Wednesday, March 23, 2011

യഥാർത്ഥ ഇടതർ‌ ജീർണ്ണിക്കുമ്പോൾ‌


ആഗോളികരണകാലത്തെ ജനപക്ഷ നിലപാടുകൾ‌ ജനപക്ഷ നിലപാടുകൾ‌ ഉയർത്തിപ്പിടിച്ച് സി.പി.എമിലെ ജീർണ്ണതക്കെതിരെ പുതിയ പ്രസ്ഥാനം‌ കെട്ടിപ്പൊക്കിയ എം‌.ആർ‌ മുരളിയെ പുറത്താക്കി ഓഞ്ചിയം‌ കമ്പനി ഇടത് പക്ഷത്തെ വീണ്ടും‌ നവീകരിച്ചിരിക്കുന്ന വാർത്തയാണ് ഇന്ന് കേട്ടത്. യഥാർത്ഥ ഇടതുപക്ഷം‌ കെട്ടിപ്പൊക്കാനുള്ള പ്രയാസം‌ ആസാദിനും‌ ചന്ദ്രശേഖരനും‌ മാത്രമെ അറിയൂ. എന്നാൽ‌ ഇപ്പോൾ‌ ഇതുവരെ ഇല്ലാത്ത കോൺഗ്രസ് വിരോധം‌ എങ്ങനെ ഇപ്പോൾ‌ വന്നു എന്ന മുരളിയുടെ പ്രസ്താവനയാണ് ഇതിലെ ഏറ്റവും‌ കൗതുകകരമായ സംഗതി.

ഷൊർണൂർ‌ നഗരസഭ വൈസ് ചെയർമാനായിരുന്ന മുരളി 2009 ഡിസംബറിൽ‌ കോൺഗ്രസുമായി അടവു സഖ്യമുണ്ടാക്കി ജനകീയവികസനസമിതിയുടെ എം.ആര്‍. മുരളി, വിമല, സതീഷ്ബാബു, ഒ.പി. ഗോവിന്ദന്‍കുട്ടി, കെ.വി. പ്രസാദ്, കെ. ലീല, കെ. സരള, വിജയലക്ഷ്മി എന്നിവരെ വിജയിപ്പിച്ച് എടുക്കുകയും‌ ചെയ്തു. അന്ന് മുരളിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയവരിൽ‌ പ്രധാനികളൊക്കെ ഈ അടവ് നയത്തെ സൈദ്ധാന്തികമായി ന്യായീകരിച്ചിരുന്നു.

ഇതോടുകൂടി സൂപ്പർസ്റ്റാറായ മുരളി ചാനലുകളിലൊക്കെ യഥാർത്ഥ ഇടതിന്റെ പ്രതീകമായി ആഘോഷിക്കപ്പെട്ടു.തുടർന്നാണ് ഓഞ്ചിയം‌ വിപ്ലവം‌ സംഭവിക്കുന്നത്. അവരുടെ മാതൃകപുരുഷനായിരുന്നു മുരളി എന്ന് മാത്രമല്ല തുടര്‍ന്ന് വന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഷോര്‍ണ്ണൂര്‍ സഖക്കാളും ഓഞ്ചിയം സഖാക്കളും ഇടതിന്റെ തോല്‍വി ഉറപ്പിക്കാനും വലതിന്റെ വിജയം ഉറപ്പിക്കാനും‌ അഹോരാത്രം‌ പ്രവര്‍ത്തിച്ചു.തുടർന്ന നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ‌ മുരളി കോൺഗ്രസുമായി പരസ്യ സഖ്യമുണ്ടാക്കി മത്സരിക്കുന്ന കാഴ്്ചയാണ് നാം‌ കണ്ടത്. എന്നാൽ‌ ഓഞ്ചിയം‌ സഖക്കളാകട്ടേ കോൺഗ്രസുമായി സഖ്യമെ ഇല്ലാ എന്ന അഴകൊഴമ്പൻ‌ നിലപാട് സ്വീകരിക്കുന്നതാണ് കണ്ടത്. എന്നാൽ‌ ഓഞ്ചിയത്തെ തിരഞ്ഞെടുപ്പ് ഫലം‌ വിശകലനം‌ ചെയ്യുന്ന ആർക്കും‌ 2009 ഇലെ എം‌.ആർ‌ മുരളി ലൈൻ‌ വ്യക്തമാകും‌. എന്നാൽ‌ ഓഞ്ചിയത്ത് സി.പി.എമിന് കിട്ടുന്ന തിരിച്ചടി ആഘോഷിക്കാൻ‌ ഒവി വാനുമായി പോയ ആരും‌ ഈ കണക്കുകളോ ഈ അടവു നയങ്ങളോ ചർച്ച ചെയ്തില്ല. അങ്ങനെ യഥാർത്ഥ ഇടതുപക്ഷം‌ രണ്ട് പഞ്ചായത്തിലെങ്കിലും‌ ലക്ഷ്യം‌ കണ്ടു എന്ന് വിലയിരുത്തപ്പെട്ടു എന്ന് മാത്രമല്ല അന്ന് മുരളി എടുത്ത പരസ്യ സമീപനത്തെ ഒരു യ. ഇടതനും‌ എതിർത്തതുമില്ല

പിന്നീട് കേരള രാഷ്ട്രീയത്തിൽ‌ പല സംഭവങ്ങളുമുണ്ടായി. വീരൻ‌ എൽഡിഫ് വിട്ട് യുഡിഎഫിൽ‌ ചേക്കേറി. മഞ്ഞളാം‌ കുലി അലി ലീഗിൽ‌ ചേക്കേറി. അപ്പോഴൊക്കെ ഇവിടുത്തെ യ.ഇടതരൊക്കെ സി.പി.മിന്റെ പ്രശ്നമായി അതൊക്കെ അവതരിപ്പിക്കാൻ‌ മുൻകൈ എടുക്കുകയാണുണ്ടായത് എന്ന് മാത്രമല്ല ഇടതുപക്ഷം‌ വിട്ട് അലിക് നൽകിയ സ്വീകരണത്തിലെ മുഖ്യ ആകർഷണം‌ ഇപ്പോഴത്തെ ഇ.ഏ.സ യുടെ പ്രസിഡന്റ് ആസാദായിരുന്നു. അന്ന് യുഡിഫിലെ കളങ്കിതർ‌ എന്ന ആരോപിക്കപ്പെടുന്നവരും ആ സ്റ്റേജിൽ‌ ഉണ്ടായിരുന്നു. തുടർന്ന് കുഞ്ഞാലിക്കുട്ടിക്കൊപ്പം‌ ലീഗിലേക്ക് അലി പോയപ്പോഴും‌ ആസാദിന്റെ വക ഒരു വിമർശനവും‌ വന്നില്ല എന്നത് പ്രത്യേകം‌ ഓർക്കണം‌.

ഇവരൊക്കെ ചേർന്ന് ഇപ്പോൾ‌ മുരളിയിൽ‌ ജീർണ്ണത ആരോപിച്ച് പുറത്താക്കുമ്പോൾ‌ ചിരിക്കാതെ എന്ത് ചെയ്യും‌. വി.സിന് വേണ്ടി നിലവിളിച്ച് വി.എസ് വരും‌ വി.എസ് വരും‌ എന്ന് പ്രതീക്ഷിച്ച് പലതിരഞ്ഞെടുപ്പികളിൽ‌ ഇവരൊക്കെ കാത്തിരുന്നു. പക്ഷെ വി.എസ് വന്നില്ല. ഇത്തവണ സീറ്റ് നിഷേധിക്കപ്പെടും‌ എന്ന അവസ്ഥയിലെങ്കിലും‌ വി.എസിനെ കിട്ടും‌ എന്ന് ഇവർ‌ പ്രതീക്ഷിച്ചു. പക്ഷെ അതും‌ നടന്നില്ല എന്ന് മാത്രമല്ല ആസാദിന്റെ ഒക്കെ വിലാപങ്ങളെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് ഇ.പി.ജയരാജ്ന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉൽഘാടം‌ നിർവ്വഹിച്ച് വി.എസ് കുതിക്കാൻ‌ തുടങ്ങി. ഇതൊക്കെക്കണ്ട് എം‌.ആർ‌ മുരളിക്ക് കാര്യങ്ങളുടെ കിടപ്പ് മനസിലായി. അദ്ദേഹം‌ പതിവ് പോലെ അദ്ദേഹത്തിന്റെ ഭാവി ഉറപ്പിക്കാനുള്ള കരുക്കൾ‌ നിക്കീ ഒപ്പം ചില വസ്തുതകളും‌ പറഞ്ഞു. പക്ഷെ നിർഭാഗ്യവശാൽ‌ മുരളിക്ക് കോൺഗ്രസ് സീറ്റ് നൽകിയില്ല ( ചിലപ്പോൾ‌ ചില അഡ്ജസ്റ്റുമെന്റുകൾ‌ നാളെ നടന്നേക്കാം‌) ഒപ്പം‌ വഞ്ചകൻ‌ എന്ന് പേരുദോഷം‌ പതിച്ച് കിട്ടുകയും‌ ചെയ്തു.

ഇനിയെങ്കിലും‌ കേരളത്തിലെ വിവിധ മാധ്യമങ്ങൾ‌ ഈ യ.ഇടതർക്ക് ഒരു ഓഡിറ്റ് ഏർപ്പെടുത്തണം‌. പരസ്പര വിരുദ്ധമായ നിലപാടുകൾ‌ എടുക്കുന്ന രാഷ്ട്രീയപ്പാർട്ടികളെ മുച്ചൂടും വിമർശിക്കുന്ന മാധ്യമങ്ങൾ‌ ആ ഗണത്തിലേക്ക് ഇവരെയും‌ പെടുത്തണം‌. കുറെ നാളുകളായി ഒരുപാട് മാധ്യമ സ്പേസ് അപഹരിക്കുന്ന ഇവരെ ഇനിയെങ്കിലും‌ നിഷ്പക്ഷമായി വിലയിരുത്താൻ‌ തയ്യാറാകണം‌. സി.പി.എം‌ വിരുദ്ധത എന്ന സ്പേസിൽ‌ നിന്ന് കൊണ്ട് മാത്രം‌ ഇവരെ വിലയിരുത്തിയാൽ‌ പോരാ എന്നതിലേക്ക് ഈ സംഭവവികാസങ്ങൾ‌ കാരണമാകട്ടെ എന്ന് പ്രതീക്ഷിക്കാം‌

Friday, March 18, 2011

വിഢികളുടെ സ്വര്‍ഗ്ഗത്തില്‍ എത്രനാൾ‌ ?

