Monday, January 03, 2011

ഗ്രീഷ്മമാപിനി : 1 - കമ്പ്യൂട്ടറും സി.പി.എമും വി.എസും


പി.സുരേന്ദ്രന്റെ വി.എസ് നായകനാകുന്ന (സി.കെ എന്നാണ്‌ നോവലിലെ കഥാപാത്രത്തിന്റെ പേര്‍) ഗ്രീഷ്മ മാപിനി എന്ന നോവല്‍ പുറത്തിറങ്ങുന്നതിന്‌ മുന്നെ വലിയ വാര്‍ത്തകള്‍ ഉണ്ടാക്കിയ പുസ്തകമാണ്‌. മിക്ക പത്രങ്ങളിലും ഈ പുസ്തകത്തെപ്പറ്റി വലിയ വാര്‍ത്തകള്‍ വരികയും ഡി.സി ബുക്ക്സിന്റെ പച്ചക്കുതിര മാസികയില്‍ ഇതിലെ പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുസ്തകം പുറത്തിറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല സിന്റിക്കേറ്റ് ലേഖകര്‍ അടക്കമുള്ളവര്‍ ഇതെപ്പറ്റ് ഒന്നും പറഞ്ഞതും ഇല്ല.

ഈ പുസ്തകത്തിന്റെ നിരൂപണം നടത്താനൊന്നും ഞാന്‍ മുതിരുന്നില്ല. പക്ഷെ പാര്‍ട്ടിയിലെ ഇപ്പോഴുള്ള നേതൃത്വത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സുരേന്ദ്രന്‍ വി.എസില്‍ ഒരുപാട് അതിഭാവുകത്വം കല്‍പ്പിച്ച് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ചരിത്രത്തോടും വര്‍ത്തമാന കാലത്തോടും ഒരു തരത്തിലും നീതിപുലര്‍ത്താന്‍ സുരേന്ദ്രന്‌ കഴിഞ്ഞിട്ടില്ല. വി.എസ് അച്യുതാനന്ദന്റെ ഭൂതകാലമൊക്കെ സത്യസന്ധമായി വിലയിരുത്തുന്നവര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഒരുപാടുണ്ട് ഈ പുസ്തകത്തില്‍.അവയിലെക്കൊന്ന് കണ്ണോടിക്കാം

ഈ പോസ്റ്റീന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ വിഷയത്തിലെ നോവലിലെ ഭാഗത്തിലേക്ക് പോകാം

സി.പി.എം നേതൃത്വവും കമ്പ്യൂട്ടറും

കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ കേന്ദ്രം അടിച്ചു തകര്‍ക്കാന്‍ നേതൃത്വം നല്‍കിയതും പാര്‍ട്ടിയാണ്‌. സാമ്രാജിത്വത്തിന്‌ നുഴഞ്ഞുകയറാന്‍ കമ്പ്യൂട്ടറുകളെ ഉപയോഗിക്കുന്നു എന്നായിരുന്നു അന്ന് പാര്‍ട്ടിയുടെ വിലയിരുത്തല്‍ . സാമ്രാജിത്വ വൈറസുകളെ തുരത്താന്‍ കമ്പ്യൂട്ടറുകള്‍ അടിച്ചു തര്‍ക്കുക എന്ന മുദ്രാവാക്യം അതിന്‌ വേണ്ടിയാണ്‌ നിര്‍മ്മിച്ചത്. എന്നാല്‍ ഐ.ടി വിദഗ്തരൊക്കെ പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നതോടെ ആ കാഴ്ചപ്പാട് തിരുത്തെണ്ടി വന്നു. പണം വരുന്ന വഴി കമ്പ്യൂട്ടറിലൂടെ ആണ്‌ എന്ന് ഐ.റ്റി വിദഗ്തര്‍ പാര്‍ട്ടിയെ പഠിപ്പിച്ചു. കമ്പ്യൂട്ടര്‍ സാക്ഷരത കുറഞ്ഞ നേതാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി

