Thursday, April 07, 2011

ഹരീഷ് മടിയനും‌ ചില നിഷ്കളങ്ക മറവികളും‌

ലതിക സുഭാഷിനെതിരെ വി.എസ് അച്യുതാനന്ദന്‍ മോശമായ പരാമര്‍ശം നടത്തിയതിനെപ്പറ്റി സൈബര്‍ സ്പേസില്‍ പല ചര്‍ച്ചകളും നടന്നു.ഈ ചർച്ചകളുടെ ആദ്യ ഘട്ടത്തിലൊക്കെ വി.എസിന്റെത് ഒരു നാക്കുപിഴ അലെങ്കിൽ‌ വി.എസ് വളച്ചൊടിക്കാൻ‌ പാകത്തിന് ഒരു പ്രസ്താവന നടത്തി എന്നതിൽ‌ കവിഞ്ഞ് ആരും‌ ഒരു സംശയവും‌ പ്രകടിപ്പിച്ചില്ല.എന്നാൽ‌ ചർച്ചക്കിടയിൽ‌ ഒരാൾ‌ കോണ്‍ഗ്രസിലെ അപവാദ കഥകളില്‍ ആരോപിതരായ ചില വനിതാ നേതാക്കളുടെ പേരുകള്‍ പറയുകയും അത്തരത്തിലുള്ള ലിസ്റ്റിലൊന്നും ലതികയുടെ പേര്‍ കേട്ടിട്ടില്ല എന്നും പറയുകയുണ്ടായി.

santhosh kumar - ശോഭനാ ജോര്‍ജ്‌, സിമി റോസ്‌ ബെല്‍, റോസക്കുട്ടി, ബിന്ദു കൃഷ്‌ണ തുടങ്ങിയവരെപ്പോലെ അപവാദകഥകളിലൊന്നും ഒരു കഥാപാത്രമായി ലതികയെ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ലതികയെക്കുറിച്ച്‌ വി എസ്‌ പറയുമ്പോള്‍ അതിന്‌ ദ്വയാര്‍ത്ഥമുണ്ടെന്ന്‌ തോന്നേണ്ട കാര്യവും എനിക്കില്ല.ദ്വയാര്‍ത്ഥം തോന്നിയവര്‍ ഒരു കാര്യം പറയുക.ഇങ്ങനെ എന്തെങ്കിലും കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ?
5 Apr 2011

ചർച്ചക്കിടയിൽ‌ ഹരീഷ് മടിയൻ‌ എന്ന് സിറ്റിസൺ‌ ജേർണലിസ്റ്റ് കം‌ സാമൂഹ്യപ്രവർത്തകൻ‌ ചുവടെ ചേർത്ത പരമാർശം‌ നടത്തുകയുണ്ടായി

ഹരീഷ് | മടിയന്‍ . - പണ്ട്, എന്ന് പറഞ്ഞാല്‍ വളരെ പണ്ട് ചാണ്ടി എന്നൊരാള്‍ പാലക്കാട്ടേക്കുള്ള അമൃത എക്സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്നോ? രാത്രി പ്രായമായ ഒരു സഹയാത്രക്കാരി ചാണ്ടിയുടെ ബര്‍ത്തില്‍ എന്തോ കണ്ടു TTE യോട് പരാതിപ്പെട്ടോ?എന്നിട്ട് ചാണ്ടി പറഞ്ഞോ കൂടെയുള്ളത് ഭാര്യ ആണെന്ന്?പിന്നീട് ചാണ്ടി മുഖ്യമന്ത്രി ആയപ്പോള്‍ ഭാര്യയെ ടി.വി.യില്‍ കണ്ട പഴയ പരാതിക്കാരി, അന്ന് ട്രെയിനില്‍ കൂടെയുണ്ടായിരുന്നത് ഭാര്യ ആയിരുന്നില്ല എന്ന് പറഞ്ഞിരുന്നോ?
അന്ന് കൂടെയുണ്ടായിരുന്നത് ഭാര്യ തന്നേ എന്ന് ചാണ്ടി മുഖ്യന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നോ?
പാലക്കാട്ട് നിന്നിറങ്ങുന്ന എക്സ്ക്ലൂസീവ് എന്ന ഒരു മാസികയില്‍ ഇത് സംബന്ധിച്ച് വല്ല വാര്‍ത്തയും വന്നിരുന്നോ?എനിക്ക് ഈയിടെയായി ഭയങ്കര മറവിയാണ്. ഓര്‍മ്മയുള്ളവര്‍ ദയവായി സത്യം പറഞ്ഞു തരിക.01:41 (edited 02:23)

എന്നാൽ‌ ഇതിനെപ്പറ്റി ചർച്ചയിൽ‌ പങ്കെടുത്ത ആളുകൾ‌ ആക്ഷേപം‌ ഉന്നയിക്കുകയും‌ എന്താണ് ഹരീഷ് ഉദ്ദ്യേശിച്ചതെന്ന് വ്യമക്തമാക്കാൻ‌ ആവശ്യപ്പെടുകയും‌ ചെയ്തു. തനിക്ക് ഭയങ്കര മറവിയാണ് എന്ന് നിഷ്കളങ്കൻ‌ കളിച്ച ഹരീഷ് പക്ഷെ പറഞ്ഞ് വന്നപ്പോൾ‌ ഒരുപാട് പറഞ്ഞു. അതിങ്ങനെ