87 വയസാകാൻ‌ ഇനിയും‌ 7 മാസം‌ ബാക്കിയുള്ള വി.എസിനെ അനാരോഗ്യം‌ ഉണ്ട് എന്ന് കണ്ടെത്തി മത്സര രംഗത്ത് നിന്ന് ഒഴിവാക്കാനുള്ള പിണറായി വിജയന്റെ രഹസ്യ അജണ്ട് വി.എസ് ഫാൻസ് തെരുവിലിറങ്ങി തകർക്കുകയും‌ ഇളഭ്യനായി വി.എസിന്റെ സീറ്റ് മാധ്യമപ്രവർത്തകർ‌ പറഞ്ഞത് പോലെ 39 ആമതായി പിണറായി വിജയൻ‌ പ്രഖ്യാപിക്കുകയും‌ ചെയ്തു. മാത്രവുമല്ല ഇനി ഇടതിന് ഭരണം‌ കിട്ടിയാൽ‌ വി.എസ് തന്നെ നയിക്കുകയും‌ ചെയ്യുമെന്നും‌ ഉറപ്പായി

ഏതാണ്ട് ഒരാഴ്ച മുന്നെ വരെ .എസിനെ മത്സരിപ്പിക്കുമെന്ന പ്രതീതി നിലനിന്നുരുന്നിരുന്നു. അപ്പോൾ‌
നമ്മുടെ ചാനലുകളിൽ‌ യഥാർത്ഥ ഇടതിന്റെ ആളുകളൊക്കെ ചർച്ചിക്കാൻ‌ എത്തിയിരുന്നു. അത്തരം‌ ഒരു ചർച്ചയിൽ‌ സി.പി.എം‌ വക്കീലായ ഭാസുര ചന്ദ്രബാബു വി.എസ് മത്സരിക്കുന്നത് ജയസാധ്യത വർദ്ധിപ്പിക്കും‌ എന്ന് വിലയിരിരുത്തിയീരുന്നു. എന്നാൽ‌ അന്ന് മറുഭാഗത്ത് ഉണ്ടായിരുന്ന ആസാദ് പറഞ്ഞത് എങ്ങനെയും‌ ജയിക്കുക എന്ന മൂലധന ശക്തികളുടെ താൽപ്പര്യമാണ് വി.എസ്ഇനെ മത്സരിപ്പിക്കുക എന്നത് വഴി സി.പി.എം‌ കാണിക്കുന്നത് എന്നായിരുന്നു. ആഗോളവൽക്കരണ കാലത്തെ ജനപക്ഷ രാഷ്ട്രീയനിലപാടുകൾ‌ ഉയർത്തിക്കാട്ടിയ വി.എസിന് എങ്ങനെ കോർപ്പറേറ്റ് നേതാക്കളായ ഐസക്കിനും‌ കരീമിനുമൊക്കെ വേണ്ടി വോട്ട് ചോദിക്കാൻ‌ കഴിയുമെന്നൊക്കെ ആയിരുന്നു അന്നത്തെ പ്രധാന ചർച്ച

എന്നാൽ‌ വി.എസിന് സീറ്റില്ല എന്നതായതോടെ ഇതേ ചർച്ചകർ‌ വിണ്ടും‌ രംഗപ്രവേശനം‌ ചെയ്തു. ഇത്തവണത്തെ വാദം‌ മറ്റൊന്നായിരുന്നു ആഗോളവൽക്കരണ കാലത്ത് ജനപക്ഷ നിലപാടുകൾ‌ ഉയർത്തിപ്പിടിച്ച വി.എസിന്റെ ചെറുത്ത് നിൽപ്പിനുള്ള സാധ്യത അവസാനിച്ചു അത്രെ ഇനി സി.പി.എമിൽ‌ പ്രതീക്ഷ ഇല്ല എന്നായി. ഒപ്പം‌ വി.എസ് എന്ന വ്യക്തിയെ അല്ല അദ്ദേഹം‌ ഉയർത്തിപ്പിടിച്ച നിലപാടുകളാണത്രെ ജനങ്ങളേ ആകർഷിച്ചത്.

എന്നാൽ‌ വീണ്ടും‌ സീറ്റ് കിട്ടിയതോടെ ആസാദും‌ കൂട്ടരും‌ വീണ്ടും ഉടക്കി. പക്ഷെ ഉമേഷ് ബാബവും‌ കൂട്ടരും‌ വി.എസ് തന്നെയാണ് ആഗോളവൽക്കരണ കാലത്തെ ഇടത് ബദൽ‌ എന്നായിരുന്നു ആവർത്തിക്കുന്നത്.

87 വയസുള്ള വി.എസ് മാധ്യമങ്ങൾക്ക് പ്രിയങ്കരനായിട്ട് ഏതാണ് 8 വർഷമേ ആയിട്ടുള്ളൂ അതിന് മുന്നെ ഇന്ന് ഇ.പി. ജയരാജനൊക്കെ ഉള്ള ഒരു ഇമേജായിരുന്നു വി.എസിന് ഉണ്ടായിരുന്നത് 1998 ഇലെ വിവാദമായ പാലക്കാട് സമ്മേളനത്തിൽ‌ നീണ്ട പ്രവർത്തന പാരമ്പര്യമുള്ള സഖാക്കളെ അരിഞ്ഞ് വീഴ്ത്തിയ പകയുടെ ആൾരൂപമായിരുന്നു ഏതാണ് 2002 വരെ വി.എസിന് ഉണ്ടായിരുന്നത്. എന്നാൽ‌ പ്രതിപക്ഷ നേതാവായി വി.എസ് നടത്തിയ സമരങ്ങളാണ് വി.എസ് ഇന്ന് ആഘോഷിക്കപ്പെടുന്ന ജനകീയ രാഷ്ട്രീയത്തിന്റെ അപ്പസ്തോലൻ‌ എന്ന പ്രതിഛായ നേടിക്കൊടുത്തത്. ആ സമരങ്ങളുടെ പേരിൽ‌ നടന്ന ബാർഗൈനിങ്ങിന്റെ ഭാഗമായിരുന്നു 2006 ഇലെ മുഖ്യമന്ത്രി ലബ്ദി.

ജനകീയ സമരങ്ങളിലൂടെ ശ്രദ്ധേയനായ വി.എസ് ജനകീയ വിഷയങ്ങളിൽ‌ മുഖ്യമന്ത്രി ആയിരിക്കേ എങ്ങനെ ഇടപെട്ടു എന്നതാകണം‌ അദ്ദേഹം‌ മുന്നോട്ട് വച്ച ആശയങ്ങളെ വിലയിരുത്തുന്നവർ‌ ചെയ്യേണ്ടത്. സി.പിഎമിലെ ഔദ്യോഗിക വിഭാഗം‌ ആഗോളീകരണ കാലത്ത് മൂലധന ശക്തികളോട് നിരന്തരം‌ സന്ധി ചെയ്തുകൊണ്ട് ജനപക്ഷ രാഷ്ട്രീയത്തിൽ‌ നിന്ന് മാറി നിൽക്കുന്നു എന്ന പരാതി നിരന്തരം‌ ഉന്നയിക്കുന്നവർ‌ ജനപക്ഷ നിലപാടുകളിൽ‌ വി.എസ് മുഖ്യമന്ത്രി ആയിരിക്കേ എടുത്ത നിലപാടുകളെപ്പറ്റി വിലയിരുത്തെണ്ടതാണ്. അത് വിലയിരുത്തിയാൽ‌ മാത്രമെ വീണ്ടും‌ വി.എസിനെ മുഖ്യമന്ത്രി ആക്കണമെന്ന വാദത്തിന് കഴമ്പുള്ളൂ.

വിഎസ് മുഖ്യമന്ത്രി ആയപ്പോൾ‌ ഉയർന്ന വന്ന 3 ജനകീയ പ്രശ്നങ്ങളെ നമുക്ക് ഒന്ന് പരിശോധിക്കാം
1) മൂലമ്പള്ളി സമരം‌
2) ചെങ്ങറ സമരം‌
3) സ്മാർട്ട് സിറ്റി ഭൂമിപ്രശ്നം‌

മൂലമ്പള്ളി സമരത്തിൽ‌ ഇപ്പോഴും‌ സജീവമായി ഇടപെടുന്നവർ‌ തന്നെയാണ് വി.എസിന്റെ ജനപക്ഷ രാഷ്ട്രീയത്തെപ്പറ്റി സംസാരിക്കുന്നത്.അവർ‌ പറയുന്നു ഇതുവരെ മൂലമ്പള്ളിക്കാരുടെ പ്രശ്നങ്ങ‌ പരിഹരിക്കപ്പെട്ടിട്ടില്ല എന്ന്. വി.എസ് എന്തുകൊണ്ട് ഇവരുടെ പ്രശ്നത്തിൽ‌ ഇടപെടുന്നില്ല എന്ന് ആരും‌ ചോദിക്കുന്നില്ല. മൂലമ്പള്ളി പ്രശ്നം‌ തന്നെ ഉണ്ടായത് ആഗോളീകരണ കാലത്തെ മൂലധന ശക്തികളുടെ താൽപ്പര്യം‌ സംരക്ഷിക്കുന്ന ഒരു പ്രോജക്റ്റിന് വേണ്ടിയാണ് എന്ന് നമുക്കറിയാം‌. ടോമിൻ‌ തച്ചങ്കരിയെ കുടുക്കാൻ‌ ശ്രമിച്ച ആവേശമോ വ്യാജ സിഡി നിർത്തിക്കാൻ‌ ശ്രമിച്ച ആവേശമോ എന്തിന് സ്വകാര്യ സെസ് സ്ഥാപനങ്ങളെ തടയാൻ‌ നടത്തിയ ആവേശമോ ഒന്നും‌ എന്തുകൊണ്ട് തന്റെ ഫാൻക്ലബ് നേതാക്കൾ‌ നയിക്കുന്ന മൂലമ്പള്ളി പ്രശ്നം‌ പരിഹരിക്കാൻ‌ വി.എസ് ശ്രമിച്ചില്ല. മൂലമ്പള്ളിക്കാർക്ക് ബദൽ‌ സൗകര്യങ്ങൾ‌ ഉണ്ടാക്കിയിട്ട് മതി വല്ലാർപ്പാടം‌ ടെർമിനൽ‌ പോലെ ഉള്ള മൂലധന സംരംഭങ്ങൾ‌ എന്ന് എന്തുകൊണ്ട് വി.എസ് പറഞ്ഞില്ല.