വി.എസും കമ്പ്യൂട്ടറും

അറിവിന്റെ പുതിയ മണ്ഡലങ്ങളോട് ഐക്യപ്പെട്ടുകൊണ്ടേയിരിക്കണമെന്ന് പഠിപ്പിച്ചത് ഇ.പി.ജിയാണ്‌ ( എ.കെ.ജി എന്ന് വായിക്കുക) . തീര്‍ച്ചയായും ചില ചിട്ടകളും തീര്‍ച്ചകളും നിലപാടുകളും ജീവിതത്തില്‍ ഉണ്ടാകണം എന്നാല്‍ ഒട്ടും തന്നെ പഴഞ്ചനാകതെ നോക്കുകയും വേണം.പില്‍ക്കാലത്ത് തന്റെ വാര്‍ദ്ധക്യത്തിലും കമ്പ്യൂട്ടര്‍ സാക്ഷരത നേടാനും ലാപ്‌ടോപ്പ് കൈയില്‍ കരുതാനും അദ്ദേഹത്തിന്‌ പ്രേരണ ആയത് ഇ.പി.ജിയുടെ ഉപദേശമാണ്‌.മൊബൈല്‍ ഫോണും അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളുടെ മൂര്‍ച്ചക്ക് ഒരു പരിക്കും ഏറ്റില്ല


(അടുത്തതില്‍ അവിവാഹിതനും അധികാര മോഹമില്ലാത്തവുമായ വി.എസ്)

19 comments:

ASOKAN said...

ഇത്തരം “യു” ടേണ്‍ അടിക്കുന്ന എത്രയോ നിലപാടുകള്‍ ജനം വി.എസില്‍ നിന്നും കണ്ടതാണ്.ഇന്ന് അദ്ദേഹത്തെ വാഴ്ത്തി പാടുന്ന മാധ്യമങ്ങള്‍ തന്നെ അന്ന് അദ്ദേഹത്തെ വികസന വിരുദ്ധന്‍ എന്നാണു വിളിച്ചിരുന്നത്‌.ഇന്ന് “സര്‍ക്കാര്‍ കാര്യം പാര്‍ട്ടി അറിയണ്ട” എന്ന് പറയുന്ന വി എസ് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്ത്, ഏ.കെ.ജി.സെന്‍റെര്‍ കാണാത്ത ഒരു ഫയലും മുന്നോട്ട് നീങ്ങുമായിരുന്നില്ല.

ASOKAN said...

ഇ.എം.എസ്.ഉണ്ടായിരുന്ന കാലത്ത്, ഏതുകാര്യത്തിനും, അദ്ധേഹത്തിന്റെ നിലപാടുകള്‍ക്ക് രാഷ്ട്രീയത്തിന് അതീതമായ,പൊതു സമൂഹത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുമായിരുന്നു.


ഇ.എം.എസ്.ന്‍റെ നിര്യാണത്തെ തുടര്‍ന്ന്,അതുപോലൊരു സ്ഥാനം കരസ്ഥമാക്കാന്‍ വി.എസും,അദ്ധേഹത്തിനു ആ സ്ഥാനം എല്പ്പിച്ചുകൊടുക്കാന്‍ ഒരുപറ്റം പരിസ്ഥിതി/ബുജീ ആളുകളും എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.എന്നാല്‍ പൊതുസമൂഹത്തിന്റെ പോയിട്ട് ,മുഴുവന്‍ പാര്‍ട്ടിക്കാരുടെ പോലും പിന്തുണ ഉറപ്പാക്കുന്നതില്‍ അദ്ദേഹം ദയനീയമായി പരാജയപെട്ടുകൊണ്ടേ ഇരിക്കുകയും ചെയ്യുന്നു!

എണ്‍പതുകളുടെ അവസാന കാലത്ത് പ്രമുഖ മാധ്യമ സ്ഥാപനം ആയ “ടയിമ്സ് ഓഫ് ഇന്ത്യ” മാതൃഭൂമി പത്രം പിടിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തി.ഇ.എം.എസ്.ഇടപെട്ടു അതിനെതിരെ നടത്തിയ പ്രചാരണം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും,അവസാനം ടയിംസ് ഓഫ് ഇന്ത്യ ആ ശ്രമത്തില്‍ നിന്നും പിന്മാറുകയും ആണ് ഉണ്ടായത്.

