Monday, January 31, 2011

മനോരമയുടെ ഐസ്ക്രീം നയം


മലയാള മനോരമ പത്രത്തിന്റെ അന്തരിച്ച ചീഫ് എഡിറ്റര്‍ കെ.എം. മാത്യുവിന്റെ അനുസ്മരണക്കുറിപ്പ് എഴുതിയവര്‍ പ്രധാനമായും പരാമര്‍ശിച്ചത് മനോരമയെ ഒരു പ്രൊഫഷനല്‍ പത്രമാക്കുന്നതില്‍ മാത്യു വലിയ പങ്കുവഹിച്ചു എന്നതാണ്‌. എങ്ങനെയാണ്` ഒരു പത്രം പ്രൊഫഷണലാകുന്നത് എന്നത് ആരും ക്രിത്യമായി വ്യക്തമാക്കിയിട്ടില്ല. പക്ഷെ മനോരമയിലെ വാര്‍ത്തകളുടെ വക്രീകരണമാണ്‌ പ്രൊഫഷനലിസം എന്ന് കരുതാമോ എന്നും അറിയില്ല. ഇന്നത്തെ (31/01/2011) ഇലെ മനോരമയുടെ ഫ്രണ്ട് പേജിലെ മുഖ്യവാര്‍ത്തയായ പാര്‍ട്ടിക്കു വീണ്ടും വിഎസ് വക 'കുത്ത്' എന്നത് വായിച്ചാല്‍ അങ്ങനെ തോന്നിപ്പോകുംജഡ്‌ജിമാര്‍ക്ക് പണം നല്‍കി നിയമ വ്യവസ്ഥയെ വിലക്കെടുത്താണ്‌ ഐസ്ക്രീം കേസ് ഒതുക്കിത്തീര്‍ത്തതെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ ഇന്നലെ (30/01വൈ/2011) വൈകുന്നേരം മുഴുവന്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ കണ്ടതാണ്‌. സ്വാഭാവികമായും ആ വാര്‍ത്ത തന്നെയാകണം ഇന്നത്തെ പത്രങ്ങളില്‍ പ്രധമ സ്ഥാനം പിടിക്കേണ്ടത്. മറ്റെല്ലാ പത്രങ്ങളും ആ സംഭവങ്ങള്‍ മുഖ്യപെജില്‍ നല്‍കിയപ്പോള്‍ മനോരമ മാത്രം വേറിട്ടൊരു നിലപാട് എടുത്തിരിക്കുകയാണ്‌.

പി.കെ കുഞ്ഞാലിക്കുട്ടി എന്ന മുസ്ലിം ലീഗ് നേതാവ് തനിക്കെതിരെ ഒരു വ്യാജ സിഡി തയ്യാറാകുന്നുണ്ട് എന്ന് വെളിപ്പെടുത്തിയ പത്രസമ്മേളനത്തില്‍ താന്‍ റൌഫ് എന്ന തന്റെ കൊ. ബ്രദറിന്‌ വഴിവിട്ട ചില കാര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട് എന്ന് സമ്മതിക്കുക ഉണ്ടായി. കേരള ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തുന്നത്. ഇതേ തുടര്‍ന്നാണ്‌ ഐസ്ക്രിം കേസ് വീണ്ടും ചൂട് പിടിക്കുകയും ഇപ്പോള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ട് വസ്തുതകള്‍ വിവാദമാകുകയും ചെയ്തത്.

വഴിവിട്ട കാര്യങ്ങള്‍ ചെയ്ത് കൊടുത്തു എന്ന് സമ്മതിക്കുന്ന ഒരു നേതാവിനെതിരെ ഉള്ള ആരോപണങ്ങളാണ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും കുഞ്ഞാലിക്കുട്ടി സഹതാപം അര്‍ഹിക്കുന്നില്ല. ഇങ്ങനെ സമ്മതിച്ച ഒരു നേതാവിനെ വിഷയം വഴി തെറ്റിച്ച് രക്ഷിക്കേണ്ട ഒരു ബാധ്യതയും ഒരു നിഷ്പക്ഷ മാധ്യമം എന്ന് അവകാശപ്പെടുന്നവര്‍ക്ക് ഇല്ല. (ചന്ദ്രികക്ക് ഉണ്ടായല്‍ വീക്ഷണത്തിന്‌ ഉണ്ടായ അവരെ കുറ്റപ്പെടുത്താന്‍ ഞാന്‍ മുതിരില്ല അവര്‍ യുഡിഎഫ് പത്രങ്ങളാണ്‌). അതുകൊണ്ട് തന്നെ മനോരമയുടെ ഈ വാര്‍ത്ത ദുരൂഹവും സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതുമാണ്‌ എന്ന് കരുതേണ്ടി വരും

ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളെല്ലാം കുഞ്ഞാലിക്കുട്ടിയെ ന്യായികരിച്ചു കഴിഞ്ഞു. വഴിവിട്ട കാര്യങ്ങള്‍ ചെയ്തുകൊടുത്തു എന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലിനെ അഭിനന്ദനാര്‍ഹമെന്നാണ്` ഉമ്മന്‍ ചാണ്ടി വിലയിരുത്തയത്. എന്തായിരിക്കും ആ വഴിവിട്ട കാര്യങ്ങളെന്ന് അക്കാലത്ത് മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിക്കറിയാമോ എന്നൊക്കെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നില്ല. അപസര്‍പ്പക കഥകള്‍ എഴുതാന്‍ കഴിവുള്ള ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന മനോരമ ലേഖകന്‍ പക്ഷെ എങ്ങനെ സി.പി.എം നേതക്കളെ ഈ വിഷയത്തിലേക്ക് വലിച്ചഴക്കാം എന്ന ഗവേഷണത്തിലാണ്‌. പതിവ് പോലെ വി.എസാണ്‌ ഇദ്ദേഹത്തിന്റെ ചൂണ്ട ഈ വിഷയം നാളെ എങ്ങനെ ചര്‍ച്ച ചെയ്യപ്പെടണം എന്നതിന്റെ സൂചനയാണ്‌ ഈ വാര്‍ത്ത. കേരളത്തിലെ ഒരു കോടിയോളം പേരില്‍ സ്വധീനം ചെലുത്താന്‍ കഴിയുന്ന പത്രമാണ്‌ മനോരമ. അവിടെയാണ്‌ ഇന്ന് ഇത്തരത്തിലുള്ള ഒരു കൊടും വിഷം മധുരം പുരട്ടി എത്തുന്നത് എന്നതാണ്‌ ഇതിലെ രാഷ്ട്രീയം.

നാളെ വേണമെങ്കില്‍ ഇങ്ങനെയും ഒരു വിശദീകരണം പ്രതീക്ഷിക്കാം.

ഐസ്ക്രീം കേസിന്‌ ആധാരമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ അടവ് നയങ്ങളുടെ ഭാഗമായി കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. സ്വാഭാവികമായും ഇടത് പക്ഷത്തുള്ള സന്മാര്‍ഗ്ഗിക മൂല്യഛുതി അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടാകാം. അതിന്റെ ഫലമായി അദ്ദേഹത്തില്‍ ഉണ്ടായ ചില ചാപല്ല്യങ്ങള്‍ക്ക് യുഡിഎഫിനെ പഴിക്കാന്‍ കഴിയില്ല. മാത്രമല്ല അക്കാലത്തെ സമ്പര്‍ക്കങ്ങളുടെ ഫലമായി ഉണ്ടായ വഴിവിട്ട പ്രവര്‍ത്തകളേപ്പറ്റി കുഞ്ഞാലിക്കുട്ടിയുടെ ഏറ്റ് പറിച്ചില്‍ ഇടത്പക്ഷത്തുള്ള മൂല്യഛുതിയുടെ തുറന്ന് കാട്ടലായി കാണേണ്ടി വരും. ഇടത് പക്ഷത്ത് നില്‍ക്കുമ്പോഴാണ്` പി.ജെ ജോസഫ് ഇത്തരത്തിലുള്ള ഒരു കേസില്‍ പെട്ടെതെന്ന് ഈ അവസരത്തില്‍ കൂട്ടിവായിക്കണം. അതുകൊണ്ട് തന്നെ യുഡിഎഫിനെ തകര്‍ക്കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ വേണം

ഇനി സി.പി.എമുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്‌ എങ്കില്‍ മനോരമ എങ്ങനെ ഇത് കൈകാര്യം ചെയ്യുമെന്നറിയാന്‍ ഈ പോസ്റ്റ് വായിക്കുക

27 comments:

Radheyan said...

ഉമ്മന്‍ ചാണ്ടിയെ 5 കൊല്ലം മുഖ്യ മന്ത്രി കസേരയില്‍ ഇരുത്തുക എന്നത് അല്പം വര്‍ഗ്ഗീയത കലര്‍ന്ന മനോരമ അജണ്ടയാണ്. അതിനായി നിലമൊരുക്കി നുണവിത്തും വിതച്ച് ഇരിക്കുമ്പോഴാണ് മുള പൊട്ടി വന്നത് കുഞ്ഞാലികുട്ടിയുടെ പേരിലുള്ള അളിഞ്ഞ കഥകള്‍. അച്ചായന്‍ സഹിക്കുമോ

വി ബി എന്‍ said...

"ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ...,

മനോരമയെക്കൊണ്ട് സത്യം എഴുതിക്കാനും..."

മനോരമ അവരുടെ താല്പര്യം സംരക്ഷിക്കാന്‍ സ്വന്തം ജനിയിതാവിനെ വരെ മാറ്റിപ്പറയാന്‍ തയ്യാറാകും. പിതൃശൂന്യന്‍ എന്ന വിശേഷണം കിട്ടാനുള്ള യോഗ്യത പോലും ഈ നികൃഷ്ട ജീവികല്‍ക്കില്ല.

