Friday, August 19, 2011

വിഎസ് എന്ന ടൂള്‍

വിഎസ് മാ­ത്ര­മാ­ണ് ശരി­ എന്ന തല­ക്കെ­ട്ടില്‍ ബര്‍­ലിന്‍ കു­ഞ്ഞ­ന­ന്തന്‍ നാ­യ­രു­മാ­യി മാ­തൃ­ഭൂ­മി ആഴ്ച­പ്പ­തി­പ്പില്‍ എന്‍ കെ ഭൂ­പേ­ഷ് നട­ത്തിയ അഭി­മു­ഖം വാ­യി­ച്ച­പ്പോള്‍ ചില ചി­ന്ത­കള്‍ പങ്കു­വ­യ്ക്കാന്‍ തോ­ന്നി. അഭി­മു­ഖം നട­ത്തിയ ഭൂ­പേ­ഷ് ഒരു അഭി­മു­ഖ­കാ­ര­ന്റെ ഉത്ത­ര­വാ­ദി­ത്വം നിര്‍­വ്വ­ഹി­ച്ചി­ട്ടു­ണ്ടോ എന്ന് തോ­ന്നി­പ്പോ­കു­ന്ന ചില ഭാ­ഗ­ങ്ങള്‍ കാ­ണാന്‍ കഴി­യും......................
....................................
വി­.എ­സ് പക്ഷ­മെ­ന്ന് നമ്മള്‍ കരു­തു­ന്ന­വ­രില്‍ ബഹു­ഭൂ­രി­പ­ക്ഷ­വും വി­.എ­സി­നെ വ്യ­ക്തി­പ­ര­മാ­യി ഇഷ്ട­പ്പെ­ടു­ന്നി­ല്ല എങ്കി­ലും ആശയ സമ­ര­ത്തി­ന്റെ ടൂ­ളാ­യി കാ­ണു­ന്നു. അത്ത­ര­ത്തി­ലു­ള്ള ഒരാ­ളാ­യി വേ­ണം നമു­ക്ക് ഭൂ­പേ­ഷി­നെ­ക്കാ­ണാന്‍. ഭൂ­പേ­ഷി­ന്റെ മുന്‍­കാല ലേ­ഖ­ന­ങ്ങ­ളില്‍ നി­ന്ന് അദ്ദേ­ഹ­ത്തി­ന്റെ പക്ഷം നമു­ക്ക് വ്യാ­ഖ്യാ­നി­ക്കാ­വു­ന്ന­താ­ണ്‌. അതു­കൊ­ണ്ട് തന്നെ വി­.എ­സി­നെ സം­ര­ക്ഷി­ക്കു­ന്ന ഉത്ത­ര­വാ­ദി­ത്വം ഇദ്ദേ­ഹ­ത്തി­നു­ണ്ട്. അത് ചി­ല­പ്പോള്‍ വ്യ­ക്തി­പ­ര­മ­ല്ല ആശ­യ­പ­ര­മാ­യി ആകാം­

malayal.am ഇൽ എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കുക

9 comments:

dileep kumar said...

