Wednesday, May 25, 2011

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണം

യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ ആദ്യം കേള്‍ക്കുക വികസന മുരടിപ്പ് മാറ്റാനുള്ള പദ്ധതികളെപ്പറ്റിയാണ്‌. ഇടത് സര്‍ക്കാരിന്റെ കാലത്ത് നടന്ന വികസന വിരുദ്ധ അജണ്ടകളെ തിരുത്തിക്കുറിക്കാനുള്ള ആവേശമാണ്‌ സാധാരണ കേള്‍ക്കുക. എന്നാല്‍ ഇത്തവണ അതില്‍ ചില മാറ്റങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കേട്ട് തുടങ്ങി പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന്.

അവിവാഹതരായ ആദിവാസി അമ്മമാര്‍ക്ക് ഇടത് സര്‍ക്കാര്‍ നല്‍കിയിരുന്ന 300 രൂപ പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ദ്ധിപ്പിക്കുകയും ഇവര്‍ക്ക്   ഒരേക്കര്‍ ഭൂമി നല്‍കുമെന്നും മുഖ്യമന്ത്രി ഉമമന്‍ ചാണ്ടി ഇന്ന് പ്രഖ്യാപിച്ചു. ഒപ്പം ചെങ്ങറ സമരക്കാര്‍ക്ക് നല്‍കിയ ഭൂമിയേപ്പറ്റിയുള്ള പരാതികള്‍ പരിഹരിക്കാമെന്നുമൊക്കെ അദ്ദേഹം പറയുകയുണ്ടായി.മാത്രവുമല്ല 2 രൂപക്കുള്ള അരി വിതരണത്തില്‍ നിന്ന് പിന്നോട്ടില്ല എന്നും ഒരു രൂപയുടെ അരി ഓണത്തിന്‌ നല്‍കാമെന്നുമാണ്‌ ചാണ്ടി പറയുന്നത്


ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ  വലത് സാമ്പത്തീക വാദികള്‍ സാധാരണ അനുകൂലിക്കാറില്ല. അത് ജനങ്ങളെ മടിയന്മാരാക്കുമെന്നും അതിനാല്‍ തൊഴിലവസരം വര്‍ദ്ധിപ്പിച്ച് അവരുടെ സാമ്പത്തീക അവസ്ഥ മെച്ചപ്പെടുത്തണം എന്നാണ്‌ ഇവരുടെ മതം. സാധാരണ യുഡിഫ് കേന്ദ്രങ്ങള്‍ ഈ നയത്തിന്റെ വക്തക്കാളാണ്‌. എന്നാല്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലം മുതല്‍ ഈ നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് മാറിയിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. ആ മാറ്റം ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചിരുന്നു

കേരളത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ പല ക്ഷേമ പ്രവര്‍ത്തനങ്ങളും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി എങ്കിലും അത് വോട്ടായി മാറി എന്ന വസ്തുത യുഡിഎഫിനും ബോധ്യമായിരിക്കുന്നു എന്ന് വേണം കരുതാന്‍.ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അത്രക്ക് വലിയ ചിലവില്ല എന്നതും മദ്യം വിറ്റ് കിട്ടുന്ന 4000 കോടി രൂപ നികുതി എന്നത് പല വീടുകളിലും അടുപ്പ് പുകയേണ്ട തുകയാണ്‌ എന്നതും ഒരു ഭരണാധികാരിക്കും തള്ളിക്കളയാന്‍ കഴിയുന്നതല്ല. 2 രൂപക്ക് അരി നല്‍കാന്‍ വെറും 450 കോടി രൂപ ഒരു വര്‍ഷം ചിലവാക്കിയാല്‍ മതി. അത് ഒരു രൂപക്ക് നല്‍കാന്‍ 900 കോടിയേ വരൂ പിന്നെയും ഉണ്ട് 3000 രൂപ മദ്യവരുമാനത്തില്‍.

മദ്യത്തില്‍ നിന്നുള്ള വരുമാനത്തിലെ 70% തുകയും ക്ഷേമ പ്രവര്‍ത്തനത്തിന്‌ ചിലവഴിക്കാമെന്നാണ്‌ എന്റെ പക്ഷം. അത് പെന്‍ഷനായും പൊതുജന ആരോഗ്യ സംരക്ഷണത്തിനായും നിര്‍ബന്ധമായും ചിലവാക്കപ്പെടണം.

5 comments:

കാക്കര kaakkara said...

ക്ഷേമ പദ്ധതികൾ തുടരണം... പക്ഷേ അതൊരിക്കലും പൂർണ്ണ സൗജന്യം എന്ന അവസ്ഥയിൽ എത്തരുത്... ആവശ്യകാർക്ക് മാത്രമായി നിജപ്പെടുത്തണം...

Dinkar said...

Good observation.
Wanted to share one more info which I got as a forwarded sms.
1 bottle beer = 50 Rs.
If you sell the beer bottle you get 3 Rs.
Cost of 1 kg rice = 1 Rs.
1 bottle beer vangi kudichu kuppi vittu 3 kg ariyumayi veettilekku madangam :)..
What an idea sirji..

N.J ജോജൂ said...

നല്ല ചർച്ചകൾ ഉണ്ടാകട്ടെ എന്ന് ആശംസ.

N.J ജോജൂ said...

1. മുന്നൂറു രൂപയെ ചുറ്റിപ്പറ്റി ദിവസക്കൂലിയുള്ള ഒരു സംസ്ഥാനത്ത് രണ്ടു രൂപയ്ക്ക് അരി എന്നതും ഒരു രൂപയ്ക്ക് അരിയെന്നും പറയുന്നത് പ്രഹസനമാണ്. ഈ ഒരു രൂപകൊണ്ടും രണ്ടു രൂപകൊണ്ടും സർക്കാരിന്റെ വരവിലോ ചെലവിലോ കാര്യമായ വ്യത്യാസം വരാത്ത സ്ഥിതിക്ക് പൂർണ്ണമായി സൊഉജന്യമായി നൽകിക്കൂടെ എന്നത് മറ്റൊരു ചോദ്യം. കുറച്ചുകൂടെ പക്വതയോടെ നടത്തേണ്ട പദ്ധതിയാണ് ഇത്. പക്ഷേ രാഷ്ട്രീയ മുതലെടുപ്പു തന്നെയാണു ജനാധിപത്യമുന്നണിയുടെയും ലക്ഷ്യം.

2. ഭൂമിയില്ലാത്തവർക്ക് ഭൂമികൊടുക്കണമെന്നുള്ളതിൽ വലതുപക്ഷവും ഇടതുപക്ഷവുമൊന്നുമില്ല. ജനാധിപത്യസർക്കാരിന്റെ കടമയിൽ പെട്ടതാണത്. കൊടുക്കുന്നഭൂമിയുടെ അളവ്, ഭൂമിയുടെ വിനിയോഗം, കൈമാറ്റം എന്നിവയൊക്കെ നിരീക്ഷിക്കപ്പെടുകയും ആദിവാസികൾക്ക് പ്രയോജനകരമായ രീതിയിൽ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തില്ലെങ്കിൽ മറ്റൊരു ചെങ്ങറയിലേക്ക് അധികം ദൂരമുണ്ടാവില്ല.

3. "മദ്യം വിറ്റ് കിട്ടുന്ന 4000 കോടി രൂപ നികുതി എന്നത് പല വീടുകളിലും അടുപ്പ് പുകയേണ്ട തുകയാണ്‌ എന്നതും ഒരു ഭരണാധികാരിക്കും തള്ളിക്കളയാന്‍ കഴിയുന്നതല്ല" എന്നത് വീട്ടുകാർക്ക് തോന്നിയില്ലെങ്കിൽ പിന്നെ സർക്കാരിനായിട്ടു തോന്നേണ്ട കാര്യമില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു നമ്മൾ‌ തമ്മിൽ കാഴ്ചപ്പാടിൽ‌ വ്യത്യാസമുണ്ട്. അത് അഭിപ്രായത്തിലും‌ പ്രതിഫലിക്കും. അതുകൊണ്ട് തന്നെ 4000 കോടി രൂപ കള്ള് വിറ്റ് കിട്ടുന്ന പണമ്‌ ക്ഷേമ പ്രവർത്തനങ്ങൾക്ക് തന്നെ വിനിയോഗിക്കണമെന്ന് ഞാൻ പറയും‌. കുടുബ നാഥൻ കള്ള് കുടിച്ച് നശിപ്പിച്ച വരുമാനം വീട്ടമ്മമാർക്ക് 2 രൂപക്ക് നൽകുന്നൂ എന്നെ ഞാൻ കരുതൂ