Friday, June 24, 2011

തസ്നി വിവാദം : സി.ആര്‍ നീലകണ്ഠന്‍ മൌനം വെടിയണം

തസനിബാനുവിനെ കൈയേറ്റം ചെയ്ത സംഭവം വിവാദമാകുകയും അതിനെതിരെ ആദ്യം ഇങ്ങനെ പ്രതികരിച്ച ബി.ആര്‍.പി ഭാസ്കര്‍


Brp Bhaskar
ഡി.വൈ.എഫ്.ഐക്കും എൻ.ഡി. എഫിനും ശേഷം ആട്ടോ ഡ്രൈവർമാരും സദാചാര പൊലീസ് കളിക്കാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീകൾക്കെതിരെ കയ്യോങ്ങുന്നവരെ സംരക്ഷിക്കാൻ എന്തുകൊണ്ടാണ് കേരളാ പൊലീസ് തയ്യാറാകുന്നത്?
Wednesday at 10:38am

കാക്കനാട് സംഭവത്തിൽ ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാവരുത്  എന്ന പോസ്റ്റ് ഈയിടെ രൂപികരിച്ച് ഫിഫ്ത് എസ്റ്റേറ്റിന്റെ പേരില്‍ ഇറക്കുന്നത് കണ്ടാണ്‌ നേരം പുലര്‍ന്നത്.ഫേസ് ബുക്കില്‍ ആദ്യം ഇട്ട പോസ്റ്റില്‍ ആവേശപൂര്‍വ്വം കത്തിക്കയറിയ ബി.ആര്‍പി പെട്ടെന്നാണ്‌ നിലപാട് മാറ്റിയത്.പ്രസ്തുത ഫേസ് ബുക്ക് ത്രഡില്‍ തന്നെ ബി.ആര്‍.പി ഇങ്ങനെ പറഞ്ഞു കൊണ്ടാണ്‌


Brp Bhaskar ഫിഫ്ത് എസ്റ്റേറ്റിന്റെ ഒരു അന്വേഷണ സംഘം സംഭവസ്ഥലം സന്ദർശിച്ച് പഠനം നടത്തുകയുണ്ടായി. ഇവിടെ സുഹൃത്തുക്കൾ ഉയർത്തിയ ചില ആക്ഷേപങ്ങളെ അത് ശരിവെയ്ക്കുന്നുണ്ട്. 

ബി.ആര്‍.പി ഭാസക്കര്‍ അങ്ങനെ എല്ലാവിഷയത്തിലും കയറി പ്രതികരിക്കുന്ന ആളല്ല. നോക്കിയും കണ്ടും തനിക്ക് ഇഷ്ടപ്പെട്ടവരെ വേദനിപ്പിക്കാതെയും തന്റെ അനിഷ്ടക്കാരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കാനും ഒക്കെ മിടുക്കനുമാണ്‌. ഒരു വിവാദം ബി.ആര്‍.പി ഏറ്റെടുത്താല്‍ അവസാനം വരെയും അദ്ദേഹം അതില്‍ തുടരുകയും ചെയ്യാറുണ്ടായിരുന്നു എന്നാല്‍ അത്ഭുതകരമായി അദ്ദേഹം നിലപാട് മാറ്റി .

ബി.ആര്‍.പി ഭാസ്കറുടെ ഫിഫ്സ്ത് എസ്റ്റേറ്റിലെ പ്രസ്താവനയുടെ അടിയില്‍ ഒപ്പിട്ടിരിക്കുന്നവരില്‍ ഒരു പേര്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടു . അത് ജ്യോതി നാരായണന്‍ എന്നാണ്‌. ഈ പേര്‍ എവിടെയോ കേട്ട് മറന്നതായി തോന്നി. പെട്ടെന്ന് ഇത് തസ്നി ബാനു സംഭവവുമായാണല്ലോ എന്ന് തോന്നി. മാതൃഭൂമി പത്രം ഒന്നു കൂടി എടുത്തു നോക്കി അതെ അതില്‍ ഇങ്ങനെ ഒരു ഭാഗത്താണ്‌ ഈ പേര്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്


ഇതിനിടെ സംഘത്തിലുണ്ടായ ഒരാള്‍ തെസ്‌നിയുടെ വലതുകൈ പിടിച്ചു തിരിച്ചു. രക്ഷിക്കാന്‍ വന്ന സുഹൃത്തിനെയും അക്രമികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.തെസ്‌നി ഉടന്‍ സാമൂഹിക പ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠനെയും ജ്യോതി നാരായണനെയും ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു. അവരുടെ സഹായത്തോടെ പോലീസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.


