Wednesday, May 04, 2011

പെരുന്നയിലെ നായരും മാധ്യമങ്ങളിലെ നായരും

വി.എസ് വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാൻ‌ തങ്ങൾ‌ സമദൂരം വിട്ട് യുഡിഎഫിനെ പിൻതുണച്ചു എന്ന് NSS ആക്റ്റിങ്ങ് സെക്രട്ടറി ഇന്നലെ പറഞ്ഞത് . ഇതോടൊപ്പം മറ്റ് ചില കാര്യങ്ങൾക്കൂടി സുകുമാരൻ നായർ പറഞ്ഞിരുന്നു. അതിന്നലെ ഇന്ത്യാവിഷനും‌ ഇന്ന് മംഗളവും‌ കേരള കൗമുദിയും‌ മെട്രോ വാത്തയും‌ റിപ്പോർട്ട് ചെയ്തു. അതിലെ ഏറ്റവും‌ പ്രധാനപ്പെട്ട ഭാഗം ഇതാണ്

വി.എസിനെതിരേ കടുത്ത വിമര്‍ശനമാണു സുകുമാരന്‍ നായര്‍ ഉന്നയിച്ചത്‌. വലതുപക്ഷത്തോടുള്ള ആഭിമുഖ്യം കൊണ്ടോ, ഇടതുപക്ഷത്തോടുള്ള എതിര്‍പ്പുകൊണ്ടോ അല്ല സമദൂരം മാറ്റിവച്ചത്‌. വീണ്ടും വി.എസ്‌. മുഖ്യമന്ത്രിയാവുന്നതു തടയുകയായിരുന്നു ലക്ഷ്യം. സംസ്‌ക്കാരമില്ലാത്ത, ജന്യാധിപത്യ വിശ്വാസമില്ലാത്ത ആളാണു വി.എസ്‌. എന്തു വൃത്തികേടും ചെയ്യാന്‍ മടിയില്ലാത്ത ആള്‍. മന്നത്തു പദ്‌മനാഭന്‍ ജീവിച്ചിരുന്നെങ്കില്‍ വി.എസ്‌.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുന്നതുപോലെയുള്ള സാമൂഹ്യ അനീതിക്കെതിരേ ശബ്‌ദമുയര്‍ത്തിയേനെയെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.

ഇന്ത്യ വിഷൻ ഈ വാർത്ത അവരുടെ വെബ് സൈറ്റിൽ ഇങ്ങനെ നൽകി.വിഎസ് എന്ത് വൃത്തികേടും ചെയ്യുന്ന ഒരുത്തൻ എന്നായിരുന്നു തലക്കെട്ട്കഴിഞ്ഞ കുറെ വർഷങ്ങളായി വി.എസിനെ ആൾ‌ ദൈവമായി വളർത്തിക്കൊണ്ട് വന്ന് മാ:ഭൂ പത്രം ഈ വാർത്ത 10 ആം പേജിൽ വളരെ പ്രാധാന്യം കുറച്ച് നൽകി. തലക്കെട്ടിലും സൗമനസ്യം കാട്ടി എതിർപ്പ് വി.എസ് ശൈലിയോട് NSS ( എങ്ങനെ ഉണ്ട്)
ദീപികയാകട്ടെ അതിലും‌ പ്രാധാന്യം കുറച്ച് 7 ആം പേജിൽ ആരും‌ കാണാത്ത രീതിയിൽ‌ ഇങ്ങനെ റിപ്പോർട്ട് ചെയ്തു.യുഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചു എന്ന് തലക്കെട്ട്മനോരമ പണ്ടേ പ്രൊഫഷനലായത് കൊണ്ട് അവർ‌ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടേ നൽകി.എന്നാൽ‌ മനോരമയും‌ സുകുമാരൻ‌ നായർ പറഞ്ഞ കാര്യങ്ങൾ‌ റിപ്പോർട്ട് ചെയ്യാതെ കൈയടക്കം കാണിച്ചുമനോരമയുടെയും‌ മാതൃഭൂമിയുടെയും‌ വാർത്തകളെഴുതിയവർ ഏതാണ്ട് ഒരേ തൂവൽ‌ പക്ഷികളേപ്പോലെയുണ്ട്. അപ്പോൾ‌ വാർത്തകൾ‌ ആർക്കൊക്കെ അനുകൂലമായി അലെങ്കിൽ‌ പ്രതികൂലമായി എപ്പോഴൊക്കെ എങ്ങനെ ഒക്കെ വളച്ചൊടിച്ച് നൽകാം എന്നതിന്റെ ഒരു ഉദാഹരണമായി കിടക്കട്ടേ.


