Wednesday, February 02, 2011

ഉമ്മന്‍ ചാണ്ടിയും ഫ്രീഹോള്‍ഡും

സ്മാര്‍ട്ടി സിറ്റിയില്‍ 12% വില്‍പ്പനാവകാശത്തോടെ ഫ്രീഹോള്‍ഡ് വേണമെന്ന ആവശ്യത്തില്‍ നിന്നും ടികോം പിന്‍മാറുകയും സെസ് പദവി ലഭിച്ച ഭൂമിയില്‍ 12% ഫ്രീഹോള്‍ഡ് നല്‍കിയാല്‍ മതി എന്ന് പറയുകയും ചെയ്തതോടെ എല്‍ഡി.എഫ് സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റിക്കരാര്‍ യാഥാര്‍ത്ഥ്യമാകുകയാണ്‌. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സ്മാര്‍ട്ട് സിറ്റി നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം സ്മാര്‍ട്ട് സിറ്റി കരാര്‍ യഥാര്‍ത്ഥ്യമായി എന്നതാണ്‌ ഇതിലെ തമാശ.എന്നാല്‍ ഉമ്മന്‍ ചാണ്ടി വിട്ടുകൊടുക്കാന്‍ തയ്യാറല്ല . അദ്ദേഹം പുതിയ പ്രസ്താവനയുമായി രംഗത്ത് എത്തി


കൊല്ലം: കൊച്ചിയിലെ സ്മാര്‍ട് സിറ്റി പദ്ധതി യുഡിഎഫിന്റെ വിജയമെന്ന് ഉമ്മന്‍ ചാണ്ടി. പദ്ധതി ആസൂത്രണം ചെയ്തത് യുഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് ഉണ്ടാക്കിയ കരാറില്‍ സ്വതന്ത്രാവകാശ ഭൂമി എന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല. പുതിയ കരാറിലെ വ്യവസ്ഥകള്‍ അറിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പദ്ധതി കൊണ്ടുവന്നതില്‍ ഉമ്മന്‍ ചാണ്ടിക്കും ഒരു ക്രഡിറ്റുണ്ട് എന്നത് വസ്തുതയാണ്‌. അത് ആരും അഗീകരിക്കാതിരിക്കരുത് പക്ഷെ അതിനിടയില്‍ അദ്ദേഹം ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന ചിലകാര്യങ്ങള്‍ നോക്കൂ.
യുഡിഎഫ് ഉണ്ടാക്കിയ കരാറില്‍ സ്വതന്ത്രാവകാശ ഭൂമി എന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല.

ഈ പ്രസ്താവന എത്ര കണ്ട് സത്യസന്ധമാണ്‌ എന്നറിയാന്‍ നമുക്ക് ആദ്യം വി.എസിന്റെ സ്മാര്‍ട്ട് സിറ്റിക്കരാറിലെ ഫ്രീ ഹോള്‍ഡ് വ്യവസ്ഥ എന്താണ്‌ എന്ന് നോക്കാം

5.4 Upon completion of master plan that determines different plots among other things, SPV will identify plots to be converted to freehold and
such plots will be converted to free hold by GoK forthwith without anyfurther consideration or charges. Cumulative area of the plots
converted to freehold will not exceed 12% of the total land area at any point of time

ഇനി ഉമ്മന്‍ ചാണ്ടിയുടെ കരാറില്‍ ഫ്രീഹോള്‍ഡ് ഉണ്ടോ എന്ന് ഒന്ന് ഉറപ്പ് വരുത്താന്‍ അക്കാലത്ത് എഴുതിയ കരാര്‍ ഒന്ന് പരിശോധിക്കാം.ഇതിന്റെ കോപ്പി ഉമ്മന്‍ ചാണ്ടിയുടെ വെബ്‌സൈറ്റില്‍ കിടപ്പുണ്ട്

രണ്ടിടത്താണ്‌ ഫ്രീഹോള്‍ഡ് എന്നുള്ളത് അതിങ്ങനെ

5.5 The Lease Land shall be converted into freehold land proportionately
with the progress made in the creation of jobs in accordance with
Article 10.4 herein below

