കെ.എം മാണി ഇന്നലെ അവതരിപ്പിച്ച ധവളപത്രത്തെ സംബന്ധിച്ചുള്ള വാർത്തകൾ എന്തൊക്കെയാണ് എന്ന് വിവിധ പത്രങ്ങളിൽ പരീശോധിക്കുന്നത് രസവഹമായിരിക്കും.
യുഡിഎഫ് സർക്കാരിനോട് ഏറ്റവും ആഭിമുഖ്യമുള്ളതും കെ.എം മാണിയുടെ ബജറ്റിനെ പുകഴ്തി മുഖപ്രസംഗം എഴുതിയതുമായ മനോരമ പത്രം രാവിലെ തുറന്ന് നോക്കിയാൽ ആരും ഞെട്ടും . കാരണം 10000 കോടിയുടെ അധിക ബാധ്യത എന്ന് പ്രധാന തലക്കെട്ടാണ് നമ്മൾ മനോരമയിൽ നിന്ന് പ്രതീക്ഷിക്കുക. പക്ഷെ നമ്മെ ഒന്നടങ്കം നിരാശരാക്കിക്കൊണ്ട് ഈ വാർത്ത ആദ്യ പേജിന്റെ ഒരു സൈഡ് വാർത്തയായി മാത്രം സ്ഥാനം പിടിച്ചിരിക്കുന്നു. അകത്തെ താളുകളിലേക്ക് പോയാലോ അവിടെ ഒന്നും ധവള പത്രത്തെ ഉന്നി കഴിഞ്ഞ സർക്കാരിന്റെ നെഞ്ചത്ത് കയറുന്ന വാർത്തകളോ വിശദീകരണങ്ങളോ ഇല്ല. മാത്രവുമല്ല 10000 കോടി രൂപയുടെ ബാധ്യത എന്ന തലക്കെട്ട് കൊടുക്കാമായിരുന്ന ഒരു വാർത്തക്ക് അതിന്റെ പകുതി മാത്രം കൊടുത്ത് മനോരമ നമ്മെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു ചിത്രം കാണുക
കെ.എം മാണിയുടെ ബജറ്റിനെ പ്രകീർത്തിച്ച് മുഖപ്രസംഗം എഴുതിയ മറ്റൊരു പത്രം മാതൃഭൂമിയാണ്. ഭൂപരിഷ്ക്കരണ നിയമത്തിൽ ഈ ബജറ്റ് അനാവശ്യമായി കൈവച്ചു എന്ന ആരോപണം പല കോണിൽ നിന്നും ഉയർന്നപ്പോഴും നിയമങ്ങൾ മാറ്റാനുള്ളതാണ് അതിൽ സുതാര്യത ഉണ്ടായാൽ മതി എന്നാണ് മാതൃഭൂമി എഡിറ്റോറിയലിലൂടെ നമ്മെ വീരേന്ദ്രകുമാർ ഓർമ്മിപ്പിച്ചത്. ആ വീരേന്ദ്രകുമാർ സ്പിരിറ്റ് ഇന്നത്തെ മാതൃഭൂമിയിലും പ്രതിഫലിച്ചിട്ടുണ്ട്. നമ്മൾ എങ്ങനെയാണോ ഈ വാർത്ത മനോരമയിൽ പ്രതീക്ഷിച്ചത് ഏതാണ്ട് അതെ നിലവാരത്തിൽ മാതൃഭൂമിയിൽ വന്നിരിക്കുന്നു. ചിത്രം കാണുക
Subscribe to:
Post Comments (Atom)

3 comments:
www.adsgod.com
മാതൃഭൂമി അല്ലെലും വലിയ ഉഷാറിലാ.
:)
അത് പിന്നെ മാതൃഭൂമി ഇപ്പോള് മാത്തുക്കുട്ടിച്ചായന് പഠിച്ച്കൊണ്ടിരിക്കുകയല്ലേ!!!!!!!!!
Post a Comment