Monday, February 14, 2011

ബാലകൃഷ്ണപ്പിള്ളയും മുഖപ്രസംഗങ്ങളും

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു മുന്‍മന്ത്രി ജയിലില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌.കേരളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്‌. മറ്റ് സംസ്ഥാനങ്ങളിലെ നേതക്കള്‍ അഴിമതിക്കേസില്‍പ്പെടുമ്പോള്‍ പോലും മുഖപ്രസംഗം എഴുതി അഴിമതിക്കെതിരെ കേരളീയരെ ഉല്‍ബുദ്ധരാക്കുന്നതില്‍ മനോരമയും മാതൃഭൂമിയും വഹിച്ച പങ്ക് ചില്ലറയല്ല.

എന്നാല്‍ പിള്ളയുടെ ജയില്‍ ശിക്ഷ ഉറപ്പാക്കിയിട്ട് 4 ദിവസം കഴിഞ്ഞെങ്കിലും മനോരമയോ മാതൃഭൂമിയോ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് ഈ ശിക്ഷ മാതൃകയാകണമെന്ന് പറഞ്ഞെങ്കിലും ഒരു മുഖപ്രസംഗം എഴുതാന്‍ തോന്നിയില്ല എന്നതാണ്‌ സത്യം. 11 ആം തിയതി മുതല്‍ പിള്ളയുടെ വിഷയം കേരളത്തില്‍ കത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് പക്ഷെ മനോരമയും മാതൃഭൂമിയും അവരുടെ മുഖപ്രസംഗങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കാം


11/02/2011

പത്താം തിയതിയാണ്‌ പിള്ളയെ ജയിലില്‍ അടക്കാനുള്ള വിധി വരുന്നത്.ആ സമയത്ത് കേരളത്തിലെ ന്യൂസ് ചാനലുകള്‍ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം ലൈവ് ചെയ്യുകയായിരുന്നു. പക്ഷെ പിള്ളയുടെ ശിക്ഷാവാര്‍ത്ത അറിഞ്ഞ ഉടന്‍ ബജറ്റ് ലൈവ് നിര്‍ത്തി വച്ച് അവര്‍ പിള്ള വിഷയം കവര്‍ ചെയ്തു. എന്ന് മാത്രമല്ല അന്നത്തെ ദിവസം ബജറ്റും പിള്ള വിഷയവും ഒരേ പ്രാധാന്യത്തോടെ കൊടുക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ പിറ്റേന്ന് മുഖപ്രസംഗം എഴുതിയപ്പോള്‍ മനോരമയും മാതൃഭൂമിയും ബജറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സാധാരണ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് തല്ലക്കെട്ടില്‍ മുഖപ്രസംഗം എഴുതുന്ന പതിവ് പോലും ഇവര്‍ ഉപേക്ഷിച്ചു.

മാതൃഭൂമി

മനോരമ
12/02/2011
ബജറ്റിന്‌ അതിന്റേതായ പ്രാധാന്യമുണ്ട് എന്ന് കരുതി നമുക്ക് വേണമെങ്കില്‍ ഒരു ദിവസം കാത്തിരിക്കാം എന്ന് വയ്ക്കുക. സ്വാഭാവികമായും പിറ്റേ ദിവസത്തെ പത്രത്തിലെങ്കിലും അഴിമതി വിരുദ്ധ മുഖപ്രസംഗം പ്രതീക്ഷിക്കാം. എന്നാല്‍ മാതൃഭൂമി വല്ലാര്‍പാടം പദ്ധതി ഉല്‍ഘാടനവുമയൈ ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തേപ്പറ്റിയും മനോരമ കേരള കൌമുദിക്ക് 100 വയസ് ആയതിനെപ്പറ്റിയുമാണ്‌ മുഖപ്രസംഗം എഴുതിയത്
മാതൃഭൂമി