ഇനി ചെങ്ങറ സമരത്തിലേക്ക് വന്നാൽ‌ ഇവരുടെ പ്രശ്നവും‌ വി.എസ് കൈകാര്യം‌ ചെയ്തത് എങ്ങനെ ആയിരുന്നു എന്നറിയാൻ‌ ളാഹ ഗോപാലന്റെ അഭിമുഖത്തിലെ ഒരു ഭാഗം‌ കടമെടുക്കുന്നു

? മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നല്ലോ. എന്തുകൊണ്ടാണ് ചര്‍ച്ച പരാജയമായി മാറിയത്?
ചര്‍ച്ചയല്ല നടന്നത്. ഒരു നയപ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ആദിവാസികളെയും വ്യവസായങ്ങളെയും തൊഴിലാളികളെയും സര്‍ക്കാര്‍ സംരക്ഷിക്കും. ഭൂരഹിതന്‍ സമരം മതിയാക്കി പോയില്ലെങ്കില്‍ മുള്ളും കൊമ്പുമുള്ള പൊലീസിനെ കാണേണ്ടിവരും. ഈ രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ സമീപനം.

ഇനി സ്മാർട്ട് സിറ്റി വിഷയത്തിലേക്ക് വന്നാൽ‌ 2000 രൂപ സെന്റിന് നൽകി ലക്ഷങ്ങൾ‌ വിലയുള്ള ഭൂമി വിട്ട്കൊടുക്കേണ്ടി വന്നവർ‌ ഒരുവർഷം‌ സമരം‌ ചെയ്തിട്ടും‌ ഒരു ആദർശ ധീരരും‌ അവരെ തിരിഞ്ഞ് നോക്കിയില്ല എന്ന് മാത്രമല്ല മൂലധന താൽപ്പര്യങ്ങൾ‌ ബാർഗൈൻ ചെയ്തുറപ്പിച്ച് സ്മാർട്ട് സിറ്റിക്കാർ‌ പണി തുടങ്ങുകയും‌ ചെയ്തു

ഇനി കോർപ്പറേറ്റ്വൽക്കരിക്കപ്പെടുകയും‌ മാഫിയകളുടെ പിടിയിലായതുമായ ചില സി.പി.എം‌ മന്ത്രിമാരുടെ വകുപ്പുകൾ‌ പരിശോധിക്കാം‌

കിളിരൂർ‌ വി.ഐ.പി എന്നും‌ മുറിയിഗ്ലീഷുകാരി എന്നും‌ പരിഹസിക്കപ്പെടുന്ന പി.കെ ശ്രീമതി ടീച്ചറുടെ ആരോഗ്യവകുപ്പിന്റെ പ്രവർത്തവം‌ നിഷ്പക്ഷമായി വിലയിരുത്തിയാൽ‌ അത് കോർപ്പറേറ്റ് താൽപ്പര്യങ്ങളുള്ള ഒന്നല്ല എന്ന് കാണാനാകും‌. കേരളത്തിലെ എല്ലാ സർക്കാർ‌ ആശുപത്രികളും‌ മെച്ചപ്പെട്ടു എന്നത് അവ സന്ദർശിക്കുന്നവർക്ക് മനസിലാകും‌. എന്നാൽ‌ ശ്രീമതി ടീച്ചറുടെ വകുപ്പിനെ എങ്ങനെയാണ് വി.എസിന്റെ സൈന്ധാതികൻ‌ നീലകണ്ഠൻ‌ വിശേഷിപ്പിച്ചത് എന്ന് നോക്കുക

വിദ്യാഭ്യാസമെന്ന പോലെ കേരളത്തിന്റെ ആഗോളപ്രസിദ്ധമായ ആരോഗ്യമാതൃക തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു ഭരണമാണിത്. ഇതിനായി ബോധപൂര്‍വം തന്നെ ശ്രമിക്കുകയാണെന്ന തോന്നല്‍ ജനങ്ങളിലുണ്ട്. ഡോക്ടര്‍മാരെ പ്രകോപിപ്പിച്ച് നിരവധി സമരങ്ങളുണ്ടാക്കി പൊതു ആരോഗ്യസംവിധാനം തകര്‍ത്തു. ഓരോ വര്‍ഷവും മുറ തെറ്റാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പകര്‍ച്ചവ്യാധി വരുന്നു. ചികിത്സാച്ചെലവ് ആര്‍ക്കും താങ്ങാനാവാത്തവിധം കുതിച്ചുയരുന്നു.

ഇനി കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളെ നവീകരിക്കുന്നതിനൊപ്പം‌ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാൻ‌ ശ്രമിച്ചതിന്റെ പേരിൽ‌ മന്ത്രി എളമരം‌ കരിം‌ കേൾക്കാത്ത പഴികളില്ല.
അദ്ദേമാണ് നവലിബറൽ‌ മുഖത്തിലെ പ്രധാനികളിൽ‌ ഒരാൾ‌. അതുപോലെ അമേരിക്കൻ‌ ചാരനെന്ന് ഒളിഞ്ഞും‌ തെളിഞ്ഞും‌ അധിക്ഷേപിക്കപ്പെടുന്ന തോമസ് ഐസക്ക്.കേരളത്തിലെ നികുതി വരുമാനം‌ വർദ്ധിപ്പിക്കുകയും‌ ഇടതുപക്ഷത്തിന്റെ നയമായ ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം‌ കണ്ടെത്തുകയും‌ ചെയ്ത ഐസക്കുമൊക്കെയാൺ` മാഫിയ കോർപ്പറേറ്റ് താൽപ്പര്യക്കാരായി ബ്രാന്റ് ചെയ്യപ്പെട്ടത്. വി.എസ് കോടിയേരിക്ക് വേൺറ്റി പ്രചരണത്തിനിറങ്ങുമോ എന്ന് ആരും‌ ചോദിക്കില്ല. പക്ഷെ ഐസക്കിനും‌ കരീമിനും‌ വേണ്ടി ഇറങ്ങുമോ എന്ന് മാത്രമെ ചോദ്യമുള്ളൂ

പ്രതിപക്ഷത്തിരിക്കുമ്പോൾ‌ റിയലയൻസിന്റെ മൊബൈയിൽ‌ ടവറിന് എതിരെ വരെ സമരം‌ ചെയ്ത ചരിത്രമാണ് വി.എസിന് ഉള്ളതെന്നാണ് ഷാജഹാൻ‌ പറയുന്നത്. ആ സമരനായകൻ‌ മുഖ്യമന്ത്രി പദം‌ കിട്ടിയ ശേഷം‌ അന്ന് പിൻതുണക്കുകയും‌ തന്റെ രാഷ്ട്രീയ മൈലേജ് വർദ്ധിപ്പിക്കാൻ‌ ഉപയോഗിക്കുകയും‌ ചെയ്ത സമരങ്ങളോടും‌ വിഷയങ്ങളോടും‌ മുഖ്യമന്ത്രി ആയതിന് ശേഷം‌ എങ്ങനെ പ്രതികരിച്ചു എന്നതുകൂടി വിശകലനം‌ ചെയ്തിട്ടല്ലേ ഇതാ ഈ നാടിന്റെ മിശിഹാ എന്നൊക്കെ ബ്രാന്റ് ചെയ്യേണ്ടത്. അതൊന്നും‌ പ്രാവർത്തീകമാക്കത്ത ആളേ കാപട്യക്കാരൻ‌ എന്നല്ലെ സാധാരണ വിശേഷിപ്പിക്കാറ്?ഇപ്പോൾ‌ വി.എസിന്റെ മൈലേജ് ഉയർത്തിയ പിള്ള വിഷമോ കുഞ്ഞാലിക്കുട്ടി വിഷയമോ പോലും‌ കേരളത്തിലെ മുഖ്യധാര പത്രങ്ങൾക്ക് മുഖപ്രസംഗ വിഷയം‌ പോലുമായിട്ടില്ല എന്നതെല്ലെ വസ്തുത.പിന്നെ എന്ത് കണ്ടിട്ടാണ് വി.എസ് ആഗോളീകരണകാലത്തെ ജനപക്ഷ നിലപാടിന്റെ ആൾരൂപമാണ് എന്ന് എഴുതിവിടന്നത് എന്നോർക്കുമ്പോൾ‌ ചിരിക്കാതെ വയ്യ
Monday, March 14, 2011

വീരേന്ദ്രകുമാറിന്‌ മാത്രം കിട്ടുന്ന ഇളവുകള്‍


എം.പി വീരേന്ദ്രകുമാര്‍ കേരള രാഷ്ട്രീയത്തിലെ വ്യത്യസ്ഥമായ മുഖമാണ്‌. ഒരേ സമയം രാഷ്ട്രീയക്കാരന്റെയും എഴുത്തുകാരന്റെയും പത്രസ്ഥാപന ഉടമയുടെയും പരിസ്ഥിതി വാദിയുടെയും ആഗോളവല്‍ക്കരണ വിരുദ്ധന്റെയും മുഖങ്ങളില്‍ നമുക്ക് വീരേന്ദ്രകുമാറിനെ കാണാന്‍ കഴിയും.അതുകൊണ്ട് തന്നെ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് കടന്നു പോകുന്ന മാധ്യമ വിചാരണയില്‍ വീരേന്ദ്രകുമാര്‍ പെടുകയില്ല. ഗാട്ടും കാണാചരടും എന്ന പുസ്തകം തകര്‍ത്ത് വില്‍ക്കുന്ന കാലത്ത് അതേ സാമ്പത്തീക നയം നടപ്പിലാക്കുന്ന ധനകാര്യ സഹമന്ത്രിയായി തുടാരാന്‍ വീരേന്ദ്രകുമാറിന്‌ മാത്രമെ കഴിഞ്ഞിട്ടുള്ളൂ.