8 comments:

മാരീചന്‍‍ said...

മെട്രോ വാര്‍ത്തയിലെ വാര്‍ത്തയാണ് കിടിലന്‍...

കിരണ്‍ തോമസ് തോമ്പില്‍ said...

മെട്രോ വാര്‍ത്തയിലെ വാര്‍ത്ത

x clusive said...

http://mangalam.com/index.php?page=detail&nid=421412&lang=malayalam

dileep kumar said...

എല്ലാം പ്രൊഫെഷണല്‍ ആയി ... ഹേ......! ,"സാമൂഹിയ പ്രതിബദ്ദത" എന്നാ വാക്ക് മാധ്യമങ്ങളുടെ നിഘണ്ടുവില്‍നിന്നു തന്നെ കാണാതായിരിക്കുന്നു ! ശമ്പളം കൂടുതല്‍ കിട്ടുമെന്നാല്‍ ഏതു മാധ്യമ പുന്ഗവനും നിമിഷ നേരം കൊണ്ട് നിറം മാറുന്ന കലി കാലം ...! മര്‍ഡോക്കും മഹാശ്ചാരിയം, നമുക്കും കിട്ടണം പണം ! ഓം വിജയെട്ടായ നമഹ ...!

ASOKAN said...

നാട്ടുമ്പുറത്തെ ആള്‍ക്കാര്‍ പറയാറുണ്ട്
“നായരെ നമ്പിനാന്‍ ,അവന്‍ ഊമ്പിനാന്‍”

Ramanan said...

oru comment ezhuthan nalla agraham undu . pakshe njan athezhuthunnilla. angane ezhuthiyal su _ kumaranu njanum thammil vyathyasam illathakum. nayanmmar polum maanikkatha su _ mara neeyevide Com: V.S evide. nee votu marichu kuthikkanum ninte koode nilkkunnavar polum nee paranjathu anusarichu kanilla , kaaaranam pennupidiyanmaarkkum,khajanavu kallanmaarkkum ,raajathe ottikkodukkunnavarkkum ,vote kuthunnavaralla nalla nayanmaar , athu manassilaakkikko ----.

Aparan said...

VS's statement about Lathika Subash was more important to some media than the huge public support for Anna Hazare's fasting. Similarly Mr. Nair's statement about VS is more important to some media than the aftermath of Osama Bin Laden's killing. Media reports in a way to satisfy its iterest. The viewers or readers will automatically prefer medias that give good coverage of the news items they wish to know more. So let us all go to the media that suits us. I think the problem is when a media completely rejects a news or plant lies.

Binish Joseph said...

അന്വേഷണാത്മക പത്ര പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ മറ്റൊരു ഉദാഹരണം പറയാം.
"ഇനി മത്സരിക്കാന്‍ ഇല്ലെന്നു വി.എസ്. തനിക്കു 87 വയസായെന്നും ഇനി പ്രചരണം നടത്താന്‍ ആരോഗ്യം അനുവതിക്കുന്നില്ലെന്നും അതുകൊണ്ട് ഇത്തവണ മത്സര രംഗത്ത് നിന്നും തന്നെ ഒഴിവാക്കണമെന്നും വി.എസ്" ഇതൊരു ചാനലില്‍ വന്ന വാര്‍ത്തയാണ്. ചാനല്‍ ചോദിക്കരുത്, ഞാന്‍ പറയില്ല.