മനോരമ
13/02/2011
ഞായറാഴ്ച മനോരമക്ക് മുഖപ്രസംഗം ഇല്ല. എന്നാല്‍ മാതൃഭൂമിക്ക് ഉണ്ട്. രണ്ട് ദിവസം കൊണ്ട് പിള്ള വിവാദം കെട്ടടങ്ങിയിട്ടുമില്ല എന്ന് മാത്രമല്ല പിള്ളക്ക് യുഡിഫ് കൊട്ടാരക്കരയില്‍ വലിയ സ്വീകരണമൊരുക്കി. അവിടെ വച്ച് കെ.സുധാകരന്‍ എംപി കോടതിക്കെതിരെ ആഞടിച്ചു ജഡ്‌ജിമാരെ രാഷ്ട്രിയക്കാരുടെ തിണ്ണ നിരങ്ങികളായി ആക്ഷേപിച്ചു. ഗണേശ് കുമാര്‍ വി.എസിനെ നികൃഷ്ട ജീവി എന്ന് വരെ വിളിച്ചു. മാതൃഭൂമിയാണ്‌ വി.എസിനെ ബില്‍ഡപ്പ് ചെയ്യാന്‍ ഏറ്റവും അധികം ശ്രമിച്ച പത്രം. വി.എസിന്റെ ക്രഡിറ്റില്‍ നേടിയ പിള്ളക്കെതിരെ ഉള്ള വിധിയില്‍ സ്വാഭാവികമായും മാതൃഭൂമി പഴയ പിന്‍തുണ നല്‍കാന്‍ ബാധ്യസ്ഥരാണ്‌. വിധിക്കെതിരെ പ്രസംഗിച്ച പിള്ളയും മകനും എംപിയുമൊക്കെ വി.എസിനെ അധിക്ഷെപിക്കുമ്പോള്‍ അത്ലെങ്കില്‍ വി.എസ് വഴി കോടതിയെ അധിക്ഷേപിക്കുമ്പോള്‍ മാതൃഭൂമി ഒരു മുഖപ്രസംഗം കാച്ചുമെന്ന് സ്വാഭാവികായി പ്രതീക്ഷിക്കാം. പക്ഷെ അതുണ്ടായില്ല . ഈജിപ്തിലെ മാറ്റത്തിന്‌ മുന്നില്‍ വി.എസ് നിഷ്പ്രഭനാകാനായിരുന്നു വി.എസിന്റെ വിധി14/02/2011
ഈജിപ്തിലെ വിഷയങ്ങളെ മാതൃഭൂമിക്ക് മാത്രമല്ല മനോരമക്കും പ്രധാനമാണ്‌ ഞായറാഴ്ച മുഖപ്രസംഗം ഇല്ലാത്തതിന്റെ കേട് തിങ്കളാഴ്ച മനോരമ തീര്‍ത്തു. അവര്‍ ഈജിപ്ത് വിഷയം മുഖപ്രസംഗം എഴുതി. എന്നാല്‍ മാതൃഭൂമിക്ക് പറയാനുള്ളത് വികസന രംഗത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതിനെപ്പറ്റി ആയിരുന്നു. കോടതിയെ അധിക്ഷേപിച്ച സുധാകരനെതിരെ കോടത് അലക്ഷ്യ നടപടികള്‍ വരുന്നതിനെപ്പറ്റിയോ ഏതാനും മാസം മുന്നെ കോടതിയെയും ജഡ്‌ജിമാരെയും പുകഴ്ത്തിപ്പറഞ്ഞ സുധാകാരന്‍ രാഷ്ട്രിയ ലാക്കോടെ ഇപ്പോള്‍ ജഡ്‌ജിമാരെപ്പറ്റി അധിക്ഷെപം ചൊരിയുന്നതിനെപ്പറ്റിയോ ഒന്നും മാതൃഭൂമിക്ക് മിണ്ടാട്ടമില്ല.


എന്തുകൊണ്ടായിരിക്കും അഴിമതി വിഷയവും കോടതി അലക്ഷ്യവും കേരളത്തിലെ 1.5 കോടിയോളം ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന മാതൃഭുമിക്കും മനോരമക്കും മുഖപ്രസംഗ വിഷയമാകാത്തത്? എല്ലാം വായനക്കാര്‍ക്ക് വിടുന്നു

36 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍ ശിക്ഷ വാങ്ങിയവനായ ബാലകൃഷ്ണപിള്ളയെക്കുറിച്ച് മുഖപ്രസംഗം എഴുതാനോ? അദ്ദേഹം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ജയിലിലും തുടരും എന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്..അല്ലെങ്കില്‍ പിന്നെ ആരെങ്കിലും അദ്ദേഹത്തിനു സ്വീകരണം നല്‍കുമോ?

അഴിമതി..അതൊക്കെ നിങ്ങളുടെ വെറും തോന്നലല്ലേ കിരണ്‍?

Ajith Nair said...

