Wednesday, August 31, 2011

അമേരിക്കയില്‍ നിന്നുള്ള ഐറ്റി ജോലികള്‍ക്കു വിലക്കുണ്ടോ?

ഇന്ത്യന്‍ ഐ.­ടി കമ്പോ­ളം നി­ല­കൊ­ള്ളു­ന്ന­ത് തന്നെ തൊ­ഴി­ലാ­ളി വി­രു­ദ്ധ­ത­യില്‍ അടി­സ്ഥാ­ന­പ്പെ­ടു­ത്തി­യും കോര്‍­പ്പ­റേ­റ്റ് ലാഭ സാ­ധ്യ­ത­യില്‍ അടി­സ്ഥാ­ന­പ്പെ­ടു­ത്തി­യു­മാ­ണ് എന്ന­താ­ണ് സത്യം. അമേ­രി­ക്ക­യി­ലെ മദ്ധ്യ­വര്‍­ഗ്ഗ­ത്തി­ന്റെ പ്ര­ധാന ഉപ­ജീ­വന മാര്‍­ഗ്ഗ­മായ ബി­.­പി­.ഓ ജോ­ലി­യും മറ്റു­മാ­ണ് ഇന്ന് ഏറ്റ­വും അധി­കം ഔട്ട് സോ­ഴ്സ് ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്. ഇവി­ടെ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന ഓരോ ജോ­ലി­ക്ക് പി­ന്നി­ലും ഒരു സര്‍­വ്വ­രാ­ജ്യ­ത്തൊ­ഴി­ലാ­ളി­സ­ഖാ­വി­ന്റെ കണ്ണു­നീ­രി­ന്റെ മണ­മു­ണ്ട്. അത്ത­ര­ത്തി­ലു­ള്ള ഒരു തൊ­ഴില്‍ വരാ­നാ­യി ഐ.­ടി പാര്‍­ക്കു­ക­ളോ സ്മാര്‍­ട്ട് സി­റ്റി­ക­ളോ ഒരു തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­പ്പാര്‍­ട്ടി­ക്ക് കൊ­ണ്ടു­വ­രാന്‍ കഴി­യു­മോ? വി­ജ­യ­ന്മാ­ഷ് ജീ­വി­ച്ചി­രു­ന്ന­പ്പോള്‍‌ ഈ വി­ഷ­യം പറ­ഞ്ഞി­ട്ടി­ല്ലാ­ത്ത­തി­നാല്‍ ഫാന്‍­സ് എന്ത് പറ­യും എന്ന­റി­യാന്‍ ആഗ്ര­ഹം ഉണ്ട്.


malayal.am ന്‌ വേണ്ടി എഴുതിയത് പൂര്‍ണ്ണ രൂപം വായിക്കുക

9 comments:

antony said...

ചാനല്‍ ചര്‍ച്ചകളില്‍ വിപ്ലവം വിളമ്പുന്ന ഉമേഷ്‌ ബാബുവും ,ആസാദും ,മൊബൈല്‍ ഫോണും, ഫ്രിഡ്ജും ,വാഷിംഗ് മെഷിനും തുടങ്ങിയ കുത്തക മുതലാളിത ഉല്‍പ്പന്നങ്ങള്‍ സ്വന്തം വീട്ടില്‍ ഉപയോഗിക്കാരില്ലേ? വിറകും ചാണക വരളിയും കത്തിച്ചുണ്ടാക്കിയ കഞ്ഞിയും മുതിരക്കറിയും മാത്രമേ ഉപയോഗിക്കാറുള്ളൂ.? പാന്റും ഷര്‍ട്ടും അണ്ടര്‍ വെയറും ഒന്നും ഇടാറില്ലേ ? പാള താറും കോണകവും ആണോ ശീലം ? രാവിലെ എണീറ്റ്‌ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാണോ പല്ല് തേക്കാര്? ഉമിക്കരിയും മാവിന്‍ ചപ്പിലയും കൊണ്ടാണോ ? അറിയാന്‍ കൌതുകം ഉണ്ട് . മേല്‍പ്പറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഭൂരിപക്ഷവും അമേരിക്കന്‍ കുത്തക കമ്പനികളുടെതാണ് എന്നത് കൊണ്ടാണ് ചോദിക്കുന്നത് .
വിജയന്‍ മാഷുടെ വീട്ടില്‍ ഫ്രിഡ്ജും വാഷിംഗ്‌ മെഷിനു മടങ്ങിയ എല്ലാ ആഡംബര വസ്തുക്കളും ഉണ്ടായിരുന്നു ,മുതലാളിത്ത വിരുദ്ദനായ താങ്കള്‍ ഇത് എങ്ങിനെ ഉപയോഗിക്കുന്നു എന്ന് മാഷോട് ചോദിച്ചതിനു ഉത്തരം ഒരു ചിരി മാത്രമായിരുന്നു (ഫ്രോയിഡിയന്‍ വിശ്ലേഷണം ആവശിയമുള്ള ചിരി )!
കേരളത്തിലെ ഒരു ഗ്രാമ പഞ്ചായത്ത് വാര്‍ഡ്‌ മെമ്പറുടെ ജോലി പോലും നേരവണ്ണം ചെയ്യാന്‍ കെല്പ്പില്ലാത്ത ഇത്തരം വിടുവായന്മാര്‍ കേരളം ഭരിക്കെണ്ടതിനെ കുറിച്ചും ഇന്ത്യയില്‍ സോഷ്യലിസം സ്ഥാപിക്കുന്നതിനെ കുറിച്ചും കുത്തക ചാനലുകളുടെ എച്ചിലും നക്കി അന്തി ചര്‍ച്ചകളില്‍ വീമ്പടിക്കുമ്പോള്‍ കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ട് !!

antony said...

