Monday, February 28, 2011

വീണ്ടും നീലകണ്ഠന്‍ വരുമ്പോള്‍

സി.പിഎമിലെ വിഭാഗീയതയും ആശയസമരവും(?) ഒക്കെ കത്തി നില്‍ക്കുന്ന സമയത്തെ ചാനല്‍ സൂപ്പര്‍സ്റ്റാറായിരുന്നു സി.ആര്‍ നീലകണ്ഠന്‍. ചാനലില്‍ മാത്രമല്ല പത്രങ്ങളിലും വാരികകളിലും അദ്ദേഹം സൂപ്പാര്‍സ്റ്റാര്‍ തന്നെ ആയിരുന്നു. എന്നാല്‍ കുറച്ചുകാലമായി സി.ആര്‍ നീലകണ്ഠനെ സമരരംഗത്തൊന്നും കാണാനുണ്ടായില്ല. പ്രത്യേകിച്ച് ഇടക്കൊച്ചി സ്റ്റേഡിയവുമായി ബന്ധപ്പെട്ട് വലിയൊരു പരിസ്ഥിതി തര്‍ക്കം രൂപപ്പെടുകയും രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും കുത്തക പത്രവും ഇടക്കൊച്ചി നിവാസികള്‍ ഒന്നടങ്കവും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെതിരെ കൈകോര്‍ത്തപ്പോള്‍ അവിടെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന ബ്രാന്റ് നെയിം പേറുന്ന സി.ആര്‍ നീലകണ്ടന്റെ അസാനിധ്യം പ്രത്യേകം ശ്രദ്ധേയമായി. കേരളത്തിലെവിടെയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് എന്ത് വിവാദമുണ്ടായാലും സി.ആര്‍ അവിടെ ഓടി എത്തുമായിരുന്നു. സി.ആര്‍ വന്നാല്‍ സമരം മുഴുവന്‍ ഹൈജാക്ക് ചെയ്യപ്പെടുകയും സി.ആറിന്റെ സമരമായി അത് മാറുകയും ചെയ്യുക എന്നത് ഒരു പ്രത്യേകത ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മൂക്കിന്‌ താഴേ ഇടക്കൊച്ചിയില്‍ ഇത്തരത്തിലുള്ള ഒരു പരിസ്ഥിതി പ്രശ്നമുണ്ടാകുകയും അറിയപ്പെടാത്ത ചിലര്‍ ( തദ്ദേശിയരുടെ വാക്കുകള്‍ കടമെടുത്താല്‍ പുറത്തു നിന്നുള്ള ചിലര്‍) കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ജയറാം രമേശ് അത് തടയുകയും ചെയ്തപ്പോള്‍ സി.ആര്‍ നീലകണ്ഠന്റെ അസാനിധ്യം അവിടെ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒപ്പം ബി.ആര്‍.പി ഭാസ്ക്കര്‍, ജോണ്‍ പെരുവന്താനം ശിവന്‍ മഠത്തില്‍ അങ്ങനെ പലരുടെയും അസാനിധ്യം കൊണ്ട് ഇടക്കൊച്ചി സമരം ശ്രദ്ധേയമായി. ജയറാം രമേശിന്റെ കടും പിടുത്തം കൊണ്ട് സ്റ്റേഡിയം യഥാര്‍ത്ഥ്യമായില്ല എന്ന് മാത്രമല്ല പരാതി നല്‍കിയ അറിയപ്പെടാത്ത ആ പരിസ്ഥിതി സ്നേഹികളെപ്പറ്റി പിന്നീട് ആരും അറിഞ്ഞുമില്ല

ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുക്കാനായതോടെ നീലകണ്ഠന്‍ വീണ്ടും സജീവമാകുന്നു. അദ്ദേഹത്തിന്റെ മംഗളം പത്രത്തിലെ കോളത്തില്‍ ഇത്തവണ അബ്ദുള്ളക്കുട്ടിയാണ്‌ വിഷയം.അബ്‌ദുള്ളക്കുട്ടിയെ സി.പി.എമ്മില്‍ തിരിച്ചെടുക്കാം എന്ന ടൈറ്റിലില്‍ ഫെബ്രുവരി 26 ന്‌ മംഗളം പത്രത്തില്‍ എഴുതിയ ലേഖനം വായിക്കുക

അബ്‌ദുള്ളക്കുട്ടിയെ സി.പി.എമ്മില്‍ തിരിച്ചെടുക്കാം
കെ. മുരളീധരന്‍ കോണ്‍ഗ്രസിലേക്കു തിരിച്ചുവന്ന സാഹചര്യത്തില്‍ മുന്‍ സി.പി.എം. എം.പിയും ഇപ്പോഴത്തെ കോണ്‍ഗ്രസ്‌ എം.എല്‍.എയുമായ എ.പി. അബ്‌ദുള്ളക്കുട്ടിയെ സി.പി.എമ്മില്‍ തിരിച്ചെടുക്കണമെന്നഭിപ്രായപ്പെടുകയാണ്‌. ഇതിനുവേണ്ട യുക്‌തികള്‍ നിരവധിയാണ്‌.