ഹരീഷ് | മടിയന്‍ . - ഞാന്‍ പറയാത്ത ആരോപണമാണ് ഇപ്പോള്‍ എന്റെ വായില്‍ തിരുകിയത്. ലതികാസുഭാഷിനു ഈ വിഷയവുമായി ബന്ധമുണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല. മുന്‍പൊരിക്കല്‍ കേട്ടു മറന്ന ഒരു കഥയുടെ സത്യാവസ്ഥ ചോദിച്ചറിയാം എന്ന് കരുതിയാണ് ആ കമന്‍റ് ഇട്ടതു.
എനിക്കറിയാവുന്നത്രയും ഞാന്‍ എഴുതി. ഇത്രയും വിവാദമായ സ്ഥിതിക്ക് ബാക്കി കൂടി പറയേണ്ട ബാധ്യത എനിക്കുണ്ടല്ലോ.ആ യാത്രാ വിഷയത്തില്‍ ആണ് ഞാന്‍ ആദ്യമായി ലതികാ സുഭാഷ് എന്ന പേര് കേള്‍ക്കുന്നത്, പാല്ലക്കാട്ടെയും കേരളത്തിലെയും മിക്ക മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ വിവാദത്തില്‍ അവരുടെ പേര് വന്നത് അറിയാം എന്നാണ് എന്റെ ഇപ്പോഴത്തെയും ധാരണ.
അമൃതാ എക്സ്പ്രസ്സില്‍ ഏ.സി കോച്ചില്‍ ഒരു സ്ത്രീയുമായി യാത്ര ചെയ്ത വിവാദത്തെപ്പറ്റി ചാനലുകാര്‍ ചോദിച്ചപ്പോള്‍ "എന്റെ കൂടെ എന്റെ ഭാര്യ അല്ലേ യാത്ര ചെയ്യൂ. അതില്‍ വിവാദത്തിന്റെ ആവശ്യമില്ല" എന്നാണ് ഉമ്മന്‍ ചാണ്ടി അന്ന് മറുപടി പറഞ്ഞതെന്നാണ് ഓര്‍മ്മ.അതുകൊണ്ട് ആ വ്യക്തി ഉമ്മന്‍ ചാണ്ടിയാണ് എന്ന് വിശ്വസിക്കാന്‍ എന്റെ പരിമിതമായ വിവരം എന്നെ പ്രേരിപ്പിക്കുന്നു.. കൂടെ യാത്ര ചെയ്തത് ആരാണെന്ന് വേണമെങ്കില്‍ അന്വേഷിക്കേണ്ടതാണ്. ആരെങ്കിലും ഇതെപ്പറ്റി പൊടുന്നനെ ചോദിച്ചാല്‍, എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് വെളിയില്‍ വരും."അയാള്‍ ആരുടെ കൂടെയാണ് പോയതെന്ന് നിങ്ങള്‍ അന്വേഷിക്കൂ." എന്നെ ഞാന്‍ പറയൂ..

അന്ന് കേട്ട ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കാം,. ലതികാ സുഭാഷിന്റെ ചര്‍ച്ചയില്‍ ഇത് പറയാന്‍ കാരണമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോള്‍ അന്ന് ഉമ്മന്‍ ചാണ്ടിയാണ് മുഖ്യമന്ത്രി. ഐസ്ക്രീം കേസ് വിവാദം വീണ്ടും ഉണ്ടായ കാലം. "ഒരു മുഖ്യമന്ത്രി" എന്നാണ് വാര്‍ത്ത വന്നത്. ആ വാര്‍ത്തയോട് പ്രതികരിച്ചു ലതികാ സുഭാഷ്‌ ആണ് വനിതാ മാസികയില്‍ ആദ്യം പ്രതികരണം നല്‍കിയത്. "ഒരു മുഖ്യമന്ത്രിക്ക് ഈ നാട്ടില്‍ സ്വന്തം ഭാര്യയുമായി യാത്ര ചെയ്യാന്‍ പറ്റില്ലേ?" എന്നായിരുന്നു അവരുടെ പ്രതികരണം.കൂടെ യാത്ര ചെയ്ത സ്ത്രീ "മുടി ബോബ് ചെയ്ത ഒരു സ്ത്രീയായിരുന്നു ട്രെയിനില്‍ കൂടെ" എന്നാണ് പറഞ്ഞത്. അപ്പോള്‍ ആളുകള്‍ കൂട്ടി വായിച്ചു. മഹിളാ കൊണ്ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയോട് അടുത്ത മുടി ബോബ് ചെയ്ത വനിതാ നേതാവ് ഇവരാണ് എന്ന് പല കോണ്‍ഗ്രസുകാരും അടക്കം പറഞ്ഞു.വനിതയില്‍ വന്ന കത്ത് വെട്ടി "എന്നെ കണ്ടാല്‍ കിണ്ണം കട്ടതാണെന്ന് തോന്നുമോ" എന്ന അടിക്കുറിപ്പുമായാണ് എക്സ്ക്ലൂസീവ് മാസിക പുറത്തിറങ്ങിയത് എന്നാണ് ഓര്‍മ്മ.

ഈ വിഷയം വിവാദമാകുന്നത് ഇങ്ങനെ, ട്രെയിനില്‍ വെച്ചു ഉമ്മന്‍ ചാണ്ടിയെപ്പറ്റി പരാതി പറഞ്ഞ സ്ത്രീയെ സമാധാനിപ്പിച്ച TTE യെ, ആ ട്രെയിന്‍ രാവിലെ പാലക്കാട്ട് എത്തിയപ്പോള്‍ അന്നത്തെ DySP ബേബി റെയില്‍വേസ്റെഷനില്‍ എത്തി അകാരണമായി അധിക്ഷേപിക്കുന്നു. ചാര്‍ട്ട് വാങ്ങി കീറി കളയുന്നു.. ഇതോടെയാണ് മാധ്യമ പ്രവര്‍ത്തകരും വിഷയം അറിഞ്ഞത്. ആ ചാര്ട്ടിന്റെ കോപ്പിക്കായി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആര്‍ക്കും കൊടുക്കാന്‍ റെയില്‍വേതയ്യാറായിട്ടില്ല.
അതിന്റെ പിന്നില്‍ അതിലും വലിയ ചില അടിയൊഴുക്കുകള്‍ നടന്നിരുന്നു. അന്വേഷിച്ചാല്‍ പലതും അന്വേഷിക്കേണ്ടി വരും....അറിയുന്ന എല്ലാം പറയേണ്ട കാര്യം ഇല്ല എന്നാണ് ഇതില്‍ എന്റെ നിലപാട്. അതില്‍ ജീവിതത്തിന്റെയും സുരക്ഷയുടെയും മറ്റും എലമെന്റ്റ് ഉണ്ട്.

