Wednesday, February 02, 2011

ഐസ്ക്രിം കേസും യുഡിഎഫ് പത്രങ്ങളും

യുഡിഎഫ് വലിയ ബുദ്ധിമുട്ട് ഇല്ലതെ 100 ഓളം സീറ്റ് നേടി അധികാരത്തില്‍ വരുമെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകുമെന്നൊക്കെ സ്വപനം കണ്ടിരുന്നവരാണ്‌ മനോരമ മാതൃഭൂമി ദീപിക പത്രങ്ങള്‍.അപ്പോഴാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബ് തന്റെ വഴിവിട്ട സഹായങ്ങളെപ്പറ്റി കുമ്പസാരിക്കുകയും, വധഭീക്ഷിണി ഉണ്ടെന്നും തന്റെ വ്യാജ സി.ഡി ഇറങ്ങുന്നുണ്ടെന്നുമൊക്കെപ്പറഞ്ഞ് പത്രസമ്മേളനം നടത്തുകയും ചെയ്തത്. മാത്രമല്ല വഴിവിട്ട് സഹായംചെയ്ത കുഞ്ഞാലി സാഹിബിനെ പിന്‍തുണച്ച ഉമ്മന്‍ചാണ്ടിയും രമേശും പിന്നാലെ എത്തുകയും ചെയ്തു. ഒപ്പം റൌഫിന്റെ വെളിപ്പെടുത്തലുകളും ഇന്ത്യാവിഷന്റെ ഒളിക്യാമറ ദൃശ്യങ്ങളും കൂടി ആയതോടെ യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ കഴിയാതെ ആയി. മനോരമയും മാതൃഭൂമിയും ദീപികയും ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ കൊടുത്ത ഫ്രണ്ട് പേജ് വാര്‍ത്തകള്‍ കാണുക
29-ജനുവരി
ജനുവരി 29 ന്‌ ഈ മൂന്ന് പത്രങ്ങളും ഏതാണ്ട് ഒരേ പോലെ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കി എങ്കിലും ഏറ്റവും ആവേശം ദീപിക്കാണ്‌ തൊട്ടു പുറകെ മാതൃഭൂമിയും ഉണ്ട്. മനോരമ വലിയ ഡാമേജ് ഉണ്ടാക്കാത്ത രീതിയില്‍ ചെറിയ ചിത്രങ്ങളൊക്കെ വച്ചാണ്‌ നല്‍കിയതെങ്കിലും വലിയ കുഴപ്പമില്ല30-ജനുവരി
ജനുവരി 30 ആയപ്പോഴെക്കും മാതൃഭൂമിയും മനോരമയും ചുവന്ന തലക്കെട്ട് കൊടുക്കുന്നതില്‍ നിന്ന് ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞ് നിന്നു എന്നാല്‍ ഒന്നാം പേജില്‍ തന്നെ ചില വാര്‍ത്തകള്‍ അപ്രധാനമല്ലാതെ തന്നെ നല്‍കി. എന്നാല്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് ചൂടാകുന്നു എന്ന ചുവന്ന തലക്കെട്ട് ഇട്ട് ദീപിക രണ്ടാ ദിനവും ആവേശം കാത്ത് സൂക്ഷിച്ചൂ


