Friday, March 18, 2011

വിഢികളുടെ സ്വര്‍ഗ്ഗത്തില്‍ എത്രനാൾ‌ ?

87 വയസാകാൻ‌ ഇനിയും‌ 7 മാസം‌ ബാക്കിയുള്ള വി.എസിനെ അനാരോഗ്യം‌ ഉണ്ട് എന്ന് കണ്ടെത്തി മത്സര രംഗത്ത് നിന്ന് ഒഴിവാക്കാനുള്ള പിണറായി വിജയന്റെ രഹസ്യ അജണ്ട് വി.എസ് ഫാൻസ് തെരുവിലിറങ്ങി തകർക്കുകയും‌ ഇളഭ്യനായി വി.എസിന്റെ സീറ്റ് മാധ്യമപ്രവർത്തകർ‌ പറഞ്ഞത് പോലെ 39 ആമതായി പിണറായി വിജയൻ‌ പ്രഖ്യാപിക്കുകയും‌ ചെയ്തു. മാത്രവുമല്ല ഇനി ഇടതിന് ഭരണം‌ കിട്ടിയാൽ‌ വി.എസ് തന്നെ നയിക്കുകയും‌ ചെയ്യുമെന്നും‌ ഉറപ്പായി

ഏതാണ്ട് ഒരാഴ്ച മുന്നെ വരെ .എസിനെ മത്സരിപ്പിക്കുമെന്ന പ്രതീതി നിലനിന്നുരുന്നിരുന്നു. അപ്പോൾ‌
നമ്മുടെ ചാനലുകളിൽ‌ യഥാർത്ഥ ഇടതിന്റെ ആളുകളൊക്കെ ചർച്ചിക്കാൻ‌ എത്തിയിരുന്നു. അത്തരം‌ ഒരു ചർച്ചയിൽ‌ സി.പി.എം‌ വക്കീലായ ഭാസുര ചന്ദ്രബാബു വി.എസ് മത്സരിക്കുന്നത് ജയസാധ്യത വർദ്ധിപ്പിക്കും‌ എന്ന് വിലയിരിരുത്തിയീരുന്നു. എന്നാൽ‌ അന്ന് മറുഭാഗത്ത് ഉണ്ടായിരുന്ന ആസാദ് പറഞ്ഞത് എങ്ങനെയും‌ ജയിക്കുക എന്ന മൂലധന ശക്തികളുടെ താൽപ്പര്യമാണ് വി.എസ്ഇനെ മത്സരിപ്പിക്കുക എന്നത് വഴി സി.പി.എം‌ കാണിക്കുന്നത് എന്നായിരുന്നു. ആഗോളവൽക്കരണ കാലത്തെ ജനപക്ഷ രാഷ്ട്രീയനിലപാടുകൾ‌ ഉയർത്തിക്കാട്ടിയ വി.എസിന് എങ്ങനെ കോർപ്പറേറ്റ് നേതാക്കളായ ഐസക്കിനും‌ കരീമിനുമൊക്കെ വേണ്ടി വോട്ട് ചോദിക്കാൻ‌ കഴിയുമെന്നൊക്കെ ആയിരുന്നു അന്നത്തെ പ്രധാന ചർച്ച

എന്നാൽ‌ വി.എസിന് സീറ്റില്ല എന്നതായതോടെ ഇതേ ചർച്ചകർ‌ വിണ്ടും‌ രംഗപ്രവേശനം‌ ചെയ്തു. ഇത്തവണത്തെ വാദം‌ മറ്റൊന്നായിരുന്നു ആഗോളവൽക്കരണ കാലത്ത് ജനപക്ഷ നിലപാടുകൾ‌ ഉയർത്തിപ്പിടിച്ച വി.എസിന്റെ ചെറുത്ത് നിൽപ്പിനുള്ള സാധ്യത അവസാനിച്ചു അത്രെ ഇനി സി.പി.എമിൽ‌ പ്രതീക്ഷ ഇല്ല എന്നായി. ഒപ്പം‌ വി.എസ് എന്ന വ്യക്തിയെ അല്ല അദ്ദേഹം‌ ഉയർത്തിപ്പിടിച്ച നിലപാടുകളാണത്രെ ജനങ്ങളേ ആകർഷിച്ചത്.