8.2.1 In the event that the SPV fails to implement the minimum program resulting in a shortfall in the number of jobs created in each phase, as mentioned in Article 10.3 ("TECOM Job Default”)TECOM shall be liable to pay to GoK a one-time penal amount of Rupees Six Thousand
(Rs.6,000) per job shortage in that phase. It is clarified that the payment of penalty as above will not entitle SPV to claim conversion of 24 corresponding area of Lease Land to freehold

അപ്പോള്‍ എന്തിനായിരിക്കും ഉമ്മന്‍ ചാണ്ടി തന്റെ കരാറില്‍ ഫ്രീ ഹോള്‍ഡ് വ്യവസ്ഥ ഇല്ല എന്ന് പറഞ്ഞത്

12 comments:

ശാശ്വത്‌ :: Saswath Tellicherry said...

ഫ്രീ ഹോള്‍ഡ്‌ എന്ന് വെച്ചാല്‍ മൂപ്പര്‍ വേറെ വല്ലതും തെറ്റിധരിച്ചിട്ടുണ്ടാകും... കുഞ്ഞാലിക്കാന്റെ കൂടെയല്ലേ നടപ്പ്...

വിജി പിണറായി said...

നാട്ടുകാര്‍ക്ക് മൊത്തം ‘altzheimer's disease’ പിടിപെട്ടുകാണുമെന്ന് പാവം ചാണ്ടിച്ചായന്‍ കരുതിപ്പോയതാവും...!!

ഒരു ‘മനോരമീയന്‍ സര്‍ക്കസ്’ കൂടി കണ്ടോളൂ...


‘സ്മാര്‍ട്ട് സിറ്റി’ പദ്ധതിയ്ക്കു വേണ്ടി മുന്‍ യു ഡി എഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍ ഡി എഫ് സര്‍ക്കാരും “ആദ്യം ഒപ്പുവച്ച കരാറിലെ പ്രസക്ത ഭാഗങ്ങള്‍” എന്നു പറഞ്ഞ് വിളമ്പിയിരിക്കുന്നത് നോക്കൂ... എല്‍ ഡി എഫ് സര്‍ക്കാര്‍ 2007 മെയ് 13-ന് ആദ്യ കരാര്‍ ഒപ്പു വെച്ച ശേഷം രണ്ടു ദിവസം കഴിഞ്ഞ് അതിനെ വിമര്‍ശിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി ഉന്നയിച്ച അവകാശവാദങ്ങള്‍ ‘മനോരമ’ തന്നെ പ്രസിദ്ധീകരിച്ചത് അതേപടി പകര്‍ത്തി വെച്ചിരിക്കുന്നു...!

(പ്രസ്തുത അവകാശവാദങ്ങളെക്കുറിച്ച് അന്ന് എഴുതിയ ഒരു അവലോകനം ഇവിടെ വായിക്കാം.)

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

നല്ല നിരീക്ഷണം ..!

ഈ പ്രതികരണം കൂടി കാണുമല്ലോ
വികസനം വരേണ്ടത്

N.J ജോജൂ said...

ഉമ്മന്‍ ചാണ്ടിയുടെ കരാറിലും അച്യുതാനന്ദന്റെ കരാറിലും ഫ്രീഹോള്‍ഡ് ഉണ്ടെന്ന് ഉമ്മന്‍ ചാണ്ടിക്കും അച്യുതാനന്ദനും അറിയാം. സാമ്പത്തിക മേഖലക്കകത്തുള്ള ഭൂമിക്ക് വില്പനാവകാശമില്ല എന്നതും ഇവര്‍ക്കറിയാം. ഉമ്മന്‍ ചാണ്ടി പറയുന്നത് തന്റെ കരാറില്‍ വില്പനാവകാശത്തേക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു സാധ്യതയില്ല എന്ന രീതിയിലാണ്. അല്ലാതെ തന്റെ കരാറില്‍ ഫ്രീഹോള്‍ഡ് ഇല്ല എന്നു ഉമ്മന്‍ചാണ്ടി വാദിക്കും എന്നു വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടൂണ്ട്.

Anonymous said...

നാണമില്ലേ കിരണ്‍ തോമസേ ഇങ്ങിനെ എഴുതാന്‍ ഉമ്മന്‍ ചാണി അഞ്ചു കൊല്ലം മുന്‍പ്‌ ഉണ്ടാക്കാന്‍ ശ്രമിച്ച കരാര്‍ ഇപ്പോള്‍ പോകാന്‍ നേരം ഒപ്പിട്ടിട്ട്‌ ജാഡ കളിക്കുന്നു, ഫ്രീ ഹോള്‍ഡിണ്റ്റെ അര്‍ഥം അറിയാന്‍ മൂന്നു കൊല്ലം എടുത്തോ?

ഇംഗ്ളീഷ്‌ അറിയാത്ത അണ്ടനും അടകോടനും മുഖ്യമന്ത്രിക്കസേരയിലും ശര്‍മ്മയേ പോലെ നെടുംബാശ്ശേരിക്കെതിരെ സമരം നയിച്ച മന്ത്രി (ഇപ്പോള്‍ അതിണ്റ്റെ ചെയര്‍മാന്‍ ആയി നടക്കുന്ന)രണ്ടിനും ഇംഗ്ളീഷ്‌ അറിയില്ല വിവരക്കേട്‌ പറയാനുമില്ല

ഈ പധതി അഞ്ചു കൊല്ലം മുന്‍പ്‌ വന്നിരുന്നെങ്കില്‍ എറണാകുളം എന്തു മാറിയേനെ ഇതിപ്പോള്‍ കരാറ്‍ ഒപ്പിട്ട്‌ ഇറങ്ങിപ്പോകുന്നു, എന്തെല്ലാം ഗുലുമാല്‍ ഉണ്ടെന്ന് പഠിക്കാന്‍ തന്നെ ഒരു വറ്‍ഷം വേണം

, ഇംഗ്ളീഷ്‌ അറിയാത്ത ഒരു തീരുമാനം എടുക്കാന്‍ കഴിവില്ലാത്ത യൂസ്‌ ലെസ്സുകള്‍ ആണു കേരളം ഭരിക്കുന്നതെന്നു മനസ്സിലാക്കിയ ദുബായി എന്തൊക്കെ ഇതിനിടയില്‍ എഴുതി ചേറ്‍ത്തിട്ടുണ്ടെന്നു ആറ്‍ക്കറിയാം.

താന്‍ പണ്ടെഴുതിയ ബ്ളോഗ്ഗ്‌ ഒക്കെ ഒന്നു വായിച്ചു നോക്കു ഇതില്‍ എന്താണു ഇപ്പോള്‍ അന്നില്ലാത്ത ഗുണം?

കമ്പ്യൂട്ടറ്‍ വന്നപ്പോള്‍ അതിണ്റ്റെ എതിറ്‍ത്തു തല്ലിപ്പൊട്ടിച്ചു പ്റീ ഡിഗ്രി ബോറ്‍ഡ്‌ വന്നപ്പോള്‍ അതിനെതിരെ സമരം ചെയ്ത്‌ സറ്‍ക്കാറ്‍ മുതല്‍ നശിപ്പിച്ചു

ഒരു നല്ല കാര്യം എങ്കിലും ജീവിതത്തില്‍ ചെയ്യാന്‍ സഖാക്കന്‍മാറ്‍ക്കു കഴിഞ്ഞിട്ടുണ്ടോ? മതി ഗീറ്‍ വാണം ,

മേയ്‌ കഴിഞ്ഞു ആണുങ്ങള്‍ ഇവിടം ഭരിക്കും.

കിരണ്‍ തോമസ് തോമ്പില്‍ said...

ഉമ്മന്‍ ചാണ്ടി മാത്രമല്ല യുഡിഎഫ് നേതക്കന്‍മാരായ വിഡി സതീശന്‍ ഡോമിനിക് പ്രസന്റേഷന്‍ തുടങ്ങിയവരും ഇതേ വാദം ഉന്നയിച്ചിരുന്നു.