സമീപ കാലത്ത് ഫെഡറല്‍ ബാങ്കും ഐ.സി.ഐ.സി.ഐ ബാങ്കും ഉള്‍പെട്ട ഇതുപോലൊരു പ്രശ്നം, ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്.ഫെഡറല്‍ ബാങ്ക് കേരളത്തിന്‍റെ സ്വന്തം ബാങ്ക് ആണെന്നും അതിനെ നിയന്ത്രിക്കാന്‍ ഒരു ഉത്തരേന്തിയന്‍ ലോബിയെ അനുവടിക്കാരുതെന്നും പറഞ്ഞു,കുറെ വേന്ദ്രന്‍മാരുടെ വാക്ക് കേട്ട്,പണ്ട് ഇ.എം.എസ്.ചെയ്ത പോലെ, വി.എസും ഒന്ന് ട്രൈ ചെയ്ത് നോക്കി.ഒരു മനുഷ്യന്‍ തിരിഞ്ഞു നോക്കിയില്ല!!! .ഐ.സി.ഐ.സി.ഐ ബാങ്ക് അവര്‍ ഉദ്ദേശിച്ച കാര്യം നടത്തി.

ആന മുക്കണ കണ്ട് അണ്ണാന്‍ മുക്കിയാല്‍.............................

കിരണ്‍ തോമസ് തോമ്പില്‍ said...

വി.എസ് ഒഴികെ ഉള്ള പാര്‍ട്ടി നേതക്കള്‍ കമ്പ്യൂട്ടര്‍ പഠിച്ചത് കാശുണ്ടാക്കനെന്ന് എഴുതി വയ്ക്കുന്ന സുരേന്ദ്രനെ എന്ത് വിളിക്കും

ASOKAN said...

അല്ലെങ്കിലും അത് അങ്ങനെ തന്നെ വേണം!!!!!!!!!!!
കമ്പ്യുട്ടര്‍ എതിര്‍ത്ത വി.എസ്.തന്നെ ഐ.ടി.വകുപ്പ് കയ്യില്‍ വാങ്ങി വക്കണം.എങ്കില്‍ അല്ലെ സ്മാര്‍ട്ട് സിറ്റി അഞ്ചു കൊല്ലമായി അട്ടത്ത് വക്കാന്‍ പറ്റുകയുള്ളൂ!!!!!!!!!!!!!!

ASOKAN said...

കമ്പ്യുട്ടര്‍ പഠിക്കുന്നതും, അത് വഴി കാശുണ്ടാക്കുന്നതും ഇത്ര കൊഴപ്പം പിടിച്ച ഇടപാടാണ് എങ്കില്‍,വി.എസ് എന്തിനാ വി.എസിന്‍റെ മകനെ അത് പഠിക്കാന്‍ വിട്ടത്.ഒരു തയ്യല്‍ കട ഇട്ട് കൊടുത്താല്‍ പോരായിരുന്നോ?

dileep said...