കേരളത്തില്‍ സങ്കുചിത കക്ഷിരാഷ്‌ട്രീയത്തിനപ്പുറത്തുനിന്നുകൊണ്ടു ജനകീയ വിഷയങ്ങളില്‍ ശരിയായ രാഷ്‌ട്രീയ നിലപാടുയര്‍ത്തിപ്പിടിക്കുന്ന നേതാവായ വി.എം. സുധീരനെതിരേ അബ്‌ദുള്ളക്കുട്ടി നടത്തിയ പ്രകടനങ്ങള്‍ മാത്രമല്ല ഇതിനു കാരണമാകുന്നത്‌. തീര്‍ച്ചയായും ഇതു സി.പി.എമ്മിനു സ്വീകാര്യമായ നടപടിയാണ്‌. കാരണം, ആദര്‍ശാത്മക രാഷ്‌ട്രീയം സി.പി.എമ്മിനു ഹറാമാണ്‌. അതിന്റെ പാര്‍ട്ടിക്കകത്തെ ഇരയാണല്ലോ മുഖ്യമന്ത്രി. കുറച്ചുനാള്‍ മുമ്പ്‌ ഏറെ വിവാദമുണ്ടാക്കിയ മറ്റൊരു പരാമര്‍ശം അബ്‌ദുള്ളക്കുട്ടി നടത്തിയിരുന്നു.

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വികസന മാതൃകയെ പിന്താങ്ങുന്ന ഒരു പ്രസ്‌താവനയായിരുന്നു അത്‌. അല്‍പം വൈകിയാണെങ്കിലും സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും അതംഗീകരിക്കേണ്ടി വന്നു. പിന്നീട്‌ രാഷ്‌ട്രീയക്കാരുടെ പതിവു തിരുത്തലുകള്‍ നല്‍കിയെങ്കിലും കാര്യം ജനങ്ങള്‍ക്കെല്ലാം ബോധ്യമായി. എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്ന ഫാസിസ്‌റ്റ്‌ നയങ്ങളില്‍ മാത്രമല്ല, സാമ്പത്തിക വികസന നയങ്ങളിലും തങ്ങള്‍ നരേന്ദ്രമോഡിക്കൊപ്പമാണെന്നു സി.പി.എം. പലവട്ടം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്‌.

പശ്‌ചിമബംഗാളില്‍ നാനോ കാര്‍ കമ്പനി സിംഗൂരില്‍ കൊണ്ടുവരാന്‍ കഴിയാത്തതില്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ ദുഃഖിക്കുന്നു, അതു കിട്ടിയതില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ആഹ്‌ളാദിക്കുന്നു. ഇവര്‍ തമ്മിലെന്തു വ്യത്യാസമുണ്ട്‌? കേരളത്തില്‍ കിനാലൂരും മറ്റും നടത്തിയ വികസനശ്രമങ്ങള്‍, നന്ദിഗ്രാമിന്റേയും സിംഗൂരിന്റേയും ചെറിയ പതിപ്പുകളായിരുന്നില്ലേ? സി.പി.എമ്മിലേതന്നെ മന്ത്രിമാരായ എളമരം കരീമും എം. വിജയകുമാറും നരേന്ദ്രമോഡിയെന്ന മാതൃകയെ പരസ്യമായി പ്രശംസിച്ചതല്ലേ? അതുകൊണ്ടുതന്നെ മോഡിയെ പ്രശംസിച്ചതിന്‌ അബ്‌ദുള്ളക്കുട്ടി കുറ്റക്കാരനാണെന്നു സി.പി.എമ്മുകാര്‍ പറയില്ല. തനിക്കു ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നതു കേട്ടിരിക്കാനുള്ള സഹനശക്‌തിയില്ലെന്നു സ്‌ഥാപിച്ചതിലൂടെയും അബ്‌ദുള്ളക്കുട്ടി സി.പി.എമ്മിനു സ്വീകാര്യനാകുന്നു.

കോണ്‍ഗ്രസില്‍ ഇതല്ലല്ലോ സ്‌ഥിതി. അബ്‌ദുള്ളക്കുട്ടിയുടെ നിലപാടുകള്‍ സി.പി.എം. വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴുണ്ടായതൊന്നുമല്ലായെന്നര്‍ഥം. ഇതേ അബ്‌ദുള്ളക്കുട്ടിയെയാണല്ലോ രണ്ടുവട്ടം സി.പി.എം. എം.പിയാക്കിയത്‌. ആകെ അബ്‌ദുള്ളക്കുട്ടി ഇനി ചെയ്യേണ്ടതു പിണറായി വിജയനെയും കൂട്ടരെയും പിന്താങ്ങാമെന്നു സമ്മതിക്കുക മാത്രമാണ്‌.

ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്ന ദേശീയപാതകളുടെ സ്വകാര്യവല്‍ക്കരണ(ബി.ഒ.ടി) വിഷയംതന്നെയെടുക്കാം. വിവിധ കക്ഷികളും നേതാക്കളും ഇതിലെടുത്ത നിലപാടുകളെന്താണ്‌? ആഗോളീകരണ ഉദാരീകരണ നയങ്ങളുടെ ഭാഗമാണ്‌ ഈ ബി.ഒ.ടികരണവും. ഈ നയങ്ങളെ ശക്‌തമായി പിന്തുണയ്‌ക്കുന്നവരാണു (തുറന്നു പറയുന്നവരാണ്‌) കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും വലിയൊരു വിഭാഗം നേതാക്കള്‍. അതു തുറന്ന അജന്‍ഡയാണ്‌. എന്നാല്‍, ഇതേ പാര്‍ട്ടികളിലും മുന്നണികളിലുംപെട്ട നിരവധി നേതാക്കള്‍ക്ക്‌ ഇതിനെതിരായ നിലപാടുകളുണ്ട്‌. അതും രഹസ്യമല്ല. ജനതാദള്‍ നേതാവ്‌ എം.പി. വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ കക്ഷിയും ഇത്തരം നിരവധി വിഷയങ്ങളില്‍ ശക്‌തമായി എതിര്‍പ്പു പ്രകടിപ്പിക്കുന്നവരാണ്‌. എം.പി. വീരേന്ദ്രകുമാര്‍ ഒരു സര്‍വകക്ഷിയോഗത്തിനയച്ച കത്തു വായിക്കാന്‍ പോലും പലരും സമ്മതിച്ചില്ലെന്നതും രഹസ്യമല്ല. ഇതേ അവസ്‌ഥ പിന്നീടു വി.എം. സുധീരന്റെ കത്തിനുമുണ്ടായി. ജെ.എസ്‌.എസ്‌, ആര്‍.എസ്‌.പി(ബി) തുടങ്ങിയ ചെറിയ കക്ഷികള്‍ക്കും മുസ്ലിംലീഗിലെ കുട്ടി അഹമ്മദ്‌കുട്ടിയെ പോലുള്ള നേതാക്കള്‍ക്കും വി.എം. സുധീരന്റെ അഭിപ്രായമാണുള്ളതെന്നു തുറന്നുപറഞ്ഞിട്ടുണ്ട്‌. ഇതൊക്കെയാണെങ്കിലും മറുപക്ഷത്തുനിന്നുള്ളവരുടെ ശക്‌തി മൂലം ഇവരുടെ നിലപാടുകള്‍ക്കു മുന്നണി യോഗത്തില്‍ അംഗീകാരം കിട്ടുന്നില്ലെന്നു മാത്രം.

എന്നാലും വ്യത്യസ്‌തമായ ഈ നിലപാടെടുക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കോണ്‍ഗ്രസോ യു.ഡി.എഫോ അടിച്ചമര്‍ത്തുന്നില്ല. മുന്നണിക്കകത്തു വേണ്ടത്ര ഫലപ്രദമാകുന്നില്ലെങ്കിലും പൊതുസമൂഹത്തില്‍ ഇവരുന്നയിക്കുന്ന നിലപാടുകള്‍ വ്യാപകമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവയ്‌ക്കുന്നുണ്ട്‌. ദേശീയപാത സംരക്ഷണത്തിനായി കക്ഷിഭേദമന്യേ സംഘടിച്ചു സമരം നടത്തുന്നവര്‍ക്കു സുധീരന്റേയും മറ്റും നിലപാടുകള്‍ വലിയൊരു ധാര്‍മിക പിന്തുണയാകുന്നുണ്ട്‌. ഒട്ടനവധി വസ്‌തുതകള്‍ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരാനും അതുവഴി അവരുടെ നിലപാടില്‍ മാറ്റം വരുത്താനും ഇവരുടെ നിലപാടുകള്‍ സഹായകമായിയെന്നതു ചെറിയ കാര്യമല്ല. സര്‍വകക്ഷി സമവായമെന്ന തട്ടിപ്പ്‌ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടും പദ്ധതി മുന്നോട്ടു പോകാനാകാത്തതു ബഹുജന സമ്മര്‍ദം മൂലമാണ്‌.