31-ജനുവരി
ജനുവരി 31 ആയപ്പോഴേക്കും ഇന്ത്യവിഷന്‍ ടേപ്പ് പുറത്ത് വന്നിരുന്നു ജഡ്‌ജിമാരടക്കം ആരോപണ വിധേയരായി എന്ന് മാത്രമല്ല വിവാദം അതിന്റെ പരമ കോടിയില്‍ എത്തി. എന്നാല്‍ മാതൃഭൂമി മിതത്വം തുടര്‍ന്നു. ചുവന്ന തലക്കെട്ടില്ല. പക്ഷെ ഒന്നാം പെജില്‍ വാര്‍ത്തയുണ്ട്. മനോരമക്ക് അപ്പോഴേക്കും നില തെറ്റി. സംഭവം യുഡിഎഫിനെ മാത്രമാണ്‌ ബാധിക്കുക എന്ന തിരിച്ചറിവ് ഉണ്ടായി. ഉടന്‍ ജയചന്ദ്രന്‍ ഇലങ്കത്തിനെ രംഗത്തിറക്കി സി.പി.എം വിഭാഗീയതയിലെക്കും വി.എസിന്റെ കളികളിലെക്കും ശ്രദ്ധ തിരിച്ചുവിടാന്‍ ഉള്ള പ്ലാന്റേഷന്‍ ഒരുക്കി ചുവന്ന തലക്കെട്ടില്‍ ഒന്നാം പെജില്‍ നിക്ഷേപിച്ചു. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് ദീപിക ചുവന്ന തലക്കെട്ട് തുടര്‍ന്നു രണ്ട് മുന്‍ ജഡ്‌ജിമാര്‍ക്കെതിരെ കൈക്കൂലി ആരോപണം എന്ന വാര്‍ത്ത വിഷയത്തിന്റെ പ്രാധാന്യം ചോരാതെ വായനക്കാരില്‍ എത്തിച്ചുഫെബ്രുവരി 1
ഫെബ്രുവരി 1 ആയപ്പോഴേക്കും വിവാദം മുസ്ലിം ലീഗിലെ മാത്രം പ്രശ്നമായി ദീപിക അത് അപ്രധാനമല്ലാതെ ഒന്നാം പെജില്‍ നല്‍കി. മാതൃഭൂമി അഹമ്മദിന്റെ പ്രസ്താവന ഒന്നാം പെജില്‍ വരുത്തി എന്നാക്കി. പക്ഷെ മനോരമ അത്ഭുതകരമായി അന്വേഷണത്തിന്‌ പ്രത്യേക സംഘം എന്ന ചുവന്ന തലക്കെട്ട് നല്‍കി മുഖ്യവാര്‍ത്തയാക്കി പ്രോഫഷനിലിസം കാണിച്ചു10 comments:

suraj::സൂരജ് said...

ഈജിപ്ത് കലാപം കൂടി ഇല്ലാരുന്നെങ്കിൽ ഈ ഊളകൾ ഏത് ലങ്കോട്ടി കൊണ്ട് നാണം മറയ്ക്കുമായിരുന്നു ? ;)))

മാധ്യമധർമ്മത്തിനെപ്പറ്റി വീരേന്ദ്രകുമാരൻ കേരളയാചനയാത്രയിൽ ക്ലാസെടുക്കുന്നു. പോങ്ങൻ !

വി ബി എന്‍ said...

പുറത്തു വന്നതൊന്നുമായില്ല ഇതിലൊക്കെ വലിയ കഥകള്‍ മനോരമയുടെ അണിയറയില്‍ ഒരുങ്ങുന്നതായി 'പറയപ്പെടുന്നു'. ഐസ്ക്രീം കേസ്‌ എങ്ങനെ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കാമെന്നു പഠിച്ചുകൊണ്ടിരിക്കുകയാണ്. മനോരമ എഡിറ്റോറിയല്‍ ബോര്‍ഡിലെ ഒരു 'ഉന്നതന്‍' അതിനു വേണ്ടി 'നിയോഗിക്കപ്പെട്ടിട്ടുണ്ടത്രേ'. ഇത് അടുത്ത ഇലക്ഷനില്‍ യുഡിഎഫിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് 'പറയപ്പെടുന്നു'. കോട്ടയത്തെ 'ഒരു ഗസ്റ്റ്‌ ഹൌസില്‍ ' 'ഈ ഉന്നതനും' പിന്നെ ചില 'യുഡിഎഫ് നേതാക്കളും' 'രഹസ്യ യോഗം' ചേര്‍ന്ന് ഈ കഥകള്‍ക്ക് അന്തിമ രൂപം കൊടുത്തതായി 'വ്യക്തമായിട്ടുണ്ട്'

മുകളിലെ ശൈലിക്ക് കടപ്പാട് - മനോരമ
:)

[[::ധനകൃതി::]] said...

kunjaliye rashikkan umman chandiyum chennithalayum kuuuuuuuuuuuuuuuuuuudee
nayanarude ppppolittical sekrattari sasi athu kandillee pilleeree


sasi yee kanathe pokalee dosham kittum

Nasiyansan said...