അന്ന് പ്രതിപക്ഷ നേതാവായ വി.എസ് , പെണ്‍ വാണിഭക്കാര്‍ക്കെതിരെ ആഞ്ഞടിക്കുന്ന കാലം. പാലക്കാട്ടെത്തിയ വി.എസ്സിനോട് ആരോ വിഷയം പറഞ്ഞു. വി.എസ് പത്ര സമ്മേളനം നടത്തി. കുഞ്ഞാലിക്കുട്ടി മാത്രമല്ല, പെണ്‍ വിഷയത്തില്‍ ചില ഉന്നതരുടെ പേരുകള്‍ കൂടി പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇതെല്ലാം അന്വേഷിക്കേണ്ടതാണ്" എന്ന മട്ടിലായിരുന്നു വി.എസ്സിന്റെ പ്രസ്താവന. ദേശാഭിമാനിയില്‍ മാത്രമേ അന്നാ വാര്‍ത്ത വന്നുള്ളൂ എന്ന് ഇപ്പോഴത്തെ സീനിയര്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ഓര്‍മ്മിക്കുന്നു.

എന്നെയും മറ്റു പലരെയും പോലെ വി.എസ്സും ലതികാ സുഭാഷിന്റെ പേര് ആദ്യമായി കേള്‍ക്കുന്നത് ഈ വിവാദവുമായി ബന്ധപ്പെട്ടായിരിക്കും. പാലക്കാട്ടെ പഴയ പത്ര സമ്മേളനം അറിയാതെ വി.എസ്സിന്റെ മനസ്സില്‍എത്തിക്കാണും. വി.എസ്സിന്റെ ഈ പഴയ ഓര്‍മ്മയാണ് ഒരു ദുര്‍ബ്ബല നിമിഷത്തില്‍ പുറത്തു വന്നിട്ടുണ്ടാവുക.വയസ് 87, നഷ്ടപ്പെടാന്‍ പാര്‍ട്ടിയുടെ കൈവിലങ്ങുകള്‍ മാത്രം, കിട്ടാനുള്ളത് ഒരു ലോകം, നമ്മെ നമ്മള്‍ ഭരിക്കും ലോകം,
"പ്രശസ്തിയെപ്പറ്റി നിങ്ങള്‍ തന്നേ അന്വേഷിക്കൂ" വി.എസ് അത് പറഞ്ഞു പോയതില്‍ ഞാന്‍ തെറ്റ് പറയില്ല.വി.എസ്സിന് കൊടുക്കേണ്ട എക്സ്ക്യൂസ് ഞാന്‍ അര്‍ഹിക്കുന്നില്ല എന്നത് നേര് തന്നേ. ഒടുവില്‍ ഒരിക്കല്‍ക്കൂടി,ആ വിവാദത്തില്‍ എന്നെക്കാള്‍ കൂടുതല്‍ അറിയാവുന്ന ആരില്‍ നിന്നെങ്കിലും എന്തെങ്കിലും കിട്ടുമല്ലോ എന്ന് ഉദ്ദേശിച്ചു മാത്രം ഇട്ട ഒരു കമന്റാണ്.ഒരു ദിവസത്തെ ബസ് വിവാദം ആകുമെന്ന് കരുതിയില്ല.എന്റെ ഒരു കമന്‍റ് ഈ വിവാദം മുഴുവന്‍ വീണ്ടും എടുത്തു പുറത്തിടാന്‍ കാരണമായി, കൂടുതല്‍ തെളിവുകള്‍ കിട്ടിയ ശേഷം വി.എസ്സും അങ്ങനെ വല്ലതുമാണോ ഉദ്ദേശിച്ചിരിക്കുക??
07:27 (edited 07:53)

എനിക്കൊന്നും‌ ഓർമ്മയില്ല ഓർമ്മയുള്ളവർ‌ പറയൂ എന്ന് എഴുതിയ ഹരീഷ് മണി മണി പോലെയാണ് വിശദീകരണം‌ എഴുതിയിരിക്കുന്നത് . എനിക്ക് ഇതിൽ‌ ഏറ്റവും‌ ഇഷ്ടപ്പെട്ടത് എന്നെയും മറ്റു പലരെയും പോലെ വി.എസ്സും ലതികാ സുഭാഷിന്റെ പേര് ആദ്യമായി കേള്‍ക്കുന്നത് ഈ വിവാദവുമായി ബന്ധപ്പെട്ടായിരിക്കും ഇവിടെ ഹരീഷ് ഞാനും‌ കടുവാച്ചനും‌ ലൈനിൽ‌ പറയാൻ‌ ശ്രമിക്കുന്നത് കണ്ടോ? ലതിക സുഭാഷിനെപ്പറ്റി വി.എസും‌ ഹരീഷും‌ ആദ്യമായി കേൾക്കുന്നത് തന്നെ ഈ വിവാദവുമായി ബന്ധപ്പെട്ടാണ് അത്രെ. നോക്കണെ കാര്യങ്ങളുടെ പോക്ക്.

ഈ വിഷയുമായി ബന്ധപ്പെട്ട് ചർച്ച നടന്ന മറ്റൊരു സ്ഥലത്ത് ഹരീഷിന്റെ വിശദീകരണം‌ പുതിയ ആരോപണങ്ങൾക്ക് കാരണമായി. മുകളിൽ പറഞ്ഞ കമന്റിട്ട സന്തോഷ് കുമാറിന്റെ വകയായിരുന്നു അത്

santhosh kumar - ഇത്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴത്തെ സംഭവമല്ലേ...
അമൃതാ എക്‌സ്‌പ്രസില്‍ ഉണ്ടായിരുന്ന വി ഐ പി ലതികയല്ല. അത്‌ മറ്റൊരു മഹിളാ കോണ്‍ഗ്രസ്‌ നേതാവാണ്‌. അന്ന്‌ ഒരു നിയമസഭാ സീറ്റിനായാണ്‌ ആ നേതാവ്‌ അമൃത എക്‌സ്‌പ്രസില്‍ പോയതെന്നും കേട്ടിരുന്നു. ഏതായാലും ആ വനിതയ്‌ക്ക്‌ ഇക്കുറി തെക്കന്‍കേരളത്തില്‍ സീറ്റ്‌ ലഭിച്ചിട്ടുമുണ്ട്‌. അതേസമയം അന്ന്‌ ഉമ്മന്‍ചാണ്ടി പത്രസമ്മേളനം നടത്തുകയും തനിക്കൊപ്പം ഉണ്ടായിരുന്നത്‌ ഭാര്യ മറിയാമ്മയായിരുന്നുവെന്ന്‌ പറയുകയും ചെയ്‌തിട്ടുണ്ട്‌.

