Thursday, August 11, 2011

പാമോലിൻ കേസിൽ കേൾക്കാതെ പോയത്

കോടതി പരാമർശത്തോടെ പാമോലിൻ കേസ് പുതിയ തലങ്ങളിലേക്ക് എത്തി നിൽക്കുകയാണ്. എന്നാൽ ഈ വിഷയം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ‌ കൈകാര്യം ചെയ്യുന്നത് കണ്ടാൽ ആർക്കും അത്ഭുതം തോന്നിപ്പോകും. കഴിഞ്ഞ സർക്കാരിന്റ് കാലത്ത് സംഭവിച്ച പിഴവുകളും കേസുകളും ഒക്കെ റിപ്പോ‌ടർട്ട് ചെയ്യുന്ന ആവേശം എങ്ങും കാണാനില്ല. മൂന്നാം ദിവസം വാർത്തകളൊക്കെ മുങ്ങി. ഉപ കഥകളോ വെളിപ്പെടുത്തലുകളോ ഇല്ല എന്ന് മാത്രമല്ല വെള്ളയടിക്കൽ നന്നായി നടക്കുന്നുമുണ്ട്.

ലാവ്ലിൻ കേസ്   മാധ്യമങ്ങൾ‌  കൈകാര്യം ചെയ്ത രീതി വച്ച് ഈ കേസ് പരിശോധിച്ചാൽ നമുക്ക് പല രസകരമായ കാര്യങ്ങളും കണ്ടെത്താൻ കഴിയും.ബാലാനന്ദൻ കമ്മിറ്റി റിപ്പോർട്ട്  എങ്ങനെയാണോ ലാവ്ലിൻ കേസിൽ   മാധ്യമങ്ങൾക്ക്  പ്രസക്തമാകുന്നത് അത് പോലെ തന്നെ പ്രസക്തമാണ് പാമോലിൻ ഇടപാടിൽ എം.എം ഹസനും തിരുവഞ്ചൂർ രാധാകൃഷ്ണനും അടങ്ങുന്ന PUC  സമിതിയുടെ റിപ്പോർട്ട്.വരദചാരിയുടെ തല   പരിശോധന വിവാദമാക്കിയത് പോലെ പോലെ പ്രസക്തമാണ് സക്കറിയ മാത്യുവിന്റെയും അഡീഷനൽ സെക്രട്ടറിമാരുടെയും കുറിപ്പുകൾ‌ വിജിലൻസ്  പിണറായിയെ കുറ്റ വിമുക്തനാക്കിയിട്ടും സി.ബി.ഐ പിണറായിയെ പിന്നീട് പ്രതിയാക്കി. സമാന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. അതായത് തുടർ‌ അന്വേഷണത്തില്‍   ചിലപ്പോൾ‌ ഉമ്മൻ ചാണ്ടി കുറ്റക്കാരനായേക്കാം. പക്ഷെ അതിന്റെ സാധ്യതകളൊന്നും ഒരു മാധ്യമവും തിരയുന്നില്ല

ഉമ്മന്‍ ചാണ്ടിയെ വെള്ളപൂശാന്‍ പരിശ്രമിക്കുന്ന മാധ്യമങ്ങളെല്ലാം ഉന്നയിക്കുന്ന പ്രധാന പോയന്റ് ആദ്യ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഒരിടത്തും ഉമ്മന്‍ ചാണ്ടി ഈ വിഷയം അറിഞ്ഞിട്ടേ ഇല്ലാ  എന്ന പരാമര്‍ശമാണ്‌  . അപ്പോള്‍ വാദത്തിന്‌ ഉമ്മന്‍ ചാണ്ടി പ്രതിയല്ല എന്ന് വാദിച്ചാല്‍ തന്നെ സ്വാഭാവികമായും മറ്റൊരു കാര്യം ഉയര്‍ന്നു വരും ആരെങ്കിലും ഈ കേസില്‍ പ്രതിയാണോ അതായത് കരുണാകരനോ, പി.ജെ. തോമസോ മുസ്തഫയോ അങ്ങനെ ആരെങ്കിലും പ്രതിയാണോ?  അതോ ഉമ്മന്‍ ചാണ്ടി മാത്രം നിരപരാധി എന്നാണോ? അപ്പോഴും ഉണ്ട് പ്രശ്നം 2005 ഇല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഈ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ഈ  കരാറിനെപ്പറ്റി   എനിക്കെല്ലാം അറിയാം എന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത് മാത്രമല്ല ഇത് സര്‍ക്കാരിന്‌ ലാഭമുണ്ടാക്കിയ കരാറാണ്‌ എന്നും അവകാശപ്പെട്ടു.

ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതും 2005 ഇല്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞ നിലപാടാണ്‌. അപ്പോള്‍ പാമോലിന്‍ കേസില്‍ അഴിമതി നടന്നിട്ടില്ല എന്നതാണ്‌ കോണ്‍ഗ്രസ് നയം. പക്ഷെ അത് എന്തുകൊണ്ട് മാധ്യമങ്ങള്‍ കൂട്ടി വായിക്കുന്നില്ല എന്നിടത്തേക്കാണ്‌ നാം നോക്കേണ്ടത്. സാധാരണ ഗതിയില്‍ ഇങ്ങനെ ഒരു കേസ് ഇടതുപക്ഷത്ത് ഉണ്ടായാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്കറിയാം ഇടതുപക്ഷത്തെ നന്നാക്കനിറങ്ങുന്നവരുടെ കൂടാരമായ മാതൃഭൂമി പത്രത്തില്‍ അത്തരത്തിലുള്ള ഒരാളുടെ കോളം കാണാം. അത് അഡ്വ. കാളീശ്വരം രാജാണ്‌. അദ്ദേഹം ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍  എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു

ക്രിമിനല്‍ നടപടിക്രമത്തിലെ 173 (8) വകുപ്പനുസരിച്ചുള്ള അധികാരം വിനിയോഗിക്കുക മാത്രമാണ് കോടതി ഇപ്പോള്‍ ചെയ്തിട്ടുള്ളത്. നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലോ അവയ്ക്ക് ആധാരമായി കോടതി പറഞ്ഞ കാരണങ്ങളുടെ അടിസ്ഥാനത്തിലോ ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന്് പറയുന്നത് നിയമതത്ത്വങ്ങള്‍ക്കും ജനാധിപത്യതത്ത്വങ്ങള്‍ക്കും വിരുദ്ധമാണ്


എന്നാല്‍ ഈ കേസ് പിന്‍വലിക്കാന്‍ ഇതേ ഉമ്മന്‍ ചാണ്ടി 2005 ഇല്‍ ശ്രമിച്ചിരുന്നു എന്ന കാര്യം മനപൂര്‍വ്വം കാളീശ്വരം രാജ് വിട്ടുകളയുന്നു.  ഈ മുഖ്യമന്ത്രി പൊതുഭരണം കൈകാര്യം ചെയ്യുമ്പോള്‍ നീതി നടപ്പിലാകുമോ എന്ന ആശങ്ക പോലും നിയമ വിദഗ്തന്‌ ബാധകമല്ല. കാരണം ചിലപ്പോള്‍ ചിലര്‍ ഇങ്ങനെയാണ്‌.

ഈ വിഷയം ചര്‍ച്ച ചെയ്ത എല്ലാ മാധ്യമങ്ങളും മനപ്പൂര്‍വ്വം വിട്ടുകളഞ്ഞ ചോദ്യങ്ങളൊക്കെ റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്സ് ഹവര്‍ ചര്‍ച്ചയില്‍ വേണു ചോദിച്ചു. എം.എം ഹസനും ഐസക്കും പങ്കെടുത്ത ആ ചര്‍ച്ച ഈ വിഷയത്തിലെ സമഗ്രത ഉറപ്പ് വരുത്തുന്നു. അതിനെ യൂട്യൂബ് വീഡിയോ കാണുക4 comments:

Radheyan said...

PAC അല്ല, PUC ആണ്‍്. അണ്ടര്‍ട്ടേക്കിങ്ങ് കമ്മിറ്റി

റെഡ് ഈസ്‌ മൈ ലൈഫ് said...

Yesterday when the news broken about Muslim league’s involvement in kasargode riot then manorama and asianet had to break the news about berlin kunjananthan and same old stories they were trying hard to side line the news against league. While rest of the channels conducting discussions on report against muslim league, both channels were forced to air the news as there was no other way to safeguard muslim league and that too about one hour after the news aired by reporter,indiaviosn and kairali
See manorama’s flash “ The rally which conducted by muslim league in kasargode on the day when riot broken was not with the consent of police, people are planning to submit writ against withdrawal of judicial commission" look there is nothing about muslim league's purposeful intervention to spread communal riot in malabar,there is nothing about udf ministry's decision to withdraw judicial commission after a forcible demand from league see how these fucking channels deviating news in favor of udf.
just imagine if the report was against cpm how would they respond to it? will they shut their mouth and keep silence ?
should it be called as journalism? this is what called fatherless journalism

ഷാനവാസ്‌ ഇലിപ്പക്കുളം said...

പാമോയിലോ എന്തുസാധനമാണത്‌? ഉമ്മന്‍ചാണ്ടി ഫയലുമാത്രമല്ല ജീവിതത്തിലിന്നുവരെ പാമോയില്‍ ഉപയോഗിച്ചിട്ടുപോലുമില്ല, ഹല്ല പിന്നെ!പിന്നെ പാമോയിലെന്ന് പണ്ടെന്നോ കേട്ടത്‌ ആ തിരുത്തല്‍വാദികളുമായി ചേര്‍ന്ന് കരുണാകരനെ പുകയ്ക്കാന്‍ വേണ്ടി മാത്രം!

ASOKAN said...

അയ്യട !!!!.യു.ഡി.എഫ് നേതാക്കളുടെ നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനമൊക്കെ കാശിക്കു പോയി എന്ന് തോന്നുന്നു.മുന്‍പു അവര്‍ ഇതൊക്കെ സി.പി.എം കാര്ര്ക് മാത്രം ബാധ്യതയുള്ളത്‌ എന്ന മട്ടില്‍ ആണ് പറഞ്ഞിരുന്നത് .ഇന്നിപ്പോള്‍ ,അവര്‍ക്കെതിരെ കേസ് വിധിക്കുന്ന ജഡ്ജിമാരെ മുഴുവന്‍, മുന്‍ എസ്.എഫ് .ഐ കാരനോ മാര്‍ക്സിസ്റ്റ്‌ കാരനോ ഒക്കെ ആകി തീര്ര്‍ക്കും അവരുടെ സൗകാര്യം പോലെ .