ആസനത്തിലുണ്ടായ ആലിന്റെ തണലു വിറ്റ് കാശുവാങ്ങുന്ന, സര്‍നെയിം ശൂന്യമായി കിടക്കുന്ന ഇവന്മാരോട് എന്തു പറയാന്‍?

ജനശക്തി said...

ഈ വാര്‍ത്തയെ പരിഹസിച്ച് ചിലരെങ്കിലും സംസാരിക്കുന്നത് രാവിലെ കേട്ടു. അടവ് പിഴയ്ക്കും മനോരമയ്ക്കും. കൂടിയകളിക്ക് പോകുന്നവരൊക്കെ തോറ്റ ചരിത്രമേയുള്ളൂ.

nijin said...

മനോരമ ക്രൈം നേക്കാള്‍ തരാം തന നിലവാരത്തില്‍ ആണ്. അവര്‍ക്ക് അവരുടെ ''സ്വന്തം ''ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി ആക്കാന്‍ എന്ത് വൃത്തികേടും അവരെ ചെയും

Anonymous said...

കിരണ്‍ തോമസേ കുട്ടാ പീ ശശിയും ടീ പീ ദാസനും നായനാരും പിന്നെ സഖാക്കളും ഒക്കെ കൂടി അല്ലേ ഈ കേസ്‌ ഒതുക്കിയത്‌ എന്തിന ഉമ്മന്‍ ചാണ്ടിക്കു മേക്കിട്ട്‌ കേറുന്നത്‌, കുഞ്ഞാലിക്കുട്ടീ ഇലകഷനു നില്‍ക്കുകയല്ലേ വാന്‍ ഭൂരി പക്ഷത്തില്‍ ജയിക്കും മന്ത്രി ആകും, ഒരാളിനെ എത്ര നാള്‍ നിസ്സാരമായ തെറ്റിനു പീഡിപ്പിക്കണം എന്‍ ഡി തീവാരി വയസ്സാംകാലത്തു ഡീ എന്‍ എ ടെസ്റ്റ്‌ നേരിടുന്നു, നെഹ്രു എന്താ മോശം ആയിരുന്നോ , ഇവിടെ രാഷ്ട്രീയക്കാരന്‍ ഭാര്യയെ മാത്രമേ പ്രാപിക്കാവു എന്നു വല്ല ഭരണഘടനയിലും ഉണ്ടോ? ലിബിഡോ എന്നാല്‍ ലൈംഗിക ഊര്‍ജ്ജം ഇതു ക്രിയേറ്റിവിറ്റി ഉള്ളവരില്‍ കൂടുതല്‍ ആയിരിക്കും അവര്‍ ജഗതി ശ്രീകുമാര്‍ ആകാം കുഞ്ഞാലിക്കുട്ടി ആകാം കമല ഹാസന്‍ ആകാം ഇവരെ ഒക്കെ ഭാര്യയെ മാത്രമേ പ്രാപിക്കാവു എന്നു സംകല്‍പ്പിച്ചു നമ്മുടെ ലിബിഡോ അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതല്ലേ തെറ്റ്‌? പീ ശശിയും ഉണ്ണിത്താനും ഒക്കെ ലിബിഡോ ഉള്ളവര്‍ ആണു ലിബ്ഡോ സപ്പ്രസ്‌ ചെയ്യാന്‍ കഴിയില്ല അതെവിടെ എങ്കിലും മുല്ലപ്പെരിയാര്‍ ഡാം പോലെ ഒരു വിള്ളല്‍ അടക്കുമ്പോള്‍ മറ്റൊരു വിള്ളല്‍ തുറക്കും

Rakesh | രാകേഷ് said...

തള്ളേ സുശീലണ്ണന്റെ കമന്റുകള്‍ സ്പാറി കേട്ടാ...

Rejith said...

സുശീലന്‍,
അപ്പൊ ജഡ്ജിനെ സ്വാധീനിച്ചതും, ഒക്കെ ലിബിടോ യില്‍ പെടുമോ?

മുക്കുവന്‍ said...

പീ ശശിയും ടീ പീ ദാസനും നായനാരും പിന്നെ സഖാക്കളും ഒക്കെ കൂടി അല്ലേ ഈ കേസ്‌ ഒതുക്കിയത്‌ ..

കാശുകിട്ടുമ്പോള്‍ ഇതും നാലുനാള്‍ കഴിയുമ്പോള്‍ ഒതുങ്ങും... കുഞ്ഞാലി പിന്നെയും കളിക്കും.. ഇതും പാമോയില്‍ കേസ് പോലെ നീണാള്‍ വാഴട്ടേ...!! എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

Ajith said...

What about V.M (`Chacku`) Radhakrishnan . Its just because of the same media he has to flee kerala

`മലബാര്‍ സിമന്റ്‌സിലെ അഴിമതിയെക്കുറിച്ച് നിയമസഭയില്‍ താന്‍തന്നെ പലവട്ടം ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 500 കോടി രൂപയുടെ അഴിമതിയെങ്കിലും മലബാര്‍സിമന്റ്‌സില്‍ നടന്നിട്ടുണ്ടെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. മാന്യന്മാരായ ഉദ്യോഗസ്ഥരെ മാറ്റി അഴിമതിക്കാരെ നിയമിച്ചാണ് ഈ കൊള്ളയ്ക്ക് വ്യവസായമന്ത്രിയടക്കമുള്ളവര്‍ ഒത്താശചെയ്തത്.