വാക്കും പ്രവര്‍ത്തിയും രാഷ്ട്രീയക്കാരെ സംബന്ധിച്ച് മിക്കപ്പോഴും രണ്ട് വഴിക്കാണ്‌. ഇന്നലെപ്പറഞ്ഞത് ഇന്ന് മാറ്റിപ്പറയേണ്ട അവസ്ഥയിലൂടെ കടന്ന് പോകാത്ത രാഷ്ട്രീയക്കാരില്ല അതില്‍ ഇടതെന്നോ വലതെന്നോ വ്യത്യാസവുമില്ല.എന്നാല്‍ നിലപാട് മാറ്റുന്ന രാഷ്ട്രീയ നേതാവ് പഴയ നിലപാടുകളുടെ പേരില്‍ കാലാകാലം വേട്ടയാടപ്പെടാറുണ്ട്.എന്നാല്‍ എംപി വീരേന്ദ്രമുകുമാറിനെ സംബന്ധിച്ചിടത്തോളം ഈ വേട്ട അദ്ദേഹത്തിന്‌ കാര്യമായി ഏല്‍ക്കേണ്ടി വന്നിട്ടില്ല.ഒരു മാധ്യമസ്ഥാപനം മറ്റൊരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കില്ല എന്ന പരസ്പര ധാരണയില്‍ വീരന്‍ മിക്കപ്പോഴും ഈ വിചാരണയില്‍ നിന്ന് രക്ഷപ്പെടും.

പിന്നെ ഉള്ളത് സാംസ്ക്കാരിക നായ്കരുടെ ആക്രമണമാണ്‌. മാതൃഭൂമി പോലെ സാംസ്ക്കാരിക നായകര്‍ക്ക് കോളമെഴുതാനും സ്വയം വളരാനുമുള്ള ഒരു പ്ലാറ്റ്ഫോമിനെ തള്ളിക്കളായാന്‍ പുകസ ഇതര സാംസ്ക്കാരിക നായകര്‍ തയ്യാറായിട്ടില്ല. പിന്നെ പുസ്തകം പ്രകാശനം ചെയ്യാന്‍ മാതൃഭൂമി ബുക്ക്സും കൂടിയാകുമ്പോള്‍ മൌനം വിദ്വാന്‍ ഭൂഷണം എന്ന നിലയിലാകും കാര്യങ്ങള്‍. സി.പി.എം അനുകൂല ബുദ്ധിജീവികള്‍ ഇടതുപക്ഷത്തോട് കാണിക്കുന്ന വിധേയത്വം സി.പി.എം വിരുദ്ധരും പൊതു സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നവരുമായ ബുദ്ധിജീവികള്‍ വീരേന്ദ്രകുമാറിനോട് കാണിക്കുന്നു

ഭൂമികൈയേറ്റമായാലും ഐസ്ക്രിം കേസിലെ മുന്‍നിലപാടില്‍ നിന്നുള്ള മാറ്റമായാലും നയവും പരിപാടിയും മറന്നുള്ള സഖ്യമായാലും വീരേന്ദ്രകുമാറിന്റെ കാര്യമാകുമ്പോള്‍ അത് വിസ്മരിക്കപ്പെടുകയോ അലെങ്കില്‍ വെള്ളയടിക്കപ്പെടുകയോ ചെയ്യും. മറ്റ് രാഷ്ട്രീയ നേതാക്കളെ ചോദ്യശരം കൊണ്ട് മൂടുന്ന കൊടി കുത്തിയ മാധ്യമപ്രവര്‍ത്തകര്‍ പോലും വീരന്റെ മുന്നിലെത്തുമ്പോള്‍ കവാത്ത് മറക്കും.

എല്‍ഡിഫില്‍ വീരനുള്ളപ്പോള്‍ കരുണാകരന്റെ മുരളി സ്നേഹത്തെപ്പറ്റിയും മക്കള്‍ രാഷ്ട്രീയത്തെപ്പറ്റിയും വീരേന്ദ്രകുമാര്‍ പറഞ്ഞിട്ടുള്ളതിന്‌ കണക്കില്ല. എന്നാല്‍ രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത് തന്റെ മകനെ കല്‍പ്പറ്റയില്‍ മത്സരിപ്പിച്ചപ്പോള്‍ ഈ മാനദണ്ഡം ബാധകമായില്ല. ഇടതുമായി തെറ്റി വലതെത്തിയപ്പോഴും കല്‍പ്പറ്റ് സീറ്റില്‍ മകന്‍ സീറ്റ് ഉറപ്പാക്കിയ ശേഷം ഞാന്‍ ഇനി മത്സര രംഗത്തില്ല എന്ന് പറഞ്ഞ് വീരേന്ദ്രകുമാര്‍ മഹാനായി.വീറെന്ദ്രകുമാറിന്റെ മാതൃക മറ്റ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കാള്‍ സ്വീകരിക്കണമെന്നാണ്‌ ഇപ്പോള്‍ എല്ലായിടത്തു നിന്നും ഉയരുന്ന മുറവിളി. മകന്‌ സീറ്റുറപ്പായാല്‍ മാറാന്‍ പല നേതാക്കളും തയ്യാറാകുമെന്നത് വലിയ സംഭവമൊന്നുമല്ല. പിന്നെ ആദ്യമായല്ല വീരന്‍ മത്സരവിരുദ്ധനാകുന്നത്. ആദ്യമായി ലോകസഭയില്‍ ചെന്നപ്പോള്‍ അവിടെ ഉള്ളവരെല്ലാം മോശക്കാരാണ്‌ എന്നും ഇനി ലോകസഭയിലേക്ക് ഇല്ല എന്നും പറഞ്ഞത് വളരെ നാളുകള്‍ക്ക് മുന്നെയായതിനാല്‍ ആരും ഓര്‍ക്കാറില്ല.

വീരനിപ്പോള്‍ ഏറ്റവും ശ്രദ്ധേയനായാകുന്നത് ഐസ്ക്രീം കേസിലെ നയമാറ്റത്തെപ്രതിയാണ്‌. ഐസ്ക്രീം കേസിലില്‍ താന്‍ പണ്ട് പറഞ്ഞതൊക്കെ മറന്നു പോയെന്നും ഓര്‍മ്മിപ്പിച്ചാല്‍ പറയാമെന്നൊക്കെ കേസരി സ്മാരക ട്രസ്റ്റ് നടത്തിയ മുഖാമുഖത്തില്‍ പറഞ്ഞിരിക്കുന്നു. ക്രൈം നന്ദകുമാര്‍ ഐസ്ക്രിം പാര്‍ലര്‍കേസ് കത്തിനില്‍ക്കുമ്പോള്‍ മാതൃഭൂമിയുടെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തില്‍ നിന്ന് ചിലവരികള്‍ വായിക്കുക.........................
കോഴിക്കോട് പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് ഞാന്‍ സജീവമായി രംഗത്തെത്തിയപ്പോള്‍ എന്നെ സഹായിക്കാന്‍ ഇന്ന് പ്രക്ഷോഭ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകളോ വ്യക്തികളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . എം.പി വീരേന്ദ്രകുമാര്‍, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പി.സി ജോര്‍ജ്ജ് എംഎല്.അ കെ. അജിത തുടങ്ങിയ ചുരുക്കം ചിലരെ പ്രതികരിക്കുവാന്‍ ഉണ്ടായുള്ളൂ

അതായത് ഐസ്ക്രിം കേസ് രണ്ടാമതും കുത്തിപ്പൊക്കിയപ്പോള്‍ കൂടെ ഉണ്ടായിരുന്ന വീരേന്ദ്രകുമാര്‍ ഇപ്പോള്‍ ഒന്നും ഓര്‍ക്കുന്നില്ല.പഴയ മാതൃഭൂമിയുടെ താളുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന തന്റെ പ്രസ്താവനകളെപ്പോലും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത് ഈ നേതാവിനെ മാത്രം എന്തിന്‌ ഇത്രയധികം മാധ്യമ പ്രൊട്ടക്ഷന്‍ ലഭിക്കുന്നു എന്നത് കൌതകകരമായ സംഗതിയാണ്‌

Tuesday, March 08, 2011

റിലയന്‍സും മനോരമയും ചില കുത്തക ചിന്തകളും

ഒരുകാലത്ത് അപ്രായോഗികം എന്നോ വിഢിത്തമെന്നോ ഒക്കെ ആയിരുന്നു ഇടത്പക്ഷ ആശയങ്ങളെ മുഖ്യധാര മാധ്യമങ്ങള്‍ കണ്ടിരുന്നത്. ഇടത് പക്ഷ നേതാക്കളാകട്ടെ ഗുണ്ടകളോ കോമാളികളോ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരുപത്തുപതിനഞ്ച് വര്‍ഷമായി ഇടതുപക്ഷ ആശയങ്ങള്‍ പലതും പലപ്പോഴായി മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി. ഈ ഏറ്റെടുക്കല്‍ സംഭവിച്ചതിന്റെ ക്രഡിറ്റ് സഖാവ് വി.എസ് അച്യുതാനന്ദന്‍ അവകാശപ്പെടാം. അദ്ദേഹവുമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ടാണ്‌ ഇടത് നിലപാടുകള്‍ മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ജനകീയ ആസൂത്രണ വിവാദത്തിലൂടെ അമേരിക്കന്‍ ഇടപെടലിനെപ്പറ്റിയും എച് എംടി ഭൂമിവിവാദത്തിലൂടെ പൊതു ഭൂമി സംരക്ഷിക്കലിനെപ്പറ്റിയും സ്വകാര്യ സെസ് അനുമതിയുമായി ബന്ധപ്പെട്ട് തൊഴിലാളി വിരുദ്ധ നയങ്ങളേപ്പറ്റിയും വിസ്മയ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് ജലചൂക്ഷണത്തെപ്പറ്റിയും കണ്ടല്‍പ്പാര്‍ക്കുമായും വളന്തക്കാട് പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി വിഷയങ്ങളെപ്പറ്റിയും കിനാലൂരുമായി ബന്ധപ്പെട്ട് വ്യവസായ പദ്ധതികളെപ്പറ്റിയും സ്വകാര്യ നിക്ഷെപത്തെപ്പറ്റിയുമൊക്കെ മുഖ്യധാര മാധ്യമങ്ങള്‍ തീവ്ര ഇടത് നിലപാടുകള്‍ സ്വീകരിച്ചു എന്ന് മാത്രമല്ല അത്തരത്തിലൊരു പൊതുബോധം സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്തു