അത് കഷ്ടം തന്നെ. മാദ്ധ്യമങ്ങള്‍ക്ക് തീരെ നട്ടെല്ലില്ലാതെ ആയി കഴിഞ്ഞു. ശ്രദ്ധയില്‍ കൊണ്ടു വന്നതിന് നന്ദി!

നിസ്സഹായന്‍ said...

മാ-പത്രങ്ങളുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ മനസ്സിലാക്കട്ടെ.
മനോരമ പണ്ടേ ഇതേ അജണ്ഡയുള്ളവരാണ്. മാതൃഭൂമി മനോരമയെക്കാള്‍ ബഹിഷ്ക്കരിക്കപ്പെടേണ്ട പത്രമാണ്.

absolute_void(); said...

Classic observation

Shiju Paul said...

ഇപ്പോഴും ഈ പത്രങ്ങളുടെ വരിക്കാരായി തുടരുന്നവര്‍ ഗൌരവമായി ചിന്തിക്കണം. അവര്‍ അടുത്തമാസം മുതലോ ഏപ്രില്‍ മാസം മുതലോ ഇവ വേണ്ടെന്നു വെയ്ക്കണം; ഒരു മാസത്തേക്കെങ്കിലും. അങ്ങനെയൊരു കാംപെയിന്‍ തുടങ്ങിയാലോ?

ജിവി/JiVi said...

വായനക്കാരായ ഒന്നരക്കോടിയിലേക്കും എത്തേണ്ട നിരീക്ഷണം.

യാത്രാമൊഴി said...
This comment has been removed by the author.
യാത്രാമൊഴി said...

ഒരുത്തരം ലഭിക്കണമെന്നുള്ള ആഗ്രഹത്തില് നിന്നുമുള്ള മുക്തി ഒരു പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് അത്യാവശ്യമാണ്-ജിദ്ദു കൃഷ്ണമൂര്‍ത്തി

കിരണിന്റെ ചോദ്യത്തിനുള്ള മറുപടി
വീരഭൂമിയുടെ ആദ്യ സ്ക്രീന്‍ഷോട്ടില്‍ തന്നെ ഉണ്ട്.

ഉത്തരം ലഭിക്കണമെന്നുള്ള ആഗ്രഹത്തില്‍ നിന്നും മുക്തി നേടൂ...അതിനു ആദ്യം ചോദ്യം ചോദിക്കുന്ന പരിപാടി നിര്‍ത്തൂ... :)

നിസ്സഹായന്‍ said...

<<<<"ഇപ്പോഴും ഈ പത്രങ്ങളുടെ വരിക്കാരായി തുടരുന്നവര്‍ ഗൌരവമായി ചിന്തിക്കണം. അവര്‍ അടുത്തമാസം മുതലോ ഏപ്രില്‍ മാസം മുതലോ ഇവ വേണ്ടെന്നു വെയ്ക്കണം; ഒരു മാസത്തേക്കെങ്കിലും. അങ്ങനെയൊരു കാംപെയിന്‍ തുടങ്ങിയാലോ?">>>>

തീര്‍ച്ചയായും അതിഗൌരവവമായി ആരെങ്കിലും മുന്‍കൈയെടുത്തു പ്രചരണം കൊടുത്ത് നടപ്പില്‍ വരുത്തേണ്ട കാര്യമാണ്. ഒരു മാസത്തേക്കല്ല, മിനിമം ആറുമാസത്തേക്കെങ്കിലും പത്രബഹിഷ്ക്കരണം ആവശ്യമാണ്. രണ്ടു മാ-പത്രങ്ങളും കേരളകൌമുദിയുമാണ് അത്യാവശ്യം ബഹിഷക്കരിക്കപ്പെടേണ്ടവ. ഈ പോസ്റ്റില്‍ ഉന്നയിച്ചിരക്കുന്ന പ്രശ്നങ്ങള്‍ മാത്രമല്ല ഈയുള്ളവന്‍ ബഹിഷ്ക്കരണത്തിനു കാണുന്ന ന്യായങ്ങള്‍.

സത്യമേവജയതേ said...

വളരെ നല്ല നിരീക്ഷണങ്ങള്‍ . നിസ്സഹായന്‍റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. ഒരു ക്യാമ്പയിന്‍ അത്യാവശ്യമാണ്. " മാ- പത്രം നിറുത്താന്‍ ഞാന്‍ തീരുമാനിച്ചു .നിങ്ങളോ" ???

Aparan said...