..ആയതെന്ന ചോദ്യം ഇവിടെ ഭൂപേഷ് ചോദിക്കേണ്ടതുണ്ട്. പക്ഷെ അത് സംഭവിക്കുന്നില്ല.
----
ഹ ഹ ... ഇത് നല്ല ചോദിയം... അങ്ങിനെ ചോദിച്ചാല്‍ പിന്നെ ആ അഭിമുഘതിനെന്തു പ്രസക്തി .? സത്യം സത്യമായി പറഞ്ഞാല്‍ പിന്നെ ഇവടെ ഏതെങ്കിലും മാധ്യമക്കാരനും അന്തി ചര്‍ച്ചക്കാരും കുഞ്ഞ്നന്തനും പിഴച്ചു പോവാന്‍ പറ്റുമോ ? വ്യക്തി വിരോധം തീര്‍ക്കാന്‍ പലരും പലതിനെയും ഉപയോഗിക്കുന്നു , ടൂള്‍(പാര ) ആയും, മെഷിന്‍ഗണ്‍ ആയും മറ്റും ... അല്ലെങ്കില്‍ ജനശക്തിധരനെന്തു ശക്തി ?സമകാലിക മലയാളക്കരെനെന്തു വാര്‍ത്ത‍ ?ചാനല്‍ പയിതങ്ങല്‍ക്കെന്തു ചര്‍ച്ച ? ബാബുവും ,ഭാരധുവ്ജനും,ഉമേശനും ,നീലകണ്ടാനും,മുരളിയും ,അപ്പൂട്ടനും എങ്ങിനെ കഞ്ഞി കുടിച്ചു പോവും ? ബര്‍ലിന്‍ നായരെങ്ങനെ ബടായി വിടും ? പിണറായി വിജയനെതിരായ ആക്രമണത്തിനു എന്ത് "പുല്ലു " കിട്ടിയാലും ഉപോയോഗിക്കാന്‍ കച്ച കെട്ടി ഇറങ്ങിയവര്‍ ....അതില്‍ യുക്തിക്കും സമനിയ ബോധത്തിനും ഒരു പ്രസക്തിയും ഇല്ല . ഇവിടെ ആരെങ്കിലും ചോദിക്കുന്നുണ്ടോ,... അധിനിവേശ പ്രധിരോധ സമിതി എവിടെ ? ഒഞ്ചിയം, തളിക്കുളം വിപ്ലവങ്ങള്‍ എവിടെ ? ആസാദും മുരളിയും ചന്ദ്രശെഘരനും എവിടെ ? ഇടതുപക്ഷ ഏകോപന സമിത്യേവിടെ ? ആരും ചോദിക്കില്ല ...! ഇതെല്ലം ഒരു ടൂള്‍ മാത്രമയിരുന്നു ,തങ്ങളുടെ ആഗ്രഹങ്ങള്‍ക്കും ,അജണ്ടാകള്‍ക്കും അനുപൂരകമായി തല്‍പ്പര കക്ഷികള്‍ ഉപോയോഗിക്കുന്ന എളുപ്പം തുരുമ്പിച്ചു പോകുന്ന ടൂള്‍ ,കേരളത്തിലെ എല്ലാ വിപ്ലവങ്ങളും കോണ്‍ഗ്രസ്സില്‍ ചെന്നാണ് അവസാനിക്കുന്നത് എന്ന്‍ ഒരു "മാധ്യമവും" "നിരിക്ഷകനും" പുറത്തു പറയില്ല , അരുണ്‍ കുമാറും ,ഗോള്‍ഫ് ക്ലബ്ബും ,മക്കാവു ദ്വുപും ,ഓണ്‍ലൈന്‍ ലോട്ടറിയും ,കയര്‍ ഫെഡ് ജോലിയും സ്ഥാന കയറ്റവും ,ഭൂമി ഇടപാടും ,പാലക്കാടു സമ്മേളനവും ഒക്കെ ചോദിയ്ക്കാന്‍ പോയാല്‍ പിന്നെ ഇവടെ എന്ത് "പ്രതിയാശാസ്ത്ര ചര്‍ച്ച" നടത്തും , സാംസ്‌കാരിക അധിനിവേശങ്ങള്‍ ചര്‍ച്ച ചെയ്യും ?മൂലധന ദത്തു പുത്രാ വിളി നടക്കും ? ആയതിനാല്‍ ., അരുത് .., ഇതൊന്നും ചോദിക്കരുത് .. എത്രോയോ തൊഴിലാളികളുടെ അന്നവും ഭാവിയും ആണ് ഇതിലൂടെ നിങ്ങള്‍ ചവിട്ടിയരക്കുന്നത്..!

ASOKAN said...

കോടിയേരിയുടെ പേരില്‍ പൂ മൂടല്‍ വിവാദം കൊഴുപ്പിക്കുന്ന ഇവന്മാര്‍ അരുണ്‍ കുമാര്‍ ശബരിമലക്ക് പോകുന്നതില്‍ ഒരു കുറ്റവും കാണില്ല.
ഇഷടമാല്ലാത്ത കോടിയേരി തൊട്ടതൊക്കെ കുറ്റം!!!!

