Friday, February 04, 2011

പ്രൊഫഷനല്‍ മനോരമ

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ സാധ്യതകളെ ദുര്‍ബലപ്പെടുത്തുന്ന ഐസ്ക്രിം കേസ് വെളിപ്പെടുത്തലുകളെ മനോരമ കൈകാര്യം ചെയ്ത രീതി എന്റെ മുന്‍ പോസ്റ്റുകളില്‍ നമ്മള്‍ കണ്ടതാണ്‌. വിഷയം ഒന്ന് മങ്ങിത്തുടങ്ങിയപ്പോഴെക്കും മനോരമ രക്ഷപ്രവര്‍ത്തനം ഏറ്റെടുത്തു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഇന്നത്തെ (05/02/2011) ഇലെ മുഖപ്രസംഗം


വോട്ടിനായി ഇത്രയും തരംതാഴാമോ?

രാഷ്ട്രീയ പോരാട്ടങ്ങള്‍ അഭിജാതമാകുന്നത് അവ ആശയങ്ങളും കര്‍മപരിപാടികളും മുന്‍നിറുത്തിയുള്ളതാവുമ്പോഴാണ്. തിരഞ്ഞെടുപ്പു മുന്നില്‍കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നതു തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് - പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തിരഞ്ഞെടുപ്പു രഥം ഉരുണ്ടുവരുന്നതു കണ്ടുപകച്ച് രണ്ടും കല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണങ്ങളുന്നയിക്കാന്‍ ഉപയോഗിക്കുന്നതോ, കുപ്രസിദ്ധിയുള്ള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും.

ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ അവശേഷം ഇപ്പോള്‍ അതിന്റെ അപഹാസ്യമായ രണ്ടാം വരവിലാണ്. കീഴ്കോടതിമുതല്‍ സുപ്രീം കോടതിവരെയുള്ള എല്ലാ തലങ്ങളും പിന്നിട്ട് വിധിയുണ്ടായ കേസാണിതെങ്കിലും എത്ര വര്‍ഷം കഴിഞ്ഞും ഏത് ഇന്ത്യന്‍ പൌരനും ചോദ്യം ചെയ്യാം; അതിനു പക്ഷേ ഉപയോഗിക്കേണ്ടതു വ്യവസ്ഥാപിത മാര്‍ഗങ്ങളാണ്. ആരൊക്കെയോ ചിലര്‍ സ്വയംകോടതി ചമയുന്നതും വ്യക്തിഹത്യയുടെ നികൃഷ്ടവഴികള്‍ തിരയുന്നതുമാണിപ്പോള്‍ കേരളം കാണുന്നത്. നീതിപീഠത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതുവരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ഈ ചോദ്യം ചെയ്യലിനു മുതിരുന്നതോ സംശയത്തിന്റെ നിഴലില്‍ മുഖംകുനിച്ചുനില്‍ക്കുന്നവരും.

സത്യത്തെ ഏറെക്കാലം മൂടിവയ്ക്കാന്‍ കഴിയില്ലെന്നും മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ പിന്നില്‍നിന്നു കുത്തുമെന്നതിന് ഉദാഹരണമാണിതെന്നുമാണ് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞത്. പെണ്‍കുട്ടികളെ നശിപ്പിച്ച മാന്യന്‍മാരെ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ കയ്യാമം വച്ചു തെരുവിലൂടെ നടത്തിക്കുമെന്ന് അദ്ദേഹം രണ്ടാഴ്ച മുമ്പ് പറഞ്ഞതുകൂടി ഇതോടു ചേര്‍ത്തുവായിക്കുമ്പോള്‍ ന്യായമായും ചോദിക്കാം: മൂടിവയ്ക്കപ്പെട്ടു കിടക്കുന്ന അവസ്ഥയില്‍നിന്ന് ഒരു രാഷ്ട്രീയകക്ഷിക്കു തിരഞ്ഞെടുപ്പു സമയത്തു പുറത്തെടുക്കാനുള്ളതാണോ ഇത്തരം കേസുകള്‍?

കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തിലും അധികാരമേറി പ്രഥമ മന്ത്രിസഭാ യോഗത്തിനുശേഷവും പെണ്‍വാണിഭക്കാരെ ഉദ്ദേശിച്ച് ഇതേ കയ്യാമത്തിന്റെ കാര്യം വിഎസ് പറഞ്ഞതു മറക്കാറായിട്ടില്ല. അദ്ദേഹം ഭരണത്തിലേറിയപ്പോള്‍, കിളിരൂര്‍ അടക്കമുള്ള കേസുകളില്‍ ആ കയ്യാമത്തിന് എന്തു സംഭവിച്ചു എന്നതും ജനത്തിന് ഒാര്‍മയുണ്ട്. ഐസ്ക്രീം പാര്‍ലര്‍ കേസുണ്ടായതിനുശേഷമുള്ള പതിനാലു വര്‍ഷങ്ങളില്‍ ഒന്‍പതു വര്‍ഷവും അധികാരത്തിലിരുന്നത് ഇടതു സര്‍ക്കാരാണ്. ഈ കേസ് തേച്ചുമാച്ചുകളയാന്‍ ആരെങ്കിലും ശ്രമിച്ചെങ്കില്‍ അതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു മുന്‍ ഇടതു സര്‍ക്കാരും അന്നത്തെ മുഖ്യമന്ത്രിയുടെ സര്‍വപ്രതാപിയായ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണെന്ന കാര്യം ഇപ്പോഴത്തെ വിവാദത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍പത്തെ ഇടതു സര്‍ക്കാരിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും അതെപ്പറ്റി അന്വേഷണമില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത്. ആ പഴയ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാത്രം അദ്ദേഹം കുറ്റവിമുക്തനാക്കുകകൂടി ചെയ്യുന്നതോടെ ഇപ്പോഴത്തെ കാടിളക്കലിലെ രാഷ്ട്രീയക്കളി നഗ്നമായി നാടിനുമുന്നില്‍ നില്‍ക്കുകയാണ്. പാര്‍ട്ടി ഈയിടെ നേതാവിനു നല്‍കിയ 'ചികില്‍സയും വല്ലാത്ത ഒരു കാവ്യനീതിയായി ജനത്തിനു മുന്‍പാകെയുണ്ട്.

ഇതിനൊക്കെ പുറമേയാണ് ആരുടെയൊക്കെയോ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു ചൂട്ടുപിടിക്കുന്ന ഒളിക്യാമറാപ്രവര്‍ത്തനം. മാധ്യമങ്ങള്‍ സ്വയംനടത്തുന്ന സ്വതന്ത്രമായ അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങും ഏതാനും തത്പരകക്ഷികളുടെ കൂടെ സഞ്ചരിച്ച് അവര്‍ പറയുന്നതുപ്രകാരമുള്ള ചിത്രീകരണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യത്തിലാണെങ്കില്‍ ചിത്രീകരണത്തിനുശേഷം മാസങ്ങള്‍ കഴിഞ്ഞ് സംപ്രേഷണസമയം തീരുമാനിച്ചതുപോലും അതേ തല്‍പരകക്ഷികള്‍തന്നെ. എത്രമാത്രം മലീമസമാണു സംസ്ഥാന രാഷ്ട്രീയമെന്നതിനു വേറെ സാക്ഷ്യങ്ങള്‍ വേണമെന്നു തോന്നുന്നില്ല.

തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ജൂഡിഷ്യറിയെ താറടിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമാണ്. സാധാരണക്കാരുടെ രക്ഷയ്ക്കും അവര്‍ക്കു നീതികിട്ടാനും അവസാനത്തെ ആശ്രയം കോടതികളാണെന്ന് ആരും മറക്കരുത്. തെറ്റു ചെയ്തവര്‍ എത്ര പ്രബലരായാലും എത്ര കാലം കഴിഞ്ഞാലും ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ സംശയമില്ല. കാലത്തിന്റെ നീതിനിര്‍വഹണത്തില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനുമാവില്ല. പക്ഷേ, താത്ക്കാലിക ലാഭം മുന്‍നിറുത്തി നീചമാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുപ്പു വിജയം നേടാമെന്ന വ്യാമോഹം ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്.

