Friday, February 11, 2011

ബാലകൃഷ്ണപ്പിള്ളക്ക് പറയാനുള്ളത്

കേരള ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബാലകൃഷ്ണപ്പിള്ള 2011 ജനുവരി 30 ലക്കം കലാകൌമുദിയില്‍ വിഡി ശെല്‍വ്വരാജിന്‌ അനുവദിച്ച അഭിമുഖത്തില്‍ ഈ കേസിന്‌ ആസ്പദമായ സംഗതികളും ബാലകൃഷ്ണപ്പിള്ളിയുടെ വാദങ്ങളും പറയുന്നുണ്ട്. പ്രസ്തുത അഭിമുഖത്തിന്റെ സ്കാന്‍ തുടര്‍ന്ന് വായിക്കുക.തികച്ചും അക്കാഡമിക്ക് താല്‍പ്പര്യം മാത്രമാണ്‌ ഈ അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന്‌ പിന്നില്‍ എനിക്കുള്ളൂ. പിള്ളയുടെ വാദഗതികള്‍ ഇന്നത്തെ മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ആ വശങ്ങളിലേക്ക് കൂടി ഒന്ന് നോക്കാനുള്ള അവസരം ഉണ്ടാക്കുക മാത്രമാണ്‌ ഈ പോസ്റ്റിന്റെ ലക്ഷ്യം. പേജുകള്‍ക്ക് കടപ്പാട് കലാകൌമുദി വാരിക

15 comments:

Suseelan said...

പിണറായി ഗ്രൂപ്പാണു കിരണ്‍ തോമസെന്ന സത്യം മനസ്സിലായി

antony said...

ജനാബ് കുഞ്ഞാലികുട്ടിയുടെ ആളാണ് സു(ദു)ശീലന്‍ എന്ന സത്യം ഞമ്മക്ക് എന്നെ മനസ്സിലായി...!

കിരണ്‍ തോമസ് തോമ്പില്‍ said...

ലേബലിട്ട് ആനന്ദിക്കുന്നവര്‍ അത് തുടരുക. നിങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ കൈകടത്തില്ല

N.J ജോജൂ said...

നന്നായി കിരണ്‍, എന്റെ കുറച്ചു തെറ്റിദ്ധാരനകളും മാറി.

സത്യമേവജയതേ said...

എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണോ എന്ന് തോന്നുമോ എന്ന് പറഞ്ഞപോലാണ് പിള്ളയുടെ വാദം . കിരണിന്‍റെ മറ്റെല്ലാ പോസ്റ്റും ഗംഭീരം പക്ഷെ പറയാതെ വയ്യാ ഇത് കോടതി പിരിഞ്ഞിട്ടു റിക്കാര്‍ഡ് ഹാജരാക്കിയത് പോലായി . കാരണം പിള്ള മാപ്പര്‍ഹിക്കാത്ത മാടംപിയാണ്. തനി UDF മുഖമുദ്ര

കിരണ്‍ തോമസ് തോമ്പില്‍ said...

കോടതി വിധി പിള്ള മുന്‍കൂട്ടി കണ്ടു എന്നോ അലെങ്കില്‍ തന്നെ ഒരിക്കലും കോടതി ശിക്ഷിക്കില്ല എന്നോ പിള്ള വിചാരിച്ചിട്ടുണ്ടാകണം. 2 ആഴ്ച മുന്നത്തെ കലാകൌമുദിയില്‍ വന്നതാണ്‌ ഇത്. അന്ന് ഇതിന്‌ പ്രസക്തി ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് പ്രസ്ക്തമാണ്‌ താനും

N.J ജോജൂ said...

FYI

1980-87 യുഡിഫ് ഭരണകാലത്ത് വൈദ്യുതമന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള പവര്‍ ടണലിന്റെയും സേര്‍ജ് ഷാഫ്റ്റിന്റെയും നിര്‍മ്മാണത്തിനായി കെ.പി പൌലോസിനു കോണ്‍ട്രാക്ട് നല്കിയതിലൂടെ കെ.എസ്.ഇ.ബി യ്ക്ക് 2 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നതാണു ഇടമലയാര്‍ കേസ്.

N.J ജോജൂ said...

സുപ്രീം കോടതി വിധി ഇവിടെ വായിക്കാം

ASOKAN said...

അച്യുതാനന്ദന്‍ ചുമ്മാ ബഹളം വച്ചത് കൊണ്ടല്ല ജ്യുടീഷ്യല്‍ അന്വേഷണം നടന്നത്.പി.സീതി ഹാജി ചെയര്‍മാന്‍ ആയ നിയമ സഭാ സമിതിയുടെ നിര്‍ദേശപ്രകാരം ആണ് കെ.സുകുമാരന്‍ കമ്മീഷന്‍ ഈ കേസ് അന്വേഷിച്ചത്‌

dethan said...