മനോരയുടെ നിയന്ത്രണ രേഖ ചര്‍ച്ചയിലാണ്‌ വിഡി സതീശന്‍ ഈ വാദം ആദ്യമായി ഉന്നയിച്ചത്. ഇന്ത്യന്‍ നിയമത്തില്‍ ഫ്രീ ഹോള്‍ഡേ ഇല്ലാ എന്നും നിയമപരമായി നിലനില്‍ക്കാത്തതാണ്‌ ഫ്രീ ഹോള്‍ഡ് എന്നുമാണ്‌ അന്ന് സതീശന്‍ പറഞ്ഞത്. എന്നാല്‍ അന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജോസഫ് സി മാത്യു ഈ കാര്യം ചൂണ്ടിക്കാണിക്കുകയും സംശയമുണ്ടെങ്കില്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ കിടക്കുന്ന കരാര്‍ ഡൌണ്‍ലോഡ് ചെയ്ത് വായിക്കൂ എന്നും പറഞ്ഞു. അപ്പോള്‍ ഞങ്ങളുടെത് ഫ്രെയിംവര്‍ക്ക് എഗ്രിമെന്റാണ്‍ എന്നും ജനത്തിന്റെ അഭിപ്രായം അറിയാന്‍ വേണ്ടി നെറ്റില്‍ ഇട്ടതാണ്‌ എന്നൊക്കെ ഉള്ള ഉഡായിപ്പ് വാദമാണ്‌ അന്ന് സതീശന്‍ ഉയര്‍ത്തിയത്. അന്ന് വിഴുങ്ങിയ സാധനമാണ്‌ ഉമ്മന്‍ ചാണ്ടി ഇന്നലെ ഇറക്കിയത്.

ഇതേ ആരോപണം ഇന്നലത്തെ മനോരമ ചര്‍ച്ചയില്‍ വിളമ്പിയ ഡോമിനിക് പ്രസന്റേഷന്‍ എംഎല്.എയും ജോസഫ് സി മാത്യു തിരുത്തിയിരുന്നു

പിന്നെ കിനാനൂരില്‍ 100 മീറ്റര്‍ വീതിയില്‍ റോഡ് പണിയാന്‍ പോകുന്നു എന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി സത്യം മാത്രമെ പറയൂ എന്നൊന്നും ഞാന്‍ കരുതുന്നില്ല

arup said...

കരാറിനെ സ്വാഗതം ചെയുന്നവ്ര്‍ ഒരു കംപ്ലൈന്റ്റ്‌ ആയിട്ട് പറയുന്നത് delay യുണ്ടായി എന്നാണ്. അനാവശ്യമായ കാര്യങ്ങള്‍ നേരെത്തെ വാഗ്ദാനം നടത്തി ടീകോം നെ അതൊക്കെ മോഹിപിച്ചതല്ലേ delay യുടെ കാരണം. അപ്പൊ ആരാണ് delay യുടെ ഉത്തരവാദി :) (U C യുടെ ലോജിക് ഉപയോഗിച്ചതാണ് )

ASOKAN said...

സുശീലന്‍,
ഇന്ഗ്ലീഷ്‌ അറിയില്ല,പ്രീ ഡിഗ്രീ ബോര്‍ഡ്‌ നെ എതിര്‍ത്തു,ഇത് ഒക്കെ പഴയ നമ്പരുകള്‍ അല്ലെ ,പുതിയത് വല്ലതും പറയൂ.

പ്രീ ഡിഗ്രീ ബോര്‍ഡ്‌ നെ എതിര്‍ത്ത,എക്സ്പ്രെസ്സ് ഹൈവേ യെ എതിര്‍ത്ത, വീരനും പി.സി.ജോര്‍ജും മറ്റും ഇപ്പോള്‍ യു.ഡി.എഫില്‍ എത്യിട്ടുണ്ട് .അത് മറക്കരുത്.2006 മാര്‍ച്ചില്‍ കരാര്‍ ഒപ്പിട്ടു കൊള്ലാന്‍ ഹൈ കോടതി പറഞ്ഞിട്ടും എന്തെ ഉമ്മന്‍ ചാണ്ടി ഒപ്പിടാത്തത്?അറബികള്‍ സമ്മതിച്ചില്ല ,അതല്ലേ സത്യം.മുടി പോലും ചീകാത്ത ഉമ്മന്‍ ചാണ്ടിയെക്കാള്‍ ഭേദം ഇന്ഗ്ലീഷ്‌ അറിയാത്ത അച്ചുതാനന്ദന്‍ ആയിരിക്കും എന്ന് അവര്‍ കരുതിക്കാണും.

ASOKAN said...

