Monday, August 01, 2011

മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാരേപ്പറ്റി

ഏറെ വിവാദങ്ങൾ‌ സൃഷ്ടിച്ച  വി.എസിന്റെ ബർളിൻ‌ കുഞ്ഞനന്തൻ നായരുടെ  (ബ.കു.ന) ഭവന സന്ദർശനത്തിന്  ശേഷം  ബ.കു.ന നടത്തിയ വാർത്ത സമ്മേളനത്തിൽ  അദ്ദേഹം വി.എസ് പക്ഷ ഇതര നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. അദ്ദേഹം നടത്തിയ ആരോപണങ്ങളിലെ പ്രധാന പ്രശ്നം സി.പി.എമിന്റെ ഇപ്പോഴത്തെ നേതൃത്വം നയ വൈകല്യങ്ങളിലൂടെ കടന്നുപോകുന്നു. ഈ സമ്മേളനത്തോടെ മുതലാളിത്തത്തിന്റെ ദത്തു പുത്രനായ പിണറായി വിജയന്റെ കൈകളിൽ നിന്ന് പാർട്ടിയെ മോചിപ്പിക്കും എന്നൊക്കെ ആയിരുന്നു.

പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിനെതിരെ കുറേ നാളുകളായി അദ്ദേഹം പോരാട്ടം നടത്തി വരികയായിരുന്നു. അതിൽ‌ അദ്ദേഹത്തിന്റെ ടാർഗറ്റും പിണറായി വിജയനായിരുന്നു. പിന്നെ പിണറായിയെ പിൻതുണച്ചിരുന്ന പ്രകാശ് കാരാട്ടും അദ്ദേഹത്തിന്റെ നിരന്തര വിമർശനങ്ങൾക്ക് പാത്രമായി.പിണറായി വിജയനും കൂട്ടർക്കുമെതിരെ നിരന്തരം ആരോപണങ്ങൾ‌ ഉന്നയിച്ചിരുന്ന ജനശക്തി വാരികയുടെ കോളമിസ്റ്റുമായിരുന്നു അദ്ദേഹം. അവർ‌ പാർട്ടിയിൽ കടന്നു കൂടിയ മുതലാളിത്ത ഭൂതത്തിനെതിരെ പോരാട്ടം നടത്തുകയായിരുന്നു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്

ഇത്തരത്തിലുള്ള മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങളിൽ അവർ‌ ചൂണ്ടിക്കാണിച്ചിരുന്നതിൽ പ്രധാനപ്പെട്ട സംഗതി വിവിധ നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. പിണാറായി വിജയന്റെ മക്കളുടെ വിദ്യാഭ്യാസം, കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ജോലി വിവാഹം ജീവിത രീതി, പി.കെ ശ്രീമതി ടിച്ചറുടെ മകന്റെ ഭാര്യയുടെ പ്രമോഷൻ,എം‌.എ. ബേബിയുടെ സാംസ്ക്കാരിക ജാഡകൾ‌, തോമസ് ഐസക്കിന്റെ അമേരിക്കയിൽ ഉള്ള മക്കൾ‌ വിവാഹ മോചിതയായ ഭാര്യയുടെ ജോലി  ഒപ്പം റിച്ചാഡ് ഫ്രാങ്കി വഴി ഉള്ള ചാര ബന്ധവും, ഇ.പി. ജയരാജന്റെ മകന്റെ  വിദേശ ജോലി എന്നിങ്ങനെ മുതലാളിത്ത ബന്ധം നേതാക്കളിൽ ചൂണ്ടിക്കാണിക്കാൻ കുടുംബാഗംങ്ങളുടെ ജീവിത രീതികളാണ് പ്രധാനമായും വിലയിരുത്തപ്പെട്ടിരുന്നത്