അങ്ങനെ മറ്റൊരു വനിതാ നേതാവുകൂടി സംശയത്തിന്റെ നിഴലിൽ‌ ആയി . എന്നാൽ‌ ഹരീഷ് ഫുൾ‌ ഫോമിലായിരുന്നു. തന്റെ കണ്ടെത്തൽ‌ ഏഷ്യനെറ്റിൽ‌ ചോദിക്കപ്പെട്ടത് ഹരീഷ് ചൂണ്ടിക്കാണിച്ചു

ഹരീഷ് | മടിയന്‍ . - ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അവതാരകന്‍ വിനു പി.കെ.ബിജുവിനോട് ആ 'വിലക്കപ്പെട്ട ചോദ്യം' ചോദിച്ചു "വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വാരിക എഴുതിയത് പോലെ ഉമ്മന്‍ ചാണ്ടിയുമൊത്ത് ലതികാ സുഭാഷ് നടത്തി എന്ന പറയപ്പെടുന്ന ആ ട്രെയിന്‍ യാത്രയുടെ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ അല്ലേ നമ്മള്‍ ഈ പ്രസ്താവനയെ സംശയിക്കുന്നത്? വി.എസ് അത് തന്നെയല്ലേ ഉദ്ദേശിച്ചത്?"എന്നാല്‍ ആ വിഷയത്തില്‍ ചര്‍ച്ചയെ നടന്നില്ല. :))
08:59

ഒപ്പം‌ മറ്റൊരു കമന്റിൽ ഹരീഷ് ഇങ്ങനെയും‌ പറഞ്ഞു

ഹരീഷ് | മടിയന്‍ . - സിമി, ശരി തന്നേ.കഴിഞ്ഞ പത്തു വര്‍ഷത്തെ മുഴുവന്‍ വിവാദങ്ങളും എടുത്തു നോക്കൂ.... വ്യക്തമായ തെളിവുകളോടെ വന്നിട്ടുള്ളത് ഏതു ആരോപണമാണ്?
ഈ വിഷയത്തില്‍ അനാവശ്യമായി കാര്യങ്ങള്‍ മറച്ചു വെക്കുന്നതാണ് പ്രശ്നം ഇത്രയും വഷളാക്കിയത് . മനസ്സില്‍ കളങ്കമില്ലെങ്കില്‍ കുഞ്ഞൂഞ്ഞിന് ആ ട്രെയിന്‍ റിസര്‍വേഷന്‍ ചാര്‍ട്ട് വാങ്ങി പത്രക്കാരുടെ മുന്നിലിട്ടിട്ടു, ഇന്നാ പിടി, ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്തു, അതിനെന്താ? എന്ന് ചോദിച്ചുകൂടെ?എന്തിന് മറച്ചു വെക്കുന്നു? പിണറായി വിജയന്‍റെ പാസ്പോര്‍ട്ട് മുതല്‍ എല്ലാത്തിലും ഈ സുതാര്യതയില്ലാത്തതാണ് പ്രശ്നം വഷളാക്കുന്നത്.മറ്റൊരര്ധത്തില്‍ പറഞ്ഞാല്‍, എന്തോ മറയ്ക്കാന്‍ ഉള്ളതുകൊണ്ടല്ലേ ഒളിക്കുന്നത്‌ എന്ന് ജനം സംശയിക്കും. അവര്‍ കമന്‍റ് പറയും.സ്ത്രീകളെപ്പോലെ തന്നേ പുരുഷന്മാര്‍ക്കും ഇതില്‍ ഡാമേജ് പറ്റുന്നുണ്ട്.
09:13

ചുരുക്കം‌ പറഞ്ഞാൽ‌ പൊതുപ്രവർത്തകരുടെ കാര്യം‌ കട്ടപ്പൊക.ക്രൈം‌ നന്ദകുമാറോ എക്സ്ക്ലൂസീവുകാരനോ വല്ല സ്ക്കൂപ്പർമാരോ എന്ത് ആരോപണമുന്നയിച്ചാലും‌ അത് തെളിയിക്കേണ്ട് ബാധ്യത് ആരോപണ വിധേയരുടേതാണത്രെ? പാവം‌ ലതിക സുഭാഷ് അവർ‌ ഇപ്പോൾ‌ എന്തു ചെയ്യും‌ അവരെങ്ങനെ അന്ന് ഉമ്മൻ‌ ചാണ്ടിക്കൊപ്പം‌ യാത്ര ചെയ്തില്ല എന്ന് തെളിയിക്കും‌. സമകാലിക മലയാളത്തിലെ ഈ വിവാദമെഴുതിയ ലേഖകന്റെ പേരുനോക്കൂ നീലാംബരദാസ്‌ . സമകാലിക് മലയാളം‌ വാരികയിൽ‌ ഇങ്ങനെ ഒരു ലേഖകനെ ആർക്കെങ്കിലും‌ പരിചയമുണ്ടോ? ഇയാൾ‌ ഇതിന് മുന്നെയെ പീന്നേയോ എഴുതിയ ലേഖനം‌ ആരെങ്കിലും‌ കണ്ടിട്ടുണ്ടോ? വനിത നേതക്കളേ പ്രത്യേകിച്ച് കോൺഗ്രസിലെ ആർക്കും‌ അധിക്ഷേപിക്കാം‌ അത് പാർട്ടിക്കാർ‌ തന്നെ ചെയ്യും‌ ഷാനിമോൾ‌ ഉസ്മാനെ ഉണ്ണിത്താൻ‌ അപമാനിച്ചത് ഓർക്കുക. ഇപ്പോൾ‌ ലതികയെയും‌ ബിന്ദുവിനേയും‌ സൈബർ‌ സ്പേസിൽ‌ കേട്ടു കേൾവിയുടെ പേരിൽ‌ അധിക്ഷേപിക്കുന്നു.

