സാമൂഹ്യപാഠം: ഭരണം ഇനി യുവാക്കളെ ഏല്‍പ്പിക്കുക, വനിതകളേയും
വേനല്‍ചൂടിനൊപ്പം തെരഞ്ഞെടുപ്പു ചൂടിലേക്കും കേരളം പ്രവേശിക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ നാളുകളാണിനി. കൂട്ടായ തീരുമാനം വരും മുമ്പു സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചിലരൊക്കെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ബ്യൂട്ടി പാര്‍ലറുകളും ഫ്ളക്സ് ബോര്‍ഡുകളും വലിയ സഹായമാണു നേതാക്കള്‍ക്ക്.
സ്വന്തം പോക്കറ്റില്‍നിന്നു പടമെടുത്ത് അണികളുടേതെന്ന വ്യാജേന (അങ്ങനെ അണികളൊന്നുമില്ല കേട്ടോ. നേതാക്കള്‍ക്കിപ്പോള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പോലെ അണികളേയും ഉണ്ടാക്കാം) മണ്ഡലങ്ങള്‍ തോറും ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തുകയാണു നേതാക്കള്‍. അവനവനെത്തന്നെ സ്നേഹിച്ചു നടക്കുന്ന നേതാക്കളുടെ ചിത്രങ്ങള്‍ കൊണ്ടു കേരളത്തിലെ തെരുവുകള്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു. വീട്ടുകാരെ മാറ്റിനിര്‍ത്തി മാസ്റ്റര്‍ ബെഡ് റൂം പോലും വിരുന്നുകാര്‍ക്കു നല്‍കേണ്ട ഗതികേടിലാണു യു.ഡി.എഫ്. അടുത്തകാലത്തായി യു.ഡി.എഫിലേക്കു ചെറുകിട പാര്‍ട്ടികളുടേയും ഒറ്റപ്പെട്ട നേതാക്കളുടേയും ഒഴുക്കായിരുന്നല്ലോ. ഇടതുപക്ഷമാണ് ഇക്കാര്യത്തില്‍ സുരക്ഷിതരായത്. ബാധ്യതയാവുന്നു എന്ന് ഇടതുപക്ഷത്തിനു തോന്നിയിരുന്നവരൊക്കെ സ്വയം ഒഴിഞ്ഞുപോയി.
യു.ഡി.എഫ്. ആകട്ടെ ഉലയുന്ന വഞ്ചിയുടെ അവസ്ഥയിലാണ്. ഇടക്കാലത്തു യു.ഡി.എഫിന്റെ വിജയത്തെ സംബന്ധിച്ച അമിത പ്രതീക്ഷ കാരണം ആറ്റുവഞ്ചി ഉലയുന്ന തരത്തില്‍ തള്ളിക്കയറ്റമുണ്ടായി. യു.ഡി.എഫിന്റെ പേരില്‍ മുളങ്കാല് നാട്ടിയാലും ജയിച്ചു കയറുമെന്ന അമിത പ്രതീക്ഷ. മലപ്പുറം ജില്ലയിലൊക്കെ ചില ലീഗ് നേതാക്കള്‍ ഭാവി മന്ത്രിയായി പോലും സ്വയം തീരുമാനിച്ചു പേഴ്സണല്‍ സ്റ്റാഫിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നു കേട്ടു.