എന്നാല്‍ പല അവസരങ്ങളിലും ഈ നിലപാടില്‍ വെള്ളം ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നതും ഈ അവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്‌. സ്വകാര്യ സെസ് സ്ഥാപങ്ങളിലെ തൊഴിലാളി വിരുദ്ധത ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ സ്മാര്‍ട്ട് സിറ്റി സെസില്‍ അതുണ്ടോ എന്നത് പരിശോധിക്കപ്പെട്ടില്ല എന്ന് മാത്രമല്ല എന്തുകൊണ്ട് മുഴുവന്‍ ഭൂമിയിലും സെസില്ല എന്നതായിരുന്നു വിവാദം.കണ്ടല്‍പ്പാര്‍ക്ക് പൂട്ടിക്കാന്‍ എഴുതി തകര്‍ത്ത ആളുകള്‍ കണ്ടല്‍വെട്ടി ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ പൊതു ബോധം നിര്‍മ്മിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഇങ്ങനെ പല പ്രശ്നങ്ങിലും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പ് ഉണ്ടായിരുന്നു.ഈ ഇരട്ടത്താപ്പിന്റെ ഭാഗമായാണ്‌ 2010 ഫെബ്രുവരി ഇല്‍ റിലയന്‍സിന്‌ ലഭിച്ച ഡാറ്റാസെന്റര്‍ കോണ്‍ട്രാക്റ്റ് അന്ന് വിവാദമാകാതെ ഇപ്പോള്‍ വിവാദമാകുന്നത്.ഇതിലെ രസകരമായി സംഗതി ഈ വിഷയം വിമത സി.പി.എം പ്രസിദ്ധീകരണമായ ജനശക്തി വലിയ പ്രാധാന്യത്തോടെ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. ജനശക്തിയില്‍ ഉടന്‍ വരാന്‍ പോകുന്ന വാര്‍ത്ത എന്ന് തലക്കെട്ടില്‍ നമ്മുടെ മുഖ്യധാര മാധ്യമങ്ങളില്‍ പല വാര്‍ത്തകളും നിറഞ്ഞ നിന്ന ഒരുകാലമുണ്ടായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഇത് അവഗണിക്കപ്പെട്ടു. പി.സി ജോര്‍ജ്ജ് ഈ വിഷയം നിയമ സഭയില്‍ അവതരിപ്പിച്ചപ്പോഴും ഉണ്ടാകാതിരുന്ന വിവാദമാണ്‌ മാര്‍ച്ച 5 മുതല്‍ ഉമ്മന്‍ ചാണ്ടിയും മനോരമയും കൂടി കൊണ്ടുനടക്കുന്നത്.ഇതില്‍ വിവാദത്തിനുള്ള സ്കോപ്പ് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് ഞാന്‍ പറയും പക്ഷെ അത് മനോരമ അവതരിപ്പിക്കതിലെ കൌതുകം ചൂണ്ടിക്കാണിക്കാതെ വയ്യ. 5/3/2011 ഇലെ മനോരമയുടെ ഫ്രെണ്ട് പേജ് വാര്‍ത്തയുടെ ടൈറ്റില്‍ തന്നെ ചിരിപ്പിക്കും.സര്‍ക്കാരിന്റെ സര്‍വ്വ വിവരങ്ങളും റിലയന്‍സിന്‌ സ്വന്തം എന്നാണ്‌ അത്. ആ വാര്‍ത്തയുടെ പടം ചുവടെ ചേര്‍ക്കുന്നു


ഈ തലക്കെട്ട് നമ്മള്‍ പ്രതീക്ഷിക്കുന്നത് ദേശാഭിമാനിയിലോ മാധ്യമത്തില്‍ ഒരുപരിധിവരെ മാതൃഭൂമിയിലോ മാത്രമാണ്‌. എന്നാല്‍ മനോരമ പോലെ സ്വകാര്യവല്‍ക്കരണത്തിന്റെ അപ്പസ്തോലന്മാരായ ഒരു പത്രത്തില്‍ ഇങ്ങനെ ഒരു തലക്കെട്ട് വായനക്കാരെ അത്ഭുതപ്പെടുത്തും.തലക്കെട്ട് മാത്രമല്ല വാര്‍ത്തയിലുമുണ്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ചിത്രത്തില്‍ ചുവന്ന വരയിട്ട് ഹൈലറ്റ് ചെയ്തിരിക്കുന്ന ഭാഗത്ത് ഉള്ള വാര്‍ത്ത ഇങ്ങനെ....

ഇവയെല്ലാം നിയന്ത്രിക്കുന്നത് റിലയന്‍സ് പരിപാലിക്കുന്ന സെര്‍വര്‍വഴിയാണെന്നതാണ്‌ വിചിത്രം.ചുരുക്കത്തില്‍ കേരളത്തെ സംബന്ധീക്കുന്ന സകല വിവരങ്ങളും റിലയന്‍സ് കമ്പനിയുടെ വിരല്‍ത്തുമ്പില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ഡേറ്റാ സെന്റര്‍ കൈമാറ്റത്തിലൂടെ.........................ഡാറ്റാ സെന്ററിനുമേല്‍ സംസ്ഥാന ഐടി വകുപ്പിന്‌ യാതൊരു നിയന്ത്രണവുമില്ല.
ഞെട്ടിക്കുന്ന ഈ വാര്‍ത്ത വന്ന് രണ്ട് ദിവസത്തിനകം ക്രിത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 7 ആം തിയതി 18 ആം പേജില്‍ ഡാറ്റ സെന്റര്‍ സി.ഡിറ്റിനേയും കെല്‍ട്രോണിനേയും ഒഴിവാക്കി എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത കാണുക. അതിലെ ചുവന്ന വരിയില്‍ അടയാളപ്പെടുത്തിയ ഭാഗത്ത് ഇങ്ങനെ കാണുന്നു......

സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കി 5.6 കോടി രൂപ കൊടുത്ത് മൂന്ന് വര്‍ഷത്തേക്ക് റിലയന്‍സിനെ ഏല്‍പ്പിച്ച് ഡേറ്റ സെന്ററില്‍ അവര്‍ക്ക് കാര്യമായ ചുമതലകളില്ല എന്നതാണ്‌ വസ്തുത .ഡാറ്റ സെന്ററിലെ നെറ്റ്വര്‍ക്ക് കണക്ഷന്‍ പരിപാലിക്കുക എ.സിയും വൈദ്യ്തിയും ഉറപ്പ് വരുത്തുക തുടങ്ങിയ ജോലികളെ ഉള്ളൂ...സ്റ്റാഫ് റിലയന്സിന്റെതാണെങ്കിലും ഇപ്പോഴും ചുമതല ഐ.ടി മിഷനാണ്‌


കേരളത്തെ സംബന്ധീക്കുന്ന സകല വിവരങ്ങളും റിലയന്‍സ് കമ്പനിയുടെ വിരല്‍ത്തുമ്പില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ഡേറ്റാ സെന്റര്‍ കൈമാറ്റത്തിലൂടെ , ഡാറ്റാ സെന്ററിനുമേല്‍ സംസ്ഥാന ഐടി വകുപ്പിന്‌ യാതൊരു നിയന്ത്രണവുമില്ല എന്നൊക്കെ ഒന്നാം പേജ് വാര്‍ത്ത നല്‍കിയ പത്രം രണ്ട് ദിവസത്തിനുള്ളില്‍ ഇതോട് കടകവിരുദ്ധമായ വാര്‍ത്തയുമായി എത്തി എന്നതാണ്‌ രസകരം. അപ്പോള്‍ പറയുന്നു സ്റ്റാഫ് റിലയന്സിന്റെതാണെങ്കിലും ഇപ്പോഴും ചുമതല ഐ.ടി മിഷനാണ്‌

വാര്‍ത്തയിലെ ശരിതെറ്റുകള്‍ രാഷ്ട്രീയ പക്ഷപാതം മൂലമാണ്‌ എന്ന് കരുതി അവഗണിക്കാം. പക്ഷെ ഇതില്‍ നിന്ന് മനസിലാകുന്ന പ്രധാനമായ സംഗതി റിലയന്‍സ് അത്ര തങ്കപ്പന്മാരല്ല എന്ന് മനോരമക്കും അറിയാം എന്നതാണ്‌. സംസ്ഥാനത്തെ വിവരങ്ങളൊക്കെ ഉള്ള സെര്‍വര്‍ പരിപാലിക്കാന്‍ ഏല്‍പ്പിച്ചാല്‍ അവര്‍ അത് അടിച്ച്മാറ്റാനുള്ള സാധ്യതയുമുണ്ട് എന്നതും മനോരമ നമുക്ക് പറഞ്ഞു തരുന്നു. പക്ഷെ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ പി.എഫ് ഫണ്ട് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചപ്പോള്‍ റിലയന്‍സിന്റെ ധനകാര്യ സ്ഥാപനവും ലിസ്റ്റിലുണ്ടായിരുന്നു.പക്ഷെ എന്തുകൊണ്ടോ ഇപ്പോള്‍ റിലയന്‍സിനെ അളന്ന കോലുകള്‍ അന്ന് ബാധകമായില്ല.

Friday, March 04, 2011

പി. സുരേന്ദ്രന്റെ പ്രശ്നമെന്താണ്‌

വി.എസ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവിന്റെയും സി.പി.എം വിമതരുടെയും തോഴനായിരുന്ന പി.സുരേന്ദ്രന്‍ മാറിയാ രാഷ്ട്രീയ സാഹചര്യങ്ങളില്‍ എഴുതിയ മംഗളം ലേഖനം ഒരുപാട് ചിന്തകളുണര്‍ത്തും. ഒരുകാലത്ത് വി.എസിന്റെ പ്രധാന വാഴ്ത്തലുകാരനായിരുന്നു എങ്കിലും ഈയിടെ ഗ്രീഷ്മമാപിനി എന്ന നോവലെഴുതി തന്റെ കൈയിലുള്ള വി.എസിന്റെ അവസാനത്തെ ഓഹരിയും വിറ്റിരുന്ന സുരേന്ദ്രനെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ മോഹിപ്പിച്ച് തുടങ്ങിയതിന്റെ സൂചനകള്‍ ഈ ലേഖനത്തിലുടനീളം കാണാം

സാമൂഹ്യപാഠം: ഭരണം ഇനി യുവാക്കളെ ഏല്‍പ്പിക്കുക, വനിതകളേയും
വേനല്‍ചൂടിനൊപ്പം തെരഞ്ഞെടുപ്പു ചൂടിലേക്കും കേരളം പ്രവേശിക്കുകയാണ്‌. സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ നാളുകളാണിനി. കൂട്ടായ തീരുമാനം വരും മുമ്പു സ്വന്തം തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ ചിലരൊക്കെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ബ്യൂട്ടി പാര്‍ലറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും വലിയ സഹായമാണു നേതാക്കള്‍ക്ക്‌.