ഇന്നലെ മനോരമ ചാനലിൽ‌ ലതിക പറഞ്ഞത് പോലെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പു മുതൽ‌ 10000 ഇൽ‌ ഏറെ സ്ത്രീകളെയാണ് വിവിധ രാഷ്ട്രീയ കക്ഷികൾ‌ പൊതുരംഗത്ത് ഇറക്കിയിട്ടുള്ളത്. അവരൊക്കെ പൊതുരംഗത്ത് തുടരണമെന്ന് നമ്മളൊക്കെ ആഗ്രഹിക്കുകയും‌ ചെയ്യുന്നു. നമ്മുടെ അടുത്ത ബന്ധുക്കൾ‌ ഇവരിൽ‌ ഉണ്ടാകാം‌ അലെങ്കിൽ‌ നാളെ ഈ രംഗത്ത് കടന്നു വരാം‌. ഇത്തരത്തിൽ‌ ഗോസിപ്പ് പറഞ്ഞ് മഞ്ഞ പ്രസിദ്ധീകരണങ്ങളേ ഉദ്ധരിച്ച് നമുക്കവരെ മുളിയിലെ നുള്ളിക്കളയണോ എന്ന് ചിന്തീകുക?

സൈബർ‌ ലോകം‌ നമുക്ക് ഒരുപാട് സ്വാതന്ത്ര്യം‌ നമുക്ക് തരുന്നു. മുഖ്യധാര മാധ്യമങ്ങൾ‌ ഒരു വിഷയം‌ കൈകാര്യം‌ ചെയ്യുന്നത് പോലെ അല്ലാതെ നോക്കിക്കാണാൻ‌ അത് നമുക്ക് സ്വാതന്ത്ര്യം‌ നൽകുന്നു. എന്നാൽ‌ നിർഭാഗ്യവശാൽ‌ അതിൽ‌ കടന്നുവരുന്ന ഉത്തരവാദിത്വമില്ലായമ, ഭരണകൂടം‌ നമ്മളിൽ‌ ആരോപിക്കപ്പെടാനും‌ അതുവഴി നമുക്ക് ലഭ്യമായ സ്വാതന്ത്ര്യം‌ ഇല്ലാതാക്കനുള്ള കരി നിയമങ്ങളായി അവർ‌ വരുകയും‌ ചെയ്യും. അതുകൊണ്ട് നമുക്ക് അൽപ്പം‌ കൂടി ഉത്തരവാദിത്വ ബോധം‌ കാണിക്കാം.14 comments:

പടിപ്പുര said...

"സൈബർ‌ ലോകം‌ നമുക്ക് ഒരുപാട് സ്വാതന്ത്ര്യം‌ നമുക്ക് തരുന്നു. മുഖ്യധാര മാധ്യമങ്ങൾ‌ ഒരു വിഷയം‌ കൈകാര്യം‌ ചെയ്യുന്നത് പോലെ അല്ലാതെ നോക്കിക്കാണാൻ‌ അത് നമുക്ക് സ്വാതന്ത്ര്യം‌ നൽകുന്നു. എന്നാൽ‌ നിർഭാഗ്യവശാൽ‌ അതിൽ‌ കടന്നുവരുന്ന ഉത്തരവാദിത്വമില്ലായമ, ഭരണകൂടം‌ നമ്മളിൽ‌ ആരോപിക്കപ്പെടാനും‌ അതുവഴി നമുക്ക് ലഭ്യമായ സ്വാതന്ത്ര്യം‌ ഇല്ലാതാക്കനുള്ള കരി നിയമങ്ങളായി അവർ‌ വരുകയും‌ ചെയ്യും. അതുകൊണ്ട് നമുക്ക് അൽപ്പം‌ കൂടി ഉത്തരവാദിത്വ ബോധം‌ കാണിക്കാം"

വളരെ വളരെ ശരി.

സൈബർലോകം വെറും ജല്പനങ്ങളുടെ മാത്രം ഇടമായി മുദ്രകുത്തപ്പെടുന്നുവെന്ന അവസ്ഥ വരാതിരിക്കാൻ കുറെ കൂടി ഉത്തരവാദിത്വ ബോധം കാണിക്കേണ്ടതു തന്നെ.

കാക്കര kaakkara said...

ഹാരീഷ്‌ നിരുത്തരവാദപരമായ മറ്റൊരു ലൈംഗീക ഗോസ്സിപ്പ്‌ നടത്തിയപ്പോൾ ചോദ്യം ചെയ്തിരുന്നു... അതിന്‌ എനിക്ക്‌ നൽകിയ മറുപടി മാത്രം താഴെ...

"കാക്കരെ, കേരളാ രാഷ്ട്രീയവും അതിലെ ഉള്ളു കള്ളികളും കൃത്യമായി ഫോളോ ചെയ്യുന്നവര്‍ക്ക് മനസിലാവുന്ന ഭാഷയാണ്‌ ഇത്. അവരോടു വിശദീകരിക്കേണ്ട ആവശ്യം ഇല്ല. അതില്‍ ഓരോന്നിലും ലിങ്കും തെളിവും തരിക സാധ്യവുമല്ല.
അതിനാല്‍ ബാക്കിയുള്ളവര്‍ വിമര്‍ശനം തുടരാം. ആരോപണമായി എടുക്കാം."

കിരണ്‍ തോമസ് തോമ്പില്‍ said...

ചോദ്യം കൂടി പറ കാക്കരെ എന്നാലല്ലെ സ്കൂപ്പര്‍ എന്താ ഉദ്ദ്യേശിച്ചതെന്ന് അറിയൂ

സിമി said...

well said..

nikukechery said...

അതേ ഷാനിമോൾ ഉസ്മാൻ തന്നെയാണ്‌ ഇന്ന് പീഡനത്തിനെതിരെ വനിതാകമ്മിഷന്‌ പരാതികൊടുക്കുന്നത്‌....അപ്പോൾ ഇതിലെ രാഷ്ട്രീയം ചിന്തിക്കപെടേണ്ടതല്ലേ.

Anonymous said...

കിരണ്‍ തോമസേ ഇങ്ങിനെ അധപതിക്കല്ലേ നിങ്ങള്‍ക്കു മാത്റമേ ബുധി ഉള്ളു എന്നാണൊ വിചാരം?

പഴയ ഉമ്മന്‍ ചാണ്ടി അപവാദം ലതികയുമായി ബന്ധപ്പെടുത്തി വീ എസിണ്റ്റെ വ്റ്‍ത്തികെട്ട ഭാഷയെ ന്യായീകരിക്കുകയല്ലേ ഉന്നം?

ഉമ്മന്‍ ചാണ്ടിക്ക്‌ അവിഹിതം നടത്താന്‍ ട്റെയിന്‍ മാത്റമേ കണ്ടുള്ളോ?

ട്റെയിനില്‍ ഫാസ്റ്റ്‌ ക്ളാസ്‌ ആയാലും എന്താ പ്റൈവസി ഉള്ളത്‌?

