Monday, August 29, 2011

സ്വാശ്രയക്കാരുടെ പങ്കപ്പാടുകൾ‌

സ്വാശ്രയ കോളേജുകളുടെ വരവു ചിലവുകളുടെ  കണക്കുകളെ അടിസ്ഥാനപ്പെടുത്തി സമകാലിക മലയാളം വാരികയിൽ  ബെഞ്ചമിൻ ജോസഫ് എഴുതിയ ലേഖനം.PDF രൂപത്തിൽ വായിക്കുക
സ്വാശ്രയക്കാരുടെ പങ്കപ്പാടുകൾ‌

21 comments:

N.J ജോജൂ said...

കുറച്ചുപേരുടെ അഭിപ്രായം കണ്ടതിനു ശേഷം എന്റെ അഭിപ്രായം എഴുതാം എന്നു കരുതുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ആരും പറയുമെന്ന് തോന്നുന്നില്ല ജോജു തുടങ്ങൂ

N.J ജോജൂ said...

സമകാലികമലയാളത്തിന്റെ രാഷ്ട്രീയനിലപാട് എനിക്കറിയില്ല. പക്ഷേ ബഞ്ചമിൻ ജോസഫിന്റെ ഉദ്ദ്യേശശുദ്ധിയെ സംശയിക്കാതെ വയ്യ. കാരണങ്ങൾ

1. എന്തുകൊണ്ട് കത്തോലിക്കാ സഭയുടെ മാത്രം കോളേജുകൾ!
ട്യൂഷൻ ഫീയും സ്പെഷ്യൽ ഫീയും പലിശരഹിത നിഷേപത്തിന്റെ 10% പലിശയും കൂടിയുള്ള തുകയെ ആകെ ഫീസ് ആയി കണക്കാക്കാമെങ്കിൽ ഇന്റർ ചർച് കൗൺസിലിന്റെ കോളേജുകളിലെ എൻ.ആർ.ഐ സീറ്റ് ഒഴികെയുള്ള സീറ്റുകളിലെ ശരാശരി ഫീസ് 86000 രൂപയാണ്(75000+1000+(100000x10%100)). സർക്കാരുമായി കരാരൊപ്പിട്ട കോളേജുകളിൽ ഇത് 85000/- ആണു(കണക്ക് ആവശ്യമാണെങ്കിൽ തരാം.)
എന്നിട്ടും ഈ വിശകലനത്തിൽ കത്തോലിക്കാ മാനേജുമെന്റിന്റെ അല്ലാത്ത ഒരു കോളേജുപോലും ഇല്ലാത്തതെന്തുകൊണ്ട്?

N.J ജോജൂ said...

2. "...തട്ടിപ്പാവാനേ തരമുള്ളൂ.."
കസേരപ്പുറത്തിരുന്ന് ലേഖനമെഴുതുന്നതിനു മുൻപ് ഒന്നു അന്വേഷിച്ച് തട്ടിപ്പാണെന്നു പറയുകയോ തട്ടിപ്പല്ല എന്നു പറയുകയോ ചെയ്തിരുന്നെങ്കിൽ തെറ്റില്ലായിരുന്നു. ബോധപ്പൂർവ്വം ഒരു സംശയം സമൂഹമനസിലേയ്ക്ക് കടത്തിവിടുക എന്നതുമാത്രമാണ് ഉദ്ദ്യേശം.

3. എന്റെ റബ്ബേ...എന്റെ കർത്താവേ....എന്റെ ദൈവമേ....
സംഗതികളുടെ പോക്ക് എങ്ങോട്ടാണെന്നു മനസിലായല്ലോ. സ്വാശ്രയ വിദ്യാഭ്യാസത്തിലെ മാനേജുമെന്റിന്റെ ലാഭ നഷ്ടങ്ങൾ മാത്രമല്ല ലേഖകന്റെ മനസിലിരുപ്പും വെളിവാകുന്നുണ്ട് :)

കിരണ്‍ തോമസ് തോമ്പില്‍ said...

ലാഭ നഷ്ടങ്ങളേപ്പറ്റി മാത്രം നമുക്ക് കണക്കെടുത്താൽ പോരേ

N.J ജോജൂ said...