ജോമോന്‍ പുത്തന്‍പുരയ്ക്കലുമൊത്ത് വി.എം. രാധാകൃഷ്ണന്‍ തന്നെ വീട്ടില്‍വന്ന് കണ്ടിട്ടുണ്ടെന്നും പി.സി. ജോര്‍ജ് വെളിപ്പെടുത്തി. മലബാര്‍ സിമന്റ്‌സിലെ അഴിമതിയെക്കുറിച്ച് വിവരാവകാശനിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് മുന്നോട്ടുപോകരുതെന്ന ആവശ്യവുമായി രാധാകൃഷ്ണന്‍ സമീപിച്ചത്. അന്ന് നടന്ന സംഭാഷണങ്ങളെല്ലാം രാധാകൃഷ്ണനറിയാതെ റെക്കോഡ്‌ചെയ്തിട്ടുണ്ടെന്നും ജോര്‍ജ് വെളിപ്പെടുത്തി.

മലബാര്‍ സിമന്റ്‌സിന്റെയും ചവറ കെ.എം.എം.എല്ലിന്റെയും അടക്കം കേരളത്തിലെ ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് വ്യവസായമന്ത്രി നിയമിച്ചുനല്‍കിയിരിക്കുന്നത് രാധാകൃഷ്ണന്റെ ആജ്ഞാനുവര്‍ത്തികളെയാണ്. സുന്ദരമൂര്‍ത്തിയെ മലബാര്‍ സിമന്റ്‌സിന്റെ എം.ഡി. ആക്കിയതുമുതല്‍ മലബാര്‍ സിമന്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ അഴിമതിയാണ് നടക്കുന്നത്. വ്യവസായമന്ത്രിയും ഇതിന്റെ ഗുണഭോക്താവാണ്.`

http://www.mathrubhumi.com/online/malayalam/news/story/758399/2011-01-31/kerala

ജനശക്തി said...

മലബാര്‍ സിമന്റ്സില്‍ യുഡിഎഫ് ഭരണകാലത്ത് അരങ്ങേറിയ കൊള്ള മറച്ചുപിടിക്കാന്‍ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആക്ഷേപവുമായി മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങളാണ് യുഡിഎഫിനെ രക്ഷിക്കാന്‍ പാടുപെടുന്നത്. http://jagrathablog.blogspot.com/2011/01/blog-post_5045.html

കിരണ്‍ തോമസ് തോമ്പില്‍ said...

മലബാര്‍ സിമന്റ്സില്‍ ഇളമരം കരിം ചെയ്ത തെറ്റുകള്‍ ഉണ്ടെങ്കില്‍ പുറത്ത് വിടട്ടെ മനോരമയിലോ ഏഷ്യനെറ്റിലോ ജയ്‌ഹിന്ദിലോ ഒക്കെ ഇത് ആകാമല്ലോ. അതിലെ വസ്തുതകള്‍ ഉണ്ടെങ്കില്‍ പുറത്തുവരട്ടെ. ഇവിടുത്തെ വിഷയം ഇന്ന് മനോരമ കാണിച്ച് വക്രീകരണമാണ്‌

SMASH said...

ധര്‍മോസ്മദ് കുലദൈവതം.....
ഉദാത്തം, ഉത്കൃഷ്ടം

:)

jayashankaran said...

മാധ്യമ വക്രികരനതിനും, വലതു പക്ഷ രാഷ്ടിരയ്തിനെയും ചെറുത്‌തോല്‍പ്പിക്കാന്‍ ഒരേ ഒരു ആയുധം, അധെര്‍ശതിന്റെയും അത്മപീടനതിന്റെയും കനല്‍ പാതയിലുടെ,അഗ്നി ശുദ്ടി വരുത്തിയ, ബലികുദീര്ങ്ങള്‍ സാക്ഷിയായ,ധീര പോര്ട്ടങ്ങളില്‍ ഉലയൂതി കാച്ചിയ കമ്മ്യൂണിസ്റ്റ്‌കരെന്റെ വ്യക്തിജീവിതം ഒന്ന് മാത്രമാണ് .. ഈ ജീര്‍ണ്ണ വര്‍ത്തമാനത്തിലും കമ്മ്യൂണിസ്റ്റ്‌ കാരന്‍ സമൂഹത്തിനയി നീക്കിവെക്കുന്നത് തന്റെ സ്ഫടിക സമാനമായ ആ സംസുദട ജീവിതം തന്നെയാണ് ,ഇത്നു കടക വിരുദ്ദമായി ആരു പ്രവര്‍ത്തിച്ചാലും അവനെ ഉടെന്‍ പടിയടച്ചു പിണ്ഡം വെക്കുക എന്നാ ഉദാത്തമായ അച്ചടക്ക മരിയഥകള്‍ പാലിക്കുക എന്നത് തന്നെ .. കെ പി ആര്‍ ഗോപാലനും ഗൌരിഅമ്മയും, രാഘവനും പോയപ്പോള്‍ പ്രസ്ഥാനം കര്തര്‍ജ്ജിക്കുകയായിരുന്നു എന്നോര്‍ക്കുക..
ആയതിനാല്‍ കണ്ണൂരുള്ളവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവനെ രക്ഷിക്കാന്‍ നോക്കാതെ കൃതിയമായ നടപടികള്‍ എടുക്കുക ,രാഷ്ടിയ ജീവിതം അവസാനിപ്പിക്കുക.കണ്ണൂര്‍ ചുവപ്പിച്ച രക്തസക്ഷികളോട് നീതി പുലര്ത്നമെന്നുന്ടെങ്കില്‍ ഇത് ചെയ്യുക.