ഇന്ന് കേരളത്തിലെ പുരോഗമന പ്രസ്ഥാനം നേരിടുന്ന അടിയന്തിര വെല്ലുവിളി എന്തെന്ന് ചോദിച്ചാല്‍ ഏതു കൊച്ചു കുട്ടിക്കും പറയാന്‍ കഴിയും,ഇഗൊഇസ്ടയ നമ്മുടെ ''മുക്കിയന്‍'' തന്നെ എന്ന്. തനിക്കുശേഷം പ്രളയം എന്ന് നിരീച്ചു വലതുപക്ഷ മാധ്യമങ്ങളുടെയും കുറച്ചു കപട ബുദ്ധിജീവികളെയും കൂട്ട് പിടിച്ചു ഈ മഹാന്‍ നടത്തുന്ന ''പാര്‍ട്ടി കുളം തോണ്ടല്‍'' ഇപ്പോള്‍ വേണ്ടത്ര ക്ലച്ചു പിടിക്കുന്നില്ല എന്നത് കൌതുകകരമാണ് ..
പിന്നെ P.സുരേന്ദ്രനെ പോലുള്ള നൂറമ്കിട,പ്യ്നികിളി,ഹിജഡ എഴുത്തുകാര്‍ വിചാരിച്ചാല്‍,മംഗളത്തില്‍ എഴുതിയാല്‍ തകര്‍ന്നു പോകുന്നതാണോ കേരളത്തിലെ ഇടതുപക്ഷം.?
വ്യക്തി വയിരാഗിയം മാത്രം ലക്ഷിയം വെച്ച് കുത്തക മുതലാളിമാരുടെ കൂലിപ്പണം വാങ്ങി കോഴിക്കോട് കേന്തിരികരിച്ച് കുറച്ചു മന്ദബുദ്ധികള്‍ നടത്തുന്ന കമ്മ്യൂണിസ്റ്റ്‌ വിരുദ്ദ കൂലിയെഴുതുകള്‍ അവരവരുടെ വയട്ടു പിഴപ്പിനെല്ലാതെ സുരേന്ടെന്‍മാരും ബാബുമാരും ഹരിഹരന്‍മാരും ആസടുമാരും ഒരിയിട്ടതുകൊണ്ട് ഒന്നും നടക്കില്ല ഇവരുടെ വിപ്ലവം കോണ്‍ഗ്രസില്‍ അവസാനിക്കും എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ് !
ഒന്ചിയവും,ഷോര്‍ന്നൂരും,നമ്മുടെ മുന്നില്‍ ഉണ്ടല്ലോ..!

മണി said...

എണ്‍പതുകളുടെ അവസാന കാലത്ത് പ്രമുഖ മാധ്യമ സ്ഥാപനം ആയ “ടയിമ്സ് ഓഫ് ഇന്ത്യ” മാതൃഭൂമി പത്രം പിടിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തി.ഇ.എം.എസ്.ഇടപെട്ടു അതിനെതിരെ നടത്തിയ പ്രചാരണം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും,അവസാനം ടയിംസ് ഓഫ് ഇന്ത്യ ആ ശ്രമത്തില്‍ നിന്നും പിന്മാറുകയും ആണ് ഉണ്ടായത്.

അപ്പോ, ഇ എം ഇടപെട്ടത് കൊണ്ടാണല്ലേ മാതൃഭൂമി പത്രം ടൈംസ് ഓഫ് ഇന്‍ഡ്യ തിരിച്ചു കൊടുത്തത്?

Anonymous said...

പൊതുവേ പത്രങ്ങള്‍ അവരവരുടെ അജണ്ട നടപ്പാക്കാനാണ് ശ്രമിച്ചുകാണുന്നത്. ലാവലിന്‍ കേസാണ് അടുത്ത കാലത്ത് നാം കണ്ട ഏറ്റവും നല്ല ഉദാഹരണം.
പിണറായി എന്ന 'അധര്‍മമൂര്‍ത്തി'യാണ് എല്ലാറ്റിനും ഉത്തരവാദി എന്ന മട്ടില്‍ കാര്യങ്ങള്‍ പൊലിപ്പിച്ചുവരുന്ന അവസരത്തിങ്കല്‍ കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചു. പിണറായിയുടെ മുന്‍ഗാമി ജി. കാര്‍ത്തികേയന്‍ എന്ന മന്ത്രിയുടെ പങ്കും അന്വേഷിക്കണം. അതോടെ എല്ലാവരും ഉടുമ്പിനു പിറകെ യാത്രയായി! ഓര്‍മയില്ലേ, അടിയന്തരാവസ്ഥ കാലത്തെ ഉടുമ്പുവേട്ട? കേസ് ഉണ്ടായതോ പിണറായിയെ പ്രതി ചേര്‍ത്തതോ ഒന്നുമല്ല പ്രസക്തമായ സത്യം.യു.ഡി.എഫ് മന്ത്രിയും പ്രതിയാവാമെന്ന് വന്നതോടെ കാംപെയ്ന്‍ നിലച്ചു എന്നതാണ് ശ്രദ്ധിക്കാനുള്ളത്. മാധ്യമങ്ങളുടെ പക്ഷപാതം ഒരു സമകാല യാഥാര്‍ഥ്യമാണ്. ഒരളവ് വരെ അത് ക്ഷന്തവ്യവും ചിലപ്പോഴെങ്കിലും ഒഴിവാക്കാനാവാത്തതുമൊക്കെയാവാം.