ASOKAN said...

വി.എസ് എന്ന ടൂള്‍ എന്നതിനേക്കാള്‍ വി.എസ് എന്ന പൂള് എന്നതാണ് ശരി.ഇടയിലേക്ക് അങ്ങനെ അടിച്ച്‌ കേറ്റി കൊടുക്കാമല്ലോ?

dileep kumar said...

വീ എസ്സിന് M.സ്വരാജിനെ തന്തയില്ലതവനെന്നും,കുഞ്ഞഹമദിനെ കുരങ്ങനെന്നും ,സന്ദീപ് ഉണ്ണികൃഷ്ണനെ പട്ടിയെന്നും വിളിച്ചു നാടുനീളെ നടക്കാം, പക്ഷെ പാര്‍ട്ടിക്കെതിരെ നുണകള്‍ എഴുതുന്ന വീരഭൂമിയിലെ ഗോപാലകൃഷ്ണനെ 'എടൊ ഗോപാലകൃഷണ 'എന്ന് പിണറായി വിളിച്ചാല്‍ അത് ധാര്ഷ്ട്ടിയം,ധിക്കാരം,ആഗോളതലത്തില്‍ വിവാദം..! ഇതിനെയും ആശയ സമരത്തിനുള്ള ടൂള്‍ എന്നാണോ വിളിക്കുന്നത്!! പാര്‍ട്ടി പുറത്താക്കിയ സുധാകരന്റെ അനുയായി കുഞ്ഞനന്തന്‍ ബര്‍ലിന്റെ വീട്ടില്‍ പോയിമാധ്യമക്കാരെ പുറത്തു നിര്‍ത്തി വാതിലുകള്‍ കൊട്ടിയടച്ചു 20 മിനുറ്റ് ചര്‍ച്ച ചെയ്തത് ബര്‍ലിന്‍ മതില്‍ പുനര്‍നിര്‍മ്മിക്കാനുള്ള സിമന്റും കല്ലും വാങ്ങുന്നതിനെ കുറിച്ചയിരുന്നോ..., അപ്പൊ കാര്‍ന്നോര്‍ക്ക് അടുപ്പിലും തൂറാം എന്ന് ..., ഒരു ആശയ സമരവും ഇവിടെ നടക്കുന്നില്ല ,മറിച് ആമാശയതിനുവേണ്ടിയുള്ള കളികള്‍ മാത്രം ..
വീയെസ്സ് "ടൂളും" ഇതൊക്കെ കണ്ടും കെട്ടും കൊണ്ടിരിക്കുന്ന പൊതുജനം "ഫൂളും ".. !

കിരണ്‍ തോമസ് തോമ്പില്‍ said...

ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നല്ലെ പ്രമാണം‌. എംഎൻ വിജയൻ വിഭാവനം ചെയ്ത കമ്യൂണിസ്റ്റ്പാർട്ടി എങ്ങാനും വന്നാലോ

dileep kumar said...