shoukath said...

പ്രിയ സുശീല
പരസ്പര സമ്മതത്തോടെ ആര്‍ക്കു ആരെ വേണമെങ്കിലും പ്രാപിക്കാം. ഈ കേസിലെ ഇരകള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ആണ്. അത് മാത്രമല്ല ഇരകള്‍ സ്വന്തമായി കൊടുത്ത 164 തൊട്ടടുത്ത ദിവസം തന്നെ തിരുത്തപ്പെടുന്നു. അതെല്ലാം പണം കൊടുത്തു തിരുത്തിയതാണെന്നു. രേഘകള്‍ പുറത്തു വരുന്നു.
ഇതെല്ലാം ചേട്ടന്‍ പറഞ്ഞ ലിബിഡോയില്‍ പെടുമോ?

Swasthika said...

പുതിയ വിവാദം എന്താണ് എന്നതാണ് പ്രസക്തം. യൂ. ഡി എഫ് തറകള്‍ ആ ഭരണത്തില്‍ നടത്തിയ ഗട്ടര്‍ കൂത്ത്.. അവര്‍ തമ്മില്‍തന്നെ വീതംവെപ്പില്‍ പ്രശ്നമായപ്പോള്‍ പുറത്തേക്ക് വരുന്ന നാറ്റമാണ് ഈ കാണുന്ന അങ്കം. റൌഫ് പറയുന്ന, ചാനലുകള്‍ കാണിച്ച ജഡ്ജിമാര്‍ വരെ ആണ് വിചാരണ ചെയ്യപ്പെടെണ്ടത്‌. എന്തൊരു ടീമ്സാണിത് ? ജഡ്ജിമാര്‍ പോലും കാശ് വാങ്ങുക.അത് പച്ചയായി ടീ വി സ്ക്രീനില്‍ കാണുക.എന്നിട്ടും ഇവനൊക്കെ ഒരു ഉളുപ്പുമില്ല . കല്ലടസുമാരനും ശശിയും രജീനയുമോക്കെ പഴയ ചര്‍വിത ചര്‍വ്വണമാണ്‌.പുതുത്‌ രുഫും ജഡ്ജിമാര്‍ നാരായനക്കുരുപ്പും, തങ്കപ്പനും പീറ്ററും ഐപ്പും ഒക്കെ ആണ്. അത് പഴയ കൂട്ടാളികള്‍ തന്നെ വെളിപ്പെടുത്തിയതുമാണ്. അതന്വേഷിക്കണമെന്നു പറയുമ്പോ എന്തിനാ പൊള്ളുന്നത്. എല്ലാം അന്വേഷിക്കട്ടെ.
ലാവലിനും സ്വാശ്രയവും ഒക്കെ ഇങ്ങനെ "ഒപ്പിച്ച' വിധികളാണോ ? കൊണ്ഗ്രെസ്സ് ഇതും ഇതിലപ്പുറവും ചെയ്യും.

ഈ ലാവനിലെ കാര്‍ത്തികേയനും ലിബിടോ ആണോ ?
ഇനി മറ്റൊരു യമണ്ടന്‍ ലിബിടോയെപറ്റി താഴത്തെ ലിങ്കില്‍ കാണാം. മനോരമയും മാത്രൂമിയും ഈ വാര്‍ത്ത അമുക്കിയിരുന്നു. ജോമോന്‍ പീസീ ജോര്‍ജിനെ കുറിച്ചു പറയുന്നത് നോക്കുക.
http://www.madhyamam.com/news/42445/110131

കാക്കര kaakkara said...

"ഈ കേസിലെ ഇരകള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ആണ്. "

ഇന്നലെ പിണറായി ആദ്യം "പെൺകുട്ടി" എന്ന്‌ പറഞ്ഞു... ഉൾവിളി കിട്ടിയപോലെ വേഗം തിരുത്തി... യുവതി... ഇതൊന്നും കാണാൻ ഒരു മനോരമയും ഇല്ലല്ലോ...

Anonymous said...