മാധ്യമങ്ങള്‍ക്ക് തെറ്റ് വരുമ്പോള്‍ കുറുന്തോട്ടിക്ക് വാതം പിടിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത് എന്നത്രെ. ഗോപീകൃഷ്ണനെയും സായിനാഥിനെയും ചൊല്ലി അഭിമാനിക്കുമ്പോള്‍ തന്നെ അര്‍ണബ് ഗോസ്വാമിമാരെപ്പോലുള്ള അജണ്ടാവാദികളെ ഓര്‍ത്ത് കേഴുകയും ചെയ്യേണ്ടിവരുന്ന വര്‍ത്തമാനകാലത്തെ അവസ്ഥ മാറേണ്ടതുണ്ട്.

by ഡി. ബാബു പോള്‍

ASOKAN said...

മണി,ആ കഥ വിശദമായി അറിയാന്‍ മാതൃഭൂമിയുടെ ആര്‍ക്കിവ്സില്‍ ആ കാലത്തെ പത്രം കിട്ടും,പോയി അന്വേഷിച്ചു നോക്കു,കിട്ടാതിരിക്കില്ല .

ASOKAN said...

മണി,ആ കഥ വിശദമായി അറിയാന്‍ മാതൃഭൂമിയുടെ ആര്‍ക്കിവ്സില്‍ ആ കാലത്തെ പത്രം കിട്ടും,പോയി അന്വേഷിച്ചു നോക്കു,കിട്ടാതിരിക്കില്ല .

ASOKAN said...
This comment has been removed by the author.
കാക്കര kaakkara said...

"കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ കേന്ദ്രം അടിച്ചു തകര്‍ക്കാന്‍ നേതൃത്വം നല്‍കിയതും പാര്‍ട്ടിയാണ്‌."

ഇതുപോലെ എത്രയെത്ര ചതികൾ സി.പി.എം കേരളത്തോട്‌ ചെയ്തിരിക്കുന്നു... വി.എസ്സ്‌ മാത്രമല്ല കുറ്റവാളി... സി.പി.എം എന്ന പാർട്ടി തന്നെയാണ്‌...

Suresh Alwaye said...

politics.... viddikalkk paranjittullathanu.... aa viddikalalle namme bharickunnathum ......

Anonymous said...

വീഎസ് അച്ചുതനന്തെന്റ്യും ചന്ദ്രപ്പന്റെയും നാടുനന്നക്കുന്ന കുത്തക മാധ്യമങ്ങളുടെയും പ്രസ്താവനകള്‍ക്കും തിട്ടുരങ്ങള്‍ക്കും അത് മൂലം പൊതുവില്‍ഉണ്ടാകുന്ന ആശയ കുഴപ്പങ്ങല്ല്കും വിവാദങ്ങള്‍ക്കും,മറുപിടിയും വിശദീകരണവും കൊടുക്കുക എന്ന ഒരേയൊരുജോലി മാത്രമായി ഇപ്പോള്‍ സീ പീ എമ്മിനും പിണറായിക്കും എന്ന അവസ്ഥയില്‍ ആയിരിക്കുന്നു കാര്യങ്ങള്‍....!

എന്തൊരു പ്രതിലോമ സമൂഹമാണ്‌ നമ്മുടെത്,കഷ്ട്ടം...! ജനകീയ പുരോഗമന പ്രസ്ഥാനത്തെ അനാവശ്യ വിവാദങ്ങളില്‍ മുക്കികൊല്ലുക, അങ്ങിനെ ഒരു അരക്ഷിതസമൂഹം അര്ക്കിട്ടുരപ്പിക്കുക,ഈയൊരു
അജന്ടക്ക് അറിഞ്ഞുകൊണ്ട് അരുനിന്ന് കൊടുക്കുന്ന അച്ചുതനെയും ചന്ദ്രപ്പനെയും മാധ്യമങ്ങളെയും തുറന്നു കാട്ടുക തന്നെ വേണം ...