ചുരുക്കത്തിൽ പൊതുവെ സ്വാശ്രങ്ങളെക്കുറിച്ച് എന്ന മട്ടിൽ പള്ളിക്കും പട്ടക്കാർക്കും സമൂഹം നൽകുന്ന പ്രത്യേക പരിഗണനയുടെ എന്ന പേരിൽ കത്തോലിക്കാ സഭയുടെ കോളേജുകളെ വീണ്ടൂം ആക്രമിക്കുക എന്നതു തന്നെയാണ് എന്റെ നോട്ടത്തിൽ ലേഖകന്റെ ഉദ്ദ്യേശം.

അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം. അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനു ഉണ്ടു താനും. ഇതിനൊക്കെ പിന്നിൽ ആരൊക്കെയുണ്ടാവാം എന്ന സംശയം മാത്രം ബാക്കി. ഇടതു വലതു രാഷ്ട്രീയ നേതാക്കാൾ മുതൽ ഫസൽ ഗഫൂറിനെ വരെ ഞാൻ അവിടെ സങ്കല്പിക്കുന്നു. അത് എന്റെ സ്വാതന്ത്യം

N.J ജോജൂ said...

സ്വാശ്രയ കോളേജിനു ന്യായമായ ലാഭം ഉണ്ടാക്കുവാൻ കോടതിവിധികൾ അംഗീകരിക്കുന്നുണ്ട്. ബഞ്ചമിൻ ജോസഫിന്റെ കണക്കുപ്രകാരം 11 കോടി രൂപയുടെ ലാഭം അമൽ ജ്യോതിക്കുണ്ട്. അതു ന്യായമല്ല എന്നതിനു എന്തു ന്യായമാണ് ബഞ്ചമിൻ ജോസഫിനുള്ളത്?
കെട്ടിടത്തിന്റെ നിർമ്മാണച്ചിലവിന്റെ പലിശയെങ്കിലും ലാഭമായി ലഭിച്ചില്ലെങ്കിൽ ഞാനാണെങ്കിൽ ആ കാശു ബാങ്കിലിടുകയേ ഉള്ളൂ.

ബഞ്ചമിൻ ജോസഫിന്റെ തന്നെ കണക്കു പ്രകാരം ചതുരശ്ര അടിയ്ക്ക് 2000/- അമൽ ജ്യോതിയ്ക്ക് 200 കോടിയിലധികം വരും നിർമ്മാണച്ചിലവ്. പോട്ടെ 100 കോടിയെങ്കിലും ന്യായമായും വരും എന്നു ഞാൻ കരുതുന്നു. അതിനു 10% പലിശ കണക്കാക്കിയാൽ തന്നെ 10 കോടി രൂപാ വരും. അതായത് പലിശകൊടൂക്കാനേ ഈ ലാഭം വരുന്നുള്ളൂ എന്നർത്ഥം.

തലശ്ശേരി രൂപതയുടെ വിമൽ ജ്യോതി പോലും -വിസ്തീർണ്ണത്തിൽ അമൽ ജ്യോതിയെക്കാൾ വളരെക്കുറവ് - 11 കോടി രൂപാ പലിശയിനത്തിൽ കൊടുക്കുന്നുണ്ടെന്നാണ് കേട്ടിട്ടുള്ളത്.

ആ നിലയ്ക്ക് ഈ ലാഭം തികച്ചും ന്യായമാണ് എന്നതാണ് എന്റെ നിലപാട്. കെട്ടിട്ടത്തിന്റെ നിർമ്മാണച്ചിലവിനു പശിയയായി എത്രകൊടുക്കേണമോ അതിലും കുറച്ചുകൂടി കൂടിയിരിക്കണം ഒരു സ്വാശ്രയ സ്ഥാപനത്തിന്റെ ലാഭം എന്നതാണ് എന്റെ നിലപാട്. അതായത് ഒരു 100 കോടി കെട്ടിട നിർമ്മാണത്തിൽ മുതൽ മുടക്കുന്നുണ്ടെങ്കിൽ 15-20 കോടി വരെ ഞാൻ ന്യായമായ ലാഭമായേ കണക്കാക്കൂ.

ChethuVasu said...

എന്താ ജോജു ഇപ്പറയുന്നെ ..? പത്തു ലക്ഷം ചതുശ്ര അടിയില്‍ കെട്ടിടമെന്നോ ..?? അതും വേര് 3000 വിദ്യാര്തികള്‍ക്ക് .??