എന്നാൽ‌ വീണ്ടും‌ സീറ്റ് കിട്ടിയതോടെ ആസാദും‌ കൂട്ടരും‌ വീണ്ടും ഉടക്കി. പക്ഷെ ഉമേഷ് ബാബവും‌ കൂട്ടരും‌ വി.എസ് തന്നെയാണ് ആഗോളവൽക്കരണ കാലത്തെ ഇടത് ബദൽ‌ എന്നായിരുന്നു ആവർത്തിക്കുന്നത്.

87 വയസുള്ള വി.എസ് മാധ്യമങ്ങൾക്ക് പ്രിയങ്കരനായിട്ട് ഏതാണ് 8 വർഷമേ ആയിട്ടുള്ളൂ അതിന് മുന്നെ ഇന്ന് ഇ.പി. ജയരാജനൊക്കെ ഉള്ള ഒരു ഇമേജായിരുന്നു വി.എസിന് ഉണ്ടായിരുന്നത് 1998 ഇലെ വിവാദമായ പാലക്കാട് സമ്മേളനത്തിൽ‌ നീണ്ട പ്രവർത്തന പാരമ്പര്യമുള്ള സഖാക്കളെ അരിഞ്ഞ് വീഴ്ത്തിയ പകയുടെ ആൾരൂപമായിരുന്നു ഏതാണ് 2002 വരെ വി.എസിന് ഉണ്ടായിരുന്നത്. എന്നാൽ‌ പ്രതിപക്ഷ നേതാവായി വി.എസ് നടത്തിയ സമരങ്ങളാണ് വി.എസ് ഇന്ന് ആഘോഷിക്കപ്പെടുന്ന ജനകീയ രാഷ്ട്രീയത്തിന്റെ അപ്പസ്തോലൻ‌ എന്ന പ്രതിഛായ നേടിക്കൊടുത്തത്. ആ സമരങ്ങളുടെ പേരിൽ‌ നടന്ന ബാർഗൈനിങ്ങിന്റെ ഭാഗമായിരുന്നു 2006 ഇലെ മുഖ്യമന്ത്രി ലബ്ദി.

ജനകീയ സമരങ്ങളിലൂടെ ശ്രദ്ധേയനായ വി.എസ് ജനകീയ വിഷയങ്ങളിൽ‌ മുഖ്യമന്ത്രി ആയിരിക്കേ എങ്ങനെ ഇടപെട്ടു എന്നതാകണം‌ അദ്ദേഹം‌ മുന്നോട്ട് വച്ച ആശയങ്ങളെ വിലയിരുത്തുന്നവർ‌ ചെയ്യേണ്ടത്. സി.പിഎമിലെ ഔദ്യോഗിക വിഭാഗം‌ ആഗോളീകരണ കാലത്ത് മൂലധന ശക്തികളോട് നിരന്തരം‌ സന്ധി ചെയ്തുകൊണ്ട് ജനപക്ഷ രാഷ്ട്രീയത്തിൽ‌ നിന്ന് മാറി നിൽക്കുന്നു എന്ന പരാതി നിരന്തരം‌ ഉന്നയിക്കുന്നവർ‌ ജനപക്ഷ നിലപാടുകളിൽ‌ വി.എസ് മുഖ്യമന്ത്രി ആയിരിക്കേ എടുത്ത നിലപാടുകളെപ്പറ്റി വിലയിരുത്തെണ്ടതാണ്. അത് വിലയിരുത്തിയാൽ‌ മാത്രമെ വീണ്ടും‌ വി.എസിനെ മുഖ്യമന്ത്രി ആക്കണമെന്ന വാദത്തിന് കഴമ്പുള്ളൂ.