യു.ഡി.എഫ്. നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇടതു പാര്‍ട്ടികളില്‍ നിന്നു വരുന്നവരെ ചുമക്കേണ്ടി വരുന്ന ഗതികേടാണ്. ചെറിയ ചെറിയ ഇടതുപ്രസ്ഥാനങ്ങള്‍ വലതുപക്ഷ പാര്‍ട്ടികളിലേക്കു ചേക്കേറുമ്പോള്‍ അണികളുടെ വന്‍ സന്നാഹത്തോടു കൂടിയൊന്നുമല്ല വരിക. താല്‍ക്കാലികമായി ചില ഓളങ്ങള്‍ ഉണ്ടാക്കുമെങ്കിലും കാലക്രമേണ ഈ അണികളൊക്കെ കൊഴിഞ്ഞുപോകും. അണികളില്ലാത്ത നേതാക്കള്‍ ബാധ്യതയായി തുടരുകയും ചെയ്യും. ഇടതുപക്ഷ പാര്‍ട്ടികളെ സംബന്ധിച്ചു കോണ്‍ഗ്രസും ലീഗുമൊക്കെ പഠിക്കേണ്ട വലിയൊരു പാഠമുണ്ട്. ചില ഇടതുനേതാക്കള്‍, കൃത്യമായി പറഞ്ഞാല്‍ സി.പി.എം. നേതാക്കള്‍ മാതൃ പാര്‍ട്ടിയുമായി കലഹിച്ചു പുറത്തു വരുമ്പോള്‍ അതിലൂടെ മാതൃ പ്രസ്ഥാനം തിരുത്തപ്പെടുമെന്നാണ് അണികള്‍ പ്രതീക്ഷിക്കുന്നത്.
സി.പി.എമ്മില്‍ നിന്നു വിട്ടുപോരുന്നവര്‍ തീര്‍ച്ചയായും കാതലായ നിലപാടുകള്‍ ഉള്ളവരായിരിക്കും. പാര്‍ട്ടിയുടെ മാഫിയാ ബന്ധങ്ങളോടും വലതുവല്‍ക്കരണത്തോടുമായിരിക്കും അവര്‍ കലഹിക്കുന്നത്. എന്നാല്‍, നേതാക്കള്‍ യു.ഡി.എഫുമായി സന്ധി ചെയ്യുന്നതോടെ വിട്ടുപോന്ന അണികള്‍ മാനസികമായി തളരും. പിണറായി വിജയനു പകരം ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമൊക്കെയാണെന്ന് ഈ അണികള്‍ വിശ്വസിക്കുന്നില്ല.
കാലക്രമത്തില്‍ അവര്‍ മാതൃ പാര്‍ട്ടയിലേക്കു മടങ്ങും. നേതാക്കള്‍ മാത്രം ഒരു ബാധ്യതയായി യു.ഡി.എഫില്‍ തുടരും. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇടയില്‍ ഒരു ബദല്‍ അന്വേഷിച്ചു മുന്നോട്ടു പോകാന്‍ മാത്രം പ്രത്യയശാസ്ത്ര ബോധ്യവും നേതൃത്വപാടവും ഉള്ളവര്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്പകാലം സഹിച്ചു പിടിച്ചു നില്‍ക്കാനായാല്‍ തീര്‍ച്ചയായും ഒരു ബദലിനു സാധ്യതയുണ്ട്.
ഇടത് ഏകോപനസമിതി അത്തരമൊരു ബദല്‍ ആവേണ്ടതായിരുന്നു. അതിനകത്തെ ചിലരുടെ പാര്‍ലമെന്ററി വ്യാമോഹം കാരണം വളരെ പെട്ടെന്നു തന്നെ അതിന്റെ ആന്തരിക ശക്തി ക്ഷയിച്ചുപോയി. ഇടക്കാലത്തു ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരുമൊക്കെ പ്രതീക്ഷയോടെ ആ പ്രസ്ഥാനത്തെ ഉറ്റുനോക്കിയിരുന്നു. ഇനി വേറിട്ടു ചിന്തിക്കുന്ന മലയാളികളൊന്നും ഇടതുപക്ഷ ഏകോപനസമിതിയില്‍ വിശ്വാസമര്‍പ്പിക്കേണ്ടതില്ല.
ഗൗരിയമ്മയുടേയും രാഘവന്റേയും ഒക്കെ പരീക്ഷണങ്ങളുടെ പരാജയം ഇടതു ഭൂമികയിലുണ്ട്. എം.ആര്. മുരളിയുടേയും കൂട്ടരുടേയും ദയനീയ സ്ഥിതിയോര്‍ത്ത് ഇപ്പോള്‍ ചിരിക്കുന്നതു പിണറായി വിജയനായിരിക്കണം. അദ്ദേഹമിപ്പോള്‍ നല്ലൊരു പിതാവിനെപ്പോലെ ചിന്തിക്കണം. പഞ്ഞിമിഠായി വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ അച്ഛനോടു കലഹിച്ചു കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാറില്ലേ? തന്റെ മകന് വിശപ്പടക്കാന്‍ വഴിയില്ലാതെ വല്ല റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ കിടക്കുകയാണെന്നറിയുമ്പോള്‍ അച്ഛന്റെ കരളലിയും. മകനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരും. അങ്ങനെ തിരിച്ചെത്തുന്ന ചില മക്കള്‍ പിതാവിന്റേയും വീടിന്റേയും അഭിമാനമാവുന്നതും നമുക്കറിയാം.