ഭരിക്കുന്നവര്‍ വീണ്ടും വോട്ടു തേടേണ്ടതു സ്വന്തം ഭരണനേട്ടങ്ങളുമായാണ്; മലര്‍ന്നുകിടന്നു തുപ്പിയല്ല. സ്ത്രീപീഡനക്കേസുകളില്‍ അഞ്ചു വര്‍ഷം വെറുതെയിരുന്ന ഒരു സംസ്ഥാനാധിപനു ധാര്‍മിക ഉത്ക്കണ്ഠയുടെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതുകൊണ്ടുമാത്രം അതിന്റെ അപഹാസ്യത ഇല്ലാതാവുന്നുമില്ല

മുസ്ലിംലീഗ് സെക്രട്ടറി എം.കെ മുനീറിന്റെ ചാനലില്‍ വന്ന വെളിപ്പെടുത്തലുകളാണ്‌ ഐസ്ക്രിം പാര്‍ലര്‍ കേസില്‍ മനോരമ ഉയര്‍ത്തുന്ന ആശങ്കള്‍ക്ക് അടിസ്ഥാനം എങ്കിലും പഴി ഇടത് സര്‍ക്കാരിനാണ്‌ . ഈ വാചകങ്ങള്‍ അതിന്‌ അടിവര ഇടുന്നു

രാഷ്ട്രീയ പോരാട്ടങ്ങള്‍ അഭിജാതമാകുന്നത് അവ ആശയങ്ങളും കര്‍മപരിപാടികളും മുന്‍നിറുത്തിയുള്ളതാവുമ്പോഴാണ്. തിരഞ്ഞെടുപ്പു മുന്നില്‍കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നതു തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് - പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തിരഞ്ഞെടുപ്പു രഥം ഉരുണ്ടുവരുന്നതു കണ്ടുപകച്ച് രണ്ടും കല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണങ്ങളുന്നയിക്കാന്‍ ഉപയോഗിക്കുന്നതോ, കുപ്രസിദ്ധിയുള്ള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും.

ഇത് വായിച്ചാല്‍ തോന്നുക കൈരളി പീപ്പിളില്‍ വന്ന ഒരു വാര്‍ത്തയാണ്‌ ഈ പ്രശ്നങ്ങള്‍ക്ക് ഒക്കെ കാരണം എന്നാണ്‌. മുഖപ്രസംഗം മുഴുവന്‍ ഇടത് വിരുദ്ധമാണ്‌ എന്ന് മാത്രമല്ല മുനീറിനെപ്പറ്റി ഒരു പരാമര്‍ശം പോലുമില്ല.മുഖപ്രസംഗത്തിലെ ഓരോവരിയും മനോരമയുടെ ഇടത് വിരുദ്ധത് സ്വയം സംസാരിക്കുന്ന തെളിവുകളാണ്‌. മുഖപ്രസംഗം അവസാനിക്കുന്നതും ഒരു ഉപദേശത്തോടെയാണ്‌.ഇന്നലെവരെ മനോരമക്ക് പ്രിയങ്കരനായിരുന്ന വി.എസിനുള്ള ഉപദേശം കൂടിയായി ഇതിനെ നോക്കിക്കാണാം

ഭരിക്കുന്നവര്‍ വീണ്ടും വോട്ടു തേടേണ്ടതു സ്വന്തം ഭരണനേട്ടങ്ങളുമായാണ്; മലര്‍ന്നുകിടന്നു തുപ്പിയല്ല. സ്ത്രീപീഡനക്കേസുകളില്‍ അഞ്ചു വര്‍ഷം വെറുതെയിരുന്ന ഒരു സംസ്ഥാനാധിപനു ധാര്‍മിക ഉത്ക്കണ്ഠയുടെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതുകൊണ്ടുമാത്രം അതിന്റെ അപഹാസ്യത ഇല്ലാതാവുന്നുമില്ല

ഇനി ധാര്‍മ്മികതയുടെ മുഖംമൂടി അണിഞ്ഞ് നില്‍ക്കുന്ന മനോരമയുടെ ഇന്നത്തെ ഫ്രണ്ട് പേജ് നോക്കാം

