Friday, July 29, 2011

ഫാരിസ് വീണ്ടും വരുമ്പോൾ‌

ഒരു കാലത്തെ മാതൃഭൂമി പത്രത്തിലൂടെയും‌ ദീപിക പത്രത്തിലൂടെയും ചാനലുകളായ ചാനലുകളിലൂടെയും ഒരു ജനതയെ പുളകം കൊള്ളിച്ച ഫാരിസ് അബൂബക്കർ‌ വീണ്ടും വരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ‌ സി.പി.എമിലും കത്തോലിക്ക സഭയിലുമാണ് ഫാരിസ് ഇടർച്ചകൾ‌ ഉണ്ടാക്കിയെങ്കിൽ ഇത്തവണ അത് കോൺഗ്രസിലും മുസ്ലിം ലീഗിലുമായിരിക്കും‌ സംഭവിക്കുക. പക്ഷെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ യുഡിഎഫിലേക്ക് കൂറുമാറിയതിനാൽ ഫാരിസ് ഇത്തവണ പ്രതീക്ഷിക്കപ്പെട്ടത് പോലെ ക്ലിക്കായില്ല.

ഒരുകാലത്ത് ഫോട്ടോ പോലും‌ കിട്ടാനില്ലാത്ത ഭീകരനാണ് എന്ന്  മാതൃഭൂമി മുദ്രകുത്തിയ ഫാരിസ്  പങ്കെടുത്ത ചടങ്ങിൽ അക്കാലത്ത് ഫാരിസ് വിരുദ്ധനായ ഒരു കോൺഗ്രസ് നേതാവ് ഫാരിസിനെ പുകഴ്ത്തി പറഞ്ഞിട്ട് വരെ മിതത്വത്തോടെ വാർത്ത നൽകി മാതൃഭൂമി മാതൃക കാണിച്ചു. ചില്ലിട്ട് വയ്ക്കേണ്ട ആ വചനങ്ങൾ‌ ഇങ്ങനെയയൈരുന്നു.....

വിഭാഗീയത, വിവാദം എന്നീ കാര്യങ്ങളില്‍ ലോകത്തു തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മലയാളികളാണെന്നും എന്നാല്‍, ഈ ദൂഷ്യവശമില്ലാത്ത സംഘടനയാണ് മലബാര്‍ മുസ്‌ലിം അസോസിയേഷനും ഇതിന്റെ പ്രവര്‍ത്തകരുമെന്ന് കേരള മുന്‍ മന്ത്രി എം.എം. ഹസ്സന്‍ പറഞ്ഞു. കേരളം വിട്ടാല്‍ മലയാളികള്‍ മര്യാദക്കാരും കൃത്യനിഷ്ഠയുള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു. എം.എം.എ. കെട്ടിട നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എം.എ. ഫാരിസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്നാൽ ഏഷ്യനെറ്റ് അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഇരുന്നതിനാൽ ഈ എം‌.എ. ഫാരിസ് നമ്മുടെ പഴയ വിവാദ നായകൻ ഫാരിസ് അബൂബക്കർ തന്നെയെന്ന് തിരിച്ചറിഞ്ഞു

d

കോൺഗ്രസിലെ കുത്തിത്തിരിപ്പ് ലോബി ഈ വിഷയം ഏറ്റെടുത്തു. അതിന്റെ സമാരാധ്യനായ നേതാവും കേന്ദ്ര മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ കിട്ടിയ അവസരം മുതലാക്കി ഒരു ഗോളടിച്ചു.

സംസ്ഥാനത്ത് ഇന്നലെ ഭരിച്ചവരും ഇന്ന് ഭരിക്കുന്നവരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതിക്കാര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന് താന്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ്‌ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ബന്ധം തകര്‍ക്കാര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു


ഏഷ്യനെറ്റ് ചാനൽ ചർച്ചയിൽ കേരള കോൺഗ്രസ് നേതാവും പഴയ ഫാരിസ് വിരുദ്ധ പോരാട്ട നായകൻ‌ പി.സി ജോർജ്ജും ഫാരിസിനെതിരെയും ഹസനെതിരെയും ആഞ്ഞടിച്ചു . പണത്തിന് മീതെ പരുന്തും പറക്കില്ല എന്നായിരുന്നു ജോർജ്ജ് സാർ‌ പറഞ്ഞത്.