മുകളിൽ പരാമർശിക്കപ്പെട്ട വിഷയങ്ങളേപ്പറ്റി ഒരുപാട് ലേഖനങ്ങൾ‌ ജനശക്തി ,പാഠം, ക്രൈം തുടങ്ങിയ മാസികകളിൽ നിരന്തരം വന്നുകൊണ്ടിരുന്നു.എന്നാൽ ഇതിൽ ഏറ്റവും വിവാദമായത് പിണറായുടെ മകന്റെ വിദ്യാഭ്യാസമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. ഈ വിഷയത്തിൽ ഒരു പ്രത്യേക ലക്കം തന്നെ ജനശക്തി ഇറക്കുകയുണ്ടായി. അതിൽ ബ.കു.നായുടെ ഒരു ലേഖനവും ഉണ്ടായിരുന്നു. ഈ ലേഖന പ്രകാരം വിദേശത്ത് പോയി പഠിക്കുന്നത് തന്നെ വലിയ അപരാധമാണ്. അത് പ്രതി വിപ്ലവത്തിനുള്ള അവസരം സൃഷ്ടിക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്. മുൻകാല തെറ്റുകളിൽ നിന്ന് പഠിക്കാതെ ചൈന പോലുള്ള രാജ്യങ്ങൾ‌ ഇപ്പോഴും വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്നതിന്റെ ഫലം ഒരു ദശാബ്ദത്തിനുള്ളിൽ ചൈന അനുഭവിക്കുമെന്ന് ഓർമ്മിപ്പിക്കുന്നുമുണ്ട് ബ്.കു.ന. ഒപ്പം അദ്ദേഹം സി.പി.എമിലെ നേതക്കളേപ്പറ്റി ഇങ്ങനെ ഒരു ആരോപണവും മുന്നോട്ട് വയ്ക്കുന്നുണ്ട്

പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ കാലഘട്ടത്തിലെ നിയോ ലിബറല്‍ പാര്‍ട്ടി നേതാക്കന്മാര്‍ ആഗോളവത്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും സ്വാധീനവലയത്തിലകപ്പെട്ട്‌ സ്വന്തം സന്തതികളെ അരാഷ്‌ട്രീയവത്‌കരിച്ചും ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ തിരിച്ചുവിടുകയുമാണ്‌ ചെയ്യുന്നത്‌.

ബകു.നായുടെ വാദഗതികൾ‌ പരിശോധിക്കുമ്പോൾ‌ അദ്ദേഹം ഉന്നയിക്കുന്ന ആശങ്കകൾ‌ സത്യസന്ദ      മായി അവതരിപ്പിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഇന്ന് അദ്ദേഹത്തെ കൊണ്ടടുന്ന മാധ്യമങ്ങളും ചർച്ചിതരും സൂചിപ്പിക്കുന്നതും അതാണ്. എന്നാൽ പ്രശ്നം എവിടെയാണ് എന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ വിരൾ‌ ചൂണ്ടൽ മുഴുവൻ ഒരു പക്ഷത്തേക്ക്  മാത്രം ആയിപ്പോകുന്നു എന്നിടത്താണ്. അദ്ദേഹം വി.എസിനെ  അവതരിപ്പിക്കുന്നത് ഇത്തരത്തിലുള്ള മുതലാളിത്ത അധിനിവേശത്തിനെതിരെ ഉള്ള ഒറ്റ മൂലി ആയിട്ടാണ്. എന്നാൽ വി.എസും ഈ വിമർശങ്ങൾക്ക് അതീതനാണോ എന്നതും പരിശോധിക്കേണ്ടതല്ലെ

