Friday, August 05, 2011

അൺ‌ പെയിഡ് ട്രെയിനികളേ ക്ഷണിക്കുമ്പോൾ‌

അൺ‌ പെയിഡ് ട്രെയിനി എന്ന് കേട്ടാൽ എനിക്ക് ഓർ‌മ്മവരിക 1999  ഇൽ ചെന്നൈയിൽ  വെബ് ഡവലപ്പ്മെന്റ് കോഴസ്  പഠിച്ചിരുന്ന കാലത്ത് ഒരു സ്ഥാപനത്തിൽ വെബ്  പ്രോഗ്രാമറായി പണിയെടുത്തതാണ്. രാവിലെ ക്ലാസ് കഴിഞ്ഞാൽ ഉടനെ ബസ് പിടിച്ച് പ്രസ്തുത സ്ഥാപനത്തിലെത്തുക അവിടെ ഇരുന്ന് അവരുടെ ആപ്ലിക്കേഷനിൽ  വൈകിട്ട് വരെ ജോലി ചെയ്യുക. പിന്നെ വീണ്ടും വൈകിട്ടത്തെ ക്ലാസിനായി ഇന്‍സ്റ്റിറ്റൂട്ടിലേക്ക് അങ്ങനെ മൊത്തം ബിസി ഷെഡ്യൂൾ‌. 

അൺ‌ പെയിഡ് ട്രെയിനിയായി അവിടെ തുടരുമ്പോൾ‌ വിഷമം ഒന്നും ഉണ്ടായിരുന്നില്ല മറിച്ച് നിറയെ പ്രതീക്ഷയായിരുന്നു. ഈ പ്രോജക്റ്റ് ചെയ്തുകഴിഞ്ഞാൽ അത് ബയോഡാറ്റയിൽ വച്ചാൽ ലഭിക്കുന്ന  ജോലിയെപ്പറ്റിയുള്ള പ്രതീക്ഷകളായിരുന്നു മൊത്തം. ഈ പ്രോജകറ്റ് എനിക്ക് തന്നത് തന്നെ ആ സ്ഥാപനത്തിന്റെ വിശാല മനസ്ക്കതയായി ആണ് ഞാൻ മനസിലാക്കിയത്. എന്നാൽ പിന്നീട്  വലിയ   സ്ഥാപനങ്ങളിൽ എത്തിയ ശേഷമാണ് മുതലാളിത്ത സ്വഭാവമൊക്കെയാണ് എങ്കിലും അൺപെയിഡ് എന്നൊരു പരിപാടിയൊന്നും അവിടങ്ങളിൽ ഇല്ല എന്ന് മനസിലായത്

ഇപ്പോൾ‌ ഇതൊക്കെപ്പറയാൻ എന്താണ് കാരണം‌ എന്ന് ചോദിച്ചാൽ  ഇടതുപക്ഷ ബുദ്ധിജീവിയും  മൂല്യാധിഷ്ടിത ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വേണ്ടി നിരന്തരം എഴുതുകയും പ്രവർ‌ത്തിക്കുകയും ചെയ്യുന്ന ബാബു ഭരദ്വാജിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന Dool News ഇലെ ഇന്റേണ്‍ ജേണലിസ്റ്റ് പ്രോഗ്രാമിനുള്ള അപേക്ഷകള്‍ ക്ഷണിച്ചത് കണ്ടപ്പോഴാണ്. അതിലെ നിബദ്ധനകൾ‌ പലതും കണ്ടപ്പോൾ‌ പഴയ അൺപെയിഡ് ട്രെയിനിക്കാലം ഓർമ്മ വന്നു. ഇതിലെ പ്രധാന നിബന്ധനകൾ ഇവയാണ്

O ഇന്റേണ്‍ ജേണലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം.
O ഈ കാലയളവില്‍ ഡൂള്‍ന്യൂസിനുവേണ്ടി വാര്‍ത്തകളും അസൈന്‍മെന്റുകളും ചെയ്യാന്‍ ഇവര്‍ ബാധ്യസ്ഥരാണ്.
O പ്രതിഫലം ഒന്നും നല്‍കാതെയുള്ള (അണ്‍ പെയ്ഡ്) പരിശീലനപ്രോഗ്രാം ആയിരിക്കും ഇത്.