യു.ഡി.എഫുമായി സന്ധിചെയ്തു ഭരണത്തിലേറാനായിരുന്നുവെങ്കില്‍ സി.പി.എമ്മിനകത്തു നിന്നു മുനിസിപ്പല്‍ ചെയര്‍മാനാവുന്നതായിരുന്നില്ലേ എം.ആര്. മുരളിക്കു നല്ലത്. ഇടത് ഏകോപനസമിതിയുടേതു പ്രത്യയശാസ്ത്ര നിലപാടുകളല്ല എന്നു തോന്നുന്ന തരത്തിലാണ് അതിനകത്തുനിന്ന് ഉയരുന്ന ശബ്ദങ്ങള്‍. കെ.എം. ഷാജഹാനു പോലും ഒറ്റുകാരന്റെ മുഖമാണല്ലോ ദൈവമേയെന്നു തോന്നിപ്പോവും.
യു.ഡി.എഫ്. നേരിടുന്ന ഒരു പ്രതിന്ധി അതിന്റെ ദുര്‍ബലമായ പ്രതിപക്ഷ പോരാട്ടമായിരുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഒട്ടേറെ വിഷയങ്ങളില്‍ ഇടപെട്ട വി.എസ്. മുഖ്യമന്ത്രിയായപ്പോള്‍ അത്തരം വിഷയങ്ങളില്‍ നിശബ്ദനായി. പെണ്‍വാണിഭം, പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു ക്രൂരമായി ചവിട്ടിത്തള്ളിയ സംഭവങ്ങള്‍, ചന്ദനമാഫിയ, വിളച്ചിക്കാലയിലേയും കിഴക്കന്‍ പാലക്കാട്ടേയും ഫാക്ടറി മലിനീകരണ പ്രശ്നങ്ങള്‍... തന്റെ തന്നെ സമര ഭൂതകാലങ്ങള്‍ മുഖ്യമന്ത്രിയായി വന്നപ്പോള്‍ അദ്ദേഹം തന്ത്രപരമായി മറന്നു. എന്നാല്‍, ഇത്തരം കാതലായ പ്രശ്നങ്ങളെ ഏറ്റെടുത്തു മുന്നോട്ടു പോകാന്‍ കഴിയാത്തതിന്റെ പരിമിതിയാണു പ്രതിപക്ഷത്തെ വെട്ടിലാക്കുന്നത്.
തൊണ്ണൂറുകള്‍ക്കു ശേഷമുള്ള രാഷ്ട്രീയ പുത്രന്മാരുടെ(?) പരിമിതികള്‍ വി.എസിന്റെ പുത്രനുമുണ്ട്. സ്വന്തം പിതാവിന്റെ ഭൂതകാല പോരാട്ടം പോലും സ്വാധീനിക്കാത്ത പണക്കൊതിയുള്ള പുത്രന്മാരുടെ സ്ഥാനത്തേ അരുണ്‍കുമാറും നില്ക്കൂ. എല്ലാ രാഷ്ട്രീയ നേതാക്കളുടെ പുത്രന്മാരും ചക്കാത്തില്‍ വിദേശയാത്ര നടത്തിക്കാണും. അരുണ്‍കുമാറിന്റെ പേരില്‍ മാത്രം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിട്ടും കാര്യമില്ല. മക്കാവു ദ്വീപിനെക്കുറിച്ചു കുഞ്ഞാലിക്കുട്ടി സായ്വ് പറഞ്ഞത് ആ രാജ്യത്തെ അപമാനിക്കലാണ്.