കിരണ്‍ തോമസ് തോമ്പില്‍,
പിണറായി വിജയനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണ് താങ്കള്‍ അച്യുതാനന്ദനെ നിരന്തരം ഭര്‍ത്സിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ഞാനും കരുതിയിരുന്നത്.പക്ഷേ ഒരേ തൂവല്‍ പക്ഷികള്‍ക്കു പരസ്പരം തോന്നുന്ന മമതയാണ് അതിനു പിന്നില്‍ എന്നു ഇപ്പോള്‍ വ്യക്തമായി.അഴിമതിക്കു സുപ്രീം കോടതി ശിക്ഷിച്ച പിള്ള നിരപരാധിയാണെന്നു ആരെങ്കിലും കരുതിക്കോട്ടെ എന്നതാണൊ ഈ സന്ദര്‍ഭത്തില്‍
താങ്കള്‍ കണ്ട അക്കാമിക് താല്പര്യം? ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി ആയിരുന്ന ജ.സുകുമാരനും
വിചാരണക്കോടതിയും സുപ്രീം കോടതിയും കുറ്റവാളിയെന്നു വിധിച്ച ബാലകൃഷ്ണപിള്ള നിരപരാധിയാണെന്നു
വിശ്വസിപ്പിക്കാനാണ് ഈ വാറോല പ്രദര്‍ശിപ്പിച്ചതെങ്കില്‍ കഷ്ടമെന്നല്ലാതെ എന്തു പറയാന്‍?
കുഞ്ഞാലിക്കുട്ടിയെ വെള്ളപൂശുന്ന വല്ല കടലാസുമുണ്ടെങ്കില്‍ അതും 'അക്കദമിക്' താല്പര്യ പ്രകാരം എഴുന്ന
ള്ളിക്കാം.
-ദത്തന്‍

കിരണ്‍ തോമസ് തോമ്പില്‍ said...

എല്ലാ ലേബലുകള്‍ക്കും നന്ദി. ആരും പിള്ളയുടെ അഭിമുഖം വായിക്കുകയും അതിലെ വാദഗതികളേപ്പറ്റി സംസാരിക്കുകയും ചെയ്യാതെ എന്നെ ലേബലടിക്കാന്‍ മാത്രം മിനക്കെടുകയാണ്‌

ASOKAN said...

പിള്ള ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല.ഇതൊക്കെ ശിക്ഷിക്കപ്പെടുന്ന എല്ലാവരും പറയും.

ഞാന്‍ വി.എസ് നെ നിരന്തരം വിമര്‍ശിചിട്ടുള്ള ഒരു ആളാണ്.പക്ഷെ ഇക്കാര്യത്തില്‍ വി.എസ്നെ,പിള്ള പറയുന്ന പോലെ കുറ്റപെടുതുന്നതില്‍ കാര്യമില്ല.വിചാരണ കോടതി മുതല്‍ എല്ലാ കോടതികളിലും പിള്ളയുടെ ഭാഗം കേട്ടതാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

പിള്ളക്ക് വിധി ഉള്‍ക്കൊള്ളാനായിട്ടില്ല. ഈ അഭിമുഖം നല്‍കുമ്പോഴും പിള്ള വളരെ കോണ്‍ഫിഡന്റായിരുന്നു. പക്ഷെ വിധി പിള്ളയെ ഞെട്ടിച്ചു. സാധാരാണ വിധിയെ അടിസ്ഥാനമാക്കിയാണ്‌ ചര്‍ച്ച നടത്താറുള്ളത്. പക്ഷെ പിള്ള ഹര്‍ജി കൊടുത്ത ആളെപ്പറ്റിയാണ്‌ ചര്‍ച്ച നടത്തുന്നത്. വി.എസ് എന്നും സി.പി.എമിനെതിരെ മാത്രമേ ഗോളടിക്കൂ എന്ന് വിചാരിച്ച് സപ്പോര്‍ട്ട് ചെയ്ത് പോന്ന യുഡിഎഫുകാര്‍ക്ക് ഇത് വല്ലാത്ത അടിയായിപ്പോയീ. വി.എസിനെ പി.ബിയില്‍ നിന്ന് പുറത്താക്കിയ സമയത്തല്ലെ ഇദ്ദേഹം പിള്ളക്കെതിരെ ഉള്ള കേസ് വേഗത്തിലാക്കാണമെന്ന ഹര്‍ജി നല്‍കിയത്. അന്ന് ബാലകൃഷ്ണപ്പിള്ളപ്പറഞ്ഞത് എന്നെ ചാരി പിണറായിക്കിട്ട് ഗോളടച്ചതാ എന്നായിരുന്നു. പക്ഷെ ഇന്ന് പിള്ള പറയുന്നു വി.എസ് പിണറായിയെയും ഐസക്കിനെയും തന്നെ തകര്‍ത്തത് പോലെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന്. ഇത് യുഡിഎഫ് കാര്‍ ഇരന്ന് വാങ്ങിയ പ്രതിസന്ധിയാണ്‌. വി.എസ് സി.പി.എമിനെ പ്രതിരോധത്തില്‍ ആക്കി കഴിഞ്ഞ രണ്ട് തിരഞ്ഞെറ്റുപ്പില്‍ സഹായിച്ചത് പോലെ ഈ തിരഞ്ഞെടുപ്പിലും സഹായിക്കും എന്ന് വിശ്വസിച്ച് വി.എസിനെ താങ്ങി നടന്ന് യുഡിഎഫുകാരുടെ വിധി