മൂന്നു പത്രവും അവരെക്കൊണ്ടൊക്കെ പറ്റുന്ന രീതിയില്‍ അവര്‍ക്ക് താല്പര്യമില്ലാത്ത വാര്‍ത്ത കൊടുത്തു എന്ന് മുകളില്‍ നിന്നും മനസ്സിലാക്കാം .....ദീപിക എഴുതിയതില്‍ കൂടുതല്‍ ഇതില്‍ എഴുതാനുമില്ല ...ചില വാര്‍ത്തകള്‍ ദേശാഭിമാനിയുടെ നിലവാരത്തില്‍ കൊടുത്തില്ലായിരിക്കാം ..അതിന്റെ കാരണം കംമ്യുണിസ്റ്റു മന്ത്രി സഭയെ താഴ ഇറക്കുക എന്ന ഒറ്റ വിചാരമേ ഇപ്പോള്‍ പൊതു ജനങ്ങള്‍ക്ക്‌ ഒള്ളൂ ..അതിനിടയിലാണ് അവരുടെ സ്വപങ്ങള്‍ തകര്‍ത്തുകൊണ്ട് ഈ വാര്‍ത്ത ...പൊതുജനത്തിന്റെ മനസ്സറിയുന്ന പത്രങ്ങളും അല്‍പ്പം കണ്ടില്ല എന്ന് നടിച്ചു..അവര്‍ക്കും അവരുടെ താല്പര്യങ്ങള്‍ ഉണ്ടല്ലോ ..അതേതായാലും പഴകി ദ്രവിച്ച ഒരു പ്രത്യയശാസ്ത്രത്തോടായിരിക്കണ്ട കാര്യവുമില്ല ...29 ,30 ,31 തുടങ്ങിയ തിയതിയിലെ ആവേശം ഒന്നാം തിയതി ഇല്ല്ല എന്നതിന്റെ ഒരു കാരണം 31 ആം തിയതി രണ്ടു ജട്ജുമാരും അവരുടെ അഭിപ്രായം വ്യക്തമാക്കി ....അതോടെ വാര്‍ത്തയുടെ സത്യസന്ധതയില്‍ പത്രങ്ങള്‍ക്കു സംശയം തോന്നിതുടങ്ങിയെന്നു കരുതാം ..മൂന്നു ദിവസം ചുവന്ന കളറില്‍ കൊടുക്കാനുള്ളതൊക്കെയെ ഈ വാര്‍ത്തയിലും ഒള്ളൂ ..ജഡ്ജിമാര്‍ സ്വാദീനിക്കപ്പെട്ടെങ്കില്‍ മാത്രമേ ഈ വാര്‍ത്തക്കും പുതുമയൊള്ളൂ ..പീഡനവും ചതിയും വഞ്ചനയും മോഴിമാറ്റവുമെല്ലാം നിത്യ സംഭവം ആണല്ലോ ...

കിരണ്‍ തോമസ് തോമ്പില്‍ said...

ദീപികയാണ്‌ ഈ വാര്‍ത്ത യഥാര്‍ത്ഥ സ്പിരിറ്റില്‍ റിപ്പോര്‍ട്റ്റ് ചെയ്തിരിക്കുന്നത്. ഇടതുപക്ഷത്തുള്ളവര്‍ ഒരു വിവാദത്തില്‍ പെട്ടാല്‍ എങ്ങനെയാണോ ദീപിക വാര്‍ത്ത കൈകാര്യം ചെയ്യാര്‍ അതെ പോലെ തന്നെ ചെയ്തിരിക്കുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങണം എന്ന് നിര്‍ബന്ധമുള്ള പത്രമാണ്‌ ദീപിക. എന്നിട്ടും എന്തുകൊണ്ടായിരിക്കും ദീപിക ഈവാര്‍ത്ത കത്തിച്ച് നിര്‍ത്തി എന്നതാണ്‌ ഒരു മാധ്യമ നിരീക്ഷകന്‍ എന്ന തലത്തില്‍ നിന്ന് നോക്കിക്കാണുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയത്

വി ബി എന്‍ said...