അമേരിക്കന്‍ മുതലാളിതതോട് ഇത്രയധികം എതിര്‍പ്പുള്ള ,പിണറായി വിജയന്‍ എ കെ ജി സെന്ററില്‍അമേരിക്കന്‍ കോണ്‍സുലെറ്റെര്മാരെ എന്തിനു കയറ്റി ഇരുത്തി മിണ്ടി എന്ന് പോലും ചോദിക്കുന്ന ഉഗ്ര വിപ്ലവകാരികളായ ഉമേഷ്‌ ബാബുവിനോടും അസദിനോടും ഒരു ചോദിയം.... ലോക മാധ്യമഭീമനും ,അമേരിക്കന്‍ മുതലാളിയുമായ റോപ്പര്റ്റ് മര്‍ഡോക്കിന്റെ ചാനലായ ഏഷ്യനെറ്റില്‍ കയറി ഇരുന്നു ദിവസേനെ സന്ധ്യഎഴുമണി മുതല്‍ രാത്രി പത്തുമണിവരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരെ പുലയാട്ടു പറയുന്ന പണിയെ എന്താണ് വിളിക്കേണ്ടത് ..ഇതിന്നായി മലയാള നിഘണ്ടുവില്‍ എന്തെങ്കിലും പദം ഉണ്ടോ ?

കിരണ്‍ തോമസ് തോമ്പില്‍ said...

കാപട്യമാണ് വിജയന്മാഷുടെയും ഫാൻസിന്റെയും മുഖമുദ്ര പക്ഷെ അത് നന്നായി വിൽക്കാൻ പറ്റിയ മാധ്യമ പരിസരം ഉണ്ട് എന്നതാണ് ഇവരുടെ വിജയം. ഇവർക്ക് ഒരിക്കലും ഓഡിറ്റില്ല. ഇന്നലെ ഇന്ത്യാവിഷനിൽ വി.എസും പ്രറ്റ്ഹിനിധികളെ കണ്ടല്ലോ എന്ന ചോദ്യത്തിന് ഉമേഷ് ബാബു മറുപടി പറഞ്ഞില്ല സനീഷ് അത് ചോദികുന്നതുമില്ല. പക്ഷെ പിണറായി ബേബി ഐസക്ക് എന്നിവരെ ടാഋ‌ഗറ്റ് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ആ ചർച്ചയിൽ ഉണ്ട്. ചർച്ച നയിക്കുന്നവറന്റെ അജണ്ട നടപ്പിലാക്കൻ കാപട്യക്കാരാണ് നല്ലതെന്ന് എല്ലാവർക്കും അറിയാം. മുൻ‌ കമ്യൂണിസ്റ്റ്യിന്റെയും മുൻ‌ നക്സലേറ്റിന്റെയും മാർക്കറ്റ് വാല്യൂ ആകാശം മുട്ടി നിൽക്കുകയാണ് ഇവിടെ

evuraan said...

antony,

you should write more.

antony said...

സംസ്ഥാനത്തേക്ക് നിക്ഷേപം തേടിയും സൗഹൃദത്തിന്റെപേരിലും ഭരണാധികാരികള്‍ പലതവണ അമേരിക്കയില്‍ പോയിട്ടുണ്ട്. 1987-91 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും വ്യവസായമന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയും ജലസേചനമന്ത്രിയായിരുന്ന ബേബിജോണും രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനം നടത്തി. അന്ന് ആ യാത്രയുടെ ചെലവ് വഹിച്ചതും ക്ഷണിച്ചതും സിഐഎ ഏജന്റുമാരാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി പരിഹാസ്യരായ അനുഭവം "അമേരിക്കന്‍ ഡയറി" എന്ന പുസ്തകത്തില്‍ ഇ കെ നായനാര്‍ വിശദീകരിക്കുന്നുണ്ട്. 1997 ജൂലൈയില്‍ അമേരിക്കന്‍ പര്യടനത്തിനിടെ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ , "കേരളത്തിന്റെ അഭിവൃദ്ധിയുടെ കാര്യത്തില്‍ , കേരളജനതയുടെ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏതു രാജ്യത്ത് പോകാനും അത് മുതലാളിത്ത രാജ്യമോ തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം നിലനില്‍ക്കുന്ന രാജ്യമോ എന്ന് നോക്കാതെ എവിടെ പോകാനും ഞാന്‍ ഒരുക്കമാണ്; ആ പരിപ്രേക്ഷ്യം ഉള്ളതുകൊണ്ടാണ് മുതലാളിത്തത്തിന്റെ ഈ മഹാരാജ്യത്ത് ഞാന്‍ വന്നത്" എന്നാണ് നായനാര്‍ വ്യക്തമാക്കിയത്.