O അതേസമയം എല്ലാ മാസവും മികച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഒരു ഇന്റേണ്‍ ജേണലിസ്റ്റിനെ കണ്ടെത്തി കാഷ് അവാര്‍ഡ് നല്‍കുന്നതാണ്.

O ഇന്റേണ്‍ഷിപ്പ് കാലയളവില്‍ ഡൂള്‍ന്യൂസ്. കോമിനെ അപകീര്‍ത്തിപ്പെടുത്തുന്നതോ ബാധിക്കുന്നതോ ആയ ഏതെങ്കിലും പ്രവൃത്തിയില്‍ ഇന്റേണ്‍ ജേണലിസ്റ്റ് ഉള്‍പ്പെട്ടതായി കണ്ടാല്‍ കാരണം കാണിക്കാതെതന്നെ ഇന്റേണ്‍ഷിപ്പ് റദ്ദാക്കുന്നതായിരിക്കും.
O ഡൂള്‍ന്യൂസ് ഡോട് കോമിന്റെ ഇംഗ്ലീഷ്/ മലയാളം എഡിറ്റോറിയല്‍ സ്റ്റാഫില്‍പെട്ട ആര്‍ക്കും ഇന്റേണ്‍ ജേണലിസ്റ്റുകള്‍ക്ക് അസൈന്‍മെന്റുകള്‍ നല്‍കാന്‍ അധികാരമുണ്ട്.

O ഡെഡ്‌ലൈന്‍ പാലിക്കാന്‍ ഓരോ ഇന്റേണ്‍ ജേണലിസ്റ്റും ബാധ്യസ്ഥനാണ്

പ്രത്യക്ഷത്തിൽ ഇത് ഒരു ട്രെയിനിങ്ങായി തോന്നുമെങ്കിലും ബോൾഡിൽ കൊടുത്ത നിബന്ധനകൾ‌ സൂചിപ്പിക്കുന്നത് ഇതൊരു  വേതന രഹിത ഉദ്യോഗമാണ്. വെബ് പോർട്ടൽ പോലുള്ള സ്ഥാപനങ്ങളിൽ ഡാറ്റ എൻട്രി കണ്ടന്റെ സേർച്ച് തുടങ്ങിയ പണികൾക്ക് വലിയൊരു വർക്ക് ഫോഴ്സിനെ സൗജന്യമായി ലഭിക്കാനുള്ള സാധ്യതയാണ് ഇവിടെ കാണുന്നത്. ഇനി തിരഞ്ഞെടുക്കപ്പെടുന്നവർ മിടുക്കന്മാരാണെങ്കിൽ അവരുടെ സേവനവും സൗജന്യമായി  പോർട്ടലിന് ലഭിക്കുന്നു എന്ന വസ്തുതയും വിസ്മരിച്ച് കൂടാ.

ഈ  പരിപാടി  വർഷാ വർഷം തുടർന്നു പോകും എന്നതിനാൽ ഈ ആനുല്യങ്ങൾ‌ സ്ഥാപനത്തിന് കാലാകാലം ലഭിക്കും. ഇങ്ങനെ അൺ‌ പെയിഡ് ട്രെയിനിയായി ആളുകളെ കിട്ടാനുണ്ടാകുമ്പോൾ‌ അത് ആ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുടെ ശമ്പള വർദ്ധന പോലുള്ള കാര്യങ്ങൾ‌ വരുമ്പോൾ‌ അവരുടെ വിലപേശൽ ശക്തിയെ ക്ഷയിപ്പിക്കാനും ഉപകരിക്കുകയും ചെയ്യും.  ഒരു തൊഴിലാളിയുടെ പകരക്കാരനെ വളർത്തിയെടുക്കാൻ ഒരു വർഷം ലഭിക്കുമെന്ന് മാത്രമല്ല അതിന് ചിലവുകളൊന്നുമില്ല എന്നതാണ് ഇതിലെ മുതലാളിത്ത യുക്തി ( ഇതൊക്കെ എഴുതുന്നത്  ഈ സ്ഥാപനത്തിന്റെ നായകർ‌ മറ്റുള്ളവരെ വിലയിരുത്തുന്ന യുക്തി വച്ചാണ് ).