നിങ്ങള്‍ക്കിപ്പോള്‍ ഒരേ ഒരു അജണ്ടയേ ഉള്ളു, ഒളിഞ്ഞു നോട്ടം, ആരു ആരെ എവിടെ കൊണ്ട്‌ പോയി പരിപാടി നടത്തിയോ ഇല്ലയോ?

എന്തൊരു കമ്യൂണിസം ആണെടേ ഇതൊക്കെ?

ഒളിവില്‍ പോയി പാവപ്പെട്ടവണ്റ്റെ വീട്ടില്‍ അടയിരുന്നു അവണ്റ്റെ ഭാര്യയെ പിഴപ്പിച്ചതൊക്കെ കമ്യൂണിസ്റ്റ്‌ പാരമ്പര്യം അല്ലേ?

നെഹ്റു ആയാലും ഗാന്ധി ആയാലും കോണ്‍ഗ്രസുകാറ്‍ പരസ്യമായിട്ടെ ചെയ്തിട്ടുള്ളു

മാരീചന്‍‍ said...

ആരോപണമായി തങ്ങള്‍ എന്തും പറയും, തെറ്റെന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയരുടെ ചുമതലയാണ് എന്ന ഹുങ്കാണ് എതിര്‍ക്കപ്പെടേണ്ടത്. വേണ്ടിവന്നാല്‍ കായികമായി തന്നെ.

2004ല്‍ തന്നെ പൊലിഞ്ഞു തീര്‍ന്ന ആരോപണം എത്ര നിരുത്തരവാദപരമായാണ് വീണ്ടും പൊങ്ങിവന്നതെന്ന് നോക്കുക. തെളിവായി ഹാജരാക്കപ്പെട്ട മലയാളം ലേഖനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്ല. അതില്‍ ഉദ്ധരിച്ച കൃഷ്ണദാസിന്‍റെ കത്തിലും അദ്ദേഹത്തിന്‍റെ പേരില്ല. ആരൊക്കെയോ തങ്ങളോട് പറഞ്ഞു എന്ന ജാമ്യമെടുത്ത് പൊതുരംഗത്തു നില്‍ക്കുന്നവര്‍ക്കെതിരെ ചെളി തെറിപ്പിക്കാന്‍ ഒരുളുപ്പുമുണ്ടായില്ല, ഹരീഷിനും സന്തോഷിനും.

കേട്ടറിവു മാത്രമേ അവര്‍ക്കുളളൂവെന്ന് അവര്‍ തന്നെ ആവര്‍ത്തിച്ചു പറയുന്നു. പരാമര്‍ശിതരുടെ പേരുവന്നത് പാലക്കാട്ടു നിന്നു പുറത്തിറങ്ങിയിരുന്ന അശ്ലീല വാരികയിലായിരുന്നു പോലും.

മലമ്പുഴയില്‍ നിന്നു തുടങ്ങിയ വിവാദത്തില്‍ എത്ര സമര്‍ത്ഥമായാണ് ചാത്തന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരു കടത്തിയത് എന്നു നോക്കുക. ഒരുളുപ്പുമില്ലാതെ ഇതൊക്കെ തട്ടിവിട്ടവര്‍, തങ്ങള്‍ എല്ലാം അറിയുന്നവരാണ് എന്നൊരു ഇമേജ് മാത്രമാണ് ലക്ഷ്യമിട്ടത് എന്നു കരുതാനാവില്ല.

ഹരീഷിന്‍റെ ന്യായം അവിടെയാണ് പ്രസക്തമാകുന്നത്. മനസ്സില്‍ കളങ്കമില്ലെങ്കില്‍ കുഞ്ഞൂഞ്ഞിന് ആ ട്രെയിന്‍ റിസര്‍വേഷന്‍ ചാര്‍ട്ട് വാങ്ങി പത്രക്കാരുടെ മുന്നിലിട്ടിട്ടു, ഇന്നാ പിടി, ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്തു, അതിനെന്താ? എന്ന് ചോദിച്ചുകൂടെ?എന്തിന് മറച്ചു വെക്കുന്നു? പിണറായി വിജയന്‍റെ പാസ്പോര്‍ട്ട് മുതല്‍ എല്ലാത്തിലും ഈ സുതാര്യതയില്ലാത്തതാണ് പ്രശ്നം വഷളാക്കുന്നത്.മറ്റൊരര്ധത്തില്‍ പറഞ്ഞാല്‍, എന്തോ മറയ്ക്കാന്‍ ഉള്ളതുകൊണ്ടല്ലേ ഒളിക്കുന്നത്‌ എന്ന് ജനം സംശയിക്കും.

വിഷം കലര്‍ന്ന ഈ മനസുകളാണ് പൊതുരംഗം മലീനമാക്കുന്നത്. ഇതില്‍ തികട്ടിവരുന്നത് ജനാധിപത്യവിരുദ്ധതയാമ്.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ അനേകം തവണ യാത്ര ചെയ്യുന്ന ഉമ്മന്‍ചാണ്ടിയെ എല്ലാ ദിവസവും വേണമെങ്കില്‍ ഇത്തരം ആരോപണത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്താം. ഹരീഷിന്‍റെ ന്യായം അനുസരിച്ചാണെങ്കില്‍ റെയില്‍വേയില്‍ നിന്ന് യാത്രാ ചാര്‍ട്ടിന്‍റെ കോപ്പി വാങ്ങാന്‍ മാത്രം ഉമ്മന്‍ചാണ്ടി ഒരു പ്രൈവറ്റ് സെക്രട്ടറിയെയോ പേഴ്സണല്‍ അസിസ്റ്റന്‍റിനെയോ നിയമിക്കേണ്ടിവരും.

ഒരു തെളിവുമില്ലാതെ എന്തും വിളിച്ചു പറയാനുളള അവകാശം തങ്ങള്‍ക്കു വേണമെന്ന വാശിയാണ് ഈ വാചകങ്ങളില്‍ പ്രകടമാകുന്നത്. റിസര്‍വേഷന്‍ ചാര്‍ട്ട് വാങ്ങി കുഞ്ഞൂഞ്ഞു പത്രക്കാര്‍ക്കു നല്‍കിയില്ലെങ്കില്‍ അതിയാന്‍റെ മനസ് കളങ്കിതമാണ്, അയാളെന്തോ ഒളിക്കാന്‍ ശ്രമിക്കുന്നു എന്നു ജനം സംശയിക്കും പോലും.