ഏതൊരു രാജ്യത്തിനും അതിന്റെ സാംസ്കാരിക മഹിമകളുണ്ടാവും. ഇന്ത്യയില്‍ ധാരാളം ചുവന്ന തെരുവുകളുണ്ട്. ഇന്ത്യ കാണാന്‍ വരുന്ന വിദേശികളൊക്കെ ചുവന്നതെരുവിലേക്കു വരുന്നവരാണോ? ഇതൊക്കെ വിലകുറഞ്ഞ ആരേപണങ്ങളാണ്. മറിച്ച് ലാവ്ലിന് പോലുള്ള വിഷയങ്ങളില്‍ കുറ്റകരമാംവിധം പ്രതിപക്ഷം മൗനം പാലിച്ചു.
പല വിഷയങ്ങളിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒത്തുകളിക്കുന്നു എന്ന തോന്നല്‍ പൊതുജനത്തിനുണ്ട്. കേരളത്തില്‍ യു.ഡി.എഫ്. സമരോത്സുകതയുള്ള പ്രതിപക്ഷമേ അല്ലായിരുന്നു. ആയിരുന്നുവെങ്കില്‍ ഒന്നാംതരം ജനകീയ നേതാവായ ഉമ്മന്‍ചാണ്ടിക്കു വി.എസ്. ഫാക്ടറിനെ ഈ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടു വളരെ എളുപ്പത്തില്‍ റദ്ദു ചെയ്യാന്‍ കഴിയുമായിരുന്നു. വി.എസ്. കേവലം തന്റെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രം ഉപയോഗിച്ച് അട്ടിമറിച്ച ജനകീയ സമരങ്ങളെയായിരുന്നു ഉമ്മന്‍ചാണ്ടി ഏറ്റെടുക്കേണ്ടിയിരുന്നത്.
നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നേരിടുന്ന ഒരു വെല്ലുവിളി വൃദ്ധ നേതാക്കളാണ്. യുവാക്കളും സ്ത്രീകളും മാറ്റിനിര്‍ത്തപ്പെടുന്നു. സ്ത്രീവിരുദ്ധത വേദനിപ്പിക്കുന്ന രീതിയിലാണു നിലനില്‍ക്കുന്നത്. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ജീര്‍ണിക്കുന്നതു കൂടുതല്‍ കാലം അധികാര സ്ഥാനങ്ങളിലിരിക്കുമ്പോഴാണ്. അധികാര സ്ഥാനങ്ങളില്‍ വരാത്തവരെ കണ്ടെത്തി അവതരിപ്പിച്ചുകൊണ്ടാണ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്.
പുതിയൊരു എം.എല്‍.എ., പുതിയൊരു മന്ത്രി എന്തു ചെയ്യും എന്നാണു പുതിയ കാലം ഉറ്റുനോക്കുന്നത്. യൂത്ത്കോണ്‍ഗ്രസിന്റേയും കെ.എസ്.യു.വിന്റേയും നേതാക്കള്‍ വൃദ്ധനേതൃത്വത്തെ ചോദ്യം ചെയ്യാന്‍ ധീരത കാണിക്കുന്നു. ഒറ്റ എം.എല്‍.എ.യ്ക്കും ഒറ്റ മന്ത്രിക്കും കഴിയുമെങ്കില്‍ ഒരു ടേമില്‍ കൂടുതല്‍ അവസരം നല്‍കരുത്. രണ്ടു ടേമില്‍ കൂടുതല്‍ കൊടുക്കാനേ പാടില്ല. വരുംകാലങ്ങളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും അധികാര വ്യവസ്ഥയേയും സര്‍ഗാത്മകമാക്കേണ്ടതു യുവാക്കളും വനിതകളുമാണ്.
ഒരേ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളും തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നതും നന്നല്ല. പ്രസ്ഥാനങ്ങള്‍ക്കകത്തു ഫാസിസവും ജീര്‍ണതയും വര്‍ധിക്കും. സി.പി.എമ്മിന്റെ കാര്യത്തിലാണു കൂടുതലും സംഭവിക്കുക. പുരുഷന് കടലുണ്ടിയെപ്പോലുള്ളവര്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി ഇരുന്നു എന്നത് ഈ സര്‍ക്കാരിന്റെ ബ്ലാക്ക് മാര്‍ക്കും സാംസ്കാരിക കേരളത്തിന്റെ അപമാനവുമാണ്. സാംസ്കാരിക രംഗത്ത് ഇത്രയ്ക്ക് അസഹിഷ്ണുത നിറഞ്ഞ ഒരു കാലം വേറെയില്ല.