വികസന കോണ്‍ഗ്രസില്‍ വി.എം. സുധീരന്‍ ഉന്നയിച്ച മര്‍മപ്രധാനമായ വിഷയങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. നിര്‍മാണച്ചെലവു പെരുപ്പിച്ചു കാണിച്ചു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 40 ശതമാനം സബ്‌സിഡി തുകകൊണ്ടു മാത്രം പാത നിര്‍മിക്കാന്‍ കുത്തകക്കമ്പനിക്കു കഴിയുന്നു. റോഡ്‌ നിര്‍മിക്കാനാവശ്യമായതിനേക്കാള്‍ കൂടുതല്‍ പണം ബി.ഒ.ടി. കമ്പനിക്കു വ്യാപാരം നടത്താന്‍ അധികഭൂമി (15 മീറ്റര്‍) ഏറ്റെടുക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ മുടക്കേണ്ടി വരുന്നു. ഈ ഭൂമിക്കച്ചവടത്തിലെ വരുമാനത്തിനു പുറമേ 30 വര്‍ഷം ഈ പാതയില്‍നിന്ന്‌ ഒരുലക്ഷത്തിലധികം കോടി രൂപ ടോള്‍ പിരിക്കാനും കമ്പനിക്കു കഴിയുന്നു. ഇതുകൊണ്ടെല്ലാംതന്നെ ഇത്‌ 2 ജി സ്‌പെക്‌ട്രം അഴിമതിയേക്കാള്‍ വലുതാണ്‌ എന്നാണു സുധീരന്‍ പറഞ്ഞത്‌. മറ്റു സംസ്‌ഥാനങ്ങളില്‍നിന്നു തീര്‍ത്തും വ്യത്യസ്‌തമായ കേരളത്തില്‍ ഇതിന്റെ ദുരന്തം നേരിടുക കുടിയൊഴിക്കപ്പെടുന്നവര്‍ മാത്രമല്ല, മുഴുവന്‍ കേരളീയരുമാണ്‌. ഈ കൊള്ള വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്‌, ലോകം മുഴുവന്‍ അഴിമതി പ്രധാന രാഷ്‌ട്രീയ വിഷയമായ ഒരു കാലഘട്ടത്തിലാണെന്നും ശ്രദ്ധേയമാണ്‌.

സുധീരനെതിരേ അബ്‌ദുള്ളക്കുട്ടി നടത്തിയ വികാരപ്രകടനം കേവലം ഒരു പുത്തന്‍കുറ്റ്‌ കോണ്‍ഗ്രസുകാരന്റെ (പുത്തനച്ചി പുരപ്പുറം തൂക്കുന്ന) ആവേശം മാത്രമല്ല. മറിച്ച്‌ താനിപ്പോഴും ഉറച്ച സി.പി.എമ്മുകാരനാണെന്നാണ്‌ അദ്ദേഹം വ്യക്‌തമാക്കിയത്‌. ബി.ഒ.ടി. അടക്കമുള്ള ഉദാരീകരണ വിഷയങ്ങളില്‍ സി.പി.എമ്മിന്റെ നിലപാടു തന്നെയല്ലേ അബ്‌ദുള്ളക്കുട്ടി പറഞ്ഞത്‌? ആഗോളീകരണത്തിനെതിരായി സി.പി.എം. നടത്തുന്ന വായ്‌ത്താരികളുടെ കാപട്യം അവര്‍ ഭരണം നടത്തുന്ന സംസ്‌ഥാനങ്ങളുടെ അനുഭവങ്ങള്‍ പുറത്തു കൊണ്ടുവരുന്നില്ലേ? ബി.ഒ.ടി. വിഷയത്തില്‍ പിണറായിയും സംഘവും (അവരല്ലേ പാര്‍ട്ടി!) അബ്‌ദുള്ളക്കുട്ടിക്കൊപ്പമാണ്‌. പതിവുപോലെ വി.എസ്‌. അച്യുതാനന്ദന്‍ ഒരു വിമതനായി നില്‍ക്കുന്നുവെന്നതു പ്രശ്‌നമല്ല. സി.പി.എമ്മിന്റെ പിണറായി വിഭാഗത്തിന്റെ നിലപാടിതാണെന്നറിയാമായതിനാല്‍ മുന്നണിയിലെ അനുജന്മാരൊന്നും ഒരക്ഷരം എതിരായി പറയില്ല. നിലപാടല്ല, അധികാരമാണു പ്രധാനം. അതുകൊണ്ടു ബി.ഒ.ടി. തെറ്റാണെന്ന്‌ ഒരൊറ്റ എല്‍.ഡി.എഫുകാരനും മിണ്ടില്ല.

സി.പി.എമ്മിന്റെ സാമ്പത്തികാചാര്യനായ ധനമന്ത്രി തോമസ്‌ ഐസക്‌ എ.ഡി.ബി. വായ്‌പ മുതല്‍ എക്‌സ്‌പ്രസ്‌ ഹൈവേ വരെയുള്ള എല്ലാ വികസനപദ്ധതികളുടെയും ശക്‌തനായ വക്‌താവാണ്‌. ഈ വിവാദമുയര്‍ന്നപ്പോള്‍ ധനമന്ത്രിയുടേതായി പത്രങ്ങളില്‍ കണ്ട അഭിപ്രായപ്രകടനം ഒരു നല്ല ഫലിതമാണ്‌.