ലാവ്‌ലിന്‍ കേസില്‍ ജഡ്‌ജി മാറിയത് ചുവന്ന തലക്കെട്ടില്‍ വലിയ വാര്‍ത്ത.എന്തുകൊണ്ടാണ്‌ മാറിയതെന്നൊന്നും അറിയില്ലെങ്കിലും അത്യാവശ്യം നന്നായി പൊലിപ്പിച്ച നല്‍കിയിട്ടുണ്ട്. നാളെമുതല്‍ സുജിത് നായര്‍ക്കോ ജയ്ചന്ദ്രന്‍ ഇലങ്കത്തിലിനോ ഒക്കെ സബ് കഥകള്‍ എഴുതാന്‍ പാകത്തിനുള്ള ലിങ്ക്സൊക്കെ അതിലുണ്ട്. പിന്നെ പി.ശശിക്കെതിരെ അന്വേഷണത്തിന്‌ സി.പി.എം കമ്മറ്റിയെ വച്ചതും സ്മാര്‍ട്ട് സിറ്റി പദ്ധതിയെപ്പറ്റി ഉമ്മന്‍ ചാണ്ടിയുടെ ആരോപണവുമാണ്‌.

രാജയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടതോ ലോട്ടറിക്കേസില്‍ നികുതി വാങ്ങണമെന്ന് സിങ്കില്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തതോ, ഐസ്ക്രിം പാര്‍ലര്‍ കേസ് വിന്‍സണ്‍ എം പോള്‍ അന്വേഷിക്കും എന്ന് പറഞ്ഞതോ ഒന്നും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.ഇനി വെറുതെ നമുക്ക് മാതൃഭൂമിയുടെയും ദീപികയുടെയും മുഖ്യപേജുകളും നോക്കും. ചുമ്മ ഒരു റഫറന്‍സായി മാത്രം

വാര്‍ത്തകള്‍ക്ക് കടപ്പാട് മനോരമ മാതൃഭൂമി ദീപിക പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡീഷന്‍

20 comments:

മാരീചന്‍‍ said...

മനോരമയുടെ ബാലജനസഖ്യം കേരള രാഷ്ട്രീയത്തിനു നല്‍കിയ മഹാസംഭാവനയാണു കിരണേ, ഉമ്മന്‍ചാണ്ടി... ആന്റണിയുടെ കാലുവാരി മുഖ്യമന്ത്രിയായ ആള്‍ എന്ന ചീത്തപ്പേര് കഴുകിക്കളയാന്‍ ഇനി ചാണ്ടിയ്ക്കു വേണ്ടത് തെരഞ്ഞെടുപ്പു വിജയത്തോടെ മുഖ്യമന്ത്രി പദം. ആ ലക്ഷ്യത്തിനു "ഉമ്മനും മാമ്മനും ഒരേ വികാരം, ഒരേ മാനസം..."

ഇനി ഒളികാമറയുടെ ധാര്‍മ്മികതയെക്കുറിച്ചു കൂടി... ഒളികാമറയിലോ ടേപ്പിലോ പാലായിലെ സാറും കുടുങ്ങിയിട്ടുണ്ടെന്നാണ് അണിയറ വര്‍ത്തമാനം.. ഇനി പുറത്തുവരുന്നത് അതുവല്ലതുമാണെങ്കില്‍ പ്രതിരോധം ഇപ്പോഴേ തീര്‍ക്കേണ്ടേ... പലതും കാണാനിരിക്കുന്നതേയുളളൂ....

dileep said...

കംമുനിസ്റ്കാരന്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു ആത്മഹത്യാ ചയ്തുകളയുമെന്ന് വീമ്പിലക്കിയവന്റെ പത്രത്തില്‍ നിന്ന് എങ്ങിനെയാണ്‌ നന്മ പ്രതീക്ഷ്ക്കുന്നത്..? പിണറായി വിജയനെ കഴിഞ്ഞ 15 വര്‍ഷമായി വെട്ടയടികൊണ്ടിരിക്കുന്ന ഈ മാധ്യമ പുന്ഗവന്മാര്‍ ചാണ്ടിക്കും കുഞ്ഞലിക്കും എതിരെ വാര്‍ത്തകള്‍ വരുമ്പോള്‍ എത്രകണ്ട് അസഹിഷ്ണുക്കല്നു എന്നതിന്റെ തെളിവുകള്‍ ആണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്, കേരളത്തിലെ ഇടതുപക്ഷ മനസ്സുതകരാതിരിക്കാന്‍ നിരന്തര മാധ്യമ വിചാരണയും പോളിച്ച്ഴുതും അനിവാരിയമായ ഒരു ഘട്ടമാണിത്. കിരണിനെപോലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട് എന്നത് അഭിനന്തനീയമാണ്. ഇനിയും ഇത്തരം വിചാരണകള്‍ പ്രതീക്ഷിക്കുന്നു.

