Wednesday, March 23, 2011

യഥാർത്ഥ ഇടതർ‌ ജീർണ്ണിക്കുമ്പോൾ‌


ആഗോളികരണകാലത്തെ ജനപക്ഷ നിലപാടുകൾ‌ ജനപക്ഷ നിലപാടുകൾ‌ ഉയർത്തിപ്പിടിച്ച് സി.പി.എമിലെ ജീർണ്ണതക്കെതിരെ പുതിയ പ്രസ്ഥാനം‌ കെട്ടിപ്പൊക്കിയ എം‌.ആർ‌ മുരളിയെ പുറത്താക്കി ഓഞ്ചിയം‌ കമ്പനി ഇടത് പക്ഷത്തെ വീണ്ടും‌ നവീകരിച്ചിരിക്കുന്ന വാർത്തയാണ് ഇന്ന് കേട്ടത്. യഥാർത്ഥ ഇടതുപക്ഷം‌ കെട്ടിപ്പൊക്കാനുള്ള പ്രയാസം‌ ആസാദിനും‌ ചന്ദ്രശേഖരനും‌ മാത്രമെ അറിയൂ. എന്നാൽ‌ ഇപ്പോൾ‌ ഇതുവരെ ഇല്ലാത്ത കോൺഗ്രസ് വിരോധം‌ എങ്ങനെ ഇപ്പോൾ‌ വന്നു എന്ന മുരളിയുടെ പ്രസ്താവനയാണ് ഇതിലെ ഏറ്റവും‌ കൗതുകകരമായ സംഗതി.

ഷൊർണൂർ‌ നഗരസഭ വൈസ് ചെയർമാനായിരുന്ന മുരളി 2009 ഡിസംബറിൽ‌ കോൺഗ്രസുമായി അടവു സഖ്യമുണ്ടാക്കി ജനകീയവികസനസമിതിയുടെ എം.ആര്‍. മുരളി, വിമല, സതീഷ്ബാബു, ഒ.പി. ഗോവിന്ദന്‍കുട്ടി, കെ.വി. പ്രസാദ്, കെ. ലീല, കെ. സരള, വിജയലക്ഷ്മി എന്നിവരെ വിജയിപ്പിച്ച് എടുക്കുകയും‌ ചെയ്തു. അന്ന് മുരളിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയവരിൽ‌ പ്രധാനികളൊക്കെ ഈ അടവ് നയത്തെ സൈദ്ധാന്തികമായി ന്യായീകരിച്ചിരുന്നു.

ഇതോടുകൂടി സൂപ്പർസ്റ്റാറായ മുരളി ചാനലുകളിലൊക്കെ യഥാർത്ഥ ഇടതിന്റെ പ്രതീകമായി ആഘോഷിക്കപ്പെട്ടു.തുടർന്നാണ് ഓഞ്ചിയം‌ വിപ്ലവം‌ സംഭവിക്കുന്നത്. അവരുടെ മാതൃകപുരുഷനായിരുന്നു മുരളി എന്ന് മാത്രമല്ല തുടര്‍ന്ന് വന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഷോര്‍ണ്ണൂര്‍ സഖക്കാളും ഓഞ്ചിയം സഖാക്കളും ഇടതിന്റെ തോല്‍വി ഉറപ്പിക്കാനും വലതിന്റെ വിജയം ഉറപ്പിക്കാനും‌ അഹോരാത്രം‌ പ്രവര്‍ത്തിച്ചു.തുടർന്ന നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ‌ മുരളി കോൺഗ്രസുമായി പരസ്യ സഖ്യമുണ്ടാക്കി മത്സരിക്കുന്ന കാഴ്്ചയാണ് നാം‌ കണ്ടത്. എന്നാൽ‌ ഓഞ്ചിയം‌ സഖക്കളാകട്ടേ കോൺഗ്രസുമായി സഖ്യമെ ഇല്ലാ എന്ന അഴകൊഴമ്പൻ‌ നിലപാട് സ്വീകരിക്കുന്നതാണ് കണ്ടത്. എന്നാൽ‌ ഓഞ്ചിയത്തെ തിരഞ്ഞെടുപ്പ് ഫലം‌ വിശകലനം‌ ചെയ്യുന്ന ആർക്കും‌ 2009 ഇലെ എം‌.ആർ‌ മുരളി ലൈൻ‌ വ്യക്തമാകും‌. എന്നാൽ‌ ഓഞ്ചിയത്ത് സി.പി.എമിന് കിട്ടുന്ന തിരിച്ചടി ആഘോഷിക്കാൻ‌ ഒവി വാനുമായി പോയ ആരും‌ ഈ കണക്കുകളോ ഈ അടവു നയങ്ങളോ ചർച്ച ചെയ്തില്ല. അങ്ങനെ യഥാർത്ഥ ഇടതുപക്ഷം‌ രണ്ട് പഞ്ചായത്തിലെങ്കിലും‌ ലക്ഷ്യം‌ കണ്ടു എന്ന് വിലയിരുത്തപ്പെട്ടു എന്ന് മാത്രമല്ല അന്ന് മുരളി എടുത്ത പരസ്യ സമീപനത്തെ ഒരു യ. ഇടതനും‌ എതിർത്തതുമില്ല