വി.എസിന്റെ മകനും മകളും എങ്ങനെയാണ് ഇന്ന് അവർ‌ ഉള്ള ജോലികളിൽ എത്തിയത്. കേവലം 30 ആം വയസിൽ എങ്ങനെയാണ് വി.എസിന്റെ മകൻ‌ കയർ ഫെഡ് എം‌.ഡി ആയത്. പിണറായി വിജയന്റെ മകന്റെ അക്കാദമിക്ക് പശ്ചാത്തല പ്രകാരം എം.ബി.എ ക്ക് വിടാതെ മാനവീക വിഷയങ്ങൾ‌ പഠിക്കാൻ അയക്കേണ്ടതല്ലായിരുന്നോ എന്ന് ചോദിച്ച ജനശക്തിക്കാർ‌ എന്തുകൊണ്ട് വി.എസിന്റെ മക്കളുടെ വിദ്യാഭ്യാസ പശ്ചാത്തലവും അവർ‌ തിരഞ്ഞെടുത്ത കോഴ്സുകളേപ്പറ്റിയും ആശങ്കപ്പെട്ടില്ല. പിണറായുടെ മകൻ ഉന്നത് വിദ്യാഭ്യാസത്തിന് വ്യാജ തൊഴിൽ സർട്ടിഫിക്കേറ്റ് കൊടുത്തു എന്ന് ആശങ്കപ്പെട്ടവർ‌ എന്തുകൊണ്ട് പി.എച്.ഡിക്ക് വി.എസിന്റെ മകൻ നൽകിയ വ്യാജ സർട്ടിഫിക്കേറ്റിനെപ്പറ്റി ആശങ്കപ്പെട്ടില്ല.

പോട്ടേ ഇതൊക്കെ വി.എസ് തോമസ് ഐസക്കനും ബേബിക്കും പിണറായിക്കും ഒക്കെ ഒപ്പം ഉണ്ടായിരുന്നപ്പോൾ‌ ചെയ്ത അപരാധങ്ങളാണ് എന്ന് നമുക്ക് കരുതാം. എന്നാൽ വി.എസ് ആദർശ ധീരനാണ് എന്ന് വാഴ്ത്തപ്പെട്ട കാലത്താണ് അദ്ദേഹത്തിന്റെ മകൻ ( അക്കാഡമിക്ക് പശ്ചാത്തലം കമ്മി) പ്രമോഷനുകൾ‌ വാരിക്കൂട്ടിയത്. അന്ന് നടന്ന് ടെസ്റ്റിലെല്ലാം അദ്ദേഹം ടോപ്പറായി എന്നാണ് പറയുന്നത്. അദ്ദേഹം ഇപ്പോൾ‌ ഐ.എച്.ആർ‌.ഡിയുടെ  തലപ്പത്ത് എത്തിയിരിക്കുന്നു. മാത്രവുമല്ല അദ്ദേഹം പി.എച്.ഡിക്ക് നൽകിയ വ്യാജ സർട്ടിഫിക്കേറ്റുകളേപ്പറ്റി കോടതി വിധി ഉണ്ടായപ്പോൾ‌ അതിനെ ന്യായീകരിക്കാന്‍ വി.എസ് മുന്നിലുണ്ടായിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ആർഭാട ജീവിതം ആർഭാട വിവാഹം ഇവയൊക്കെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യപ്പെടുമ്പോഴും നിരന്തം വിദേശ യാത്ര നടത്തി അവധിക്കാലം ആഘോഷിക്കുന്ന  വി.എസിന്റെ മകനെപ്പറ്റി ഒരു ജനശക്തിയോ ഒരു ബ.കു.നായോ വേവലാതിപ്പെടുന്നില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. സമ്പന്നരുടെ ക്ലബുകളിൽ മെമ്പർഷിപ്പുള്ള  വി.എസിന്റെ മകനെ അദ്ദേഹം പരസ്യമായി ന്യായികരിച്ചത്   നാം എല്ലാവരും കണ്ടതാണ്.