കോഴ്സ് കഴിഞ്ഞാലും നല്ല ജോലി കിട്ടുമെന്ന് ഉറപ്പില്ലാത്ത  ഒരു സാഹചര്യത്തിൽ  ഒരു വിദ്യാർത്ഥി തനിക്ക് കിട്ടുന്ന ഫ്രീ ടൈം നാളെ മികച്ച ജോലി ഉറപ്പിക്കാൻ സൗജന്യമായി  കൊടുക്കുന്നതിൽ എന്താണ് തെറ്റ് എന്ന് മുതലാളിത്ത യുക്തിയാകും നമുക്ക് പെട്ടെന്ന് മനസിൽ വരിക. പക്ഷെ ആ സാധ്യത ഉപയോഗിക്കാൻ അർഹതയുള്ളത് മുതലാളിത്തത്തെ താലോലിക്കുന്നവർക്കും ജീർണ്ണിച്ച ഇടത് പ്രസ്ഥാനങ്ങൾക്ക് മാത്രമാണ്.  ഇന്നത്ത് മുഖ്യധാര ഇടതുപക്ഷം മുതലാളിത്തതോട് സന്ധി ചെയ്തു എന്ന് വിലപിക്കുകയും  മുതലാളിത്തത്തോട് പൊരുതാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത്   നടത്തുന്നവരുടെ സ്ഥാപനങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നത് കാണുന്നത് രസാവഹമായി തോന്നുന്നു

പണ്ട്  കൈരളി ചാനലിൽ കരാർ തൊഴിലാളി നിയമനവും കൂട്ടപ്പിരിച്ചുവിടൽ നടന്നപ്പോൾ‌ സി.പി.എം പ്രതിക്കൂട്ടിലായിരുന്നു. അന്ന് അവർ‌ നമ്മളുടേതും നമ്മൾ‌ അവരുടേതും എന്ന് പറയുന്ന ചാനൽ എന്ന യുക്തിയാണ് സി.പി.എം ഉപയോഗിച്ചത്. അതായത് ഇത് പാർട്ടി ചാനൽ അല്ല എന്ന് നമ്മളും ആണ് എന്ന് മറ്റുള്ളവരും കരുതുന്നു എന്നതിനാൽ പാർട്ടിയുടേതല്ലാത്ത ചാനലിൽ കരാർ നിയമനം ഒക്കെ ആകാം എന്ന്. ഇന്ന് സി.പി.എമിനെക്കാൾ‌ ആഗോളികരണ ഉദാരവൽക്കരണ നയങ്ങളോട് പടപൊരുതുന്ന പല സംഘടനകളും കരാർ‌ നിയമനം എന്ന ഉദാരവൽക്കരണത്തിന്റെ ആനുകൂല്യങ്ങളേ മാറോട് ചേർക്കുന്നവരാണ് എന്നതും ഈ അവസരത്തിൽ പ്രസക്തമാണ്


10 comments:

sree said...

kiran..what u said s correct
something for nothing is the policy behind it....
alle

മാരീചന്‍‍ said...

1. ഇടതുപക്ഷ ബുദ്ധിജീവിയും മൂല്യാധിഷ്ടിത ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വേണ്ടി നിരന്തരം എഴുതുകയും പ്രവർ‌ത്തിക്കുകയും ചെയ്യുന്ന ബാബു ഭരദ്വാജിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന Dool News ഇലെ ഇന്റേണ്‍ ജേണലിസ്റ്റ് പ്രോഗ്രാമിനുള്ള അപേക്ഷകള്‍ ക്ഷണിച്ചത് കണ്ടപ്പോഴാണ്.

2. പണ്ട് കൈരളി ചാനലിൽ കരാർ തൊഴിലാളി നിയമനവും കൂട്ടപ്പിരിച്ചുവിടൽ നടന്നപ്പോൾ‌ സി.പി.എം പ്രതിക്കൂട്ടിലായിരുന്നു.

ഒന്നാമത്തെ വാചകത്തിലെ ബാബു ഭരദ്വാജായിരുന്നു രണ്ടാം വാചകത്തില്‍ പരാമര്‍ശിക്കുന്ന കൈരളിയുടെ പ്രതിക്കൂട്ടില്‍കാലത്ത് അന്നു ടി സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം കയ്യാളിയവരില്‍ ഒരാള്‍ എന്നത് തികച്ചും യാദൃശ്ചികമാണോ കിരണ്‍ ...... ?

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചാ ഇത് സത്യമാണോ. എങ്കിൽ ഇയാളല്ലെ മുതലാളിത്തത്തിന്റെ ഡബിൾ‌ ഏജന്റ്

Sushil said...

