Friday, June 24, 2011

തസ്നി വിവാദം : സി.ആര്‍ നീലകണ്ഠന്‍ മൌനം വെടിയണം

തസനിബാനുവിനെ കൈയേറ്റം ചെയ്ത സംഭവം വിവാദമാകുകയും അതിനെതിരെ ആദ്യം ഇങ്ങനെ പ്രതികരിച്ച ബി.ആര്‍.പി ഭാസ്കര്‍


Brp Bhaskar
ഡി.വൈ.എഫ്.ഐക്കും എൻ.ഡി. എഫിനും ശേഷം ആട്ടോ ഡ്രൈവർമാരും സദാചാര പൊലീസ് കളിക്കാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീകൾക്കെതിരെ കയ്യോങ്ങുന്നവരെ സംരക്ഷിക്കാൻ എന്തുകൊണ്ടാണ് കേരളാ പൊലീസ് തയ്യാറാകുന്നത്?
Wednesday at 10:38am

കാക്കനാട് സംഭവത്തിൽ ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാവരുത്  എന്ന പോസ്റ്റ് ഈയിടെ രൂപികരിച്ച് ഫിഫ്ത് എസ്റ്റേറ്റിന്റെ പേരില്‍ ഇറക്കുന്നത് കണ്ടാണ്‌ നേരം പുലര്‍ന്നത്.ഫേസ് ബുക്കില്‍ ആദ്യം ഇട്ട പോസ്റ്റില്‍ ആവേശപൂര്‍വ്വം കത്തിക്കയറിയ ബി.ആര്‍പി പെട്ടെന്നാണ്‌ നിലപാട് മാറ്റിയത്.പ്രസ്തുത ഫേസ് ബുക്ക് ത്രഡില്‍ തന്നെ ബി.ആര്‍.പി ഇങ്ങനെ പറഞ്ഞു കൊണ്ടാണ്‌


Brp Bhaskar ഫിഫ്ത് എസ്റ്റേറ്റിന്റെ ഒരു അന്വേഷണ സംഘം സംഭവസ്ഥലം സന്ദർശിച്ച് പഠനം നടത്തുകയുണ്ടായി. ഇവിടെ സുഹൃത്തുക്കൾ ഉയർത്തിയ ചില ആക്ഷേപങ്ങളെ അത് ശരിവെയ്ക്കുന്നുണ്ട്. 

ബി.ആര്‍.പി ഭാസക്കര്‍ അങ്ങനെ എല്ലാവിഷയത്തിലും കയറി പ്രതികരിക്കുന്ന ആളല്ല. നോക്കിയും കണ്ടും തനിക്ക് ഇഷ്ടപ്പെട്ടവരെ വേദനിപ്പിക്കാതെയും തന്റെ അനിഷ്ടക്കാരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കാനും ഒക്കെ മിടുക്കനുമാണ്‌. ഒരു വിവാദം ബി.ആര്‍.പി ഏറ്റെടുത്താല്‍ അവസാനം വരെയും അദ്ദേഹം അതില്‍ തുടരുകയും ചെയ്യാറുണ്ടായിരുന്നു എന്നാല്‍ അത്ഭുതകരമായി അദ്ദേഹം നിലപാട് മാറ്റി .

ബി.ആര്‍.പി ഭാസ്കറുടെ ഫിഫ്സ്ത് എസ്റ്റേറ്റിലെ പ്രസ്താവനയുടെ അടിയില്‍ ഒപ്പിട്ടിരിക്കുന്നവരില്‍ ഒരു പേര്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടു . അത് ജ്യോതി നാരായണന്‍ എന്നാണ്‌. ഈ പേര്‍ എവിടെയോ കേട്ട് മറന്നതായി തോന്നി. പെട്ടെന്ന് ഇത് തസ്നി ബാനു സംഭവവുമായാണല്ലോ എന്ന് തോന്നി. മാതൃഭൂമി പത്രം ഒന്നു കൂടി എടുത്തു നോക്കി അതെ അതില്‍ ഇങ്ങനെ ഒരു ഭാഗത്താണ്‌ ഈ പേര്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്