തിരഞ്ഞെടുപ്പ് കാലത്ത് കോണ്ഗ്രസ് മാധ്യമങ്ങളെ പണം നല്‍കി കയ്യിലെടുത്തു എന്ന വെളിപെടുത്തല്‍ വളരെ ഗൌരവത്തോടെ കാണേണ്ടതുണ്ട്. അത് അധാര്‍മികം ആണ് എന്ന് കരുതുന്നു എങ്കില്‍ മുല്ലപ്പള്ളി ലോകസഭ അങ്ങത്വം രാജി വെച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണം.

N.J ജോജൂ said...

ലാവ്ലിന്‍ കേസില്‍ പിണറായിയെ കോടതി ശിക്ഷിച്ചാല്‍ ദേശാഭിമാനി ഇങ്ങനെ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് ഈ ശിക്ഷ മാതൃകയാകണമെന്ന് പറഞ്ഞ് മുഖപ്രസംഗം എഴുതണമെന്ന് പോസ്റ്റിടുമോ എന്തോ?

Aparan said...

ജോജു
അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ സി പി എം മുഖപത്രം ആയ ദേശാഭിമാനി അതിനെപ്പറ്റി മുഖപ്രസംഗം എഴുതാന്‍ സാത്യധ തീരെയില്ല. അതുപോലെ പിള്ളയുടെ കാര്യത്തില്‍ യു ഡി എഫ് മുഖപത്രങ്ങള്‍ ആയ മനോരമയും മാതൃഭൂമിയും നിലപാട് എടുത്തു എന്ന് മാത്രം കരുതിയാല്‍ മതിയോ?

N.J ജോജൂ said...

മനോരമയൂം മാതൃഭൂമിയും ദീപികയും യുഡിഎഫ് പത്രങ്ങള്‍ എന്ന് കിരണ്‍ തന്നെ ഒരു മുന്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് അതിന്റെ ആവശ്യമേ ഉള്ളൂ

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജുവിന്റെ കമന്റ് കലക്കി

വി ബി എന്‍ said...

@N.J ജോജൂ Said..

>>>>ലാവ്ലിന്‍ കേസില്‍ പിണറായിയെ കോടതി ശിക്ഷിച്ചാല്‍ ദേശാഭിമാനി ഇങ്ങനെ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് ഈ ശിക്ഷ മാതൃകയാകണമെന്ന് പറഞ്ഞ് മുഖപ്രസംഗം എഴുതണമെന്ന് പോസ്റ്റിടുമോ എന്തോ?<<<<<

>>>>>മനോരമയൂം മാതൃഭൂമിയും ദീപികയും യുഡിഎഫ് പത്രങ്ങള്‍ എന്ന് കിരണ്‍ തന്നെ ഒരു മുന്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് അതിന്റെ ആവശ്യമേ ഉള്ള<<<<<<

സുഹൃത്തേ,
ചിരിപ്പിക്കല്ലേ..

...... ഉണ്ടായ ആലിന്റെ പേരില്‍ അഭിമാനിചോളൂ.

N.J ജോജൂ said...

വി ബി എന്‍,

ചിരി ആരോഗ്യത്തിനു നല്ലതാണ്.

വി ബി എന്‍ said...

ജോജൂ,

കുറച്ചു ദിവസങ്ങളായി എന്റെ ആരോഗ്യം ഒത്തിരി കൂടിക്കാണും!

എന്നും ഒത്തിരി ചിരിക്കാനുള്ള വകുപ്പ് കിട്ടുന്നുണ്ടേ!

ഇങ്ങനെയാണെ ആരോഗ്യം കൂട്ടാന്‍ ഇനി ജിമ്മില്‍ ഒന്നും പോകേണ്ടി വരില്ല എന്നാ തോന്നണെ.

Shiju said...

>> തീര്‍ച്ചയായും അതിഗൌരവവമായി ആരെങ്കിലും മുന്‍കൈയെടുത്തു പ്രചരണം കൊടുത്ത് നടപ്പില്‍ വരുത്തേണ്ട കാര്യമാണ്.<<
പ്രത്യേകിച്ച് ആരെയെങ്കിലും കൊണ്ട് മുന്‍കൈയെടുപ്പിക്കേണ്ട കാര്യമുണ്ടോ? നമുക്കു തന്നെ തുടങ്ങിക്കൂടേ? ഒരു ഈജിപ്ഷ്യന്‍ തെഹ്‌രീര്‍ സ്റ്റൈല്‍? നമ്മുടെ കൂട്ടുകാരിലും, അംഗമായ സംഘടനകളിലും ഗ്രൂപ്പുകളിലും കൂടെ. അങ്ങനെ അത് പടര്‍ന്നു പന്തലിച്ചുകൊള്ളും. ഇനി ആക്കൂട്ടത്തില്‍ ഏതെങ്കിലും കൂട്ടം മുന്‍കൈയെടുത്താല്‍ അതും നന്നാവും.