കേരളത്തിലെ ഏറ്റവും എന്ഗിനേഎരിന്ഗ കോളേജില്‍ 1000 ചത്രുസ്ത്ര അടിയില്‍ താഴെ ഉള്ള ക്ലാസ് റൂമില്‍ അറുപതു വിദ്യാര്‍ഥികള്‍ ആണുള്ളത് ..അപ്പോള്‍ 3000 പേര്‍ക്ക് ആവശ്യമുള്ള ക്ലാസ് റൂം സ്പേസ് = 1000 * 3000 / 60 = 50000 ചതു അടി . ഇതിന്റെ പകുതി ലാബിനും , ലബ്രരിക്കും മാറ്റി വച്ചാല്‍ തന്നെ ( അതൊക്കെ ഷെയര്‍ ചെയ്യപ്പെടുന്ന റിസോര്‍സ് ആണ് , കാല്‍ ഭാഗം പോലും വേണ്ട ) 75000 ചതു അടിയെ വരൂ .. ഇനി വരാന്തയും റസ്റ്റ്‌ റൂമും മറ്റു ഓപ്പണ്‍ സ്പസും ചേര്‍ത്ത് ഒരു ലക്ഷം എന്ന് പിടിച്ചോളൂ ..( 100000 ) ബാക്കി കാമ്പസ് landscape ആയിരിക്കും .

ഈ ഒരു ലക്ഷത്തിനു 1000 രൂപ നിര്‍മാണ ചെലവ് ( കൂടിയാല്‍ അത്രയേ വരൂ ,അത്രയും വരില്ല ) കണക്കാക്കിയാല്‍ പത്തു കോടി ( 10 കോടി ) മാത്രമായിരിക്കും ചെലവ് . നൂറു കോടി അല്ല സുഹൃത്തേ ..!!! :-)

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ സമകാലിക മലയാളം വാരിക വായനക്കാർ‌ എഴുതുന്ന സുഖിപ്പീർ‌ കത്ത് ഒഴികെ ഉള്ളവ പ്രസിദ്ധീകരിക്കും . വിശദമായ ഒരു കത്ത് എഴുതുകയും അത് ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുക

N.J ജോജൂ said...

According to prospectus
Amal Jyothi: 10.5 lakh sq.feet built in area including hostel accomodating 2000 students.

Jyothi: 3 laksh sq.feet built in area

Visva Jyothi: 6.2 lakh sq feet

Mar baselios : 3.4 lakh sq feet

ChethuVasu said...

ഹോസ്ടല്‍ ഫീസ്‌ ട്യുഷന്‍ ഫീസിന്റെ ഭാഗമാണോ ..? അത് വേറെ അല്ലെ..? അപ്പോള്‍ ദിവസവും വന്നു പോയി പഠിക്കുന്നവര്‍ എത്രയാ ഫീസ്‌ കൊടുക്കുന്നെ...?

മണി said...
This comment has been removed by the author.
മണി said...

എ ഐ സി ടി ഇ മാനദണ്ഡം അനുസരിച്ച് ഒരുകുട്ടിക്ക് 9 സ്ക്വയര്‍ മീറ്റര്‍ എന്ന കണക്കിലാണ് Built up area ആവശ്യമുള്ളത്. അതായത് 3 ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ താഴെ മാത്രം. അമല്‍ ജ്യോതിയില്‍ ജോജുവിന്റെ കണക്കനുസരിച്ച് ആവശ്യമുള്ളതിന്റെ മൂന്നിരട്ടി Built up area ഉണ്ട്!
സാധാരണ കാര്‍പ്പെറ്റ് ഏരിയയുടെ 125 ശതമാനം ആണ്, ബില്‍റ്റ് അപ് ഏരിയ ആയി കണക്കാക്കുന്നത്.
ചെത്ത് വാസുവിന്റെ കണക്ക് ഏകദേശം ശരിയാണ് (ഹോസ്റ്റല്‍ കൂട്ടാതെ).
ഹോസ്റ്റല്‍ ഫീസ് വേറെ വാങ്ങുന്നതിനാല്‍ ഹോസ്റ്റല്‍ കെട്ടിട നിര്‍മാണച്ചെലവിന്റെ പലിശ, വരുമാനത്തില്‍ നിന്നും കുറക്കേണ്ട ആവശ്യവുമില്ല.
ബില്‍റ്റ് അപ് ഏരിയയ്ക്ക് ഒരു സ്ക്വയര്‍ ഫീറ്റിന് ആയിരം രൂപ തന്നെ ഇന്നത്തെ കണക്കില്‍ അധികം ആണ്. എന്നാല്‍ ഈ സ്ഥാപനം നിലവില്‍ വന്നിട്ട് പത്ത് വര്‍ഷം ആയി എന്നത് കൊണ്ട് അന്നത്തെ നിര്‍മാണച്ചെലവ് ഇപ്പോഴത്തെ തിന്റെ പകുതിയേ വരൂ എന്ന് തോന്നുന്നു.