ബി.ഒ.ടിക്കെതിരേ സുധീരന്‍ പറയേണ്ടതു കേന്ദ്രസര്‍ക്കാരിലാണെന്ന പ്രസ്‌താവനയാണത്‌. ആണവക്കരാര്‍, ആസിയാന്‍ കരാര്‍ തുടങ്ങി ട്രെയിനില്‍നിന്നു പെണ്‍കുട്ടിക്കു ദുരന്തം നേരിട്ടതിലടക്കം ഒട്ടനവധി വിഷയങ്ങളില്‍ കേന്ദ്രവിരുദ്ധ സമരതരംഗങ്ങള്‍ നടത്തിയ (അവയെല്ലാം കേവലം അനുഷ്‌ഠാനമാണെന്നാര്‍ക്കുമറിയാം എങ്കിലും) സി.പി.എമ്മോ ഡി.വൈ.എഫ്‌.ഐയോ ഒരു പ്രാവശ്യമെങ്കിലും കേന്ദ്രത്തിന്റെ ഈ ബി.ഒ.ടി. നയത്തിനെതിരേ പ്രതികരിക്കാതിരുന്നതെന്തുകൊണ്ട്‌? എ.ഡി.ബി. വായ്‌പയെടുക്കാനും കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റേഷനുകളടക്കമുള്ളവ ബി.ഒ.ടിക്കു വില്‍ക്കാനും ഈ സര്‍ക്കാര്‍ തീരുമാനിച്ചില്ലേ? ദേശീയപാതകള്‍ മാത്രമല്ല, സംസ്‌ഥാനജില്ലാ പാതകള്‍ വരെ ബി.ഒ.ടിക്കു നല്‍കാനുള്ള സംസ്‌ഥാന റോഡ്‌ നയം അംഗീകരിച്ച മന്ത്രിസഭയില്‍ തോമസ്‌ ഐസക്കും ഉണ്ടായിരുന്നല്ലോ. ഇതിനൊന്നും കേന്ദ്രമല്ലല്ലോ കുറ്റക്കാര്‍.

കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്‌ഥാപനത്തിന്റെ അഞ്ചു ശതമാനം ഓഹരി വിറ്റാല്‍ പാര്‍ലമെന്റ്‌ സ്‌തംഭിപ്പിക്കുന്ന ഇടതുപക്ഷം, എല്ലാ മനുഷ്യര്‍ക്കും പൊതുസ്വത്തായ പെരുവഴി വിറ്റപ്പോള്‍ നിശബ്‌ദരായിരുന്നതെന്തുകൊണ്ട്‌? പാതയോരത്തെ പൊതുയോഗം സംബന്ധിച്ചു വിധിപറഞ്ഞ ജഡ്‌ജിയെ (ആരാധനയോടെയാണെങ്കിലും) ശുംഭന്‍ എന്നു വിളിച്ചവര്‍, ഇനിമേല്‍ ദേശീയപാതയില്‍ കയറാന്‍ കപ്പം കൊടുക്കണമെന്ന തീരുമാനത്തിനെതിരേ മൗനം പാലിക്കുന്നതു സംഗതി അറിയാത്തതിനാലാകില്ലല്ലോ.

അഴിമതി പ്രശ്‌നം പറഞ്ഞു സി.പി.എമ്മിനെ വിരാട്ടാമെന്നാരും കരുതേണ്ടതില്ലെന്നു ലോട്ടറി, ലാവ്‌ലിന്‍ തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ വ്യക്‌തമാക്കിയതുമാണ്‌. ചുരുക്കത്തില്‍ സി.പി.എമ്മിന്‌ അബ്‌ദുള്ളക്കുട്ടി ഒരു അനിവാര്യഘടകമാണ്‌.

*വാല്‍ക്കഷണം: കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടാക്കാന്‍ കെ. മുരളീധരന്‍ എത്തുകയും സി.പി.എമ്മില്‍നിന്ന്‌ (താല്‍കാലികമായെങ്കിലും) പി. ശശി പോകുകയും ചെയ്‌ത നിലയ്‌ക്ക്‌ ഇനി അബ്‌ദുള്ളക്കുട്ടിയെക്കൊണ്ടാവശ്യം സി.പി.എമ്മിനാകും എന്നതിനാല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാം.
സി.ആര്‍. നിലകണ്‌ഠന്‍

സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ അബ്ദുള്ളക്കുട്ടി പറഞ്ഞത് താന്‍ മനസുകൊണ്ട് വി.എസ് പക്ഷമായിരുന്നു എന്നാണ്‌. മാത്രവുമല്ല നീലകണ്ഠന്റെ യഥാര്‍ത്ഥ ഇടതുപക്ഷത്തിലെ കുലഗുരു ബര്‍ളിന്‍ കുഞ്ഞനന്ദന്‍ നായരായിരുന്നു അബ്ദുള്ളക്കുട്ടിയുടെയും ആചാര്യന്‍. അതുകൊണ്ട് തന്നെ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴും എം.എല്‍.എ ആയപ്പോഴുമെല്ലാം യഥാര്‍ത്ഥ ഇടതര്‍ മൌനത്തിലായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നയമായ ബി.ഓ.ടി റോഡ് വികസനത്തെപ്പറ്റി സുധീരന്‍ പ്രകടിപ്പിച്ച എതിര്‍പ്പിനെ വിമര്‍ശിച്ച അബ്ദുള്ളക്കുട്ടിയെ സി.പി.എമിന്റെ നെഞ്ചത്ത് കയറ്റി വച്ച് വിമര്‍ശിക്കുകയാണ്‌ നീലകണ്ഠന്‍.ബി.ഓ.ടി നയമായ കോണ്‍ഗ്രസ് പാര്‍ട്ടിയെപ്പറ്റിപ്പറയുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ നോക്കുക

ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്ന ദേശീയപാതകളുടെ സ്വകാര്യവല്‍ക്കരണ(ബി.ഒ.ടി) വിഷയംതന്നെയെടുക്കാം. വിവിധ കക്ഷികളും നേതാക്കളും ഇതിലെടുത്ത നിലപാടുകളെന്താണ്‌? ആഗോളീകരണ ഉദാരീകരണ നയങ്ങളുടെ ഭാഗമാണ്‌ ഈ ബി.ഒ.ടികരണവും. ഈ നയങ്ങളെ ശക്‌തമായി പിന്തുണയ്‌ക്കുന്നവരാണു (തുറന്നു പറയുന്നവരാണ്‌) കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും വലിയൊരു വിഭാഗം നേതാക്കള്‍. അതു തുറന്ന അജന്‍ഡയാണ്‌. ........................................................................എന്നാലും വ്യത്യസ്‌തമായ ഈ നിലപാടെടുക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കോണ്‍ഗ്രസോ യു.ഡി.എഫോ അടിച്ചമര്‍ത്തുന്നില്ല

എന്നാല്‍ അബ്ദുള്ളക്കുട്ടിയെപ്പറ്റി പറയുന്നിടത്ത് സി.പി.എമിനെപ്പറ്റിപ്പറയുന്നത് നോക്കുക

സുധീരനെതിരേ അബ്‌ദുള്ളക്കുട്ടി നടത്തിയ വികാരപ്രകടനം കേവലം ഒരു പുത്തന്‍കുറ്റ്‌ കോണ്‍ഗ്രസുകാരന്റെ (പുത്തനച്ചി പുരപ്പുറം തൂക്കുന്ന) ആവേശം മാത്രമല്ല. മറിച്ച്‌ താനിപ്പോഴും ഉറച്ച സി.പി.എമ്മുകാരനാണെന്നാണ്‌ അദ്ദേഹം വ്യക്‌തമാക്കിയത്‌. ബി.ഒ.ടി. അടക്കമുള്ള ഉദാരീകരണ വിഷയങ്ങളില്‍ സി.പി.എമ്മിന്റെ നിലപാടു തന്നെയല്ലേ അബ്‌ദുള്ളക്കുട്ടി പറഞ്ഞത്‌? ആഗോളീകരണത്തിനെതിരായി സി.പി.എം. നടത്തുന്ന വായ്‌ത്താരികളുടെ കാപട്യം അവര്‍ ഭരണം നടത്തുന്ന സംസ്‌ഥാനങ്ങളുടെ അനുഭവങ്ങള്‍ പുറത്തു കൊണ്ടുവരുന്നില്ലേ? ബി.ഒ.ടി. വിഷയത്തില്‍ പിണറായിയും സംഘവും (അവരല്ലേ പാര്‍ട്ടി!) അബ്‌ദുള്ളക്കുട്ടിക്കൊപ്പമാണ്‌

സുധീരനെതിരെ ഉള്ള അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനത്തെപ്പറ്റി രമേശ് ചെന്നിത്തലയുടെ പ്രസ്താവന തന്നെ വേദനിപ്പിച്ചു എന്നാണ്‌ സുധീരന്‍ പറഞ്ഞത്. അതായത് സുധീരനെ വേദനിപ്പിച്ചത് അബ്ദുള്ളക്കുട്ടി അല്ല കെ.പി.സി.സി പ്രസിഡന്റാണ്‌. പാര്‍ട്ടിയുടെ നയത്തിനെതിരെ സംസാരിച്ച സുധീരനെയാണ്‌ പാര്‍ട്ടി നേതാവ് തള്ളിപ്പറഞ്ഞത് മറിച്ച് അബ്ദുള്ളക്കുട്ടിയെ അല്ല.പക്ഷെ നീലകണ്ഠന്‍ അത് വിശകലനം ചെയ്തപ്പോള്‍ അത് നേരെ സി.പി.എമില്‍ എത്തി. കോണ്‍ഗ്രസിന്റെ ബി.ഓ.ടി നയത്തെ എതിര്‍ത്ത സിധീരനെ വിമര്‍ശിച്ച അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനത്തിന്റെ കാരണം സി.പി.എമിന്റെ ബി.ഓ.റ്റി നയമാണത്രെ എങ്ങനെ ഉണ്ട് കണ്ടെത്തല്‍