സി.പി.എമ്മിനോടു വിമര്‍ശനാത്മക നിലപാടെടുത്തതിന്റെ പേരില്‍ ഒന്നാംതരം എഴുത്തുകാരെ സാംസ്കാരിക സ്ഥാപനങ്ങളുടെ ഏഴയല്‍പ്പക്കത്തുപോലും അടുപ്പിക്കില്ല. മൂല്യം കുറഞ്ഞ അവസരവാദികള്‍ ആഘോഷിക്കപ്പെടുന്നു. പുരുഷന് കടലുണ്ടിയെ പോലുള്ളവരുടെ കുടുംബസ്വത്തുകൊണ്ടല്ല കേരള സാഹിത്യ അക്കാദമി നടത്തുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. തുഞ്ചന്‍പറമ്പ് അടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ഇതു ബാധകമാണ്. എല്ലായിടത്തും അവസരവാദികള്‍ വന്നു നിറയുന്നു. ഇക്കാര്യത്തിലെങ്കിലും യു.ഡി.എഫ്. ഭേദമാണ്. വിമര്‍ശകരെ പോലും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനും ലീഗിനുമൊക്കെ സാധിക്കും.
കേരള സര്‍ക്കാരിന്റെ സാംസ്കാരിക സ്ഥാപനങ്ങള്‍ പു.ക.സ. പോലെ പാര്‍ട്ടി സ്വത്താവുന്നതു ചെറുത്തേ പറ്റൂ. കേരളത്തില്‍ സ്വതന്ത്ര നിലപാടുള്ള ബുദ്ധിജീവികളും എഴുത്തുകാരും ഈ സാംസ്കാരിക ഫാസിസത്തിനെതിരേ പോരാടുക തന്നെ വേണം.
-പി. സുരേന്ദ്രന്
ഈ ലേഖനത്തില്‍ സുരേന്ദ്രന് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയ കാര്യം ഇതാണ്
സി.പി.എമ്മിനോടു വിമര്‍ശനാത്മക നിലപാടെടുത്തതിന്റെ പേരില്‍ ഒന്നാംതരം എഴുത്തുകാരെ സാംസ്കാരിക സ്ഥാപനങ്ങളുടെ ഏഴയല്‍പ്പക്കത്തുപോലും അടുപ്പിക്കില്ല. മൂല്യം കുറഞ്ഞ അവസരവാദികള്‍ ആഘോഷിക്കപ്പെടുന്നു. പുരുഷന് കടലുണ്ടിയെ പോലുള്ളവരുടെ കുടുംബസ്വത്തുകൊണ്ടല്ല കേരള സാഹിത്യ അക്കാദമി നടത്തുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. തുഞ്ചന്‍പറമ്പ് അടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ഇതു ബാധകമാണ്. എല്ലായിടത്തും അവസരവാദികള്‍ വന്നു നിറയുന്നു
സിപിഎമിലെ മലപ്പുറം സമ്മേളനത്തില്‍ വി.എസ് പാര്‍ട്ടിപിടിക്കും എന്ന മാധ്യമ പ്രചരണത്തില്‍ വീണിട്ടോ അലെങ്കില്‍ വി.എസ് പാര്‍ട്ടി പിടിക്കും എന്ന് വിശ്വസിച്ചിട്ടോ ഒപ്പം കൂടിയവരില്‍ ഒരാളാണ് സുരേന്ദ്രന്. അന്ന് പ്രതീക്ഷിച്ചിരുന്ന പല സ്ഥാനങ്ങളും നഷ്ടപ്പെട്ട സുരേന്ദ്രനും കൂട്ടരും പ്രതീക്ഷയോടെ സി.പി.എം വിമതരെ താലോലിച്ചു. ഇപ്പോളിതാ സുരേന്ദ്രന് പറയുന്നു
സി.പി.എമ്മില്‍ നിന്നു വിട്ടുപോരുന്നവര്‍ തീര്‍ച്ചയായും കാതലായ നിലപാടുകള്‍ ഉള്ളവരായിരിക്കും. പാര്‍ട്ടിയുടെ മാഫിയാ ബന്ധങ്ങളോടും വലതുവല്‍ക്കരണത്തോടുമായിരിക്കും അവര്‍ കലഹിക്കുന്നത്. എന്നാല്‍, നേതാക്കള്‍ യു.ഡി.എഫുമായി സന്ധി ചെയ്യുന്നതോടെ വിട്ടുപോന്ന അണികള്‍ മാനസികമായി തളരും. പിണറായി വിജയനു പകരം ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമൊക്കെയാണെന്ന് ഈ അണികള്‍ വിശ്വസിക്കുന്നില്ല.
