Sunday, April 03, 2011

മാതൃഭൂമിയില്‍ എല്ലാം സോഷ്യലിസ്റ്റ് ജനത മയം

മാതൃഭൂമി പത്രത്തിന്റെ മുഖ്യ ഷെയര്‍ ഹോള്‍ഡേഷില്‍ കോണ്‍ഗ്രസുകാരായ കെടിസി ഗ്രൂപ്പിന്‌ ചെറുതല്ലാത്ത സ്വാധീനം ഉണ്ട് എന്ന് മാത്രമല്ല കെ.ടി.സിയിലെ പി.വി.ഗംഗാധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായി മത്സരിക്കുന്നുമുണ്ട്. എന്നാല്‍ മറ്റൊരു ഷെയര്‍ ഹോള്‍ഡറായ സോഷ്യലിസ്റ്റ് ജനതയുടെ മുഖപത്രം പോലെയാണ്‌ മാതൃഭൂമി പ്രവര്‍ത്തിക്കുന്നത്. എന്നും സോഷ്യലിസ്റ്റ് ജനതാ നേതാവ് വീരേന്ദ്രകുമാര്‍ മയമാണ്‌ മാതൃഭൂമി . അത് സ്വഭാവികവുമാണ്‌ താനും. എന്നാല്‍ സോഷ്യലിസ്റ്റ് ജനതയിലെ മറ്റ് നേതാക്കളും ആ പാര്‍ട്ടി തന്നെയും വീരേന്ദ്രകുമാറിന്റെ പ്രൊട്ടക്ഷനില്‍ തന്നെയാണ്‍ മാതൃഭുമിയില്‍ അവതരിക്കപ്പെടുന്നത്.എന്നാല്‍ കെടിസി ഗ്രൂപ്പിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‌ ഈ പ്രൊട്ടക്ഷന്‍ എപ്പോഴും ലഭിക്കുകയുമില്ല.

വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ജനത എന്ന പാര്‍ട്ടി രൂപീകരിച്ചതോടെ ആ പാര്‍ട്ടിക്ക് ഒരു കേരള കോണ്‍ഗ്രസ് സ്വഭാവം വന്നത് പോലെയായി. എല്ലാം വീരേന്ദ്രകുമാര്‍ മയം. മുതലാളിയുടെ പാര്‍ട്റ്റി നമ്മുടെ പാര്‍ട്ടി എന്ന രീതിയിലാണ്‌ കുറേ നാളുകളായി മാതൃഭൂമി ലേഖകര്‍. സോഷ്യലിസ്റ്റ് ജനത യുഡിഫില്‍ എത്തിയതോടെ യുഡിഎഫിന്റെ ശക്തി വര്‍ദ്ധിച്ച കഥകള്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ നാം മാതൃഭൂമിയില്‍ വായിച്ചറിഞ്ഞതാണ്‌.എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് വീതം വയ്പ്പ് കഴിഞ്ഞതോടെ പിണറയിയെ കണ്ടത് പോലെയാണ്‌ ഇപ്പോള്‍ വീരേന്ദ്രകുമാറിന്റെ മുഖം. പിണങ്ങിയും പരിഭവം പറഞ്ഞും വീരനും കൃഷ്ണന്‍ കുട്ടിയും ദിവസങ്ങള്‍ തള്ളിനീക്കുന്നു. ചിറ്റൂര്‍ സീറ്റ് കിട്ടുമെന്ന് കരുതി വീരനൊപ്പം നിന്ന് കൃഷ്ണന്‍ കുട്ടിക്ക് ഇപ്പോള്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലാണ്‌. ഈ സാഹചര്യത്തിലാണ്‌ ഏപ്രില്‍ രണ്ടാം തിയതി ജോര്‍ജ് പൊടിപാറ എഴുതിയ പാലക്കാട് ജില്ലയിലെ തിരഞ്ഞെടുപ്പ് സാധ്യതകളെ വിലയിരുത്താന്‍

ലേഖനത്തിന്റെ ആദ്യഭാഗത്ത് തന്നെ വന്‍ മണ്ടത്തരമെഴുതിയാണ്‌ പൊടിപാറ തുടങ്ങുന്നത് അതിങ്ങനെ

11 സീറ്റുകളില്‍ ഒന്‍പതും വാരിയെടുത്ത 2006-ലെ ഫലം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ടെന്നു തോന്നുന്നില്ല. അത്തരമൊരു തിരിച്ചടിയെക്കുറിച്ച് യു.ഡി.എഫിനും ആശങ്കയില്ല. അന്ന് 2006-ല്‍ ചിറ്റൂരും മണ്ണാര്‍ക്കാടും മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.

എന്നാല്‍ വസ്തുത ഇതല്ല.2006 ഇലെ തിരഞ്ഞെടുപ്പില്‍ പാലക്കാട് യുഡിഫ് ജയിച്ചത് ചിറ്റൂരിലും പട്ടാമ്പിയിലുമാണ്‌. മണ്ണാര്‍ക്കാട് ജയിച്ചത് സി.പി.ഐലെ ഡെ.സ്പീക്കര്‍ ജോസ് ബേബിയാണ്‌.തുടര്‍ന്ന് പൊടിപാറ ഇങ്ങനെ പറയുന്നു.