റെഡ് ഈസ്‌ മൈ ലൈഫ് said...

പ്രസ്തുത മുഖപ്രസംഗം വായിച്ചിരുന്നു.
യു ഡി എഫ്-നു വേണ്ടി മനോരമ ഇത്ര തരംതാഴാമോ?
ഒന്നിച്ചു ചെയ്ത വൃത്തികേടുകള്‍ കുഞ്ഞാലിക്കുട്ടിയും മച്ചാനും അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു പറയുന്നതില്‍ ഇടതുപക്ഷം എന്ത് പിഴച്ചു.
ഒരാഴ്ച മുന്‍പ് വരെ ചീഫ് ജസ്റ്റിസ്‌ കെ ജി ബാലകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ച മനോരമ ജഡ്ജ്-മാര്‍ കൈകൂലി വാങ്ങി എന്ന വാര്‍ത്ത‍ എന്തേ വിഴുങ്ങുന്നു?
വി എസ് ഇത് അര്‍ഹിച്ച പതനം തന്നെ എല്ലാക്കാലത്തും മനോരമ പൊക്കികൊണ്ട് നടക്കും എന്നാണോ വി എസ് കരുതിയത്‌?

കിരണ്‍ തോമസ് തോമ്പില്‍ said...

സി.പി.എമിനെ എതിര്‍ക്കാനുള്ള പത്രത്തിന്റെ സ്വാതന്ത്ര്യത്തെ ഞാന്‍ ഒരിക്കലും എതിര്‍ക്കില്ല. പക്ഷെ ഇത് ഒരുതരം വീട്ടുപണി ചെയ്യുന്ന പോലെ ആയിപ്പോയീ. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പുകാലത്ത് ഇറങ്ങിയ മനോരമയും മാതൃഭൂമിയും വെറുതെ മറിച്ച് നോല്‍ക്കിയാല്‍ മനോരമയുടെയും മാതൃഭൂമിയുടെയും തനിനിറം പുറത്ത് വരും. പക്ഷെ ദീപിക പത്രമാണ്‌ എന്നെ ഇപ്പോള്‍ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.

krish | കൃഷ് said...

ഹഹ ഇതാണു പറയുന്നത് ഓരോ പത്രത്തിനും ഓരോ രാഷ്ട്രീയമെന്ന്.

(ഓഫ്; ഇന്നത്തെ മുഖപ്രസംഗം നാളത്തെ തിയതിയിലോ, തിയതി തിരുത്തുമല്ലോ)

. said...

മനോരമ സാംസ്കാരിക കേരളത്തിന് അപമാനം...

വി ബി എന്‍ said...
This comment has been removed by the author.
വി ബി എന്‍ said...

അച്ചായന്‍ തകര്‍ക്കുവാണല്ലോ...

മഞ്ഞപത്രങ്ങള്‍ പോലും നാണിക്കും ഇങ്ങനെ എഴുതാന്‍.

കിരണ്‍ പുലര്‍ത്തുന്ന ജാഗ്രതയ്ക്കും പരിശ്രമങ്ങള്‍ക്കും അഭിനന്ദനങ്ങള്‍..!

അനില്‍ഫില്‍ (തോമാ) said...

ശ്രീ കിരണ്‍ തോമസ്‌ അഭിവാദനങ്ങള്‍...

കേരളത്തിലെ ഇടതുപക്ഷ ഗവര്‍മെന്റിനോട് മനോരമക്കുള്ള അസഹിഷ്ണുതയുടെ കാര്യ കാരണങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കിട്ടാന്‍ സഹായിക്കുന്നതായിരുന്നു മനോരമ തന്നെ കെ എം മാത്യുവിന്റെ നിര്യാണ സമയത്ത് പ്രസിദ്ദീകരിച്ച അനുശോചന ലേഘനങ്ങളും ജീവ ചരിത്രവും, അതില്‍ നിന്നും നമ്മള്‍ക്ക് മനസിലാക്കാന്‍ സാധിച്ചത് കോണ്ഗ്രസ് ഹൈക്കമാണ്ഡിലും കേന്ദ്ര ഗവര്‍മെണ്ടിലും ഉമ്മന്‍ ചാണ്ടിക്കോ ചെന്നിത്തലക്കോ ഉള്ളതില്‍ കൂടുതല്‍ സ്വാധീനം മനോരമ ഉടമകള്‍ക്ക് ആണെന്ന് തന്നെ. അതിനാല്‍ കേരളത്തില്‍ പുരോഗമന ശക്തികള്‍ ദുര്‍ബലപ്പെടെണ്ടതും പ്രതിലോമ ശക്തികള്‍ നേതൃത്വം കൊടുക്കുന്ന ഗവര്‍മെന്റ് അധികാരത്തില്‍ എത്തേണ്ടതും അവരുടെ പ്രഥമ പരിഗണന ആണ്. അതിനുവേണ്ടി എന്ത് നെറികെട്ട പണിയും അവര്‍ ചെയ്യുകയും ചെയ്യും, ഇപ്പോള്‍ കാണുന്നതൊക്കെ സാമ്പിള്‍ മാത്രം. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ ആയി കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പ് ദിനത്തിലും ഏതെങ്കിലും തരത്തിലുള്ള നുണ ബോംബില്ലാതെ മനോരമയുടെ ഒരു എഡിഷനും പുറത്ത് ഇറങ്ങീട്ടില്ലല്ലോ?

john said...

ഛെ എന്തു വൃത്തികെട്ട എഴുത്താ ഈ മനോരമ എഴുതുന്നെ. ദേശാഭിമാനി പോലും നാണിച്ചുപോകുമല്ലൊ.......

ഉണ്ണി said...

ഛെയ് കിരണ്‍ജി ഞങ്ങളെ ഇങ്ങനെ എഴുതിക്കൊല്ലല്ലെ.ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടിവരും പ്ലീസ്.അതുകൊണ്ടല്ലേ

George Franz Xavier said...

What I need to say, is that, the publich should know all these. The intellectuals in kerala should come forward and take up the responsibility to inform the normal public about the media mishandling these issues. i still remain to my positio that Mathurbhumi and Manorama are the interpreters rather than informers of news. We cannot expect anything other from Deepika and Chandrika. I am also not telling that Kairali, people and deshabhimani are fact reporters. but at this moment we need to appreciate India vision.

vipin said...

2001ല്‍ ഈ ധാര്‍മ്മിക ബോധം കണ്ടില്ലല്ലോ !!!? അന്ന് നാദാപുരം ബലാല്‍സംഘം , എന്‍റോണ്‍ അഴിമതികഥ എന്നീ തന്തയില്ലാ കഥകള്‍ ഉണ്ടാക്കി യൂ ഡി എഫിന്റെ ഊമ്പിക്കൊടുത്തവരുടെ ഒരു ധാര്‍മിക രോഷം ..ഹഹഹ !!!!

vipin said...

http://www.seashoregroup.com.qa/keypersonnel.aspx

ASOKAN said...

മനോരമ തള്ള എന്ത് പറഞിട്ടും കാര്യമില്ലാത്ത സ്ഥിതിയാണ് വൈകുന്നേരത്തോടെ കുഞ്ഞാപ്പ തള്ളയുടെ ചാനലില്‍ കൂടി ഒപ്പിച്ചത്.ഒളി ക്യാമറ പരിപാടിയിലും ഗൂഡാലോചനയിലും ചില യു.ഡി.എഫ് കക്ഷികള്‍ക്കും പങ്കുണ്ട് എന്ന് കുഞ്ഞാപ്പ വെളിപെടുതിയിരിക്കുന്നു

ഷേര്‍ഷ said...