സി.പി.എമില്‍ തനിക്കിഷ്ടമില്ലാത്തവരെ എതിര്‍ക്കാന്‍ ഏതറ്റം വരെയും പോകാന്‍ നീലകണ്ഠന്‍ തയ്യാറാകാറുണ്ട്. ധനമന്ത്രി തോമസ് ഐസക്ക് മന്ത്രി ഇളമരം കരിം തുടങ്ങിയവരൊക്കെ നീലകണ്ഠന്റെ ശത്രുക്കളാണ്‌.എന്നാല്‍ തനിക്ക് ഇഷ്ടപെട്ടവരെ വെള്ളപൂശാനും നല്ലവനാക്കാനും നീലകണ്ഠന്‍ പ്രത്യെകം ശ്രദ്ധിക്കാറുണ്ട്. യുഡിഎഫില്‍ എത്തിയ ശേഷം ഒരിക്കല്‍ താന്‍ ശക്തിയുക്തം എതിര്‍ത്ത കുഞ്ഞാലിക്കുട്ടിയേപ്പോലും ന്യായികരിക്കാന്‍ ഇറങ്ങിയ വീരേന്ദ്രകുമാറിനെ മഹാനാക്കാനും ഈ ലേഖനത്തില്‍ നീലകണ്ഠന്‍ പ്രത്യെകം ശ്രദ്ധിച്ചിട്ടുണ്ട്. എക്സ്പ്രസ് ഹൈവെയെ ശക്തിയുക്തം എതിര്‍ത്ത വീരന്‍ ബി.ഓ.ടി പാതയെപ്പറ്റി സമീപകാലത്തോന്നും ആശങ്കപ്പെട്ടതായി അറിവില്ല. തികഞ്ഞ യുഡിഎഫുകാരാനായി തുടരുന്ന വീരനെ മികച്ചവനാക്കി അബ്ദുള്ളക്കുട്ടിയെ അടിക്കുന്ന നീലകണ്ഠന്റെ രാഷ്ട്രീയം എന്താണ്‌ ലക്ഷ്യം വയ്ക്കുന്നത് എന്ന് കാത്തിരുന്ന് കാണാം

6 comments:

suraj::സൂരജ് said...

"ബി.ഒ.ടി. അടക്കമുള്ള ഉദാരീകരണ വിഷയങ്ങളില്‍ സി.പി.എമ്മിന്റെ നിലപാടു തന്നെയല്ലേ അബ്‌ദുള്ളക്കുട്ടി പറഞ്ഞത്‌?"

മന്ദബുദ്ധിയായ നീലാണ്ടൻ ഏതവയവം കൊണ്ടാണോ വാർത്ത കേൾക്കുന്നതും വായിക്കുന്നതുമൊക്കെ !

അബ്ദുള്ളക്കുട്ടി പറഞ്ഞത് ഇങ്ങനെ : “''സുധീരന്റെ വാദങ്ങള്‍ ശുദ്ധ അസംബന്ധമാണ്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ തലങ്ങും വിലങ്ങുമായി പതിനായിരക്കണക്കിന് കിലോമീറ്റര്‍ റോഡുകള്‍ നാലുവരിയും ആറുവരിയുമൊക്കെയായി പൂര്‍ത്തിയായിക്കഴിഞ്ഞു. കേരളത്തില്‍ മാത്രം ഇത് പാടില്ലെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. കേന്ദ്രത്തിന്റെ ഗ്രാന്റ് ഉണ്ടങ്കിലേ അത്യാധുനിക സൗകര്യങ്ങളുള്ള കമ്പനികളെ റോഡ് നിര്‍മാണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ. വികസനത്തിനെതിരെ തീവ്ര നിലപാടെടുത്തതിനാലാണ് സി.പി.എം. പഠന കോണ്‍ഗ്രസുകള്‍ ശ്രദ്ധയാകര്‍ഷിക്കാത്തത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ഇത്തരം നിലപാട് എടുക്കുന്നത് വേദനാജനകമാണ്. സുധീരന്റെ വാദം തീവ്രഇടതുപക്ഷ വാദമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ

ഈ യൂസ്‌ലെസ്സിനൊക്കെ പത്രസ്ഥലം കൊടുക്കുന്നവനെ വേണം പറയാൻ !

Vinu Vikram said...

നമ്മുടെ നാട്ടില്‍ ബുജി ആകാന്‍ ഏതെങ്കിലും ചാനലില്‍ ഒരു പെണ്ണ് കേസ് ചര്‍ച്ച ചെയതാലും മതി. നീലാണ്ടനെ പോലെ ഉള്ളവന്മമാരെ അര്‍ഹിക്കുന്ന അവഗണനയോടെയും പുശ്ചത്തോടെയും തള്ളി കളയുകയാണ് വേണ്ടത്

dileep said...