വിഎസ് മുഖ്യമന്ത്രി ആയപ്പോൾ‌ ഉയർന്ന വന്ന 3 ജനകീയ പ്രശ്നങ്ങളെ നമുക്ക് ഒന്ന് പരിശോധിക്കാം
1) മൂലമ്പള്ളി സമരം‌
2) ചെങ്ങറ സമരം‌
3) സ്മാർട്ട് സിറ്റി ഭൂമിപ്രശ്നം‌

മൂലമ്പള്ളി സമരത്തിൽ‌ ഇപ്പോഴും‌ സജീവമായി ഇടപെടുന്നവർ‌ തന്നെയാണ് വി.എസിന്റെ ജനപക്ഷ രാഷ്ട്രീയത്തെപ്പറ്റി സംസാരിക്കുന്നത്.അവർ‌ പറയുന്നു ഇതുവരെ മൂലമ്പള്ളിക്കാരുടെ പ്രശ്നങ്ങ‌ പരിഹരിക്കപ്പെട്ടിട്ടില്ല എന്ന്. വി.എസ് എന്തുകൊണ്ട് ഇവരുടെ പ്രശ്നത്തിൽ‌ ഇടപെടുന്നില്ല എന്ന് ആരും‌ ചോദിക്കുന്നില്ല. മൂലമ്പള്ളി പ്രശ്നം‌ തന്നെ ഉണ്ടായത് ആഗോളീകരണ കാലത്തെ മൂലധന ശക്തികളുടെ താൽപ്പര്യം‌ സംരക്ഷിക്കുന്ന ഒരു പ്രോജക്റ്റിന് വേണ്ടിയാണ് എന്ന് നമുക്കറിയാം‌. ടോമിൻ‌ തച്ചങ്കരിയെ കുടുക്കാൻ‌ ശ്രമിച്ച ആവേശമോ വ്യാജ സിഡി നിർത്തിക്കാൻ‌ ശ്രമിച്ച ആവേശമോ എന്തിന് സ്വകാര്യ സെസ് സ്ഥാപനങ്ങളെ തടയാൻ‌ നടത്തിയ ആവേശമോ ഒന്നും‌ എന്തുകൊണ്ട് തന്റെ ഫാൻക്ലബ് നേതാക്കൾ‌ നയിക്കുന്ന മൂലമ്പള്ളി പ്രശ്നം‌ പരിഹരിക്കാൻ‌ വി.എസ് ശ്രമിച്ചില്ല. മൂലമ്പള്ളിക്കാർക്ക് ബദൽ‌ സൗകര്യങ്ങൾ‌ ഉണ്ടാക്കിയിട്ട് മതി വല്ലാർപ്പാടം‌ ടെർമിനൽ‌ പോലെ ഉള്ള മൂലധന സംരംഭങ്ങൾ‌ എന്ന് എന്തുകൊണ്ട് വി.എസ് പറഞ്ഞില്ല.

ഇനി ചെങ്ങറ സമരത്തിലേക്ക് വന്നാൽ‌ ഇവരുടെ പ്രശ്നവും‌ വി.എസ് കൈകാര്യം‌ ചെയ്തത് എങ്ങനെ ആയിരുന്നു എന്നറിയാൻ‌ ളാഹ ഗോപാലന്റെ അഭിമുഖത്തിലെ ഒരു ഭാഗം‌ കടമെടുക്കുന്നു

? മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നല്ലോ. എന്തുകൊണ്ടാണ് ചര്‍ച്ച പരാജയമായി മാറിയത്?
ചര്‍ച്ചയല്ല നടന്നത്. ഒരു നയപ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ആദിവാസികളെയും വ്യവസായങ്ങളെയും തൊഴിലാളികളെയും സര്‍ക്കാര്‍ സംരക്ഷിക്കും. ഭൂരഹിതന്‍ സമരം മതിയാക്കി പോയില്ലെങ്കില്‍ മുള്ളും കൊമ്പുമുള്ള പൊലീസിനെ കാണേണ്ടിവരും. ഈ രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ സമീപനം.

ഇനി സ്മാർട്ട് സിറ്റി വിഷയത്തിലേക്ക് വന്നാൽ‌ 2000 രൂപ സെന്റിന് നൽകി ലക്ഷങ്ങൾ‌ വിലയുള്ള ഭൂമി വിട്ട്കൊടുക്കേണ്ടി വന്നവർ‌ ഒരുവർഷം‌ സമരം‌ ചെയ്തിട്ടും‌ ഒരു ആദർശ ധീരരും‌ അവരെ തിരിഞ്ഞ് നോക്കിയില്ല എന്ന് മാത്രമല്ല മൂലധന താൽപ്പര്യങ്ങൾ‌ ബാർഗൈൻ ചെയ്തുറപ്പിച്ച് സ്മാർട്ട് സിറ്റിക്കാർ‌ പണി തുടങ്ങുകയും‌ ചെയ്തു