N.J ജോജൂ said...

AICTE മാനദണ്ഢം കുറഞ്ഞത് ഇത്ര എന്നല്ലേ മണിസാറേ. അതിൽ കൂടുതൽ വേണോ എന്നുള്ളത് മാനേജുമെന്റിന്റെ താത്പര്യം. കുറഞ്ഞത് ഒരു കന്നാലിക്കൂടെങ്കിലും(ചില സർക്കാർ കോളേജുകലുടെ പൂർവ്വകാല ചരിത്രം അങ്ങനെയായിരുന്നല്ലോ) കുറഞ്ഞത് വേണമെന്ന് AICTE പറയും. അതിന്റെ അർത്ഥം കന്നാലികൂടുതന്നെ വേണമെന്നല്ലല്ലോ.സൗകര്യങ്ങളുടെ അപ്പർ ലിമിറ്റ് ഒന്നും AICTE നിശ്ചയിച്ചിട്ടൂള്ളതായി അറിയില്ല.

ജോജൂ പറഞ്ഞത് അമൽ ജ്യോതിയുടെ കണക്കാണ്, സ്വന്തം കണക്കല്ല.

അമൽ ജ്യ്യൊതിയുടെ Built up area: 10.5 10.5 lakh sq.feet.

ചെത്ത് വാസുവിന്റേത്: 1 lakh sq.feet.

മണിസാറിന്റേത് : 3 lakh sq.feet."ബില്‍റ്റ് അപ് ഏരിയയ്ക്ക് ഒരു സ്ക്വയര്‍ ഫീറ്റിന് ആയിരം രൂപ തന്നെ ഇന്നത്തെ കണക്കില്‍ അധികം ആണ്."

കഴിഞ്ഞ ദിവസം ഞാൻ ഒരു ആർക്കിടെക്ടിനോടൂ സംസാരിച്ചിരുന്നു. ഇന്നത്തെ കണക്കിൽ 1200 മുതൽ 1500 വരെയെങ്കിലും ഒരു സ്ക്വയര്‍ ഫീറ്റിന് ചിലവുവരും എന്നാണ് അറിയാൻ കഴിഞ്ഞത്. അതിൽ നിൽക്കണമെന്ന് ഒരു നിർബന്ധവുമില്ല. (വീടിന്റെ കണക്കാണ്.)

"എന്നാല്‍ ഈ സ്ഥാപനം നിലവില്‍ വന്നിട്ട് പത്ത് വര്‍ഷം ആയി എന്നത് കൊണ്ട് അന്നത്തെ നിര്‍മാണച്ചെലവ് ഇപ്പോഴത്തെ തിന്റെ പകുതിയേ വരൂ എന്ന് തോന്നുന്നു."
ഈ വാദം ന്യായമാണ്.

മണി said...

ജോജു,
aicte യുടെ, ഒരു കുട്ടിക്ക് 9 സ്ക്വയര്‍ മീറ്റര്‍ എന്ന കണക്ക് സാമാന്യം മെച്ചപ്പെട്ടത് തന്നെ ആണ്. അതില്‍ നിന്നും വളരെ വളരെ കൂടിയാല്‍ കുഴപ്പം ഉണ്ട്; നിര്‍മാണ ചെലവ് വളരെ അധികം കൂടും. ആവശ്യത്തില്‍ കൂടുതല്‍ വേണമെന്നുള്ള മാനേജ്മെന്റിന്റെ താല്പര്യംവും, ആവകയില്‍ വരുന്ന അധിക ചെലവ് വിദ്യാര്‍ഥികള്‍ വഹിക്കണമെന്നതും മാനേജ്മെന്റിന്റെ ന്യായവും ആവാം. എങ്കിലും മിത വ്യയം ശീലിക്കുന്നത് നല്ലതല്ല എന്നു പറയാന്‍ ആവുമോ?
വിദ്യാര്‍ഥി ഒന്നിനു നൂറ് സ്ക്വയര്‍ ഫീറ്റ് എന്നത് കന്നാലിക്കണക്കാണെന്ന് പറയുന്നത് വായിച്ചപ്പോള്‍ ശശി തരൂറിനെ ഒര്‍മ്മ വന്നു :D