ഈ അരങ്ങേറിയത് തനിത്തോന്നിയവാസമാണ്. അന്യന്‍റെ സ്വകാര്യതയെ, അന്തസിനെ, വ്യക്തിത്വത്തെ മാനിക്കാന്‍ തങ്ങള്‍ക്കൊരു ബാധ്യതയുമില്ല എന്ന് നിര്‍ഭയം പ്രഖ്യാപിക്കുന്ന തല്ലുകൊള്ളിത്തരം.

ഇക്കൂട്ടരെ നിലയ്ക്കു നിര്‍ത്താന്‍ ഉപദേശങ്ങളല്ല, വേലിപ്പത്തല്‍ തന്നെയാണ് വേണ്ടത്.. ഇന്ന് നിശബ്ദരായിരിക്കുന്നവര്‍ അന്ന് മോബ് ജസ്റ്റിസിനെതിരെ ഉറഞ്ഞു തുള്ളുന്ന കാഴ്ചയും നമുക്കു തന്നെ കാണേണ്ടി വരും...

N.J ജോജൂ said...

"ശോഭനാ ജോര്‍ജ്‌, സിമി റോസ്‌ ബെല്‍, റോസക്കുട്ടി, ബിന്ദു കൃഷ്‌ണ തുടങ്ങിയവരെപ്പോലെ അപവാദകഥകളിലൊന്നും ഒരു കഥാപാത്രമായി ലതികയെ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ലതികയെക്കുറിച്ച്‌ വി എസ്‌ പറയുമ്പോള്‍ അതിന്‌ ദ്വയാര്‍ത്ഥമുണ്ടെന്ന്‌ തോന്നേണ്ട കാര്യവും എനിക്കില്ല."

ഇപ്പോൾ അച്യുതാനന്ദൻ ആരായീ, ഹരീഷ് മടിയൻ ആരായീ/ കിരൺ തോമസ് ആരായീ/ മാരീചൻ അരായീ.....

Domy said...

വി. എസ്സ്‌ ഒരു ദുര്‍ബല നിമിഷത്തില്‍ ലതികയുടെ ദുര്‍ബല നിമിഷങ്ങളെ പറ്റി ഓര്‍ത്തതാണെങ്കില്‍, ഇവിടെ താങ്കള്‍ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിക്കുന്നത്‌ എന്താണൂ കിരണേ?

Domy said...

വി. എസ്സ്‌ ഒരു ദുര്‍ബല നിമിഷത്തില്‍ ലതികയുടെ ദുര്‍ബല നിമിഷങ്ങളെ പറ്റി ഓര്‍ത്തതാണെങ്കില്‍, ഇവിടെ താങ്കള്‍ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിക്കുന്നത്‌ എന്താണൂ കിരണേ?

N.J ജോജൂ said...

ചോദ്യം: എതിരാളി ശക്തയായതുകൊണ്ടാണോ മലമ്പുഴയിൽ നാലുദിവസം പ്രചരണടത്തിയത്?

അച്യുതാനന്ദൻ: ഒരു തരത്തിൽ അവരു പ്രശസ്തയാണ്. ഏതുതരത്തിലാണ് എന്നത് നിങ്ങൾ അന്വേഷിച്ചു ചെല്ലുമ്പോൾ മനസിലാകും.

karimeen/കരിമീന്‍ said...

ലതികാ സുഭാഷ് പ്രശസ്തയായ ബ്ലോഗ്ഗര്‍ ആണ് എന്ന് അച്യുതാനന്ദനോട് പി.എ പറഞ്ഞുകൊടുത്തു. അതെന്തോ വലിയ തെറിയാണ് എന്ന് ഉദ്ദേശ്ശിച്ചാണ് പുള്ളി തട്ടിവിട്ടത്.

ബ്ലോഗ്ഗെര്‍ എന്നത് തെറിയല്ല, എന്ന് തിരിച്ചറിഞ്ഞതോടെ സംഭവം മാറ്റി പറഞ്ഞതാണ്. തെരെഞ്ഞെടുപ്പ് സമയമല്ലെങ്കില്‍ അച്യുതാനന്ദന്റെ വാക്യങ്ങള്‍ വേദവാക്യങ്ങളായി മനോരമയും മാതൃഭൂമിയും കൊണ്ടാടുമായിരുന്നു.

ബിന്ദുകൃഷ്ണയെക്കുറിച്ച് കഥയൊന്നും കേട്ടിട്ടില്ലല്ലോ........അടുത്ത മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയാണ് .....ഭാവി കുളമാക്കല്ലേ.......

ASOKAN said...

വി.എസ്.പ്രചാരണവുമായി മുന്നേറിയതോടെ യു.ഡി.എഫ് നേതാകളും അവരുടെ അനുകൂല മാധ്യമങ്ങളും തകരപാട്ടയില്‍ തല കുടുങ്ങിയ പൂച്ചയെപ്പോലെ ആയിപോയി എന്ന്‍ തോന്നുന്നു.കണ്ണില്‍ കണ്ടിടത്തൊക്കെ കൊണ്ടുപോയി തലയിടിച്ച്‌ ആകെപ്പാടെ ഒച്ചയും ബഹളവും.അതോടെ, ആ സംഭവം ഇത് വരെ അറിയാത്തവരും,അന്നെ മറന്നു പോയവരും ഒന്നുകൂടി അറിയാന്‍ ഇടയായത് മിച്ചം.മുടി ചീകാ മന്നന്‍ ന്‍റെ ടൈം കൊള്ളാം!!!!!!.കെ.എം.എം.എല്‍,ടി.ടി.പി.,ഇത് കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ.മുസ്തഫയെ കൊണ്ട് സത്യവാങ്ങ്മൂലം കൊടുപ്പിച്ചവര്‍ തന്നെ ആയിരിക്കും ഈ സംഭവം ഇപ്പോള്‍ വിവാദം ആക്കിയതിന് പിന്നിലും.