ജഡ്ജിമാരേ സ്വാധീനിച്ചെങ്കില്‍ കണക്കായിപ്പോയി എന്തിനാ ഈ ജഡ്ജിമാരൊക്കെ ഇങ്ങിനെ സ്വാധീനത്തിനു വഴങ്ങുന്നത്‌, തങ്കപ്പനും ബാലക്രിഷ്ണനും ഒക്കെ ജഡ്ജി ആയതെങ്ങിനെ?

മദനിയെ പിടിച്ചു കോയമ്പത്തൂറ്‍ ജയിലില്‍ പത്തു വര്‍ഷങ്ങള്‍ ഇടാന്‍ സഹായിച്ച ഇടതു ഭരണം കുഞ്ഞാലിക്കുട്ടിയെ പുഷ്പം പോലെ ഇരുമ്പഴിക്കുള്ളില്‍ ഇടാമായിരുന്നു, പക്ഷെ വിചാരിച്ചില്ല എന്തുകൊണ്ടെന്നു സഖാക്കള്‍ ആണു പറയേണ്ടത്‌, കിളിരൂറ്‍ ശാരി കേസ്‌ ഇതുവരെ ഒന്നും ആകാത്തതിണ്റ്റെ കാരണവും സഖാക്കള്‍ തന്നെ പറയണം.

ഈ പ്രായപൂര്‍ത്തി എന്നു പറഞ്ഞുണ്ടാക്കുന്ന നിയമം ഒക്കെ തെറ്റായ നിയമം ആണു, ഇവിടെ കഴിഞ്ഞ തലമുറയിലെ സ്ത്രീകള്‍ പതിമൂന്നു വയസ്സു മുതല്‍ പ്രസവം തുടങ്ങിയിരുന്നു കുറെ ചാപിള്ള പിറന്നു കാണും എന്നാലും അവര്‍ക്കൊന്നും യൂട്ടറസ്‌ റിമൂവല്‍ വേണ്ടിവന്നതായി ചരിത്രം പറയുന്നില്ല ഇപ്പോള്‍ നാല്‍പ്പതു കഴിഞ്ഞാല്‍ മിക്കവാറും പെണ്ണുങ്ങള്‍ക്കു യൂട്ടറസ്‌ ഇല്ല പണ്ടത്തെ തലമുറയിലെ പെണ്ണുങ്ങള്‍ അമ്പതു വയസ്സിലും പ്രസവിച്ചിരുന്നു തള്ളയും മോളും പ്രസവിച്ചു കിടക്കുന്നത്‌ സാധാരണം ആയിരുന്നു, മലപ്പുറത്ത്‌ ഇപ്പോഴും ഇതു കാണാം അപ്പോള്‍ ഈ പതിനാറു വയസ്സ്‌ എന്ന നിയമം തന്നെ തെറ്റാണു,

ഇനി നിങ്ങള്‍ക്കു ഒരെ പെണ്ണിനെ പ്രാപിക്കാന്‍ അവസരം കിട്ടി എന്നു കരുതുക അവളുടെ എസ്‌ എസ്‌ എല്‍ സി ബുക്കു നോക്കി വയസ്സു വെരിഫൈ ചെയ്ത്‌ പ്രാപിക്കാന്‍ ഒന്നും നടപ്പുള്ള വശമല്ല മൂഡ്‌ ടൈം അറ്റ്മോസ്ഫിയര്‍ ആണു സെക്സിണ്റ്റെ ആസ്വാദ്യത കൂട്ടുന്നത്‌, ഇവിടെ കിടന്നു കമണ്റ്റടിക്കുന്നവര്‍ ഒന്നുകില്‍ ഇതുവരെ പെണ്ണിനെ പ്രാപിക്കാന്‍ കഴിയാത്തവരോ അല്ലെങ്കില്‍ ഒരേ ഡ്രൈവില്‍ ഫ്ളോപ്പി, ഡിസ്ക്‌, യൂ എസ്‌ ബി എന്നിവ ചാവുന്നവരെയും ഇടാന്‍ വിധിക്കപ്പെട്ടവരാണു

അസൂയക്കു മരുന്നില്ല ഈ കുഞ്ഞാലിക്കുട്ടി പ്രശ്നം ഉണ്ണിത്താന്‍ പ്രശ്നം കൊണ്ടൊക്കെ ഇടതുപക്ഷം ഇവിടെ അധികാരത്തില്‍ വരാന്‍ പോകുന്നില്ല, ഈജിപ്റ്റിലെ പോലെ വീ എസിനെ തൂത്തെറിയാന്‍ ജനം കച്ച കെട്ടി കാത്തിരിക്കുകയാണു ഒരു നൂറു സീറ്റില്‍ മിനിമം ജയിക്കുമെന്ന കാര്യം യു ഡീ എഫിനു ഉറപ്പാണു ഇതു യു ഡീ എഫിണ്റ്റെ കഴിവല്ല ഇടതു ഭരണത്തിണ്റ്റെ കഴിവു കേട്‌,

കുഞ്ഞാലിക്കുട്ടി സാഹിബ്‌ ധീരമായ ഒരു പ്രവര്‍ത്തി ആണു ചെയ്തത്‌ ഇടതു പക്ഷം ഉണ്ടാക്കിക്കൊണ്ടിരുന്ന ആറ്റം ബോംബ്‌ നാടന്‍ ബോംബായ പരുവത്തില്‍ തന്നെ എടുത്ത്‌ എറിഞ്ഞു നനഞ്ഞ ഓലപ്പടക്കം പോലെ ഇതു ഒരു ആഴ്ചകൊണ്ട്‌ തീരും

ഉമ്മന്‍ ചാണ്ടി കേരളം സുന്ദരമായി അടുത്ത അഞ്ചു കൊല്ലം ഭരിക്കും

ചെളി കണ്ടാല്‍ ചവിട്ടും വെള്ളം കണ്ടാല്‍ കഴുകും ഇതാണൂ പുരുഷന്‍ കഴിവും അവസരവും ഇല്ലാത്തവര്‍ കൊതിക്കെറുവ്‌ കഴുതയെ പോലെ ബ്ളോഗ്‌ എഴുതി തീറ്‍ക്കും

പിണറായിയും ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണി സാറും ഇഫ്താര്‍ വിരുന്നുകള്‍ നടത്തി ജനം എന്ന കോവര്‍ കഴുതയെ നോക്കി ചിരിക്കും

desertfox said...

കുഞ്ഞിക്കാക്ക് പെണ്ണു പിടിക്കാൻ നിയമം മാറ്റണമെന്നു വാദിക്കുന്ന സുശീലാ... നമോവാകം! താങ്കൾക്ക് തൊലിയാണോ അതോ തോടാണോ? :)

കിരണ്‍ തോമസ് തോമ്പില്‍ said...

കക്കരയാണ്‌ താരം തകര്‍പ്പന്‍ നിരിക്ഷണം അഭിനന്ദനങ്ങള്‍

പിന്നെ ഞാന്‍ വഴിവിട്ട് സഹായിച്ചൂ എന്ന് പച്ചക്ക് കുമ്പസാരിച്ച കുഞ്ഞാപ്പയെപ്പറ്റിയെ എനിക്ക് പരാതി ഉള്ളൂ. വഴിവിട്ട് സഹായിച്ചൂ എന്ന ആരോപണം ആദ്യമായി തനിക്കെതിരെ ഉപയോഗിച്ച ഈ ധീര നേതാവിനെപ്പറ്റി മാത്രമാണ്‌ പരാതി. ബക്കിയൊക്കെ പിന്നീട് തീരുമാനിക്കപ്പെടട്ടെ. വഴി വിട്ട് സഹായിച്ചു എന്ന് പറഞ്ഞതിനെ അഭിനന്ദിച്ച ഉമ്മനും വഴിവിട്ട് സഹായിച്ചൂ എന്ന പറഞ്ഞ കുഞ്ഞാപ്പയും ചേര്‍ന്ന അടുത്ത സര്‍ക്കാര്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കാം

sandip said...

I couldnt control my laughter after reading the manorama head news.

ASOKAN said...

കാക്കരയുടെ നിരീക്ഷണം!!!!.
മണ്ണംകട്ട.....
ക്ഷീരമുള്ള അകിടിന്ച്ചുവട്ടില്‍ ചോര തേടുന്ന കൊതുകിന്‍റെ മൂളല്‍ ആണ് അത്.

ASOKAN said...

അന്നത്തെ ഇടതു സര്‍ക്കാര്‍ വിചാരിച്ചാല്‍ കുഞ്ഞാലികുട്ടിയെ പ്രതി ചേര്‍ക്കാന്‍ പറ്റുമായിരുന്നു പോലും!!!.
എന്നിട്ടോ?.കാറും,വീടും പൂത്ത കാശും വാങ്ങി, ആ പെണ്ണ് മൊഴി മാറ്റി പറയുമ്പോള്‍, കുഞ്ഞാപ്പ പുല്ല് പോലെ ഇറങ്ങി പോരും.രാഷ്ട്രീയ വിരോധം മൂലം കുഞാപ്പാനെ കള്ള കേസില്‍ കുടുക്കി എന്നായിരിക്കും പ്രചാരണം.ന്യുനപക്ഷ പീഡനം എന്ന ആരോപണം വേറെ വരും.കുഞാപ്പക്ക് ഒരു വീര രക്ത സാക്ഷി പരിവേഷവും കിട്ടുമായിരുന്നു.അതോടെ ഈ കേസില്‍ കുഞ്ഞാപ്പ ന്‍റെ ഇന്‍വോള്‍വ്‌മെന്‍റ് ഒരിക്കലും പുറത്തു വരാത്ത രീതിയില്‍ അവസാനിക്കുമായിരുന്നു.

ആരെ സ്വാധീനിച്ചിട്ടു ആയാലും,ആര് സഹായിച്ചിട്ടു ആയാലും ശരി,അന്ന് അങ്ങനെ സംഭവിക്കാത്തത് കൊണ്ട് ആണ് 2004 ല്‍ റെജീന ഇന്ത്യാവിഷനില്‍ നേരിട്ട് എത്തിയത്.അതിന്‍റെ ഫലം ആയിട്ടാണ് ഈ കേസ് ഇന്ന് കാണുന്ന രീതിയില്‍ എത്തിച്ചേര്‍ന്നത്

ASOKAN said...