രണ്ട് കൊല്ലം മുന്‍പ് ഞാന്‍ വീട് പണിതപ്പോള്‍ എനിക്ക് ചെലവായത് സ്ക്വയര്‍ ഫീറ്റിനു 750 രൂപ യാണ് ( പെയിന്റിംഗ് ഒഴികെ. അതിന് 55000 കൂടി ചെലവായി) അതും എല്ലാ മുറിയിലും, 50 രൂപ സ്ക്വയര്‍ ഫീറ്റിനു വിലവരുന്ന വിട്രിഫൈഡ് ടൈലുകള്‍ ഉപയോഗിച്ച്. സാധാരണ ടൈലുകള്‍ നിലത്ത് വിരിച്ചാല്‍ 25 രൂപ വച്ച് കുറവ് മതി എന്ന് കോണ്ട്രാക്റ്റര്‍ പറയുകയും ചെയ്തു. വലിയ വലിയ കെട്ടിടങ്ങള്‍ക്ക് നിര്‍മാണച്ചെലവ് പിന്നെയും കുറയുമെന്ന് തോന്നുന്നു.

ജോജുവിന്റെ കണക്ക് ( 1200-1500) എന്നത് കാര്‍പ്പെറ്റ് ഏരിയ ഉദ്ദേശിച്ചാണോ അതോ ബില്‍റ്റപ് ഏരിയ ഉദ്ദേശിച്ചാണോ?

N.J ജോജൂ said...

"നിര്‍മാണ ചെലവ് വളരെ അധികം കൂടും. ആവശ്യത്തില്‍ കൂടുതല്‍ വേണമെന്നുള്ള മാനേജ്മെന്റിന്റെ താല്പര്യംവും, ആവകയില്‍ വരുന്ന അധിക ചെലവ് വിദ്യാര്‍ഥികള്‍ വഹിക്കണമെന്നതും മാനേജ്മെന്റിന്റെ ന്യായവും ആവാം. എങ്കിലും മിത വ്യയം ശീലിക്കുന്നത് നല്ലതല്ല എന്നു പറയാന്‍ ആവുമോ?"

മിതമായി ശീലിക്കുന്നതു നല്ലതു തന്നെ. പക്ഷേ അതിന്റെ പേരിൽ നിർബന്ധം പിടിയ്ക്കുന്നതിൽ വലിയ കഴമ്പില്ല പ്രത്യേകിച്ച് സ്വകാര്യ സ്വാശ്രയങ്ങളുടെ കാര്യത്തിൽ. വിദ്യാർത്ഥികൾ ചിലവു വഹിക്കുന്നു എന്നതിൽ പരിഭ്രാന്തരാകേണ്ടതില്ല. കാരണം പ്രൊസ്പെടസു വാങ്ങി അപേക്ഷ കോടുത്ത് പൂർണ്ണ മനസോടെ പ്രവേശനം തേടുന്നവരാണ്. അവർക്ക് ഫീസിനെകുറിച്ച് നല്ല ബോധ്യവുമുണ്ട്.

N.J ജോജൂ said...

ജോജുവിന്റെ കണക്ക് ( 1200-1500) എന്നത് കാര്‍പ്പെറ്റ് ഏരിയ ഉദ്ദേശിച്ചാണോ അതോ ബില്‍റ്റപ് ഏരിയ ഉദ്ദേശിച്ചാണോ?

കാർപറ്റ് ഏരിയാ ആണെന്നു തോന്നുന്നില്ല.

N.J ജോജൂ said...

