Wednesday, March 02, 2011

പാവം പോലീസുകാര്‍ എന്ത് ചെയ്യും


കഴിഞ്ഞ ഞായറാഴ്ച വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് , പോലീസ് പിന്‍തുടരുന്നതിനിടെ സ്വകാര്യ ബസുകായി ഇടിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിക്കുകയും സഹയാത്രികന്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്ന ഒരു സംഭവം ഉണ്ടായി.തുടര്‍ന്ന് രോക്ഷാകുലരായ നാട്ടുകാര്‍ പോലീസിനെതിരെ തിരിയുകയും മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതക്കള്‍ സ്ഥലത്ത് എത്തുകയും പ്രതിക്ഷേധിക്കുകയും ചെയ്തതിനേത്തുടര്‍ന്ന് ഇടപ്പള്ളി ട്രാഫിക്കിലെ എസ്.ഐ കെ.ജെ അഗസ്റ്റിനെയും ഡ്രൈവറെയും സസ്പെന്റ് ചെയ്യുകയും ചെയ്തു. 28/02 2011 ഇലെ മനോരമ വാര്‍ത്ത വായിക്കുക
ഈ രണ്ട് വാര്‍ത്തകള്‍ വായിക്കുമ്പോഴും നമുക്ക് മനസിലാകുന്ന ഒരു പ്രധാനകാര്യം പോലീസിനെ കണ്ട് ഓടിയ ബൈക്ക് യാത്രികരെ പോലീസ് പിന്‍തുടര്‍ന്നതാണ്‌ ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെടാന്‍ കാരണം എന്ന ആശയമാണ്‌ ഈ വാര്‍ത്തകള്‍ മുന്നോട്ട് വയ്ക്കുന്നത്. ഒപ്പം പോലീസ് നടത്തുന്ന ഹെല്‍മെറ്റ് വേട്ടയോടുള്ള ശക്തമായ എതിര്‍പ്പും. ഈ വാര്‍ത്ത ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത മനോരമ ന്യൂസ് ഹെല്‍മെറ്റ് വേട്ടക്കിടെ യുവാവ് മരിച്ചു എന്ന രീതിയിലാണ്‌ വാര്‍ത്ത അവതരിപ്പിച്ചത്.എന്നാല്‍ ഫെബ്രുവരി എട്ടാം തിയത് ഉണ്ടായ ഒരു കോടതി വിധി ഉണ്ട്.അതിങ്ങനെ

ഇരുചക്ര വാഹനം ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമാനുസൃത ഉത്തരവ് പാലിക്കേണ്ടതില്ലെന്ന് മന്ത്രിമാരും മറ്റും നല്‍കുന്ന നിര്‍ദേശം അവഗണിക്കണം. ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ കോടതിയലക്ഷ്യക്കുറ്റത്തിന് നടപടി വരുമ്പോള്‍ മന്ത്രിമാരുടെ നിര്‍ദേശമോ പ്രസ്താവനയോ തുണയാകില്ലെന്ന് കോടതി വ്യക്തമാക്കിഅപ്പോള്‍ ഹെല്‍മെറ്റ് വേട്ട നടത്തിയില്ലെങ്കില്‍ കോടതി അലക്ഷ്യമുണ്ടാകും. മന്ത്രി അല്ല ആരുപറഞ്ഞാലും പോലിസ് ഈക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല എന്നുള്ളപ്പോള്‍ അത് ചെയ്തതിനിടയില്‍ ഉണ്ടായ അനിഷ്ട സംഭവത്തിന്റെ പേരില്‍ രണ്ട് പോലീസുകാര്‍ സസ്പെന്‍ഷനിലായി. നിയമം നടപ്പിലാക്കനിറങ്ങിയ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുജനവും ഒറ്റക്കെട്ട്. മണിക്കൂറുകളോളം ഗതാഗത തടസം വേറെയും.