കിളിരൂര്‍ കേസ്‌ ഉണ്ടായ സമയത്ത് ഇവിടെ ഭരിച്ചിരുന്നത് സഖാകള്‍ അല്ല മോനെ സുശീല,ഉമ്മന്‍ ചാണ്ടി ആയിരുന്നു.

സഖാകള്‍ ആ കേസില്‍ ഉണ്ടായിരുന്നെങ്കില്‍ കയ്യോടെ പിടിച്ച് ജയിലില്‍ ഇടാന്‍ എന്തായിരുന്നു തടസം?.

അപ്പോള്‍ ഉമ്മന്‍ ചാണ്ടി വിചാരിച്ചിട്ട് ഒന്നും ഒണ്ടാക്കാന്‍ പാറ്റിയില്ല,പിന്നെ അതിനു ഇനി സഖാക്കള്‍ എന്ത് ആണ് മറുപടി പറയേണ്ടത്?

റെഡ് ഈസ്‌ മൈ ലൈഫ് said...

കുഞ്ഞാലിക്കുട്ടിക്ക് പെണ്ണ് പിടിക്കാന്‍ നിയമം മാറ്റണം പോലും മോനെ സുശീല നിന്‍റെ തൊലിക്കട്ടി അപാരം.

Jawahar Dreams said...

കഴിഞ്ഞ ഒരാഴയില്‍ മാത്രം കുഞ്ഞാലികുട്ടി പറഞ്ഞ പ്രധാന കള്ളങ്ങള്‍
1) ഗൂഡാലോചന നടന്നത് കൊച്ചിയില്‍ - പിന്നീട് ഇന്നലെ തിരുത്തി തിരുവനന്തപുരത്ത്
2)ഗൂഡാലോചനക്ക് പിന്നില്‍ മുനീര്‍ - പിന്നീട് തിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസ്
3)തന്റെ സ്വത്ത്‌ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു ആഭ്യന്തിര മന്ത്രിക്കു നാളെ കത്ത് നല്‍കും (ആദ്യത്തെ പത്ര സമ്മേളനത്തിലും, നേരെ ചോവ്വെയിലും - മനോരമ)
4)തനിക്കെതിരെ ആരോപിക്കപ്പെടുന്ന സംഭവം നടന്ന സ്ഥലം ഏതെന്നു പോലും എവിടെയും ആരും പറഞ്ഞിട്ടില്ല - പച്ച കള്ളം

Jawahar Dreams said...

ലീഗ് യോഗം കഴിഞ്ഞു ബോംബ്‌ നനഞ്ഞ ഓലപടക്കമായി.....

Jawahar Dreams said...

പൊളിച്ചെഴുത്ത് എന്ന ബ്ലോഗില്‍ നിന്നും:
കുഞ്ഞാപ്പയ്ക്കു കൂട്ടിക്കൊടുക്കാന്‍ മാമ്മന്‍ മാത്യുവും

പി. കെ. കുഞ്ഞാലിക്കുട്ടിയും കെ എ റൗഫും തമ്മിലുളള കോഴിപ്പോരില്‍ മുഖം നഷ്ടപ്പെട്ട യുഡിഎഫിനെ രക്ഷിച്ചെടുക്കാന്‍ മാമ്മന്‍ മാത്യുവിനു തന്നെ രംഗത്തിറങ്ങേണ്ടി വന്നു. പത്രസമ്മേളനത്തില്‍ കുമ്പസാരിച്ച് പുണ്യവാളാനാകാനുളള കുഞ്ഞാലിക്കുട്ടിയുടെ ശ്രമവും തെറ്റ് ഏറ്റു പറഞ്ഞതിന് അഭിനന്ദിക്കുന്നു എന്ന ഉമ്മന്‍ചാണ്ടിയുടെ നമ്പരും എട്ടുനിലയില്‍ പൊട്ടിയതോടെ കളിക്കളത്തില്‍ മനോരമയും മാതൃഭൂമിയും കൈമെയ് മറന്നിറങ്ങേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. കണ്ടത്തില്‍ കുടുംബത്തിലെ കൂട്ടിക്കൊടുപ്പുകാരുടെയും കൂലിത്തല്ലുകാരുടെയും വ്യാഖ്യാനവൈഭവം മാത്രമാണ് ഇനി യുഡിഎഫിനു രക്ഷ. വിവാദത്തിന്റെ രണ്ടാം ദിനം സെന്റര്‍ഫോര്‍വേഡുകളായി മാമ്മുക്കുട്ടിച്ചായന്‍ രംഗത്തിറങ്ങിയത് സുജിത് നായരെയും പേരുവെയ്ക്കാത്ത വ്യാഖ്യാന പടുവിനെയും.
ബാക്കി വായിയ്ക്കുക: http://eye-onmedia.blogspot.com/2011/01/blog-post.html