ബഞ്ചമിൻ ജോസഫിന്റെ ലേഖനത്തിലേയ്ക്കു മടങ്ങി വന്നാൽ...
"ഏതു കോളേജിൽ ചേരാനും മൊത്തം ഫീസ് ആദ്യമേ അടയ്ക്കണമെന്നും സ്കോളർഷിപ്പുകളൂം ഫീസിളവുകളൂം വഴിയേ വകവച്ചു തരികയേ ഉള്ളൂ എന്നു പറയുന്നത് മറ്റൊരു തട്ടിപ്പാവാനേ വഴിയുള്ളൂ"

ഫീസിളവുകൾ ലഭിച്ചവരുടെ പേരുവിവരങ്ങൾ അമൽ ജ്യ്യോതിയുടെ സൈറ്റിലുണ്ട്.

ChethuVasu said...

സാധാരണ പനി വന്നാല്‍ പ്രിസ്ക്രയിബ് ചെയ്യുന്ന പരസട്ടമോള്‍ ടാബ്ലാറ്റിന് പത്തു എണ്ണത്തിന് 10 രൂപയെ വരൂ .. എന്നാല്‍ അതിന്റെ കൂടെ ടോണിക്കും , വിറ്റാമിന്‍ ടാബ് ലറ്റും ..മരുന്ന് കടക്കാരന്‍ എടുത്തു കൊടുക്കുന്ന പ്രോട്ടെന്‍ ഫുഡും ചോക്കലേറ്റും ബാബ്ബില്‍ഗവും ബാക്കിയെല്ലാം ചേര്‍ത്ത് കൊടുക്കുമ്പോള്‍ 100 രൂപയോളം വരും .. അതിന്റെ ന്യായം എന്നത് ജനങ്ങള്‍ക്ക്‌ ഒരു പരാതിയും ഇല്ലല്ലോ എന്നതാണ് !! ത്യായത് ജനങ്ങള്‍ മണ്ടമാര്‍ ആയതു കൊണ്ടാണ് അവരെ ചൂഷണം ചെയ്യുന്നത് , ചൂഷണം ചെയ്യാനുള്ള മാനസികാവസ്ഥ ഒരു തെറ്റല്ലത്രേ !!

പത്ത് രൂപയ്ക്കു അരി വാങ്ങിക്കാന്‍ പോകുന്നവനെ ഇരുപതു രൂപയുടെ അരി സഞ്ചി ക്കൂടി പിടിപ്പിച്ചു വിടുന്ന ആ പരിപാടി അങ്ങ് സുഖിച്ചു ..!!

N.J ജോജൂ said...

ചെത്തുവാസു,

താങ്കളുടെ ഉപമ ശരിയാണോ എന്നു സംശയമുണ്ട്.

സർക്കാരു തരുന്ന 1 രൂപയുടെ അരി വാങ്ങണോ മാർക്കറ്റിൽ കിട്ടുന്ന 20 രൂപയുടെ അരി വാങ്ങണോ പാക്കിൽ വരുന്ന ബ്രാൻഡഡ് അരി - 30 രൂ- വാങ്ങണോ എന്നതൊക്കെ അവരവരുടെ സ്വാതന്ത്ര്യം.

സർക്കാർ സൊജനയമായി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. സർക്കാർ സ്വാശ്രയങ്ങളിൽ വളരെക്കുറഞ്ഞ നിരക്കിൽ ക്രോസ് സബ്സിഡിയോടെ പഠിപ്പിക്കുന്നുണ്ട്. സർക്കാരുമായി കരാരൊപ്പിട്ട കോളേജുകളിൽ ക്രോസ് സബ്സിഡിയോടെ കുറഞ്ഞ നിരക്കിൽ സീറ്റുണ്ട്. കരാറൊപ്പിടാത്തകോളെജുകളിൽ എല്ലാ സീറ്റിലും ഒരേ നിരക്കിൽ എന്ന തത്വ പ്രകാരം സീറ്റുണ്ട്. ഇതിൽ എവിടെ പഠിക്കണമെന്നു പഠിക്കുന്നവർ തീരുമാനിക്കട്ടെ.

അതിന്റെ ലാഭ നഷ്ടം മാത്രമായിയുന്നല്ലോ ഇവിടുത്തെ ചർച്ചാ വിഷയം.

ChethuVasu said...

"എന്നതൊക്കെ അവരവരുടെ സ്വാതന്ത്ര്യം."

ഒരിക്കലും അല്ല ! ചോയ്സ് പരിമിതമാക്കുന്നിടത്ത് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു ..!