അപ്പോള്‍ തസ്നിയെ സഹായിച്ച ജോതി നാരായണന്‍ തന്നെയാണ്‌  ഇന്ന് ബി.ആര്‍.പിക്ക് ഒപ്പം പ്രസ്താവനയുമായി വന്നിരിക്കുന്നത് .

 ഇതോടൊപ്പം നമ്മള്‍ മറ്റൊരു പേരും കണ്ടു അത് സി.ആര്‍. നീലകണ്ഠന്റെയാണ്‌. പക്ഷെ അന്നു മുതല്‍ ഇന്നുവരെ നമ്മളാരും സി.ആര്‍ നീലകണ്ഠന്റെ ഒരു പ്രസ്താവന കണ്ടിട്ടില്ല , ചാനല്‍ ചര്‍ച്ച കണ്ടിട്ടില്ല ( ആരെങ്കിലും കണ്ടതായി പറഞ്ഞാല്‍ തിരുത്താന്‍ തയ്യാര്‍). സാധാരണ ഏത് വിഷയത്തിലും ചാടിക്കേറി പ്രതികരിക്കുന്ന ആളാണ്‌ സി.ആര്‍ നീലകണ്ഠന്‍ പക്ഷെ ഈ വിഷയത്തില്‍ ഇദ്ദേഹത്തിന്റെ പേര്‍ പരാമര്‍ശിക്കപ്പെട്ടിട്ടും മൌനം തുടരുന്നു. രണ്ട് ദിവസം മാധ്യമങ്ങള്‍ ഈ വിഷയം തസ്നിക്ക് അനുകൂലമായി കൊണ്ടാടുമ്പോഴും സി.ആര്‍ മാത്രം വന്നില്ല. ഇന്ന് സി.ആറിനൊപ്പം ഈ പ്രശ്നത്തില്‍ ഇടപെട്ട ജോതി നാരായണന്‍ ബി.ആര്‍പിക്കൊപ്പം കളം മാറുമ്പോഴും നീലകണ്ഠന്‍ എന്തുകൊണ്ട് നിശബ്ദനായി തുടരുന്നു.

സി.ആര്‍ നിലകണ്ഠനെ മാധ്യമങ്ങള്‍ മനപൂര്‍വ്വം വിളിക്കാതിരിക്കാനുള്ള സാധ്യത കുറവാണ്‌ കാരണം കൈരളി പീപ്പിള്‍ ഒഴികെ ഉള്ള എല്ലാ ചാനലിലേയും സുപ്പര്‍ സ്റ്റാറാണ്‌ നീലകണ്ടന്‍ അതുകൊണ്ട് തന്നെ നീലകണ്ഠന്റെ  മൌനം ദുരൂഹമാണ്‌ എന്ന് പറയാതെ വയ്യ. കൈയേറ്റം ചെയ്യപ്പെട്ടു എന്ന് പറയപ്പെട്ടുന്ന തെസ്നിയാണോ അതോ കയ്യേറ്റം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഓട്ടോക്കാരാണോ കുറ്റക്കാര്‍ എന്ന തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ നീലകണ്ഠന്‍ മൌനം വെടിയണം എന്ന് അപേക്ഷിക്കുന്നു

14 comments:

karimeen/കരിമീന്‍ said...

അടിച്ചവരില്‍ ഡി.വൈ.എഫ്.ഐ.ക്കാരോ സി.ഐ.ടി.യു ക്കാരോ ഇല്ല എന്ന് ഉറപ്പായി.

മാരീചന്‍‍ said...

പണ്ട് നീലാണ്ടനെ തല്ലിയവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ മറ്റോ ആണോ ഈ പുതിയ തല്ലുകാര്‍...

അനില്‍@ബ്ലോഗ് // anil said...

സംഭവങ്ങള്‍ എങ്ങിനെ പരിണമിക്കുന്നു എന്ന് കാത്തിരിക്കുന്നു.

suhail elathur said...

തസ്‌നി ബാനു സംഭവത്തില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്നത് വരെ തസ്‌നി ബാനുവിന്റെ കൂടെ നില്‍ക്കുമെന്ന് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍. തുടക്കത്തില്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്ന സി.ആര്‍ നീലകണ്ഠന്‍ ഇപ്പോള്‍ മൗനം പാലിക്കുന്നുവെന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. http://www.doolnews.com/cr-neelakandan-about-thasni-banu-issue-334.html

Mahesh V said...

https://profiles.google.com/madiyan/posts/5FzmGPLcr6g

ഈ വിഷയത്തിൽ വന്ന ഗൂഗിൾ ബസ്സ് പോസ്റ്റ്..

കിരണ്‍ തോമസ് തോമ്പില്‍ said...

