഐ.ടി വിദഗ്തരൊക്കെ പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നതോടെ ആ കാഴ്ചപ്പാട് തിരുത്തെണ്ടി വന്നു. പണം വരുന്ന വഴി കമ്പ്യൂട്ടറിലൂടെ ആണ്‌ എന്ന് ഐ.റ്റി വിദഗ്തര്‍ പാര്‍ട്ടിയെ പഠിപ്പിച്ചു. കമ്പ്യൂട്ടര്‍ സാക്ഷരത കുറഞ്ഞ നേതാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി

വി.എസും കമ്പ്യൂട്ടറും

അറിവിന്റെ പുതിയ മണ്ഡലങ്ങളോട് ഐക്യപ്പെട്ടുകൊണ്ടേയിരിക്കണമെന്ന് പഠിപ്പിച്ചത് ഇ.പി.ജിയാണ്‌ ( എ.കെ.ജി എന്ന് വായിക്കുക) . തീര്‍ച്ചയായും ചില ചിട്ടകളും തീര്‍ച്ചകളും നിലപാടുകളും ജീവിതത്തില്‍ ഉണ്ടാകണം എന്നാല്‍ ഒട്ടും തന്നെ പഴഞ്ചനാകതെ നോക്കുകയും വേണം.പില്‍ക്കാലത്ത് തന്റെ വാര്‍ദ്ധക്യത്തിലും കമ്പ്യൂട്ടര്‍ സാക്ഷരത നേടാനും ലാപ്‌ടോപ്പ് കൈയില്‍ കരുതാനും അദ്ദേഹത്തിന്‌ പ്രേരണ ആയത് ഇ.പി.ജിയുടെ ഉപദേശമാണ്‌.മൊബൈല്‍ ഫോണും അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളുടെ മൂര്‍ച്ചക്ക് ഒരു പരിക്കും ഏറ്റില്ല


(അടുത്തതില്‍ അവിവാഹിതനും അധികാര മോഹമില്ലാത്തവുമായ വി.എസ്)