ഇനി കോർപ്പറേറ്റ്വൽക്കരിക്കപ്പെടുകയും‌ മാഫിയകളുടെ പിടിയിലായതുമായ ചില സി.പി.എം‌ മന്ത്രിമാരുടെ വകുപ്പുകൾ‌ പരിശോധിക്കാം‌

കിളിരൂർ‌ വി.ഐ.പി എന്നും‌ മുറിയിഗ്ലീഷുകാരി എന്നും‌ പരിഹസിക്കപ്പെടുന്ന പി.കെ ശ്രീമതി ടീച്ചറുടെ ആരോഗ്യവകുപ്പിന്റെ പ്രവർത്തവം‌ നിഷ്പക്ഷമായി വിലയിരുത്തിയാൽ‌ അത് കോർപ്പറേറ്റ് താൽപ്പര്യങ്ങളുള്ള ഒന്നല്ല എന്ന് കാണാനാകും‌. കേരളത്തിലെ എല്ലാ സർക്കാർ‌ ആശുപത്രികളും‌ മെച്ചപ്പെട്ടു എന്നത് അവ സന്ദർശിക്കുന്നവർക്ക് മനസിലാകും‌. എന്നാൽ‌ ശ്രീമതി ടീച്ചറുടെ വകുപ്പിനെ എങ്ങനെയാണ് വി.എസിന്റെ സൈന്ധാതികൻ‌ നീലകണ്ഠൻ‌ വിശേഷിപ്പിച്ചത് എന്ന് നോക്കുക

വിദ്യാഭ്യാസമെന്ന പോലെ കേരളത്തിന്റെ ആഗോളപ്രസിദ്ധമായ ആരോഗ്യമാതൃക തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു ഭരണമാണിത്. ഇതിനായി ബോധപൂര്‍വം തന്നെ ശ്രമിക്കുകയാണെന്ന തോന്നല്‍ ജനങ്ങളിലുണ്ട്. ഡോക്ടര്‍മാരെ പ്രകോപിപ്പിച്ച് നിരവധി സമരങ്ങളുണ്ടാക്കി പൊതു ആരോഗ്യസംവിധാനം തകര്‍ത്തു. ഓരോ വര്‍ഷവും മുറ തെറ്റാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പകര്‍ച്ചവ്യാധി വരുന്നു. ചികിത്സാച്ചെലവ് ആര്‍ക്കും താങ്ങാനാവാത്തവിധം കുതിച്ചുയരുന്നു.

ഇനി കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളെ നവീകരിക്കുന്നതിനൊപ്പം‌ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാൻ‌ ശ്രമിച്ചതിന്റെ പേരിൽ‌ മന്ത്രി എളമരം‌ കരിം‌ കേൾക്കാത്ത പഴികളില്ല.
അദ്ദേമാണ് നവലിബറൽ‌ മുഖത്തിലെ പ്രധാനികളിൽ‌ ഒരാൾ‌. അതുപോലെ അമേരിക്കൻ‌ ചാരനെന്ന് ഒളിഞ്ഞും‌ തെളിഞ്ഞും‌ അധിക്ഷേപിക്കപ്പെടുന്ന തോമസ് ഐസക്ക്.കേരളത്തിലെ നികുതി വരുമാനം‌ വർദ്ധിപ്പിക്കുകയും‌ ഇടതുപക്ഷത്തിന്റെ നയമായ ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം‌ കണ്ടെത്തുകയും‌ ചെയ്ത ഐസക്കുമൊക്കെയാൺ` മാഫിയ കോർപ്പറേറ്റ് താൽപ്പര്യക്കാരായി ബ്രാന്റ് ചെയ്യപ്പെട്ടത്. വി.എസ് കോടിയേരിക്ക് വേൺറ്റി പ്രചരണത്തിനിറങ്ങുമോ എന്ന് ആരും‌ ചോദിക്കില്ല. പക്ഷെ ഐസക്കിനും‌ കരീമിനും‌ വേണ്ടി ഇറങ്ങുമോ എന്ന് മാത്രമെ ചോദ്യമുള്ളൂ