എന്തായാലും പ്രതികരണം വന്നല്ലോ ഭാഗ്യം. എന്തായലും പണ്ട് ഇങ്ങനെ ഒന്നുമായിരുന്നില്ല നീലകണ്ഠന്‍ പ്രതികരിച്ചിരുന്നത്. ചാനലുകള്‍ അദ്ദേഹത്തെ വിളിക്കാത്തതും കഷ്ടമായിപ്പോയീ

കിരണ്‍ തോമസ് തോമ്പില്‍ said...

Harish madiyan - Yesterday 08:41 - Buzz - Public
ഞാനിപ്പോള്‍ സി.ആറുമായി വിശദമായി സംസാരിച്ചു. അദ്ദേഹം നിരന്തരം യാത്രകളില്‍ ആയതിനാല്‍ ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ അറിഞ്ഞിട്ടില്ല. ചില സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞതല്ലാതെ.
ഒരു ചാനലും ഇന്നേ വരെ അദ്ദേഹത്തെ വിളിച്ചു ഈ വിഷയത്തില്‍ കമന്‍റ് ആവശ്യപ്പെട്ടിട്ടില്ല. അങ്ങോട്ട്‌ ചെന്ന് കമന്‍റ് പറയേണ്ട കാര്യവും ഇല്ല.
രാത്രി തസ്നി വിളിച്ചപ്പോള്‍ ജ്യോതിയും അദ്ദേഹവും ചെന്ന് ഇടപെട്ടതും പോലീസിനെ വിളിച്ചതും അവര്‍ വന്നു കെസെദുക്കാമെന്നു സമ്മതിച്ചതും ആണ്. പിറ്റേ ദിവസം എത്തി പരാതി നല്‍കാമെന്നു തസ്നി പറഞ്ഞു.
പോലീസുകാരന്‍ കാത്തിരുന്നെങ്കിലും ഉച്ച വരെ വിവരമൊന്നുമില്ല. വിളിച്ചപ്പോള്‍ തസ്നിയെ കിട്ടിയതും ഇല്ല. പിന്നീട് കാണുന്നത് ഇന്ത്യാവിഷനിലെ വാര്‍ത്തയാണ്.

ഫിഫ്ത് എസ്റ്റേറ്റ്‌ ഈ വിഷയത്തില്‍ ഇട്ട പോസ്റ്റ്‌ വായിച്ചു കേട്ടു. അതില്‍ ചില കാര്യങ്ങളോട് യോജിക്കുന്നു.
1. തെസ്‌നി ആക്രമിക്കപ്പെട്ടത് പ്രതിഷേധാർഹമാണ്. ഒരിക്കലും കേരളത്തിൽ ഇത്തരത്തിൽ സ്ത്രീകൾക്ക് ദുരനുഭവങ്ങൾ ഉണ്ടാവരുത്. അതുകൊണ്ട് തെസ്‌നിക്ക് അവർ അർഹിക്കുന്ന തരത്തിൽ പരിഹാരവും നീതിയും ലഭിക്കണം.
4. കക്കനാട് സംഭവം സ്ത്രീ പ്രവർത്തകരും പൊതുജനങ്ങളും തമ്മിലുള്ള യുദ്ധത്തിനുള്ള കാരണമാകരുത്.
6. പൊതുജനങ്ങളുടെ ഇടപെടലിനെയല്ല എതിർക്കേണ്ടത്. അനാരോഗ്യകരമായ ഇടപെടലിനെയാണ് എതിർക്കേണ്ടത്. അതല്ലെങ്കിൽ ജനങ്ങൾ കാണികൾ മാത്രമാവും. ജനങ്ങളെ കാണികളാക്കി മാറ്റുന്നത് ഗുണകരമല്ല.
തസ്നിയാണോ അയാളാണോ ആദ്യം തല്ലിയത്‌, തസ്നി എന്തിന് അവിടെ വന്നു എന്ന തരത്തിലുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. ഇത്തരം വിഷയങ്ങളില്‍ സ്ത്രീ പിഴച്ചവള്‍ ആണെന്നും മദ്യപിച്ചവല്‍ ആണെന്നും മറ്റും പറയുക ആണ്‍ മേല്ക്കൊയ്മാ സമൂഹത്തില്‍ സ്വാഭാവികമാണ്, ഇവിടെ അതൊന്നും പ്രസക്തമല്ല. (അതിനെയെല്ലാം എക്കാലവും ഞാന്‍ എതിര്‍ത്തു പോന്നിരുന്നു)
സമൂഹത്തിനു മാതൃകയാവുന്ന രീതിയില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കേണ്ടത് അത്യാവശ്യമാണ്. തസ്നിക്ക് നീതി ലഭിക്കുന്നത് വരെ അവരെ സഹായിക്കും.