പിന്നീട് കേരള രാഷ്ട്രീയത്തിൽ‌ പല സംഭവങ്ങളുമുണ്ടായി. വീരൻ‌ എൽഡിഫ് വിട്ട് യുഡിഎഫിൽ‌ ചേക്കേറി. മഞ്ഞളാം‌ കുലി അലി ലീഗിൽ‌ ചേക്കേറി. അപ്പോഴൊക്കെ ഇവിടുത്തെ യ.ഇടതരൊക്കെ സി.പി.മിന്റെ പ്രശ്നമായി അതൊക്കെ അവതരിപ്പിക്കാൻ‌ മുൻകൈ എടുക്കുകയാണുണ്ടായത് എന്ന് മാത്രമല്ല ഇടതുപക്ഷം‌ വിട്ട് അലിക് നൽകിയ സ്വീകരണത്തിലെ മുഖ്യ ആകർഷണം‌ ഇപ്പോഴത്തെ ഇ.ഏ.സ യുടെ പ്രസിഡന്റ് ആസാദായിരുന്നു. അന്ന് യുഡിഫിലെ കളങ്കിതർ‌ എന്ന ആരോപിക്കപ്പെടുന്നവരും ആ സ്റ്റേജിൽ‌ ഉണ്ടായിരുന്നു. തുടർന്ന് കുഞ്ഞാലിക്കുട്ടിക്കൊപ്പം‌ ലീഗിലേക്ക് അലി പോയപ്പോഴും‌ ആസാദിന്റെ വക ഒരു വിമർശനവും‌ വന്നില്ല എന്നത് പ്രത്യേകം‌ ഓർക്കണം‌.

ഇവരൊക്കെ ചേർന്ന് ഇപ്പോൾ‌ മുരളിയിൽ‌ ജീർണ്ണത ആരോപിച്ച് പുറത്താക്കുമ്പോൾ‌ ചിരിക്കാതെ എന്ത് ചെയ്യും‌. വി.സിന് വേണ്ടി നിലവിളിച്ച് വി.എസ് വരും‌ വി.എസ് വരും‌ എന്ന് പ്രതീക്ഷിച്ച് പലതിരഞ്ഞെടുപ്പികളിൽ‌ ഇവരൊക്കെ കാത്തിരുന്നു. പക്ഷെ വി.എസ് വന്നില്ല. ഇത്തവണ സീറ്റ് നിഷേധിക്കപ്പെടും‌ എന്ന അവസ്ഥയിലെങ്കിലും‌ വി.എസിനെ കിട്ടും‌ എന്ന് ഇവർ‌ പ്രതീക്ഷിച്ചു. പക്ഷെ അതും‌ നടന്നില്ല എന്ന് മാത്രമല്ല ആസാദിന്റെ ഒക്കെ വിലാപങ്ങളെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് ഇ.പി.ജയരാജ്ന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉൽഘാടം‌ നിർവ്വഹിച്ച് വി.എസ് കുതിക്കാൻ‌ തുടങ്ങി. ഇതൊക്കെക്കണ്ട് എം‌.ആർ‌ മുരളിക്ക് കാര്യങ്ങളുടെ കിടപ്പ് മനസിലായി. അദ്ദേഹം‌ പതിവ് പോലെ അദ്ദേഹത്തിന്റെ ഭാവി ഉറപ്പിക്കാനുള്ള കരുക്കൾ‌ നിക്കീ ഒപ്പം ചില വസ്തുതകളും‌ പറഞ്ഞു. പക്ഷെ നിർഭാഗ്യവശാൽ‌ മുരളിക്ക് കോൺഗ്രസ് സീറ്റ് നൽകിയില്ല ( ചിലപ്പോൾ‌ ചില അഡ്ജസ്റ്റുമെന്റുകൾ‌ നാളെ നടന്നേക്കാം‌) ഒപ്പം‌ വഞ്ചകൻ‌ എന്ന് പേരുദോഷം‌ പതിച്ച് കിട്ടുകയും‌ ചെയ്തു.