റിട്ടയര്‍മ്മേന്റിനു ശേഷം ഇടതുപക്ഷ സഹയാത്രികനായ വിജയന്‍ മാഷെ ആള്‍ദയ്യിവങ്ങളെ പോലെ കൊണ്ട് നടക്കുകയായിരുന്നു മലബാറിലെ പാര്‍ട്ടിക്കാരും സാംസ്‌കാരിക പ്രവര്‍ത്തകരും കുറെക്കാലം . എല്ലാ സ്വതന്ത്രിയങ്ങളും കൊടുത്ത് കൊണ്ട് തന്നെ . ഒടുവില്‍ ബേബിയുമായി അദ്ദേഹത്തിന് ചില അഭിപ്രായ വിതിയാസങ്ങള്‍ ഉണ്ടാവുകയും ഏറെക്കുറെ പരിഹരിക്കാന്‍ പാര്‍ട്ടി നിരന്തരം ഇടപെടുകയും പരിഹരിക്കുകായും ചെയ്തു . എന്നാല്‍ തലശ്ശേരിയില്‍ നിന്ന് മാഷ് കൊടുങ്ങല്ലോരിലേക്ക് താമസം മാറുകയും ഈ തക്കം നോക്കി എസ് സുധീഷ്‌ (എന്‍ഡോസള്‍ഫാന്‍ ) എന്ന മഞ്ഞ വാരികക്കാരന്‍ അദ്ദേഹത്തെ പിടികൂടുകയും മരിക്കുന്നത് വരെ തന്റെ അജണ്ടകള്‍ നടപ്പക്കാന്‍ പറ്റിയ ടൂള്‍ ആയി മാഷെ ഉപയോഗപ്പെടുത്തുകയും ചെയ്തു .മാഷ് തലശ്ശേരിയില്‍ തന്നെ താമസ്സിച്ചിരുന്നെങ്കില്‍ അദ്ദേഹം ആരുടെയും 'ടൂള്‍' ആകുമായിരുന്നില്ല എന്ന് തന്നെയാണ് പഴയ തലശ്ശേരിയിലെ അദ്ദേഹത്തിനോട് അടുപ്പമുള്ളവര്‍ ഇന്നും പറയുന്നത് . അപ്പോള്‍ സുധീഷിന്റെ 'ടൂള്‍' വിജയന്‍ മാഷും മാഷിന്റെ 'ടൂള്‍' വേലിക്കകത്ത് ശങ്കരന്‍ മകന്‍ അച്ചുതാനന്തനും ....! ഈ ഏഷണികല്കൊക്കെ കാരണക്കാരനായ ,മാഷെ കൊലക്ക് കൊടുത്ത ഈ കൊല്ലംകാരന്‍ പാഷാണം സുധീഷ്‌ ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല !അന്വേഷിക്കാറും ഇല്ല ! 'ടൂളും'കൊണ്ട് നടന്നവരുടെ ഒരു ഗതി നോക്കണേ ...ഒപ്പം വിജയന്‍ മാഷുടെ കമ്മ്യൂണിസത്തിന്റെയും ...!.

ASOKAN said...

വി എസ് നു ആകെ ഉള്ളത് ഒരു പരിവേഷം മാത്രം.
കൂടെ ഉണ്ടായിരുന്നവര്‍ ഒന്നൊന്നായി കയ്യോഴിഞ്ഞുകൊണ്ടിരിക്കുന്നു.
ഷാജഹാനെ പോലുള്ളവര്‍ പതിയെ യു.ഡി.എഫ് നോട് ചേര്ന്നു നില്ക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഷൊര്‍ന്നൂര്‍ വിപ്ലവം വിജയിപ്പിച്ച എം.ആര്‍.മുരളി യു.ഡി.എഫില്‍ ചേര്ന്നു കഴിഞ്ഞു.
ആസാദ് ഇപ്പോള്‍ വി എസ് നു അനുകൂലമായി ഒന്നും പറയാറെ ഇല്ല.
നീലകണ്ഠന്‍ എവിടെയാണാവോ ?
പേയെഴ്സനും വി.എസ് നെ തള്ളി പറയുന്നു.
പി.സി.ജോര്‍ജ് വി.എസ് നെ തള്ളിപ്പറയുന്നത് സ്ഥിരം ഹോബിയാക്കിയിരിക്കുന്നു.
പാവം ഉമേഷ്‌ ബാബു മാത്രമുണ്ട് വല്ലപ്പോഴും വി .എസ് ന്റെ ചാവേര്‍ ആയി രാത്രി ചര്‍ച്ചയില്‍ വരുന്നുള്ളൂ.
ഇവന്മാരെ വച്ച് വി.എസ് പലപ്പോഴും ആളാകാന്‍ നോക്കിയിട്ടുണ്ട്.
ഇപ്പോള്‍ ഇവന്മാരില്‍ ചിലര്‍ വി.എസ്.നെ വച്ച് ആള് കളിക്കാന്‍ നോക്കുന്നു.
കെ.സുധാകരന്റെ കുലഗുരു കുഞ്ഞനന്തന്റെ ഇപ്പോഴത്തെ പടപുറപ്പാട് അതായിരുന്നു.
അങ്ങേരു വച്ച കെണിയില്‍ വി.എസ് ഭംഗിയായി വീണു കൊടുത്തു.
അപ്പോള്‍ അതാ വരുന്നു പുതിയ പിടിവള്ളി-കെ.എ.റൌഫ് !!!!
അതും അവസാനം വി.എസ് നു നഷ്ടകച്ചവടം ആയിരിക്കും.......