നിസ്സഹായന്‍ said...

<<<< പ്രത്യേകിച്ച് ആരെയെങ്കിലും കൊണ്ട് മുന്‍കൈയെടുപ്പിക്കേണ്ട കാര്യമുണ്ടോ? നമുക്കു തന്നെ തുടങ്ങിക്കൂടേ? >>>

ഏതൊരു മൂവ്മെന്റും വിജയിക്കണമെങ്കില്‍ അതെന്തിന് ? എന്തുകൊണ്ട് ?എന്നൊക്കെ വിശദീകരിക്കേണ്ടത് ആവശ്യമാണ്.
പത്രമാധ്യമങ്ങങളുടെ അപകടകരമായ അധഃപതനത്തെയും പണം കൈപ്പറ്റിക്കൊണ്ട് പരസ്യവാര്‍ത്തകളും കൂലിയെഴുത്ത് ലേഖനങ്ങളുമൊക്കെ ചമച്ചു വിടുന്ന വര്‍ത്തമാനകാലത്ത് ഈ പ്രവണതയുടെ വക്താക്കളായി നില്‍ക്കുന്ന പത്രങ്ങള്‍ ഏതൊക്കെയെന്ന് തെളിവുസഹിതം കൃത്യമായി ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. ഒരു പരസ്യവിചാരണയ്ക്കു ശേഷം കൂട്ടായ തീരുമാനനമെടുക്കാനും എളുപ്പമായിരിക്കും. പത്രപ്രവര്‍ത്തന രംഗത്തുള്ള ഏതെങ്കിലും ബ്ലോഗറന്മാര്‍ ഇത്തരമൊരു ദൌത്യം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജനശക്തി said...

മുഖ്യധാരാ ‘നിഷ്പക്ഷ’ പത്രങ്ങള്‍ പാര്‍ട്ടി/മുന്നണി പത്രങ്ങളായി പ്രവര്‍ത്തിക്കുന്നുവെന്ന തിരിച്ചറിവ് കുറച്ച് പേര്‍ക്കെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞ ഈ പോസ്റ്റ് ലക്ഷ്യം കണ്ടു കിരണ്‍.

N.J ജോജൂ said...

"ഇപ്പോഴും ഈ പത്രങ്ങളുടെ വരിക്കാരായി തുടരുന്നവര്‍ ഗൌരവമായി ചിന്തിക്കണം. അവര്‍ അടുത്തമാസം മുതലോ ഏപ്രില്‍ മാസം മുതലോ ഇവ വേണ്ടെന്നു വെയ്ക്കണം; ഒരു മാസത്തേക്കെങ്കിലും. അങ്ങനെയൊരു കാംപെയിന്‍ തുടങ്ങിയാലോ?"

എന്നിട്ടൂ നമ്മുക്കു നേരുമാത്രം പറയുന്ന ദേശാഭിമാനി മാത്രം വായിക്കാം, ദേശാഭിമാനി മാത്രം വായിക്കണം, ദേശാഭിമാനി മാത്രമ്മേ വായിക്കാവൂ. ദേശാഭിമാനി മാത്രമേ വായിപ്പിക്കൂ, ദേശാഭിമാനി മാത്രമേ വായിക്കാനുള്ളൂ. അങ്ങനെയല്ലേ സഖാക്കന്മാരേ.

ഏല്ലാ പത്രങ്ങള്‍ക്കും അവരവരുടേതായ നിലപാടുകളൂം അതിനോടു ചേരുന്ന രാഷ്ട്രീയവുമുണ്ട് എന്നു മനസിലാക്കാത്ത കഴുതകളാണു വായനക്കാരെന്നു കരുതരുത്.

ജനശക്തി said...

എന്നാലും നിഷ്പക്ഷ പത്രങ്ങളെന്ന് സ്വയം അഭിമാനിക്കുന്നവയെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ പാര്‍ട്ടി പത്രമാണെന്നും പക്ഷപാതമുണ്ടെന്നും പറയുന്ന പത്രത്തിന്റെ നേരെ ചാടണം.

ASOKAN said...