ഇനിയെങ്കിലും‌ കേരളത്തിലെ വിവിധ മാധ്യമങ്ങൾ‌ ഈ യ.ഇടതർക്ക് ഒരു ഓഡിറ്റ് ഏർപ്പെടുത്തണം‌. പരസ്പര വിരുദ്ധമായ നിലപാടുകൾ‌ എടുക്കുന്ന രാഷ്ട്രീയപ്പാർട്ടികളെ മുച്ചൂടും വിമർശിക്കുന്ന മാധ്യമങ്ങൾ‌ ആ ഗണത്തിലേക്ക് ഇവരെയും‌ പെടുത്തണം‌. കുറെ നാളുകളായി ഒരുപാട് മാധ്യമ സ്പേസ് അപഹരിക്കുന്ന ഇവരെ ഇനിയെങ്കിലും‌ നിഷ്പക്ഷമായി വിലയിരുത്താൻ‌ തയ്യാറാകണം‌. സി.പി.എം‌ വിരുദ്ധത എന്ന സ്പേസിൽ‌ നിന്ന് കൊണ്ട് മാത്രം‌ ഇവരെ വിലയിരുത്തിയാൽ‌ പോരാ എന്നതിലേക്ക് ഈ സംഭവവികാസങ്ങൾ‌ കാരണമാകട്ടെ എന്ന് പ്രതീക്ഷിക്കാം‌

10 comments:

ASOKAN said...

"ഇപ്പോഴത്തെ സി പി എം ശരിയല്ല,അവര്‍ക്ക് വലതു പക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു,അവര്‍ മൂലധന ശക്തികളുമായി സന്ധി ചെയ്യുന്നു,ഒന്ചിയത് ഞങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കിയതാണ് ശരിയായ കമ്മുനിസ്റ്റ്‌ പാര്‍ടി"തുടങ്ങിയ വാദങ്ങള്‍ ഉയര്തികൊണ്ടാണ് ടി.പി.ചന്ദ്രശേഖരനെപോലുള്ള നേതാക്കള്‍ ഒന്ചിയാതെ സഖാക്കളെ തെറ്റിദ്ധരിപ്പിച്ചു സി.പി.എമ്മിന് എതിരാക്കിയത്‌.എന്നിട്ട് കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ അവര്‍ സന്ധി ചെയ്യുന്നത് ആരുമായിട്ടനെന്നു നോക്ക്.ചില തെട്ടിധാരനയുടെ പുറത്തു പാര്‍ടി വിട്ട നല്ലവരായ അവിടത്തെ സഖാക്കള്‍ താമസിയാതെ പാര്‍ടിയില്‍ തിരികെയെതുമെന്നു തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.ഒരാവേശതിനു പാര്‍ട്ടി ഉണ്ടാക്കാനും കുറെ ആളുകളെ കുറച്ചു കാലം കൂടെ നിര്‍ത്താനും സാധിക്കും.എന്നാല്‍ സി.പി.എം.വിരോധം എന്നത് മാത്രം അജണ്ടയാക്കി കമ്മുനിസ്റ്റ്‌ ലേബലില്‍ ഒരുപാര്ടിക്ക് ഇവിടെ അധിക കാലം നിലനില്‍ക്കാന്‍ സാധിക്കില്ല.കാരണം അതിനാണെങ്കില്‍ ഇവിടെ വേറെ പാര്‍ടികള്‍ നിലവില്‍ ഉണ്ട് .പുതിയൊരു പാര്‍ടിയുടെ ആവശ്യം എന്താണ്?M.V.R തന്നെ ഏറ്റവും വലിയ ഉദാഹരണം.

ASOKAN said...