പിന്നെ ഇപ്പോള്‍ വി.എസ്.ന്‍റെ സംസ്കാര രാഹിത്യത്തെ പറ്റി വാചകമടി നടത്തുന്ന വെന്ദ്രന്മാര്‍,അങ്ങേരു, ആ സ്വരാജിന്‍റെ പിത്രുത്വതെ പറ്റി പറഞ്ഞപ്പോള്‍ അത് കേട്ട്,ട്ടെ..ട്ടെ....ട്ടേ......ന്നു കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചവര്‍ ആണ്.

അനില്‍ഫില്‍ (തോമാ) said...

മാന്യ മഹാ ജനങ്ങളേ...

ഇന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം, നാളയും മറ്റന്നാളും അവസാനവട്ട ഉറപ്പിക്കലുകളുടെയും അടിയൊഴുക്കുകളുടെയും ദിനം. നിശ്ശബ്ദ പ്രചാരണവും സ്ലിപ്പ് വിതരണവും ഈ രണ്ട് ദിവസവും തുടരും. എന്നാല്‍ കഴിഞ്ഞ നിരവധി തവണ മുറതെറ്റിക്കാതെ തിരഞ്ഞെടുപ്പിനു തൊട്ട് മുന്‍പുള്ള നിശ്ശബ്ദ പ്രചാരണദിവസങ്ങളില്‍ മാധ്യമ മാധ്യമ മുത്തശ്ശിയുടെ ഒരു കലാ പരിപാടിയുണ്ട് ഇടതു മുന്നണിക്ക് എതിരായി വമ്പന്‍ നുണപ്രചാരണം അഴിച്ചു വിടുന്ന എതാനും നുണബോമ്പുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുന്ന ഏര്‍പ്പാട്. ഉദാഹരണത്തിന് സീപീയെം ലോക്കല്‍ കമ്മറ്റിയോഫീസില്‍ നിന്നു 10 ന്യൂക്ലിയര്‍ ബോമ്പുകള്‍ പിടിച്ചെടുത്തു, മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഏതെങ്കിലും ന്യൂനപക്ഷ സമുദായാംഗമായ സ്ത്രീയെ കൂട്ട ബലാല്‍സംഗം ചെയ്തു അല്ലെങ്കില്‍ ഏതെങ്കിലും പുരോഹിതനേയൊ,പൂജാരിയെയൊ, മൗലവിയെയൊ,ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ചു, ഏതെങ്കിലും എസ്സെന്‍ഡീപീ ഗുരുമന്ദിരം തകര്‍ത്തു തുടങ്ങിയവ.


വടക്കന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ സംഭവം നടന്നതായി അവതരിപ്പിക്കുന്നത് തെക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ സംഭവം നടന്നതായി അവതരിപ്പിക്കുന്നത് വടക്കന്‍ കേരളത്തിലും ആയിരിക്കും. ഇപ്പ്രാവശ്യവും അതിനു മാറ്റം ഒന്നും ഉണ്‍ടാവില്ല. ഒന്നാമത്തെ കാരണം ഈ ബോമ്പിനെ പൊതുവേദിയില്‍ തുറന്നു കാട്ടാന്‍ ഇടതു മതേതര പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അവസരം, സമയം ലഭിക്കില്ല, അതുകൊണ്ടുതന്നെ ദുര്‍ബല മനസ്കരായ കുറേ ആളുകളില്‍ എങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഈ നുണബോമ്പുകള്‍ക്ക് കഴിയും. യാധാര്‍ഥ്യം ജനങ്ങള്‍ക്കു മുന്നില്‍ എത്തുമ്പോളേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞ് അത്ന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ടാവും (ഇത്തരം കളികളെപ്പറ്റി തിരക്കുണ്ടാക്കി പോക്കറ്റടിക്കുന്നവര്‍ എന്ന പോസ്റ്റില്‍ ഞാന്‍ മുന്‍പ് പ്രതിപാദിച്ചിട്ടുണ്ട്). ജാഗ്രതയോടെ ഇരിക്കുകയും ഉടനടി മറുമരുന്ന് വിതരണം ചെയ്യുകയുമാണ്ഏക പോംവഴി. ഈ നുണബോമ്പുകള്‍ വരും മുന്‍പ് തന്നെ ഇങ്ങനെ ഉള്ള ഒന്നു വരും എന്നു ജനങ്ങള്‍ക്കുമുന്നിലും തിരഞ്ഞെടുപ്പ് കമ്മീഷണിലും മുന്നറിയിപ്പ് കൊടുക്കണം.


അതുപോലെ മാധ്യമ മുത്തശ്ശിയും യൂഡീയെഫ് നേതാക്കളും ചേര്‍ന്ന് സ്ഥിരമായി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന മറ്റൊരു നാടകമാണ് പ്രചാരണ സമാപന സമയത്ത് ഇടതുമുന്നണിയുടെ പ്രവര്‍ത്തകരുടെ അടുത്ത് പ്രകോപനം സൃഷ്ടിക്കുകയും തുടര്‍ന്ന് കേരളമാകെ വ്യാപക സംഘര്‍ഷം എന്ന വാര്‍ത്തയും. ഇതിനകം തന്നെ നിരവധി നാടകങ്ങളും (ഷാജഹാന്റെ തിരുമുറിവ്, കെട്ടിവെക്കാനുള്ളകാശ്, അളിയനും ഞാനും, ഹരിപ്പാട്ടെ എലിമിനേഷന്‍ റൌണ്ട്, എന്റെ കുപ്രശ്സ്തി, ഭാര്യക്കു ജലദോഷം എനിക്കു പരോള്‍ etc.) നുണപ്രചാരണങ്ങളും അവതരിപ്പിക്കപ്പെടുകയും അതിന്റെയെല്ലാം യാധാര്‍ഥ്യം പുറത്തുവന്നു പരിഹാസ്യരാകുകയും ചെയ്തതിനാല്‍ ഇപ്പോള്‍ ജനമനസുകളില്‍ ഇടതുപക്ഷത്തിനു വ്യക്തമമായ മേല്‍ക്കൈ ലഭിച്ചിരിക്കുന്ന ഈ അവസരത്തില്‍ അത് തകര്‍ക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും കൂടുതല്‍ നാറിയ നാണംകെട്ട തറവേലകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നു നിശ്ചയം.


അതിനാല്‍ മാനായി എത്തുന്ന മാരീചന്മാരെ തിരിച്ചറിയാന്‍ ഉത്തിഷ്ടത ജാഗ്രത.