ഇനിപോലീസിനെക്കണ്ട് വെട്ടിച്ച് ഓടിയവരെ പോലീസ് പിന്‍തുടര്‍ന്നില്ല എന്ന് കരുതുക എന്നാല്‍ പിന്നീട് ഇവര്‍ വല്ല ക്രിമിനല്‍കേസിലെ പ്രതികളോ ഭീകരവാദികളോ മോഷ്ടക്കളോ ആണെന്ന് തെളിയുകയും ചെയ്തിരുന്നു എങ്കില്‍ കളിമാറിയേനെ. പോലീസ്ന്റെ കാര്യക്ഷമത ഇല്ലായിമയെപ്പറ്റിയാകും പിന്നത്തെ വിവാദം. പാവം പോലീസുകാരുടെ തലവിധി

3 comments:

chithrakaran:ചിത്രകാരന്‍ said...

ബൈക്കുകാരെ ദ്രോഹിക്കലും പിടിച്ചു പറിക്കലും പോലീസിന്റെയും, ഭരണക്കാരുടേയും,കോടതിയുടേയും
നക്കപ്പിച്ച മാടമ്പിമനസ്ഥിതിയുടെ ഫലമാണ്.
സ്വന്തം നാട്ടിലെ പൌരന്മാരുടെയും വാഹനങ്ങളുടേയും
ഐഡിയെക്കുറിച്ച് ഒന്നുമറിയാത്ത നമ്മുടെ ഭരണ സംവിധാനത്തിന് പൌരന്മാരെ കെണിവച്ചു പിടിക്കുന്ന സാങ്കേതിക വിദ്യമാത്രമേ പ്രയോഗിക്കാനാകു.
‘സാര്‍, നിങ്ങള്‍ ഡ്രൈവിങ്ങ് നിയമം തെറ്റിച്ചിരിക്കുന്നു... അടുത്തപ്രാവശ്യം ഇത് ആവര്‍ത്തിച്ചാല്‍ ട്രാന്‍സ്പോര്‍റ്റ് അതോറിറ്റിയില്‍ ഫൈന്‍ അടക്കേണ്ടിവരും” എന്ന് മത്തിയുമായി ചീറിപ്പായുന്ന മത്തിവണ്ടിക്കാരനായ ചെക്കന്മാരോടുപോലും ബഹുമാനത്തോടെയും
ഔപചാരികതയോടെയും ഉണര്‍ത്തിക്കാനുള്ള സേവന സന്നദ്ധതയും മാന്യതയും ജനാധിപത്യബോധവും ധാര്‍മ്മികതയും പോലീസിനും, കോടതിക്കുമൊക്കെ ഉണ്ടാകേണ്ടതുണ്ട് :)

vrajesh said...

സസ്‌പന്‍ഷന്‍ കിട്ടി എന്ന് വെച്ച് അതൊരു ശിക്ഷയാണെന്ന് കരുതേണ്‍റ്റതില്ല.ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു പരിപാടി മാത്രം.അന്വേഷണത്തിനു വേണ്ടിയാണ് സസ്പന്‍‌ഡ് ചെയ്യുന്നത്.സസ്‌പന്‍ഷന്‍ ശിക്ഷകളുടെ കൂട്ടത്തില്‍ പെടുന്നില്ല.ഈ കേസില്‍ പോലീസുകാര്‍ കുറച്ചു ദിവസം വീട്ട്റ്റിലിരിക്കുകയും അതിനു ശേഷം മുഴുവന്‍ ശമ്പളത്തോടും കൂടി തിരിച്ചെടുക്കപ്പെടുകയും ചെയ്യും.
ക്യാമറകള്‍ ഉപയോഗിച്ച് നിയമം തെറ്റിക്കുന്നവരെ പിടിക്കുകയാണ് കൂടുതല്‍ പ്രായോഗികം..

Rakesh | രാകേഷ് said...

ഹെല്‍മെറ്റ് വെച്ചിരുന്നെങ്കില്‍ ഇതൊക്കെ സംഭവിക്കുമായിരിന്നോ!! ഇനി അഥവാ വീണാല്‍ കൂടി രക്ഷപെടുമായിരുന്നില്ലേ!!

അല്ലെങ്കിലും സേഫ്റ്റി എന്നത് നമ്മുടെ നിഘണ്ടുവിലില്ല. സായിപ്പിനെ കണ്ട് പലതും കോപ്പിയടിക്കുന്നു. ഇത്തരം ചില നല്ല സ്വഭാവങ്ങളൊക്കെ പകര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നായേനേ!!