ഈ കാര്യത്തില്‍ കോണ്ഗ്രസ്സിന്റെ ധാര്‍മികതയെ പറ്റി എനിക്കൊന്നും പറയാനില്ല.വെടക്കാക്കി തനിക്കാക്കുക,തളിക്കുളം പഞ്ചായത്ത് ഏറ്റവും നല്ല ഉദാഹരണം.അവരെ സംബന്ധിച്ചിടത്തോളം അത് ശരിയുമാണ്‌.ഞാന്‍ പറയുന്നത് സിപിഎം കൊള്ളില്ലെന്നും, അവര്‍ കൊണ്ഗ്ര്സിന്റെ ബി ടീം ആകുന്നു,അതിനു വലതുപക്ഷ വ്യതിയാനം വന്നിരിക്കുന്നു,മൂലധന ശക്തികളുമായി സന്ധി ചെയ്യുന്നു,,വിപ്ലവ വീര്യം കുറവ്,ഒന്ചിയത് പുതിയ പര്ടിയുണ്ടാകിയാല്‍ അടുത്ത വെള്ളിയാഴ്ച തന്നെ വിപ്ലവം വരും ; എന്നൊക്കെ പറഞ്ഞു കുറെ പാവം സഖാക്കളേ തെട്ടിധരിപിച്ചു നിരാശരാക്കി അവസാനം വഴിയാധാരമാക്കുന്ന ആളുകളെ കുറിച്ചാണ്.

jokrebel said...

യഥാർത്ഥ ജീർണ്ണത തുറന്നു കണിക്കുന്ന പോസ്റ്റ്.... ഈ കണക്ക് പഞ്ചയത്ത് തെരഞ്ഞെടുപ്പിന്റെ കണക്കാണോ...?

കിരണ്‍ തോമസ് തോമ്പില്‍ said...

ഓഞ്ചിയം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കഴിഞ്ഞ പഞ്ചായത്ത് തിരഞെടുപ്പിലെ ഡാറ്റായാണ് ചിത്രത്തിൽ‌ ഉള്ളത്. ഇത് നോക്കിയാൽ‌ യഥാർത്ഥ ഇടതിന്റെ കള്ളക്കളി കാണാം‌

Arunima April said...

Onchiyathe Ee kanakkukal oru valiya kandethalaayi avatharippikkunnathu saduddesaparamalla., Mel kotutha Pattikayil atheeva samarthyathote Oru Wardil(Kunnuvayal) Revolutionarikku "0" vote kotuthathu ningal kando., Onchiyathe ella seatilum Revolutionary malsarkkukayum swadheenathnu anusarichu vote netukayum cheythittundu enna vasthavam marachu pitikkaan aanu ee poojyam vottinte kallakkatha avatharippikkunnathu.. Onchiyathe Revolutioanary Oru Jilla Panchayath wardil avar netiya vote UDF-nu nalkiyirunnenkil Innu CPM Kozhikode Jilla Panchayath Bharikkumaayirunnilla enna vasthavam kooti ariyanam Jessee...

jokrebel said...
This comment has been removed by the author.
jokrebel said...

നിങ്ങൾ വോട്ടു മറിക്കണ്ട ആവശ്യം ഇല്ലല്ലോ... ഇടതുപക്ഷത്തെ ഭിന്നിപ്പിക്കുക എന്ന കർമം വള്രെ ഭംഗിയായി ചെയ്തിട്ടുണ്ടല്ലോ... ഒഞ്ചിയത്തും, വടകരയിലും... കണക്കുകൾ തെട്ടാണെങ്കിൽ യഥാർത്ഥ കണക്കുകൾ പ്രസിദ്ധീകരിക്കൂ‍ൂ

Anonymous said...

കിരണ്‍ തോമസേ സിന്ധു ജോയിയെ നിങ്ങള്‍ തോലിലേറ്റി നീലാണ്ടനെ ഇട്ടു ചവിട്ടി?

നമ്മളെന്താ സഖാവെ തോറ്റതെന്നു ചോദിച്ചതിനു എം ആറ്‍ മുരളിയേ പുറത്താക്കി (ശങ്കരാടി സന്ദേശം)

അപ്പോള്‍ നിങ്ങള്‍ തന്നെ പറ ആരു യഥാറ്‍ഥ കമ്യൂണിസ്റ്റ്‌? സിന്ധു ജോയിയോ? നീലാണ്ടനോ?

കിരണ്‍ തോമസ് തോമ്പില്‍ said...

കാപട്യക്കാരനായ നീലകണ്ഠനെ ഞാൻ‌ എതിർത്തിട്ടുണ്ട് . എങ്കിലും‌ സിന്ധു ജോയിയെ ചുമന്നിട്ടില്ല.

പിന്നെ നീലകണ്ഠൻ‌ ഇടതനോ ഹ ഹാ ഹാ

കുഞ്ഞിക്ക said...

കിരണേ,

മാധ്യമങ്ങളില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അവര്‍ക്ക് ആവശ്യം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അടിക്കാനുള്ള ഇത്തരം വടികളെയാണല്ലോ.