എന്നാല്‍, അസമയത്തു നാട്ടില്‍ ആരെന്തു കണ്ടാലും പ്രതികരിക്കരുത് എന്ന മട്ടില്‍ നടക്കുന്ന പ്രതികരണവും യോജിക്കാവുന്നതല്ല. സഭ്യമായ ഇടപെടല്‍ നടത്തുന്നത് അവരെ ആവശ്യമെങ്കില്‍ സഹായിക്കാന്‍ ആവണം. എന്നാല്‍ അവിടെ നടന്നത് അതല്ല.

CR നീലകണ്ഠന്‍

dileep kumar said...

ബി.ആര്‍.പി ഭാസക്കര്‍ അങ്ങനെ എല്ലാവിഷയത്തിലും കയറി പ്രതികരിക്കുന്ന ആളല്ല. നോക്കിയും കണ്ടും തനിക്ക് ഇഷ്ടപ്പെട്ടവരെ വേദനിപ്പിക്കാതെയും തന്റെ അനിഷ്ടക്കാരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കാനും ഒക്കെ മിടുക്കനുമാണ്‌.

കൃതിയമായ നിരിക്ഷണം....

Chethukaran Vasu said...

സി ആര്‍ നീലകണ്ടന്‍ പ്രതികരിച്ചാല്‍ ഇവിടെ എന്താ സംഭവിക്കാന്‍ പോകുന്നതു ..? ഇനി ഇപ്പൊ പ്രതികരിച്ചില്ലെങ്കില്‍ എന്താ സംഭവിക്കാന്‍ പോകുന്നത് ..? അദ്ദേഹം സ്വസ്ഥമായി ഒന്ന് ഇരുന്നോട്ടെ ..!

നിസ്സഹായന്‍ said...

സി.ആര്‍ പ്രതികരിച്ചു തന്നാലെ ചിലര്‍ക്ക് അദ്ദേഹത്തെ ഒന്നു പുഴുങ്ങാന്‍ പറ്റൂ.

കിരണ്‍ തോമസ് തോമ്പില്‍ said...

നീലകണ്ഠൻ പ്രതികരിക്കണമെന്ന് പറഞ്ഞതിന്റെ കാരണങ്ങൾ‌ പോസ്റ്റിൽ‌ ഉണ്ട് എന്ന് വിശ്വസിക്കുന്നു. എന്നിട്ടും‌ മനസിലാകാത്തവർക്ക് വേൺറ്റി ഒരിക്കൽ‌ കൂടി വിശദീകരിക്കാം‌.

തസ്നിക്ക് ഒപ്പമെന്ന് പറഞ്ഞ് ഫേസ് ബുക്കിൽ നിറഞ്ഞ നിന്ന ബി.ആർ‌.പി പെട്ടെന്ന് നിലപാട് മാറ്റിയതും‌ തുടർന്ന് ഫിഫ്ത് എസ്റ്റേറ്റിന്റെ പേരിൽ‌ വന്ന പ്രസ്താവനയിൽ‌ തസ്നി സി.ആർ‌ നീലകൺതനൊപ്പം സഹായത്തിന് വിളിച്ച ജോതി നാരയണൻ‌ ആ പ്രസ്താവനയ്ഇൽ‌ ഒപ്പു വയ്ക്കുകയും‌ ചെയ്തിരിക്കുന്നതിനാൽ‌ സത്യം‌ അറിയാൻ നീലകണ്ഠൻ‌ പ്രതികരിക്കണമെന്ന് പറഞ്ഞത്.

എന്തായാലും‌ ഫിഫ്ത് എസ്റ്റേറ്റും‌ ബി.ആർപിയും‌ പ്രതാവന പിൻവലിച്ച സ്ഥിതിക്ക് മുന്നെ ഇവരുടെ നിർദ്ദേശങ്ങളിലെ പലതും‌ അംഗീകരിച്ച നീലകൺടൻ‌ എന്ത് പറയുന്നു എന്നറിയാനും‌ ആഗ്രഹമുണ്ട്

റെഡ് ഈസ്‌ മൈ ലൈഫ് said...

പിണറായി എന്ന് ഒന്ന് പറഞ്ഞു നോക്കിയേ താടിക്കാരന്‍ ചാടി വീഴും

കിരണ്‍ തോമസ് തോമ്പില്‍ said...

തസ്‌നിബാനു കേസ് ഒതുക്കാന്‍ നേരത്തെയും ശ്രമം നടന്നു

http://www.doolnews.com/thasni-banu-case-and-fifth-estate-stand-346.html

Harish said...

ആ വാര്‍ത്ത ഊഹാപോഹ അടിസ്ഥാനത്തില്‍ എഴുതിയതാണ്. മംഗളം ലൈന്‍ :-)