എന്തിനാ ജോജു ഈ കാര്യത്തില്‍,ഈ മാ പത്രങ്ങള്‍ക്കു വേണ്ടി വാദിക്കുന്നത്.ജോജുവിന് സ്കോര്‍ ചെയ്യാന്‍ പറ്റുന്ന വേറെ പോസ്റ്റ്‌ കിരണ്‍ തരും.അത് കൊണ്ട് തല്ക്കാലം സ്കൂട്ട് ചെയ്തെക്ക്!!!!!!

N.J ജോജൂ said...

സ്കൂട്ടുചെയ്യണോ വേണ്ടയോ എന്നു ഞാന്‍ തീരുമാനിക്കും. കിരണിനു വേണമെങ്കില്‍ കമന്റു ഡിലീറ്റു ചെയ്യാം. പാര്‍ട്ടി സഹയാത്രികര്‍ക്കു സംഘം ചേര്‍ന്നു പരസ്പരം പുറം ചോറിഞ്ഞു കൊടുക്കാം. വ്യക്തിപരമായ സ്വാതന്ത്യങ്ങളെ ഈ മാധ്യമം അനുവദിക്കുന്നിടത്തൊളം കാലം അത് അങ്ങനെ തന്നെയിരിക്കട്ടെ.

N.J ജോജൂ said...

"പിണറായി ഗ്രൂപ്പാണു കിരണ്‍ തോമസെന്ന സത്യം മനസ്സിലായി " എന്നതു കിരണിന്റെ കഴിഞ്ഞ പോസ്റ്റിലെ ഒരു കമന്റാണ്. "ലേബലിട്ട് ആനന്ദിക്കുന്നവര്‍ അത് തുടരുക. നിങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ കൈകടത്തില്ല " എന്നായിരുന്നു കിരണിന്റെ മറുപടി. അതുപോലെ തന്നെയാണു "മ" ദിനപ്പത്രങളുടെ കാര്യവും എന്നു കരുതാമല്ലൊ.

jayashankaran said...

മാധ്യമ നെറികേടിന്റെ നിരന്തരം ശബ്ദിക്കുന്ന തെളിവുകള്‍ സഹിതം ,നല്ലൊരു നിരീക്ഷണം നടത്തിയ കിരണിന്റെ ഇത്തരം ശ്രമങ്ങള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കേണ്ടത്‌ മുഴുവന്‍ ജനാധിപതിയ സ്നേഹികളുടെയും കടമയാണ്.. ബ്ലോഗെന്ന മാധ്യമത്തിന്റെ പരിമിതികള്‍ മറികടക്കുന്ന തരത്തില്‍ ജനകീയ കാമ്പയിനുകള്‍ സംഘടിപ്പിക്കുകയും ജനപക്ഷത് നില്‍ക്കുന്ന,സര്‍ക്കുലേഷന്‍ ഉള്ള മാസികകളും വാരികകളും ചാനലുകളും മറ്റും ഇത്തരം മുഘ്യധാര മാധ്യമ കാപട്യങ്ങളെ പോളിചെഴുതുന്ന തരത്തില്‍ ക്രിയാത്മകമായി ഇടപെടെണ്ടാതുണ്ട്...

അണ്ണാരകണ്ണനും തന്നാലായത്.... കിരണ്‍.., ജാഗ്രതയുടെ പേന കണ്ണുമായി നിരന്തരം ഉണര്‍ന്നിരിക്കുക.. മാധ്യമ ചട്ടമ്പികളുടെ കപടവേഷം തുറന്നു കാട്ടാന്‍.... ഭാവുകങ്ങള്‍. ,...

N.J ജോജൂ said...

ഈ പോസ്റ്റിന്റെ വിഷയം ബാലകൃഷ്ണപിള്ളക്കെതിരെ മുഖപ്രസംഗം എഴുതിയില്ല എന്നതായിരുന്നു. അതിനു മുന്പു ഐസ്ക്രീം കേസിനു കൊടുത്ത ഫോണ്ടിന്റെ വലിപ്പമായിരുന്നു. അതായത് ഞാനുദ്ദ്യേശിക്കുന്ന പത്രങ്ങള്‍ ഞാനുദ്ദ്യേശിക്കുന്ന വാര്‍ത്തകള്‍ ഞാനുദ്ദ്യേശിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നു. കുറഞ്ഞു കൂടി വ്യക്തമായ രീതിയില്‍ പറഞ്ഞാല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് അനുകൂലമായി യുഡിഎഫ് നു പ്രതികൂലമായി എഴുതിയാല്‍ ഞാന്‍ പറയും നിങ്ങള്‍ നിഷ്പക്ഷമാണെന്ന്. അല്ലയോ?