കിരണ്‍ തോമസ് തോമ്പില്‍ said...

വി.എസിനു വേണ്ടി ഉമേഷ് ബാബു മാത്രമെ ആത്മാർത്ഥമായി ഉള്ളൂ. അപ്പുക്കുട്ടൻ വള്ളിക്കുന്ന് കുറുക്കന്റെ കളി കളിച്ച് കൂടെ ഉണ്ട്. അപ്പുക്കുട്ടന്റെ ലക്ഷ്യം സി.പി.എം തകരണമെന്നുള്ളതാണ് പക്ഷെ അത് പുറത്ത് പറയില്ല എന്ന് മാത്രം

പിയേഴ്സണോക്കെ വി.എസ് പക്ഷമെ അല്ല. പിയേഴ്സൺ‌ വി.എസിന് അപ്പർ‌ ഹാന്റ് ഉണ്ടാകുമ്പോൾ‌ സ്ഥിരമായി വി.എസിനെ തള്ളിപ്പറയും ചന്ദ്രൻ പിള്ളിയും ശർമ്മയും പിയേഴ്സൺന്റെ ശത്രുക്കളാണ്

എം‌.എൻ വിജയൻ ഫാൻസ് ബദലുണ്ടാകും ബദലുണ്ടാകും എന്ന് പറഞ്ഞ് വി.എസിനൊപ്പം കൂടിയതാണ്. പക്ഷെ വി.എസിന്റെ ബദൽ അവരുടെ ബദലല്ലായിരുന്നു എന്ന് മാത്രം. പക്ഷെ വി.എസ് ഗ്രൂപ്പ് കളിച്ചില്ലായിരുന്ന്ഉ എങ്കിൽ ആസാദിനെയോ ഉമേഷ് ബാബുവിനെയോ ഒന്നും ആരെങ്കിലും അറിയുമായിരുന്നു

വി.എസിനെ വിറ്റ് മുതലാക്കിയ രണ്ട് പേർ‌ മാത്രമെ ഉള്ളൂ ഒന്ന് സി.ആർ നീലകണ്ടനും മറ്റൊന്ന് പി.സുരേന്ദ്രനും. നീലകണ്ഠനെ പേരിൽ ഇന്ന് വന്ന വാചകമേളയിലെ വചന്മ് നോക്കൂ
വിഎസിനെപ്പോലൊരു കമ്യൂണിസ്റ്റ് നേതാവിന്റെ മകനെന്ന രീതിയിലല്ല അരുണ്‍കുമാറിന്റെ ജീവിതശൈലി. സര്‍ക്കാര്‍ ചെലവിലാണെങ്കിലും സ്വന്തം ചെലവിലാണെങ്കിലും മക്കാവു പോലുള്ള ഒരു ചൂതാട്ട കേന്ദ്രത്തില്‍ പോയതു ശരിയാണോ?

മക്കാവോ കഥകളൊക്കെ കത്തി നിന്ന കാലത്ത് മൗനം പുലർത്തിയ നീലകണ്ഠൻ പുതിയ സർക്കാരിന്റ് ഗുഡ് ബുക്കിലേക്കുള്ള അക്കുൺറ്റ് തുറക്കളല്ലെ ഇത്

ASOKAN said...

"നട്ടെല്ല് ഉള്ളവന്‍ നാറിയാല്‍ പിന്നെ പരമ നാറി ആയിരിക്കും "
ദി കിംഗ്‌ എന്ന സിനിമയില്‍ ഉള്ള ഡയലോഗ് ആണിത് .
ഇവന്മാരെ ഒക്കെ ഉദ്ദേശിച് എഴുതിയതാണെന്ന് ഇപ്പോള്‍ മനസിലായി.