ഈപ്പറയുന്ന ,ഉമേഷ്‌ ബാബുവും ആസാദും മേല്‍ പ്പറഞ്ഞ 'നായനാര്‍ കാലത്ത് ' പു .ക.സയുടെ ആസ്ഥാന പണ്ഡിതര്‍ ആയിരുന്നു ! അന്നൊന്നും ഇതിനെതിരെ ഈ ഉഗ്ര വിപ്ലവകാരികള്‍ ഒരക്ഷരം മിണ്ടിയതായി അറിവില്ല !

kadathanadan:കടത്തനാടൻ said...

ഒരു മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ പാര്‍ട്ടിയാണെന്നു അവകാശപ്പെടുകയും
എന്നാല്‍ സമാധാനപരമായി രാഷ്ട്രീയാധികാരം കയ്യിലേക്ക്‌ വന്നു വീഴുമെന്നു തോന്നിക്കുന്ന വിധം
ജനകീയജനാധിപത്യ വിപ്ലവത്തിനു വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളും കൈവെടിയുകയും പാര്‍ലമെന്ററി ഏകമാത്രസമരമായി മാറ്റുകയും,
ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണ വര്‍ഗ്ഗ കൂറ്‌ തേളിയിച്ച് സാമ്രാജ്യത്വ ആഗോളീകരണ കുറിപ്പടി പ്രകാരം മുതലാളിത്തം കൊണ്ടു വരാന്‍ കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്ന
ഒരു പാര്‍ട്ടി നേരിടുന്ന ആന്തരിക വൈരുദ്ധ്യങ്ങളാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌ എന്നേ ചുരുങ്ങിയ വാക്കില്‍ പറയാന്‍ കഴിയൂ.

antony said...

പഴയ 'തലവെട്ടു' വിപ്ലവകാരിയും ചാനലുകളുടെ അന്തിചര്‍ച്ച മൂപ്പനും ആയ കോമ്രേഡ് കെ വേണു ആശാന്‍ പയറ്റുന്ന അതെ അടവ് ,''ആന്തരിക വരുധ്യത്മക ഭൌതിക വാദം'' ! ഹ ഹ ഹ .....

antony said...

വിക്കിലീക്സിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ എന്നു പറഞ്ഞുകൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി എന്നും സംസ്ഥാനത്ത് അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതിന് സമ്മതം മൂളി എന്നുമുള്ള വാര്‍ത്തകള്‍ കേരളത്തിലാകമാനം പ്രചരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ അധിനിവേശ നയങ്ങള്‍ക്ക് സിപിഐ എം നേതാക്കളില്‍ ചിലര്‍ കീഴ്പ്പെട്ടുവെന്ന് പ്രചരിപ്പിക്കുന്നതിനും ഇവര്‍ മുതിരുന്നുണ്ട്. എന്നാല്‍ , ഇവര്‍ പ്രചരിപ്പിക്കുന്ന കാര്യവും വസ്തുതകളും തമ്മില്‍ ബന്ധമില്ല. പിണറായി വിജയനും വി എസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു എന്നത് വസ്തുതയാണ്. ഇത്തരത്തില്‍ പാര്‍ടി നേതാക്കള്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് സാധാരണ സംഭവം മാത്രമാണ്. എന്നാല്‍ , ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന നയസമീപനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റുമാണ്. ഈ ചര്‍ച്ചകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ പാര്‍ടി നയസമീപനങ്ങളില്‍നിന്നും വ്യത്യസ്തമായ നയസമീപനങ്ങളൊന്നും ഈ നേതാക്കളാരുംതന്നെ സ്വീകരിച്ചിട്ടില്ല എന്ന് കാണാനാവും. ഇപ്പോള്‍ പാര്‍ടിക്കെതിരെ അപവാദപ്രചരണം നടത്തുന്ന ആളുകള്‍ പാര്‍ടിനയം എന്തെന്ന് പഠിക്കാന്‍ തയ്യാറാവുകയാണ് ആദ്യംചെയ്യേണ്ടത്.

കൂടുതല്‍ വായനക്ക്
വിദേശ നിക്ഷേപവും പാര്‍ടി സമീപനവും
http://workersforum.blogspot.com/2011/09/blog-post_01.html

മുക്കുവന്‍ said...

കുത്തകക്കാരെ കാണുന്നതിനു പകരം ക്യൂബയില്‍ പോയി നാലു പേരെ കണ്ടൂടായിരുന്നോ? മിനിറ്റിനു മുന്നൂറു തവണ ക്യൂബയിലതുണ്ട്/മറ്റേതുണ്ട് എന്നൊക്കെ എഴുതിവിടുന്നുണ്ടായിരുന്നല്ലോ? ഇനി കുത്തക മൊതലാളിമാരെ കാണാന്‍ പോയത് കോയിബിരിയാണി കഴിക്കാനായിരിക്കും അല്ലേ?