N.J ജോജൂ said...

ഒന്നു ചോദിച്ചോട്ടെ ഇവിടെ കമന്റു ചെയ്ത ആരെങ്കിലും നിഷ്പക്ഷരാണൊ? ദേശാഭിമാനി വാര്ത്തമാത്രം പോസ്റ്റു ചെയ്യുന്ന "ജനശക്തി"യ്ക് നിഷ്പക്ഷതയെക്കുറീച്ചു പറയാന്‍ എന്തവകാശം. ഞങ്ങള്‍ നിഷ്പക്ഷരല്ല. നിങ്ങള്‍ നിഷ്പക്ഷരായിരിക്കണം എന്നതാണു വാദം. അല്ലെങ്കില്‍ ഞങ്ങളുടെ പക്ഷമാണ്‌ നിഷ്പക്ഷമെന്നാണു വാദം.

jayashankaran said...

നമ്മുടെ നാടിനെ ലജ്ജിപ്പിക്കുന്ന ജീര്‍ണിച്ച വാര്‍ത്തകള്‍ ഓരോ നിമിഷവും പെരുമഴപോലെ കുത്തിയൊലിച്ചു കടന്നു വരുമ്പോള്‍ മാതൃഭൂമ്മിയും മനോരമയും തങ്ങളുടെ കൂലിയെഴുതുകാരെ അങ്ങ് പടിഞ്ഞാറന്‍ ബംഗാളിലേക്ക് വാര്‍ത്തകള്‍ ചമയ്ക്കാന്‍ വണ്ടികേറ്റി വിട്ടിരിക്കുകയാണ് ...!!! ബംഗാളില്‍ നിന്ന് NP രാജേന്ദ്രന്‍ എഴുതുന്നു എന്ന തലകെട്ടില്‍ വീരഭൂമി ഇപ്പോള്‍ തുടരാന്‍ കഥകള്‍ പടച്ചു വിടുന്നുണ്ട് ...! ഓരോ നിമിഷവും കര്‍ഷക ആത്മഹതിയകള്‍ നടക്കുന്ന വിധര്‍ഭയെവിടെയ്ന്നു ചോദിച്ചാല്‍ അത് ഇന്ത്യയില്‍ തന്നെ ആണോഎന്ന് തിരിച്ചു ചോദിക്കുന്ന ഈ മാധ്യമപ്പരിഷകളുടെ പുഴുത്ത നാറിയ കൂട്ടികൊടുപ്പുകള്‍ 1.5 കോടി ജനങ്ങളുടെ ചിലവില്‍ നടത്താന്‍ ഇനി നമ്മള്‍ അനുവദിക്കരുത് ...

N.J ജോജൂ said...

സെബിന്റെ കമന്റു കണ്ടു. malayal.am എന്താ നിഷ്പക്ഷമാണോ? ഒന്നുമല്ല. ഈ ലേഖനത്തെ അനുകൂലിക്കുന്നവരെല്ലാം പോട്ടെ ബഹുഭൂരിപക്ഷവും കമ്യൂണിസ്റ്റുകാരോ കമ്യൂണിസ്റ്റു സഹയാത്രികരോ ആണ്.

കിരണ്‍ തോമസ് തോമ്പില്‍ said...


ഞാനുദ്ദ്യേശിക്കുന്ന പത്രങ്ങള്‍ ഞാനുദ്ദ്യേശിക്കുന്ന വാര്‍ത്തകള്‍ ഞാനുദ്ദ്യേശിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നു. കുറഞ്ഞു കൂടി വ്യക്തമായ രീതിയില്‍ പറഞ്ഞാല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് അനുകൂലമായി യുഡിഎഫ് നു പ്രതികൂലമായി എഴുതിയാല്‍ ഞാന്‍ പറയും നിങ്ങള്‍ നിഷ്പക്ഷമാണെന്ന്.