ബാബു ഭരദ്വാജും നില നില്‍പ്പിന്റെ ഉസ്താദ്‌ അല്ലാതെ പാര്‍ട്ടി ക്കാരന്‍ എന്നൊന്നും പറയാന്‍ പറ്റില്ല പാവം ഗള്‍ഫില്‍ കിടന്നു കുറെ കഷ്ടപ്പെട്ട് ഇപ്പോള്‍ കൈരളി കൊണ്ട്ട് കഞ്ഞി കുടിച്ചു ജീവിക്കുന്നു അന്‍ പെയിഡ്ട്രെയിനി ആയി കഷ്ടപ്പെട്ടാണ്‌ ഞാനും പണി പഠിച്ചത്

കിരണ്‍ തോമസ് തോമ്പില്‍ said...

@ Sushil
ബാബൂ ഭരദാജ് കൈരളിയില്‍ ഉണ്ടോ . ഉണ്ടയൈരുന്നു ഒരുകാലത്ത്. ഇപ്പോള്‍ ഡൂള്‍ ന്യൂസില്‍ അല്ലെ?

സരസ്സന്‍ said...

"ഇടതുപക്ഷ ബുദ്ധിജീവിയും മൂല്യാധിഷ്ടിത ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വേണ്ടി നിരന്തരം എഴുതുകയും പ്രവർ‌ത്തിക്കുകയും ചെയ്യുന്ന "

കിരണ്‍ ഈ മിഥ്യാ ധാരണ തന്നെ മാറ്റിയല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ. വയറ്റുപ്പിഴപ്പിനപ്പുറമുള്ള ഒരു മൂല്യാധിഷ്ടിതവും ഇല്ല എന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന ചിലരുടെ വ്യഥകള്‍ കാണൂമ്പോള്‍ തോന്നാറുണ്ട്, തോമസ് മൂര്‍ ആണു ഇവരുടെ അപ്പസ്തോലന്‍ എന്നു.വീണ്ടും വീണ്ടും പോര്‍ത്തും പാര്‍ത്തും കണ്മുന്നിലൂടെ കടന്നു പോകുന്ന ഇവറ്റകള്‍ക്കു ചെവി കൊടുത്തുപോയ, കൊടുക്കുന്ന വിഡ്ഡിക്കോലങ്ങളായി ഇനിയും പാളിച്ചകള്‍ പന്കുവയ്ക്കരുതെന്നപേക്ഷിക്കുന്നു.
ഒരു എക്സ്-വിഡ്ഡി.

karimeen/കരിമീന്‍ said...

ബാബു ഭരദ്വാജ് കഞ്ഞി കുടിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഉച്ചക്ക് ചാലയിലെ മീന്‍ കടയിലിരുന്നു കൊഞ്ച് കടിച്ചു വലിക്കുന്നത് കാണാം. ജയ് ഹിന്ദിലാണ് ഇപ്പോള്‍ താമസം

കിരണ്‍ തോമസ് തോമ്പില്‍ said...

മമ്മൂട്ടിയുടെ വീട്ടിലെ റെയിഡിനെപ്പറ്റി ബാബു ഭരദ്വാജ് ഡൂൾ‌ ൻയൂസിൽ എഴുതിയ എഡിറ്റോറിയലിലെ ഒരു ഭഗാം ഇങ്ങനെയാണ്
പൂട്ടിയിട്ട ലേസര്‍ പൂട്ടുള്ള മുറികളില്‍ ഹോംതിയേറ്ററാണെങ്കില്‍ അതിത്ര രഹസ്യമാക്കി പൂട്ടിയിടാന്‍കാരണം അതിലെ സിനിമകള്‍ മറ്റാരും കാണാന്‍ പാടില്ലാത്തതുകൊണ്ടാണോ?