ഒരാഴ്ചത്തെ വിവാദ കോലാഹലങ്ങൾക്ക് പണ്ട് ഇത്രയൊക്കെ മതിയായിരുന്നു. ഫാരിസ് ബന്ധം യുഡിഎഫിൽ പൊട്ടിത്തെറി എന്നൊക്കെ എഴുതാൻ ഈ സംഭവവികാസങ്ങൾ‌ ധാരാളം‌. പണ്ട് വലിയ ഫാരിസ് വിരുദ്ധ പത്രമായിരുന്ന മാതൃഭൂമിയിലൊന്നും ഇപ്പോൾ‌ ഒന്നും കാണുന്നില്ല. അക്കാലത്ത് ഫാരിസിനെതിരെ തെളിവുകൾ‌ നിരത്തിയ ഇന്ത്യാവിഷനിലെ പുലി മാധ്യമ പ്രവർത്തകർക്കോ അവിടെ നിന്ന് പിരിഞ്ഞ് പുതുതായി തുടങ്ങിയ വീറും വാശിയുമുള്ള റിപ്പോർട്ടർ‌ ചാനലിലെ പുലികൾക്കോ ഒന്നും ഇത് വാർത്തയാകുന്നില്ല.അങ്ങനെ ഇരിക്കെ ചടങ്ങിൽ പങ്കെടുത്ത കുഞ്ഞാലിക്കുട്ടി സാഹിബ് ഇങ്ങനെ പറഞ്ഞു........

ഫാരിസ്‌ വെറുക്കപ്പെട്ടവനാണെന്നത് പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ മാത്രം അഭിപ്രായമാണെന്ന് വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വിഎസ്‌ ആര്‍ക്കൊക്കെയാണ് സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതെന്ന് തനിക്ക്‌ നോക്കേണ്ട കാര്യമില്ല. അത് നോക്കിയല്ല താന്‍ ആരോടും പെരുമാറുന്നത്.


പക്ഷെ ഇത് പ്രതിപക്ഷ നേതാവ് വി.എസിന്റെ മാത്രം അഭിപ്രായമായിരുന്നോ എന്ന് പഴയ കാര്യങ്ങൾ‌ ഓർമ്മയുള്ളവർക്ക് പറയാൻ കഴിയുമോ. ലീഗിലെ ഗർജിക്കുന്ന സിംഹം  കെ.എം‌ ഷാജിയുടെ പഴയ വാക്കുകൾ‌ കേൾക്കുക...........
ഫാരിസ് എന്ന അജ്ഞാതനായ ഈ മനുഷ്യന് ആയുധക്കടത്തുമായി ബന്ധമുള്ളയാളാണ്. ..........................ഇന്ത്യയില്‍ ചെന്നൈയാണ് ഫാരിസിന്‍റെ വാണിജ്യകേന്ദ്രം. ചെന്നൈയില്‍ വച്ചാണ് പിണറായി വിജയന്‍റെ പക്കല്‍ നിന്നും വെടിയുണ്ട കണ്ടെടുക്കുന്നത്. ഈ വെടിയുണ്ട എവിടെനിന്നും വന്നുവെന്നത് ഇതുവരെയും വ്യക്തമല്ല.


അപ്പോൾ ആയുധക്കടത്തുമായി ബന്ധമുള്ള ആളാണ് എന്ന് ഷാജി ആണയിട്ട് പറഞ്ഞ ആൾക്ക് കുഞ്ഞാലിക്കുട്ടിയുടെ സർട്ടിഫിക്കേറ്റ് കിട്ടിയിരിക്കുന്നു. എന്നിട്ടും ഇതൊന്നും വാർത്തയാകുന്നതെ ഇല്ല

3 comments:

അനില്‍@ബ്ലോഗ് // anil said...

വെറുക്കപ്പെട്ടവർ !!

Ajith said...

Are you denying the connection Faris have with Pinarayi ? leaders like G sudhakaran were in the forefront to beatify him as 'young enterpreanour'. Any way VS has reinstated his stand against Faris.

As you mentioned for mathrubhumi VS is no more a holy cow

കിരണ്‍ തോമസ് തോമ്പില്‍ said...

പിണറായിക്കൊക്കെ ഇനി എന്ത് പ്രസ്കതി അജിത്തെ അതൊക്കെ അന്നെ പിണറായുടെ നെന്ചത്ത് അടിച്ച് തീര്‍ത്തതല്ലെ. ഇന്നത്തെ പ്രശ്നം വേറേ അല്ലെ. അന്ന് വെറുക്കപ്പെട്ടവനായിരുന്ന ഫാരിസിനെപ്പറ്റി എന്തെ ഇന്ന് മിണ്ടാത്തത്. സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോ. ഹസന്‍ കുഞ്ഞാലിക്കുട്ടി ഒരു സൈഡില്‍ മുല്ലപ്പള്ളി പി.സി ജോര്‍ജ്ജ് , കെ.എം ഷാജി മറു സൈഡില്‍. ഒരേ തുലാസില്‍ അളക്കേണ്ടെ ഇതെല്ലാം