ഇതിന്‌ ഒരു മറുപടി പറയണമെന്ന് തോന്നി
ദേശാഭിമാനിയെയും വീക്ഷണത്തെയും ചന്ദ്രികയെയും ജന്മഭൂമിയെയും ഒരു പരിധിവരെ ദീപികയെയും നമുക്ക് ഒരുമിച്ച് കെട്ടാം. എന്നാല്‍ മനോരമയും മാതൃഭൂമിയും അങ്ങനെ അല്ല. മറ്റ് പത്രങ്ങള്‍ നിഷ്പക്ഷം എന്ന് പറഞ്ഞാല്‍ ആരു്‌ വിശ്വസിക്കില്ല. എന്നാല്‍ മാതൃഭൂമി എങ്കിലും അങ്ങനെ ആയിരുന്നില്ല. എല്‍ഡിഎഫിനും യുഡിഎഫിനും തുല്ല്യപരിഗണനക്കടുത്ത് കൊടിത്തിരുന്ന ഒരു ചരിത്രം ഉണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലമായി അത് നല്‍കുന്നില്ല. മനോരമ പലപ്പോഴും കോണ്‍ഗ്രസ് അനുകൂല പത്രമെങ്കിലും അതല്ലാതെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ഒതുക്കാന്‍ നിഷ്പക്ഷം ഭാവം കെട്ടിയിട്ടുമുണ്ട്. അതുകൊണ്ട് ഒക്കെത്തന്നെ മനോരമയും മാതൃഭൂമിയും ആളുകള്‍ പാര്‍ട്ടി പത്രങ്ങളേക്കാല്‍ വിശ്വസിക്കുന്നുമുണ്ട്. ദേശാഭിമാനിയോ വീക്ഷണമോ എഴുതുന്ന സത്യത്തെക്കാളും മാതൃഭൂമിയോ മനോരമയോ എഴുതുന്ന അര്‍ത്ഥ സത്യം ജനങ്ങള്‍ വിശ്വസിക്കുമെന്ന് ചുരുക്കം. അത് മനസിലാകുന്നവര്‍ക്ക് വേണ്ടി മാത്രം എഴുതിയതാണ്‌ ഇത്

Aparan said...

"ദേശാഭിമാനിയോ വീക്ഷണമോ എഴുതുന്ന സത്യത്തെക്കാളും മാതൃഭൂമിയോ മനോരമയോ എഴുതുന്ന അര്‍ത്ഥ സത്യം ജനങ്ങള്‍ വിശ്വസിക്കുമെന്ന് ചുരുക്കം"

YOU SAID IT!!!
Best wishes for your efforts.
More coverage and investigation must be done on union minister Mullappally's disclosure about congress & paid news.

Ajith said...

...Well said Kiran.
At least Mathrubhumi daily was never like this before.

I feel its weekly still uphold a liberal-left leaniage

Aravind said...

@ജോജു നിഷ്പക്ഷത എന്നതു കൊണ്ടുദ്ദേശിക്കുന്നത് പറഞ്ഞ സത്യത്തിന്റെയത്രയും കള്ളവും പറയണമെന്നാണോ? നിഷ്പക്ഷതയല്ല, സത്യം പറയുന്നോ ഇല്ലയോ എന്നതാണ് പ്രധാനം. സത്യത്തോട് പക്ഷപാതം കാട്ടുന്നത് ശരിയായ ഒരു കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെ തെറ്റു ചെയ്ത ഒരാളേയും വച്ചുപൊറുപ്പിക്കില്ലാത്ത ഒരു പാർട്ടിയിലെ ഒരാൾ ജയിലിൽ പോകേണ്ടി വരുമെന്ന് ദേശാഭിമാനിയിൽ വാർത്ത വന്നില്ലെങ്കിൽ അത് സത്യത്തോടുള്ള ആ പത്രത്തിന്റെ കൂറാണ് കാണിക്കുന്നത്. താങ്കൾക്ക് അത് മനസ്സിലാക്കാൻ കഴിയണമെന്നില്ല.

N.J ജോജൂ said...

"അതുകൊണ്ടു തന്നെ തെറ്റു ചെയ്ത ഒരാളേയും വച്ചുപൊറുപ്പിക്കില്ലാത്ത ഒരു പാർട്ടിയിലെ ഒരാൾ ജയിലിൽ പോകേണ്ടി വരുമെന്ന് ദേശാഭിമാനിയിൽ വാർത്ത വന്നില്ലെങ്കിൽ അത് സത്യത്തോടുള്ള ആ പത്രത്തിന്റെ കൂറാണ് കാണിക്കുന്നത്."

പാര്‍ട്ടി പറയുന്നതാണു സത്യം. നേരിനേ പാര്‍ട്ടി നിര്‍വ്വചിക്കും.