പ്രതിപക്ഷത്തിരിക്കുമ്പോൾ‌ റിയലയൻസിന്റെ മൊബൈയിൽ‌ ടവറിന് എതിരെ വരെ സമരം‌ ചെയ്ത ചരിത്രമാണ് വി.എസിന് ഉള്ളതെന്നാണ് ഷാജഹാൻ‌ പറയുന്നത്. ആ സമരനായകൻ‌ മുഖ്യമന്ത്രി പദം‌ കിട്ടിയ ശേഷം‌ അന്ന് പിൻതുണക്കുകയും‌ തന്റെ രാഷ്ട്രീയ മൈലേജ് വർദ്ധിപ്പിക്കാൻ‌ ഉപയോഗിക്കുകയും‌ ചെയ്ത സമരങ്ങളോടും‌ വിഷയങ്ങളോടും‌ മുഖ്യമന്ത്രി ആയതിന് ശേഷം‌ എങ്ങനെ പ്രതികരിച്ചു എന്നതുകൂടി വിശകലനം‌ ചെയ്തിട്ടല്ലേ ഇതാ ഈ നാടിന്റെ മിശിഹാ എന്നൊക്കെ ബ്രാന്റ് ചെയ്യേണ്ടത്. അതൊന്നും‌ പ്രാവർത്തീകമാക്കത്ത ആളേ കാപട്യക്കാരൻ‌ എന്നല്ലെ സാധാരണ വിശേഷിപ്പിക്കാറ്?ഇപ്പോൾ‌ വി.എസിന്റെ മൈലേജ് ഉയർത്തിയ പിള്ള വിഷമോ കുഞ്ഞാലിക്കുട്ടി വിഷയമോ പോലും‌ കേരളത്തിലെ മുഖ്യധാര പത്രങ്ങൾക്ക് മുഖപ്രസംഗ വിഷയം‌ പോലുമായിട്ടില്ല എന്നതെല്ലെ വസ്തുത.പിന്നെ എന്ത് കണ്ടിട്ടാണ് വി.എസ് ആഗോളീകരണകാലത്തെ ജനപക്ഷ നിലപാടിന്റെ ആൾരൂപമാണ് എന്ന് എഴുതിവിടന്നത് എന്നോർക്കുമ്പോൾ‌ ചിരിക്കാതെ വയ്യ
2 comments:

Nodichil said...

If you repeat a lie often enough, it becomes the truth-Joseph Goebbels

dileep said...

കേരളത്തിലെ യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ സ്ഥാപക നേതാവും മൂലധന വിരുദ്ദനും ഒക്കെയായ എം ആര്‍ മുരളി എന്ന മഹാന്‍ കോണ്‍ഗ്രസിന്റെ സ്ഥാനര്തിയായി മത്സരിക്കുന്നു... !
അദ്ദേഹത്തിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി കണ്ണൂരില്‍ നിന്നും കെ സീ ഉമേഷ്‌ ബാബുവും,ബര്‍ലിന്‍ കുഞ്ഞനതന്‍ നായരും മറ്റു ഏകോപന സമിതി കുഞ്ഞാടുകളും കുടുംബ സമേതം ഷോര്‍ന്നുരില്‍ തമ്പടിക്കാന്‍ തീരുമാനിച്ച വിവരം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.!
ഇവര്‍ക്കുള്ള പശ്ചാത്തല സൌകരിങ്ങള്‍ ഒരുക്കുന്നതിനായി വീര്‍ന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകള്‍ നേരത്തെ തന്നെ ഷോര്‍ന്നുരില്‍ എത്തി തുടങ്ങിയിട്ടുണ്ട്.

ആസാദ്‌,നീലാണ്ടന്‍ അപ്പൂട്ടന്‍,പിയെര്സന്‍ തുടങ്ങിയ വീരശൂര പരക്രമികള്‍ കൊട്ടും കുരവയുമായി വീടുകള്‍ കയറി വോട്ടഭ്യര്തിക്കുന്നതാണ്! .. കേരളത്തില്‍ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കാന്‍ മുരളിയോവിസ്കിക്ക് വോട്ടു ചെയ്യുക