ഫ്രീ ഹോള്‍ഡ്‌ തര്‍ക്കത്തില്‍ വര്‍ഷം കുറച്ച് പോയെങ്കിലും ഭൂമിയില്‍ ടീകോമിന് വില്‍പനവകാശം ഇല്ല എന്ന്‍ അവരെ പറഞ്ഞു സമ്മതിപ്പിച്ചത് വളരെ നന്നായി.തന്നെയും അല്ല,ഇത് പോലെ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഏറ്റെടുത്ത്‌ കൊടുക്കുന്ന ഭൂമി ഒരു സുപ്രഭാതത്തില്‍ അവര്‍ സുഖമായി വിറ്റ് കാശാക്കു ന്നത് ഒഴിവാക്കാനും കഴിയും. .


എച്ച്.എം.ടി.ഭൂമി ഇടപാടുമായി ഉണ്ടായ വിവാദത്തില്‍ അടുത്തയിടെ തന്നെ കേരളീയര്‍ ഇത് കണ്ടതല്ലേ. വില്പനാവകാശം ഉണ്ടായിരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പൊന്നും വിലക്കെടുത്ത് കൊടുത്ത ഭൂമി എച്ച്.എം.ടി.കിട്ടിയ കാശിനു വിറ്റ് തുലക്കില്ലായിരുന്നു

സത്യമേവജയതേ said...

നല്ല പോസ്റ്റ് .ഉമ്മന്‍ ചാണ്ടിയുടെ കരാറിലും .വി .എസ്സിന്‍റെ കരാറിലും . ഫ്രീ ഹോള്‍ഡ്‌ ഉണ്ട് . വ്യത്യാസം ഒന്ന് മാത്രം .വി എസ്സിന്‍റെ കേരളാ താല്‍പ്പര്യങ്ങള്‍ മുന്‍ നിറുത്തി കൊണ്ടുള്ള കരാര്‍. ചാണ്ടിയുടെത് പണവുമായി വ്യവസായം തുടങ്ങാന്‍ വരുന്നവന്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടന്നു കൊടുക്കുന്ന അഭിസാരികയുടെ രീതി. U .D .F ഭരണകാലത്ത് കേരളത്തിന്‍റെ പൊതുമുതല്‍ കിട്ടിയ കാശിന്നു വിറ്റ് അതിന്‍റെ കമ്മീഷന്‍ വാങ്ങി രാഷ്ട്രിയ ജീവിതം ആഘോഷമാക്കിയതിന്‍റെ തെളിവാണ് ഐസ്ക്രീം പാര്‍ലര്‍ കേസിന്‍റെ പുതിയ വെളിപ്പെടുത്തലുകള്‍.
അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു എന്നിട്ടും പട്ടിക്കു മുറുമറു പ്പ് എന്ന് പറഞ്ഞ പോലത്തെ പ്രതികരണങ്ങളാണ് ഉമ്മന്‍ ചാണ്ടിയില്‍ നിന്നും ഇപ്പോള്‍ വരുന്നത് . എന്തൊരു നിലവാര തകര്‍ച്ച .

ASOKAN said...

ടീകോം കമ്പനി എല്‍.ഡി.എഫ് സര്‍ക്കാരുമായി ഒരിക്കലും കരാര്‍ ഒപ്പിടില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി കരുതിയിരുന്നത്.എന്നാല്‍ അന്താരാഷ്‌ട്ര ഐ.ടി.വികസനത്തില്‍ കൊച്ചിക്കുള്ള പ്രാധാന്യം ദുബായ്‌ കമ്പനിക്ക് മറ്റാരെക്കാളും നന്നായി അറിയാം.