സ്വന്തം പോക്കറ്റില്‍നിന്നു പടമെടുത്ത്‌ അണികളുടേതെന്ന വ്യാജേന (അങ്ങനെ അണികളൊന്നുമില്ല കേട്ടോ. നേതാക്കള്‍ക്കിപ്പോള്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പോലെ അണികളേയും ഉണ്ടാക്കാം) മണ്ഡലങ്ങള്‍ തോറും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുകയാണു നേതാക്കള്‍. അവനവനെത്തന്നെ സ്‌നേഹിച്ചു നടക്കുന്ന നേതാക്കളുടെ ചിത്രങ്ങള്‍ കൊണ്ടു കേരളത്തിലെ തെരുവുകള്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു. വീട്ടുകാരെ മാറ്റിനിര്‍ത്തി മാസ്‌റ്റര്‍ ബെഡ്‌ റൂം പോലും വിരുന്നുകാര്‍ക്കു നല്‍കേണ്ട ഗതികേടിലാണു യു.ഡി.എഫ്‌. അടുത്തകാലത്തായി യു.ഡി.എഫിലേക്കു ചെറുകിട പാര്‍ട്ടികളുടേയും ഒറ്റപ്പെട്ട നേതാക്കളുടേയും ഒഴുക്കായിരുന്നല്ലോ. ഇടതുപക്ഷമാണ്‌ ഇക്കാര്യത്തില്‍ സുരക്ഷിതരായത്‌. ബാധ്യതയാവുന്നു എന്ന്‌ ഇടതുപക്ഷത്തിനു തോന്നിയിരുന്നവരൊക്കെ സ്വയം ഒഴിഞ്ഞുപോയി.

യു.ഡി.എഫ്‌. ആകട്ടെ ഉലയുന്ന വഞ്ചിയുടെ അവസ്‌ഥയിലാണ്‌. ഇടക്കാലത്തു യു.ഡി.എഫിന്റെ വിജയത്തെ സംബന്ധിച്ച അമിത പ്രതീക്ഷ കാരണം ആറ്റുവഞ്ചി ഉലയുന്ന തരത്തില്‍ തള്ളിക്കയറ്റമുണ്ടായി. യു.ഡി.എഫിന്റെ പേരില്‍ മുളങ്കാല്‌ നാട്ടിയാലും ജയിച്ചു കയറുമെന്ന അമിത പ്രതീക്ഷ. മലപ്പുറം ജില്ലയിലൊക്കെ ചില ലീഗ്‌ നേതാക്കള്‍ ഭാവി മന്ത്രിയായി പോലും സ്വയം തീരുമാനിച്ചു പേഴ്‌സണല്‍ സ്‌റ്റാഫിലേക്ക്‌ ആളുകളെ റിക്രൂട്ട്‌ ചെയ്യുന്നുണ്ടെന്നു കേട്ടു.

യു.ഡി.എഫ്‌. നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇടതു പാര്‍ട്ടികളില്‍ നിന്നു വരുന്നവരെ ചുമക്കേണ്ടി വരുന്ന ഗതികേടാണ്‌. ചെറിയ ചെറിയ ഇടതുപ്രസ്‌ഥാനങ്ങള്‍ വലതുപക്ഷ പാര്‍ട്ടികളിലേക്കു ചേക്കേറുമ്പോള്‍ അണികളുടെ വന്‍ സന്നാഹത്തോടു കൂടിയൊന്നുമല്ല വരിക. താല്‍ക്കാലികമായി ചില ഓളങ്ങള്‍ ഉണ്ടാക്കുമെങ്കിലും കാലക്രമേണ ഈ അണികളൊക്കെ കൊഴിഞ്ഞുപോകും. അണികളില്ലാത്ത നേതാക്കള്‍ ബാധ്യതയായി തുടരുകയും ചെയ്യും. ഇടതുപക്ഷ പാര്‍ട്ടികളെ സംബന്ധിച്ചു കോണ്‍ഗ്രസും ലീഗുമൊക്കെ പഠിക്കേണ്ട വലിയൊരു പാഠമുണ്ട്‌. ചില ഇടതുനേതാക്കള്‍, കൃത്യമായി പറഞ്ഞാല്‍ സി.പി.എം. നേതാക്കള്‍ മാതൃ പാര്‍ട്ടിയുമായി കലഹിച്ചു പുറത്തു വരുമ്പോള്‍ അതിലൂടെ മാതൃ പ്രസ്‌ഥാനം തിരുത്തപ്പെടുമെന്നാണ്‌ അണികള്‍ പ്രതീക്ഷിക്കുന്നത്‌.

സി.പി.എമ്മില്‍ നിന്നു വിട്ടുപോരുന്നവര്‍ തീര്‍ച്ചയായും കാതലായ നിലപാടുകള്‍ ഉള്ളവരായിരിക്കും. പാര്‍ട്ടിയുടെ മാഫിയാ ബന്ധങ്ങളോടും വലതുവല്‍ക്കരണത്തോടുമായിരിക്കും അവര്‍ കലഹിക്കുന്നത്‌. എന്നാല്‍, നേതാക്കള്‍ യു.ഡി.എഫുമായി സന്ധി ചെയ്യുന്നതോടെ വിട്ടുപോന്ന അണികള്‍ മാനസികമായി തളരും. പിണറായി വിജയനു പകരം ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമൊക്കെയാണെന്ന്‌ ഈ അണികള്‍ വിശ്വസിക്കുന്നില്ല.

കാലക്രമത്തില്‍ അവര്‍ മാതൃ പാര്‍ട്ടയിലേക്കു മടങ്ങും. നേതാക്കള്‍ മാത്രം ഒരു ബാധ്യതയായി യു.ഡി.എഫില്‍ തുടരും. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇടയില്‍ ഒരു ബദല്‍ അന്വേഷിച്ചു മുന്നോട്ടു പോകാന്‍ മാത്രം പ്രത്യയശാസ്‌ത്ര ബോധ്യവും നേതൃത്വപാടവും ഉള്ളവര്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍പകാലം സഹിച്ചു പിടിച്ചു നില്‍ക്കാനായാല്‍ തീര്‍ച്ചയായും ഒരു ബദലിനു സാധ്യതയുണ്ട്‌.

ഇടത്‌ ഏകോപനസമിതി അത്തരമൊരു ബദല്‍ ആവേണ്ടതായിരുന്നു. അതിനകത്തെ ചിലരുടെ പാര്‍ലമെന്ററി വ്യാമോഹം കാരണം വളരെ പെട്ടെന്നു തന്നെ അതിന്റെ ആന്തരിക ശക്‌തി ക്ഷയിച്ചുപോയി. ഇടക്കാലത്തു ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ പ്രതീക്ഷയോടെ ആ പ്രസ്‌ഥാനത്തെ ഉറ്റുനോക്കിയിരുന്നു. ഇനി വേറിട്ടു ചിന്തിക്കുന്ന മലയാളികളൊന്നും ഇടതുപക്ഷ ഏകോപനസമിതിയില്‍ വിശ്വാസമര്‍പ്പിക്കേണ്ടതില്ല.

ഗൗരിയമ്മയുടേയും രാഘവന്റേയും ഒക്കെ പരീക്ഷണങ്ങളുടെ പരാജയം ഇടതു ഭൂമികയിലുണ്ട്‌. എം.ആര്‍. മുരളിയുടേയും കൂട്ടരുടേയും ദയനീയ സ്‌ഥിതിയോര്‍ത്ത്‌ ഇപ്പോള്‍ ചിരിക്കുന്നതു പിണറായി വിജയനായിരിക്കണം. അദ്ദേഹമിപ്പോള്‍ നല്ലൊരു പിതാവിനെപ്പോലെ ചിന്തിക്കണം. പഞ്ഞിമിഠായി വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ അച്‌ഛനോടു കലഹിച്ചു കുട്ടികള്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോകാറില്ലേ? തന്റെ മകന്‍ വിശപ്പടക്കാന്‍ വഴിയില്ലാതെ വല്ല റെയില്‍വേ സ്‌റ്റേഷനിലോ ബസ്‌ സ്‌റ്റാന്‍ഡിലോ കിടക്കുകയാണെന്നറിയുമ്പോള്‍ അച്‌ഛന്റെ കരളലിയും. മകനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരും. അങ്ങനെ തിരിച്ചെത്തുന്ന ചില മക്കള്‍ പിതാവിന്റേയും വീടിന്റേയും അഭിമാനമാവുന്നതും നമുക്കറിയാം.

യു.ഡി.എഫുമായി സന്ധിചെയ്‌തു ഭരണത്തിലേറാനായിരുന്നുവെങ്കില്‍ സി.പി.എമ്മിനകത്തു നിന്നു മുനിസിപ്പല്‍ ചെയര്‍മാനാവുന്നതായിരുന്നില്ലേ എം.ആര്‍. മുരളിക്കു നല്ലത്‌. ഇടത്‌ ഏകോപനസമിതിയുടേതു പ്രത്യയശാസ്‌ത്ര നിലപാടുകളല്ല എന്നു തോന്നുന്ന തരത്തിലാണ്‌ അതിനകത്തുനിന്ന്‌ ഉയരുന്ന ശബ്‌ദങ്ങള്‍. കെ.എം. ഷാജഹാനു പോലും ഒറ്റുകാരന്റെ മുഖമാണല്ലോ ദൈവമേയെന്നു തോന്നിപ്പോവും.

യു.ഡി.എഫ്‌. നേരിടുന്ന ഒരു പ്രതിന്ധി അതിന്റെ ദുര്‍ബലമായ പ്രതിപക്ഷ പോരാട്ടമായിരുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഒട്ടേറെ വിഷയങ്ങളില്‍ ഇടപെട്ട വി.എസ്‌. മുഖ്യമന്ത്രിയായപ്പോള്‍ അത്തരം വിഷയങ്ങളില്‍ നിശബ്‌ദനായി. പെണ്‍വാണിഭം, പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു ക്രൂരമായി ചവിട്ടിത്തള്ളിയ സംഭവങ്ങള്‍, ചന്ദനമാഫിയ, വിളച്ചിക്കാലയിലേയും കിഴക്കന്‍ പാലക്കാട്ടേയും ഫാക്‌ടറി മലിനീകരണ പ്രശ്‌നങ്ങള്‍... തന്റെ തന്നെ സമര ഭൂതകാലങ്ങള്‍ മുഖ്യമന്ത്രിയായി വന്നപ്പോള്‍ അദ്ദേഹം തന്ത്രപരമായി മറന്നു. എന്നാല്‍, ഇത്തരം കാതലായ പ്രശ്‌നങ്ങളെ ഏറ്റെടുത്തു മുന്നോട്ടു പോകാന്‍ കഴിയാത്തതിന്റെ പരിമിതിയാണു പ്രതിപക്ഷത്തെ വെട്ടിലാക്കുന്നത്‌.