Anonymous said...

വീഎസ് അച്ചുതനന്തെന്റ്യും ചന്ദ്രപ്പന്റെയും നാടുനന്നക്കുന്ന കുത്തക മാധ്യമങ്ങളുടെയും പ്രസ്താവനകള്‍ക്കും തിട്ടുരങ്ങള്‍ക്കും അത് മൂലം പൊതുവില്‍ഉണ്ടാകുന്ന ആശയ കുഴപ്പങ്ങല്ല്കും വിവാദങ്ങള്‍ക്കും,മറുപിടിയും വിശദീകരണവും കൊടുക്കുക എന്ന ഒരേയൊരുജോലി മാത്രമായി ഇപ്പോള്‍ സീ പീ എമ്മിനും പിണറായിക്കും എന്ന അവസ്ഥയില്‍ ആയിരിക്കുന്നു കാര്യങ്ങള്‍....!

എന്തൊരു പ്രതിലോമ സമൂഹമാണ്‌ നമ്മുടെത്,കഷ്ട്ടം...! ജനകീയ പുരോഗമന പ്രസ്ഥാനത്തെ അനാവശ്യ വിവാദങ്ങളില്‍ മുക്കികൊല്ലുക, അങ്ങിനെ ഒരു അരക്ഷിതസമൂഹം അര്ക്കിട്ടുരപ്പിക്കുക,ഈയൊരു
അജന്ടക്ക് അറിഞ്ഞുകൊണ്ട് അരുനിന്ന് കൊടുക്കുന്ന അച്ചുതനെയും ചന്ദ്രപ്പനെയും മാധ്യമങ്ങളെയും തുറന്നു കാട്ടുക തന്നെ വേണം ...

ASOKAN said...

കാക്കര,
പാര്‍ട്ടി അടിച്ചു തകര്‍ത്ത ആദ്യത്തെ ആ കംബ്യുടര്‍ കേന്ദ്രം ഏതായിരുന്നു എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു!!!!!!!

കമ്പ്യുട്ടര്‍ എതിര്‍ക്കുന്ന കാലത്ത്,അതായത് 1980-1991 കാലത്ത്, കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി, താങ്കളുടെ ഇന്നത്തെ മിശിഹ ശ്രീ വി.എസ് തന്നെ ആയിരുന്നു.പിന്നെ അങ്ങിനെ നടന്നില്ലെങ്കിലെ അദ്ഭുതമുള്ളൂ.

ഇന്ന് ജനിതക വിത്ത് ചര്‍ച്ച എങ്ങിനെ ആയി.ചാടി വീണില്ലേ എതിര്‍പ്പുമായി വി.എസ്‌.കൂടെ ചന്ദ്രപ്പന്‍ സഖാവും ഉണ്ടല്ലോ.
അഴിമതിയെ കുറിച്ച് ടി.വി. യെയും എം.എന്‍. യെയും പിടിച്ചു ആണയിട്ടു ഗിരിപ്രഭാഷണം നടത്തിയ ശ്രീ ചന്ദ്രപ്പന്‍,കെ.പി.രാജേന്ദ്രനോടും സി.ദിവാകരനോടും കമ എന്നൊരക്ഷരം പറഞ്ഞതായി നമ്മളാരും കേട്ടില്ല.

നോക്ക് കൂലിക്ക് വാങ്ങുന്നതിന് എതിരെയുള്ള സി.പി.എം ന്‍റെ പ്രചാരണത്തില്‍, എതിര്‍പ്പുമായി വരുന്നവര്‍ ഇക്കൂട്ടര്‍ താനെയാണ്.