ഹൈദ്രബാദില്‍ RSS/സംഘപരിവാറിന്റെ യോഗത്തില്‍ പങ്കെടുക്കും, കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി/മൌടുദി സംഘത്തോടൊപ്പം കാണും, ചാനലിലും പത്രത്തിലും പരിസ്ഥിതി പ്രവര്‍ത്തകന്‍,ഇടതു നിരിക്ഷകന്‍, മാവോയിസ്റ്റ് എന്നി ലേബലില്‍ വിലസും...!
തലക്കു വെളിവില്ലാത്ത ഈ സാധനത്തെ സഹികെട്ട് പണ്ടാരോ രണ്ടു പൊട്ടിച്ചപ്പോള്‍ "വെണ്ണീര്" പാറിയതായി കേട്ടിട്ടുണ്ട്..!!!

Anonymous said...

നീലാണ്ടന്‍ നിങ്ങളുടെ കൂടെ നിന്നപ്പോള്‍ തലക്കു നല്ല വെളിവായിരുന്നു ബുധിജീവി ആയിരുന്നു സിംഹ വാലന്‍ കുരങ്ങണ്റ്റെ സംരക്ഷകന്‍ ആയിരുന്നു, നിങ്ങളുടെ പക്ഷത്ത്‌ നിന്നു പുറത്തു പോകുമ്പോള്‍ അയാള്‍ വെളിവില്ലാത്തവന്‍ ചെറ്റ മത മൌലിക വാദി ആറ്‍ എസ്‌ എസ്‌ പിന്നെ എന്തെല്ലാം പാടുന്നുണ്ട്‌ പാണറ്‍ നിങ്ങളുടെ നാട്ടില്‍ ?

അബ്ദുള്ള കുട്ടി നിങ്ങളുടെ കൂടെ നിന്നപ്പോല്‍ അത്ഭുതക്കുട്ടി അയാള്‍ കോണ്‍ഗ്രസില്‍ ചേറ്‍ന്നപ്പോള്‍ ശുധ അവസരവാദി തന്തയില്ലാത്തവന്‍ പെണ്ണു പിടിയന്‍

സ്മാറ്‍ട്ട്‌ സിറ്റി ഉമ്മന്‍ ചാണ്ടി കൊണ്ടു വരുമ്പോള്‍ വസ്തുക്കച്ചവടം അഴിമതി എന്നുവേണ്ട പക്ഷെ അഞ്ചു കൊല്ലം കഴിഞ്ഞു നിങ്ങള്‍ ഒപ്പിടുമ്പോള്‍ പരിശുധം പരിശുധം പരമ ഭക്തം

എല്ലാ പ്റാവശ്യവും ഭരണം വിടുമ്പോള്‍ പൊതുമേഖല സ്ഥാപനത്തില്‍ തോന്നിയ പോലെ ആളെ നിയമിച്ചു ഇറങ്ങിപ്പോകുന്നത്‌ നിങ്ങളുടെ മിടുക്ക്‌

അതേ സമയം ഇതു യു ഡീ എഫ്‌ ചെയ്താല്‍ പരമ പാതകം

നിങ്ങളുടെ നേതാവ്‌ പെണ്ണു പിടിക്കുമ്പോള്‍ അതു ആയുറ്‍വേദ ചികിത്സ ഉണ്ണിത്താന്‍ പിടിക്കുമ്പോള്‍ ക്റമസമാധാന പ്റശ്നം സദാചാര ലംഘനം

ഇതെന്തു ന്യായം ഇതെന്തു നീതി?

റെഡ് ഈസ്‌ മൈ ലൈഫ് said...

നീലകണ്ഠന്‍ ഒരു രാഷ്ട്രീയ നപുംസകം

ASOKAN said...

ഇത് നീലന്‍ന്‍റെ സ്ഥിരം പരിപാടിയാണ്.പണ്ട് വി.എസ് മുഖ്യന്‍ ആകാന്‍ സാധ്യത ഉണ്ടെന്നറിഞ്ഞപ്പോള്‍ വി.എസ്ന്‍റെ ഇടത്‌ ആദര്‍ശത്തെ വാഴ്ത്തികൊണ്ട് ഇങ്ങേര് വി.എസ് ന്‍റെ അടുത്ത് പറ്റിക്കൂടി.ജമാ അത് ഇസ്ലാമിയില്‍ ഇടത് ആദര്‍ശം കണ്ട് അവരോടൊത്തു പറ്റിക്കൂടി.ഇപ്പോള്‍ ഇതാ,സുധീരന്‍ മുഖമന്ത്രി സ്താനതെക്ക് പറഞ്ഞു കേട്ടപ്പോഴേക്കും നീലന്‍ അദ്ധേഹത്തിന് വേണ്ടി ചാടി വീണിരിക്കുന്നു!!!!!!.അടുപ്പിച്ചാല്‍ അദ്ധേഹത്തിന്റെ കാര്യം കട്ട പൊഹ.