തൊണ്ണൂറുകള്‍ക്കു ശേഷമുള്ള രാഷ്‌ട്രീയ പുത്രന്മാരുടെ(?) പരിമിതികള്‍ വി.എസിന്റെ പുത്രനുമുണ്ട്‌. സ്വന്തം പിതാവിന്റെ ഭൂതകാല പോരാട്ടം പോലും സ്വാധീനിക്കാത്ത പണക്കൊതിയുള്ള പുത്രന്മാരുടെ സ്‌ഥാനത്തേ അരുണ്‍കുമാറും നില്‍ക്കൂ. എല്ലാ രാഷ്‌ട്രീയ നേതാക്കളുടെ പുത്രന്മാരും ചക്കാത്തില്‍ വിദേശയാത്ര നടത്തിക്കാണും. അരുണ്‍കുമാറിന്റെ പേരില്‍ മാത്രം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിട്ടും കാര്യമില്ല. മക്കാവു ദ്വീപിനെക്കുറിച്ചു കുഞ്ഞാലിക്കുട്ടി സായ്‌വ് പറഞ്ഞത്‌ ആ രാജ്യത്തെ അപമാനിക്കലാണ്‌.

ഏതൊരു രാജ്യത്തിനും അതിന്റെ സാംസ്‌കാരിക മഹിമകളുണ്ടാവും. ഇന്ത്യയില്‍ ധാരാളം ചുവന്ന തെരുവുകളുണ്ട്‌. ഇന്ത്യ കാണാന്‍ വരുന്ന വിദേശികളൊക്കെ ചുവന്നതെരുവിലേക്കു വരുന്നവരാണോ? ഇതൊക്കെ വിലകുറഞ്ഞ ആരേപണങ്ങളാണ്‌. മറിച്ച്‌ ലാവ്‌ലിന്‍ പോലുള്ള വിഷയങ്ങളില്‍ കുറ്റകരമാംവിധം പ്രതിപക്ഷം മൗനം പാലിച്ചു.

പല വിഷയങ്ങളിലും രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ഒത്തുകളിക്കുന്നു എന്ന തോന്നല്‍ പൊതുജനത്തിനുണ്ട്‌. കേരളത്തില്‍ യു.ഡി.എഫ്‌. സമരോത്സുകതയുള്ള പ്രതിപക്ഷമേ അല്ലായിരുന്നു. ആയിരുന്നുവെങ്കില്‍ ഒന്നാംതരം ജനകീയ നേതാവായ ഉമ്മന്‍ചാണ്ടിക്കു വി.എസ്‌. ഫാക്‌ടറിനെ ഈ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടു വളരെ എളുപ്പത്തില്‍ റദ്ദു ചെയ്യാന്‍ കഴിയുമായിരുന്നു. വി.എസ്‌. കേവലം തന്റെ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി മാത്രം ഉപയോഗിച്ച്‌ അട്ടിമറിച്ച ജനകീയ സമരങ്ങളെയായിരുന്നു ഉമ്മന്‍ചാണ്ടി ഏറ്റെടുക്കേണ്ടിയിരുന്നത്‌.

നമ്മുടെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ നേരിടുന്ന ഒരു വെല്ലുവിളി വൃദ്ധ നേതാക്കളാണ്‌. യുവാക്കളും സ്‌ത്രീകളും മാറ്റിനിര്‍ത്തപ്പെടുന്നു. സ്‌ത്രീവിരുദ്ധത വേദനിപ്പിക്കുന്ന രീതിയിലാണു നിലനില്‍ക്കുന്നത്‌. നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍ ജീര്‍ണിക്കുന്നതു കൂടുതല്‍ കാലം അധികാര സ്‌ഥാനങ്ങളിലിരിക്കുമ്പോഴാണ്‌. അധികാര സ്‌ഥാനങ്ങളില്‍ വരാത്തവരെ കണ്ടെത്തി അവതരിപ്പിച്ചുകൊണ്ടാണ്‌ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്‌.

പുതിയൊരു എം.എല്‍.എ., പുതിയൊരു മന്ത്രി എന്തു ചെയ്യും എന്നാണു പുതിയ കാലം ഉറ്റുനോക്കുന്നത്‌. യൂത്ത്‌കോണ്‍ഗ്രസിന്റേയും കെ.എസ്‌.യു.വിന്റേയും നേതാക്കള്‍ വൃദ്ധനേതൃത്വത്തെ ചോദ്യം ചെയ്യാന്‍ ധീരത കാണിക്കുന്നു. ഒറ്റ എം.എല്‍.എ.യ്‌ക്കും ഒറ്റ മന്ത്രിക്കും കഴിയുമെങ്കില്‍ ഒരു ടേമില്‍ കൂടുതല്‍ അവസരം നല്‍കരുത്‌. രണ്ടു ടേമില്‍ കൂടുതല്‍ കൊടുക്കാനേ പാടില്ല. വരുംകാലങ്ങളില്‍ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളേയും അധികാര വ്യവസ്‌ഥയേയും സര്‍ഗാത്മകമാക്കേണ്ടതു യുവാക്കളും വനിതകളുമാണ്‌.

ഒരേ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും മുന്നണികളും തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നതും നന്നല്ല. പ്രസ്‌ഥാനങ്ങള്‍ക്കകത്തു ഫാസിസവും ജീര്‍ണതയും വര്‍ധിക്കും. സി.പി.എമ്മിന്റെ കാര്യത്തിലാണു കൂടുതലും സംഭവിക്കുക. പുരുഷന്‍ കടലുണ്ടിയെപ്പോലുള്ളവര്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി ഇരുന്നു എന്നത്‌ ഈ സര്‍ക്കാരിന്റെ ബ്ലാക്ക്‌ മാര്‍ക്കും സാംസ്‌കാരിക കേരളത്തിന്റെ അപമാനവുമാണ്‌. സാംസ്‌കാരിക രംഗത്ത്‌ ഇത്രയ്‌ക്ക് അസഹിഷ്‌ണുത നിറഞ്ഞ ഒരു കാലം വേറെയില്ല.

സി.പി.എമ്മിനോടു വിമര്‍ശനാത്മക നിലപാടെടുത്തതിന്റെ പേരില്‍ ഒന്നാംതരം എഴുത്തുകാരെ സാംസ്‌കാരിക സ്‌ഥാപനങ്ങളുടെ ഏഴയല്‍പ്പക്കത്തുപോലും അടുപ്പിക്കില്ല. മൂല്യം കുറഞ്ഞ അവസരവാദികള്‍ ആഘോഷിക്കപ്പെടുന്നു. പുരുഷന്‍ കടലുണ്ടിയെ പോലുള്ളവരുടെ കുടുംബസ്വത്തുകൊണ്ടല്ല കേരള സാഹിത്യ അക്കാദമി നടത്തുന്നത്‌. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്‌. തുഞ്ചന്‍പറമ്പ്‌ അടക്കമുള്ള സാംസ്‌കാരിക സ്‌ഥാപനങ്ങള്‍ക്ക്‌ ഇതു ബാധകമാണ്‌. എല്ലായിടത്തും അവസരവാദികള്‍ വന്നു നിറയുന്നു. ഇക്കാര്യത്തിലെങ്കിലും യു.ഡി.എഫ്‌. ഭേദമാണ്‌. വിമര്‍ശകരെ പോലും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനും ലീഗിനുമൊക്കെ സാധിക്കും.

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക സ്‌ഥാപനങ്ങള്‍ പു.ക.സ. പോലെ പാര്‍ട്ടി സ്വത്താവുന്നതു ചെറുത്തേ പറ്റൂ. കേരളത്തില്‍ സ്വതന്ത്ര നിലപാടുള്ള ബുദ്ധിജീവികളും എഴുത്തുകാരും ഈ സാംസ്‌കാരിക ഫാസിസത്തിനെതിരേ പോരാടുക തന്നെ വേണം.

-പി. സുരേന്ദ്രന്‍

ഈ ലേഖനത്തില്‍ സുരേന്ദ്രന്‍ ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയ കാര്യം ഇതാണ്‌

സി.പി.എമ്മിനോടു വിമര്‍ശനാത്മക നിലപാടെടുത്തതിന്റെ പേരില്‍ ഒന്നാംതരം എഴുത്തുകാരെ സാംസ്‌കാരിക സ്‌ഥാപനങ്ങളുടെ ഏഴയല്‍പ്പക്കത്തുപോലും അടുപ്പിക്കില്ല. മൂല്യം കുറഞ്ഞ അവസരവാദികള്‍ ആഘോഷിക്കപ്പെടുന്നു. പുരുഷന്‍ കടലുണ്ടിയെ പോലുള്ളവരുടെ കുടുംബസ്വത്തുകൊണ്ടല്ല കേരള സാഹിത്യ അക്കാദമി നടത്തുന്നത്‌. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്‌. തുഞ്ചന്‍പറമ്പ്‌ അടക്കമുള്ള സാംസ്‌കാരിക സ്‌ഥാപനങ്ങള്‍ക്ക്‌ ഇതു ബാധകമാണ്‌. എല്ലായിടത്തും അവസരവാദികള്‍ വന്നു നിറയുന്നു

സിപിഎമിലെ മലപ്പുറം സമ്മേളനത്തില്‍ വി.എസ് പാര്‍ട്ടിപിടിക്കും എന്ന മാധ്യമ പ്രചരണത്തില്‍ വീണിട്ടോ അലെങ്കില്‍ വി.എസ് പാര്‍ട്ടി പിടിക്കും എന്ന് വിശ്വസിച്ചിട്ടോ ഒപ്പം കൂടിയവരില്‍ ഒരാളാണ്‌ സുരേന്ദ്രന്‍. അന്ന് പ്രതീക്ഷിച്ചിരുന്ന പല സ്ഥാനങ്ങളും നഷ്ടപ്പെട്ട സുരേന്ദ്രനും കൂട്ടരും പ്രതീക്ഷയോടെ സി.പി.എം വിമതരെ താലോലിച്ചു. ഇപ്പോളിതാ സുരേന്ദ്രന്‍ പറയുന്നു

സി.പി.എമ്മില്‍ നിന്നു വിട്ടുപോരുന്നവര്‍ തീര്‍ച്ചയായും കാതലായ നിലപാടുകള്‍ ഉള്ളവരായിരിക്കും. പാര്‍ട്ടിയുടെ മാഫിയാ ബന്ധങ്ങളോടും വലതുവല്‍ക്കരണത്തോടുമായിരിക്കും അവര്‍ കലഹിക്കുന്നത്‌. എന്നാല്‍, നേതാക്കള്‍ യു.ഡി.എഫുമായി സന്ധി ചെയ്യുന്നതോടെ വിട്ടുപോന്ന അണികള്‍ മാനസികമായി തളരും. പിണറായി വിജയനു പകരം ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമൊക്കെയാണെന്ന്‌ ഈ അണികള്‍ വിശ്വസിക്കുന്നില്ല.