എ.കെ.ജി.സെന്‍റര്‍ റെഡി ആക്കുന്ന മുഖപ്രസംഗവും വാര്‍ത്തയും മാത്രം പത്രങ്ങള്‍ കൊടുക്കുന്ന ഒരു കാലത്തിനു കാത്തിരിക്കുന്ന സഖാക്കളുടെ പ്രീതിക്കായി ഒരു പോസ്റ്റ്‌ കൂടി അല്ലെ.

കല്യാണിക്കുട്ടി said...

oru madhyamavum enthokke paranjittum kaaryamilla....janangalkku ithinte pirakile kali manassilayi kazhinju.....

റെഡ് ഈസ്‌ മൈ ലൈഫ് said...

എ.കെ.ജി.സെന്‍റര്‍ കൊടുക്കുന്ന വാര്‍ത്തകളെ കൊടുക്കാവൂ എന്നൊന്നും ആരും പറഞ്ഞിട്ടില്ല.ഈ ഐസ്ക്രീം വാര്‍ത്ത‍ പുറത്തുവിട്ടത് ആരാ? മുനീറിന്റെ ഇന്ത്യവിഷന്‍ എന്നിട്ട് ഈ മുഖപ്രസംഗത്തില്‍ മുനീറിനെ കുറിച്ചോ ഇന്ത്യവിഷനെ കുറിച്ചോ ഒരു വരി ഉണ്ടോ? ഇത് വായിച്ചാല്‍ തോന്നും ഈ വാര്‍ത്ത‍ കൈരളി കെട്ടിച്ചമച്ചതാണെന്ന്. വാര്‍ത്തകളെ എങ്ങനെ വളച്ചോടിക്കണമെന്നു മനോരമയെ കണ്ടു പഠിക്കണം.ഇതിനെയാണോ പിതൃശൂന്യ പത്രപ്രവര്‍ത്തനം എന്ന് പറയുന്നത്?.ജൂഡിഷ്യറിയിലെ അഴിമതിയെ പറ്റി പറഞ്ഞു നടന്ന മനോരമ ജസ്റ്റിസ് തങ്കപ്പനെയും ജസ്റ്റിസ് നാരായണ കുറുപ്പിനെയും പറ്റി എന്തെ മിണ്ടാത്തത്.
മാധ്യമ കൊട്ടേഷന്‍ എന്ന് പിണറായി പറഞ്ഞത് ഇത് തന്നെയല്ലേ

paarppidam said...

ഇന്ന് ഒളിക്യാമറയെ പറ്റി കുറ്റം പറയുന്ന മനോരമ നാളെ ഒളിക്യാമറയില്‍ പകര്‍ത്തിയ രംഗം കാണിക്കില്ലേ?
എന്തായാലും കാര്യങ്ങള്‍ വളരെ കൃത്യമായിതന്നെ കിരണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
സ്റ്റിങ്ങ് ഓപ്പറേഷന്‍ മനോരമയും നടത്തിയിട്ടില്ലേ? കൊച്ചിയിലെ പെണ്‍‌വാണിഭത്തെ പറ്റി? നോക്കു കൂലിയെ പറ്റി? മണല്‍ ഊറ്റ് മാഫിയയെ പറ്റി? കുഞ്ഞാലിയെ പറ്റി പറയുമ്പോള്‍ മാത്രം ഒരു പൊള്ളല്‍. സ്വത്വത്തെ പറ്റി പറയുന്ന കെ.ഈ.എന്നാദികളും ഇതേ പറ്റി ഒന്നും പറയുന്നില്ല.
കുഞ്ഞാലിക്കുട്ടി ഒരു “ഇരയല്ലേ?” അയാളുടെ സ്വതം എന്താണ്? മുസ്ലീം/രാഷ്ടീയക്കാരന്‍?

jokrebel said...

സഖാവെ,

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍,

കഴിഞ്ഞ യു ഡി എഫ് ഭരണവും എല്‍ ഡി എഫ് ഭരണവും തമ്മിലുള്ള ഒരു താരതമ്യം

എന്നിവ പോസ്റ്റ്‌ ചെയ്താല്‍ നന്നായിരിക്കും.....

അഭിവാദ്യങ്ങള്‍