സ്വന്തം വീട്ടിലെ ഹോംൊരു മുറി എങ്ങനെ പൂട്ടണം എന്നത് പോലും തീരുമാനിക്കാൻ മമ്മൂട്ടി എന്ന വ്യക്തിക്കുള്ള അവകാശം പോലും ബാബു സാർ മമ്മൂട്ടിക്ക് നൽകുന്നില്ല. മറ്റുള്ളവരെ അളക്കുമ്പോൾ‌ അത്രക്ക് ഷാർപ്പാണ് ബാബുവും ഡൂലുകാരുമൊക്കെ പ്രത്യേശാസ്ത്രം മുറ്റും. എന്നാലോ സ്വന്തം കാര്യം വരുമ്പോൾ‌ അവർ‌ അയ്യോ ഞ്ങ്ങളുടെ നില നിൽപ്പിന് അത്യാവശ്യം ചില അഡ്ജസ്റ്റ്മെന്റുകളൊക്കെ വേണം. ഏത്

antony said...

ബാബു ഭരദ്വാജിനെപ്പോലുള്ള കള്ള നാണയങ്ങളുടെ ജല്പ്പനങ്ങളില്‍ അഭിരമിക്കുന്നതാണ് കേരളത്തിലെ ഒരു വിഭാഗം ജനതയുടെ ദുരന്തം .
മൂലിയതിഷ്ട്ടിത വിളംബലുകളുടെ മിശിഹകളായി കൊണ്ട് നടക്കുന്ന ഈ കപട വേഷങ്ങളെ തുറന്നുകാട്ടുകയെന്നെതാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കര്‍ത്താവിയം.
ഒരു കുപ്പി വിദേശ മദിയവും ഒരു വെള്ള കടലാസും പേനയും കൊടുത്താല്‍ ലക്ഷണമൊത്ത ''മൂല്യാധിഷ്ടിതഉപനിയസങ്ങള്‍'' എഴുതി വിടുന്ന മഹാനാണ് ബാബു .ജീവിതത്തില്‍ ഉടനീളം കുത്തഴിഞ്ഞ മുണ്ട് പോലെ തോന്നിയവാസങ്ങള്‍ കളിച്ചു നടന്ന ഒരു അരാജക വാദി.അതില്‍ കവിഞ്ഞു ഒരു പുണ്ണാക്കും സംഭാവന ചെയ്യാത്ത ഈ പഹയന്നു മദിയവും മദിരാക്ഷിയും കഴിഞ്ഞേ എന്ത് മൂലിയവും ഉള്ളു, അച്ചുതനന്തനെന്ന ഒറിജിനല്‍വിപ്ലകാരിയുടെ കൊട്ടാരം വിദൂഷകന്‍ കൂടിയാണ് ഈ ബാബു മോന്‍ ... സ്വാര്‍ത്ഥ ജീവിതത്തിന്റെ കൊടി വെച്ച കള്ളന്‍..

antony said...

ബാബു ഭരദ്വാജിനെപ്പോലുള്ള കള്ള നാണയങ്ങളുടെ ജല്പ്പനങ്ങളില്‍ അഭിരമിക്കുന്നതാണ് കേരളത്തിലെ ഒരു വിഭാഗം ജനതയുടെ ദുരന്തം .
മൂലിയതിഷ്ട്ടിത വിളംബലുകളുടെ മിശിഹകളായി കൊണ്ട് നടക്കുന്ന ഈ കപട വേഷങ്ങളെ തുറന്നുകാട്ടുകയെന്നെതാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കര്‍ത്താവിയം.
ഒരു കുപ്പി വിദേശ മദിയവും ഒരു വെള്ള കടലാസും പേനയും കൊടുത്താല്‍ ലക്ഷണമൊത്ത ''മൂല്യാധിഷ്ടിതഉപനിയസങ്ങള്‍'' എഴുതി വിടുന്ന മഹാനാണ് ബാബു .ജീവിതത്തില്‍ ഉടനീളം കുത്തഴിഞ്ഞ മുണ്ട് പോലെ തോന്നിയവാസങ്ങള്‍ കളിച്ചു നടന്ന ഒരു അരാജക വാദി.അതില്‍ കവിഞ്ഞു ഒരു പുണ്ണാക്കും സംഭാവന ചെയ്യാത്ത ഈ പഹയന്നു മദിയവും മദിരാക്ഷിയും കഴിഞ്ഞേ എന്ത് മൂലിയവും ഉള്ളു, അച്ചുതനന്തനെന്ന ഒറിജിനല്‍വിപ്ലകാരിയുടെ കൊട്ടാരം വിദൂഷകന്‍ കൂടിയാണ് ഈ ബാബു മോന്‍ ... സ്വാര്‍ത്ഥ ജീവിതത്തിന്റെ കൊടി വെച്ച കള്ളന്‍..