ഇതിനിടെ സംഘത്തിലുണ്ടായ ഒരാള്‍ തെസ്‌നിയുടെ വലതുകൈ പിടിച്ചു തിരിച്ചു. രക്ഷിക്കാന്‍ വന്ന സുഹൃത്തിനെയും അക്രമികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.തെസ്‌നി ഉടന്‍ സാമൂഹിക പ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠനെയും ജ്യോതി നാരായണനെയും ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു. അവരുടെ സഹായത്തോടെ പോലീസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.


അപ്പോള്‍ തസ്നിയെ സഹായിച്ച ജോതി നാരായണന്‍ തന്നെയാണ്‌  ഇന്ന് ബി.ആര്‍.പിക്ക് ഒപ്പം പ്രസ്താവനയുമായി വന്നിരിക്കുന്നത് .

 ഇതോടൊപ്പം നമ്മള്‍ മറ്റൊരു പേരും കണ്ടു അത് സി.ആര്‍. നീലകണ്ഠന്റെയാണ്‌. പക്ഷെ അന്നു മുതല്‍ ഇന്നുവരെ നമ്മളാരും സി.ആര്‍ നീലകണ്ഠന്റെ ഒരു പ്രസ്താവന കണ്ടിട്ടില്ല , ചാനല്‍ ചര്‍ച്ച കണ്ടിട്ടില്ല ( ആരെങ്കിലും കണ്ടതായി പറഞ്ഞാല്‍ തിരുത്താന്‍ തയ്യാര്‍). സാധാരണ ഏത് വിഷയത്തിലും ചാടിക്കേറി പ്രതികരിക്കുന്ന ആളാണ്‌ സി.ആര്‍ നീലകണ്ഠന്‍ പക്ഷെ ഈ വിഷയത്തില്‍ ഇദ്ദേഹത്തിന്റെ പേര്‍ പരാമര്‍ശിക്കപ്പെട്ടിട്ടും മൌനം തുടരുന്നു. രണ്ട് ദിവസം മാധ്യമങ്ങള്‍ ഈ വിഷയം തസ്നിക്ക് അനുകൂലമായി കൊണ്ടാടുമ്പോഴും സി.ആര്‍ മാത്രം വന്നില്ല. ഇന്ന് സി.ആറിനൊപ്പം ഈ പ്രശ്നത്തില്‍ ഇടപെട്ട ജോതി നാരായണന്‍ ബി.ആര്‍പിക്കൊപ്പം കളം മാറുമ്പോഴും നീലകണ്ഠന്‍ എന്തുകൊണ്ട് നിശബ്ദനായി തുടരുന്നു.

സി.ആര്‍ നിലകണ്ഠനെ മാധ്യമങ്ങള്‍ മനപൂര്‍വ്വം വിളിക്കാതിരിക്കാനുള്ള സാധ്യത കുറവാണ്‌ കാരണം കൈരളി പീപ്പിള്‍ ഒഴികെ ഉള്ള എല്ലാ ചാനലിലേയും സുപ്പര്‍ സ്റ്റാറാണ്‌ നീലകണ്ടന്‍ അതുകൊണ്ട് തന്നെ നീലകണ്ഠന്റെ  മൌനം ദുരൂഹമാണ്‌ എന്ന് പറയാതെ വയ്യ. കൈയേറ്റം ചെയ്യപ്പെട്ടു എന്ന് പറയപ്പെട്ടുന്ന തെസ്നിയാണോ അതോ കയ്യേറ്റം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഓട്ടോക്കാരാണോ കുറ്റക്കാര്‍ എന്ന തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ നീലകണ്ഠന്‍ മൌനം വെടിയണം എന്ന് അപേക്ഷിക്കുന്നു