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങണം എന്ന് നിര്‍ബന്ധമുള്ള പത്രമാണ്‌ ദീപിക. എന്നിട്ടും എന്തുകൊണ്ടായിരിക്കും ദീപിക ഈവാര്‍ത്ത കത്തിച്ച് നിര്‍ത്തി എന്നതാണ്‌ ഒരു മാധ്യമ നിരീക്ഷകന്‍ എന്ന തലത്തില്‍ നിന്ന് നോക്കിക്കാണുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയത്

ഒരു രണ്ടാം സ്ഥാന സ്വപ്നം...

Nasiyansan നു അത് മനസിലായിക്കാണില്ല... :)

പക്ഷെ കാല്‍ച്ചുവട്ടില്‍ നിന്നും മണ്ണ് ഒലിച്ചു തുടങ്ങിയത് മനോരമക്ക് മനസിലായി.

jaison said...

"പാര്‍ട്ടിക്ക് വീണ്ടും വി എസ് വക സിബിഐ കുത്ത്" ഇതെഴുതിയ ചേട്ടനെ നമിച്ചു പോകുന്നു,തൊലിക്കട്ടി അപാരം. ഇടതുപക്ഷ വിരോധം ഒരു മനോരോഗം ആണോ?

Aparan said...

Weakening of Kunjalikutty and Muslim League may be advantage for KM Mani. I doubt that may be one of the reasons for Deepika's enthusiasm on ice cream case.

മുക്കുവന്‍ said...

ഓരോ മാധ്യമങ്ങളും അവര്‍ക്ക് താല്പര്യമുള്ളകാര്യങ്ങള്‍ അടിച്ചിറക്കുന്നു... അതില്‍ തെറ്റുണ്ടോ? എങ്കില്‍ ദേശാഭിമാനിയില്‍ കിളിരൂര്‍ കേസ് എത്ര തവണ ചര്‍ച്ച ചെയ്തൂ മാഷെ! എല്ലാവനും കൊള്ളാം. പെണ്ണ് കേസ് കേരളത്തിലിന്നേവരെ ഒന്നേ നടന്നിട്ടോള്ളോ? ഇത്രയും നാള്‍ പാമോലിന്‍ ആയിരുന്നു.. ഇനിയുള്ള നാളുകള്‍ ഐസ്ക്രീം..!

Swasthika said...

കിളിരൂര്‍ ദേഷാഭിമാനീല്‍ ചര്‍ച്ച ചെയ്തില്ലേ, അണ്ണന്‍ കോമഡി ആണല്ലോ. കലക്റ്റര്‍ ലത്തീഫ് മുതല്‍ മൊത്തം ഖദര്‍ധാരികളെ കുറിച്ചു എഴുതി നാറ്റിച്ചില്ലേ. മുക്കുവന്മാര്‍ടെ സീബിഐയും അന്വേഷിച്ചു. മുക്കുവന്‍മാര്‍ക്ക് വേണ്ടപ്പെട്ട ഒരു ചാനല്‍ പ്രമുഖനെ പറ്റി സാക്ഷാല്‍ ശാരി തന്നെ മൊഴികൊടുത്തത് അവിടെ വനിതാ കമ്മിഷനില്‍ കെടക്കുവല്ലേ. ഇതുപോലുള്ള വല്ല മാത്തന്‍വീരന്‍ പത്രം മാത്രം വായിച്ചു മന്ദബുദ്ധി ആയി പോയതായിരിക്കും പാവം.