കാലക്രമത്തില്‍ അവര്‍ മാതൃ പാര്‍ട്ടയിലേക്കു മടങ്ങും. നേതാക്കള്‍ മാത്രം ഒരു ബാധ്യതയായി യു.ഡി.എഫില്‍ തുടരും. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇടയില്‍ ഒരു ബദല്‍ അന്വേഷിച്ചു മുന്നോട്ടു പോകാന്‍ മാത്രം പ്രത്യയശാസ്ത്ര ബോധ്യവും നേതൃത്വപാടവും ഉള്ളവര്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്പകാലം സഹിച്ചു പിടിച്ചു നില്‍ക്കാനായാല്‍ തീര്‍ച്ചയായും ഒരു ബദലിനു സാധ്യതയുണ്ട്.
ഇടത് ഏകോപനസമിതി അത്തരമൊരു ബദല്‍ ആവേണ്ടതായിരുന്നു. അതിനകത്തെ ചിലരുടെ പാര്‍ലമെന്ററി വ്യാമോഹം കാരണം വളരെ പെട്ടെന്നു തന്നെ അതിന്റെ ആന്തരിക ശക്തി ക്ഷയിച്ചുപോയി. ഇടക്കാലത്തു ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരുമൊക്കെ പ്രതീക്ഷയോടെ ആ പ്രസ്ഥാനത്തെ ഉറ്റുനോക്കിയിരുന്നു. ഇനി വേറിട്ടു ചിന്തിക്കുന്ന മലയാളികളൊന്നും ഇടതുപക്ഷ ഏകോപനസമിതിയില്‍ വിശ്വാസമര്‍പ്പിക്കേണ്ടതില്ല.
ഇടത് ഏകോപന സമിതി എന്ത് ആകുമെന്ന് പ്രതീക്ഷിച്ചോ അതായില്ല എന്നൊക്കെയാണ് ഇപ്പോല്‍ സുരേന്ദ്രന് പറയുന്നത്. എന്നാല്‍ ഇത് ഓര്‍മ്മ ശക്തിയുള്ളവരെ പരിഹസിക്കലാണ് . എം.ആര് മുരളി ആദ്യമായി ഷൊര്‍ണൂരില്‍ വിമത പരിവേഷത്തില്‍ മത്സരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുമായി അടവ് നയം ഉണ്ടാക്കിയിരുന്നു. അന്ന് സുരേന്ദ്രന് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഇടത് ബാന്ധവത്തെ ചൂണ്ടിക്കാട്ടി അനുകൂലിച്ചത് നമ്മള് കണ്ടതാണ്. അന്ന് എംവി. രാഘവനടക്കമുള്ള യുഡിഎഫ് നേതക്കള്‍ ഇടത് എകോപന സമിതിക്ക് വേണ്ടി പ്രചര ണത്തിനിറങ്ങിയിരുന്നു ഇതിനെയും ഇവര്‍ ന്യായികരിച്ചിരുന്നു എംവി.ആര് സഹകരണ മന്ത്രി ആയിരുന്നപ്പോല് സി.പി.എം നേതാക്കള്‍ വേദി പങ്കിട്ടിരുന്നു എന്ന വിചിത്രവാദം പോലും ഉന്നയിച്ചവരാണ് ഇവര്‍.