ചിറ്റൂരും മണ്ണാര്‍ക്കാടും മാത്രമാണ് ഇടതുമുന്നണി യു.ഡി.എഫിന് നീക്കിവെക്കുന്നത്. സോഷ്യലിസ്റ്റ് ജനതയുടെ നിരാശയും അതൃപ്തിയും ചിറ്റൂരിനെയും പ്രവചനാതീതമാക്കുന്നതായി അവര്‍ പറയുന്നുണ്ട്.

ചിറ്റൂര്‍ സീറ്റ് സോഷ്യലിസ്റ്റ് ജനതക്ക് കിട്ടാതെ പോയതിലെ ദു:ഖം ഇവിടെ പൊടി തട്ടിയെടുക്കുന്നുണ്ട്.എന്നാല്‍ ലേഖനത്തിന്റെ അവസാനം ഈ ദു;ഖം ഇങ്ങനെ നിറഞ്ഞൊഴുകുന്നത് കാണാം

സോഷ്യലിസ്റ്റ് ജനതയും കോണ്‍ഗ്രസ്സും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ ശ്രദ്ധേയമായ ചിറ്റൂരില്‍ കെ. അച്യുതന് ഇത്തവണ വിജയം അനായാസമായേക്കില്ല. സോഷ്യലിസ്റ്റ് ജനതയുടെ വരവോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ചിറ്റൂരില്‍ യു.ഡി.എഫിന് കാല്‍ലക്ഷത്തിലേറെ വോട്ടിന്റെ ലീഡുണ്ടായിരുന്നു. പക്ഷേ, ചിറ്റൂര്‍ സീറ്റ് നിഷേധിക്കപ്പെട്ടത് സോഷ്യലിസ്റ്റ് ജനതയെയും ചിറ്റൂരില്‍ മത്സരിക്കാനുറച്ചിരുന്ന പാര്‍ട്ടി സെക്രട്ടറി ജനറല്‍ കെ. കൃഷ്ണന്‍കുട്ടിയെയും ആഴത്തില്‍ മുറിപ്പെടുത്തി. ചിറ്റൂരിനു പകരം നീട്ടിയ നെന്മാറ വേണ്ടെന്ന് തീര്‍ത്തുപറഞ്ഞ് ജില്ലയില്‍ മത്സരരംഗത്തുനിന്നേ വിട്ടുനില്‍ക്കുകയാണ് പാര്‍ട്ടി.

ഇനി നമുക്ക് ചില വസ്തുതകള്‍ പരിശോധിക്കാം 2006 ഇല്‍ കേരളം മുഴുവന്‍ ആഞ്ഞടിച്ച ഇടത് തരംഗത്തില്‍ ചിറ്റൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അച്ചുതന്‍ 2012 വോട്ടിന്‌ പ്ലാച്ചിമട സമരനായകരില്‍ ഒരാളും അന്ന് ഇടതുപക്ഷത്തുള്ള ജനതാ ദള്ളില്ലെ കെ.കൃഷ്ണന്‍ കുട്ടിയെ തോല്‍പ്പിച്ചു 2001 ഇലും ഇരുവരും തമ്മില്‍ മത്സരിച്ചിരുന്നു അന്ന് അച്ചുതന്‍ ജയിച്ചത് വെറും 13809 . തീര്‍ന്നില്ല 1996 ഇലെ ഇടതു തരംഗത്തിലും ഇരുവരും ഏറ്റുമുട്ടി അന്ന് 436 വോട്ടിനാണെങ്കിലും ജയിച്ചത് അച്യുതന്‍. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി കൃഷ്ണന്‍കുട്ടി മത്സരിച്ച 3 തവണയും അച്യുതന്‍ കൃഷ്ണന്‍കുട്ടിയെ അട്ടിമറിച്ചിട്ടുണ്ട്.എന്നാല്‍ ഇടതിന്റെ വോട്ടെല്ലാം സോഷ്യലിസ്റ്റ് ജനതയുടെ വോട്ടാണ്‌ എന്നാണ്‌ പൊടിപാറ ധ്വനിപ്പിക്കുന്നത്. മലപ്പുറത്തെ മദ്യദുരന്തവുമായി ബന്ധപ്പെട്ട് വിവാദത്തിലായ അച്യുതനെങ്ങാനും തോറ്റാല്‍ സോഷ്യലിസ്റ്റ് ജനതയുടെ ശക്തി ബോധ്യമായി എന്നും നമുക്ക് മാതൃഭൂമി വഴി കേള്‍ക്കാം. ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞും നമുക്ക് പല സോഷ്യലിസ്റ്റ് ജനതാ കഥകളും മാതൃഭൂമി വഴി കേള്‍ക്കാം.എല്ലാ മാതൃഭൂമി പത്രപ്രവര്‍ത്തകരും ഇപ്പോഴേ തയ്യായിക്കഴിഞ്ഞിട്ടുണ്ടാകും

No comments: