Tuesday, July 12, 2011

കേരളത്തിൽ‌ സർക്കാരുണ്ടോ?

കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ട് പത്രങ്ങളും ചേർന്ന് പിൻതുണക്കുന്ന ഒരു സർക്കാരായതിനാലാകണം‌ കേരളത്തിൽ‌ ഇപ്പോൾ‌  ഒരു സർക്കാറുള്ളതായി തോന്നുന്നതെ ഇല്ല.  ഇത് കഴിഞ്ഞ   5 വർഷമായി  ബ്രേക്കിങ്ങ്  നൂസ് കണ്ട് കിടന്നുറങ്ങി ബ്രേക്കിങ്ങ് നൂസ് കണ്ട് ഉണർന്ന എന്നേപ്പോലെ ഉള്ളവരെ തകർത്തു കളഞ്ഞു .

സാധാരണ ഒരു ബ്രേക്കിങ്ങ് നൂസ് ചാനൽ വിട്ടാൽ അത് ഒരാഴ്ച പിടിച്ച് നിർത്തുന്നത് പത്രങ്ങളാണ്. പിന്നെ വീണ്ടും ചാനൽ ഏറ്റെടുക്കുന്നു പത്രങ്ങൾ‌ അത് പൂരിപ്പിക്കുന്നു വാരികൾ‌ അത് കൊഴിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഒരു കൊടുക്കൽ വാങ്ങലിലൂടെ 5 വർഷവും‌ വിവാദങ്ങളും ടാം റെറ്റിങ്ങുകളും സർക്കുലേഷനുമൊക്കെ വർദ്ധിച്ചു വന്നു. എന്നാൽ ഇന്നോ. ചാനലുകളിൽ‌  ബ്രേക്കിങ്ങ്  നൂസ് തുടരുന്നുണ്ട്  പക്ഷെ പഴയ പോലെ ഏക്കുന്നില്ല. ഉദാഹരണമായി ശ്രേയംസ് കുമാറിന്റെ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി വിധി മനോരമ അടക്കമുള്ളവർ നന്നായി കൊടുത്തു. പക്ഷെ പത്രത്തിൽ അത് ഒതുക്കി.

കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് ഒരു സ്ത്രീപീഡന കേസുമായി ബന്ധപ്പെട്ട് പി.ജെ ജോസഫ് എത്തപ്പെട്ട പ്രതിസന്ധി നാം കണ്ടതാണ്. അന്ന് ഇടതുമുന്നണിയിൽ‌ ഉണ്ടായിരുന്ന ജോസഫിനെതിരെ അങ്കം നയിച്ചത് പി.സി ജോർജ്ജായിരുന്നു. ഇന്നും അതേ രീതിയിലുള്ള ഒരു സംഭവം‌ ഉണ്ടായി. പക്ഷെ എത്ര സമ ചിത്തതയോടെയാണ് ആ കേസ് മാധ്യമങ്ങൾ‌ കൈകാര്യം ചെയ്തത്. അതിനിടെ ഈ പരാതിക്ക് പിന്നിൽ പി.സി ജോർജ്ജാണ് എന്ന വെളിപ്പെടുത്തലുണ്ടായി റിപ്പോർട്ടർ‌ ഒരു ദിവസം‌ മുഴുവൻ‌ വാർത്ത കൊടുത്തു എന്തുണ്ടായി ? ഒന്നും സംഭവിച്ചില്ല  ജലവിഭവ് വകുപ്പ് മന്ത്രിക്കെതിരായ പരാതിക്ക് പിന്നിൽ ചീഫ് വിപ്പ് എന്ന് വലിയ തലക്കെട്ടിനും അൻവേഷണത്തിനും‌ സ്കോപ്പുള്ള വാർത്ത എല്ലാവരും‌ മുക്കി. പി.സി ജോർജ്ജും ക്രൈം നന്ദകുമാറും തമ്മിലുള്ള ബന്ധം അറിയാവുന്നവരാണ് ഇവിടുത്തെ പ്രമുഖ മാധ്യമങ്ങൾ‌.  എന്നിട്ടും‌ ആർക്കും ഒരു സംശയവുമില്ല. പി.സി ജോർജ്ജാണേൽ എല്ലാ വിഷയത്തിലും‌ യുഡിഫ് പോരാളി ആയി ഓടി നടക്കുന്നു.

ഏഷ്യാനെറ്റാണെങ്കിൽ സ്മാർട്ട് സിറ്റിക്ക് കേന്ദ്ര സെസ് നിയമം ബാധകമാക്കിയതോടെ കേരളത്തിലെ മറ്റ് സെസ് സംരഭകരും‌ അനർഹ നേട്ടം കൊയ്യും എന്ന് പറഞ്ഞ്  എക്സ്ക്ലൂസിവുമായി വന്നു.അവർക്കും കിട്ടട്ടെ കേന്ദ്ര നിയമത്തിന്റെ ആനുകൂല്യമെന്ന് ശിവദാസൻ‌ നായർ‌ പറഞ്ഞതോടെ  വാർത്ത അവതാരകന്  ചോദ്യം മുട്ടി. ചർച്ച അവിടെക്കഴിഞ്ഞു.വിവാദവും‌

പക്ഷെ കത്തിയ കയറിയ വിവാദം സ്വാശ്രയ വിവാദമാണ്. പക്ഷെ അത് കത്തിക്കയറിയത്  അതിൽ‌ സി.പി.എം‌ എലമെന്റ് ഉണ്ടായതുകൊണ്ടാണ്. സീറ്റ് ഒഴിവാക്കി ആരോഗ്യമന്ത്രിയെ തൊടാതെ അത് സി.പി.എമിലെ പ്രശ്നമാക്കിയതോടെ ചാനലുകളുടെയും‌ പത്രങ്ങളുടേയും‌  കോളമിസ്റ്റുകളുടെയും‌ ശക്തി നമ്മൾ‌ കണ്ടു.പണ്ട് പാഠപുസ്തക സമരത്തിലെ ആക്രമണ സമരത്തെ കണ്ണടച്ച മാധ്യമങ്ങൾ‌ എസ്.എഫ്.ഐയുടെ ആക്രമണ സമരത്തെപ്പറ്റി ജനത്തെ ബോധവൽക്കരിച്ചു. എസ്.എഫ്.ഐയും‌ സി.പി.എമും ഉണ്ടായിരുന്നതിനാൽ നമുക്കൊരു വിവാദം കിട്ടി. പിന്നെ  പി.ശശി വിഷയം വന്നപ്പോഴും‌ ഇതേ സാഹചര്യം വന്നെങ്കിലും‌ പത്മനാഭന്റെ നിലവറ തുറന്നതോടെ അത് മുങ്ങിപ്പോയി

ഏറ്റവും അവസാനം മാണിയുടെ ബജറ്റിനെപ്പറ്റി നടന്ന ചാനൽ‌ ചർച്ചകളും‌ പ്രമുഖ പത്രങ്ങളുടെ റിപ്പോർട്ടുകളുമൊക്കെ കണ്ടാൽ‌ നമ്മളേതാണ്ട് കാത്തിരുന്ന ബജറ്റായിരുന്നു ഇതെന്ന് തോന്നും. കോട്ടയം ഇടുക്കി പത്തനംതിട്ട ബജറ്റാണെന്ന്   കോൺഗ്രസ് എംഎൽ.എമാർ‌ പോലും പരാതി പറഞ്ഞ ബജറ്റാണ് ഇതെന്ന് ഓർക്കണം‌. അതിലെ ഭൂപരിഷ്ക്കരണ നിയമത്തിന്റെ അന്തസത്തയെ തൊടുന്ന ഭാഗങ്ങളിൽ‌ മാണി ഏകപക്ഷീയമായി എടുത്ത നിലപാടിനെപ്പറ്റി  കോൺഗ്രസിന് അഭിപ്രായ വ്യത്യാസം‌ ഉണ്ട് എന്ന് പല ചാനലുകളും‌ റിപ്പോർട്ട് ചെയ്തു. എന്നാൽ‌ സോഷ്യലിസ്റ്റ് ആചാര്യൻ‌ വീരേന്ദ്രകുമാറിന്റെ പത്രം‌ അതിനെപ്പറ്റി ഇങ്ങനെ എഴുതി

തോട്ടവിളഭൂമി മറ്റ് കൃഷികള്‍ക്ക് ഉപയോഗിക്കുമെന്നും കൃഷി നഷ്ടമാകുമ്പോള്‍ ഭൂമിയുടെ ഒരു ഭാഗം ടൂറിസംപോലുള്ള പദ്ധതികള്‍ക്കായി വിട്ടുകൊടുക്കാന്‍ അനുവദിക്കുമെന്നുമുള്ള പ്രഖ്യാപനം 1970-ലെ ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാനസമീപനത്തില്‍ മാറ്റം വരുത്തുന്നതാണെന്ന ആക്ഷേപം ഇടതു പാര്‍ട്ടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. നിയമം ഇരുമ്പുലക്കയായിക്കൂടാ. നിയമാനുസൃതമായ പരിഷ്‌കാരങ്ങള്‍ ജനപക്ഷത്തുനിന്ന് നടപ്പാക്കാന്‍ ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ചുമതലയുണ്ട്. അതിലേക്ക് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ സുതാര്യമായിരിക്കണമെന്നു മാത്രം.


നോക്കണേ സോഷ്യലിസ്റ്റുകാരുടെ ഒരു മാറ്റം. പുഞ്ചചീട്ട് ഭൂമി പതിച്ച് നൽകാനും സുതാര്യമായ ഒരു നിയമം ഉണ്ടായാൽ‌ എന്താ എന്ന് പറയാതെ പറഞ്ഞു വീരന്റെ തൊഴിലാളികൾ‌. പണ്ടോരു ബാലകൃഷ്ണൻ‌  ഭൂപരിഷ്കരണ നിയമത്തെപ്പറ്റി എവിടെയോ പ്രസംഗിച്ചു എന്ന് പറഞ്ഞ് എന്തൊക്കെ ഒച്ചപ്പാടാണ് ഉണ്ടായതെന്ന് വെറുതെ ഓർക്കുക.

പിന്നെ ഇതൊക്കെ സംഭവിക്കുമ്പോഴും നീലകണ്ഠനും ബി.ആർപിയും സാറാ ജോസഫും ഒക്കെ മൗനത്തിലാണ് ഒരുപാട് അക്കാദമി സ്ഥാനങ്ങളിൽ‌ ആളെവയ്ക്കാനുണ്ട് അത് കഴിഞ്ഞ് പ്രതികരിക്കാനാകും പരിപാടി. അതോ ഇതാണോ നമ്മൾ‌ കാത്തിരുന്ന രാമരാജ്യം

1 comment:

Anonymous said...

പണ്ടത്തെപോലെ അല്ല കിരണ്‍, ഭരണം പോയതോടെ സീ പീ എം തളര്‍ന്നു കഴിഞ്ഞു എസ്‌ എഫ്‌ ഐ ചോര ചിന്താന്‍ നോക്കി പക്ഷെ ഏശിയില്ല

പോലീസ്‌ നല്ല അടി കൊടുത്തതോടെ പാവം പിള്ളാരെ സ്കൂളില്‍ നിന്നും ബലമായി പിടിച്ചു വാനില്‍ കയറ്റി സെക്രട്ടേറിയേറ്റിണ്റ്റെ മുന്നില്‍ കൊണ്ടിറക്കി പിറകില്‍ ചെങ്കല്‍ ചൂളയിലെ ഗുണ്ടകളെ കൊണ്ട്‌ കല്ലെറിയിപ്പിച്ചു ഒരു പണീ കൊടുക്കാം എന്ന മോഹന്‍ രണ്ടാം ദിവസം മനോജ്‌ ഏബ്രഹാം കോളേജില്‍ കയറി ആദ്യം തന്നെ അടി കൊടുത്തതോടെ ശൂ ആയിപ്പോയി

ഇനി വേണമെങ്കില്‍ പോയ പോക്കില്‍ മോനെ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ സീ ഈ ഓ ആയി നിയമിച്ച അച്ചുമാമണ്റ്റെ ഒരു കുതന്ത്രം പുറത്തു വന്നിട്ടുണ്ട്‌ നമുക്കതിനെ എടുത്തിട്ടലക്കാം

തിരുവഞ്ചൂറ്‍ മൂലമ്പള്ളി ഒക്കെ ഒന്നു ഒതുക്കി, ഉമ്മന്‍ ചാണ്ടി സ്റ്റ്രോങ്ങ്‌ ആയിക്കൊണ്ടിരിക്കുന്നു, മാണിയുടെ ബഡ്ജറ്റ്‌ ഒരു നനഞ്ഞ പടക്കം ആയിപ്പോയി അത്‌ സമ്മതിക്കുന്നു

എന്നാലും ആദ്യം ഒന്ന്നര മാസം കൊണ്ട്‌ ഭരണം ഒരു വിധം ട്രാക്കിലാക്കാന്‍ കഴിഞ്ഞു ഉമ്മന്‍ ചാണ്ടിക്കു

ഇനി കിരണ്‍ തോമസ്‌ ഒക്കെ ഊര്‍ജ്ജിതമായി ഇറങ്ങു സര്‍ക്കാരിനെതിരെ നിങ്ങള്‍ടെ ജയരാജനും കൊടിയേരിയും ഒന്നും പഴയപോലെ ആക്ടീവ്‌ ആകാന്‍ കഴിയുന്നില്ല

പണ്ട്‌ പ്റതി പക്ഷത്തിരിക്കുമ്പോള്‍ ആണൂ എല്‍ ഡീ എഫ്‌ കരുത്തരായി തോന്നുന്നത്‌ ഇതിപ്പോള്‍ ഭരണം പോയി ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ അമ്പില്ലാത്ത ആവനാഴിയുമായി നില്‍ക്കുകയാണുഎല്‍ ഡീ എഫ്‌ .

മോണ്റ്റെ അഴിമതി കഥകള്‍ പുറത്തു വരുന്നതോടെ അച്ചു മാമണ്റ്റെ ആദറ്‍ശക്കുപ്പായം ഉടനെ അഴിഞ്ഞു വീഴും