പിന്നീട് സുരേന്ദ്രന്റെ ഒക്കെ പ്രിയ നേതാവ് എം.പി വീരേന്ദ്രകുമാര്‍ യുഡി.എഫില്‍ പോയപ്പോഴോ പിന്നീട് അലി പോയപ്പോഴോ ഒന്നും സുരേന്ദ്രന്റെ പ്രതിക്ഷേധങ്ങളോ യുഡിഎഫ് വിരോധമോ കണ്ടില്ല.അലിക്ക് യുഡിഎഫ് നേതക്കള്‍ക്കൊപ്പം സ്വീകരണം നല്കുന്ന വേദിയില്‍ ഇടത് ഏകോപന സമിതിയുടെ സ്വന്തം ബുദ്ധി ജീവി ആസാദ് ( മലമൂത്ര വിസര്‍ജനം നടത്തുന്നതില്‍ പോലും മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് തത്വശാസ്ത്രം വിളമ്പുന്ന ആള്) പങ്കെടുത്തപ്പോഴോ മൌനം പാലിച്ച സുരേന്ദ്രനിപ്പോള് എഴുതുന്നതെല്ലാം പരസ്പര വിരുദ്ധമാകുന്നു
പക്ഷെ സുരേന്ദ്രന് പ്രതീക്ഷ കൈവിടുന്നില്ല എങ്ങാനും യുഡിഫ് അധികാരത്തില്‍ വന്നാലോ .അത് ഈ വരികള്‍ പൂരിപ്പിക്കും
എല്ലായിടത്തും അവസരവാദികള്‍ വന്നു നിറയുന്നു. ഇക്കാര്യത്തിലെങ്കിലും യു.ഡി.എഫ്. ഭേദമാണ്. വിമര്‍ശകരെ പോലും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനും ലീഗിനുമൊക്കെ സാധിക്കും.
ഗുണപാഠം : കിട്ടത്ത മുന്തിരികള്‍ പുളിച്ചുകൊണ്ടേയിരിക്കും

3 comments:
kalakki!!!!
. ഈ പി സുരേന്ദ്രന് എന്ന കക്ഷി മലയാള സാഹിതിയ ലോകത്തിനു തന്നെ അപമാനമാണ്. കഴിഞ്ഞ കുറെക്കാലമായി ഈ "അവസരവാദി" എഴുതിക്കൂട്ടിയ 'സാമാനങ്ങള്‍'' വായിച്ചാല്‍ ആരും മൂക്കത്ത് വിരല്‍വെച്ച് പോകും.!
ജനശക്തിയെന്ന മഞ്ഞ വാരികയില്‍ ക്രൈം നന്ദകുമാര്‍ പോലും നാണിക്കും വിധത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെ തെറി വിളിക്കലയിരുന്നു ഈ ''ഹിജഡ''സാഹിത്യകാരെന്റെ പ്രധാന വിനോദം.
ഷാജഹാനും,സുരേന്ദ്രനും മറ്റും കൂടിയുണ്ടാക്കിയ അന്തരീക്ഷ മലിനീകരണത്തിനും,ഇവരെ സഹിച്ചതിനും, കേരളത്തിലെ പൊതുജനങ്ങളോടും വായനക്കാരോടും ഇവര്‍ മാപ്പ് പറയേണ്ടതാണ്..
സുരേന്ദ്ര... വരിയുടഞ്ഞ,നട്ടല്ല് ഊരിപ്പോയ,മനസ്സില്‍ ദുഷ്ട്ടുകള് മാത്രം അവശേഷിക്കുന്ന തന്നെപോലുള്ളവരെ നോക്കി സക്ഷാല്‍ ഹിജടകള്‍ പോലും ലജ്ജിക്കുന്നുണ്ടാകും...!
കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെ, ഷാജഹാനും,ആസാദും,സുരേന്ദ്രനും,എം ആര് മുരളിയും,നീലകണ്ടനും ഒക്കെ 9 മണിക്ക് ചാനലുകളില്‍ വന്ന് പാര്‍ട്ടി വിരോധം കരഞ്ഞു തീര്‍ക്കുന്നു
Post a Comment