സി.പി.എം അമേരിക്കൻ പ്രതിനിധികളുമായി സംസാരിച്ചു എന്ന വാർത്തയെക്കാൾ ഒരുപാട് പ്രസക്തമാണ് മുനീർ പറഞ്ഞത്. ലീഗ് എൻ.ഡി.എഫ് ബന്ധത്തെപ്പറ്റി കേരളത്തിലെ മാധ്യമങ്ങൾ ഒരുപാട് എഴുതിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ ഈ വിഷയത്തിൽ പലരും സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുമുണ്ട്. പക്ഷെ എന്തുകൊണ്ടോ ഈ വാർത്ത ഇന്നലെത്തെ പ്രധാന ചർച്ചാ വിഷയമായില്ല എന്ന് മാത്രമല്ല ഇന്നത്തെ പ്രധാനപ്പത്രങ്ങളിൽ അത് മുൻപേജ് വാർത്ത പോലുമായില്ല. ഓൺലൈൻ എഡീഷനിൽ പ്രധാന വാർത്ത ആയിരുന്നിട്ടും എന്തുകൊണ്ടോ ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ഈ വാർത്ത വന്നെ ഇല്ല. മനോരമയുടെ ഉൾപേജിലേക്ക് പോയി ആർക്കും ആശങ്കകളില്ല പ്രത്യേക സ്റ്റോറികളില്ല. അപ്പോൾ അത്രെയെ ഉള്ളൂ കാര്യങ്ങൾ ഈ വിക്കീലീക്ക്സിലൊന്നും വലിയ കാര്യമില്ല. ഇതൊക്കെ ചുമ്മ ഒരു നമ്പറല്ലെ
http://malayal.am നുവേണ്ടി എഴുതിയത്. പൂർണ്ണ രൂപം വായിക്കുക
Subscribe to:
Post Comments (Atom)

1 comment:
ചുമ്മാ നമ്പർ !
Post a Comment