അപ്പോൾ‌ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട് മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാരുടെ ഗണത്തിലായിരിക്കുമോ അരുൺ‌ കുമാർ‌ വരിക. അരുൺ‌ കുമാറിന്റെ മുതലാളിത്ത രീതികളെ പിൻതുണക്കുന്ന വി.എസ്  ഏത് ഗണത്തിൽ വരുമെന്ന മറു ചോദ്യം ബ.കു.നായോട് ചോദിക്കാൻ പക്ഷെ ആരും ഇവിടെ തയ്യാറായിട്ടില്ല. ഇവിടെയാണ് വ്യാജ നിർമ്മിതിയുടേ പ്രശ്നം ഉണ്ടാകുന്നത്. ബ.കു.നാ പിണറായിയെയും കൂട്ടരെയും മതലാളിത്തത്തിന്റെ ദത്ത് പുത്രന്മാർ എന്ന് വിളിച്ച് തുടങ്ങിയത് ഈയിടെ അല്ല കഴിഞ്ഞ സമ്മേളന കാലം മുതൽ തുടരുന്നതാണ് അത്. അതുകൊണ്ട് തന്നെ മറുപക്ഷത്തെ അളക്കാൻ ഉപയോഗിക്കുന്ന മുതലാളിത്ത കോലുകൾ‌ വി.എസിനും ബാധകമാകുമോ എന്ന് പറയേണ്ട ഉത്തരവാദിത്തം ബ.കു.നായുക്കും മറ്റ് യഥാർത്ഥ ഇടതർക്കും ഉണ്ട് എന്നത് വിസ്മരിക്കരത്. അവർ അത് പറയുന്നില്ല എങ്കിൽ ആ ചോദ്യങ്ങൾ‌ ചോദിക്കാനുള്ള ബാധ്യത കേരളത്തിൽ വാർ‌ത്താ അവതാരകർക്ക് ഉണ്ട് .

വാൽക്കഷ്ണം‌
ഇനി നമുക്ക് ബ.കു.ന മുന്നോട്ട് വയ്ക്കുന്ന സദാചാര പ്രശ്നം പരിശോധിക്കാം. ശശിക്കെതിരെ മാത്രമല്ല ഗോപിക്കെതിരെയും സദാചാര വിരുദ്ധപ്രവർത്തങ്ങൾ‌ നടത്തി എന്ന പരാതി വരുന്നു എന്ന വിഷയം അദ്ദേഹം ചാനലുകളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പരാതി കിട്ടിയാൽ ഉടൻ പുറത്താക്കണം‌ എന്നൊക്കെപ്പറയുന്ന ബ.കു.ന വരദരാജനെ സമാനമായ ആരോപണത്തിൻ‌ മേൽ കേന്ദ്രക്കമ്മറ്റി പുറത്താക്കിയപ്പോൾ‌ പറഞ്ഞ് എന്താണ്  അറിയുമോആദ്യ ഭാര്യ മരിച്ച ശേഷം ബ്രഹ്മണനായ വരദരാജന്‍ ഒരു ദളിത്‌ സ്ത്രീയേയാണ്‌ വിവാഹം കഴിച്ചത്‌. പലതരം അപകര്‍ഷത ബോധങ്ങള്‍ക്ക്‌ അടിമപെട്ട ഈ സ്ത്രീ വരദരാജന്‌ എതിരെ പാര്‍ട്ടിക്ക്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണത്രെ അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും മറ്റ്‌ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയത്‌. മറ്റൊരു സ്ത്രീയുമായി വരദരാജന്‌ ബന്ധമുണ്ടായിരുന്നുവെന്നാണ്‌ പരാതി. ഇതിന്‌ തെളിവായി വരദരാജന്റെ ഭാര്യ ഹാജരാക്കിയത്‌ ചില ഇ.മെയില്‍ സന്ദേശങ്ങളാണ്‌.ലോകത്ത്‌ ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ഒരു നേതാവിന്‌ എതിരെയും ഇത്തരം രേഖകള്‍ തെളിവായി സ്വീകരിച്ച്‌ നടപടി എടുത്തിട്ടില്ല. വരദരാജന്‌ എതിരെ നടപടിക്ക്‌ പോളിറ്റ്‌ ബ്യൂറോയില്‍ വീറോടെ വാദിച്ചത്‌ വൃന്ദാകാരാട്ടാണ്‌. പല കാര്യങ്ങളിലും സ്ത്രീ പക്ഷ മൗലിക വാദിയാണ്

6 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇയാളെ ഒക്കെ ആരു കാര്യമായെടുക്കുന്നു...ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും ഇ എം എസ് , കൃഷ്ണപിള്ള എന്നിവരോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന് പറയുന്ന ഈ മാന്യന്‍ അങ്ങനെയെങ്കില്‍ ഇന്നിപ്പോള്‍ കുറഞ്ഞ പക്ഷം ഒരു കേന്ദ്ര കമ്മിറ്റി അംഗം എങ്കിലും ആയിരിക്കേണ്ടതായിരുന്നില്ലേ? എന്തുകൊണ്ട് ആയില്ല? ഈ പറയുന്ന ഇ എം എസും എ കെ ജിയും ഒക്കെ ജീവിച്ചിരുന്ന കാലത്തുപോലും ഇയാളെ പാര്‍ട്ടി ദേശാഭിമാനിയുടെ ബര്‍ലിന്‍ ലേഖകന്‍ എന്നതില്‍ കവിഞ്ഞ് എന്ത് അംഗികാരമാണു കൊടുത്തിട്ടുള്ളത്?