റെഡ് ഈസ്‌ മൈ ലൈഫ് said...

യു ഡി എഫ്-നു എത്ര പെട്ടന്നാണ് വി എസ് നികൃഷ്ട്ടജീവിയും കൊള്ളരുതാത്തവനും ആയത്.മാധ്യമങ്ങളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയ വി എസ്-നു ഇത് വേണം.അഴിമതികേസില്‍ ശിക്ഷിക്കപെട്ട ആള്‍ക്ക് സ്വീകരണം നല്‍കിയത് ഒരു മാധ്യമത്തെയും അസ്വസ്തപെടുതുന്നില്ല. ജഡ്ജിമാരെ അക്ഷേപിച്ചതൊന്നും ഇപ്പം ആര്‍ക്കും ചര്‍ച്ച ചെയ്യണ്ട

ASOKAN said...

പിള്ള ഇതിപ്പോള്‍ വെറുതെ അടിച്ചു വിടുന്നതാണ്.ഈ കേസ് ഉയര്‍ന്നു വന്ന ഒരു കാലത്തും വി.എസ് നു എതിരെ ഒന്നും പറയാത്ത പിള്ള ഇപ്പോള്‍ പറയുന്നത് വെറും പുളു.വിചാരണകോടതി എതിരെ വിധിച്ചപ്പോള്‍ പോലും അച്യുതാനന്ദനെ പിള്ള കുറ്റം പറഞ്ഞു കണ്ടില്ല.സകല പിടിയും വിട്ടപ്പോള്‍ അച്യുതാനന്ദനെ ചീത്ത വിളിച്ച് സഹതാപ തരംഗം ഉണ്ടാക്കാന്‍ നോക്കുന്നു,അപ്പനും മോനും.

വിചാരണ കോടതി ശിക്ഷിച്ചപ്പോള്‍ ജയിലില്‍ ചാര്‍ജ്‌ ഉണ്ടായിരുന്നത് ശ്രി.R.P.C.നായര്‍ IAS നായിരുന്നു.2001 ല്‍,ആ ഒരു കാരണം പറഞ്ഞു, എ.കെ.ആന്‍റണിയില്‍ സമ്മര്‍ദം ചെലുത്തി ,സീനിയോറിറ്റി അനുസരിച്ച് അദ്ധേഹത്തിന് ന്യായമായും കിട്ടേണ്ടിയിരുന്ന ഡി.ജി.പി.സ്ഥാനം തെറിപ്പിച്ച തന്തയും മോനും ഇന്ന് ഒരു എന്‍ജിനീയര്‍ക്ക് പ്രമോഷന്‍ നിഷേധിച്ചതില്‍ വി എസ്.പക തീര്‍ക്കുന്നു: എന്നൊക്കെ പറയുന്നത് വിശ്വസിക്കാന്‍ വേറെ ആളെ നോക്കണം!!!.

പിള്ള പറയന്നത് പ്രകാരം ഇടതു മന്ത്രി സഭയില്‍ പിള്ള മന്ത്രിയായിരുന്ന കാലത്ത്, മുഖ്യമന്ത്രി ആകാന്‍ വേണ്ടി നായനാര്‍ രാജി വച്ച ഒഴിവില്‍ വി.എസ്.പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയിട്ടേ ഉള്ളു.അക്കാലത്തു ഇ.എം.എസ് ആയിരുന്നു കേരളത്തില്‍ സി.പി.എം ന്‍റെ ആദ്യത്തെയും അവസാനത്തെയും വാക്ക്‌.അങ്ങിനെയുള്ളപ്പോള്‍ വി.എസ്.സമ്മര്‍ദം ചെലുത്തി എന്നൊക്കെ പറയാന്‍ പിള്ളക്ക് മാത്രമേ കഴിയൂ