കാലക്രമത്തില്‍ അവര്‍ മാതൃ പാര്‍ട്ടയിലേക്കു മടങ്ങും. നേതാക്കള്‍ മാത്രം ഒരു ബാധ്യതയായി യു.ഡി.എഫില്‍ തുടരും. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇടയില്‍ ഒരു ബദല്‍ അന്വേഷിച്ചു മുന്നോട്ടു പോകാന്‍ മാത്രം പ്രത്യയശാസ്‌ത്ര ബോധ്യവും നേതൃത്വപാടവും ഉള്ളവര്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍പകാലം സഹിച്ചു പിടിച്ചു നില്‍ക്കാനായാല്‍ തീര്‍ച്ചയായും ഒരു ബദലിനു സാധ്യതയുണ്ട്‌.

ഇടത്‌ ഏകോപനസമിതി അത്തരമൊരു ബദല്‍ ആവേണ്ടതായിരുന്നു. അതിനകത്തെ ചിലരുടെ പാര്‍ലമെന്ററി വ്യാമോഹം കാരണം വളരെ പെട്ടെന്നു തന്നെ അതിന്റെ ആന്തരിക ശക്‌തി ക്ഷയിച്ചുപോയി. ഇടക്കാലത്തു ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ പ്രതീക്ഷയോടെ ആ പ്രസ്‌ഥാനത്തെ ഉറ്റുനോക്കിയിരുന്നു. ഇനി വേറിട്ടു ചിന്തിക്കുന്ന മലയാളികളൊന്നും ഇടതുപക്ഷ ഏകോപനസമിതിയില്‍ വിശ്വാസമര്‍പ്പിക്കേണ്ടതില്ല.


ഇടത് ഏകോപന സമിതി എന്ത് ആകുമെന്ന് പ്രതീക്ഷിച്ചോ അതായില്ല എന്നൊക്കെയാണ്‌ ഇപ്പോല്‍ സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ ഇത് ഓര്‍മ്മ ശക്തിയുള്ളവരെ പരിഹസിക്കലാണ്‌ . എം.ആര്‍ മുരളി ആദ്യമായി ഷൊര്‍ണൂരില്‍ വിമത പരിവേഷത്തില്‍ മത്സരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുമായി അടവ് നയം ഉണ്ടാക്കിയിരുന്നു. അന്ന് സുരേന്ദ്രന്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഇടത് ബാന്ധവത്തെ ചൂണ്ടിക്കാട്ടി അനുകൂലിച്ചത് നമ്മള്‍ കണ്ടതാണ്‌. അന്ന് എംവി. രാഘവനടക്കമുള്ള യുഡിഎഫ് നേതക്കള്‍ ഇടത് എകോപന സമിതിക്ക് വേണ്ടി പ്രചര ണത്തിനിറങ്ങിയിരുന്നു ഇതിനെയും ഇവര്‍ ന്യായികരിച്ചിരുന്നു എംവി.ആര്‍ സഹകരണ മന്ത്രി ആയിരുന്നപ്പോല്‍ സി.പി.എം നേതാക്കള്‍ വേദി പങ്കിട്ടിരുന്നു എന്ന വിചിത്രവാദം പോലും ഉന്നയിച്ചവരാണ്‌ ഇവര്‍.

പിന്നീട് സുരേന്ദ്രന്റെ ഒക്കെ പ്രിയ നേതാവ് എം.പി വീരേന്ദ്രകുമാര്‍ യുഡി.എഫില്‍ പോയപ്പോഴോ പിന്നീട് അലി പോയപ്പോഴോ ഒന്നും സുരേന്ദ്രന്റെ പ്രതിക്ഷേധങ്ങളോ യുഡിഎഫ് വിരോധമോ കണ്ടില്ല.അലിക്ക് യുഡിഎഫ് നേതക്കള്‍ക്കൊപ്പം സ്വീകരണം നല്‍കുന്ന വേദിയില്‍ ഇടത് ഏകോപന സമിതിയുടെ സ്വന്തം ബുദ്ധി ജീവി ആസാദ് ( മലമൂത്ര വിസര്‍ജനം നടത്തുന്നതില്‍ പോലും മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് തത്വശാസ്ത്രം വിളമ്പുന്ന ആള്‍) പങ്കെടുത്തപ്പോഴോ മൌനം പാലിച്ച സുരേന്ദ്രനിപ്പോള്‍ എഴുതുന്നതെല്ലാം പരസ്പര വിരുദ്ധമാകുന്നു

പക്ഷെ സുരേന്ദ്രന്‍ പ്രതീക്ഷ കൈവിടുന്നില്ല എങ്ങാനും യുഡിഫ് അധികാരത്തില്‍ വന്നാലോ .അത് ഈ വരികള്‍ പൂരിപ്പിക്കും
എല്ലായിടത്തും അവസരവാദികള്‍ വന്നു നിറയുന്നു. ഇക്കാര്യത്തിലെങ്കിലും യു.ഡി.എഫ്‌. ഭേദമാണ്‌. വിമര്‍ശകരെ പോലും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനും ലീഗിനുമൊക്കെ സാധിക്കും.


ഗുണപാഠം : കിട്ടത്ത മുന്തിരികള്‍ പുളിച്ചുകൊണ്ടേയിരിക്കും

Wednesday, March 02, 2011

പാവം പോലീസുകാര്‍ എന്ത് ചെയ്യും


കഴിഞ്ഞ ഞായറാഴ്ച വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് , പോലീസ് പിന്‍തുടരുന്നതിനിടെ സ്വകാര്യ ബസുകായി ഇടിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിക്കുകയും സഹയാത്രികന്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്ന ഒരു സംഭവം ഉണ്ടായി.തുടര്‍ന്ന് രോക്ഷാകുലരായ നാട്ടുകാര്‍ പോലീസിനെതിരെ തിരിയുകയും മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതക്കള്‍ സ്ഥലത്ത് എത്തുകയും പ്രതിക്ഷേധിക്കുകയും ചെയ്തതിനേത്തുടര്‍ന്ന് ഇടപ്പള്ളി ട്രാഫിക്കിലെ എസ്.ഐ കെ.ജെ അഗസ്റ്റിനെയും ഡ്രൈവറെയും സസ്പെന്റ് ചെയ്യുകയും ചെയ്തു. 28/02 2011 ഇലെ മനോരമ വാര്‍ത്ത വായിക്കുക
ഈ രണ്ട് വാര്‍ത്തകള്‍ വായിക്കുമ്പോഴും നമുക്ക് മനസിലാകുന്ന ഒരു പ്രധാനകാര്യം പോലീസിനെ കണ്ട് ഓടിയ ബൈക്ക് യാത്രികരെ പോലീസ് പിന്‍തുടര്‍ന്നതാണ്‌ ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെടാന്‍ കാരണം എന്ന ആശയമാണ്‌ ഈ വാര്‍ത്തകള്‍ മുന്നോട്ട് വയ്ക്കുന്നത്. ഒപ്പം പോലീസ് നടത്തുന്ന ഹെല്‍മെറ്റ് വേട്ടയോടുള്ള ശക്തമായ എതിര്‍പ്പും. ഈ വാര്‍ത്ത ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത മനോരമ ന്യൂസ് ഹെല്‍മെറ്റ് വേട്ടക്കിടെ യുവാവ് മരിച്ചു എന്ന രീതിയിലാണ്‌ വാര്‍ത്ത അവതരിപ്പിച്ചത്.എന്നാല്‍ ഫെബ്രുവരി എട്ടാം തിയത് ഉണ്ടായ ഒരു കോടതി വിധി ഉണ്ട്.അതിങ്ങനെ

ഇരുചക്ര വാഹനം ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമാനുസൃത ഉത്തരവ് പാലിക്കേണ്ടതില്ലെന്ന് മന്ത്രിമാരും മറ്റും നല്‍കുന്ന നിര്‍ദേശം അവഗണിക്കണം. ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ കോടതിയലക്ഷ്യക്കുറ്റത്തിന് നടപടി വരുമ്പോള്‍ മന്ത്രിമാരുടെ നിര്‍ദേശമോ പ്രസ്താവനയോ തുണയാകില്ലെന്ന് കോടതി വ്യക്തമാക്കിഅപ്പോള്‍ ഹെല്‍മെറ്റ് വേട്ട നടത്തിയില്ലെങ്കില്‍ കോടതി അലക്ഷ്യമുണ്ടാകും. മന്ത്രി അല്ല ആരുപറഞ്ഞാലും പോലിസ് ഈക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല എന്നുള്ളപ്പോള്‍ അത് ചെയ്തതിനിടയില്‍ ഉണ്ടായ അനിഷ്ട സംഭവത്തിന്റെ പേരില്‍ രണ്ട് പോലീസുകാര്‍ സസ്പെന്‍ഷനിലായി. നിയമം നടപ്പിലാക്കനിറങ്ങിയ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുജനവും ഒറ്റക്കെട്ട്. മണിക്കൂറുകളോളം ഗതാഗത തടസം വേറെയും.

ഇനിപോലീസിനെക്കണ്ട് വെട്ടിച്ച് ഓടിയവരെ പോലീസ് പിന്‍തുടര്‍ന്നില്ല എന്ന് കരുതുക എന്നാല്‍ പിന്നീട് ഇവര്‍ വല്ല ക്രിമിനല്‍കേസിലെ പ്രതികളോ ഭീകരവാദികളോ മോഷ്ടക്കളോ ആണെന്ന് തെളിയുകയും ചെയ്തിരുന്നു എങ്കില്‍ കളിമാറിയേനെ. പോലീസ്ന്റെ കാര്യക്ഷമത ഇല്ലായിമയെപ്പറ്റിയാകും പിന്നത്തെ വിവാദം. പാവം പോലീസുകാരുടെ തലവിധി