ആനയാ ചേനയാ എന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ വീണ്ടും വന്നിരിക്കുന്നു...!

Ajith said...

Well written,none of your views could be negated, As Shajahan already people just adapt to the common philosophy

"Thammil Bhedam Thomman"

whether it is Sashi, Faris, Thachankary etc facts are evolving in that fashion

അനില്‍@ബ്ലോഗ് // anil said...

ഇപ്പോഴത്തെ വിവാദങ്ങൾ തികച്ചും അനാവശ്യമാണെന്ന് മാത്രമെ എനിക്ക് കമന്റ് ഇടാനുള്ളൂ.

മുക്കുവന്‍ said...

കേവലം 30 ആം വയസിൽ എങ്ങനെയാണ് വി.എസിന്റെ മകൻ‌ കയർ ഫെഡ് എം‌.ഡി ആയത്. ????

നല്ല ചോദ്യം!

Murali said...

ആയിരം നാവുള്ള കുഞ്ഞനന്തന് മിണ്ടാതിരിക്കാൻ പറ്റുമോ? :)

പക്ഷെ ബ.കു.നാ (ചുരുക്കപ്പേർ കലക്കി :) ചില്വാനക്കാരനല്ല. മൂപ്പർ പണ്ട് ബർലിനിലായിരുന്ന കാലത്ത് സി.ഐ.എയെക്കുറിച്ച് ഒരു ഡോസിയർ തയ്യാറാക്കിയിരുന്നു. പക്ഷെ പുള്ളി നാട്ടിൽ പോയ സമത്ത് ഫ്ലാറ്റിൽനിന്നും അത് സി.ഐ.എ ഏജന്റന്മാർ എങ്ങനെയോ അടിച്ചു മാറ്റി. അതുകൊണ്ട് സി.ഐ.എ രക്ഷപ്പെട്ടു. അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു, പൂരം!

പിന്നെ, മൂപ്പർ പറഞ്ഞത് വെറും വിടുവായത്തരമാണെന്ന് കരുതേണ്ട. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എത്രത്തോളം മുതലാളിത്ത ജീർണ്ണതകൾ ആകാം എന്നത് എന്നും ഒരു കീറാമുട്ടിയായിത്തന്നെ തുടരും. അണികളുടെ കാര്യത്തിൽ പ്രശ്നമില്ല - അവർക്ക് അത് പണ്ടേ നിഷിദ്ധമാണല്ലോ. ഒരു puritanical ideological outfit ആയി പാർട്ടി തുടരുവോളം കാലം അതിനൊരു പരിഹാരവും കിട്ടില്ല. അത്ര തന്നെ.

മുക്കുവന്‍ said...

എണ്‍പതുകളില്‍ നമ്മന്റെ മകന്‍ ടികെ.എം ല്‍ എംബി.എ പഠിക്കുമ്പോള്‍ സമരത്തിനിറങ്ങാന്‍ പറഞ്ഞപ്പോള്‍ പറ്റില്ലാ‍ാന്ന് പറഞ്ഞ് നിന്നവനാരാ? അതിനു ലോക്കല്‍ കമ്മിറ്റിയില്‍ പരാതി പറഞ്ഞപ്പോള്‍ സഖാവിന്റെ വീട്ടിലെ കാര്യം കുഞ്ഞന്‍ നോക്കണ്ടാന്ന് പറഞ്ഞത് ഞാന്‍ ഇപ്പോളും മറന്നട്ടില്ലാ....

അതാ പറയണത്... അപ്പാപ്പനു അടുപ്പിലും ആകാ‍ാം!!!