ലോകത്തെ മുഴുവന്‍ രാജ്യങ്ങളെയും തമ്മില്‍ ഐ.ടി.മേഖലയുമായി ബന്ധിപ്പിക്കുന്ന നാല് പ്രധാന സബ്മറൈന്‍ കേബിള്‍ ശ്രിന്ഘലയുടെ പ്രധാന ലാന്‍ഡിംഗ് പോയന്റുകളില്‍ ഒന്ന് കൊച്ചിയാണ്.മറ്റൊന്ന് ടീകോമിന്റെ സ്വന്തം ദുബായ്!!! അത് കൊണ്ട് തന്നെ,കൊച്ചി ടീകോമിന്‍റെ കൂടി ഉടമസ്ഥതയില്‍ വരുന്നതോടെ ഈ രംഗത്ത്, ടീകോംനു നിര്‍ണ്ണായകമായ സ്വാധീനം കിട്ടുന്നു.അത് കൊണ്ടാണ് മറ്റു സംസ്ഥാനങ്ങള്‍ മാടി വിളിച്ചിട്ടും അവര്‍ കേരളം വിട്ടു പോകാത്തത്.അല്ലാതെ ഉമ്മന്‍ ചാണ്ടിയുടെയും കുഞ്ഞാപ്പയുടെയും പുന്നാര വാക്കുകള്‍ കേട്ട തു കൊണ്ട് മാത്രമല്ല.

ഈ കരാര്‍ എല്‍.ഡി.എഫ് ഒപ്പിട്ട2007 കാലത്ത്, ഈ കരാര്‍ ഒപ്പിട്ടത് വഴി വി.എസ് മകനിലൂടെ കോടികള്‍ നേടിയെടുത്തു എന്ന് അക്കാലത്ത്, ഈ മുടിചീകാ മന്നന്‍ തന്റെ ഒരു ചാവേറായ ഹസ്സന്‍ വഴി നെറികെട്ട ആരോപണം ഉന്നയിച്ചു.എല്‍.ഡി.എഫ് കരാര്‍ ഒപ്പിട്ട TEECOM Fz LLc ഒരു ലിമിറ്റഡ് ലയബിളിടി കമ്പനി മാത്രമാണെന്നും ഇത് ദുബായ് സര്‍ക്കാരിന്റെ ഭാഗമല്ല എന്നും അത് കൊണ്ട് തന്നെ ഈ കരാര്‍ വേണ്ടത്ര വിശ്വാസ യോഗ്യമല്ല എന്നോക്കെപോയി ആരോപണങ്ങള്‍.


ഇതിനെതിരെ അതി ഭീകരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയ ആള്‍ ആണ് യു.ഡി.എഫിന്റെ ഈ മുടി ചീകാ മന്നന്‍ ഉമ്മന്‍ ചാണ്ടി.മാതൃഭൂമി ദിനപത്രത്തിലെ ഇങ്ങേരുടെ “കാലത്തിനൊപ്പം” എന്ന പ്രതിവാര പങ്ങ്തിയിലൂടെ ആണ് അത് ചെയ്തത്.പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്തില്‍ (23.52007),നിരവധി സൌജന്യങ്ങള്‍ക്ക് പുറമേ മന്ത്രി സഭ അംഗീകരിച്ച് കഴിഞ്ഞതിനു ശേഷം സംസതാനതിനു ദോഷകരമായ നിരവധി വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്:അത്നെ കുറിച്ച് ജുടീഷ്യല്‍ അന്വേഷണം വേണം എന്ന് ആവശ്യപെട്ട ആളാണ്‌ ഈ മനുഷ്യന്‍.

അവസാനം,മേല്പറഞ്ഞ മുഴുവന്‍ ആരോപണങ്ങളെ സംബന്ധിചു ഇങ്ങേര്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപെട്ട,ഇയാള്‍ തന്നെ സംസ്ഥാന താല്പര്യങ്ങള്‍ക്ക് ദോഷകരമാണ് എന്ന് കേരളീയരോട് പറഞ്ഞ, കരാര്‍ നടപ്പാക്കാന്‍ “വി.എസ്.ആവശ്യപെട്ടാല്‍ വേണമെങ്കില്‍ ഇടപെടാം”എന്ന് പറയുന്നതും നമ്മള്‍ കേട്ടു.ഇപ്പോള്‍ ഫ്രീ ഹോള്‍ഡ്‌ പ്രശ്നത്തെ കുറിച്ച് മാത്രം പറയുന്ന ഇദ്ദേഹം,മുന്‍പ് കരാറിനെ കുറിച്ച് പറഞ്ഞത്‌ ഒന്നും സത്യമായിരുന്നില്ല എന്ന് തുറന്ന് സമ്മതിക്കുന്നതിനു തുല്യമല്ലേ?. ഇതൊന്നും കാണാൻ ഒരു മനോരമയും ഇല്ലല്ലോ...എന്‍റെ കാകരേ........................