എച്ച്.എം.ടി.ഭൂമി ഇടപാടുമായി ബന്ധപെട്ട് വിവാദംഉണ്ടാക്കി. അന്ന് ആ പദ്ധതി പ്രദേശത്ത് അതിക്രമിച്ചുകയറി അവരുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തല്ലി തകര്‍ത്തത് കൊണ്ഗ്രസുകാരായിരുന്നു. അവസാനം സുപ്രീം കോടതി വരെ ഭൂമി ഇടപാടില്‍ അവിഹതമായി ഒന്നും ഇല്ല എന്ന് വിധിച്ചു.ഒടുവില്‍ ആ സംരംഭകര്‍ പദ്ധതി ഉപേക്ഷിച്ച്പോയപ്പോള്‍ വി.എസിനും,സി.പി.ഐ ക്കാര്‍ക്കും,കുറെ മാധ്യമങ്ങള്‍ക്കും സമാധാനമായി.അതിന്‍റെ പഴി മുഴുവന്‍ അന്ന് കേട്ടത് സി.പി.എം ആയിരുന്നു............

കാക്കര kaakkara said...

അശോകൻ... പോസ്റ്റ് ഒന്നുകൂടി വായിച്ചു നോക്കു... അപ്പോൾ അറിയാം ഏതാണ്‌ ആ കമ്പ്യൂട്ടർ സെന്റെർ... (കാക്കരയുടേതല്ല ആ വാചകം...)

ഇപ്പോൾ താങ്ങളും സമതിക്കുന്നു... 1980 മുതൽ 91 വരെ വി.എസ്സ്‌ പാർട്ടി സെക്രട്ടറിയായി ഇരുന്നുകൊണ്ട്‌ കമ്പ്യൂട്ടർ വിരുദ്ധ സമരം സിപി.എം നടത്തി...

മുൻകമന്റിൽ പറയുന്നു... വി.എസ്സ്‌ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ എ.കെ.ജി സെന്റർ കാണാതെ ഒരു ഫയലും നീങ്ങില്ല... പാർട്ടിസെൽ ഭരണവും സമതിക്കുന്നു...

“താങ്കളുടെ ഇന്നത്തെ മിശിഹ ശ്രീ വി.എസ്”

എങ്ങനെ ചിരിക്കാതിരിക്കും... വല്ല തെളിവും ഉണ്ടോ? അങ്ങനെ ഒരു നിഗമനത്തിൽ എത്താൻ...

പിന്നെ ഒരു കാര്യം... സി.പി.എം നടത്തുന്ന അല്ലെങ്ങിൽ നടത്തിയിരിക്കുന വീഴ്ച്ചകൾ വി.എസ്സ്.ന്റെ മാത്രം തലയിലിടുമ്പോൾ താങ്ങൾ അറിയാതെ തന്നെ അത്‌ സി.പി.എമ്മിന്റെ തലയിലും വീഴുന്നുണ്ട്‌.... അത്‌ മറക്കരുത്‌...

ASOKAN said...

"പിന്നെ ഒരു കാര്യം... സി.പി.എം നടത്തുന്ന അല്ലെങ്ങിൽ നടത്തിയിരിക്കുന വീഴ്ച്ചകൾ വി.എസ്സ്.ന്റെ മാത്രം തലയിലിടുമ്പോൾ താങ്ങൾ അറിയാതെ തന്നെ അത്‌ സി.പി.എമ്മിന്റെ തലയിലും വീഴുന്നുണ്ട്‌.... അത്‌ മറക്കരുത്‌"

ഇതിന്‍റെ മറുവശവും പ്രസക്തമല്ലേ?വി.എസ്.സ്വന്തം നിലക്ക് ഉണ്ടാക്കുന്ന പുകിലുകള്‍ ധാരാളം.അത് പലതും അവസാനം പാര്‍ട്ടിക്ക് പാരയായി വന്നിട്ടുള്ളത് ഒരുപാടുണ്ട്.നിങ്ങളൊക്കെ അത് മറച്ച് വക്കുന്നതിനെയാണ് “മിശിഹ” വല്‍ക്കരണം എന്ന് പറയുന്നത്..

prin jo said...

ivareyokke barikan sammathikuna nammal pothujanangalanu viddikal ennu ormipichukondu njan ningalodu yojikunu.